
യു .ജയൻ മാസ്റ്റർക്ക് ദേശീയ പുരസ്ക്കാരം
മാഹി: ആറ് പതിറ്റാണ്ടുകാലമായി സംഗീത മേഖലയിൽ അഭിരമിക്കുന്ന f
ഉത്തര കേരളത്തിലെ കർണ്ണാടക സംഗീതജ്ഞരിൽ അഗ്രഗാമിയായ യു ജയൻ മാസ്റ്റർക്ക് കേന്ദ്ര ആസൂത്രണമന്ത്രാലയത്തിന്റെ കീഴിലുള്ള ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്ക്കാരം.
ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക്തിരുവനന്തപുരത്ത് കവടിയാർസദ്ഭാവന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ
ബി.എസ്.എസ്. ദേശീയ അദ്ധ്യക്ഷൻ ബി.എസ്.ബാലചന്ദ്രൻ അവാർഡ് സമ്മാനിക്കും.
ജപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്ക് എന്ന സംഗിത വിദ്യാലയത്തിൻ്റെ സ്ഥാപകനായ ജയൻ മാസ്റ്റർക്ക്
മടപ്പള്ളി, ലോകനാർകാവ്, മാഹി ,പുന്നോൽ, കണ്ണൂക്കര, എന്നിവിടങ്ങളിൽ സംഗിത പഠന ശാഖകളുണ്ട്..
നാല് തലമുറകൾക്ക് സംഗീത മധുരം പകർന്നേകിയ ഗുരുനാഥനാണ് ഈ72 കാരൻ.
പത്താം വയസ്സിൽ നാരായണ സ്വാമിയിൽ നിന്നും സംഗീതത്തിൽ ഹരിശ്രീ കുറിച്ച അദ്ദേഹം
വിഖ്യാത സംഗീതജ്ഞൻ തലശ്ശേരി ബാലൻ മാസ്റ്റരുടെ ശിക്ഷണത്തിൽ ഉപരിപഠനം പൂർത്തിയാക്കി.
കലാമല യു.പി. സ്കൂൾ, ഒഞ്ചിയം പ്രൈമറി സ്കൂൾ എന്നിവിടങ്ങളിൽ സംഗിതാദ്ധ്യാപകനായി ജോലി ചെയ്തു. 2009 ൽ സർവ്വീസിൽ നിന്ന് വിരമിച്ചതിന് ശേഷം മുഴുവൻ സമയവും സംഗീതസപര്യയിൽ മുഴുകി. നൂറുകണക്കിന് കച്ചേരികൾ കേരളത്തിലുടനീളം നടത്തി. ആത്മമിത്രം സംഗിതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രനൊടൊപ്പം നടത്താറുള്ള കച്ചേരികൾ ഏറെ ജനപ്രീതി നേടി.
അഞ്ഞൂറിലേറെ ഗാനങ്ങൾക്ക് ഈണം പകർന്ന് റെക്കോർഡ് ചെയ്യപ്പെട്ടു. ഇതിൽ നൂറോളം ഗാനങ്ങൾ ആലപിച്ചത് ഭാവഗായകൻ പി.ജയചന്ദ്രനാണ്.
1992 ൽ പുറത്തിറക്കിയ ലോകനാർകാവിലമ്മയുടെ സംഗിത കാസറ്റാണ് ആദ്യ സംരംഭം. പിന്നണി ഗായകരായ
പി ലീല,മധുബാലകൃഷ്ണൻ, സുജാത, കാഞ്ഞങ്ങാട് രാമചന്ദ്രൻ,
സുദീപ് കുമാർ,ഗണേഷ് സുന്ദം, സതീഷ് ബാബു, ചെങ്ങന്നൂർ ശ്രീകുമാർ, രാധാകൃഷ്ണൻ സിന്ധു പ്രേംകുമാർ തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചത്. ആത്മീയാനുഭൂതിയുണർത്തുന്ന ഗാനങ്ങൾക്ക് പുറമെ,നൂറോളം ലളിതഗാനങ്ങളും ചിട്ടപ്പെടുത്തി.
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, കുഞ്ഞിരാമൻ മേമുണ്ട 'നളിനാക്ഷൻ കണ്ണൂക്കര,മുകുന്ദൻ മടപ്പള്ളി തുടങ്ങിയ പ്രശസ്ത കവികളുടെ വരികൾക്ക് ഈണം പകർന്നു
സംഗീത സപര്യയുടെ അമ്പതാണ്ട് പൂർത്തിയാക്കിയ വേളയിൽ 50 ശിഷ്യർക്കൊപ്പം മൂകാംബികയിൽ നടത്തിയ 24 മണിക്കൂർ നീണ്ട സംഗീതസമർപ്പണം ശ്രദ്ധേയമായിഒട്ടേറെ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഏറ്റവുമൊടുവിൽ വടകരയിൽ വെച്ച് ശിഷ്യരും, പൗരാവലിയും നൽകിയ ആദര ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ബഹുമതി ഫലകം സമ്മാനിച്ചത്.
ഭാര്യ: ശോഭ മക്കൾ: ജപജയൻ വയലിനിസ്റ്റ് ലയ ജയൻ (ഗായിക


മാഹി സ്പിന്നിംഗ് മിൽ നിശ്ചലമായിട്ട് അഞ്ച് വർഷം
:ചാലക്കര പുരുഷു
മാഹി : ആയിരത്തോളം തൊഴിലാളികൾ ജോലി ചെയ്തിരുന്ന മാഹിയിലെ ഏക പൊതുമേഖലാ സ്ഥാപനമായിരുന്ന മാഹി സ്പിന്നിംഗ് മിൽ അടച്ചു പൂട്ടിയി
ട്ട് അഞ്ച് വർഷം കഴിയുന്നു. തൊഴിലാളികളെ ദുരിത പൂർണമായ ജീവിതത്തിലേക്ക് തള്ളി വിട്ടിട്ട് കേന്ദ്രവും അതിന് കീഴിലെ നാഷനൽ ടെക്സ്റ്റയിൽ കോർപ്പറേഷനും, പുതുച്ചേരി സർക്കാരും ഈ വിഷയത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
1962ൽ തലശ്ശേരിയിലെ
പ്രമുഖ വ്യവസായിയായ കായ്യത്ത് ദാമോധരനാണ് മിൽ സ്ഥാപിച്ചത്. രൂപീകരണ ഘട്ടത്തിൽ കണ്ണൂർ സ്പിന്നിംഗ് മില്ലിൻ്റെ ഒരു യൂണിറ്റ് ആയിരുന്നു. 1969 -1970 കളിൽ ജോലിയും കൂലിയും ലഭിക്കാത്തതിനെ തുടർന്ന് ട്രേഡ് യുനിയനുകൾ ശക്തമായ പ്രക്ഷോഭമാരംഭിച്ചു. ശക്തമായ തൊഴിലാളി സമരം ഉയർന്നുവന്നു
ഒടുവിൽ പ്രതിപക്ഷ നേതാവ് എ.കെ.ജിയും നന്ദ്രേമന്ത്രി എ.സി. ജോർജ്ജും ഇടപെട്ട് ഈ മില്ലിനെ 1972 ൽ നാഷനൽ ടെക്സ്റ്റയിൽ കോർപ്പറേഷനെ കൊണ്ട് ഏറ്റെടുപ്പിക്കുയായിരുന്നു.. നല്ല രീതിയിൽ മൂന്നോട്ട് പോയ ഈ പൊതുമേഖല സ്ഥാപനത്തിൽ തുടക്കത്തിൽ
1500 ൽ പരം തൊഴിലാളികൾ ജോലി ചെയ്യുകയും, മികച്ച ആനുകൂല്യങ്ങളാൽ സമ്പന്നവുമായിരുന്നു. മില്ലിൽ ദൂര ദേശത്ത് നിന്ന് പോലും തൊഴിലിന് വേണ്ടി എത്തിയവർ നിരവധിയായിരുന്നു. അവരിൽ പലരും സ്വന്തം കുടുംബവുമായി മാഹിയിൽ സ്ഥിരതാമസമാക്കിയ പ്രതാപകാലം മില്ലിന് പറയാനുമുണ്ട്.
സർക്കാർ ജീവനക്കാർക്ക് ഒപ്പമോ ,അതിലുപരിയായോ ഉള്ള ജീവിത നിലവാരം മില്ലിലെ തൊഴിലാളികൾക്കുണ്ടായിരുന്നു. മൂന്ന് ഷിഫ്റ്റിൽ തൊഴിലാളികൾ ജോലി ചെയ്തു. അക്കാലത്ത് ഭേദപെട്ട ഉത്സവ ബോണസ്സായി അയ്യായിരം രൂപ ലഭിച്ചിരുന്നു. നാമമാത്രമായ സംഖ്യക്ക് ചായയും , ഊണും കേൻ റീനിൽ നിന്നും ലഭിച്ചിരുന്നു.
ഒരു കാലത്ത് ഒട്ടേറെ അറിയപെടുന്ന കലാ സാംസ്കാരിക രാഷ്ട്രീയ വ്യക്തിത്വങ്ങൾ ഈ സ്ഥാപനം സംഭാവന ചെയ്തിരുന്നു.
കാൽ നൂറ്റാണ്ടു കാലം പള്ളൂർ എം എൽ എയും, പിന്നീട് ഡപ്യൂട്ടി സ്പീക്കറുമായി മാറിയ എ.വി.ശ്രീധരൻഅറിയപെടുന്ന ഗായകനും , നാടക നടനുമായിരുന്നു.
തലശ്ശേരി എം എൽ എയായിരുന്ന എം.വി.രാജഗോപാലൻ മാസ്റ്റർ, പ്രമുഖ അഭിഭാഷകൻ അഡ്വ : കുഞ്ഞനന്തൻ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ്കേരള അഡ്വ :എം.കെ.ദാമോദരൻ, അഡ്വ: എ.എം വിശ്വനാഥൻ, മുൻ എം എൽ എ കെ.വി.രാഘവൻ, ടി.എം. അനന്തൻ, എ.വി.കുഞ്ഞിക്കണ്ണൻ, മുക്കത്ത് ജയൻ , ഇ.വി.നാരായണൻ, മുക്കത്ത് വിജയരാഘവൻ, എം.എം. നാണു, ഇ.വി.ഗംഗാധരൻ, പി.പി. അനന്തൻ, എസ്.കെ.വിജയൻ തുടങ്ങി ഒട്ടേറെപ്രമുഖർ തൊഴിലാളി നേതാക്കന്മാരായിരുന്നു. .
സാംസ്കാരിക രംഗത്ത് സി.ഐ.ടി.യു.ൻ്റെ നേതൃത്വത്തിൽ സുപ്രഭ എന്ന കലാ ട്രൂപ്പും ഐ.എൻ.ടി.യു സി യുടെ എം.എസ്.എ.എസി യും എല്ലാവരും ഉൾക്കൊള്ളുന്ന സ്പിന്നിംഗ് ആർട്‌സ് ആൻ്റ് സ്പോർട്സ് (SASM)എന്ന കലാ കായിക ട്രൂപ്പും നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു.
രാജ്യത്ത് തൊണ്ണൂറുകളിൽ തുടങ്ങിയ നവ ഉദാര സാമ്പത്തിക നയം പിന്നീട് മാറി മാറി വന്ന സർക്കാറുകളും അവലംബിച്ചപ്പോൾ , ഇതര തൊഴിൽ മേഖലകളെ പോലെ ഈ മില്ലും കൂപ്പ് കുത്തുകയായിരുന്നു.
ഒടുവിൽ നിലവിലുണ്ടായിരുന്ന കരാർതൊഴിലാളികളടക്കം 400 ൽ പരംപേർ പട്ടിണിയിലുമായി.
പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ പ്രവർത്തിക്കുന്ന മില്ലിന്റെ കാര്യത്തിൽ മാറി മാറി വന്ന സർക്കാറുകൾ മുഖം തിരിഞ്ഞ് നിൽക്കുകയായിരുന്നു.
സ്പിന്നിങ്ങ്മിൽ തുറന്ന് പ്രവർത്തിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപെട്ട് ഒട്ടേറെ സമര പരിപാടികൾ തൊഴിലാളികൾ നടത്തിയെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. ജോലിയില്ലാതായ തൊഴിലാളി കുടുംബങ്ങൾ , മിൽതുറക്കുമെന്ന പ്രതീക്ഷയിലാണിന്നും.
ചിത്രവിവരണം. തൊഴിലാളികൾ മില്ലിന് മുന്നിൽ സമരം നടത്തുന്നു ഫ്രയൽ ചിത്രം)

ഗുരുധർമ്മപ്രചരണ സഭ മാഹി ശാഖയുടെ ആഭിമുഖ്യത്തിൽ വി.സി. കമലാക്ഷിയെ വീട്ടിൽ ചെന്ന് ആദരിക്കുന്നു.

മാഹി പുഴയോര നടപ്പാത ഇരുട്ടിൽ
മാഹി: മയ്യഴിയുടെ പ്രധാന ടൂറിസം പോയിന്റായ പുഴയോര നടപാതയിലെ അലങ്കാര ദീപങ്ങൾ മയ്യഴിയുടെ ദേശീയോത്സവമായ ബസലിക്ക പെരുന്നാളിന് പോലും മിഴി തുറക്കുന്നില്ല. ടാഗോർ ഉദ്യാനമടക്കം രാത്രി കാലമായിൽ ഇരുട്ട് മുടിക്കിടപ്പാണ്.
ലോക ടൂറിസം ഭൂപടത്തിൽ തന്നെ ഇടം നേടിയ , അറബിക്കടലും മയ്യഴി പുഴയും സംഗമിക്കുന്ന മനോഹരതീരത്തിന് പൊന്നരഞ്ഞാണം കണക്കെയുള്ള മൂന്ന് കി.മീ. ദൈർഘ്യമുള്ള മയ്യഴി പുഴയോര നടപ്പാത, മയ്യഴി ഭരണകൂടത്തിൻ്റെ കടുത്ത അവഗണനയിലാണ്..
മയ്യഴിയുടെ ഭരണ സിരാ കേന്ദ്രമായ ഗവ.ഹൗസിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇവിടെ പതിനായിരങ്ങളാണ് ഈ പെരുന്നാൾ കാലത്ത് എത്തിച്ചേരുന്നത്.
അധികാരികളുടെ അന്ധതയുടെ പ്രതിഫലനമായി മയ്യഴി പുഴയോര നടപ്പാത മാറിയിരിക്കുകയാണ്.
മയ്യഴിയിലെ പ്രധാന ടൂറിസ്റ്റ് പോയിൻറായ മാഹി പുഴയോര നടപ്പാതയോടുള്ള ഭരണകൂടത്തിൻ്റെ അവഗണന ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാത്രമല്ല പല ഭാഗങ്ങളിലും നഗര മാലിന്യങ്ങൾ കുമിഞ്ഞ് കൂടികിടപ്പാണ്. ഇവനീക്കം ചെയ്യാനും നടപടിയില്ല.
ചിത്ര വിവരണം: കണ്ണടച്ച അലങ്കാരദീപങ്ങൾ
ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ മയ്യഴിയിൽ അറബിക്കടലും മയ്യഴി പുഴയും സംഗമിക്കുന്ന മനോഹരതീരത്തിന് പൊന്നരഞ്ഞാണം കണക്കെയുള്ള മയ്യഴി പുഴയോര നടപ്പാത മയ്യഴി ഭരണകൂടത്തിൻ്റെ കടുത്ത അവഗണനയിൽ.
മയ്യഴിയുടെ ഭരണ സിരാ കേന്ദ്രമായ ഗവ.ഹൗസിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇവിടെ പതിനായിരങ്ങളാണ് ഈ ഉത്സവകാലത്ത് എത്തിച്ചേരുന്നത്
രാത്രി കാലങ്ങളിൽ ഇവിടെ എത്തുന്നവരെ സ്വീകരിക്കുന്നത് കത്താത്ത ലൈറ്റുകളും തെരുവുനായ്ക്കളും.
അധികാരികളുടെ അന്തതയുടെ പ്രതിഫലനമായി മയ്യഴി പുഴയോര നടപ്പാത മാറിയിരിക്കയാണ്. ആകെ കാടുപിടിച്ചു കിടക്കുന്ന ഇവിടം ഇഴജന്തുക്കളുടെയും തെരുവുനായകളുടെയും വിഹാരകേന്ദ്രമായി മാറിയിരിക്കയാണ്. ഇതിലൂടെ നടക്കാൻ പോലും ആളുകൾക്ക് ഭയമായി മാറിയിരിക്കയാണ്. ഒരു കാലത്ത് സഞ്ചാരികളുടെ ബാഹുല്യംകൊണ്ട് വീർപ്പുമുട്ടിയിരുന്ന നടപ്പാത ഇപ്പോൾ വിജനമായി മാറിയിരിക്കയാണ്. ഭക്തിസാന്ദ്രമായിരിക്കുന്ന തിരുനാൾ ആഘോഷങ്ങൾ നടക്കുന്ന ദിനരാത്രങ്ങളിൽ മയ്യഴിയിലെത്തുന്ന വിശ്വാസികൾക്ക് ഒന്ന് ഉല്ലസിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇവിടെയുള്ളത്.
ദീർഘ വീഷണമുള്ള ചിത്രകാരൻ കൂടിയായ വത്സരാജെന്ന ഭരണാധികാരിയുടെ സ്വപ്ന പദ്ധതിയായിരുന്ന ഈ പുഴയോര നടപ്പാത മയ്യഴിയുടെ അഭിമാനമായിരുന്നു. മാഹി ഗവ. ഹൗസു മുതൽ മഞ്ചക്കൽ ബോട്ട് ഹൗസു വരെ നീണ്ടുനിൽക്കുന്ന നടപ്പാത മയ്യഴിയിലെത്തുന്ന സഞ്ചാരികൾക്ക് ഒരത്ഭുത കാഴ്ചയുമായിരുന്നു. എന്നാൽ ഇന്ന് ഇത് സംരക്ഷിക്കാൻ ഇവിടുത്തെ ഭരണകൂടത്തിനാവുന്നില്ല എന്നതാണ് യാഥാർത്ഥ്യം

ദീക്ഷിതർ സംഗീതോത്സവം 20 ന്
മാഹി.. ജപ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമു ഖ്യത്തിൽ ഒക്ടോബർ 20 ന് മാഹി സി.എച്ച്. ഗംഗാധരൻ ഓഡിറ്റോറിയത്തിൽ മുത്തുസ്വാമി ദീഷിതർ സംഗീതോത്സവം നടത്തുന്നു.വൈ:3 മണിക്ക് അഡ്വ. ഇ.നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ
കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും.
ഭാരതീയ കുടുംബ സംവിധാനത്തെ പരിപോഷിപ്പിക്കണം - കെ. സി. സുധീർ ബാബു.
മാഹി: എല്ലാവരും അവരവരുടെ ധർമ്മം പാലിച്ചുകൊണ്ട് ജീവിക്കുക എന്നതാണ് സനാതന ധർമ്മത്തിന്റെ കാതൽ. അങ്ങിനെ ജീവിക്കുന്നവരുടെ കുടുംബങ്ങളുടെ ഒത്തിച്ചേർന്നുള്ള പ്രവൃത്തികളിലൂടെ ആണ് ഭാരതത്തിൽ ധർമ്മസംരക്ഷണം നടക്കുന്നതെന്നു ഭാരതീയവിചാരകേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി കെ. സി. സുധീർ ബാബു അഭിപ്രായപ്പെട്ടു.
ഭാരതത്തിൽ ശക്തമായി നിലകൊള്ളുന്ന കുടുംബ സംവിധാനത്തെ തകർക്കാതെ വൈദേശിക ആദർശങ്ങൾക്ക് നമ്മുടെ നാട്ടിൽ വേരൂന്നാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയവർ കുടുംബസംവിധാനത്തെ തകർക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് നമ്മൾ അനുവദിച്ചുകൊടുക്കാതെ ഭാരതീയ കുടുംബ സംവിധാനത്തെ പരിപോഷിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി ഇരട്ടപ്പിലാക്കൂലിൽ സംഘടിപ്പിച്ച സരസ്വതി ദക്ഷിണയും കുടുംബ സംഗമവും പരിപാടിയിൽ ഭാരതീയ കുടുംബ സംവിധാനം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി പ്രസിഡണ്ട് അഡ്വ. ബി. ഗോകുലൻ സ്വാഗതം പറഞ്ഞു.
ഡോ. വി. കെ. വിജയൻ അധ്യക്ഷം വഹിച്ചു.
ചടങ്ങിൽ വച്ച് വിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി ഇത്തവണ മുതൽ ഏർപ്പെടുത്തിയ കർമ്മകീർത്തി പുരസ്കാരം പ്രമുഖ വ്യവസായി രാജൻ കല്ലാടന് സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ ബാബുവും, വിശിഷ്ട സേവനത്തിനുള്ള പുതുച്ചേരി മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ മനോജ്കുമാറിനുള്ള ഉപഹാരം ഡോ. വി. കെ. വിജയനും നൽകി. കുടുംബാംഗങ്ങളുടെ കലാപരിപാടികൾക്ക് ശേഷം സ്ഥാനീയ സമിതി സെക്രട്ടറി കെ. പി. മനോജ് നന്ദി പറഞ്ഞു.

രത്ന ശിവദാസ് നിര്യാതയായി
തലശ്ശേരി:ടെമ്പിൾ ഗെയിറ്റ് വേലാണ്ടി ഹൗസിൽ രത്ന ശിവദാസ്(89) നിര്യാതയായി.
ഭർത്താവ് പരേതനായ ശിവദാസൻമാസ്റ്റർ(മുൻ ഡയറക്ടർ ജഗന്നാഥ ക്ഷേത്രം) മക്കൾ: സുസ്മിത രവിന്ദ്രൻ, സുനിൽ ശിവദാസ്, സുചിത്ര രാജൻ, സുർജിത്ത് ശിവദാസ് ( ജഗനാഥ ക്ഷേത്രം അകമ്പടി അംഗം) സുബോധ് ശിവദാസ് (ജഗന്നാഥ ക്ഷേത്രം അകമ്പടി അംഗം) മരുമക്കൾ: രവിന്ദ്രൻ അലവിൽ, സ്മിത സുനിൽ, രാജൻ കോമ്പ്ര, സീന സുർജിത്ത് (സെക്രട്ടറി മാതൃസമിതിജഗന്നാഥ ക്ഷേത്രം, മാതൃസഭ കേന്ദ്ര കമ്മിറ്റി അംഗം ഗുരുധർമ്മ പ്രചരണ സഭ ശിവഗിരിമഠം ), ഷൈനി സുബോധ് സംസ്കാരം ഇന്ന് (13 ന്) . ഉച്ചയ്ക്ക് 12 മണിക്ക് കണ്ടിക്കൽ നിദ്ര തീരത്ത്

ചൊക്ലിയിൽ വിസെന സദസ്സ്
ചൊക്ലി : ഗ്രാമ പഞ്ചായത്ത് വികസന സദസ്സിന്റെ ഭാഗമായി വി.പി. ഓറിയന്റൽ സ്കൂളിൽകുംടുബശ്രീ- തൊഴിലുറപ്പ്
തൊഴിലാളി സംഗമം കെ.പി. മോഹൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് സി.കെ.രമ്യഅധ്യക്ഷയായി . സ്ഥിരം സമിതിഅദ്ധ്യക്ഷൻമാരായനവാസ് പരത്തിന്റെ വിട, സജിത എൻ.പി., റീത്ത. വി എം, പ്രസംഗിച്ചു. ഉഷ എസ്വാഗതം പറഞ്ഞു.
ചിത്രവിവരണം: കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

ദിവൃബലി അർപ്പണത്തിന് മു ന്നേ അത്ഭുത തിരുസ്വരൂപത്തിന് വടക്കുന്തല പിതാവ് പൂമാല അർപ്പിക്കുന്നു

കണ്ണൂർ രൂപതാ അധ്യക്ഷൻ ഡോക്ടർ അലക്സ് വടക്കുന്തലക്ക് ഉജ്വല വരവേൽപ്പ്
മാഹി : വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷങ്ങളുടെ എട്ടാം ദിനത്തിൽ വൈകിട്ട് കണ്ണൂർ രൂപതാ അധ്യക്ഷൻ ഡോക്ടർ അലക്സ് വടക്കുന്തല പിതാവിന്റെ മുഖൃകാർമീകത്വത്തിൽ സാഘോഷ ദിവ്യബലി അർപ്പിച്ചു. മാഹിയിലെത്തിയ പിതാവിനെ സെമിത്തേരി റോഡ് ജംഗ്ഷനിൽ നിന്നും സ്വീകരിച്ചു, ബസിലിക്കറക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ നേതൃത്വത്തിൽ അൾത്താര ബാലകരും, പാരിഷ് കൗൺസിൽ അംഗങ്ങളും , കൊമ്പിരി സമൂഹവും, ഇടവകജനങ്ങളും പങ്കെടുത്തു, ഞായറാഴ്ച ആയിരുന്നതിനാൽഅഭൂതപൂർവ്വമായ ഭക്തജന തിരക്ക് അനുഭവപ്പെട്ടു . ഇടവിട്ട് ദേവാലയത്തിൽ വിശുദ്ധ കുർബാനയും അർപ്പിച്ചിരുന്നു ഒമ്പതാം ദിനമായ ഇന്ന് വൈകിട്ട് ആറുമണിക്ക് ഫാദർ ജോൺസൺ അവരേവിന്റെ മുഖ്യകാർമികത്വത്തിൽആഘോഷദിവൃബലി, നൊവേനയും പ്രദക്ഷിണവും പരിശുദ്ധ കുർബ്ബാനയുടെ ആശിർവാദവും ഉണ്ടാകും നേതൃത്വം ലിറ്റിൽ ഫ്ലവർ കുടുംബയൂണിറ്റ്.
മാഹി പള്ളിയിലെ അഭൂതപൂർവ്വമായജനക്കൂട്ടം

മാഹി തിരുനാൾ കാഴ്ചകൾ. ഇന്നലെ രാത്രി ആർട്ടിസ്റ്റ് സതീ ശങ്കറിന്റെ ക്യാമറയിൽ പതിഞ്ഞത്




ഓഫീസുകളുടെ വഴിമുടക്കിചായക്കട..
മാഹി: മാഹിയിലെ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷന്റെ പ്രവേശനകവാടത്തിൽ വഴിമുടക്കിയായി പി.ടി.ഡി.സി.യുടെ താൽക്കാലിക ചായക്കട!
പെരുന്നാൾ പ്രമാണിച്ചാണ് വിവിധ ഓഫീസുകളിലേക്ക് പോകേണ്ട വഴിമുടക്കിക്കൊണ്ട് ചായക്കടക്ക് അനുവാദം നൽകിയത്.
മഞ്ചക്കൽബോട്ട്ഹൗസിലും,പുഴയോരനടപ്പാതയിലുമുള്ളപി.ടി.ഡി.സി.യുടെ 'കഫെ,കൾ പെരുന്നാളിന് പോലും അടഞ്ഞുകിടക്കുമ്പോഴാണ് സിവിൽ സ്റ്റേഷൻ കവാടത്തിലെ വരാന്തയിൽ ചായക്കട തുടങ്ങിയത്
പൊതു ജനങ്ങളിൽ നിന്നും ശക്തമായഎതിർപ്പ് ഉയർനിട്ടുണ്ട്.
അതിനിടെ ബസലിക്കക്ക് ചുറ്റിലുമുള്ള സമീപ റോഡുകളുടെ ഇരുവശത്തും വാഹന പാർക്കിങ്ങ് അനുവദിച്ചത് ഇന്നലെ ഗതാഗതക്കുരുക്കിന് കാരണമായി.
റെയിൽവേ സ്റ്റേഷൻ, സെമിത്തേരി, ബുൾവാർ റോഡുകളിലൊക്കെ ഒരു ഭാഗങ്ങളിലും വാഹനങ്ങൾ നിർത്തിയാടുകയുണ്ടായി. പള്ളിക്ക് സമീപം നിരവധി പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ പൊലീസിന്റെ സാന്നിദ്ധ്യം കാണാനില്ലായിരുന്നു. ഇതും വാഹനക്കുരുക്കിന് കാരണമായി.

മാഹി പള്ളിയിലെ അഭൂതപൂർവ്വമായജനക്കൂട്ടം

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group