
എല്ലാ വഴികളും
മയ്യഴിമാതാവിൻ്റെ
ദേവാലയത്തിലേക്ക്
മാഹി: മാഹി തിരുനാളിന്റെ ഏഴാം ദിനമായ ഇന്നലെ നാടും നഗരങ്ങളും മയ്യഴി ലേക്കൊഴുകിയെത്തി.
ദേവാലയത്തിന്റെ ഇരുവശങ്ങളിലും ഇടമുറിയാത്ത നീണ്ടനിര റെയിൽവേ സ്റ്റേഷൻ റോഡിലേക്കും, സെമിത്തേരി റോഡിലേക്കും വ്യാപിച്ചു കിടന്നു. റെയിൽവെ സ്റ്റേഷനിൽ ഓരോട്രെയിൻ നിർത്തുമ്പോഴും തീർത്ഥാടകർ റാലി കണക്കെ ദേവാലയത്തെ ലക്ഷ്യമാക്കി നടന്നു വരുന്ന കാഴ്ച കാണാം. മാഹി ടാഗോർ ഉദ്യാനവും, പുഴയോര നടപ്പാതയും, വളവിൽ ബീച്ചും, തുറമുഖത്തിന്റെ പുലിമുട്ടുമെല്ലാം സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. പള്ളിക്ക് പിറകിലായി ഇതാദ്യമായി അമ്യൂസ്മെന്റ് പാർക്കും ഒരുക്കിയിട്ടുണ്ട്.

ഇന്നലെ അടിമ നേർച്ച അർപ്പിക്കുന്നതിനും വിശുദ്ധ അമ്മ ത്രേസൃയെ വണങ്ങുന്നതിനുമായി വൻതിരക്ക് അനുഭവപ്പെട്ടു.
പകൽ നേരത്ത് കുർബാനകൾ അർപ്പിക്കപ്പെട്ടു. വൈകിട്ട് ആറുമണിക്ക് നടന്ന സാഘോഷ ദിവ്യപൂജ ഫാദർ ആൻസിൽ പീറ്റർ മുഖ്യ കാർമികത്വംവഹിച്ചു .
തുടർന്ന് നൊവേനയും അമ്മത്രേസ്യയുടെ അത്ഭുത സ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശിർവാദവും നടന്നു, തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് സെന്റ് പീറ്റേഴ്സ് കുടുംബയൂണിറ്റ് അംഗങ്ങളാണ്
ചിത്രവിവരണം: ദേവാലയത്തിന് മുന്നിലെ നീണ്ട ക്യൂ.

ചിത്രങ്ങൾ: ആർട്ടിസ്റ്റ് സതീ ശങ്കറിന്റെ കേമറയിൽ പതിഞ്ഞത്

മാഹി പള്ളിയിൽ അടിമ നേർച്ച അർപ്പിക്കാൻ എത്തിയ തീർത്ഥാടകർ

ആറ് പതിറ്റാണ്ടിന്റെ ഓർമ്മകളുമായി
കൃത്തുപറമ്പ് നിർമലഗിരി കോളേജ്, പ്രഥമ പ്രീഡിഗ്രി ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം നടത്തി
തലശ്ശേരി:1964ൽ ആരംഭിച്ച കുത്തുപറമ്പ് നിർമലഗിരി കോളേജ് ആദ്യ ബാച്ച് പ്രീ-ഡിഗ്രി പൂർവ വിദ്യാർത്ഥികളുടെ കുടുംബ സംഗമം തലശ്ശേരി പേൾ വ്യൂ ഹോട്ടലിൽ നടത്തി..
60 വർഷങ്ങൾക്ക് ശേഷം 77നും 80നും മദ്ധ്യേ പ്രായമുള്ളവരുടെ ഒത്തുചേരൽ അപൂർവാനുഭവമായി. റിട്ടയെർഡ് ഡിഡി എംകെ രാജു അധ്യക്ഷത വഹിച്ചു.
ഇക്കാലയളവിൽ അന്തരിച്ചു പോയവർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്ന പ്രമേയം പി. കുമാരൻ അവതരിപ്പിച്ചു..
പി. കെ. വത്സരാജൻ, രാധാ. പി നായർ, കെ. പി.. നാരായണൻ, രാധാമണി രവീന്ദ്രനാഥ്, രാജൻ പാലക്കിൽ സംസാരിച്ചു.
വി. വി. കെ. മാധുരി സ്വാഗതവും നാരായണൻ പുതുക്കുടി നന്ദിയും പറഞ്ഞു.
ചിത്രവിവരണം.സംഗമത്തിൽ പങ്കെടുത്ത വർ

ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി ഏർപ്പെടുത്തിയ പ്രഥമ കർമ്മകീർത്തി പുരസ്‌കാരം പ്രമുഖ വ്യവസായി രാജൻ കല്ലാടന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി സമ്മാനിക്കുന്നു

വീടാരത്തോട് പ്രകാശനം ചെയ്തു
തലശ്ശേരി :കതിരൂർ. ടി. കെ.ദിലീപ് കുമാറിൻ്റെ വീടാരത്തോട് എന്ന കവിതയുടെ പ്രകാശനം നഗരസഭാ ചെയർപേഴ്സൺ കെ. എം. ജമുനാ റാണി റവ.ഡോ. ജി. എസ്. ഫ്രാൻസിസിന് നല്കി നിർവ്വഹിച്ചു. പി.ജനാർദ്ദനൻ അധ്യക്ഷനായിരുന്നു. എം. രാജീവൻ, വി.ഇ. കുഞ്ഞനന്തൻ , കെ. തിലകൻ, ചൂര്യയി ചന്ദ്രൻ , എൻ. സിറാജുദ്ദീൻ, ഒ.പി.ശൈലജ, അഡ്വ. മുഹമ്മദ് ശബീർ എന്നിവർ സംസാരിച്ചു.

മാഹിയിൽ കോൺഗ്രസ്സ്
പ്രതിഷേധ റാലി നടത്തി
മാഹി..കെ.പി.സി.സി വർക്കിംങ്ങ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.പിയെയും കോൺഗ്രസ്സ് പ്രവർത്തകരെയും അക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിക്ഷേധിച്ച് മാഹിയിൽ കോൺഗ്രസ്സിൻ്റെ പ്രതിഷേധ റാലിയും പ്രകടനവും നടത്തി. കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി ടൗണിൽ നടന്ന ജനകിയ പ്രതിഷേധ കൂട്ടയ്മയിൽ കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.വിനോദ്, സത്യൻ കോളോത്ത്, കെ.ഹരീന്ദ്രൻ, പി.പി ആശാലത, കെ.പി.രജിലേഷ് സംസാരിച്ചു
ചിത്രവിവരണം: മാഹിയിൽ നടന്ന കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് മലബാർ കാൻസർ സെൻററുമായി സഹകരിച്ച് രക്തദാനം ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ എൻഎസ്എസ് വളണ്ടിയർമാർക്കായി രക്തദാന ബോധവൽക്കരണ ക്ലാസ് നൽകി. ക്യാമ്പിൽ സ്കൂൾ പ്രിൻസിപ്പൽ സത്യൻ ഇ, തലശ്ശേരി ക്ലസ്റ്റർ കൺവീനർ ഷമീമ കെ പി, മലബാർ ക്യാൻസർ സെന്ററിലെ ഡോക്ടർ അഞ്ജു, റോജിയ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോക്ടർ രമ്യ കെ പി എന്നിവർ സംസാരിച്ചു.

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് തലശ്ശേരി മട്ടാമ്പ്രം വാർഡ് കമ്മിറ്റി നടത്തിയ തീരദേശ ഫലസ്തീൻ ഐക്യദാർഢ്യ റാലി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു

ബാലൻ വൈദ്യർ നിര്യതനായി
മാഹി:ഒതയോത്ത് എ സി ബാലൻ @ബാലൻ വൈദ്യർ (94) നിര്യതനായി. റിട്ട. ഗവ. ആയുർവേദ നേഴ്സിംഗ് അസിസ്റ്റൻ്റ്.ഭാര്യ കൗസു (റിട്ട പ്യൂൺ തിരുവങ്ങാട് ജി എച്ച് എസ് എസ്). മക്കൾ: ശിവദാസൻ ( ഇടയിൽ പീടിക), രാമദാസൻ ( ബല്ലേരി -കർണാടക), ഹരിഹര ദാസ് ( മട്ടന്നൂർ ), ജയലക്ഷ്മി ( തിക്കോടി),സന്തോഷ് കുമാർ.ജാമാതാക്കൾ ഷീബ (ഇടയിൽ പീടിക), സവിത (ചാലക്കര), ബിന്ദു (മട്ടന്നൂർ), രമ്യ (പ്രന്ന്യന്നൂർ), പരേതനായ സത്യൻ (തിക്കോടി). സഹോദരങ്ങൾ - പരേതരായ ഗോവിന്ദൻ (മാഹി), നാണി (അമ്മച്ചാലിൽ ), മാധവി (അമ്മച്ചാലിൽ).

നിയന്ത്രണം വിട്ട കാർ, സ്വകാര്യ ബസ്സിലിടിച്ച് കാർ യാത്രികന് ദാരുണാന്ത്യം. സ്ത്രീകൾഉൾപെടെയുള്ള ബന്ധുക്കൾക്ക് പരിക്ക്
ന്യൂമാഹി: ദേശീയ പാതയിൽ പുന്നോൽ ഹുസ്റ്റൻ മൊട്ട ബസ് സ്റ്റോപ്പിനടുത്ത് കരിപ്പൂർ എയർപോർട്ടിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ തലശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന തക്വവ കാർ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിലിടിച്ച് കാർ യാത്രികൻ ദാരുണമായി മരണപ്പെട്ടു. തളിപറമ്പ് ആലക്കോട് മണ്ണൂർ വായാട്ടു പറമ്പിലെ ഷാജി ജോസഫാണ് (64) മരണപ്പെട്ടത്. അപകട വിവരമറിഞ്ഞ് തലശ്ശേരിയിൽ നിന്നും കുതിച്ചെത്തിയ അഗ്നിശമന സേനാംഗങ്ങൾ കാർ വെട്ടിപൊളിച്ചാണ് മുൻ സീറ്റിൽ ഇടത് വശത്ത് കുടുങ്ങിപ്പോയ ഷാജിയെ പുറത്തെടുത്ത് , ആമ്പുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയത് . സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒമാനിൽ നിന്നെത്തിയവിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങിയ ഷാജിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവാൻ എത്തിയ ഭാര്യ സജിത ഉൾപെടെയുള്ള ബന്ധുക്കൾ പരിക്കുകളോടെ രക്ഷപ്പെട്ടുവെങ്കിലും, ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. സജിതക്ക് തലയിൽ സാരമായി മുറിവേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ 7-45 ഓടെ ഹുസ്സൻ മെട്ടയിൽ പ്ലൈ ഫോം ഷോപ്പിന് സമീപത്താണ് അപകടം ഉണ്ടായത്. അമിത വേഗതയിൽ എതിരെ നിന്നും നിയന്ദ്രണം വിട്ടെത്തിയ കാറിനെ വെട്ടിച്ചൊഴിയാൻ സ്വകാര്യ ബസ് പരമാവധി അരികിലേക്ക് മാറിയിരുന്നെങ്കിലും രക്ഷപ്പെട്ടില്ല. ബസിലിടിച്ച കാർ കരണം മറിഞ്ഞ് കോഴിക്കോട് ഭാഗത്തേക്ക് മുൻഭാഗം തിരിഞ്ഞു നിന്ന നിലയിലായിരുന്നു. നിലവിളികേട്ടെത്തിയ പരിസരവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തി ഇന്നോവയുടെ പിൻസീറ്റിൽ പരിക്കേറ്റു കിടന്ന സജിത ഉൾപെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഫയർഫോഴ്സ് സീനിയർ റസ്ക്യൂ ഓഫീസർ കെ.എം.ഷിജുവിന്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ സുബീഷ്, റിബിൻ, സാലിഹ്, ഹോംഗാർഡ് ഷാജി, ഡ്രൈവർ പ്രജിത്ത് നാരായണൻ എന്നിവരാണ് കാർ വെട്ടിപ്പൊളിച്ച് ഷാജി ജോസഫിനെ പുറത്തെടുത്തത് . രണ്ട് ഡസനിലേറെ പേർ പല തവണകളിലായി വാഹനാപകടത്തിൽ മരണപ്പെട്ട ഉസ്സൻ മെട്ടയെ നാട്ടുകാർ മരണ മൊട്ട എന്നാണ് വിളിക്കാറ്.

കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം
കൊടിയേരി : കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരി ഓണിയൻ വെസ്റ്റ് യു പി സ്കൂളിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എം. പി വേലായുധൻ ഉദ്ഘാടനം ചെയ്തു. ജില്ല കൗൺസിലർ കെ മനോഹരൻ അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് അംഗം വി സി പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. കെ രാജേന്ദ്രൻ, പി വി ബാലകൃഷ്ണൻ, നിയോജക മണ്ഡലം പ്രസിഡണ്ട് പി വി വത്സലൻ, കെ രാമചന്ദ്രൻ, വി പി ജയപ്രകാശൻ,കെ മഹേഷ് കുമാർ, കെ മനോഹരൻഎന്നിവർ ആശംസ പ്രസംഗം നടത്തി. കെ പി കുശലകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനം മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ കെ നാരായണൻ ഉദ്ഘാടനം ചെയ്തു. കെ പ്രഭാകരൻ സോമനാഥൻ എം, കെ കെ രവീന്ദ്രൻ പി സതി, പി കെ ശ്രീധരൻ മാസ്റ്റർ,സിപി അജിത് കുമാർ,പി വി രാജീവ് കുമാർ, പി എം ജയചന്ദ്രൻ, ടി രാഘവൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പിഎം ദിനേശൻ (പ്രസിഡണ്ട്) പി. എം. ജയചന്ദ്രൻ (സെക്രട്ടറി )യു എം ചിത്രവല്ലി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു
മെയിൻ റോഡിൽ മീൻ വെള്ളം ഒഴുക്കിയ മീൻ വണ്ടി പിടികൂടി പിഴ ഈടാക്കി
തലശ്ശേരി : മെയിൻ റോഡിൽ മീൻ വെള്ളം ഒഴുക്കിയ മീൻ വണ്ടി പിടികൂടി പിഴ ഈടാക്കി.
മാർക്കറ്റിൽ മീൻ ഇറക്കിയതിന് ശേഷം തിരിച്ചു പോവുകയായിരുന്ന കർണ്ണാടക രജിസ്ട്രേഷനിലുള്ള
KA 19 AE 8557 നമ്പർ ഗുഡ്സ് കരിയർ വാഹനത്തിലെ ഒഴിഞ മീൻ ബോക്സ്കളിലും വാഹനത്തിൽ കെട്ടികിടന്നിരുന്നതുമായ മീൻ വെള്ളമാണ് ഔട്ടർ വാൾവ് തുറന്ന് റോഡിൽ ഒഴുക്കിവിട്ടുക്കൊണ്ട് പോകുന്നത് ജോയിൻ ഡയറക്ടറുടെ സ്പെഷ്യൽ
എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായുള്ള സ്‌ക്വാഡ് പിടികൂടിയത്.
ഹെൽത്ത് ഇൻസ്പെക്ടർ രജിന അനിൽ കുമാർ കുഞ്ഞിക്കണ്ണൻ എന്നിവർ സ്‌ക്വാഡിൽ പങ്കെടുത്തു.
മീൻ വണ്ടികൾ മീൻ വെള്ളം റോഡിൽ ഒഴുക്കിവിടുന്നത് കാരണം അസഹ്യമായ ദുർഗന്ധവും പൊതു ജനങ്ങൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളും സമീപത്തെ ഗവർമെന്റ് ആശുപത്രിയിലെത്തുന്ന രോഗികൾക്കും സമീപത്തെ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മൂക്ക് പോത്താതെ റോഡിൽ കൂടി കടന്ന് പോകാനും ജോലി ചെയ്യാനും സാധിക്കാത്ത അവസ്ഥയാണുള്ളത്.
മേൽവിഷയത്തിൽതുടർദിവസങ്ങളിലുംകനത്തപരിശോധനയും നിയമനടപടികളും സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി സുരേഷ് കുമാരൻ എൻ, ക്‌ളീൻ സിറ്റി മാനേജർ സുരേഷ് കുമാർ സി എന്നിവർ അറിയിച്ചു.

എൻ.വി. മൊയ്‌തു നിര്യാതനായി.
തലശ്ശേരി :നഗരസഭ അംഗം ഫൈസൽ പുനത്തിലിന്റെ ഭാര്യാ പിതാവ് ഇല്ലിക്കുന്ന് അൽ സഫയിൽ എൻ.വി. മൊയ്‌തു (67) നിര്യാതനായി. ഭാര്യ : യു. പി. മറിയു. മക്കൾ : ദിൽഷാദ്,മുബീന, അഹൂദ
ജമാതാക്കൾ : നദീറ, സർഫ്രാസ്, ഫൈസൽ
ഖബറടക്കം : 1 മണിക്ക് കൊടുവള്ളി ആമുക്ക പള്ളി ഖബറിസ്ഥാനിൽ

ദേവു അന്തരിച്ചു.
കോടിയേരി - തോട്ടുമ്മൽ പാട്ട്യക്കാരന്റവിട ദേവു (85) അന്തരിച്ചു.
ഭർത്താവ് പരേതനായ കൃഷ്ണൻ
മക്കൾ: ദിലീപ് കുമാർ ,സജിത, രാജീവൻ , രഞ്ജിനി,മരുമക്കൾ: ഉഷ , ശ്രീജ , പത്മരാജ്
സഹോദരങ്ങൾ: കുമാരൻ, ഗംഗാധരൻ, ലീല,രവീന്ദ്രൻ,പത്മനാഭൻ പരേതരായ ശാന്ത.

മാഹിയിൽ അധ്യാപകർ
പ്രതിഷേധ ധർണ്ണ നടത്തി
മാഹി : എട്ടു മാസത്തോളമായി ശമ്പളം ലഭിക്കാതെയും 20 വർഷം ജോലിയിൽ തുടർന്നിട്ടും സ്ഥിരനിയമനം ലഭിക്കാതെയും തൊഴിൽ ചൂഷണം നേരിടുന്ന മിനി ബാലഭവൻ അധ്യാപകരുടെ പ്രശ്നങ്ങളിൽ സത്വര പരിഹാരം തേടിയും അധികൃതരുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചും ഗവ: ടീച്ചേഴ്സ് ഓർഗനൈസേഷൻ മാഹി സിവിൽ സ്റ്റേഷനുമുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻസ് ചെയർമാൻ കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻസ്
പ്രസിഡൻ്റ് ജയിംസ് സി. ജോസഫ് അധ്യക്ഷനായി. കെ. പ്രശോഭ്, എൻ. മോഹനൻ, കെ.എം. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. ഗവ: ടീച്ചേഴ്സ് ഓർഗനൈസേഷൻസ് പ്രസിഡൻ്റ് ടി.പി. ഷൈജിത്ത് സ്വാഗതവും, വിനോദ് വളപ്പിൽ നന്ദിയും പറഞ്ഞു. തുടർന്ന് മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ, റീജനൽ അഡ്മിനിസ്ട്രേറ്റർ തുടങ്ങിയവർക്ക് നിവേദനം നൽകി.

ജനദ്രോഹഭരണത്തിനെതിരെ തൊഴിലാളി മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി ബി എം എന്ന് ന്യൂമാഹിയിൽ നടത്തിയ പദയാത്ര

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group