പട്ടികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ഭരണകർത്താക്കൾക്ക് ഭീമ ഹരജി നൽകി

പട്ടികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ഭരണകർത്താക്കൾക്ക് ഭീമ ഹരജി നൽകി
പട്ടികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ഭരണകർത്താക്കൾക്ക് ഭീമ ഹരജി നൽകി
Share  
2025 Oct 10, 11:15 PM
vasthu

പട്ടികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ഭരണകർത്താക്കൾക്ക് ഭീമ ഹരജി നൽകി


മാഹി: ഇക്കഴിഞ്ഞ ആഗസ്ത് 8 ന് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം തെരുവ് പട്ടികളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യരെ രക്ഷിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ പ്രത്യേക പാർപ്പിടസൗകര്യങ്ങളൊരുക്കേണ്ടതുണ്ടെന്നിരിക്കെ,ഇത് സംബന്ധിച്ച് ഒക്ടോബർ മാസം സുപ്രീം കോടതിയിൽ തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട് ദേശീയ നയം രൂപികരിക്കപ്പെടുകയുമാണ്. ഓഗസ്റ്റ് 22 ന് വിധി പുറപ്പെടുവിച്ച മൂന്നംഗ ബഞ്ചാണ് നയം രൂപീകരിക്കുന്നത്.

ഇത്തരമൊരു പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ബഹുജനാഭിപ്രായം ഉയർന്നു വരികയാണ്.

2021 മുതൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒട്ടേറെ സമരപോരാട്ടങ്ങൾ നടത്തിവന്ന ജനശബ്ദം മാഹി വിവിധ കേന്ദ്രങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും, സമരപരിപാടികൾ സംഘടിപ്പിക്കുകയും, ആയിരക്കണക്കിന് ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രി, സുപ്രീം കോടതി രജിസ്ട്രാർ , ലഫ്: ഗവർണ്ണർ , മുഖ്യമന്ത്രി, ചീഫ് സിക്രട്ടരി എന്നിവർക്ക് ഭീമഹരജി അയക്കുകയായിരുന്നു.

മാഹി ഹെഡ് പോസ്റ്റാഫീസിൽ ജനശബ്ദം ഭാരവാഹികളായ അഡ്വ.ടി. അശോക് കുമാർ, ചാലക്കര പുരുഷു ,ഇ.കെ. റഫീഖ് എന്നിവർ ചേർന്നാണ് ഭീമഹരജി അയച്ചത്.

ടി.എം.സുധാകരൻ, ഷാജി പിണക്കാട്ട്,ദാസൻ കാണി, അസീസ് ഹാജി, പി.കെ.ശ്രീധരൻ മാസ്റ്റർ, സോമൻ ആനന്ദ് ,ഷൈനി ചിത്രൻ , സോമൻ മാഹി, ആർട്ടിസ്റ്റ് സതിശങ്കർ, മോഹനൻ പന്തക്കൽ , രതി ചെറുകല്ലായി,

 എന്നിവർ സംബന്ധിച്ചു.

whatsapp-image-2025-10-10-at-19.29.46_7d13a73d

ചിത്രവിവരണം: പട്ടിശല്യത്തിന് പരിഹാരം കാണാൻ ജനശബ്ദം പ്രവർത്തകർ മാഹി ഹെഡ് പോസ്റ്റാഫീസ് വഴി പ്രധാനമത്രിക്ക് ഭീമ ഹരജി അയക്കുന്നു


whatsapp-image-2025-10-10-at-19.30.52_b2ee807f

പെരുന്നാൾ വേളയിലും

മാലിന്യങ്ങൾ നീക്കുന്നില്ല.


മാഹി. പെരുന്നാൾ കൂടാൻ വിദൂരങ്ങളിൽ നിന്ന് പോലും ആയിരങ്ങൾ നിത്യേന വന്നെത്തുന്ന മാഹിയിൽ നാടിന് പേര് ദോഷം വരുത്തുന്ന നഗരസഭാധികൃതരുടെ നടപടിയിൽ ശക്തമായ പ്രതിഷേധമുയർന്നു.

പള്ളിക്ക് സമീപമാണ് പഴയ കോട്ടയോട് ചേർന്നുള്ള സ്ഥലത്ത് മാലിന്യ ചാക്കുകൾ തള്ളിയിട്ടുള്ളത്. നഗര മാലിന്യങ്ങൾ നീക്കം ചെയ്യാതായിട്ട് രണ്ട് മാസങ്ങൾ കഴിഞ്ഞു.

രാപകലില്ലാതെ നിരവധി പേർ അതിഥികളായെത്തുന്ന മാഹിയിലെ പ്രമുഖ ഉദ്യാനമായ ടാഗോർ പാർക്കിൽ പലയിടത്തും അലങ്കാര ദീപങ്ങൾ കണ്ണടച്ചതിനാൽ തീർത്ഥാടകർ ഇരുട്ടിൽ തപ്പുകയാണ്.


ചിത്രവിവരണം: പെരുന്നാളിന് മങ്ങലേൽപ്പി ക്കുന്ന മാലിന്യ കൂമ്പാരം


ജൂബിലാറ്റോ. സംഘടിപ്പിച്ചു.


കോടിയേരി : പാറാൽ പൊതുജന വായനശാലയുടെ 'ജൂബിലാറ്റോ' എന്ന പരിപാടി ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വായനശാല പ്രസിഡൻ്റ് എം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി സനീഷ് കുമാർ സ്വാഗതവും എക്സി. അംഗം പി.വിദ്യ നന്ദിയും പറഞ്ഞു


സരസ്വതി ദക്ഷിണയും കുടുംബ സംഗമവും


മാഹി :ഭാരതീയവിചാര കേന്ദ്രം മാഹി സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ സരസ്വതി ദക്ഷിണയും കുടുംബ സംഗമവും നടത്തുന്നു.

ഒക്ടോബർ 11 ശനിയാഴ്ച് വൈകുന്നേരം 3.30ന് ഇരട്ടപ്പിലാക്കൂൽ എ വി എസ് ഹാളിലാണ് പരിപാടി. ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന കർമ്മ കീർത്തി പുരസ്കാരം രാജൻ കല്ലാടന് സംസ്ഥാന സെക്രട്ടറി കെ. സി. സുധീർ ബാബു സമർപ്പിക്കും. കൂടാതെ പുതുച്ചേരി മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ച മനോജ് കുമാറിനെ ആദരിക്കും.

ഡോ. വി കെ വിജയൻ അധ്യക്ഷതവഹിക്കും. ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സി. സുധീർ ബാബു, "ഭാരതീയ കുടുംബസങ്കല്പം"

എന്ന വിഷയത്തെ ആസ്പ‌ദമാക്കി മുഖ്യപ്രബന്ധം അവതരിപ്പിക്കും. പരിപാടിക്ക് ശേഷം കുടുംബാംഗങ്ങളുടെ കലാപരിപാടിയും ഉണ്ടായിരിക്കും.


whatsapp-image-2025-10-10-at-19.31.38_baba113b

അഖില കേരള ബാലചിത്ര

രചനാ മത്സരം സംഘടിപ്പിച്ചു

മാഹി സ്പോർട്സ് ക്ലബ്‌ ലൈബ്രറി & കലാസമിതിയുടെ

ആഭിമുഖ്യത്തിൽ നാരങ്ങോളി കുഞ്ഞിക്കണ്ണൻ സ്മാരക സ്വർണ്ണമെഡലിനായുള്ള 40ാ -മത് അഖില കേരള ബാലചിത്ര രചനാ മത്സരം മാഹി ടാഗോർ പാർക്കിൽ പ്രശസ്ത ചിത്രകാരി നിഷ ഭാസ്‌ക്കർ ഉദ്ഘാടനം ചെയ്തു.

വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹിസംസാരിച്ചു.

ക്ലബ്‌ പ്രസിഡണ്ട്‌ കെ.സി നിഖിലേഷ് അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി അടിയേരി ജയരാജൻ സ്വാഗതവും

ശ്രീകുമാർ ഭാനു നന്ദിയും പറഞ്ഞു.

അനിൽ വിലങ്ങിൽ, കെ പി സുനിൽകുമാർ, ചന്ദ്രൻ ചേനോത്ത്, പ്രദീപ്‌ കുമാർ പി എ, ബാലൻ കെ. എം. , ജ്യോതിഷ് പത്മനാഭൻ, സതീശൻ, ആനന്ദു ചാരോത്ത് നേതൃത്വം നല്കി. 

വിവിധ സെക്‌ഷ്നുകൾ ശ്രീപിന സതീഷ്, ലതീഷ്മ ടീച്ചർ,ശ്രീജ കെട്ടിനകത്ത്, അനന്യ അനു, മനോഹരൻ അടിയേരി ,ഹേമചന്ദ്രൻ ടി കെ ,അനിൽ എം കെ എന്നിവർ നേതൃത്വം നൽകി.

മത്സരത്തോടനുബന്ധിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഗാനാലാപന സദസ്സും നടന്നു. 

മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.


ചിത്രവിവരണം: ചിത്രരചനാ മത്സരത്തിൽ നിന്ന്


ബൈക്കിലെത്തിയ സംഘം വയോധികയുടെ സ്വർണ്ണ മാല കവർന്നു.

മാഹി: ബൈക്കിലെത്തിയ സംഘം 65 കാരിയുടെ 5 പവൻ സ്വർണ്ണ മാല കവർന്നതായി പരാതി. ചൂടിക്കോട്ട ശ്രീദേവി ഹൗസിലെ അനിത (65) യുടെ മാലയാണ് നഷ്ടപ്പെട്ടത്.കുടുംബത്തോടൊപ്പം മാഹി തിരുനാളിന് പോയി മടങ്ങവെയാണ് മാല ബൈക്കിലെത്തിയ സംഘം കവർന്നത്.ബഹളം വെച്ചെങ്കിലും മോഷ്ടാക്കൾ മാലയുമായി കടന്നു കളഞ്ഞു..മാഹി സബ് ജെയിലിന് പിറകിലെ റോഡിലൂടെ നടന്നു പോകുമ്പോൾ കഴിഞ്ഞ ദിവസം രാത്രി 8 നായിരുന്നു സംഭവം - ഇവരുടെ പരാതി പ്രകാരം മാഹി എസ്.ഐ. റെനിൽ കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.


ഇസ്‌ലാമും സ്ത്രീകളും

തലശ്ശേരി മട്ടാമ്പ്രം പള്ളി ഉറൂസ് മുബാറക്കിനോടനുബന്ധിച്ചുള്ള മതപ്രഭാഷണ പരമ്പരയിൽ മുഹമ്മദ്‌ അൻവർ ഹുദവി ഇസ്‌ലാമും സ്ത്രീകളും എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി പി. പി. മുഹമ്മദ്‌ അലി അധ്യക്ഷനായി. ഖത്തീബ് വി. അബ്ദുല്ലത്തീഫ് ഫൈസി ട്രഷറർ പി. കെ. സാദിഖ്, വൈസ് പ്രസിഡന്റ്‌ എ. കെ. ഇഖ്‌ബാൽ, സദർ മുഅല്ലിം അഹ്‌മദ്‌ തെർളായി, പി. പി. സിറാജ് എന്നിവർ സംസാരിച്ചു. മത പ്രഭാഷണത്തിന് മുന്നോടിയായി മുഹ്‌യുദ്ധീൻ ശൈഖ് റാത്തീബ് നടന്നു


മട്ടാമ്പ്രം പള്ളി ഉറൂസ് സമാപിച്ചു

തലശ്ശേരി :ചരിത്ര പ്രസിദ്ധമായ മട്ടാമ്പ്രം പള്ളി മകാം ആണ്ടു നേർച്ച സമാപിച്ചു. അബ്ദു റഷീദ് സഅദി ഉളിയിൽ കൂട്ടു പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഖത്തീബ് വി. അബ്ദുല്ലത്തീഫ് ഫൈസിയുടെ നേതൃത്വത്തിൽ മൗലിദ് പാരായണം നടന്നു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് പങ്കെടുത്തത്. പഞ്ച ദിന ഉറൂസിൽ ബാസ് മാല, രിഫായി റാത്തീബ്, മുഹ്‌യിദീൻ റാത്തീബ്, ശാദുലി ഹളറ, മതപ്രഭാഷണം, മദ്രസ വിദ്യാർത്ഥികളുടെ ഖുർആൻ പാരായണ മത്സരം, കലാ പരിപാടികൾ തുടങ്ങിയവ നടന്നു. സമാപന ദിവസം ആയിരങ്ങൾക്ക് അന്ന ദാനവും നടന്നു.


മാഹി നഴ്‌സിങ്ങ് കോളേജ്;

ഇൻഡക്‌ഷൻ പ്രോഗ്രാം 13ന്


മാഹി:മാഹിയിലെ 15 വിദ്യാർത്ഥികൾ ഉൾപ്പെടെ 26 വിദ്യാർത്ഥികൾ ഒന്നാംഘട്ട കൗൺസിലിങ്ങിൽ മാഹി മതർ തെരേസാ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് നഴ്‌സിങ് കോളേജിൽ പ്രവേശനം നേടി. ഇവർകുള്ള ഇൻഡക്‌ഷൻ പ്രോഗ്രാം ഒക്ടോബർ 13 ന് കാലത്ത് 10 മണിക്ക് ആരംഭിക്കും. നഴ്‌സിങ്ങ് കോളേജിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരോഗ്യ വകുപ്പ് ഡപ്യൂട്ടി സയറക്ടർ ഡോ.എ.പി.ഇസ്ഹാഖ് അറിയിച്ചു.ലാബ് സൗകര്യങ്ങളും ആവശ്യത്തിനുള്ള അധ്യാപകരും കമ്പ്യൂട്ടർ ,ലൈബ്രറി സൗകര്യങ്ങളും ഒരുങ്ങി കഴിഞ്ഞു. വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പരിപാടിയോടു കൂടി ക്ലാസ്സുകൾ ആരംഭിക്കും.അന്നേ ദിവസം മാഹി റീജണൽ അഡ്‌മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാറിൻ്റെ അധ്യക്ഷതയിൽ മാഹി എം എൽ എ.രമേഷ് പാമ്പത്ത് , ഡീൻ ഡോ.കെ.അയ്യപ്പൻ തുടങ്ങിയവർ ചേർന്ന് പുതിയ വിദ്യാത്ഥികളെ സ്വീകരിക്കുന്നതായിരിക്കും.


അവബോധ റാലി സംഘടിപ്പിച്ചു.

മാഹി:ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി മാഹി തണൽ വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിൽ അവബോധ റാലി സംഘടിപ്പിച്ചു.

 .സൈക്കോളജിസ്റ്റ് നയന പവിത്രൻ ഉദ്ഘാടനം ചെയ്തു.

സ്പെഷ്യൽ എഡ്യൂക്കേറ്റർസ് ആയ

ഇ .വി. അസ്ന,വൈഷ്ണവ് എന്നിവർ നേതൃത്വം നൽകി.


ചിത്രവിവരണം: മാഹിയിൽ നടന്ന ബോധവൽക്കരണ റാലി


ലോക മാനസികാരോഗ്യ ദിനം ആചരിച്ചു

തലശ്ശേരി :കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിന്റെ ആഭിമുഖ്യത്തിൽ, ലോക മാനസികാരോഗ്യ ദിനം തലശ്ശേരി "സാമരിറ്റൻ ഹോമിൽ (വൃദ്ധസദനം), ആഘോഷിച്ചു. പരിപാടി പ്രിൻസിപ്പൽ പ്രൊഫ. സജി വി. ടി. യുടെ നേതൃത്വത്തിൽ, ഫിസിയോതെറാപ്പി ഡിപ്പാർട്ട്‌മെന്റിലെ സ്റ്റുഡന്റ് സപ്പോർട്ട് ആൻഡ് ഗൈഡൻസ് പ്രോഗ്രാം സെൽ ആണ് സംഘടിപ്പിച്ചത്.

അസിസ്റ്റന്റ് പ്രൊഫസർ കെ. ശിൽപ ചന്ദ്രൻ സ്വാഗതംപറഞ്ഞു. മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി പി.ജി. വിദ്യാർത്ഥികളായ നീരജ, മിത്ര , ഉമ്മു അമ്മാറ, അനുരഞ്ജന, അഞ്ജിമ, ഹജറ, അക്ഷയ എന്നിവർ വിവിധ സെഷനുകൾ നയിച്ചു.

പരിപാടിയുടെ അവസാനത്തിൽ അവണിയും പൂജയും ആലപിച്ച ഗാനങ്ങളിലൂടെ ചടങ്ങുകൾ സമാപിച്ചു.


whatsapp-image-2025-10-10-at-21.09.06_a0c54eac

ജനബോധനയാത്ര സംഘടിപ്പിച്ചു


ന്യൂ മാഹി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ജനവിരുദ്ധ ഭരണകൂടങ്ങൾക്കെതിരെ ജനബോധനയാത്ര സംഘടിപ്പിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

യുഡിഫ് ഭരണത്തിൽ വരാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ആഗ്രഹിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ അഡ്വ കെ എ ലത്തീഫ് മുഖ്യഭാഷണം നടത്തി.

 മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ്‌ പി സി റിസാൽ അധ്യക്ഷത വഹിച്ചു.


പാറക്കൽ അബ്ദുള്ള പതാക പ്രസിഡന്റ്‌ പി സി റിസാലിനു കൈ മാറി.

കെ സുലൈമാൻ, റഷീദ് കരിയാടാൻ, കെ പി അബ്ദുൽ ഗഫൂർ എന്നിവർ ആശംസ നേർന്നു.

മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലം സ്വാഗതവും തസരീഫ് എം കെ നന്ദിയും പറഞ്ഞു.


today

മാഹി ബസിലിക്കയിൽവിശ്വാസികളുടെ പ്രവാഹം


മാഹി:ദക്ഷിണ ഭാരതത്തിലെ പ്രശസ്ത‌മായ തീർത്ഥാടന കേന്ദ്രമായ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാളിൻ്റെ ആറാം ദിനം ഇന്ന് വൈകിട്ട് ആറുമണിക്ക്, ഫാ. ഡേവിഡ് സഹായരാജ് എസിയും, റവ. ഫാ. പോൾ എ. ജെയും നേതൃത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു. നിരവധി വിശ്വാസികളുടെ സാന്നിധ്യത്തിൽ നടന്ന ദിവ്യബലി, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. തുടർന്ന് നൊവേന, പ്രദിക്ഷണം, ആരാധന എന്നിവയും അരങ്ങേറി.

തിരുന്നാൾ ചടങ്ങുകളുടെ ഭാഗമായി, ഇന്ന് വൈകിട്ട് ആറുമണിക്ക്, ദിവ്യബലിക്ക് റവ. ഫാ. ആൻസിൽ പീറ്റർ കാർമികത്വം വഹിക്കുന്നതാണ്. ദിവ്യബലിക്ക് ശേഷം നൊവേനയും, പ്രദിക്ഷണവും, ആരാധനയും നടക്കും.

 ദിവ്യബലിക്ക് നേതൃത്വം നൽകുന്നത് സെൻ്റ് പീറ്റേഴ്സ് കുടുംബയൂണിറ്റ് അംഗങ്ങളായിരിക്കും


ഭാരതീയ മസ്‌ദൂർ സംഘം മാഹി മേഖലയുടെ ആഭിമുഖ്യത്തിൽ "തൊഴിലാളി മുന്നേറ്റം"പദയാത്ര നാളെ ' 

ന്യൂമാഹി :ഇടത് സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ചൊക്ലി, ന്യൂമാഹി പഞ്ചായത്തുകളുടെ

'തൊഴിലാളി മുന്നേറ്റം' പദയാത്ര

ഒക്ടോബർ 11 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ‌ ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് ന്യൂമാഹി ടൗണിൽ സമാപിക്കും.


സത്യൻ ചാലക്കര,പ്രവീൺ കുമാർ.സി,വിനീഷ് മമ്പള്ളി എന്നിവർ ജാഥയ്ക്ക് നേതൃത്വം നല്കും.

പാത്തിക്കൽ, പള്ളിപ്രം, പെരിങ്ങാടി പോസ്റ്റോഫിസ്, മമ്മിമുക്ക്, കല്ലായി അങ്ങാടി എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നല്കും.

വൈകുന്നേരം 6 മണിക്ക് സ്യൂമാഹി ടൗണിൽ നടക്കുന്ന സമാപന യോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും .


മാഹിയിൽ കണ്ട പുലി

കാട്ട് പൂച്ചയെന്ന് നിഗമനം

മാഹി: ചൂടിക്കോട്ടയിൽ ഇന്നലെ സന്ധ്യയോടെ കണ്ട പുലി കാട്ട് പൂച്ചയെന്ന് നിഗമനം.ഇന്നലെ ഓട്ടോ ഡ്രൈവറാണ് ജീവി ഓടി മറയുന്നത് കണ്ടത് - ഈ പ്രദേശത്ത് കാട്ടുപൂച്ചകളെ നേരത്തെയും കണ്ടെത്തിയിരുന്നു. ഇന്നലെ അഭ്യൂഹം പരന്നതോടെ നാട്ടുകാർ ജാഗ്രതയിലാണ്.പ്രഭാത സവാരിക്കാരും കരുതലോടെയാണ് സവാരിക്കിറങ്ങിയത്.


whatsapp-image-2025-10-10-at-22.39.52_c0fe9832

സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.


ന്യൂമാഹി:ബിജെപിസർക്കാരിന്റെവോട്ട്കൊള്ളയ്ക്കെതിരെ കോടിയേരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഗ്‌നേച്ചർ  ക്യാമ്പയിൻ സംഘടിപ്പിച്ചു.

 ക്യാമ്പയിൻ മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.


കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ ശശിധരൻ അധ്യക്ഷത വഹിച്ചു.

 അഡ്വ. അരുൺ സി ജി, കെ എം പവിത്രൻ, ജനറൽ സിക്രട്ടറിമാരായ ഷാജി എം ചൊക്ലി, സി.പി പ്രസീൽ ബാബു, സന്ദീപ് കോടിയേരി, യൂത്ത് കോൺഗ്രസ് നേതാവ് ചിന്മയ് , ന്യൂ മാഹി മണ്ഡലം പ്രസിഡണ്ട് അനീഷ് ബാബു വി.കെ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ടുമാരായ എം ഉദയൻ , പ്രമോദൻ എം.പി, ഭാർഗവൻ ദിനേശൻ പി , ടി എം പവിത്രൻ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ദീപ സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

whatsapp-image-2025-10-10-at-21.10.09_cbc04302

ഇന്നലത്തെ പെരുന്നാൾ ദൃശ്യങ്ങൾ ആർട്ടിസ്റ്റ് സതീ ശങ്കറിന്റെ ക്യാമറ കണ്ണുകളിൽ തെളിഞ്ഞപ്പോൾ


today
whatsapp-image-2025-10-10-at-21.10.11_561ed70d
whatsapp-image-2025-10-10-at-21.10.12_51469919
katatthanadan
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan