ചുവരെഴുത്ത് ശിൽപ്പശാലസംഘടിപ്പിച്ചു

ചുവരെഴുത്ത് ശിൽപ്പശാലസംഘടിപ്പിച്ചു
ചുവരെഴുത്ത് ശിൽപ്പശാലസംഘടിപ്പിച്ചു
Share  
2025 Oct 09, 08:49 PM
MANNAN

ചുവരെഴുത്ത് ശിൽപ്പശാലസംഘടിപ്പിച്ചു


തലശ്ശേരി സൗത്ത് സബ്ജില്ലാ കലോത്സവത്തിന്റെ പ്രചാരണർത്ഥം സെക്രെഡ് ഹാർട്ട്‌ ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകല വിദ്യാർഥികൾ ചുമരെഴുത്ത് ശിൽപ്പാശാല സംഘടിപ്പിച്ചു, ചിത്രകാരൻ സെൽവൻ മേലൂർ നേതൃത്വം നൽകി.

തലശ്ശേരി കോട്ട, ലൈറ്റ് ഹൗസ്, നിർത്തങ്ങൾ എന്നിവയും എൻ എസ് എസ്‌ ക്യാമ്പയിന്റെ ഭാഗമായി 'ജീവിതമാണ് ലഹരി ' എന്ന ടൈറ്റിലിൽ ലഹരി വിരുദ്ധ ചിത്രങ്ങളും വിദ്യാർഥികൾ സ്കൂൾ മതിലിൽ വരച്ചു ചേർത്തു.

വിദ്യാർഥികളായ ഇഷിക ഷിജു, ഗൗരി കല്യാണി, ആശ്മിത പ്രതീപ്, അലിയാ, ശ്രേയ രാഗേഷ്, സഫ എം, ഹന ഫാത്തിമ, ഹസ കദീജ, രക്ഷ, രന ഫാത്തിമ, സിയാ ഷർസ്, നജില


ലോക്കൽ മാനേജർ ഡോക്ടർ സിസ്റ്റർ ഗ്രെയ്‌സ് തോമസ്, പ്രിൻസിപ്പിൽ സിസ്റ്റർ രേഖ, ഹെഡ്മിസ്ട്രെസ് സിസ്റ്റർ റോസറ്റ്, സിസ്റ്റർ പ്രിൻസി ആന്റണി 


ഈ മാസം ഒക്ടോബർ 24,25,27,28 തിയതി കളിൽ നടക്കുന്ന കലോത്സവത്തിന്റെ പ്രധാന വേദിയാണ് സെക്രെഡ് ഹാർട്ട്‌ ഗേൾസ് ഹയർസ്‌ക്കന്ററി സ്കൂൾ '

whatsapp-image-2025-10-09-at-19.10.03_e62a07d1

മാഹി തിരുനാൾ:

 4 - 15 തീയ്യതികളിൽ വാഹന ഗതാഗത നിയന്ത്രണം

 വാഹനങ്ങൾ വഴി തിരിച്ചു വിടും

 14 ന് മദ്യക്കടകൾക്ക് അവധി


മാഹി:ദക്ഷിണഭാരതത്തിലെ പ്രഥമവും ചരിത്ര പ്രസിദ്ധവുമായ മാഹി സെൻ്റ് തെരേസാ ബസിലിക്ക തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് മാഹി പൊലീസ് വകുപ്പിൻ്റെ ക്രമസമാധാനപാലനത്തിനും, ഗതാഗത നിയന്ത്രണത്തിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാതായി മാഹി പൊലീസ് സൂപ്രണ്ട് ഡോ.വിനയകുമാർ ഗാഡ്ഗെ ഐ.പി.എസ്.മാഹി എസ് പി ഓഫീസിൽ നടത്തിയ വാർത്താസമേള നത്തിൽ അറിയിച്ചു.

 തിരുനാളിൻ്റെ പ്രധാന ദിനങ്ങളായ 14, 15 തിയ്യതികളിൽ തലശ്ശേരി ഭാഗത്ത് നിന്നും വരുന്നതായ ബസ്, ലോറി മുതലായ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി റെയിൽവെ സ്റ്റേഷൻ മുൻവശത്ത് കൂടി അഴിയൂർ ചുങ്കം ഭാഗത്തേക്ക് കടന്നു പോവണം . 

വടകര ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ കുഞ്ഞിപ്പള്ളി ഭാഗത്ത് നിന്നും ബൈപ്പാസ് റോഡ് വഴി തിരിച്ചു വിടും ചെറിയ വാഹനങ്ങൾ ഗവൺമെൻ്റ് ഹോസ്‌പിറ്റൽ ജംഗ്ഷനിൽ നിന്നും ഇടത് ഭാഗത്തേക്ക് തിരിഞ്ഞു താഴങ്ങാടി റോഡ്, ടാഗോർ പാർക്ക് റോഡ് വഴി പോലീസ് സ്റ്റേഷൻ മുൻവശത്ത് കൂടി കടന്ന് മാഹി പാലം ഭാഗത്തേക്ക് പോവണം മെയിൻ റോഡിൽ സെമിത്തേരി റോഡ് ജംഗ്ഷൻ മുതൽ ഗവ: ആശുപത്രി ജംഗ്ഷൻ വരെയും വാഹനങ്ങൾക്ക് പാർക്കിംങ്ങ് അനുവദിക്കുന്നതല്ല. 

വാഹനങ്ങൾ സൗകര്യ പ്രഥമായ രീതിയിൽ പാർക്ക് ചെയ്യുവാൻ വേണ്ടി മാഹി കോളേജ് ഗ്രൗണ്ട്, മഞ്ചക്കൽ ഇൻഡോർ സ്റ്റേഡിയം, ടാഗോർ പാർക്കിൻ്റെ തെക്കുവശം ഗവൺമെന്റ്റ് ഗസ്റ്റ് ഹൗസിനു വേണ്ടി നീക്കിവെച്ച സ്ഥലം , എന്നിവ പാർക്കിംഗിനായി ഭക്തജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്

 പോക്കറ്റടി . മോഷണം, ചൂതാട്ടം തുടങ്ങിയവ തടയുന്നതിനും, സ്ഥിരം കുറ്റവാളികളെ തിരിച്ചറിയുന്നതിനായി പ്രത്യേക ക്രൈം സ്വകാഡിനെ നിയോഗിച്ചിട്ടുണ്ട്. പുതുച്ചേരിയിൽ നിന്നും തിരുനാൾ ഡ്യൂട്ടിക്കായി കൂടുതൻ സേനാഗംങ്ങളെ വിന്യസിച്ചിട്ടുണ്ട്.സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ദേവാലയത്തിനകത്ത് മൊബൈൽ ഫോൺ, കടലാസു പൊതികൾ, ബാഗ് മറ്റ് സാമഗ്രികൾ ഒന്നും തന്നെ അനുവദിക്കുന്നതല്ല. 14 ന് മാഹി ടൗണിൽ മദ്യശാലകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നതല്ല, അനധികൃത മദ്യവിൽപ്പന തടയുന്നതിനു ഒപ്പം കുറ്റക്കാർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും, പ്രത്യേക സുരക്ഷ നടപടികൾക്കായി കേരള പോലീസിന്റെ ബോംബ് സ്ക്വാഡിൻറെ സഹായവും ഉണ്ടാവും. 


സർക്കിൾ ഇൻസ്പെക്ടർ പി എ അനിൽകുമാർ , മാഹി എസ് ഐ സി വി റെനിൽകുമാർ, ട്രാഫിക്ക് എസ് ഐ ആർ ജയശങ്കർ  സന്നിഹിതരായി.


whatsapp-image-2025-10-09-at-19.38.25_8e864439

ഡോ. അംബ്രോസ് പുത്തൻ

വീട്ടിലിന് ഉജ്വല വരവേൽപ്


മാഹി: തീർത്ഥാടക പ്രവാഹത്തിൽ മാഹി സെന്റ് തെരേസാ

ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാളിന്റെ അഞ്ചാം നാൾ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു.

 ഇന്നലെ വൈകിട്ട് ആറുമണിക്ക്, മോസ്റ്റ്. റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു. നിരവധി വിശ്വാസികളുടെ സാന്നിധ്യത്തിൽ നടന്ന ദിവ്യബലി പ്രാർത്ഥനക്കെത്തിയവർക്ക് ആത്മീയാനുഭൂതി പകർന്നു തുടർന്ന് നൊവേന, പ്രദിക്ഷണം, ആരാധന എന്നിവയും അരങ്ങേറി.

തിരുന്നാൾ ചടങ്ങുകളുടെ ഭാഗമായി, ഇന്ന് വൈകിട്ട് ആറുമണിക്ക്, ദിവ്യബലി ഫാ. ഡേവിഡ് സഹായരാജ് എസിയും, റവ. ഫാ. പോൾ എ. ജെയും കാർമികത്വം വഹിക്കും. ദിവ്യബലിക്ക് ശേഷം നൊവേനയും, പ്രദിക്ഷണവും, ആരാധനയും നടക്കും.

നാളത്തെ ദിവ്യബലിക്ക് നേതൃത്വം നൽകുന്നത് ജോവാൻ ഓഫ് ആർക്ക് കുടുംബയൂണിറ്റ് അംഗങ്ങളായിരിക്കും.


 ചിത്രവിവരണം:കോട്ടപ്പുറം രൂപത അധ്യക്ഷൻ ഡോ. അംബ്രോസ് പുത്തൻവീട്ടിലിനെ സ്വീകരിച്ച് ദിവ്യബലിക്ക് ആനയിക്കുന്നു

whatsapp-image-2025-10-09-at-19.12.08_32702d88

ഷാർജയിൽ നിര്യാതനായി


ന്യൂമാഹി: മാഹി റയിൽവേ സ്റ്റേഷന് അടുത്തുള്ള "ഫാത്തിമ" യിൽ താമസിക്കുന്ന പെരിങ്ങാടിയിലെ അടിയലത്ത് അബ്ദുൽ വാഹിദ് (51) ഷാർജയിൽ നിര്യാതനായി. 

പരേതനായ തച്ചർ പറമ്പത്ത് മൂസ്സയുടേയും, അടിയലത്ത് റാബിയയുടെയും മകനാണ്. 

ഭാര്യ: ഷഹനാസ് (ഖദീജാസ് - മുഴപ്പിലങ്ങാട്).

മക്കൾ: ഇസ്മായിൽ (എൽ. എൽ. ബി വിദ്യാർത്ഥി), ഇൽഫാൻ (പ്ലസ് ടൂ വിദ്യാർത്ഥി).

സഹോദരങ്ങൾ: അബ്ദുൽ കഹാർ, ശാക്കിർ, ഷക്കീല. 

മൃതദേഹം നാട്ടിൽ കൊണ്ടു വന്ന് ഖബറടക്കും.

whatsapp-image-2025-10-09-at-19.12.36_d382b186

അനുശോചിച്ചു

 മാഹി:സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തകനായ പാച്ചക്കണ്ടിപവിത്രൻ്റെ നിര്യാണത്തിൽ പള്ളൂർ നവശക്തിയുവ വേദി അനുശോചനം രേഖപ്പെടുത്തി. പി കെ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. തമ്പാൻ മാസ്റ്റർ, ബാലു,കാര ദാസൻ , തൊവരായിഹരി രാജേഷ്, ശിവൻസംസാരിച്ചു.

whatsapp-image-2025-10-09-at-19.13.03_1deccdc6

ഗാന്ധി ജയന്തി വാരാഘോഷം സമാപിച്ചു


മാഹി. പള്ളൂർ ആറ്റാകൂലോത്ത് അർച്ചനാ കലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി വാരാഘോഷം സമാപിച്ചു. പുഷ്പാർച്ചന,സർവ്വമത പ്രാർത്ഥന,പരിസരശുചീകരണം, വെസ്റ്റ് പള്ളൂർ എൽ.പി. സ്കൂൾ വിദ്യർത്ഥികൾക്കായി ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. സമാപന സമ്മേളനം സമിതി പ്രസിഡന്റ് കെ.പി.മഹമ്മൂദിൻ്റെ അദ്ധ്യക്ഷതയിൽ പുതുശ്ശേരിസർക്കാരിന്റെ അദ്ധ്യാപക അവാർഡ് ജേതാവ് കെ.കെ. സ്നേഹ പ്രഭ ഉദ്ഘടനം ചെയ്തു കെ. രാധാകൃഷ്ണൻ മുഖ്യഭാഷണം നടത്തി. ടി.പി.സുരേഷ് ബാബു സംസാരിച്ചു. കെ.കെ. സ്നേഹ പ്രഭടീച്ചറെ ആദരിച്ചു. ക്വിസ് മത്സര വിജയികൾക്ക് സമ്മാനവിതരണം നടത്തി.എൻ .മോഹനൻ. സ്വാഗതവും.കെ.വി. പ്രകാശ് ബാബു നന്ദിയും പറഞ്ഞു.


ചിത്ര വിവരണം: കെ.കെ. സ്നേഹ പ്രഭ ഉദ്ഘാടനം ചെയ്യുന്നു


capture

റിജേഷ് നിര്യാതനായി


തലശ്ശേരി:പാലയാട് വെള്ളൊഴുക്ക് സർവ്വോദയത്തിൽ ജി. റിജേഷ് (59) നിര്യാതനായി.അച്ഛൻ: പരേതനായ കേശവൻ. അമ്മ:നളിനി.സഹോദരങ്ങൾ: റീത്ത,റീന, ഷീജ, രാജേഷ്, രാഗേഷ്, സുനിൽ, അനിൽ, പരേതയായ റീജ.


whatsapp-image-2025-10-09-at-19.14.14_9b1e4647

സജിത്ത് നിര്യാതനായി.. .

മാഹി: ചാലക്കര പോളി ടെക്ക്നിക്കിന് സമീപം വല്ലത്തിൽ മീത്തൽ സദൻ (സജിത്ത്) -57,നിര്യാതനായി.. പരേതരായ ബാലകൃഷ്ണൻ, ശാന്ത ദമ്പതികളുടെ മകനാണ്,ഭാര്യ: അജിത, മകൾ: ഐശ്വര്യ സഹോദരങ്ങൾ,ദിനൂപ, രാജേഷ്, രാധിക, സീമ


മാങ്ങോട്ടും കാവ് : കാർത്തിക വിളക്ക് ഇന്ന്

 പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് ഇന്ന് (10 10.25) നടക്കും. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ അഖണ്ഡനാമജപം, വൈകിട്ട് 6.15ന് ദീപാരാധന, നെയ് വിളക്ക് സമർപ്പണം, ഭജന, പൂമൂടൽ, അത്താഴപൂജ എന്നിവയും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.


സൗജന്യ ആയുർവ്വേദ മെഡിക്കൽ കേമ്പ് നടത്തുന്നു.


മാഹി: ആയുർവ്വേദ മെഡിക്കൽ കോളജും ചെമ്പ്ര സീനിയർ സിറ്റിസൺ ഫോറവും ചേർന്ന് ഒക്ടോബർ 12 ന് കാലത്ത് 9 മണി മുതൽ സൗജന്യ ആയുർവ്വേദ മെഡിക്കൽ കേമ്പ് സംഘടിപ്പിക്കുന്നു

ചെമ്പ്ര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം ഹാളിൽ നടക്കുന്ന കേമ്പിൽ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കും. ബി.പി. രക്തപരിശോധന നടത്തേണ്ടവർ ഭക്ഷണം കഴിക്കാതെ കാലത്ത് 8 മണിക്ക് എത്തിച്ചേരണം മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ വിളിക്കുക. ഫോൺ: 9447686291, 9495614949, 9847452307


whatsapp-image-2025-10-09-at-21.37.00_e59cc040

ന്യൂ മാഹിയിൽ വിഷരഹിത

പച്ചക്കറി കൃഷിക്ക് തുടക്കമായി


ന്യൂമാഹി:ന്യൂ മാഹിയിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി ജനകീയാസൂത്രണ പദ്ധതിയിൽ 2025-26 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 15 ഓളം വിത്തിനങ്ങൾ കർഷകർക്കായി വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ എം.കെ.ലത യുടെ അധ്യക്ഷതയിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം.കെ. സെയ്തു ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് അരുൺ വി എസ്‌ സ്വാഗതം പറഞ്ഞു. . കൃഷി ഓഫീസർ അങ്കിത എം ഒ പദ്ധതി വിശദീകരിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലസിത കെ എ, അസിസ്റ്റന്റ് സെക്രട്ടറിഎം. അനിൽ കുമാർ സംസാരിച്ചു.


ചിത്രവിവരണം:ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം.കെ. സെയ്തു ഉദ്ഘാടനം ചെയ്യുന്നു


dr-kkn-bhakshysree-cover
bhakshysree-cover-photo

മുബാറക്ക സ്കൂൾ കലോത്സവം

' കലാരവം ' 2025 സമാപിച്ചു


തലശ്ശേരി:മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം കലാരവം 2025 സമാപിച്ചു.

 പ്രശസ്ത മാപ്പിളപ്പാട്ട് സിനിമ പിന്നണിഗായകൻ കണ്ണൂർ ശരീഫ് ഉദ്ഘാടനം ചെയ്ത കലാരവത്തിൻ്റെസമാപന സമ്മേളനം

കലാഭവൻ സമദ് മുഖ്യ അഥിതിയായി.


ഷബാന ഷാനവാസ്(ചെയർപേഴ്സൺ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി തലശ്ശേരി നഗരസഭ ) അധ്യക്ഷത വഹിച്ചു.

 ഹെഡ്മാസ്റ്റർ കെ പി നിസാർ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് തഫ് ലിം മാണിയാട്ട് ഉപഹാര സമർപ്പണം നടത്തി.


 മാനേജർ സി.ഹാരിസ് ഹാജി, എ.കെ സക്കറിയ, ബഷീർ ചെറിയാണ്ടി ,ബീന .കെ,മുഹമ്മദ് ഷാജിർ, വി.കെ.അബ്ദുൽ ബഷീർ എന്നിവർ സംസാരിച്ചു. 

പ്രിൻസിപ്പൽ മുഹമ്മദ് സാജിദ് സ്വാഗത പ്രസംഗവും  ,കൺവീനർ പി എം അഷറഫ് നന്ദി യും പറഞ്ഞു.




whatsapp-image-2025-10-09-at-22.11.40_bfd01f00

എ.കെ. സതീശൻ നിര്യാതനായി

മാഹി: ചെമ്പ്ര ശ്രീ നാരായണ മഠത്തിന് സമീപം ദിയ ഹൗസിൽ സതീശൻ എ കെ ( 62 ) നിര്യാതനായി. ദിർഘകാലം ഗൾഫിൽ പ്രവാസിയായിരുന്നു. പരേതരായ കളത്തിൽ രാഘവന്റെയും ആച്ചത്ത് കുനിയിൽ മൈഥിലിയുടെയും മകനാണ്.ഭാര്യ: ശർമിള .മക്കൾ :രാഹുൽ, രൺദീപ് (MSC ഷിപ്പിംഗ് കമ്പനി). സഹോദരങ്ങൾ ഗി രിജ, മനോജ് കുമാർ ,സത്യപ്രകാശ്, ലീന , പരേതരായ സുരേന്ദ്രൻ , ശാരദ, സന്തോഷ്. ശവസംസ്കാരം ഇന്ന് 12 മണിക്ക് വീട്ട് വളപ്പിൽ.


മാഹിയിൽ പുലിയിറങ്ങിയതായി അഭ്യൂഹം

മാഹി :ചൂടിക്കോട്ട പ്രദേശത്ത് പുലിയിറങ്ങിയതായി അഭ്യൂഹം

ഇന്ന് സന്ധ്യയോടെയാണ് ചൂടിക്കോട്ട ഭാഗത്ത് പുലിയെ കണ്ടതായി പറയപ്പെടുന്നത്.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്

പരിഭ്രാന്തരാകേണ്ടതില്ലെന്നും,ഒന്നും കണ്ടെത്താനായില്ലെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നറിയിച്ചു.

പ്രഭാത നടത്തത്തിനിറങ്ങുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്

whatsapp-image-2025-10-09-at-22.18.27_b5405547

സൗജന്യ ആയുർവ്വേദ മെഡിക്കൽ കേമ്പ് നടത്തുന്നു.


മാഹി: ആയുർവ്വേദ മെഡിക്കൽ കോളജും ചെമ്പ്ര സീനിയർ സിറ്റിസൺ ഫോറവും ചേർന്ന് ഒക്ടോബർ 12 ന് കാലത്ത് 9 മണി മുതൽ സൗജന്യ ആയുർവ്വേദ മെഡിക്കൽ കേമ്പ് സംഘടിപ്പിക്കുന്നു

ചെമ്പ്ര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം ഹാളിൽ നടക്കുന്ന കേമ്പിൽ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കും. ബി.പി. രക്തപരിശോധന നടത്തേണ്ടവർ ഭക്ഷണം കഴിക്കാതെ കാലത്ത് 8 മണിക്ക് എത്തിച്ചേരണം മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ വിളിക്കുക. ഫോൺ: 9447686291, 9495614949, 9847452307


shakar

മയ്യഴി പള്ളിയിലെ ഇന്നലത്തെ കാഴ്ചകൾ ആർട്ടിസ്റ്റ് സതീ ശങ്കറിന്റെ കേമറയിൽ തെളിഞ്ഞത്

................

whatsapp-image-2025-10-09-at-23.12.48_856fea33

..............................

whatsapp-image-2025-10-09-at-23.12.47_47706c33

.......................................

mh5

................................

mh4

...............................

whatsapp-image-2025-10-09-at-23.12.49_6cccd748

............................

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI