
മയ്യഴി തിരുന്നാൾ ഇന്ന്
അഞ്ചാം നാളിലേക്ക്
മാഹി: ജനസാന്ദ്രമായ അന്തരീക്ഷത്തിൽ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാൾ ഇന്ന് അഞ്ചാം ദിനത്തിലേക്ക്
ഇന്നലെ വൈകിട്ട് ആറുമണിക്ക്. റവ. ഫാ. മാർട്ടിൻ ഇലത്തി പറമ്പിലിൻ്റെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിക്കുകയുണ്ടായി. തുടർന്ന് നൊവേനയും പ്രദിക്ഷണവും ആരാധനയുമുണ്ടായി.
ഇന്ന് 9/10/2025 വൈകിട്ട് ആറുമണിക്ക് മോസ്റ്റ്. റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിൻ്റെ കാർമികത്വത്തിൽ ദിവ്യബലി ഉണ്ടായിരിക്കും തുടർന്ന് ആരാധനയും നൊവേനയും പ്രദിക്ഷണവും ഉണ്ടായിരിക്കും. ഇന്നത്തെ ദിവ്യബലിക്ക് നേതൃത്വം നൽകുന്നത് സെന്റ് മേരീസ് കുടുംബയൂണിറ്റ് അംഗങ്ങളാണ്.
ചിത്ര വിവരണം: റവ. ഫാ. മാർട്ടിൻ ഇലത്തി പറമ്പിലിൻ്റെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലി നടത്തുന്നു

മാഹി ബസലിക്ക തിരുനാളിൽ ഇന്നലെയുള്ള ദൃശ്യങ്ങൾ
ആർട്ടിസ്റ്റ് സതി ശങ്കറിന്റെ ക്യാമറയിൽ




കെ.വി.പ്രദീശൻ നിര്യാതനായി
മാഹി: മാഹി മുൻ എം എൽ എയും സി.പി.എം നേതാവുമായിരുന്ന കെ.വി.രാഘവന്റെ മകൻ
പുത്തലത്ത് പ്രീതാ നിവാസിൽ കെ.വി.പ്രദീശൻ (59) നിര്യാതനായി.അമ്മ ലീല.
മയ്യഴി പൊതുമരാമത്ത് വകുപ്പ് സിവിൽ ഓവർസിയർ ആണ്.
ഭാര്യ:വടകര റാണി പബ്ലിക്ക് സ്കൂൾ അദ്ധ്യാപിക ഷീജ
മക്കൾ:
നന്ദു ബാങ്ക്ളൂർ, പുണ്യ ( വിദ്യാർത്ഥിനി ബ്രണ്ണൻ കോളേജ്)
സഹോദരങ്ങൾ:പ്രീത ( എറണാകുളം)പ്രശാന്ത് മാഹിസംസ്കാരം ഇന്ന്

മയ്യഴിയിൽ മദ്യമൊഴുക്കിയത് ബ്രിട്ടീഷുകാർ
:ചാലക്കര പുരുഷു
മാഹി: ഫ്രഞ്ച് ഭരണകാലം തൊട്ടേ മദ്യത്തിന് മയ്യഴിയിൽ പ്രാമുഖ്യമുണ്ടായിരുന്നു. ഫ്രഞ്ച് ഷാംപെയിൻ പോലുള്ള ഇഷ്ട ബ്രാന്റുകൾ ഫ്രാൻസിൽ നിന്ന് നേരിട്ട് കൊണ്ടു വരുമായിരുന്നു ഇതിന് പുറമെ ഫ്രഞ്ച് അധിനിവേശ പ്രദേശമായ മാഹിയിലേക്ക് ഉപ്പിന് പുറമെ ലഹരിവസ്തുവായ ഓപ്പിയവും ബ്രിട്ടീഷ് ഭരണകൂടം നല്‍കിയതായി ആര്‍ക്കൈവ്‌സ് രേഖകള്‍ സൂചിപ്പിക്കുന്നു.
കോഴിക്കോട് സിവില്‍I സ്റ്റേഷനിലെ റീജനല്‍ ആര്‍ക്കൈവ്സിലെ ഫയല്‍ (റവന്യൂ ആര്‍ഡിസ് ഫയല്‍സ്,
ബണ്ടില്‍ നമ്പര്‍ 2, സീരിയല്‍ നമ്പര്‍ 4)
മദ്രാസിലെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പ്രൊസീഡിംഗ്സില്‍ റവന്യൂ ഡിപ്പാര്‍ട്ട്മെന്റിന്റെ യോഗത്തിന്റെ മിനുട്സില്‍ ഇപ്രകാരം പറയുന്നു, മിനുട്സിന്റെ തിയ്യതി 12.03.1859.'തിരുവിതാംകൂറിലെ രാജ്യത്തിനകത്തെ രണ്ട് ബ്രിട്ടീഷ് ഭരണപ്രദേശങ്ങളാണ് തങ്കശ്ശേരിയും അഞ്ചുതെങ്ങും. ഈ രണ്ട് പ്രദേശങ്ങളിലേക്കും ഉപ്പ്, പുകയില, ഓപ്പിയം എന്നീ വസ്തുക്കള്‍ കള്ളക്കടത്തായി എത്തിക്കുന്നുണ്ട്. ഇതുമൂലം തിരുവിതാംകൂര്‍ ഗവണ്‍മെന്റിന് വലിയ നികുതി നഷ്ടമാണ് ഉണ്ടാകുന്നത്. ഈ പ്രശ്നത്തെക്കുറിച്ച് നിരവധി പരാതികള്‍ ബ്രിട്ടീഷ് ഭരണാധികാരികളോട് തിരുവിതാംകൂര്‍ ഭരണകൂടം ഉന്നയിച്ചിട്ടുമുണ്ട്.

അതുകൊണ്ട് ഫ്രഞ്ച് അധിനിവേശ പ്രദേശങ്ങളായ പോണ്ടിച്ചേരി, മാഹി എന്നിവിടങ്ങളില്‍ ഉണ്ടാക്കിയതുപോലെ എന്തെങ്കിലും ഒരു സംവിധാനം ഉണ്ടാക്കേണ്ടിയിരിക്കുന്നു. പോണ്ടിച്ചേരി, മാഹി ഉള്‍പ്പെട്ട ഫ്രഞ്ച് അധിനിവേശ പ്രദേശങ്ങളില്‍ വര്‍ഷംതോറും നാലു ലക്ഷത്തോളം രൂപക്കാണ് ബ്രിട്ടീഷ് ഭരണകൂടം ഉപ്പും ഓപ്പിയവും നല്‍കുന്നത്. ഈ പ്രദേശത്തുള്ളവര്‍ ഇവയുടെ നിര്‍മ്മാണത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ കൂടിയാണ് ഇത്തരത്തിലുള്ള വ്യവസ്ഥ മദ്രാസിലെ ബ്രിട്ടീഷ് ഭരണകൂടം മാഹിയിലെ ഫ്രഞ്ച് അധികാരികളുമായി ചേര്‍ന്ന് നിജപ്പെടുത്തിയത്' കൂടാതെ ഈ ഉത്തരവില്‍ ഉപ്പിന്റെയും, ഓപ്പിയത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും കുത്തകാവകാശം ബ്രിട്ടീഷ് ഭരണകൂടത്തിനാണെന്നും വ്യക്തമായി പറയുന്നു. കൊളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പ്രധാന വരുമാനങ്ങളിലൊന്നായിരുന്നു മദ്യം, പുകയില, ഓപ്പിയം, കഞ്ചാവ് എന്നിവയുടെമേല്‍ ഏര്‍പ്പെടുത്തിയ നികുതി പോലെയുള്ള വരുമാനം. മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപ്പിന്റെയും കുത്തകാവകാശം ബ്രിട്ടീഷ് ഭരണകൂടത്തിനായിരുന്നുവെന്ന് നിരവധി ആര്‍ക്കൈവ്‌സ് രേഖകള്‍ സൂചിപ്പിക്കുന്നുണ്ട്. ഈ വസ്തുക്കളുടെമേല്‍ നികുതി പിരിവ് മാത്രമല്ല, കുത്തകാവകാശവും ബ്രിട്ടീഷ് ഭരണകൂടത്തിനുണ്ടായിരുന്നു എന്നാണ് മേല്‍പ്പറഞ്ഞ രേഖയില്‍ സൂചിപ്പിക്കുന്നത്.മാഹി സ്വദേശിയും കോഴിക്കോട് മലബാർ കൃസ്ത്യൻ കോളജ് ചരിത്രവിഭാഗം മേധാവിയുമായിരുന്ന ഡോ: എം.സി. വസിഷ്ഠ് നടത്തിയ ഗവേഷണങ്ങൾക്കിടെയാണ് ഈ രേഖകൾ കണ്ടെത്തിയത്.
ചിത്ര വിവരണം:ആർക്കെവ്സിലെ രേഖ

പവിത്രൻ നിര്യാതനായി.
മാഹി: പള്ളൂർ കോയ്യോട്ടു തെരു പാച്ചകണ്ടിയിൽ പവിത്രൻ (62) നിര്യാതനായി. (റിട്ട. പാപ്സ്കോ, പള്ളൂർ) ഭാര്യ: ബിന്ദു. മക്കൾ: സുഭിൻ (ഐ.ടി ബാംഗ്ലൂർ), ശിശിര (അഗ്രികൾച്ചർ, ബാംഗ്ലൂർ). മരുമക്കൾ: ദിൽന (മാതമംഗലം) മൃണാൾ (ബെൻസ്, ബാംഗ്ലൂർ). സഹോദരങ്ങൾ: വിജയൻ, ബാബു, പ്രസന്ന, ലീല, ഗിരിജ, ഗീത പരേതനായ സതീശൻ. സംസ്കാരം ഇന്ന് (9/10/25 ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

വഴിയോര വ്യാപാരം
നിയന്ത്രിക്കണം: ധർണ്ണ
മാഹി:അനിയന്ത്രിതമായ വഴിയോരകച്ചവടം നിയന്ത്രിക്കുക, വഴിയോര കച്ചവട നിയമംകർശനമായി നടപ്പിലാക്കണമെന്നും , അനധികൃത വ്യാപാരത്തിന് തടയിടണമെന്നും
ആവശ്യപ്പെട്ട്കേരള വ്യാപാരി വ്യവസായി ന്യൂമാഹി യൂണിറ്റ് ന്യൂമാഹി ഗ്രാമ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
ധർണ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം
നജ്മ ഹാഷിം ഉദ്ഘാടനം ചെയ്തു.
കലേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.വൈ.എം.
അനിൽകുമാർ സ്വാഗതവും ഷിനോഫ് നന്ദിയുംപറഞ്ഞു.
ചിത്രവിവരണം: നജ്മ ഹാഷിം ഉദ്ഘാടനം ചെയ്യുന്നു.

അഴീക്കൽ ശ്രീനാരായണമഠം ഭാരവാഹികൾ
ന്യൂമാഹി:പരിമഠം അഴീക്കൽ ശ്രീനാരായണ മഠത്തിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു.
ന്യൂമാഹിശ്രീനാരായണ സേവാ സംഘം ത്തിൻ്റെ ജനറൽ
ബോഡി യോഗത്തിൽസുനിൽ കെ.സി(പ്രസിഡൻ്റ് )പ്രകാശൻ. ഇ
(വൈസ് പ്രസിഡൻ്റ് )കലേഷ് കുമാർ. പി.പി(ജനറൽ സിക്രട്ടറി)
ശശിധരൻ. എൻ(ജോ: സിക്രട്ടറി)സുനിത.കെട്രഷറർ)
ഷംജിത്ത്.കെ.കെചന്ദ്രൻ. കെ. വിപ്രവിഷ്. ഇസത്യനാഥൻ. കെവാസന്തി. കെശോഭന .കെഎന്നിവരാണ്ഭരണസമിതിഅംഗങ്ങളായിചുമതലയേറ്റത്
പാർക്കിൻസൺസ് രോഗബാധിതരുടെ വാട്ട്സ് ആപ്പ് കൂട്ടായ്മ
മാഹി: പാർക്കിൻസൺസ് രോഗബാധിതരുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയ്ക്ക് 'ജൻവാണി 90.8 എഫ്.എം' കമ്മ്യൂണിറ്റി റേഡിയോ മുൻകൈ എടുക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ വളയരെയേറെ വ്യാപകമായി കൊണ്ടിരിക്കുന്ന ഒരു രോഗമാണ് പാർക്കിൻസൺസ്. എന്നാൽ തികച്ചും വ്യക്തിപരവും പകർച്ചവ്യാധിയല്ലാത്തതുമായ പൂർണ്ണമായും മാറാൻ സാദ്ധ്യതയില്ലാത്തതുമായഈ അസുഖത്തെ ഒട്ടേറെ അറിവുകൾ കൊണ്ട് നിയന്ത്രിച്ച് കൊണ്ട് ജീവിതകാലം നീട്ടി കൊണ്ടുപോകാനാകും. തികച്ചും സൗജന്യമായി നൽകുന്ന ഈ സേവനത്തിൽ ഗ്രൂപ്പിൽ ചേരുന്ന അംഗങ്ങൾക്ക് തമ്മിൽ അവരവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാനും ഈ അസുഖത്തിന്റെ ചികിത്സയുടെ പേരിൽ ആസൂത്രിതമായി നടക്കുന്ന കൊള്ളയെയും, കള്ളനാണയങ്ങളെ തിരിച്ചറിയാനും സഹായിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ഏക ലക്ഷ്യം. ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടേയും സേവനങ്ങളെ കോർത്തിണക്കിക്കൊണ്ട് മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. ഗ്രൂപ്പിൽ അംഗങ്ങളാകാൻ താൽപര്യമുള്ളവർ പേര് , വിലാസം, സ്ഥലം, ജില്ല, വാട്ട്സ് ആപ്പ് നമ്പർ എന്നിവ സഹിതം 871 444 9000 എന്ന നമ്പറിൽ ബന്ധപ്പെടുക.

ദേവകി നിര്യാതയായി
മാഹി : ചാലക്കര ഇന്ദിരാഗാന്ധി പോളിടെക്നിക്കിന് സമീപം കുന്നുമ്മൽ ദേവകി (80) നിര്യാതയായി. ഭർത്താവ് : പരേതനായ ബാലൻ. മക്കൾ : ഷീല (മുക്കാളി), മനോജ് ,അജിത്ത് (ഓട്ടോ ഡ്രൈവർ ചാലക്കര)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group