ആവിലാ മാതാവ് വിളിക്കുന്നു..മയ്യഴിയിലേക്ക്.... :ചാലക്കര പുരുഷു

ആവിലാ മാതാവ് വിളിക്കുന്നു..മയ്യഴിയിലേക്ക്.... :ചാലക്കര പുരുഷു
ആവിലാ മാതാവ് വിളിക്കുന്നു..മയ്യഴിയിലേക്ക്.... :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Oct 07, 09:35 PM

ആവിലാ മാതാവ് വിളിക്കുന്നു..മയ്യഴിയിലേക്ക്....

:ചാലക്കര പുരുഷു


മാഹി: മഴയായാലും, വെയിലായാലും പ്രതികൂല സാഹചര്യമെന്തായാലും,

ആലപ്പുഴ തകഴി സ്വദേശി

മൈക്കിളിന് പെരുന്നാളിന് മയ്യഴിമാതാവിന് മുന്നിലെത്താതിരിക്കാനാവില്ല.

കഴിഞ്ഞ 46 വർഷമായി മുടക്കമില്ലാതെ മൈക്കിൾ പള്ളിക്ക് മുന്നിൽ ചന്തയുമായി പെരുന്നാൾ വേളയിലുണ്ട്. ഇവിടെ അദ്ദേഹം ലാഭനഷ്ടങ്ങൾ നോക്കാറില്ല. ചില വർഷങ്ങളിൽ നിർത്താതെ പെയ്ത പെരുമഴയിൽ നഷ്ടങ്ങൾ സംഭവിച്ചിട്ടും, അടുത്ത വർഷം പുതിയ പ്രതീക്ഷകളുമായി അദ്ദേഹം സഹോദരങ്ങൾക്കൊപ്പം പെരുന്നാൾ കൂടിയിരിക്കും. അത് മൈക്കിളിന് ഒരു നിയോഗവും പ്രാർത്ഥനയുമാണ്.

പെരുന്നാളിന് ചന്ത വെക്കാൻ

ആദ്യമെത്തിയത് പിതാവ് ജോസഫിനൊപ്പമായിരുന്നു. അന്ന് മയ്യഴി ഒരു കുഞ്ഞിപ്പട്ടണം മാത്രമായിരുന്നു.

അക്കാലത്ത് ഈത്തപഴവും, ഹൽവയും ഉത്സവപറമ്പുകളിൽ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ചോളത്തിന്റെ പൊരി, റെഡിമെയ്ഡ് മിക്സർ ഐറ്റംസ്, എന്നിവ മയ്യഴിയെ പരിചയപ്പെടുത്തിയത് ജോസഫും മക്കളുമായിരുന്നു.

മയ്യഴിപ്പള്ളിയുടെ പെരുന്നാൾ സ്പെഷ്യൽ എന്നു പറയുന്നത് ഹൽവയും പൊരിയുമാണ്.വിദൂരങ്ങളിൽ നിന്നും തീർത്ഥാടനത്തിനെത്തുന്നവർ ഇവ വാങ്ങാതെ മടങ്ങാറില്ല.

ചക്ക, എള്ള്, ഗോതമ്പ്, അനാർ, ഹണി, പൈനാപ്പിൾ, കൊപ്ര തുടങ്ങി ഇരുപതിലേറെ ഇനങ്ങൾ ഇത്തവണ ഹൽവ വിഭാഗത്തിലുണ്ട്.

സഹോദരങ്ങളും സഹായികളുമടക്കം പന്ത്രണ്ട് പേരുണ്ട് സംഘത്തിൽ. ഉത്തര മലബാറിലെ

ഉത്സവ സീസണിലെ ഇവരുടെ ആദ്യ ചന്തയാണിത്. കൈനീട്ടം മാഹി പള്ളിയിൽ നിന്നായാൽ , തുടർന്നങ്ങോട്ടുള്ള ഉത്സവ ചന്തകളൊന്നും മോശമാകില്ലെന്നാണ് ഇവർ പറയുന്നത്. മാസങ്ങൾക്കൊടുവിൽ കാലവർഷത്തിന്റെ വരവോടെ , കെട്ടിയൂരിലാണ് സീസണിലെ ഒടുവിലത്തെചന്ത.

തുടക്കക്കാലത്ത് മാഹിയിൽ പ്രാഥമിക സൗകര്യങ്ങൾ പോലും നിർവ്വഹിക്കാനാവാത്ത അവസ്ഥയായിരുന്നു. ആയിരക്കണക്കിന് തീർത്ഥാടകർ, ദിവസങ്ങളോളം മയ്യഴിയിൽ തന്നെ തങ്ങുമായിരുന്നു. മാഹി പള്ളിയിൽ മാറി മാറി വന്ന അച്ഛൻമാരെയെല്ലാം മൈക്കിളിനറിയാം. ഒട്ടേറെ സങ്കടകരമായ അനുഭവങ്ങളും പെരുന്നാൾ വേളകളിൽ സംഭവിച്ചത് മൈക്കിളിന്റെ ഓർമ്മകളിലുണ്ട്.ഷോക്കടിച്ച് ഒരു ചന്തക്കാരൻ മരണപ്പെട്ടതും, പൊലീസുകാരൻ ലോറിക്കിടയിൽ പെട്ട് ദാരുണമായി മരണപ്പെട്ടതും, ഭാരംകയറ്റിയ ബസ്സിൽ നിന്ന് പുൽപ്പായക്കെട്ട് താഴെ വീണ് ചന്തക്കാരൻ മരന്നപ്പെട്ടതും, പെരുന്നാൾ ദിനത്തിൽ മയ്യഴി ജനതയുടെ പ്രിയങ്കരനായ പള്ളി വികാരി ഫാദർഎഡ്വേർഡ് ബ്രിഗാൻസ മരണപ്പെട്ടതുമെല്ലാം ഇന്നലെയെന്നപോൽ മൈക്കിളിന്റെഓർമ്മയിലുണ്ട്.മയ്യഴിയിലെ പ്രമുഖ വ്യക്തികളുമായെല്ലാം മൈക്കിളിന് സ്നേഹ ബന്ധമുണ്ട്. പെരുന്നാൾ കാലമായാൽ,മയ്യഴിയമ്മയുടെ ഉൾവിളിയും, മയ്യഴിക്കാരുടെ ആതിഥ്യമര്യാദയും, മതജാതി ചിന്തകൾക്കതീതമായ സ്നേഹ സൗമനസ്യങ്ങളുമാണ് തന്നെ ഇക്കാലമത്രയും ഇവിടെയെത്തിച്ചതെന്ന് ചന്തക്കാരിൽ സീനിയർ മോസ്റ്റായ മൈക്കിൾ പറഞ്ഞു.


ചിത്രവിവരണം: മൈക്കിൾ തന്റെ ചന്തക്ക് മുന്നിൽ.

whatsapp-image-2025-10-07-at-20.13.23_73286d49

അജയ്യത തെളിയിച്ച് കതിരൂർ ബേങ്ക്


കതിരൂർ: കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ എക്സലൻസ് അവാർഡ് കതിരൂർ സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. 2024-25 വർഷത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രകടനത്തിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ഓഹരി പുരോഗതി, നിക്ഷേപം, വായ്പ വിതരണം, വായ്പ കുടിശ്ശിക നിർമ്മാർജനം, ലാഭക്ഷമത, ഫണ്ട് വിനിയോഗം, കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞത്. തിരുവനന്തപുരത്ത് കേരള ബാങ്കിൻ്റെ ഹെഡോഫീസിൽ വെച്ച് ചേർന്ന ചടങ്ങിൽ വെച്ച് സഹകരണ വകുപ്പ് മന്ത്രി വി . എൻ വാസവനിൽ നിന്നും ബാങ്ക് പ്രതിനിധികൾ അവാർഡ് ഏറ്റുവാങ്ങി. 1996 മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കിന് പ്രവർത്തന പരിധിയിൽ 12 ശാഖകളുണ്ട്. ബാങ്കിന്റെ അംഗങ്ങളുടെയും ഉപഭോക്താക്കളുടെയും വിശ്വാസവും ഡയറക്ടർ ബോർഡിന്റെയും ജീവനക്കാരുടെയും സമർപ്പണവും മൂലമാണ് ബാങ്ക് നിലവിലെ നിലവാരത്തിലെത്തിയത്. സമീപകാലത്ത് ബാങ്കിന് ലഭിക്കുന്ന 26-ാമത്തെ അവാർഡാണിതെന്ന് ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ പറഞ്ഞു.

 സംസ്ഥാന സർക്കാരിന്റെയും എൻസിഡിസിയുടെയും എഫ്സിബിഎയുടെയും മികച്ച പ്രകടനത്തിനുള്ള അവാർഡുകൾ തുടർച്ചയായി നേടാൻ കതിരൂർ സർവീസ് സഹകരണ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.

 കേരള ബേങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലിൽ നിന്ന്

ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ, സെക്രട്ടറി പി.സുരേഷ് ബാബു, ഡയറക്ടർമ്മാർ ശ്രമതി ഏ.വി. ബീന ദിനേഷ് പി.സി, കെ.മഫീദ ,എം.രാജേഷ് ബാബു, കെ. ബൈജു എന്നിവർ ഏറ്റുവാങ്ങി


ചിത്രവിവരണം:കേരള ബേങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലിൽ നിന്ന്

ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ, സെക്രട്ടറി പി.സുരേഷ് ബാബു, എന്നിവർ അവാർഡ് ഏറ്റുവാങ്ങുന്നു


whatsapp-image-2025-10-07-at-20.13.50_b13377c2

സൗജന്യ ആയുർവേദ

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മാഹി:ചാലക്കര രാജീവ്‌ ഗാന്ധി ആയുർവേദ മെഡിക്കൽ കോളജിന്റെയും മാഹി എ. വി എസ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

 ക്ഷേത്ര ഓഡിറ്റോറിയത്തിൽ മാഹി എം എൽ എ രമേശ്‌ പറമ്പത്ത് ഉദ്ഘാടനം ചെയ്തു.

എ. വി എസ് ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ കെ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു.

ക്ഷേത്രപ്രസിഡന്റ്‌ ടി പി ബാലൻ എ വി ശ്രീധരന്റെ ഛായ ചിത്രത്തിൽ ഹാരാർപ്പണം നടത്തി.

ആയുർവേദ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ ശിവരാമകൃഷ്‌ണൻ, ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ, ക്ഷേത്രവായനശാല പ്രസിഡന്റ്‌ സി വി രാജൻ പെരിങ്ങാടി, ഡോക്ടർ ജലാലുദ്ധീൻ,ട്രസ്റ്റ്‌ അംഗങ്ങളായ പി പി വിനോദൻ, പൊത്തങ്ങാട്ട് രാഘവൻ സംസാരിച്ചു.

ട്രസ്റ്റ്‌ ജനറൽ കൺവീനർ എം ശ്രീജയൻ സ്വാഗതവും, കെ സുരേഷ് നന്ദിയും പറഞ്ഞു.


വി .സി .വിജയറാം,എ .വി ശശിധരൻ, ജിജേഷ് കുമാർ ചാമേരി,എം എം രമേശ്, പി വി മധു, കെ രവീന്ദ്രൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

നഴ്സിംങ്ങ് ഓഫീസർ: അപേക്ഷ ക്ഷണിച്ചു

പുതുച്ചേരി ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ ഒഴിവുള്ള 226 നഴ്സിംങ്ങ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതുച്ചേരിയിൽ സ്ഥിര താമസക്കാരായവർക്ക് അപേക്ഷകൾ ഓൺലൈനായി ഇന്നു മുതൽ നവംബർ 6 വരെ സമർപ്പിക്കാവുന്നതാണ്.

വിശദവിവരങ്ങൾക്ക് igmcri.edu.in എന്ന വെബ് സൈറ്റിൽ സന്ദർശിക്കേണ്ടതാണെന്ന് ഡയരക്ടർ അറിയിച്ചു.

whatsapp-image-2025-10-07-at-20.14.07_40a31f72

അഴിയൂർ കേരളോത്സവം

: കമ്പയിൻ ചോമ്പാല ജേതാക്കൾ

മാഹി :അഴിയൂർ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിൽ കമ്പയിൻ സ്പോർട്സ് ക്ലബ്ബ് ചോമ്പാല ജേതാക്കളായി. യുവധാര നടുച്ചാൽ റണ്ണേഴ്‌സപ്പായി. കായികമത്സരങ്ങളിൽ ആർജിബി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എരിക്കിലും കലാമത്സരങ്ങളിൽ കമ്പയിൻ സ്പോർട്സ് ക്ലബ്ബും യുവധാര നടുച്ചാലും ട്രോഫികൾ നേടി. കലാപ്രതിഭയായി ബാബു എം.പി.യെയും കലാതിലകമായി ലിജിഷ സി.കെ.യും തിരഞ്ഞെടുക്കപ്പെട്ടു. അത്‌ലറ്റിക്സ് മത്സരങ്ങളിൽ സീനിയർ ബോയ്സ് വിഭാഗത്തിൽ അനഘ് യു.കെ., സീനിയർ ഗേൾസ് വിഭാഗത്തിൽ അഭിനയ എം.പി., പുരുഷവിഭാഗത്തിൽ സൂരജ് പി., അർഷാദ് യു.കെ., വനിതാവിഭാഗത്തിൽ സജില പി.കെ. എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.സമാപനസമ്മേളനം അഴിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ അധ്യക്ഷതവഹിച്ചു.അനിഷ ആനന്ദസദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, എം. പ്രമോദ്, പ്രദീപ് ചോമ്പാല, വി.പി. പ്രകാശൻ, കെ.കെ. ജയചന്ദ്രൻ, ഫിറോസ് കാളാണ്ടി, എസ്.വി. റഫീഖ്, കെ. പ്രശാന്ത്, റഫീഖ് അഴിയൂർ, ഇ.കെ. അനീഷ് കുമാർ, കെ.കെ. സഫീർ എന്നിവർ സംസാരിച്ചു.

പടം അഴിയൂർ പഞ്ചായത്ത് കേരളോത്സവം ജേതാക്കളായ ചോമ്പാല കമ്പയിൻ സ്പോർട്സ് ക്ലബ് അഴിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു


whatsapp-image-2025-10-07-at-21.00.41_c54b8ed2

റുക്കിയ നിര്യാതയായി

മാഹി പാറക്കൽ സിൻസിയർ, കുഴിച്ചാൽ പൊന്നമ്പത്ത് റുക്കിയ (78)

നിര്യാതയായി.. ഭർത്താവ് പരേതനായ റിട്ട : പൊലീസ് സബ് ഇൻസ്പെക്ടർ ബി. എം. അബൂബക്കർ. മക്കൾ: ഹാരിസ് (ദുബായ്) അമീർ (കണ്ണൻ മെഡിക്കൽസ്) ഖലീൽ (എറണാകുളം) ഇർഷാദ് (കോയമ്പത്തൂർ) താഹിറ, റഫീദ, ജാമാതാക്കൾ: ലത്തീഫ് (അബുദാബി) മുഹമ്മദ്‌ മുനീർ (എം എം സി, മാനേജർ) ഷാഹിദ (ചൊക്ലി), അഫ്സത്ത് (ചാലക്കര) റിസ്‌വാന (ഇടയിൽ പീടിക) ഫൗമിദ (ഈസ്റ്റ് പള്ളൂർ ).


whatsapp-image-2025-10-07-at-21.01.00_07e7fab6

മാഹി ബസിലിക്ക തിരുന്നാൾ നാലാം ദിനത്തിലേക്ക്..

   

മാഹി: നാളുകൾ കഴിയുന്തോറും , മയ്യഴിമാതാവിന്റെ അനുഗ്രഹം തേടി വിദൂരങ്ങളിൽ നിന്നു പോലും വിശ്വാസികൾ വന്നു തുടങ്ങി.

ഇന്നലെ വൈകിട്ട് 6 മണിക്ക് ഫാ. ജോസഫ് കൊറ്റിയത്ത് ആഘോഷമായ ദിവ്യബലി അർപ്പിക്കുകയുണ്ടായി. തുടർന്ന് നൊവേനയും പ്രദക്ഷിണവും ഉണ്ടായി. 

 ഇന്ന് വൈകിട്ട് 6 മണിക്ക് റവ. ഫാ. മാർട്ടിൻ ഇലഞ്ഞിപറമ്പിൽ മുഖ്യ കർമികത്വത്തിൽ ദിവ്യബലി അർപ്പിക്കും.ദിവ്യബലിക്കു ശേഷം നൊവേനയും, പ്രദക്ഷിണവും, ആരാധനയും ഉണ്ടാകും. ഇന്നത്തെ ദിവ്യബലിക്കു നേതൃത്വം നൽകുന്നത് സെന്റ് ജോസഫ് കുടുംബയൂണിറ്റ് അംഗങ്ങളാണ്


ചിത്രവിവരണം..ഫാ. ജോസഫ് കൊറ്റിയത്ത് ആഘോഷമായ ദിവ്യബലിക്ക് കാർമ്മികത്വം വഹിക്കുന്നു.


whatsapp-image-2025-10-07-at-21.01.54_9672f999

റന്നിറങ്ങുന്ന ദൈവാത്മാവിന്റെ സുന്ദര നിമിഷം


whatsapp-image-2025-10-07-at-21.06.22_a72e514d

ബസ്സിൽ കടത്ത്കയായിരുന്ന 14 ലക്ഷം രൂപ. എക്സൈസ് പിടിച്ചെടുത്തു.


  ന്യൂ-മാഹി :മാഹി ചെക്പോസ്റ്റിന് മുൻവശം വെച്ച് വാഹന പരിശോധന നടത്തവെ കോഴിക്കോട്- കണ്ണൂർ ദേശീയ പാതയിലോടുന്ന KL 13 BA 3321 നമ്പർ വിൻ വേ ബസ്സിൽ* മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന 14 ലക്ഷം രൂപ പിടികൂടി.

എക്‌സൈസ് ചെക്ക്പോസ്റ്റിൻ്റെ ചുമതല വഹിക്കുന്ന എക്സൈസ് ഇൻസ്പെക്ടർകെ. സുബിൻരാജിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. 

കണ്ണൂരിലെ അഹമ്മദ് കുട്ടി മകൻ ആസാദ് റോഡിലെ

എം.കെ.റിയാസി (40), നെയാണ് ഇന്നലെ ഉച്ചയോടെ ന്യൂ മാഹി എക്സൈസ് പിടികൂടിയത്.

 അനന്തര നടപടികൾ പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി ന്യൂമാഹി പൊലീസ് സ്റ്റേഷൻ മുമ്പാകെ റിയാസിനെയും, കണ്ടെടുത്ത പണവും ബാഗും മഹസർ സഹിതം ഹാജരാക്കി. അസി:എക്‌സൈസ് ഇൻസ്‌പെക്ടർ പി. ആർ. സജീവ്

സിവിൽ എക്സൈസ് ഓഫീസർമാരായ പി.നിഖിൽ, സിനോജ്. വി, ആദർശ്. പി എന്നിവർ പങ്കെടുത്തു.


കല്ലുള്ളതിൽ ജമീല നിര്യാതയായി


മാഹി: ഈസ്റ്റ് പള്ളൂർ ഖുതുബിയ്യ മദ്രസ്സക്ക് സമീ പം കല്ലുള്ളതിൽ ജമീല(70) നിര്യാതയായി. പരേ തരായ മൂസയുടെയും, കല്ലുള്ളതിൽ ആയിശയു ടെയും മകളാണ്. 

ഭർത്താവ്: പരേതനായ മഹ്മൂദ് കല്ലുള്ളതിൽ. മക്കൾ: മുനിർ, ഫഹദ്(ബാഗ്ലൂർ), ജസീല. 

മരുമക്കൾ: ജസീന, ശബ്ന, ശംസുദ്ധീൻ. സഹോദരൻ: മഹ്മൂദ്.


whatsapp-image-2025-10-07-at-21.07.46_46d1b0a1

അജ്ഞാതൻ മരിച്ച നിലയിൽ


 മാഹി :റയിൽവേ സ്റ്റേഷനിൽവെച്ച് കുഴഞ്ഞു വീഴുകയും തുടർന്ന് മാഹി ഗവ:ജനറൽ ആശുപത്രിയിൽ കൊണ്ടു വരവേ യുവാവ് വഴി മധ്യേ മരണപ്പെട്ടു. 

ഇദ്ദേഹം ആരാണെന്നോ,,എവിടെയാണെന്നോ അറിയാൻ പറ്റുന്ന ഒരു രേഖയും കണ്ടെത്താനായിട്ടില്ല. ആർക്കെങ്കിലും ഇദ്ദേഹത്തെ അറിയുമെങ്കിൽ മാഹി പൊലീസ് സ്റ്റേഷനുമായോ, സി എച്ച് സെന്ററുമായോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.

ജഢം മാഹി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

മാഹി പോലീസ് സ്റ്റേഷൻ നമ്പർ: 0490 2332323...

മാഹി സി എച്ച് സെന്റർ നമ്പർ...9048944440


whatsapp-image-2025-10-07-at-21.08.11_7a39b28a

വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിൽ


മാഹി: പൂഴിത്തല എച്ച്.പി പെട്രോൾ പമ്പിനു സമീപത്ത് മെയിൻ റോഡിൽ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റ് അപകട അവസ്ഥയിൽ.

ഇത് വഴി കടന്ന് പോകുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഇത് അപകട ഭീഷണി ഉയർത്തുന്നു.


whatsapp-image-2025-10-07-at-21.08.06_872dab68

കുറച്ചു ദിവസം മുൻപ് ഒരു കാർ പോസ്റ്റിൽ ഇടിക്കുകായയിരുന്നു. അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു ഇലക്ട്രിസിറ്റി അധികൃതരോട് പരാതിപ്പെട്ടപ്പോൾ പി ഡബ്ല്യു ഡി ക്കാണ് ചുമതല എന്നാണ് അധികൃതരുടെ വാദം. മാഹി പള്ളി തിരുനാളിന് നിരവധി പേർ കടന്നു പോകുന്ന പ്രധാന വഴി കൂടിയാണിത്


നഴ്സിംങ്ങ് ഓഫീസർ: അപേക്ഷ ക്ഷണിച്ചു


മാഹി:പുതുച്ചേരി ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ ഒഴിവുള്ള 226 നഴ്സിംങ്ങ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതുച്ചേരിയിൽ സ്ഥിര താമസക്കാരായവർക്ക് അപേക്ഷകൾ ഓൺലൈനായി ഇന്നു മുതൽ നവംബർ 6 വരെ സമർപ്പിക്കാവുന്നതാണ്.

വിശദവിവരങ്ങൾക്ക് igmcri.edu.in എന്ന വെബ് സൈറ്റിൽ സന്ദർശിക്കേണ്ടതാണെന്ന് ഡയരക്ടർ അറിയിച്ചു.


dr-kkn-bhakshysree-cover

whatsapp-image-2025-10-07-at-09.24.59_8f78c649_1759855319

കണ്ണൂർ:സാഗ്നിക

വാജപേയ സോമയാഗം - 2026

കേരളത്തിൽ ആദ്യമായി നടക്കുന്നതും 2026 ലെ ശരദ്ഋതുവിൽ നടത്താൻ ഉദ്ദേശിക്കുന്നതുമായ സാഗ്നിക വാജപേയ സോമയാഗത്തിന്റെ പ്രാരംഭ യോഗവും സംഘാടക സമിതി രൂപീകരണവും കണ്ണൂർ എൻ എസ് എസ് ഹാളിൽ നടന്നു.

ഫിഷറീസ് പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. മാനന്തേരി എം.അശോകൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. മാനന്തേരി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര മേൽശാന്തി സജീവ് വി.വി അധ്യക്ഷത വഹിച്ചു. നിയുക്ത യജമാനൻ വിഷ്ണു സോമയാജിപ്പാട് യാഗത്തെപ്പറ്റിയുളള വിവരണം നൽകി .

ബ്രഹ്മശ്രീ പറവൂർ രാഗേഷ് തന്ത്രികൾ, ശബരിമല മുൻ മേൽശാന്തി ജയരാമൻനമ്പൂതിരി, ആലുവ മഹാദേവ ക്ഷേത്രം മേൽശാന്തി ജയരാമൻനമ്പൂതിരി,സിദ്ധയോഗിശ്വര സന്യാസിനി മാതാ പൂർണ്ണ നന്ദിനി മാത, പ്രേമൻ കണ്ണോത്ത്, അഡ്വ ടി. ദിലീപ് കുമാർ, സുൽഫിക്കർ ഇരിങ്ങാലക്കുട, രാജീവ് ശർമ്മകൂടാളി സംസാരിച്ചു,അഡ്വ. മുംതാസ് കെ.വി നന്ദി പറഞ്ഞു.


whatsapp-image-2025-10-07-at-21.08.49_f1d9f9f9

ചാച്ചാജി ഗോൾഡ് മെഡൽ ജവഹർ ബാൽ ബഞ്ച് ദേശീയ ചിത്രരചന മൽസരത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം 


മാഹി: ചാച്ചാജി ഗോൾഡ് മെഡൽ ദേശീയ ചിത്രരചന മൽസരത്തിന്റെ മാഹി ബ്ലോക്ക് തല മൽസരം മാഹി സഹകരണ ബി. എഡ് കോളജിൽ ജവഹർ ബാൽബഞ്ച് കണ്ണൂർ ജില്ല ചെയർമാൻ അഡ്വ: ലീഷ ദീപക് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകല അധ്യാപകനും , കേരള സ്ക്കൂൾ ഓഫ് ആർട്ട്സ് എക്സികൂട്ടിവ് മെബറുമായരാജേഷ് കുരാറ ചിത്രകലയുടെ പ്രധാന്യം വിദ്യാർത്ഥികൾക്ക് എന്ന വിഷയത്തിൽ മുഖ്യ ഭാഷണം നടത്തി. ജവഹർ ബാൽ ബഞ്ച് മാഹി ബ്ലോക്ക് പ്രസിഡന്റ് അൻറിൻ റേജി അധ്യക്ഷത വഹിച്ചു ആശ്വിൻ വിനിത്, റിൻസി ബേബി എം.വി , ജവഹർ ബാൽ ബഞ്ച് മാഹി ബ്ലോക്ക് ചെയർമാൻ മുഹമ്മദ് മുബാഷ് സംസാരിച്ചു. പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജേഷ് എം.കെ, യൂത്ത് കോൺഗ്രസ് മാഹി മേഖല പ്രസിഡന്റ് രജീലേഷ് കെ.പി , മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ജിജേഷ് കുമാർ ചാമേരി, സന്ദീപ് കെ.വി ,എ.വി അരുൺ , ,രാജേന്ദ്രൻ സി, ഗംഗാധരൻ പി നേതൃത്വംനൽകി.


ചിത്രവിവരണം:രാജേഷ് കുരാറ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-10-07-at-06.39.04_37007787_1759855529

മാഹി ഗുരുധർമ്മപ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണിയനായ ചൂടിക്കോട്ടയിലെ കളത്തിൽ കൃഷ്ണനെ ആദരിച്ചപ്പോൾ


whatsapp-image-2025-10-07-at-06.34.13_742eb8e9_1759855626

ജാനു നിര്യാതയായി.

പൊന്ന്യം : കുണ്ടുചിറ ഹോമിയോ ഡിസ്പെൻസറിക്ക് സമീപം പടിക്കലേട്ടി പാറേമ്മൽ നടയിൽ ജാനു (85) നിര്യാതയായി. ഭർത്താവ് പരേതനായ പടിക്കലേട്ടി ദാമു . മക്കൾ: പവിത്രൻ , വിമല, രഞ്ചിനി, അനിത , രനിത , രജീഷ് , ജിംന , പരേതയായ പുഷ്പ . മരുമക്കൾ: നളിനി, സുരേന്ദ്രൻ , അരുൺ, സുരേഷ് ബാബു , വിനീത , സുനീഷ് , പരേതനായ പുരുഷോത്തമൻ . സഹോദരങ്ങൾ : കൗസല്ല്യ, പരേതനായ വാസു .

സംസ്കാരം ഇന്ന്( 7/10/25) 12 മണിക്ക് കുണ്ടുചിറ വാതക ശ്മശാനത്തിൽ .


katatthanadan

whatsapp-image-2025-10-07-at-21.22.49_ef70443b

കൊടുവള്ളി-സിറ്റി സെന്റര്‍ ജംഗ്ഷനുകളുടെ നവീകരണത്തിന് 35 ലക്ഷം രൂപ അനുവദിച്ചു


തലശ്ശേരി: മണ്ഡലത്തിലെ കൊടുവള്ളി സിറ്റിസെന്റര്‍  ജംഗ്ഷനുകളുടെ നവീകരണത്തിന് എന്‍.എച്ച്.എ.ഐ. ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ അനുവദിക്കുന്നതായി പൊതുമരാമത്തും വിനോദസഞ്ചാരവും വകുപ്പുമന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു.  


പ്രസ്തുത ഭാഗത്ത് അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുഗമമായ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന നിയമസഭാ സ്പീക്കര്‍എ.എന്‍.ഷംസീറിന്റെആവശ്യത്തിന്മേലാണ് തീരുമാനമെടുത്തത്.  

ധര്‍മ്മടം മണ്ഡലത്തോട് ചേര്‍ന്ന തലശ്ശേരി മണ്ഡലത്തിന്റെ ഈ ഭാഗത്ത് ട്രാഫിക് ഐലന്റും സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.  

സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി അജിത്ത് ലാല്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീ. പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ എന്നിവര്‍ പങ്കെടുത്തു.


whatsapp-image-2025-10-07-at-22.15.09_a0a78501

നഫീസ നിര്യതയായി

ന്യൂ മാഹി -കല്ലായി റോഡ് ഗ്യാസ് ഹൗസിന് സമീപത്തെ നഫീസത്ത് മൻസിലിൽ നഫീസ (65)നിര്യതയായി. ഭർത്താവ്: മഹമൂദ്.കെ മക്കൾ :നസ്റിന, നഷീദ, നിഹാദ് മരുമക്കൾ: ഫൈസൽ (കോഴിക്കോട്) ഫാരിസ സഹോദരങ്ങൾ - സെഫിയ, പരേതയായ ആസ്യ ഖബറടക്കംഇന്ന് ഉച്ചയ്ക്ക് കല്ലാപ്പള്ളി ഖബർസ്ഥാനിൽ


whatsapp-image-2025-09-24-at-10.17.46_8657b4c9
manna-velichenna-poster
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI