ശബരിമല വിഷയം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തട്ടിപ്പ് ഷാഫി പറമ്പില്‍

ശബരിമല വിഷയം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തട്ടിപ്പ് ഷാഫി പറമ്പില്‍
ശബരിമല വിഷയം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തട്ടിപ്പ് ഷാഫി പറമ്പില്‍
Share  
2025 Oct 05, 11:20 PM

ശബരിമല വിഷയം സര്‍ക്കാര്‍

സ്‌പോണ്‍സേര്‍ഡ് തട്ടിപ്പ് 

 ഷാഫി പറമ്പില്‍.


തലശ്ശേരി ശബരിമലയോടും വിശ്വാസികളോടും വലിയ വഞ്ചനയാണ് സംസ്ഥാന സര്‍ക്കാര്‍ കാട്ടിയതെന്ന് ഷാഫി പറമ്പില്‍ എം. പി പറഞ്ഞു തലശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. സര്‍ക്കാരിന്റെ മുഴുവന്‍ കള്ളക്കളികളും ഓരോ മണിക്കൂര്‍ കഴിയുമ്പോഴും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

അടിയന്തിരമായും ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റിനെയും വകുപ്പു മന്ത്രിയെയും സ്ഥാനത്തു നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവകണം. സര്‍ക്കാരും സര്‍ക്കാരിന്റെ വിജിയലന്‍സും അന്വേഷിച്ചാല്‍ മോഷ്ടിച്ചവനെത്തന്നെ അന്വേഷണ ഉത്തരവാധിത്തം ഏല്‍പ്പിക്കുന്നതുപോലെയായിരിക്കും.  അവരുടെ അസാന്നിദ്ധ്യത്തിന്‍ നടക്കുന്ന അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടും. വിഷയത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണം. ഇതൊരു സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തട്ടിപ്പാണെന്ന് വിശ്വസിക്കാന്‍ മാത്രം കാരണങ്ങള്‍ ഈ നാട്ടിലെ ജനങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. അയ്യപ്പ സംഗമത്തിന്റെ കാരണം എന്തെന്നു ചോദിച്ചാല്‍ നമ്മള്‍ എല്ലാവരും കരുതിയത് തെരഞ്ഞെടുപ്പു തോല്‍വിയുടെ വെപ്രാളം മാത്രംമായിരിക്കും എന്നുള്ളതാണ്. പക്ഷെ അതുമാത്രമല്ല, തട്ടിപ്പുമറച്ചുവെക്കാനുള്ള ശ്രമമാണ് അയ്യപ്പസംഗമത്തിലൂടെ നടന്നത്. പക്ഷെ അതുകൊണ്ട് മറച്ചുവെക്കാന്‍ പറ്റുന്ന തട്ടിപ്പല്ല നടന്നത്. കോടിക്കണക്കിന് രൂപ മതിക്കുന്ന അയ്യപ്പന്റെ സ്വത്താണ് ഇവിടെ മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് വലിയ പ്രതിഷേധത്തിന് നേതൃത്വം നല്‍കുവാന്‍ പോകുകയാണ്. പത്തനം തിട്ടയില്‍ 9 ാം തീയ്യതി കെ. പി . സി സി ആഹ്വാന പ്രകാരം കെ. സി. വേണുഗോപാല്‍ ഉള്‍പ്പെടുന്ന സമരം സംഘടിപ്പിച്ചുട്ടുണ്ട് ഇത് സംസ്ഥാന വ്യാപകമായി നടത്തുമെന്നും ഷാഫി കൂട്ടിചേര്‍ത്തു.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിട നിർമ്മാണ പ്രവർത്തി ഉദ്ഘാടനംചെയ്തു.

തലശ്ശേരി മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം കെ. സുധാകരന്‍ എം. പി നിര്‍വ്വഹിച്ചു.സാധാരണക്കാരായ ആളുകൾ സ്ഥാപനത്തോട് കാട്ടിയ മികവുറ്റ വിശ്വാസ്യതയാണ് സ്ഥാപനത്തെ ഉയര്‍ച്ചയിലേക്ക് നയിച്ചതെന്ന് കെ. സുധാകരന്‍ എം. പി സൂചിപ്പിച്ചു. എല്ലാവരും ഒറ്റക്കെട്ടായി ഒരുമിച്ചുപോയാല്‍ നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കി ഐക്യത്തിന്റെ കരുത്ത് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.

നാളെ അങ്ങോട്ടേക്കു തീരമാനങ്ങള്‍ എടുക്കാന്‍ ഒരുപാട് ചിന്തിക്കേണ്ടതുണ്ട്. ഇതിനായി ചിന്തിക്കാനും പ്രവര്‍ത്തിക്കുനുമുണ്ട് . ആപ്രവര്‍ത്തനവും ചിന്തയും ഒരു മിച്ചു കൊണ്ടുപോകാന്‍ നിങ്ങള്‍ക്കു സാധിച്ചാല്‍ ഒരു പ്രദേശത്തെ ആളുകള്‍ വിചാരിച്ചാല്‍ നടക്കാന്‍ സാധിക്കാത്തത് നടക്കും. ജനങ്ങളെ എന്നും വിശ്വാസത്തിലെടുത്തുകൊണ്ട് നമ്മുടെ ഉള്ളം കയ്യില്‍ വച്ചുകൊണ്ടു നടക്കുന്ന ഒരു ജനസമൂഹമാക്കി മാറ്റിയാല്‍ എന്നും എപ്പോഴും അവരുടെ പിന്തുണയും പിന്‍ബലവും നമുക്കുണ്ടാകുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


ഇന്ദിരാഗാന്ധിസഹകരണ ആശുപത്രി നാടിന്റെ നന്‍മയെക്കരുതി ഉണ്ടാക്കയിതാണെന്ന തിരിച്ചറിവോടെ എന്നും പ്രവര്‍ത്തിച്ചാല്‍ ആശുപത്രിയെ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന്

സില്‍വര്‍ ജൂബിലി ആഘോഷവും ചാരിറ്റി പ്രവര്‍ത്തനവും ഉദ്ഘാടനം ചെയ്തു സംസാരിക്കവെ ഷാഫി പറമ്പില്‍എം. പി ചൂണ്ടിക്കാട്ടി. ഒരു പുതിയ ചക്രവാളത്തിലേക്ക് നയിക്കാന്‍ ഇതിന്റെ നടത്തിപ്പുകാര്‍ക്ക് സാധിക്കണം. വെല്ലുവിളികളെ മനസിലാക്കി കാലഘട്ടത്തിന്റെ അനിവാര്യതകളെ തിരിച്ചറിഞ്ഞ് അതിലേക്ക് ഈ പ്രസ്ഥാനത്തെ നയിക്കാന്‍ ഇന്ദിരാഗാന്ധി ആശുപത്രി നടത്തിപ്പുകാര്‍ക്ക് സാധിക്കണം. ആശുപത്രി പിന്നിട്ടകാലങ്ങളിലെ അഭിമാന ബോധം മാത്രമല്ല, ഇനിവരാനിരിക്കുന്ന നാളുകളിലെ നാടിന് വിശ്വസിക്കാവുന്ന ഒരു ആശ്വാസ കേന്ദ്രം കൂടി ആവുമെന്നുള്ള ഒരു ഉറച്ച പ്രഖ്യാപനത്തിലേക്കാണ് വിഭാനം ചെയ്യുന്നതെന്നത് അഭിമാനകരമാണെന്നും ഷാഫി പറഞ്ഞു.   

 പ്രസിഡണ്ട് ഇന്‍ ചാര്‍ജ്ജ് കണ്ടോത്ത് ഗോപി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ എം. വി ജയരാജന്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. ലോഗോ പ്രകാശനം ഡി. സി. സി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. രഞ്ജിത്ത് രാമകൃഷ്ണന്‍, തലശ്ശേരി ഐ. എം. എ പ്രസിഡണ്ട് ഡോ. നദീം അബൂട്ടി, ദീപുമാവിലായി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഡോ. പി. വി രഞ്ജിത്ത്, അഡ്വ. സി. ജി അരുണ്‍, സുശീല്‍ ചന്ദ്രോത്ത്, മിഥുന്‍ മാറോളി, എ. വി ശൈലജ, നിടൂര്‍ മുഹമ്മദ്, മനോജ് അണിയാരത്ത്, സി. കെ ദിലീപ് കുമാര്‍, മീറ സുരേന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായി. ഡയറക്ടര്‍മാരായ കെ. പി സാജു സ്വാഗതവും അഡ്വ. കെ. ഷുഹൈബ് നന്ദിയും പറഞ്ഞു

whatsapp-image-2025-10-05-at-20.43.30_1b3d727e

ഗാന്ധി വിചാരസദസ്സ് സംഘടിപ്പിച്ചു


മാഹി.കേരള സർവോദയ മണ്ഡലം, കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി മാസാചാരണത്തോട് അനുബന്ധിച്ച് മാഹി തിലക്‌ മെമ്മോറിയാൽ ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ ഗാന്ധി വിചാരസദസ്സ് സംഘടിപ്പിച്ചു. ഇന്ത്യ ഗാന്ധിജിയുടെ കാഴ്ചപ്പാടിൽ എന്ന വിഷ

യത്തെ ആസ്‌പദമാക്കി ചൂര്യായി ചന്ദ്രൻ മാസ്റ്റർ പ്രഭാഷണം നടത്തി. സി. വി. രാജൻ പെരിങ്ങാടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി. കെ. രവീന്ദ്രൻ, ടി. പി. ആർ നാഥ, കെ. ഹരീന്ദ്രൻ, കെ. എം. പവിത്രൻ സംസാരിച്ചു


ചിത്രവിവരണം:ചൂര്യായി ചന്ദ്രൻ മാസ്റ്റർ പ്രഭാഷണം നടത്തി.


whatsapp-image-2025-10-05-at-20.43.39_ab506a2b
whatsapp-image-2025-10-05-at-20.44.08_a8391473

ഹംസ ഹാജി നിര്യാതനായി

ചൊക്ലി: ചൊക്ലി ടൗണിലെ പട്ടർ വയലിൽ തയ്യുള്ളതിൽ ചാത്തോത്ത് ഹംസ ഹാജി (95) നിര്യാതനായി പരേതരായ മുഹമ്മദിന്റെയും കദീജ യുടെയും മകനാണ് ഭാര്യ പരേതയായ ആരായാകൂൽ വാ തുക്കൽ പറമ്പത്ത് കദീജ

 ദീർഘകാലം ഷോർണൂരിലെ അഭിലാഷ് ഹോട്ടൽ ഉടമയായിരുന്നു മക്കൾ ടി സി ഹാരിസ് കിച്ചൻസ് റസ്റ്റോറന്റ് ചൊക്ലി റഹ്മത്ത് ഈസ്റ്റ് പള്ളൂർ നുസൈബ കൗലത്ത് ജസീല മരുമക്കൾ ജംഷീറ പള്ളിക്കുനി അസ്സു കൈതെരി അബ്ദുല്ല പാനൂർ മമ്മൂട്ടി വൈശ്യം കണ്ടി മുസ്തഫ മേനപ്രം സഹോദരങ്ങൾ: പരേതരായ മൊയ്തു ഹാജി, അബ്ദുല്ല ,അലീമ


whatsapp-image-2025-10-05-at-21.15.05_43fe5fc2

മയ്യഴിക്കിനി ഉത്സവ ലഹരി


മാഹി: വിശുദ്ധ അമ്മ തെരേസ ബസലിക്കയിലെ തിരുനാൾ മഹോത്സവത്തിന് കൊടിയുയർന്നതോടെ മയ്യഴിക്കിനി ഉത്സവരാവ്.

ഇന്നലെ രാവിലെ പതിനൊന്നരയോടെ ബാൻ്റ് മേളത്തിൻ്റെയും കൊമ്പിരി അംഗങ്ങളുടെയും, ഇടവക ജനങ്ങളുടെയും അകമ്പടിയോടെ ആയിരക്കണക്കിന് ഭകതജനങ്ങളെ സാക്ഷി നിർത്തിയാണ് മാഹി ബസലിക്ക ഇടവകവികാരി റെക്ടർ ഫാ. സെബാസ്റ്റ്യൻ കരക്കാട്ടിൻ്റെ കാർമികത്വത്തിൽ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് 12 മണിക്ക് ദേവാലയ മണികളുടേയും, മുൻസിപ്പൽ സൈറൺന്റേയും ഭക്തിസാന്ദ്രമായ അന്തരിക്ഷത്തിൽ 

അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം പൊതു വണക്കത്തിനായി പ്രതിഷ്ഠിച്ചു.

തുടക്ക ദിവസം ഞായറാഴ്ചയായതിനാൽ നാനാദേശങ്ങളിൽ നിന്നായി ജാതിമതഭേദമന്യേ ആയിരങ്ങൾ എത്തിയതോടെ മയ്യഴി നഗരത്തിൽ വൻ ഭക്തജന ത്തിരക്കാണ് ഉണ്ടായത്. രമേശ് പറമ്പത്ത് എം.എൽ.എ

മാഹി പൊലീസ് സുപ്രണ്ട് ഡോ: വിനയ് കുമാർ ഗാഡ്ഗെ ഐ.പി.എസ് തുടങ്ങിയവർ തിരു സ്വരൂപത്തിന് മാല ചാർത്തി. റവ. ഡോ: ജെറോം ചിങ്ങന്തറയുടെ കാർമ്മികത്വത്തിൽ

ആഘോഷമായ ദിവ്യബലിയും നൊവേനയും നടന്നു.. ഇന്ന് രാവിലെ 7 മണിക്ക് ദിവ്യബലിയും വൈകുന്നേരം 6 മണിക്ക് ആഘോഷമായ ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. ഫാ.സനൽ ലോറൻസ്, ഫാ.റിജോ പാത്തിവയൽ എന്നിവർ കാർമ്മികത്വം നൽകും. നാളെ (7/10/25)

ഫാ. ജോസ്ഫ് കൊട്ടിയത്തിൻ്റെ കാർമ്മികത്വത്തിൽ

രാവിലെ 7 മണിക്ക് ദിവ്യബലിയും വൈകുന്നേരം

6 മണിക്ക് ആഘോഷമായ ദിവ്യബലിയും നോവേനയും നടക്കും.

14, 15 തീയ്യതികളിലാണ് പ്രധാന തിരുനാൾ ആഘോഷം നടക്കുക.

18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷം 22 ന് സമാപിക്കും. പള്ളിക്ക് ചുറ്റും കച്ചവട സ്റ്റാളുകളും അമ്മ്യൂസ്മെൻ്റ് പാർക്കുകളും ഒരുങ്ങി കഴിഞ്ഞു. വാഹനങ്ങൾക്ക് പാർക്കു ചെയ്യാനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.


ചിത്രവിവരണം:.

റെക്ടർഫാ.സെബാസ്റ്റ്യൻ കാരക്കാട്ടിൽ വിശുദ്ധ അമ്മ പുണ്യവതിയുടെ തിരുസ്വരൂപം പൊതു വണക്കത്തിന് കൊണ്ടുവരുന്നു.

chithrakala

ദേശീയ ചിത്രകല ക്യാമ്പ് സമാപിച്ചു

സുൽത്താൻബത്തേരി :വയനാടിന്റെ പ്രകൃതിയെ ക്യാൻവാസിൽ പകർത്തി രണ്ട് ദിവസം നീണ്ടുനിന്ന ദേശീയ ചിത്രകലാ ക്യാമ്പ് സമാപിച്ചു. വ്യത്യസ്ത സംസ്കാരവും നിറങ്ങളും വിവിധ രചന ശൈലിയും കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി തപസ്യ ആർട്ട് ഡയറക്ടർ .എം. ജയപ്രകാശിന്റെ അധ്യക്ഷതയിൽ കർണാടക ശില്പകല അക്കാദമി ചെയർമാൻ എം.സി രമേശ് ഉദ്ഘാടനം ചെയ്തു. കർണാടക ചിത്രകല പരിഷത്ത് മുൻ ഡയറക്ടറും പ്രിൻസിപ്പലുമായ പ്രൊഫസർ തേജേന്ദ്ര സിംഗ് ,അഹൂജ ഗ്രൂപ്പ് ഓഫ് കമ്പനീസ് ബാംഗ്ലൂർ ചെയർമാൻ സുനിൽ അഹൂജ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. കലാരത്ന ദേവീപ്രസാദ്, ഷഫീഖ് പുനത്തിൽ ,സുധീർ കേഡിയ ,ഡോക്ടർ ജയലക്ഷ്മി, ഹരിത, ഇന്ദ്രജ, പ്രതിഭ, ,അതിഥിവാരത്തൂർ,ശരത്കുമാർ , ചന്തൻ ധവാൻ , ജീവ.പി ,ശങ്കർ.എൻ. ,തലൈവൻ,  ദർശന , ബിജുസൻ, ഡോക്ടർ രമേശ് ,ടി.എം സജീവൻ, ബമീഷ്.എ.കെ, കെ.മഗ്ദലേന സംഗീത, ജിൻഡോ .വി .ജെ ,ഫോറിൻഡോ ദീപ്തി ,ജോഗി പിള്ളത്താന, മോഹൻകുമാർ എന്നീ ചിത്രകാരന്മാർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പ് ക്യൂറേറ്റർ അജന്ത ദാസ് സ്വാഗതവും കലാരത്ന ദേവി പ്രസാദ് ,ഷെഫീഖ് പുനത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ബിജുസൻ നന്ദിയും പറഞ്ഞു

whatsapp-image-2025-10-05-at-21.16.17_fb33b4a1

പി.വി.ബാലൻ നിര്യാതനായി


കൊളശ്ശേരി: കാവുംഭാഗം സ്മിതാലയത്തിൽ പി വി ബാലൻ - (85 )നിര്യാതനായി. ശബരി ടീ സ്റ്റാൾ പുതിയ ബസ് സ്റ്റാൻഡ് തലശ്ശേരി നിര്യാതനായി . ഭാര്യ - കമല . മക്കൾ :സ്മിത, ശ്യാം , സീമ, സീന. മരുമക്കൾ - സ്വപ്ന, രമേശൻ, സുഗുണൻ, വത്സൻ . സഹോദരൻ പരേതനായ നാരായണൻ.



MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI