മാങ്ങോട്ടും കാവിൽ നവരാത്രി സംഗീതോത്സവം സമാപിച്ചു.

മാങ്ങോട്ടും കാവിൽ നവരാത്രി സംഗീതോത്സവം സമാപിച്ചു.
മാങ്ങോട്ടും കാവിൽ നവരാത്രി സംഗീതോത്സവം സമാപിച്ചു.
Share  
2025 Oct 03, 11:12 PM

മാങ്ങോട്ടും കാവിൽ നവരാത്രി സംഗീതോത്സവം സമാപിച്ചു.


ന്യൂമാഹി:  പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ക്ഷേത്രസന്നിധിയിൽ സെപ്റ്റംബർ 22 ന് ആരംഭിച്ച് ഒക്ടോബർ 2വരെ ഭക്തിപുരസരം നടന്ന നവരാത്രി സംഗീതോത്സവം സമാപിച്ചു. ദീപാലങ്കാരവർണ്ണ ശോഭ പരത്തുന്ന ക്ഷേത്രസന്നിധിയിൽ പതിവ് പൂജകൾക്ക് പുറമെ സരസ്വതി മണ്ഡപത്തിൽ ന്യത്ത സംഗീത കലാ സംസ്കാരിക പരിപാടികൾ പത്ത് രാവുകളെ ഉത്സവലഹരിലറാടിച്ചു ഊട്ടുപുരയിൽ ലഘുഭക്ഷണം. വാദ്യത്തോടുകൂടി നവരാത്രി പൂജാദികർമ്മങ്ങൾ . ലളിതാസഹസ്രനാമജപം, ഗ്രന്ഥം വെപ്പ് ,നവരാത്രി കിഴിസമർപ്പണം, വാഹനപൂജ, സരസ്വതി പൂജ, വിദ്യാരംഭം, ഗ്രന്ഥമെടുക്കൽ, ചടങ്ങുകളോട് കുടി ഭക്തിസാന്ദ്രമായി. ദിനവും നൂറകണക്കിന് ഭക്തരുടെ സാന്നിദ്ധ്യം. സഹായസഹകരണത്താലും വിവിധ ഉപസമിതി രൂപികരിച്ചാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. സഹായസഹകരണങ്ങൾ നൽകി സഹകരിച്ച സന്നിദ്ധ്യം കൊണ്ടും കൈയും മെയ്യും മറന്ന് പ്രവർത്തിച്ച അംഗങ്ങൾക്കും ഭക്തർക്കും ഹ്യദയം നിറഞ്ഞ നന്ദി ക്ഷേത്രം ഭാരവാഹികളായ ഒ.വി. സുഭാഷും,ഷാജി കൊള്ളുമ്മലും അറിയിച്ചു. പൂജാദികർമ്മങ്ങൾക്ക് ക്ഷേത്രമേൽശാന്തി മാരായ ബ്രഹ്മശ്രീ മുരളിധരൻ നമ്പൂതിരി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരി എന്നിവർ കർമ്മികത്വം നൽകി

പൊങ്കാല ഡിസംബർ 4.12.25 ന് കാലത്ത് 10 മണിക്ക് ദേവിക്ക് പൊങ്കാല സമർപ്പണംനടക്കും


മാങ്ങോടും കാവിൽ വിജയദശമി നാളിൽ എഴുത്തിനിരുത്ത്

whatsapp-image-2025-10-03-at-21.50.15_c43d5c9e

ഗാന്ധിയൻ വിചാര സദസ്സ് സംഘടിപ്പിച്ചു.


തലശ്ശേരി. അഹിംസയിലൂന്നിയ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ വിജയശിൽപ്പി ഗാന്ധിജിയാണെന്നും സമരം ഹിംസാധിഷ്ഠിതമാക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെയും ആർഎസ്എസുകാരുടെയും ഗൂഢാലോചന എല്ലാ വിഭാഗം ജനങ്ങളെയും ബോധ്യപ്പെടുത്താൻ ഗാന്ധിജിക്ക് സാധിച്ചതാണ് സ്വാതന്ത്ര്യ സമരം സമാധാനമായി പര്യവസാനിക്കാനുള്ള കാരണമെന്നും ചരിത്ര ഗവേഷകൻ ഡോ. ഇ. ബാലകൃഷ്ണൻ പ്രസ്താവിച്ചു. 

ഗാന്ധിജിയുടെ ജനാഭിമുഖ രാഷ്ട്രീയ നീക്കങ്ങളും സത്യഗ്രഹ പരിപാടികളും മനസ്സിലാക്കാൻ കഴിഞ്ഞ കേളപ്പജിയുടെ നേതൃത്വം കേരളത്തിൽ സ്വാതന്ത്ര്യ സമരത്തിന് സവിശേഷമായ മാനം നൽകിയെന്നും എന്നാൽ കേളപ്പജിയെ തിരിച്ചറിയാൻ കമ്മ്യൂണിസ്റ്റുകാർക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

സർവോദയ മണ്ഡലം ജില്ല കമ്മിറ്റി ഗാന്ധിജയന്തി മാസാചരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഗാന്ധിയൻ വിചാര സദസിൽ കേളപ്പജി -കേരള രാഷ്ട്രീയത്തിലെ ഗാന്ധിയൻ സ്വാധീനം എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

എം. പി. ബാലകൃഷ്ണൻ മാസ്റ്റർ സെന്റർ പ്രസിഡന്റ്‌ ചൂര്യയി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സർവോദയ മണ്ഡലം ജില്ല പ്രസിഡന്റ്‌ ടി. പി. ആർ. നാഥ്, എ. കെ. സുരേശൻ, ടി. കെ. ഡി. മുഴപ്പിലങ്ങാട്, ടി. കെ. പ്രഭാത്, ദിനു മൊട്ടമ്മേൽ, വെള്ളോറ നാരായണൻ, കല്ല്യാട്ട് പ്രേമൻ, കൊക്കോടൻ ലക്ഷ്മണൻ, കരിമ്പിൽ രാമദാസ്,സി. പി. സദാനന്ദൻ, വി. കെ. ജയന്തൻ എന്നിവർ പ്രസംഗിച്ചു.

whatsapp-image-2025-10-03-at-21.54.20_a8c9c326

പുഞ്ചോല പ്രകാശനം ചെയ്തു


തലശ്ശേരി:സുഹൃത്ത് സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഡോ: സി.ഒ.ടി. മുസ്തഫ രചിച്ച 111 നാല് വരി കവിതകളുടെ സമാഹാരമായ പൂഞ്ചോല പ്രകാശനം ചെയ്തു.

ടി.പി. കുട്ട്യാമു സെന്റർ അങ്കണത്തിൽ ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ നിർവഹിച്ചു. പ്രൊഫ: എ.പി. സുബൈർ അദ്ധ്യക്ഷത വഹിച്ചു.

ആദ്യപ്രതി അഡ്വ: പി.വി.സൈനുദ്ധീൻ ഏറ്റു വാങ്ങി.

പുസ്തകം സമർപ്പിച്ച സി.കെ.പി.. ചെറിയ മമ്മു കേയിസി.ഒ.ടി. കുഞ്ഞി പക്കി കേയി എന്നിവരുടെ അനുസ്മരണം പി.കെ. ശാഹുൽ ഹമീദ് പാനൂർ 

സി.ഒ.ടി.അസീസ് സംസാരിച്ചു. 

അഡ്വ: എം.വി.മുഹമ്മദ് സലീം,ടി.കെ.ഡി. മുഴപ്പിലങ്ങാട്, കെ. ശിവദാ സൻ, ഉസ്മാൻ പി. വടക്കുമ്പാട് സംസാരിച്ചു.

എ.കെ. ഇബ്രാഹിം സ്വാഗതവും വി.കെ. ജയന്തൻ നന്ദിയും പറഞ്ഞു. 


ചിത്രവിവരണം: മുകുന്ദൻ മഠത്തിൽ അഡ്വ.പി.വി. സൈനുദ്ദീന് പുസ്തകം കൈമാറി പ്രകാശനം ചെയ്യുന്നു

whatsapp-image-2025-10-03-at-21.56.52_77023c5d

യാദോം കി മെഹ്ഫിൽ സംഘടിപ്പിക്കുന്നു


തലശ്ശേരി റൊട്ടറി ക്ലബ്ബ് നവംബർ മാസം തലശ്ശേരിയിൽ സംഘടിപ്പിക്കുന്ന മെഗാ ജീവകാരുണ്യ പരിപാടിയായ "യാദോം കി മെഹ്ഫിൽ" ന്റെ ലോഗോ പ്രശസ്ത നടൻ സുശീൽ തിരുവങ്ങാട് പ്രകാശനം ചെയ്തു.

പ്രസിഡന്റ്‌ ഡോ. ശ്രീജിത്ത്‌ അധ്യക്ഷം വഹിച്ചു. സുഹാസ് വേലാണ്ടി, ദർശൻ വിജയ്, അർജുൻ ആരയാക്കണ്ടി,സി. പി. കൃഷ്ണകുമാർ, ടി എം ദിലീപ് കുമാർ,മിലേഷ് കുമാർ, എന്നിവർ സംസാരിച്ചു.


ചിത്ര വിവരണം:ചലച്ചിത്രനടൻ സുശീൽ കുമാർ തിരുവങ്ങാട് പ്രകാശനം ചെയ്യുന്നു

whatsapp-image-2025-10-03-at-21.58.15_1ed69dc3

ലോകസമാധാനത്തിനായി ലഡാക്കിൽ വൃക്ഷത്തെ നട്ടു


മാഹി:മയ്യഴിയിലെ സൈക്കിൾ സവാരി കൂട്ടായ്മയായ കെവലിയെർസ് ദേ മായെയുടെ വ്യത്യസ്ഥ ങ്ങളായ പ്രവർത്തനങ്ങളുടെ ഭാഗമായി എട്ട് അംഗങ്ങൾ ലഡാക്കിലെത്തി കാറിലും ബൈക്കുകളിലുമായി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഉമ്ലിങ്ങ് ലെ റോഡും , ആകാശ വിസ്മയക്കാഴ്ച്ചയുടെ ഇടമായ ഹാങ്ങ്ലെയും ലോകത്തിലെ നെറുകെയിലുള്ള മനോഹരമായ പാങ്ങ്ഗോങ്ങ് തടാകവും ഇന്ത്യൻ സൈന്യത്തിൻ്റെ യുദ്ധസ്മാരകങ്ങളും ബുദ്ധവിഹാരകേന്ദ്രങ്ങളും മറ്റു ഒട്ടനവധി പ്രധാന ഇടങ്ങളും സന്ദർശിച്ച് മടങ്ങി.

ശാരീരിക ക്ഷമതയും മാനസീക ഉല്ലാസവും എന്ന കാഴ്ചപ്പാടാണ് മയ്യഴി കെവലിയേർസ് സൈക്കിൾ കൂട്ടായ്മ മുന്നോട്ടുവയ്ക്കുന്ന സന്ദേശം.. ഒപ്പം സാഹസികമായ വിനോദങ്ങൾ അടങ്ങിയ യാത്രകളും അത്തരം കൂട്ടായ്മകളേയും പ്രോത്സാഹിപ്പിക്കുന്നു.

കെവലിയേർസ് ദെ മായേയുടെ സജീവ സാനിദ്ധ്യമായ ഡോ.അടിയേരി വിജേഷിൻ്റെ നിരവധിയായ ഹിമാലയൻ യാത്രകളും കഴിഞ്ഞ മാസം നടത്തിയ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കിളിമഞ്ചാരോ കീഴടക്കിയതും അഭിനന്ദനാർഹവും സാഹസിക പ്രേമികൾക്ക് പ്രചോദനവുമായിരുന്നു.

ലോകസമാധാനവും മതനിരപേക്ഷതയും രാഷ്ട്രത്തിൻ്റെ അഗണ്ഡയും ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് കലാപത്തിൻ്റെ കാർമേഖം കൊണ്ട് കലുഷിതമായ ലഡാക്കിൻ്റെ തലസ്ഥാനമായ ലേ യിൽ വൃക്ഷത്തൈ നട്ടു.

സുപ്രീം കോടതി അഭിഭാഷകൻ അഡ്വ.ടി. അശോക് കുമാർ വൃക്ഷത്തൈ നട്ട ചടങ്ങിൽ കിളിമഞ്ചാരോ പർവ്വതാരോഹകൻ ഡോ.വിജേഷ് അടിയേരി, ശ്രീകുമാർ ഭാനു, അനൂപ് കുമാർ പിടികെ, സൂരജ് കെട്ടിനകത്ത്, ഹർഷാദ് ഇടവന, സുധാകരൻ അയനാട്ട്, വികാസ് എ ടി എന്നിവർ സംബന്ധിച്ചു.

whatsapp-image-2025-10-03-at-22.01.14_ed34c464

അർച്ചന കലാസമിതി: ഗാന്ധി ജയന്തി ആഘോഷിച്ചു


 മാഹി:ഗാന്ധി ജയന്തി വരാഘോഷത്തിൻ്റെ ഭാഗമായി പള്ളൂർ ആറ്റാകുലോത്ത് അർച്ചനാ കലാസമിതിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും സർവ്വമത പ്രർത്ഥനയും നടന്നും. എൻ.മോഹനൻ, കെ.പി.മഹമ്മൂദ്, പി.എൻ.വിനില സംസാരിച്ചു


whatsapp-image-2025-10-03-at-22.04.21_898194b2

തിലക് ക്ലബ്‌ ചിത്രരചനാ മത്സരം നടത്തി 


മാഹി: മാഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന തിലക് മെമ്മോറിയൽ റീഡിംഗ് റൂം ആൻ്റ് സ്പോർട്സ് ക്ലബ്ബ് ഗാന്ധിജയന്തി ദിനാഘോഷ ത്തോനുബന്ധിച്ച് മുപ്പത്തഞ്ചാമത് മാഹി മേഖല ചിത്രരചനാ മത്സരം ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു ക്ലബ്ബ് പ്രസിഡണ്ട് .കെ.ഹരീന്ദ്രൻ അധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരനും റിട്ട. ചിത്രകലാധ്യാപകനും തലശ്ശേരി വിദ്യാഭ്യാസ ജില്ല ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് അസിസ്റ്റൻറ് ജില്ലാ കമ്മിഷണറും ആയ ടി.കെ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു എസ്.ബി.ഐ ബിസിനസ് ഡവലപ്പ്മെൻ്റ് മാനേജർ കെ.ഉണ്ണികൃഷ്ണൻ മുഖ്യ ഭാഷണം നടത്തി.വി.കെ രാധാകൃഷ്ണൻ, കെ.കെ.അനിൽകുമാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സെക്രട്ടറി ഷാജു കാനത്തിൽ സ്വാഗതവും ക്ലബ്ബ് ജോയിൻറ് സെക്രട്ടറി പി.സി.ദിനേശൻ നന്ദിയും പറഞ്ഞു.മത്സരത്തിൽ മാഹിയിലെ വിദ്യാലയങ്ങളിലെ ഇരുന്നൂറ്റമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI