
ആയോധന കലയുടെ ആചാര്യനെ എങ്ങിനെ മറക്കാനാവും?
:ചാലക്കര പുരുഷു
മാഹി:മയ്യഴിക്ക് മഹിതമായൊരു കളരി ചരിത്രമുണ്ട്. ഒതേനനും ചിണ്ടൻ നമ്പ്യാരും തൊട്ട് ശ്രീധരൻ ഗുരിക്കളും രാജീവൻ ഗുരിക്കളും വരെ പടർന്നു കയറിയ ശക്തിസ്വനം.. കളരിയറി വിൽ, പ്രയോഗത്തിൽ , ചികിത്സയിൽ എല്ലാം നിറഞ്ഞു നിന്ന പള്ളൂരിലെ രാജീവൻ ഗുരിക്കൾ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു.
കരുത്തിന്റെ , മെയ്യഭ്യാസ മുറകളുടെ , ചികിത്സാ വിധിയുടെ കാവലാളായിരുന്നു അദ്ദേഹം. വാളും പരിചയും ഉറുറിയുംകൊണ്ട് വീരേതിഹാസം വിരിയിച്ച ആ രണധിരന്റെ സ്മരണകൾ ശിഷ്യരിലും കളരി ആരാധകരുടെ സിരകളിലും ഇന്നും വൈദ്യുത് പ്രവാഹം സൃഷ്ടിക്കുന്നു. കാത്തനാടകളരിമുറയിലെ പയറ്റ്മുറളെത്രയും സ്വായത്തമാക്കുകയും, ചുവട് വെപ്പിലും, കരചരണങ്ങളിലും, ആരാധന വിദ്യകളിലും അഗ്രഗാമിയായിരുന്നു രാജീവൻ ഗുരിക്കൾ. കച്ച കെട്ടലും, മെയ്പയറ്റും , അങ്ക പയറ്റും , അറ്റ കൈയ്യും , വലിഞ്ഞ് പയറ്റുമെല്ലാം നിറഞ്ഞാടിയ കളരിക്കളത്തിൽ ചെറുപ്പക്കാരുടെ ആരാധനാപാത്രമായിരുന്നു ഒരു കാലത്ത് പള്ളൂർ ശ്രീനിലയത്തിലെപി.പി. രാജീവൻ ഗുരിക്കൾ .
മയ്യഴിക്ക് മഹിതമായൊരു കളരി ചരിത്രമുണ്ട്. ഒതേനനും ചിണ്ടൻ നമ്പ്യാരും തൊട്ട് ശ്രീധരൻ ഗുരിക്കളും രാജീവൻ ഗുരിക്കളും വരെ പടർന്നു കയറിയ ശക്തിസ്വനം.. കളരിയറിവിൽ, പ്രയോഗത്തിൽ , ചികിത്സയിൽ എല്ലാം നിറഞ്ഞു നിന്ന പള്ളൂരിലെ രാജീവൻ ഗുരിക്കൾ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു.
കരുത്തിന്റെ , മെയ്യഭ്യാസ മുറകളുടെ , ചികിത്സാ വിധിയുടെ കാവലാളായിരുന്നു അദ്ദേഹം. വാളും പരിചയും ഉറുമിയുംകൊണ്ട് വീരേതിഹാസം വിരിയിച്ച ആ രണധിരന്റെ സ്മരണകൾ ശിഷ്യരിലും കളരി ആരാധകരുടെ സിരകളിലും ഇന്നും വൈദ്യുത് പ്രവാഹം സൃഷ്ടിക്കുന്നു. കടത്തനാടൻ കളരിമുറയിലെ പയറ്റ്മുറളെത്രയും സ്വായത്തമാക്കുകയും, ചുവട് വെപ്പിലും, കരചരണങ്ങളിലും, ആ യോധന വിദ്യകളിലും അഗ്രഗാമിയായിരുന്നു രാജീവൻ ഗുരിക്കൾ. കച്ച കെട്ടലും, മെയ്പയറ്റും , അങ്ക പയറ്റും , അറ്റ കൈയ്യും , വലിഞ്ഞ് പയറ്റുമെല്ലാം നിറഞ്ഞാടിയ കളരിക്കളങ്ങളിൽ ചെറുപ്പക്കാരുടെ ആരാധനാപാത്രമായിരുന്നു ഒരു കാലത്ത് ഈ കളരി മാന്ത്രികൻ.
കളരിയഭ്യാസങ്ങളുടെ പയറ്റ് മുറകളും മർമ്മ ചികിത്സാവിധികളും ഒരുപോലെ സ്വായത്തമാക്കിയ പി.പി.രാജീവൻ ഗുരുക്കളുടെ അകാലവിയോഗം മയ്യഴിയെഇന്നും നൊമ്പരപ്പെടുത്തുന്നു.
തച്ചോളി ഒതേനൻ്റെയും, പയ്യനാടൻ്റെയുമടക്കം കളരിക്കളങ്ങളുണ്ടായിരുന്ന മയ്യഴിയിലെ ശക്തനായപിൻമുറക്കാരനായിരുന്നു രാജീവൻ ഗുരുക്കൾ 'കളരി പരമ്പര ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് ഒരു ജീവിതകാലം കൊണ്ട് താൻ സ്വായത്തമാക്കിയ കളരി മുറകൾ ഒരു മാന്ത്രികനെപ്പോലെ പുതുതലമുറയ്ക്ക് പകർന്നേകിയ മികവുറ്റ അഭ്യാസിയായിരുന്നു ഗുരിക്കൾ 'നന്നെ ചെറുപ്പത്തിൽ തന്നെ

ചൂരക്കൊടി കളരി മർമ്മ ചികിത്സാലയത്തിലെ ആലി ഗുരുക്കളുടെ ശിക്ഷണത്തിലാണ് രാജീവൻ ചുവടുറപ്പിച്ച്, ആയോധനകലയുടെ അടവ് തന്ത്രങ്ങളത്രയും സ്വായത്തമാക്കിയത്. കളരിയഭ്യാസത്തിനൊപ്പം, കളരി ചികിത്സയിലും പ്രാവീണ്യം നേടിയ രാജീവൻ ഗുരുക്കൾ
കുറ്റ്യാടിയിലും, തലശ്ശേരി രണ്ടാം ഗേറ്റിലുമുള്ള
ഷാഫി ദവാഖാനകളിൽ ചികിത്സകനായിരുന്നു. പിന്നീട് ചൊക്ലിയിൽ പലമാറാവ്യാധികൾക്കും രാജീവൻ ഗുരിക്കളുടെ ഒറ്റമൂലി പ്രയോഗം പ്രസിദ്ധമാണ്. ഉഴിച്ചിൽ, പിഴിച്ചിൽ ശദബസ്തി, നസ്യം, ഭവന ക്രിയ തുടങ്ങിയ ചികിത്സാ രീതികളിലായി ഗുരിക്കൾ ഏറെ ശ്രദ്ധേയനായി. ചികിത്സ തേടി ഭരണ സിരാകേന്ദ്രങ്ങളിലെ ഉന്നതരും, പൊലീസ് മേധാവികളും തൊട്ട്,
നാടിൻ്റെനാനാഭാഗങ്ങളിൽ നിന്നുമായി അനേകം പേർ എത്തുമായിരുന്നു. മഹിതമായ കളരി പാരമ്പര്യമുള്ള മയ്യഴിയിലെകളരിയഭ്യാസമുറകളിലെ ശക്തമായ ഒരു കണ്ണിയാണ് അറ്റുപോയത്.
മയ്യഴിക്കാരുടെ മനസ്സിൽ പ്രതിരോധത്തിന്റെ പുതു കവചങ്ങൾ അണിയിച്ച രാജീവൻ ഗുരിക്കൾ കൊടുങ്കാറ്റിന്റെ ശബ്ദവേഗമായി, ഇടിമിന്നലിന്റെ കരുത്തായി ആയോധന കലാസ്നേഹികളുടെ മനസ്സിൽ എന്നും ജ്വലിച്ചു നിൽക്കും.
ചിത്രവിവരണം: രാജീവൻ ഗുരിക്കൾ മെയ്യഭ്യാസ പ്രകടനത്തിൽശ്രീ നാരായണ മർമ്മ ചികിത്സാല യംനടത്തിവന്നു.

വരപ്രത്ത് കാവിൽ സംഗീതാരാധന
മാഹി: വിജയദശമി നാളിൽ ചാലക്കര ശ്രീ വരപ്രത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ സംഗീതാരാധന നടന്നു.
കലൈമാമണി കെ.കെ.രാജീവിന്റെ നേതൃത്വത്തിൽ നടന്ന സംഗീതാരാധനയിൽ ഗായകൻ കെ പി. അദിബ് ഉൾപ്പടെ സംഗീത വിദ്യാർത്ഥികൾ പങ്കെടുത്തു.
സംഗിതാർച്ചന ക്ഷേത്രം പ്രസിഡണ്ട് വി.വത്സന്റെ അദ്ധ്യക്ഷതയിൽ മാധ്യമ പ്രവർത്തകൻ സോമൻ പന്തക്കൽ ഉദ്ഘാടനം ചെയ്തു.ചാലക്കരപുരുഷു, ബീന പുത്തൻപുരയിൽ സംസാരിച്ചു.
ചിത്രവിവരണം: ചാലക്കര ശ്രീവരപ്രത്ത്കാവിൽ നടന്ന സംഗീതാർച്ചന

ആർ എസ് എസ് വിജയദശമി ആഘോഷിച്ചു
മാഹി:രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ശതാബ്ദി വർഷത്തിൽ ഏറ്റെടുത്തിട്ടുള്ളത് പഞ്ചപരിവർത്തനമെന്ന മഹത്തയ ആശയം സമൂഹത്തിൽ പ്രായോഗികമാക്കുകയെന്നതാണ്. നിരവധി പരിപാടികളാണ് ഇതിനായി ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രവർത്തനവികാസം മുൻനിർത്തി കേരളത്തെ ഉത്തര- ദക്ഷിണ പ്രാന്തങ്ങളായി ഇപ്പോൾ വേർതിരിച്ചിട്ടുള്ളും ശ്രദ്ധേയമാണെന്ന് സംഘത്തിൻ്റ കണ്ണൂർ വിഭാഗ് സംഘചാലക് അഡ്വ. സി.കെ. ശ്രീനിവാസൻ പറഞ്ഞു. പള്ളൂരിൽ മാഹിമണ്ഡലം വിജയദശമി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പള്ളൂർ വി.എൻ. പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച പദസഞ്ചലനം പള്ളൂർ പോലീസ് സ്റ്റേഷൻ , ഇരട്ട പിലാക്കുൽ നടവയൽ റോഡ് വഴി ഈസ്റ്റ് പള്ളൂരിലെ ശിവജിനഗറിൽ സമാപിച്ചു.
ഒക്ടോബർ മാസത്തിൽ കേരളത്തിൽ നടത്തുന്ന കേസരി വാരികയുടെ മാഹി മണ്ഡലത്തിലെ പ്രചാര പ്രവർത്തനം വി.കെ രാമദാസനെവരിക്കാരനായി ചേർത്ത് സി.കെ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.
1942 മുതൽ 1964വരെ എന്ന സംഘത്തിൻ്റെ കേരളത്തിലെ സംഘത്തിൻ്റെ ചരിത്ര പുസ്തകം പി.കെ. സതീഷ് കുമാറിന് നൽകിപ്രകാശനം ചെയ്തു.
തുടർന്ന് സ്വയംസേവകരുടെ വ്യായാമ് യോഗ്, നിയുദ്ധ, യോഗാസനം തുടങ്ങിയ ശാരീരിക് പ്രദശർശനം നടന്നു. കാഞ്ഞരമുള്ള പറമ്പ് ഭഗവതി ക്ഷേത്ര കമ്മിറ്റി സിക്രട്ടറി പി.കെ. സതീശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ വിഭാഗ് സംഘചാലക് അഡ്വ. സി. കെ ശ്രീനിവാസൻ മുഖ്യഭാഷണം നടത്തി മാഹി മണ്ഡൽ കാര്യവാഹ് ഇ. അജേഷ് പരിചയ ഭാഷണം നടത്തി
രാഷ്ട്രീയ സ്വയംസേവക സംഘം മാഹി മണ്ഡലം വിജയദശമി മഹോത്സവത്തിൽ കണ്ണർ വിഭാഗ് സംഘചാലക് അഡ്വ. സി.കെ. ശ്രീനിവാസൻ ബൗദ്ധിക്നടത്തുന്നു.

ഗുരുവും ഗാന്ധിജിയും സംസ്കൃത മഹാവിദ്യാലയവും
:ചാലക്കര പുരുഷു
തലശ്ശേരി:ജഗന്നാഥൻ്റെ മണ്ണും മനസ്സും വിണ്ണും ഒരുപോലെ വിശുദ്ധമാണ്. ഉദാത്തമായ മനുഷ്യസ്നേഹത്തിൻ്റെ വറ്റാത്ത ഉറവക്കണ്ണുകൾ ഈ മണ്ണിലാണ് ഉരുവം പ്രാപിച്ചത്.
വിദ്യകൊണ്ട് പ്രബുദ്ധരാകാനുള്ള ഗുരുവിൻ്റെ പ്രബോധനം നാട്ടിലുണ്ടാക്കിയ പരിവർത്തനം അദ്വിതീയമാണ്.
ഗാന്ധിജിയുടെ തലശ്ശേരി സന്ദർശനവേളയിൽ 'ദേശീയ ഐക്യം ഹിന്ദിയിലൂടെ ' എന്ന ഉദ്ബോധനം മാറ്റൊലി കൊണ്ടത് അനേകമനേകം മനസ്സുകളിലാണ്.
സർവ്വമത സാരവുമേകമെന്ന മനുഷ്യ മോചന മന്ത്രം ഇടനെഞ്ചിൽ പ്രതിഷ്ഠിച്ച പി.പി.അപ്പുമാസ്റ്റർ, 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന ഗുരുദർശനത്തിൻ്റെ കാവലാളായി -ഹിന്ദി പ്രചാരണത്തിനും, ഖാദി നൂൽപ്പിനും തൻ്റെ കർമ്മപഥം വെട്ടിത്തെളിയിച്ചു.1948 ൽ ടെമ്പിൾ ഗേറ്റിൽ ജഗന്നാഥ് ഹിന്ദി മഹാവിദ്യാലയത്തിൻ്റെ പിറവിക്ക് പിന്നിൽ മഹാത്മാവിൻ്റെ സ്വാതന്ത്ര്യാഭിവാഞ്ചയും, മഹാഗുരുവിൻ്റെ മാനവിക ദർശനങ്ങളുമായിരുന്നു. ഒരവധൂതനെപ്പോലെ രാഷ്ട്ര ഭാഷയുടെ പ്രചാരണത്തിനായി അപ്പു മാഷ് അലഞ്ഞ് നടന്നു. ത്യാഗത്തിൻ്റേയും, സഹനത്തിൻ്റേയും പാതയിൽ, ശക്തി ഗോപുരമായി ഈ മഹാ മനുഷ്യൻ പൈതൃകനഗരത്തിൻ്റെ ആത്മാഭിമാനമായി. വിമോചനത്തിൻ്റെ കെടാത്ത അഗ്നിയും നെഞ്ചേറ്റി, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ മുന്നണി പോരാളിയായി.കോഴിപ്പുറത്ത്മാധവമേനോൻ ,എ.കെ.ജി,പി.കൃഷ്ണപ്പിള്ള ,എൽ.എസ് പ്രഭു ,പി.കുഞ്ഞിരാമൻ വക്കീൽ തുടങ്ങിയ മഹാരഥന്മാർക്കൊപ്പം ദേശീയ പ്രസ്ഥാനത്തിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചു.
തിരുവങ്ങാട് ചാലിയ യു.പി.സ്കൂളിലും പിന്നീട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലും ഹിന്ദി അദ്ധ്യാപകനായി. ദശകങ്ങളോളം ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ ദേശീയ അക്കാദമിക് കൗൺസിൽ അംഗമായി. ദേശീയ തലത്തിൽ ഒട്ടേറെ പുരസ്ക്കാരങ്ങളും, അംഗീകാരങ്ങളും ഈ മാതൃകാ ഗുരുനാഥനെ തേടിയെത്തി.
അനേകമനേകം ശിഷ്യരുടെ ഗുരുവായി. ഗുരുക്കന്മാരുടെ ഗുരുവര്യനായി. ഒട്ടേറെ കുടുംബങ്ങൾക്ക് ജീവനോപാധി വെട്ടിത്തെളിയിച്ച വഴികാട്ടിയുമായി.
അപ്പു മാസ്റ്റർ പ്രസിഡണ്ടായിരുന്ന പിലാക്കൂൽ മാരിയമ്മൻ കോവിലിൽ ഉത്സവത്തോടനുബന്ധിച്ച് , പതിറ്റാണ്ടുകളായി നടത്തി വരുന്ന സർവ്വമത സമ്മേളനങ്ങൾ അപ്പുജിയുടെ മാനവിക കാഴ്ചപ്പാടിനെയാണ് അനാവരണം ചെയ്യുന്നത്.
ഋതു മാറ്റങ്ങൾ പലത് കഴിഞ്ഞിട്ടും, ഹിന്ദി മഹാവിദ്വാലയം ഇന്നും പ്രതാപത്തോടെ പ്രാഥമിക് തൊട്ട് ബിരുദാനന്തര ബിരുദം വരെ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ്.
മാഷിൻ്റെ ആൺമക്കളായ
ദക്ഷിണ ഭാരത് ഹിന്ദി പ്രചാരക സഭ (ചെന്നൈ)യുടെ മുൻ സെക്രട്ടറി ഡോ: രാധാകൃഷ്ണൻ , അഭിരാമി പ്രൊഫഷണൽ അക്കാദമിയുടെ സാരഥി രത്നവേൽ @ മണി മാഷ്, ഡോ: രഘുറാം ,ന്യൂ മാഹി എംഎം ഹൈസ്കൂൾ ഹിന്ദി അദ്ധ്യാപകൻ ശ്രീകാന്ത് തുടങ്ങിയവരൊക്കെ പിതാവിൻ്റെ പാതയിലൂടെ അനുധാവനം ചെയ്യുന്നവരാണ്.ചിത്രം : പ്രതീകാത്മകം

സുശാന്ത് നിര്യാതനായി
മാഹി:പന്തക്കൽ കുന്നുമ്മൽ പാലത്തിന് സമീപം കോട്ടായീൻ്റവിട സുശാന്ത് (60) അന്തരിച്ചു.കോൺഗ്രസ് പ്രവർത്തകനും, പന്ത ക്കലിലെ ചുമട്ട് തൊഴിലാളിയുമാണ് (ഐ.ൻ.ടി.യു.സി)ഭാര്യ: റീത്ത. മക്കൾ: കെ.സുബിത് (മാനേജർ, ബജാജ് ഫിൻസെർവ്) കെ.സുജിത്ത് (കണ്ടക്ടർ, പി.ആർ.ടി.സി) കെ.സുമിത്ത് (കസ്റ്റോഡിയൻ സിഎംസ് ഇൻഫോ സിസ്റ്റം ഏജൻസി)..മാഹി മേഖല യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടുമാണ്.സഹോദരി :പരേതയായ ശാന്ത

തിലക് ക്ലബ് ചിത്രരചനാ മത്സരം നടത്തി
മാഹി: മാഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന തിലക് മെമ്മോറിയൽ റീഡിംഗ് റൂം ആൻ്റ് സ്പോർട്സ് ക്ലബ്ബ് ഗാന്ധിജയന്തി ദിനാഘോഷ ത്തോനുബന്ധിച്ച് മുപ്പത്തഞ്ചാമത് മാഹി മേഖല ചിത്രരചനാ മത്സരം ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു ക്ലബ്ബ് പ്രസിഡണ്ട് .കെ.ഹരീന്ദ്രൻ അധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരനും റിട്ട. ചിത്രകലാധ്യാപകനും തലശ്ശേരി വിദ്യാഭ്യാസ ജില്ല ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് അസിസ്റ്റൻറ് ജില്ലാ കമ്മിഷണറും ആയ ടി.കെ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു എസ്.ബി.ഐ ബിസിനസ് ഡവലപ്പ്മെൻ്റ് മാനേജർ കെ.ഉണ്ണികൃഷ്ണൻ മുഖ്യ ഭാഷണം നടത്തി.വി.കെ രാധാകൃഷ്ണൻ, കെ.കെ.അനിൽകുമാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സെക്രട്ടറി ഷാജു കാനത്തിൽ സ്വാഗതവും ക്ലബ്ബ് ജോയിൻറ് സെക്രട്ടറി പി.സി.ദിനേശൻ നന്ദിയും പറഞ്ഞു.മത്സരത്തിൽ മാഹിയിലെ വിദ്യാലയങ്ങളിലെ ഇരുന്നൂറ്റമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു

വിജയദശമി മഹോത്സവത്തിൻ്റെ ഭാഗമായി ആർഎസ്എസ് പള്ളൂരിൽ നടത്തിയ പഥസഞ്ചലനം

തീവ്ര ശുചീകരണം നടത്തി
തലശ്ശേരി:സ്വച്ഛതാ ഹി സേവ സ്വച്ചോത്സവ് ക്യാമ്പയിനിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന്
തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരം, പച്ചക്കറി മാർക്കറ്റ് പരിസരം എന്നിവിടങ്ങളിലായി നഗരസഭ തീവ്ര ശുചീകരണ യജ്ഞം നടത്തി
ശുചീകരണ പ്രവർത്തനങ്ങളിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ വ്യാപാരി വ്യവസായി പ്രതിനിധികൾ , നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ,
ഹരിതകർമ്സേനാംഗങ്ങൾവഴിയോരകച്ചവടക്കാർ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായും, സ്വച്ഛത ഹി സേവ- സ്വച്ചോ ത്സവ് ക്യാമ്പയിൻ ന്റെ ഭാഗമായും നഗരസഭ പരിധിയിൽ 144 എണ്ണം ഇരട്ട ബിന്നുകൾ സ്ഥാപിക്കുന്ന വാർഷിക പദ്ധതി യുടെ ഉദ്ഘാടനം പുതിയ ബസ്റ്റാൻഡ് പരിസരത്തെ അമർ ജവാൻ യുദ്ധ സ്മാരകത്തിനടുത്തു വച്ച് നഗരസഭ ചെയർ പേഴ്സൺ ശ്രീമതി ജമുനാ റാണി നിർവഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ ശ്രീ എം വി ജയരാജൻ അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സാഹിറ ടി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭാ സെക്രട്ടറി സുരേഷ് കുമാർ എൻ നന്ദി പറഞ്ഞു.
നഗരസഭ ക്ലീൻ സിറ്റി മാനേജർ സുരേഷ് കുമാർ സി പദ്ധതിയെകുറിച്ച് വിശദീകരണം നടത്തി.
വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് സംഘടനാ ഭാരവാഹി അച്യുതൻ ബിനാക്ക തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ, കുഞ്ഞിക്കണ്ണൻ, രതീഷ്, സൂരജ്, ലിജശ്രീ, ദിനേശ്, വീണ, പ്രദീപ് കുമാർ മുനീർ, രമ്യ,സുനിൽ,
ശുചിത്വ മിഷൻ വൈ പി അശ്വതി തുടങ്ങിയവർ നേതൃത്വം നൽകി

നവരാത്രി ആഘോഷം
വെസ്റ്റ് നിടുമ്പ്രം ശ്രീനാരായണഗുരു സാംസ്കാരിക കേന്ദ്രം വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി മഹാനവമിദിനത്തിൽ ഗുരുപൂജ സരസ്വതിപൂജ,വാഹനപൂജ, ഗ്രന്ഥപൂജ, അയുധ പൂജ എന്നിവയും വിജയദശമിനാളിൽലോകസ്തനാർബുദബോധവത്കരണമാസാചരണത്തിൻ്റെ ഭാഗമായി വെസ്റ്റ് നിടുമ്പ്രം ശ്രീനാരായണഗുരു സാംസ്കാരികകേന്ദ്രം, മലബാർ കേൻസർ കെയർ സൊസൈറ്റി കണ്ണൂർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ' സ്തനാർബുദ ബോധവത്കരണക്ലാസ് ' ഡോ. ഹർഷ ഗംഗാധരൻ്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. ധന്യാ രാജീവ് അദ്ധ്യക്ഷയായ ചടങ്ങിൽ സിൻഷ ബിനോജ് സ്വാഗതവും,
പ്രീജ ഷില്ലീസ് നന്ദിയും പറഞ്ഞു.
കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു
മാഹി : ഗാന്ധിജയന്തി ദിനത്തിൽ കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ഗാന്ധിസ്മിതി സംഘടിപ്പിച്ചു. മാഹി സ്റ്റാച്യു ജംഗ്ഷനിലെ ഗാന്ധി പ്രതിമയിൽ പ്രസിഡൻ്റ് ജയിംസ് സി ജോസഫ് ഹാരാർപ്പണം നടത്തി.തുടർന്ന് നടന്ന സ്മൃതി സംഗമം കെ ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി കെ രാജേന്ദ്രകുമാർ,കെ വി കൃപേഷ്, കെ പ്രശോഭ്,എൻ മോഹനൻ, ടി പി ഷൈജിത്ത്,കെഎം പവിത്രൻ എന്നിവർ സംസാരിച്ചു

ഗാന്ധി അനുസ്മരണ ദിനത്തിൽ അംഗത്വ ക്യാമ്പയിനും അനുമോദനവും
തലശ്ശേരി : ഗാന്ധി അനുസ്മരണ ദിനത്തിൽ തലശ്ശേരി താലൂക്ക് നാഷണൽ ഓട്ടോറിക്ഷ ഡ്രൈവേർസ് യൂണിയൻ (ഐ എൻ ടി യു സി ) സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും അനുമോദനവും ഡി സി സി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജനറൽ സെക്രട്ടറി എൻ കെ രാജീവ് അധ്യക്ഷത വഹിച്ചു.
പ്രസിഡണ്ട് പി ജനാർദ്ധനൻ ഉപഹാര സമർപ്പണം നടത്തി.
കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് എം പി അരവിനാക്ഷൻ മുഖ്യ പ്രഭാഷണം നടത്തി,
നഗര സഭ കൗൺസിലർ എൻ മോഹനൻ, കെ ഇ പവിത്ര രാജ്, എം നസീർ, യു സി യാദ്, കെ രമേശൻ എന്നിവർ ആശംസകൾ നേർന്നു.
വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ കെ കെ അർച്ചിത, സി നന്ദന എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

ജാനകിയമ്മ നിര്യാതയായി
കോടിയേരി :നരിക്കോട്ട് കുറുങ്ങോടൻ ജാനകിയമ്മ @ (പൊന്നുവമ്മ -97) നിര്യാതയായി.ഭർത്താവ് പരേതനായ ഐ വി രാഘവൻ നായർ.മക്കൾ: എൻ കെ സുരേഷ്കുമാർ (ബാംഗ്ലൂർ)എൻ കെ മീനാകുമാരി,എൻ കെ രമേഷ്കുമാർ (റിട്ട.പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്)ജെ.ആർ.ദിനേഷ്കുമാർ (ബാംഗ്ലൂർ).മരുമക്കൾ പരേതയായ ഉഷ (ബാംഗ്ലൂർ )പരേതനായ കെ.സുധാകരൻ (മലപ്പുറം )വി.എം.സുമതി (റിട്ട.ടീച്ചർ )സരിത(കതിരൂർ ).സംസ്കാരം ഇന്ന് (വെള്ളിയാഴ്ച)രാവിലെ 10 മണിക്ക് കോടിയേരി തറവാട് ശ്മശാനത്തിൽ.

രക്തദാനം കൊണ്ട്
സെഞ്ച്വറി തികച്ച്
റയീസ് മാടപ്പീടിക
തലശ്ശേരി: കോടിയേരി മലബാർ കാൻസർ സെന്ററിൽ ഒൿടോബർ 02 ഗാന്ധിജയന്തി ദിനത്തിൽ രക്തദാനം ചെയ്തുകൊണ്ട് സെഞ്ച്വറി തികച്ചു റയീസ് മാടപ്പീടിക. മൂന്നുതവണ ഹോൾ ബ്ലഡും 97 തവണ സിംഗിൾ ഡോണർ പ്ലേറ്റ് ലൈറ്റും നൽകിയാണ് മാടപ്പീടിക സ്വദേശിയായ റയീസ് അഞ്ചര വർഷം കൊണ്ടാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. പാലക്കാട് ഹോട്ടൽ കച്ചവടം ചെയ്യുന്ന റയീസ് രണ്ടാഴ്ച കൂടുമ്പോൾ മലബാർ കാൻസർ സെന്ററിലെത്തി രക്തദാനം ചെയ്യാറുണ്ട്. മൂന്നുവർഷം (2023,2024,2025) തുടർച്ചയായി കേരള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ സംസ്ഥാന അവാർഡിനും അർഹനായിട്ടുണ്ട്. കൂടാതെ ഗൃഹപ്രവേശന ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ശ്രദ്ധേയനായി.
ബ്ലഡ് ഡോണേഴ്സ് കേരളയുടെ സംസ്ഥാന കമ്മിറ്റി അംഗവും, കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി, തലശ്ശേരി താലൂക്ക് ട്രഷററായും പ്രവർത്തിച്ചുവരുന്നു.
റയീസിന്റെ നൂറാമത്തെ രക്തദാനം ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റി മഡേർസ് മാടപീടികയുടെ സഹകരണത്തോടെ മലബാർ കാൻസർ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് പ്രസിഡണ്ട് പി പി റിയാസ് മാഹിയുടെ അധ്യക്ഷതയിൽ ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീ. സമീർ പെരിങ്ങാടി റയീസിനെ പൊന്നാട അണിയിച്ചു ഉദ്ഘാടന പ്രസംഗം നടത്തി. മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ: ഹർഷ, ബി ഡി കെ തലശ്ശേരി താലൂക്ക് സെക്രട്ടറി ഷംസീർ പരിയാട്ട്, നഫ്സൽ റിയാസ്, റഷീദ് അമ്പലം എന്നിവർ സംസാരിച്ചു. ഖലീലുൽ റഹ്മാൻ സ്വാഗതവും റാസിഖ് കാട്ടിൽ നന്ദിയും പറഞ്ഞു. നിരവധി പേർ പങ്കെടുത്ത രക്തദാന ക്യാമ്പിന് ജിജിൻ, മഷൂദ്, ജയപ്രകാശൻ, ഖൈസർ, നിസാർ എന്നിവർ നേതൃത്വം നൽകി.
പ്രമേഹം നിയന്ത്രണത്തിന്
യോഗ പരിശീലനം
മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് സ്വസ്ഥവൃത & യോഗ വകുപ്പിന്റെ നേതൃത്വത്തിൽ പ്രമേഹം നിയന്ത്രണത്തിന്
ഒരു മാസത്തെ സൗജന്യ യോഗ പരിശീലന ക്യാമ്പ് നടത്തുന്നു.
ക്ലാസ് ഒക്ടോബർ 6 ന് ആരംഭിക്കുന്നു
സമയം: രാവിലെ 7 മുതൽ രാവിലെ 8 വരെ.
രജിസ്ട്രേഷന് ബന്ധപ്പെടുക 9747273315.

പ്രമേഹം നിയന്ത്രണത്തിന്
യോഗ പരിശീലനം
ലോട്ടറിയിലെ ജി എസ് ടി കൊളളക്കെതിരെ ഷാഫി പറമ്പിൽ എം.പി.ക്ക് നിവേദനം നൽകി. കേരള ലോട്ടറി ഏജൻ്റ്സ് ആൻ്റ് സെല്ലേർസ് അസോസിയേഷൻ (ഐ എൻ ടി യു സി )
തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ
ലോട്ടറി സംസ്ഥാന ജോയിൻ സെക്രട്ടറി
എം.നസിർ എന്നിവരാണ് എം. പി ക്ക് നിവേദനം നൽകിയത്.
സ്കൂളുകൾക്കും കോളേജുകൾക്കും അവധി
മാഹി:പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം എന്നീ നാല് മേഖലകളിലെ എല്ലാ സർക്കാർ, സർക്കാർ-എയ്ഡഡ് സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകൾക്കും കോളേജുകൾക്കുംഇന്ന് (03.10.2025) വെള്ളിയാഴ്ച അവധിയായിരിക്കും.

ന്യൂമാഹി പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി ഹരിശ്രീ കുറിക്കുന്നു

ഗാന്ധി ജയന്തിആഘോഷിച്ചു
മാഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമിറ്റിയുടെ നേതൃതത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. മഹാത്മ ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. ഗാന്ധി ജയന്തി പരിപാടി വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. എം പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഉത്തമൻ തിട്ടയിൽ, വി.ടി ശംസുദ്ദിൻ , പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.കെ ശ്രീജേഷ്, ജിജേഷ് കുമാർ ചാമേരി, കെ.അനിൽകുമാർ , പി.കെ ശ്രീധരൻ മാസ്റ്റർ, പി.രാമചന്ദ്രൻ സംസാരിച്ചു.
ഗാന്ധി ജയന്തി ആഘോഷിച്ചു
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്) ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ മുൻസിപ്പൽ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കുൽ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി. എൻസിപി (എസ്) ജില്ലാ പ്രസിഡണ്ട് കെ.സുരേശൻ ഗാന്ധി ജയന്തി സന്ദേശം നൽകി
ചിത്രവിവരണം: എൻ.സി.പി എസ്. പ്രവർത്തകർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു

മാഹി ബസലിക്കയിൽ
അരിയിലെഴുത്ത്
മാഹി: മതമൈത്രിയുടെ പ്രതീകമായ മാഹി സെന്റ് തെരേസാ ബസലിക്കയിൽ പതിവു പോലെ വിജയദശമി നാളിൽ അരിയിലെഴുത്ത് നടന്നു.
വിശുദ്ധ മാതാവിന്റെ സന്നിധിയിലെത്തിയ കുഞ്ഞുങ്ങൾക്ക്
റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട്
ആദ്യാക്ഷരം പകർന്നേകി. പെരുന്നാളിന് മൂന്ന് നാളുകൾ ബാക്കി നിൽക്കെയാണ് വിജയദശമി കടന്നുവന്നത്.
ചിത്രവിവരണം:റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട്
ആദ്യാക്ഷരം പകർന്നേകുന്നു

ജഗന്നാഥ സവിധത്തിൽ
അക്ഷര മധുരം നുകരാൻ
നൂറുകണക്കിന് കുഞ്ഞുങ്ങൾ
തലശ്ശേരി:ആദ്യാക്ഷരമധുരം നുകരാൻ ജഗന്നാഥ സവിധത്തിൽ ഇത്തവണയുംനൂറു കണക്കിന് കുരുന്നുകളെത്തി. വിദ്യാദേവതയുടെ അനുഗ്രഹവർഷത്തിൽ,
ക്ഷേത്രം മേൽശാന്തി കട്ടപ്പന സജേഷ് ശാന്തി , വിനു ശാന്തി എന്നിവരാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. വിജയദശമി പൂജാവേളയിൽ കാലത്ത് തന്നെ ഒട്ടേറെ ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തിയിരുന്നു. കാലത്ത് 7.30മുതൽ കതിരൂർ സാരംഗ അവതരിപ്പിച്ച ഭക്തിഗാനസുധയുമുണ്ടായിരുന്നു വൈകുന്നേരം 6.30 ന് വരദ കലാക്ഷേത്ര അവതരിപ്പിക്കുന്ന സംഗീതാർച്ചനയുമുണ്ടായി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group