കലിംഗ ഉറങ്ങുന്നു... അഗ്നി പർവ്വതത്തിന് മുകളിൽ.... :ചാലക്കര പുരുഷു

കലിംഗ ഉറങ്ങുന്നു... അഗ്നി പർവ്വതത്തിന് മുകളിൽ.... :ചാലക്കര പുരുഷു
കലിംഗ ഉറങ്ങുന്നു... അഗ്നി പർവ്വതത്തിന് മുകളിൽ.... :ചാലക്കര പുരുഷു
Share  
2025 Sep 29, 11:01 PM

കലിംഗ ഉറങ്ങുന്നു...

അഗ്നി പർവ്വതത്തിന് മുകളിൽ....

:ചാലക്കര പുരുഷു


യുദ്ധഭീതിയുടെ കരിമേഘപടലങ്ങൾ ലോകത്തിന് മുകളിൽ മൂടിക്കിടക്കുകയാണ്. മൂന്നാമതൊരു ലോകയുദ്ധമുണ്ടാകുമോ എന്ന ആശങ്കയും ലോകത്തിൻ്റെ സ്വാസ്ഥ്യം കെടുത്തുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് യുദ്ധതന്ത്രങ്ങൾ മെനയുകയും, ലോകമാകെ ഭസ്മീകരിക്കാനുള്ള ബോംബുകൾ വൻകിട രാഷ്ട്രങ്ങൾ ഭൂഗർഭത്തിൽ ഒളിച്ചു വെക്കുകയം ചെയ്യുന്ന സാഹചര്യത്തിൽ,

 ഇനിയൊരു യുദ്ധം താങ്ങാൻ ലോകത്തിന് കഴിയില്ലതന്നെ.

ചരിത്രത്തിന് ഒരിക്കലും പ്രണയത്തിൻ്റെ ഭാഷയായിരുന്നില്ല. പ്രണയത്തിനാകട്ടെ, ചരിത്രത്തിൻ്റെ കണ്ണുകളും ആവശ്യമില്ല.

എന്നാൽ കലിംഗ യുദ്ധത്തിൻ്റെ ലിപിയും, വ്യാകരണവും തന്നെയാണ് ചരിത്രവും, പ്രണയവുമായി പിന്നീട് പരിണമിച്ചത്. ആ ചരിത്ര- പ്രണയ മഹാഗാഥയിലൂടെയുള്ള, ഗവേഷണാത്മകമായ നാടക സഞ്ചാരമാണ് പള്ളൂർശ്രീവിനായകകലാക്ഷേത്രം വേദിയിലെത്തിച്ച മഹാമാഗധം' എന്ന നാടകം.

drama

സർവ്വതും വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയിൽ, ഘോരയുദ്ധത്തിൽ സർവ്വതും നഷ്ടപ്പെട്ട് ജീവന് വേണ്ടി പിടയുന്ന ലോകത്തെമ്പാടുമുള്ള മനുഷ്യർക്ക് , ഒരു തുള്ളി കണ്ണീർ കൊണ്ടെങ്കിലും അവരോട് ഐക്യപ്പെടുന്ന നൻമ മനസ്സുള്ളവർക്ക് സമർപ്പിതമാണ് ഈ രംഗഭാഷ്യം. കലിംഗ നൽകുന്ന പാഠവും, ബുദ്ധദർശനങ്ങളുടെ മാനവികതയും, സമകാലീന സാഹചര്യത്തിൽ ചർച്ച ചെയ്യപ്പെടുകയാണ് ഈ നാടകത്തിലൂടെ: 'തിരുവങ്ങാട് സി.വി.എൻ. കളരി സംഘത്തിൻ്റെ സാങ്കേതിക സഹായം വൈകാരിക മുഹൂർത്തങ്ങൾക്ക് തീവ്രതയേറ്റിയതായി കാണാം.

പുതുതലമുറയിലെ ശ്രദ്ധേയയായ നോവലിസ്റ്റ് എം ബി മിനി രചിച്ച മഹാ മാഗധം എന്ന നോവലിന് നാടകരൂപം നൽകി സംവിധാനം നിർവ്വഹിച്ചത് അനിൽ പള്ളൂർ എന്ന അനുഗ്രഹീത കലാകാരനാണ്.

രാധാകൃഷ്ണൻ വടകരയുടെ ചമയവും, സുരേഷ് ബാബുവിൻ്റെ രാഗവിന്യാസവും, രാജീവൻ പിണറായിയുടെ ദീപവിതാനവും, ആർട്ടിസ്റ്റ് വീരേന്ദ്രകുമാറിൻ്റെ കലാസംവിധാനവും അരങ്ങിന് അഭൗമമായ ദൃശ്യചാരുതയേകി.

മലയാളികളുടെ നാടകസംവേദനശീലങ്ങളുടെ അരികുകളിൽ അഗ്നി കോരിയിട്ട, പുതു തലമുറയിലെ നാടക പ്രതിഭയാണ് അനിൽ പള്ളൂർ. പുരാണേതിഹാസങ്ങളിൽ ബോധപൂർവ്വം പാർശ്വ വൽക്കരിക്കപ്പെട്ട ഏകലവ്യൻ', കർണ്ണൻ, തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനിൽ നേരത്തെ ആവിഷ്ക്കരിച്ച നാടകങ്ങൾ, പുതുകാലത്തെ സാമൂഹ്യ പരിസരങ്ങളെ എത്രമേൽ സ്വാധീനിക്കുമെന്ന് ആസ്വാദകർ അനുഭവിച്ചറിഞ്ഞതാണ്. നാടകത്തിലും ജീവിതത്തിലും വ്യവസ്ഥാപിത സമൂഹത്തോട് വിട്ടുവീഴ്ചയില്ലാതെ കലഹിക്കുന്ന പ്രതിഭയാണ് അനിൽ ' വാക്കുകളുടെ വ്യാപ്തിയിൽ,ഭാവനയുടെ തുറന്ന സഞ്ചാരത്തിൽ, മെയ് വഴക്കത്തിൻ്റെ മാസ്മരികതയിൽ, ഭാഷയുടെ അപൂർവ്വ ചാരുതയിൽ, ആസ്വാദകരിൽ വിസ്മയം തീർക്കുകയാണ് ഈ നാടകം.

ജീവിതത്തിൽ നാട്യം എന്നത് അന്യമാക്കി നിർത്തുന്നതിൽ കണിശത പാലിക്കുന്ന നാടകക്കാരനാണ് അനിൽപള്ളൂർ, അരങ്ങിലെ ഓരോ ചലനങ്ങളിൽപ്പോലും ഇത് പ്രകടമാണ്.ഭാവതീവ്രമായ മുഹൂർത്തങ്ങൾ ഏറെയുള്ള നാടകത്തിൽ, കഥാപാത്രങ്ങൾക്ക് ഉയിരേകിയത് തമ്പാൻ മാസ്റ്റർ, മുസ്തഫ മാസ്റ്റർ,ജയപ്രതീപ് , അനിൽ പള്ളൂർ, സുനീർ പള്ളൂർ, ചന്ദ്രൻ, പ്രവീൺ കുമാർ, നിഖിലസമേഷ്, ശാരീകൃഷ്ണ , ജസ്ന ശ്രീജേഷ്, ആഗ്മിക ബിജു, ശിവനന്ദ, ശിവകാമി , ടി. സുനിത, സാവിത്രി നാരായണൻ എന്നിവരാണ്.


drama5

അനിൽ പള്ളൂരിൻ്റെ തീഷ്ണമായ വരികൾക്ക് ശബ്ദ ഗരിമയേകിയത് ശാരി കൃഷ്ണയും, മുസ്തഫ മാസ്റ്ററുമാണ്. സ്ക്രിപ്റ്റ് സഹായിയായി റീന അനിലും സാന്നിദ്ധ്യം അറിയിച്ചു.

നാടകവസന്തം സ്വപ്നം കാണുന്നവർക്കുള്ള ശുഭപ്രതീക്ഷയാണ് ഈ നാടകം ''കാണാൻ കഴിഞ്ഞവർക്ക്, നാളിത് വരെ അനുഭവിക്കാത്ത ദൃശ്യാനുഭവവും കാണാൻ കഴിയാതെ പോയവർക്ക് അത് വലിയൊരു നഷ്ടവുമാണ്. ' അരങ്ങൊഴിഞ്ഞപ്പോൾ, പ്രേക്ഷകർ പരസ്പരം ഒരേ സ്വരത്തിൽ പറഞ്ഞ വാക്കുകളാണിത്

meena
purushu

ജേസീസ് ഇന്റർനാഷണൽ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച

എസ്.ആർ.പൈ ബെസ്റ്റ് സ്പീക്കർ അവാർഡ് ദാന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവിനെചെയർമാൻ കെ. പ്രമോദ് കുമാർ പുരസ്ക്കാരം നൽകി ആദരിക്കുന്നു


meena3
whatsapp-image-2025-09-29-at-22.07.05_9e80568b

പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിച്ച ഓണോത്സവത്തിൻ്റെ തുടക്കം സത്യൻ കേളോത്ത് ഭദ്രദീപം കൊളുത്തി നിർവ്വഹിക്കുന്നു.


ഓണോത്സവം: ഓണാഘോഷവും കുടുംബസംഗമവും നടത്തി


പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും നടത്തി വിവിധ കലാകായിക പരിപാടികൾ നടന്നു. ഓണോത്സവത്തിൽ ഓണപ്പാട്ടുകൾ, തിരുവാതിര, കൈകൊട്ടികളി, സിനിമാറ്റിക്ക്, യോഗ ഡാൻസ്, കരോക്കെ ഗാനമേള,വൺമാൻ ഷോ, നാടൻപ്പാട്ട് എന്നിവയും നടന്നും. പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത്, അലി അക്ബർ ഹാഷിം, ഷീബ ശിവദാസ്, വിനഷ് മോണി, ശ്രീധരൻ മാസ്റ്റർ, എം.എ.കൃഷ്ണൻ എന്നവർ ഭദ്രദീപം കൊളുത്തി അഘോഷത്തിന് തുടക്കം കുറിച്ചു. രമേശ് പറമ്പത്ത് എം എൽ എ മുഖ്യാഥിതിയായെത്തി.എം.ഹരീന്ദ്രൻ, പി.സി.ദിവാനന്ദൻ,

കെ.കെ.രാജീവ്, എ.സി.എച്ച് അലി, സജിത്ത് നാരായണൻ, ബി.ബാലപ്രദീപ്, അനിൽ വിലങ്ങലിൽ, സോമൻ പന്തക്കൽ, പി.ടി.സി.ശോഭ, കെ.ഇ.സുലോചന സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും / വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും ഉപഹാരം നൽകി. ഓണസദ്യയും ഉണ്ടായിരിന്നു.


കിഴക്കേ കതിരൂർ അണിയേരി ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം:

സപ്തംബർ 30 ന്വൈകുന്നേരം 4 മണി മുതൽ പൂജ, ഗ്രന്ഥം വെപ്പ്.

ഒക്ടോബർ 1 ന് രാവിലെ പൂജ, വൈകുന്നേരം പൂജ, ആയുധ പൂജ, വാഹനങ്ങളുടെ താക്കോൽ പൂജ.

ഒക്ടോബർ 2 ന്വിദ്യാരംഭം:രാവിലെ 9 മണി മുതൽ.

ഉച്ചക്ക് 12 മണി മുതൽ : പ്രസാദ സദ്യ.

വിദ്യാരംഭത്തിന് മുൻകൂട്ടി പേർ രജിസ്ട്രർ ചെയ്യേണ്ടതാണ്.

മൂന്ന് ദിവസങ്ങളിലുംനേർച്ചകൾക്ക് രശീതി കൗണ്ടർ ഉണ്ടായിരിക്കും.


നവരാത്രി ആഘോഷങ്ങളിലും നേർച്ചകളിലും പങ്കാളികളാവാൻ 

എല്ലാ ഭക്തജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതോടൊപ്പം എല്ലാവിധ സഹായ സഹകകരണങ്ങളും നല്കി നവരാത്രി ആഘോഷം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


പ്രസിഡണ്ട്/ജനറൽ സിക്രട്ടറി

ക്ഷേത്രക്കമ്മിറ്റി


whatsapp-image-2025-09-29-at-22.10.23_409a3f4a

ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾ 


ധർമ്മടം:ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾ വിജയിച്ചില്ലെങ്കിൽ രാജ്യത്തിൻ്റെ ജനാധിപത്യ സംവിധാനം തകരുമെന്ന് എ.ഐ.സി.സി.

മെമ്പർ വി.എ.നാരായണൻ.

ധർമ്മടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചിറക്കുനി ബസാറിൽ സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  വോട്ടർപട്ടിക കൃത്രിമത്തിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദി സർക്കാർ നീക്കം തടയിടാനുള്ള കോൺഗ്രസിൻ്റെ പോരാട്ടങ്ങൾക്ക് പിന്തുണ തേടുകയാണ് ജനങ്ങളുടെ ഒപ്പ് ശേഖരണമെന്ന് അദ്ദേഹം പറഞ്ഞു.  ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ.വി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി.ജനറൽ സിക്രട്ടറിമാരായ കണ്ടോത്ത് ഗോപി, രാജീവൻ പാനുണ്ട, പി.ടി.സനൽകുമാർ, സനോജ് പലേരി എന്നിവർ പ്രസംഗിച്ചു.

ഒപ്പ് ശേഖരണത്തിന് സഗേഷ്കുമാർ, കെ.വി.പവിത്രൻ, സജീവൻ പാനുണ്ട, എ.ദിനേശൻ, പോണേങ്കണ്ടി മോഹനൻ, കണിയാറക്കൽ രമേശൻ, ഗീത രാഘവൻ', കെ.വി.ഹേമലത, ഇ.കെ.രേഖ, അഡ്വ.പ്രകാശൻ തുടങ്ങിയവർ നേതൃത്വം നല്കി.


whatsapp-image-2025-09-29-at-22.17.11_400df073

ടി.കെ.വേണു എൻഡോവ്മെൻറ് മുഹമ്മദ് നാഫിക്ക്


മാഹി: പൊതുമരാമത്ത്  വകുപ്പിൽ ജൂനിയർ എൻജിനിയർ ആയിരിക്കെ അകാലത്തിൽ മരിച്ച ടി.കെ. വേണുവിൻ്റെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച അനുസ്മരണത്തിൽ എൻഡോവ്മെൻറ് വിതരണം ചെയ്തു.

 പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് കഴിഞ്ഞ അധ്യയന വർഷത്തിൽ ഗണിതത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥി കെ.മുഹമ്മദ് നാഫിക്കാണ് ടി.കെ. വേണുവിൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഉപഹാരവും

കാഷ് അവാർഡും നൽകിയത്.

വി.എൻ. പുരുഷോത്തമൻ സ്കൂളിൽ നടന്ന ചടങ്ങിൽ മാഹി പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ തുളസിംഗം ഉദ്ഘാടനം ചെയ്തു. മാഹി പൊതുമരാമത്ത് വകുപ്പ് മുൻ എക്സിക്യൂട്ടീവ് എൻജി നിയർ ഒ.പ്രദീപ് കുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ മാഹി വിദ്യാഭ്യാസ മേലധ്യക്ഷ എം എം തനൂജ ടീച്ചർ മുഖ്യ ഭാഷണം നടത്തി.

ടി.കെ.വേണു എൻഡോവ്മെൻറ് ഉപഹാരം പൊതുമരാമത്ത് വകുപ്പ് ഇഞ്ചിനീയർ തുളസിംഗവും ക്യാഷ് അവാർഡ് ടി.കെ.വേണുവിൻ്റെ സഹപാഠിയും പ്രവാസി ഇഞ്ചിനീയറുമായ അനിൽ കുമാർ .വി വി യും നൽകി.

ചടങ്ങിൽ എം.കെ. ബീന , പൊതുമരാമത്ത് വകുപ്പ് ഇഞ്ചിനീയർ കെ.ബി.അബ്ദുൾ സലീം, സുജയ എം വി എന്നിവർ സംസാരിച്ചു.

2024-25 കാലയളവിലെ മാതൃഭൂമി സീഡ് പുരസ്കാരങ്ങളായ ഏറ്റവും മികച്ച പാരിസ്ഥിതിക പ്രവർത്തക കോർഡിനേറ്ററായി പ്രവർത്തിക്കുന്ന, ഈ വർഷത്തെ പുതുച്ചേരി സംസ്ഥാന അദ്ധ്യാപിക അവാർഡ് ജേതാവ് കൂടിയായ കെ.കെ. സ്നേഹപ്രഭ ക്കും മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള പുരസ്കാരവും ലവ് പ്ലാസ്റ്റിക്ക് പുരസ്കാരവും വി എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂളിന്നു ചടങ്ങിൽ വച്ചു നൽകി.


ചിത്ര വിവരണം: മാഹി പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ തുളസിംഗം ഉദ്ഘാടനം ചെയ്യുന്നു


ഓണോത്സവം: ഓണാഘോഷവും കുടുംബസംഗമവും നടത്തി


പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും നടത്തി വിവിധ കലാകായിക പരിപാടികൾ നടന്നു. ഓണോത്സവത്തിൽ ഓണപ്പാട്ടുകൾ, തിരുവാതിര, കൈകൊട്ടികളി, സിനിമാറ്റിക്ക്, യോഗ ഡാൻസ്, കരോക്കെ ഗാനമേള,വൺമാൻ ഷോ, നാടൻപ്പാട്ട് എന്നിവയും നടന്നും. പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത്, അലി അക്ബർ ഹാഷിം, ഷീബ ശിവദാസ്, വിനഷ് മോണി, ശ്രീധരൻ മാസ്റ്റർ, എം.എ.കൃഷ്ണൻ എന്നവർ ഭദ്രദീപം കൊളുത്തി അഘോഷത്തിന് തുടക്കം കുറിച്ചു. രമേശ് പറമ്പത്ത് എം എൽ എ മുഖ്യാഥിതിയായെത്തി.എം.ഹരീന്ദ്രൻ, പി.സി.ദിവാനന്ദൻ,

കെ.കെ.രാജീവ്, എ.സി.എച്ച് അലി, സജിത്ത് നാരായണൻ, ബി.ബാലപ്രദീപ്, അനിൽ വിലങ്ങലിൽ, സോമൻ പന്തക്കൽ, പി.ടി.സി.ശോഭ, കെ.ഇ.സുലോചന സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും / വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും ഉപഹാരം നൽകി. ഓണസദ്യയും ഉണ്ടായിരിന്നു.


whatsapp-image-2025-09-29-at-22.06.35_c4923782

വി .പത്മനാഭനെ അനുസ്മരിച്ചു


ചൊക്ലി : ചൊക്ലി ഗ്രാമപഞ്ചായത്ത് മുൻമെമ്പറും പൗരപ്രമുഖനുമായിരുന്ന വി പത്മനാഭൻറെ ഒന്നാം ചരമവാർഷിക ദിനത്തിൽ നിടുമ്പ്രത്ത് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സി.പി.ഐ.എം ചൊക്ലി ലോക്കൽ സെക്രട്ടറി കെ ദിനേശ് ബാബുവിൻറെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ പരിപാടി സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് എസ് ടി ജയ്‌സൺ ഉത്‌ഘാടനം ചെയ്‌തു.  സി.പി.ഐ.എം പാനൂർ ഏരിയ കമ്മിറ്റി മെമ്പർ വി.കെ രാകേഷ് അനുസ്മരണ പ്രഭാഷണം നടത്തി.


പാനൂർ ഏരിയയിൽ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃതലത്തിൽ പ്രവർത്തിച്ച വി പത്മനാഭൻ, സീനിയർ സിറ്റിസൺ വെൽഫെയർ ഫ്രണ്ട്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കാൻ വി പത്മനാഭന് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം സന്നദ്ധപ്രവർത്തനത്തിലും സാമൂഹ്യവിഷയങ്ങളും ഒരുപോലെ ഇടപെടുമായിരുന്ന പൗരപ്രമുഖനെയാണ് പത്മനാഭൻറെ ആകസ്മികവേർപാടിലൂടെ നഷ്ട്ടമായതെന്ന് വി കെ രാകേഷ് അനുസ്മരിച്ചു.


നിടുമ്പ്രം മടപ്പുര കലാഭവനിൽ നടന്ന പരിപാടിയിൽ പി കെ മോഹനൻ മാസ്റ്റർ, എ.ടി.കെ സജീവൻ എന്നിവരും പത്മനാഭനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു

whatsapp-image-2025-09-29-at-22.05.00_f15980b1

ഗോപാലൻ നിര്യാതനായി

മാഹി: പന്തക്കൽ പടിക്കോത്ത് റോഡിലെ കുഞ്ഞിപ്പറമ്പത്ത് ഗോപാലൻ (67)നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ഷഗീന, ഷിനോജ്, ഷമിന - മരുമക്കൾ: ജനീഷ് (അഴിയൂർ), രഞ്ചിത്ത് (ഗൾഫ്) സഹോദരി: തങ്കം. സംസ്ക്കാരം ചൊവ്വാഴ്ച്ച രാവിലെ 9 ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തി

whatsapp-image-2025-09-29-at-22.04.38_8ef39e3d

കുട്ടിച്ചാത്തൻ തറ പിച്ചള പതിച്ച സമർപ്പണം


ന്യൂ മാഹി :പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ കുട്ടിച്ചാത്തൻ തറ പിച്ചള പതിച്ച സമർപ്പണം ജിതേഷ് പണിക്കരുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.

 ശില്പി അശോകൻ കാഞ്ഞങ്ങാടിനെ ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ ആദരിച്ചു.

 ഒരു ഭക്തന്റെ വഴിപാട് സമർപ്പണമാണ് തറ പിത്തള പതിപ്പിച്ചത്.

 ക്ഷേത്ര പ്രസിഡണ്ട് ടി പി ബാലൻ, ഖജാൻജി പി വി അനിൽകുമാർ, കണ്ടോത് രാജീവൻ,കെ പി ശ്രീധരൻ സന്തോഷ് തുണ്ടിയിൽ, മേച്ചോളിൽ മുകുന്ദൻ,പൊത്തങ്ങാട്ട് രാഘവൻ എന്നിവർ നേതൃത്വം നൽകി.


ജനാധിപത്യ മഹിളാ അസോസിയേഷൻധർണ്ണ നടത്തി


 മാഹി:മാഹിയിലെ റേഷൻ സംവിധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ ധർണാസമരം നടത്തി.

വി.പി. രഞ്ജിതയുടെ അധ്യക്ഷതയിൽ കണ്ണൂർ സയൻസ് പാർക്ക് ഡയറക്ടർ ജ്യോതി കേളോത്ത് ഉദ്ഘാടനം ചെയ്തു

ഏരിയ സെക്രട്ടറിഎ.കെ. ശോഭ, കെ സുധ സംസാരിച്ചുവില്ലേജ് സെക്രട്ടറി രഞ്ജിന വി സ്വാഗതം പറഞ്ഞു.


ചിത്ര വിവരണം:ജ്യോതി കേളോത്ത് ഉദ്ഘാടനം ചെയ്തു


ന്യൂ മാഹിക്കും നിറം പകർന്ന് വികസനത്തിന്റെ കോടിയേരി മോഡൽ. 


ന്യൂ മാഹി പഞ്ചായത്തിന്റെ നേതൃത്വത്തിൽപി.പി.പി മോഡലിൽ മാഹി പാലത്തിലും അതിനോട് ചേർന്ന കാത്തിരിപ്പ് കേന്ദ്രത്തിലും ചുറ്റുവട്ടത്തിലും വിളക്കുകൾ സ്ഥാപിച്ചു. ഇതിന്റെ സ്വിച്ച് ഓൺ കർമ്മം നിയമസഭ സ്പീക്കർ അഡ്വ:എ.എൻ ഷംസീർ നിർവഹിച്ചു. 

കോടിയേരി ബാലകൃഷ്ണൻസമൂഹത്തിന് കാണിച്ചുതന്ന ജനങ്ങളെയും കൂടെ നാടിന്റെ വികസനത്തിൽ പങ്കാളികളാക്കി കൊണ്ടുള്ള കോടിയേരി മോഡൽ വികസന മാതൃകയാണ് ഇവിടെയും പ്രാവർത്തികമായത്. ഇതേ മാതൃകയിൽ ഇനിയും ഏറെ പദ്ധതികൾ നാടിന്റെ പലഭാഗത്തും നടപ്പിലാക്കി വരികയാണ്.

ശ്രീവിനായക കലാക്ഷേത്രം വാർഷികാഘോഷം സമാപിച്ചു.


മഹി : പള്ളൂർ ശ്രീ വിനായക കലാക്ഷേത്രം ദ്വിദിന വാർഷികോത്സവം വൈവിധ്യമാർന്ന പരിപാടികളാടെ സമാപിച്ചു.

 സമാപന സമ്മേളനം എം മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പി.കെ.സുനിൽ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മുഖ്യ അതിഥിയായെത്തിയ'മഹാമാഗധം" എന്ന നോവൽ രചനയിലൂടെ പ്രശസ്തയായ യുവ എഴുത്തുകാരി എം.ബി. മിനിയെ കലാക്ഷേത്രം പ്രസിഡണ്ട് .പി.കെ. ശശിധരൻ പൊന്നാടയണിയിച്ചു ആദരിച്ചു.

ആനന്ദകുമാർ പറമ്പത്ത് അനിൽ പള്ളൂർ കെ. തമ്പാൻസംസാരിച്ചു.

ബേബി മനോജ് സ്വാഗതവും സി. സജീന്ദ്രൻ നന്ദിയും പറഞ്ഞു.

വിവിധ മത്സരങ്ങളിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ മുഖ്യാതിഥി എം.ബി. മിനി വിതരണം ചെയ്തു.

നൃത്ത-സംഗീത വിരുന്ന് അരങ്ങേറി'മാഹ മാഗധം' ചരിത്ര നാടക അവതരണവും ഉണ്ടായി.


ദുർഗ്ഗാഷടമി: ഇന്ന് അവധി


മാഹി:ദുർഗ്ഗാഷടമി പ്രമാണിച്ച് ഇന്ന് (30/9/25) മാഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.


ഇന്നത്തെപരിപാടി

മാഹി സി.എച്ച്. ഗംഗാധരൻ ഹാൾ ചരിത്രകാരനും മാധ്യമ പ്രവർത്തകനുമായ സി.എച്ച്. ഗംഗാധരൻ അനുസ്മരണം. കാലത്ത് 10 മണി


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI