
ചിങ്ങ പൂനിലാവ് നാട്ടുത്സവമായി
മാഹി: ചാലക്കര പി.എം ശ്രീ. ഉസ്മാൻഗവ: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ സഹപാഠിയുടെ ആഭിമുഖ്യത്തിൽഓണം- നബിദിനം - ചതയ ദിനാഘോഷ പരിപാടിയായ'ചിങ്ങപ്പൂനിലാവ്' - 2025 സംഘടിപ്പിച്ചു.
പ്രസിഡണ്ട് ചാലക്കര പുരുഷുവിന്റെ അദ്ധ്യക്ഷതയിൽ കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടരി പി.പി.രാജേഷ് സ്വാഗതവും, നന്ദിയം പറഞ്ഞു.
ഒരു പകൽ മുഴുവൻ പഴയ വിദ്യാലയത്തിന്റെ കളിമുറ്റത്ത് കൂറ്റൻ പൂക്കളമൊരുക്കി. തിരുവാതിരയും, വിവിധ ഓണക്കളികളും , നാടൻ കലാ വിരുന്നും, ഓണ സദ്യയുമൊരുക്കിയിരുന്നു.
വിവിധ മത്സര വിജയി കൾക്ക് മാഹി പൊലീസ് ഇൻസ്പക്ടർ പി.എ. അനിൽകുമാർ വിതരണം ചെയ്തു.
ചിത്രവിവരണം: മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽ കുമാർ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു

തലശ്ശേരി വാദ്യമേളങ്ങളുടെ
പൂര നഗരിയായി
തലശ്ശേരി: തിരുവങ്ങാട് പഞ്ചവാദ്യ സംഘത്തിന്റെ ആറാമത് വാർഷികവും വാദ്യമഹോത്സവവുംഇന്നലെകാലത്ത് 7 മണി മുതൽ തലശ്ശേരി ജഗന്നാഥ ക്ഷേത്രം
സന്നിധിയിൽ ഉത്സവാന്തരീക്ഷത്തിൽ നടന്നു.
ദീപ പ്രോജ്വലനത്തിനും , വിളംമ്പര കേളിക്കും ശേഷമാണ് വാദ്യകലാ അക്കാദമിയിൽ പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികളുടെ അരങ്ങേറ്റ മേളങ്ങൾനടന്നത്.
തുടർന്ന് പഞ്ചാരിമേളം പഞ്ചവാദ്യം , പാണ്ടിമേളം തായമ്പക എന്നിവ അരങ്ങേറി. കേരളത്തിലുടനീളം വിവിധ വേദികളിൽ നാദ വിസ്മയം തീർത്ത വാദ്യകലാ അക്കാദമിയിലെ കലാകാരന്മാരായ തിരുവങ്ങാട് അക്ഷിത്തും തിരുവങ്ങാട് കാർത്തികേയനും ചേർന്നവതരിപ്പിച്ച ഇരട്ടത്തായമ്പക കാണികളെ ഏറെ ആകർഷിച്ചു.
പുരസ്കാര സമർപ്പണംതിരുവങ്ങാട് വാദ്യ ശ്രേഷ്ഠ പുരസ്കാരം പോരൂർ ഹരിദാസ് മാരാർക്കും തിരുവങ്ങാട് നാദ കീർത്തി പുരസ്കാരം കുമാരി മാർഗി രഹിത കൃഷ്ണദാസിനും സമർപ്പിച്ചു. തൃശൂർ പൂരം പാറമേക്കാവ് വിഭാഗം മേള പ്രമാണിയായ കിഴക്കൂട്ട്അനിയൻമാരാരുടെ പ്രമാണത്തിൽ കേരളത്തിലെ പ്രശസ്തരായ വാദ്യ കലാകാരന്മാരും തിരുവങ്ങാട് വാദ്യകലാഅക്കാദമിയിലെഅമരക്കാരൻ ഉജ്വൽജയനും, അക്കാദമിയിലെ കലാകാരന്മാരും ഉൾപ്പെടെ 51വാദ്യകലാകാരൻമാർ ചേർന്നവതരിപ്പിച്ച പാണ്ടിമേളം
തലശ്ശേരിയുടെ സാംസ്കാരിക ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയായിരുന്നു. തലശ്ശേരിയെ അക്ഷരാർത്ഥത്തിൽ പൂരമഹോത്സവത്തിൻ്റെ നാദലഹരിയുടെ പാരമ്യത്തിലേക്ക്
ആനയിക്കുകയായിരുന്നു.

മാഹി ഇലക്ട്രിസിറ്റി വർക്കേർസ് യൂണിയൻ യാത്രയയപ്പ് നൽകി.
മാഹി : മാഹി വൈദ്യുതി വകുപ്പിൽ നിന്നും മുപ്പത് വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അസിസ്റ്റന്റ് ലൈൻ ഇൻസ്പെക്ടർ പി പി.മുരളീധരൻ, പത്തൊൻപത് വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന മുൻ സൈനികനും വയർമാനുമായ വി.എം. രജീഷ് എന്നിവർക്ക് മാഹി ഇലക്ട്രിസിറ്റി വർക്കേർസ് യൂണിയൻ (ഐ.എൻ.ടി.യു.സി ) യാത്രയയപ്പ് നൽകി. പ്രസിഡന്റ് ശ്രീ.കെ.രവീന്ദ്രൻ അധ്യക്ഷനായി.കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ചെയർമാൻ കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ പ്രസിഡന്റ് ജയിംസ് സി ജോസഫ് , ജനറൽ സെക്രട്ടറി കെ പ്രശോഭ് എന്നിവർ ആശംസയർപ്പിച്ചു. സി.കെ. സമിൻ സ്വാഗതവും എ വി. പ്രവീൺകുമാർ നന്ദിയും പറഞ്ഞു.
ചിത്ര വിവരണം : 30 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അസിസ്റ്റൻറ് ലൈൻ ഇൻസ്പെക്ടർ പി പി മുരളീധരനെ കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ചെയർമാൻ കെ ഹരീന്ദ്രൻ ആദരിക്കുന്നു.

ഡോ. എ പി ഷമീറിനെ ആദരിച്ചു
തലശ്ശേരി : കല്ലിക്കണ്ടി എൻ എം കോളേജ് പ്രിൻസിപ്പലായി ചുമതലയേറ്റ എം എസ് എസ് ജില്ലാ നിർവഹക സമിതി അംഗം ഡോ. എ പി ഷമീറിനെ മുസ്ലിം സർവീസ് സൊസൈറ്റി (എം എസ് എസ്) ജില്ലാ കമ്മിറ്റി ആദരിച്ചു. പ്രസിഡൻ്റ് ഡോ. പി മൊയ്തു അധ്യക്ഷത വഹിച്ചു. എഞ്ചിനിയർ പി അബ്ദുൽ റസാക്ക് ഷാൾ അണിയിച്ചു. അഡ്വ. പി വി സൈനുദ്ദീൻ, ഡോ. കെ അബുബക്കർ, അഡ്വ. വി പി അലി, പി എം അഷ്റഫ്, എം ടി കെ മഹ്മൂദ് ഹാജി, പി എം അബ്ദുൾ ബഷീർ, എ കെ ഇസ്മായിൽ മാസ്റ്റർ, ഖാലിദ് പാനൂർ, സി ഒ ടി ഹാഷിം, കാസിം മൂഴിക്കര എന്നിവർ പ്രസംഗിച്ചു. എം സക്കരിയ സ്വാഗതവും പി കെ മുസ്തഫ മാസ്റ്റർ നന്ദിയും പറഞ്ഞു.

മാഹി ബസിലിക്കാ നിത്യാരാധന ചാപ്പലിന്റെ ആശീർ
വാദ കർമ്മം നടത്തി
മാഹി :ബസിലിക്ക ദേവാലയത്തിൽ പുതുതായി നിർമ്മിച്ച നിത്യാരാധന ചാപ്പലിൻ്റെ ആശിർവാദ കർമ്മം കോഴിക്കോട് അതിരൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവ് നിർവ്വഹിച്ചു. ഇന്നലെ രാവിലെ 9 മണിക്ക് നടന്ന ദിവ്യബലിക്ക് ശേഷം നിത്യാരാധന ചാപ്പൽ വെഞ്ചരിക്കുകയും ശിലാ ഫലകം അനാശ്ചാദനം ചെയ്യുകയും ഉണ്ടായി.അതിനുശേഷം ഇടവകജനം അഭിവന്ദ്യ കോഴിക്കോട് ബിഷപ്പിന് മെത്രാപ്പോലീത്ത ആയതിന്റെ സ്വീകരണവും അനുമോദന യോഗവും നടക്കുകയും ഉണ്ടായി. ഇടവക ജനത്തിന്റെ ആശംസകൾ, പ്രാർത്ഥനകൾ സമ്മാനങ്ങൾ എന്നിവ നൽകി ആദരിച്ചു. ക്യാൻസർ രോഗിയായ മാർട്ടിൻ കൊയിലോയ്ക്ക് ഇടവകയിലേക്ക് ഇടവകജനവും മയ്യഴി ക്കാരുംശേഖരിച്ച തുക കൈമാറി,അഴിയൂർ പഞ്ചായത്തിൽ ഏറ്റവും നല്ല ജൈവ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ജോസ് പുളിക്കൽ,കഴിഞ്ഞ 16 വർഷമായി ബസിലിക്ക ക്ലോക്ക് പരിചരിച്ചുകൊണ്ട് പോകുന്ന ബാലകൃഷ്ണൻ, മാർട്ടിൻ കൊയിലോ സഹായ ഫണ്ട് വിജയിപ്പിച്ച വിൻസൺ ഫെർണാണ്ടസ് എന്നിവരെ ആദരിച്ചു.പ്രസ്തുത യോഗത്തിൽ കോഴിക്കോട് അതിരൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ ജെൻസൻ പുത്തൻവീട്ടിൽ ബസിലിക്ക റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട് പാരീഷ് കൗൺസിൽ അംഗങ്ങളായ ജോസ് ബേസിൽ ഡിക്രൂസ്, ഷാജി പണക്കാട്, കവിത ജെയിൻ ഫർണാണ്ടസ്, സിസ്റ്റർ വിജയ്, ഫാദർ ബിനോയ് എബ്രഹാം പ്രസംഗിച്ചു.
ചിത്രവിവരണം:ആശിർവാദ കർമ്മം കോഴിക്കോട് അതിരൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവ് നിർവ്വഹിക്കുന്നു

ചിക്കാഗോ പ്രസംഗം എന്നും പ്രസക്തിയുള്ളത്
മാഹി:സ്വാമി വിവേകാനന്ദൻ ചിക്കാഗോവിൽ നടത്തിയ പ്രസംഗത്തിലൂടെ ലോകം മുഴുവൻ വെളിച്ചം പകർന്നെങ്കിലും അതിന്റെ അന്തസ്സത്ത മനസിലാക്കാത്തതാണ് ഇന്ന് സമൂഹത്തിലുള്ള വിഭജന, വിഭാഗീയ ചിന്തകൾക്ക് കാരണം. ലോകത്തുള്ള സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ചൈതന്യം ഒന്നാണെന്നു ഉദ്ഘോഷിക്കുന്ന സനാതന ധർമ്മത്തിന്റെ പ്രസക്തിയെ കുറിച്ച് സ്വാമിജി അമേരിക്കയിൽ പ്രസംഗിച്ചെങ്കിലും ഇന്നും ഭാരതത്തിൽ പലരും അതേക്കുറിച്ച് വേണ്ടത്ര മനസിലാക്കിയില്ലെന്നു പ്രശസ്ത ചിന്തകനും ട്രെയിനറുമായ ഡോ. കെ. ചന്ദ്രൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
ചിക്കാഗോ പ്രസംഗത്തിന്റെ ആനുകാലിക പ്രസക്തി എന്ന വിഷയത്തിൽ ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സംഘടിപ്പിച്ച പ്രതിമാസ വൈചാരിക സദസ്സിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി പ്രസിഡണ്ട് അഡ്വ. ബി. ഗോകുലൻ അദധ്യക്ഷത വഹിച്ചു.
സ്ഥാനീയ സമിതി സെക്രട്ടറി കെ. പി. മനോജ് സ്വാഗതവും, വൈസ് പ്രസിഡണ്ട് വി. പി. കൃഷ്ണരാജ് നന്ദിയും പറഞ്ഞു.
ജില്ലാ സെക്രട്ടറി അഡ്വ. കെ. അശോകൻ ആമുഖഭാഷണം നടത്തി.
കാണി രാമകൃഷ്ണൻ, ഹരിദാസ്, പി. ടി. ദേവരാജൻ, സോമൻ അനന്ദൻ, കെ. എം. പ്രകാശൻ ചർച്ചയിൽ പങ്കെടുത്തു
ചിത്രവിവരണം:ഡോ: കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

എസ്.ആർ. പൈ
ബെസ്റ്റ് സ്പീക്കർ
അവാർഡുകൾ
സമ്മാനിച്ചു.
തലശ്ശേരി: ജേസിസ് ഇന്റർനാഷനൽ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച എസ്.ആർ.പൈ. ഫൗണ്ടേഷൻ കേരളാ
സ് റ്റേറ്റ് ബെസ്റ്റ് സ്പീക്കർ അവാർഡ് പ്രഖ്യാപിച്ചു. തലശ്ശേരി ഗവ: ഗസ്റ്റ് ഹൗസിൽ നടന്ന ഗ്രാന്റ് ഫൈനൽ മത്സരത്തിൽ പ്രിവ്യ കെ.ആർ. തിരുവനന്തപുരം ഒന്നാം സ്ഥാനം നേടി. 25000 രുപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങിയതാണ് അവാർഡ്. രണ്ടാം സ്ഥാനം നേടിയ അശ്വിനിക്ക് (തലശ്ശേരി)15000 രൂപയും, ട്രോഫിയും സർട്ടിഫിക്കറ്റും, മൂന്നാം സ്ഥാനം നേടിയ ഫഹീം ബിൻ മുഹമ്മദിന് (മലപ്പുറം) 5000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും, ലഭിച്ചു.
എം.കെ. ദീപക്,ഡോ. ഷർണ്ണ , ശ്രീലക്ഷി എന്നിവരാണ് വിധി കർത്താക്കൾ. സമ്മാനദാന ചടങ്ങിൽ ചെയർമാർ കെ. പ്രമോദ് കുമാർ സമ്മാനങ്ങൾവിതരണം ചെയ്തു. കലൈമാമണി ചാലക്കര പുരുഷു ആശംസാ ഭാഷണം നടത്തി. ഇന്ദു കമാൽ കോ-ഓർഡിനേറ്ററായിരുന്നു.
ഡയറക്ടർ രാജേഷ് അലങ്കാർ സ്വാഗതവും, ട്രഷറർ ജയ് വീർ നന്ദിയും പറഞ്ഞു
ചിത്ര വിവരണം:അവാർഡ് ജേതാക്കൾ സംഘാടകർക്കൊപ്പം

ചേർത്തു നിൽപ്പിൻ്റെ
ഉത്സവം സംഘടിപ്പിച്ചു
തലശ്ശേരി: "ഒന്നിലധികം കഴിവുകൾ, ഒരേ ഹൃദയം" എന്ന പ്രമേയത്തിൽ ചേർന്ന് നിൽക്കാം ചേർത്ത് പിടിക്കാം എന്ന ആശയത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പാനൂർ യെസ് അക്കാദമിയിൽ "സന്തോഷത്തിന്റെ ഉത്സവം" സാമൂഹ്യ പ്രവർത്തകയും കേരളത്തിലെ അറിയിപ്പെടുന്ന ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകയും പാവങ്ങളുടെ മാലാഖ എന്നറിയിപ്പെടുന്ന അഡോറ എക്സിക്യൂട്ടീവ് ഡയറക്ടർ നർഗീസ് ബീഗം ഉദ്ഘാടനം ചെയ്തു.
കെയർ & ക്യൂർ ഫൗണ്ടേഷൻ ജനറൽ സിക്രട്ടറി മുഹമ്മദ് നിസാർ പടിപ്പുരക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യെസ് അക്കാദമി ചെയർമാൻ ബാലിയിൽ മുഹമ്മദ് ഹാജി, പാനൂർ നഗരസഭ പ്രഥമ മുനിസിപ്പൽ ചെയർപേഴ്സണും സാമൂഹ്യ പ്രവർത്തകയുമായ
കെ വി റംല ടീച്ചർ, സി സി എഫ് രക്ഷാധികാരികളായ പി എം സി മൊയ്തു, പി വി ഹംസ, ജോ. സിക്രട്ടറി സി ഒ ടി ഫൈസൽ, സി സി എഫ് വിമൺസ് കലക്ടീവ് കോഓഡിനേറ്റർ സൗജത്ത് ടീച്ചർ, പോസിബിലിറ്റീസ് ഡയറക്ടർ സിറാജുദീൻ പറമ്പത്ത് എന്നിവർ പ്രസംഗിച്ചു.
രക്ഷിതാക്കളോടൊത്തുള്ള സെഷനിൽ അനുഗ്രഹീത രക്ഷിതാക്കൾ, സഹഭാവ മനോഭാവം എന്നീ വിഷയത്തിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും തളിപറമ്പ് സർസയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയുമായ യാസറ ടീച്ചർ, സിജി കണ്ണൂർ ജില്ലാ ചാപ്റ്റർ പ്രസിഡൻ്റ് മൊയ്തു പാറമ്മേൽ എന്നിവർ സംവദിച്ചു.
ഹൃദയം കൊണ്ട് കുട്ടികളോടൊപ്പം സംവദിക്കുന്ന യെസ് അക്കാദമിയിലെ അദ്ധ്യാപകരും വിവിധ ക്ലിനിക്കൽ തെറാപിസ്റ്റുകളോടൊത്തുള്ള ടേബിൾ ടോക്കിൽ കേരള ഹെൽത്ത് സർവീസിലെ സൈക്യാട്രിസ്റ്റ് ഡോ മുനീർ കരീം സംവദിക്കുകയും അധ്യാപകർക്ക് ആ മാലാഖ കുഞ്ഞുങ്ങളെ കൂടുതൽ ചേർത്ത് പിടിക്കാനാവശ്യമായ പ്രായോഗിക കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
മാധ്യമ പ്രവർത്തകനും കൗൺസലറുമായ ഹുമയൂൺ കബീർ ൻ്റെ നേതൃത്വത്തിൽ മാജിക്ക് ഷോയോടെ ആരംഭിച്ച പരിപാടിയിൽ തലശ്ശേരി കെയർ ആന്റ് ക്യൂർ ഫൗണ്ടേഷന്റെ സഹകരണത്തോടെ പോസിറ്റീവ് പോസ്സിബിലിറ്റീസിലെ വിദഗ്ധ പരിശീലകരായ
അഷ്റഫ് പെടേന, റമീസ് പാറാൽ, നിയാസ് ഷെരീഫ്, എ പി അബ്ദുൽ സലാം പിണങ്ങോട്, പി എം ബഷീർ അഹമ്മദ്, സുഹൈർ സിരിയൂസ്,
ബഷീർ വഹബി, ജാബിർ ലാലിലകത്ത്, ഷഫ്‌ന എ കെ, അൻസില ഷഫീഖ്, റുമൈസ എം അഷ്റഫ്,
റജ്‌ല കെ എ, തസ്ലീമ ഷരീഫ്, സീനത്ത് മുനീർ, ആയിഷത്തുൽ വഫ, ജംഷീദ, ജസീറ മുഹമ്മദ്, ഹസ്ന കാദർ, ഷമീജ, നൗഷാദ് പി സി എന്നിവർ വിവിധ സെഷനുകളിലായി ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ കഴിവുകൾ തെളിയിക്കുന്ന വ്യത്യസ്ഥ കലാ പരിപാടികളും
അരങ്ങേറി.
നൂതനമായ നിരവധി പുതുയുഗ പ്രവർത്തനങ്ങളിലൂടെ ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച് അവർക്കും കുടുംബത്തിനും സ്വയം പര്യാപ്തതയിലേക്കടക്കം കൈ പിടിച്ചുയർത്തി നാടിന്റെ അഭിമാനമായി മാറിയ പാനൂർ യെസ് അക്കാദമിയിൽ നടന്ന പരിപാടി വ്യത്യസ്തവും ഏറെ ഹൃദ്യാനുഭവുമായിരുന്നു.
യെസ് അക്കാദമി ജനറൽ മാനേജർ നിസ്താർ കീഴുപറമ്പ് സ്വാഗതവും പ്രൻസിപൽ നിവ്യ വിജയൻ നന്ദിയും പറഞ്ഞു.

ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ: ഹൈസ്ക്കൂളിൽ നടന്ന ചിങ്ങപ്പൂനിലാവ് ഓണാഘോഷത്തോടനുബന്ധിച്ച് ഒരുക്കിയ കൂറ്റൻ പുക്കളം

ന്യൂമാഹി എം.എം. ഹയർ സെക്കണ്ടറി സ്കൂൾ പൂർവവിദ്യാർഥി കൂട്ടായ്മ എം.എം അലുംനി, സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചപ്പോൾ
ഉന്നത വിജയം നേടിയവർക്ക് ക്യാഷ് അവാർഡ് വിതരണവും അനുമോദനവും
മാഹി : ന്യൂമാഹി എം.എം. ഹയർ സെക്കണ്ടറി സ്കൂൾ പൂർവവിദ്യാർഥി സംഘടന എം.എം അലുംനിയുടെ ആഭിമുഖ്യത്തിൽ ന്യൂ മാഹി എം. എം. ഹയർ സെക്കന്ററി സ്കൂളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ക്യാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു.
ന്യൂമാഹി മലയാളകലാ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ കണ്ണൂർ ജില്ലയിൽ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയത്തിനുള്ള ഉപഹാരം പിടിഎ പ്രസിഡൻ്റ് സൗജത്ത് ഏറ്റുവാങ്ങി. വന്യജീവിഫോട്ടോഗ്രാഫർ അസീസ് മാഹി അധ്യക്ഷത വഹിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികൾ ഉപഹാരവിതരണം നടത്തി. ഫൈസൽ ബിണ്ടി, പി.കെ.സൗജത്ത്, എം. ശ്രീജയൻ, എസ്.കെ. വിജയൻ, അലി പാലിക്കണ്ടി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ മാഹി ഗവ. കോളജ് മുൻ പ്രിൻസിപ്പൽ വി.കെ വിജയൻ വരണാധികാരിയായി, റഷീദ് കൊമ്മോത്തു, പി.കെ.വി.സാലിഹ്, സവാഹിർ രത്നഗിരി എന്നിവർ സംസാരിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ
അസാധാരൺ അസൂചനാ കുശലതാ പതക് ധർമടം പഞ്ചായത്തിലെ 3 പൊലീസ് ഓഫീസർമാർക്ക്.
കണ്ണൂർ സ്‌ക്വാഡ് അംഗങ്ങളായ മേലൂരി ലെ സി. സുനിൽ കുമാർ, സി കെ. രാജശേഖരൻ,അണ്ടലൂരിലെ കെ. മനോജ് കുമാർ എന്നിവർ കഴിഞ്ഞ ദിവസം ഡി ജി പി റാവാഡ ചന്ദ്രശേഖറിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

3 പേരും എസ്ഐ മാരാണ്. ഇൻ്റലിജൻസ് വിവരശേഖരണത്തിലുള്ള മികവിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം. കേരളത്തിൽ ഇതുവരെ 16 പേർക്ക് മാത്രലഭിച്ച പുരസ്കാരത്തിന്ന് ധർമ്മടം സ്വദേശികളായ മൂന്ന് പേർ അർഹരായി എന്നത് നാടിനും അഭിമാനമായി. 3 പേരും പാലയാട് ഗവ. ഹൈസ്കൂൾ പൂർവ വിദ്യാർഥികളാണ്.

സുനിൽ കഴിഞ്ഞ വർഷം തീവ്രവാദ വിരുദ്ധ സ്കോഡിൽ നിന്നും വിരമിച്ചു ഭാര്യ ഷജ്ന അണിയാരം , മകൻ ൠതു നന്ദ് വിദ്യാർത്ഥി NAM കോളേജ് കല്ലിക്കണ്ടി.
രാജശേഖരൻ തീവ്രവാദ വിരുദ്ധ സ്കോഡിൽ ജോലി ചെയ്യുന്നു ഭാര്യബിന്ദു, മകൻ റെഷിം രാജ്.
മനോജ് തീവ്രവാദ വിരുദ്ധ സ്കോഡിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ചു ഷർമിള ഭാര്യ, മക്കൾ അമൃത്, അനു ശ്രുതി

പി.പി.രാധിക നിര്യാതയായി.
മാഹി:ചൂടിക്കോട്ടയിൽ ദേവികൃപ വീട്ടിൽ സി.പി.കൃഷ്ണന്റെ ഭാര്യ
രാധിക പി. പി (55 ) നിര്യാതയായി.
മക്കൾ :ദിയാകൃഷ്ണൻ, യദുകൃഷ്ണൻ,ദീപിക കൃഷ്ണൻ
മരുമകൻ: വിഘ്‌നേഷ് ചെന്നൈ

ബൽത്തായിൽ കാർത്തിയായനി
എന്ന ലീല നിര്യാതയായി.
പള്ളൂർ ബൽത്തായിൽ കാർത്തിയായനി എന്ന ലീല (70) നിര്യാതയായി.
ഭർത്താവ് പരേതനായ ഗംഗാധരൻ പാനൂർ. മക്കൾ ലിജിന, ലിജിത്ത് (എ.എസ്.ഐ - ഐ.ആർ.ബി പള്ളൂർ) മരുമക്കൾ പ്രമോദ് പാതിരിയാട്, സിനിയ (സിനിയർ അസി: മനേജർ സൗത്ത് ഇന്ത്യൻ ബേങ്ക് തലശ്ശേരി), സഹോദരങ്ങൾ സതി ,ഗിരിജ, പരേതനായ ഗംഗാധരൻ സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group