രാഘവ സ്മൃതിയിൽ ശരവണം ധന്യമായി

രാഘവ സ്മൃതിയിൽ ശരവണം ധന്യമായി
രാഘവ സ്മൃതിയിൽ ശരവണം ധന്യമായി
Share  
2025 Sep 28, 12:00 AM

രാഘവ സ്മൃതിയിൽ

ശരവണം ധന്യമായി


മാഹി: രാഘവ രാഗങ്ങളുടെ കാലാതിവർത്തിയായ സ്വരരാഗലയങ്ങളിൽ, ശരവണം ഒരിക്കൽ കൂടി സംഗീത സാന്ദ്രമായി.

 ശ്രീവിനായക കലാ ക്ഷേത്രത്തിന്റെ 27ാം വാർഷികാഘോഷങ്ങളുടടെ ഭാഗമായി രക്ഷാധികാരിയായിരുന്ന കെ.രാഘവൻ മാഷിന്റെ ജഗന്നാഥക്ഷേത്രത്തിനടുത്ത ശരവണ ഭവനത്തിൽ സംഗീത വിദ്യാർത്ഥി കളെത്തി ഛായാപടത്തിൽ പുഷ്പാർച്ചനയും, ഗാനാർച്ചനയും നടത്തി.

കലൈമാമണി ചാലക്കര പുരുഷു അനുസ്മരണ ഭാഷണം നടത്തി.

സംഗീതാദ്ധ്യാപിക ഷീജയുടെ നേതൃത്വത്തിൽ കുട്ടികൾ രാഘവ സ്മൃതിഗീതങ്ങളാലപിച്ചു.

രാഘവൻ മാസ്റ്ററുടെ മകൻ മുരളിധരൻ, , ബേബി മനോജ് കെ.കെ.പ്രവീൺ, സജിത്പായറ്റ ,സംസാരിച്ചു.

കെ.കെ രാജീവൻ , ബിന്ദു വത്സൻ കെ.കെ.പ്രദീപ് , മാഹി എസ്.ഐ.സുനിൽ മൂന്നങ്ങാടി രാഘവൻ മാഷിന്റെ സൂപ്പർ ഹിറ്റ് ഗാനങ്ങളാലപിച്ചു. ജയപ്രകാശ്, ഷിംന , സൗരഭ്യ ,

നിഖിലസാമേഷ് ,സുധീർ,നേതൃത്വം നൽകി.


ചിത്രവിവരണം: ഗാനാർച്ചനക്കെത്തിയ സംഗീത വിദ്യാർത്ഥികൾ ശരവണത്തിന് മുന്നിൽ

മാഹിക്ക് ഉപ്പ് ഇനി കോഴിക്കോട്ട് നിന്ന്

:ചാലക്കര പുരുഷു


മാഹി: മനുഷ്യന് അവന്റെ നിത്യജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള വസ്തുവാണ് പലപ്പോഴും നിസ്സാരമായി നമുക്ക് തോന്നുന്ന ഉപ്പ്. ഉപ്പിന്റെ പ്രാധാന്യം കൊളോണിയല്‍ ഭരണകാലത്ത് തന്നെ നമ്മുടെ സ്വാതന്ത്ര്യസമരസേനാനികള്‍ മനസ്സിലാക്കിയിരുന്നു. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഏറ്റവും വലിയ ജനകീയ മുന്നേറ്റം 1930ലെ ഉപ്പ് സത്യാഗ്രഹമായിരുന്നു. വേലുത്തമ്പിദളവ തന്റെ കുണ്ടറ വിളംബരത്തില്‍ ബ്രിട്ടീഷുകാര്‍ ഭരണം പിടിച്ചെടുത്താല്‍ ഉപ്പിന് പോലും നികുതി ചുമത്തുമെന്നും എന്നും സാധാരണ ജനങ്ങളോട് സൂചിപ്പിച്ചിരുന്നു.

ഫ്രഞ്ച് അധിനിവേശപ്രദേശമായ മാഹിക്ക് ഉപ്പ് വിതരണം ചെയ്തത് ബ്രിട്ടീഷ് ഭരണകൂടമായിരുന്നു. ഇത് സംബന്ധിച്ച സൂചനകളാണ് കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവ്‌സിലെ റെവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിലെ ടെലിച്ചറിസബ്കലക്ടേഴ്‌സ് ഫയല്‍ ബണ്ടില്‍ നമ്പര്‍ 1 സീരിയല്‍ നമ്പര്‍ 48 ല്‍ ഉള്ളത്.

1934 ജനുവരി 18 ാം തീയ്യതി മദ്രാസിലെ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഡെപ്യൂട്ടി കമ്മീഷണര്‍ സാള്‍ട്ട് റെവന്യൂ ആഫീസില്‍ നിന്ന് കോഴിക്കോട്ടെ മലബാര്‍ കലക്ടറുടെ ഓഫീസിലേക്കയച്ച ഉത്തരവില്‍ ഇങ്ങനെ പറയുന്നു,

'ഇനി മുതല്‍ മാഹിയിലെ ഫ്രഞ്ച്ഭരണകൂടത്തിനാവശ്യമായ ഉപ്പിന്റെ വിതരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് കോഴിക്കോട്ട് ഇന്‍സ്‌പെക്ടര്‍ ഓഫ് കസ്റ്റംസ് ആയിരിക്കും.

ഈ വിവരം മാഹിയിലെ ഫ്രഞ്ച് അഡ്മിനിസ്‌ട്രേറ്ററെയും അറിയിച്ചിട്ടുണ്ട് '. 

ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കുത്തകഅവകാശങ്ങളില്‍ പ്രധാനമായിരുന്നു ഉപ്പിന്റേയുംമദ്യവിതരണത്തിന്റേയും മേലുള്ള അവകാശം. ഫ്രഞ്ച് അധിനിവേശപ്രദേശമായ മാഹിയിലേക്ക് ഉപ്പ് വിതരണം ചെയ്തത് ബ്രിട്ടീഷ്ഭരണകൂടമായിരുന്നു. ഫ്രഞ്ച് ഭരണകൂടത്തിനുള്ള ഉപ്പ് വിതരണത്തില്‍ 1934 ല്‍ മദ്രാസിലെ ബ്രിട്ടീഷ് ഭരണകൂടം ചില മാറ്റങ്ങള്‍ വരുത്തി. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സാള്‍ട്ട് മാനുവല്‍ പേജ് നമ്പര്‍ 49-51 പ്രകാരം ഉപ്പ് വിതരണത്തിന്റെ കാര്യങ്ങള്‍ നിജപ്പെടുത്തിയിട്ടുണ്ട്.

 മാഹിയിലെ ഫ്രഞ്ച് ഭരണകൂടത്തിന്റെ ഉപ്പ് വിതരണത്തിന്റെ ചുമതല, കോയമ്പത്തൂരിലെ സാള്‍ട്ട് പ്രിവിന്റ്യൂ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടറില്‍ നിന്ന് കോഴിക്കോട് ഇന്‍സ്‌പെക്ടര്‍ ഓഫ് കസ്റ്റംസിലേക്ക് മാറ്റി.

കോഴിക്കോട്ടെ ഇന്‍സ്‌പെക്ടര്‍ ഓഫ് കസ്റ്റംസിന്റെ മേല്‍നോട്ടത്തില്‍ ബോംബെയില്‍ നിന്നുള്ള ഉപ്പ് ആയിരിക്കും ഇനി മാഹിയിലെ ഫ്രഞ്ച് ഭരണകൂടത്തിന് നല്‍കുക. ഇതിന് മുമ്പ് മദ്രാസില്‍ നിന്നുള്ള ഉപ്പ് ആയിരുന്നു കോയമ്പത്തൂരിലെ സാള്‍ട്ട് പ്രിവിന്റ്യൂ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ മദ്രാസിന്റെ മേല്‍നോട്ടത്തില്‍ മാഹിയിലെ ഫ്രഞ്ച് ഭരണകൂടത്തിന് നല്‍കിയത്.

ഉപ്പ്വിതരണത്തെക്കുറിച്ചുള്ള ഈ രേഖ കേരളത്തില്‍ നിലനിന്നിരുന്ന രണ്ട് കൊളോണിയല്‍ ശക്തികള്‍ തമ്മിലുള്ള സാമ്പത്തിക രാഷ്ട്രീയ ഇടപാടുകളെക്കുറിച്ചുള്ള സൂചനകളാണ് നമുക്ക് നല്‍കുന്നതെന്ന് രേഖകൾ കണ്ടെടുത്ത മലബാർ കൃസ്ത്യൻ കോളജ് ചരിത്ര വിഭാഗം മുൻ മേധാവി ഡോ.എം.സി. വസിഷ്ഠ് പറഞ്ഞു.


ചിത്ര വിവരണം:1934 ജനുവരി 18-ാം തിയ്യതി മദ്രാസിലെ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് സോള്‍ട്ട് റവന്യൂ ഓഫീസില്‍ നിന്ന് കോഴിക്കോട്ടെ മലബാര്‍ കലക്ടറുടെ ഓഫീസിലേക്കയച്ച ഉത്തരവിന്റെ പകര്‍പ്പ്‌


whatsapp-image-2025-09-27-at-21.57.04_2fcf60e3

പ്രാദേശിക കലാകാരൻമാരെ വളർത്തിയെടുക്കണം:

രമേശ് പറമ്പത്ത് എം എൽ എ


മാഹി: വൻതുക ചില വഴിച്ച് പ്രൊഫഷണൽ കലാട്രൂപ്പുകളുടെ പരിപാടികൾ അവതരിപ്പിക്കുന്നതിനേക്കാൾ മഹത്തരമാണ്, പ്രാദേശിക തലത്തിലെ കലാകാരന്മാരെ വളർത്തിയെടുക്കുന്നതെന്ന് മാഹി എം എൽ എ രമേശ് പറമ്പത്ത് അഭിപ്രായപ്പെട്ടു. യുവതലമുറയുടെ ലഹരി കലകളിലും, സാഹിത്യത്തിലും,കായികവുമായ മേഖലകളിലേക്ക് വഴിതിരിച്ചു വിടാനാവണമെന്ന് എം എൽ എ. പറഞ്ഞു.

ഒരു മാസക്കാലമായി നടക്കുന്ന പള്ളൂർ ശ്രീവിനായക കലാ ക്ഷേത്രത്തിന്റെ 27-ാം വാർഷികാഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. 

പ്രസിഡണ്ട് പി.കെ.ശശിധരൻ അദ്ധ്യക്ഷതവഹിച്ചു. മന:ശാസ്ത്രജ്ഞൻ എ.വി.രത്‌നകുമാർ ഗ്രാൻമ മുഖ്യഭാഷണം നടത്തി. ചാലക്കര പുരുഷു, എം. സുനിൽ കുമാർ , എ. സാവിത്രി സംസാരിച്ചു.കെ. തമ്പാൻ മാസ്റ്റർ സ്വാഗതവും, പി.രതിഷ്കുമാർ നന്ദിയും പറഞ്ഞു.

കാലത്ത് നവരാത്രി സംഗീതോത്സവം. മഹാഗണപതിക്ഷേത്രം ഓഡിറ്റോറിയത്തിൽ കാണി രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ദാസൻ ഇളയ ചെട്ട്യാർ ഉദ്ഘാടനം ചെയ്തു.. ശിവൻ തിരുവങ്ങാടൻ സംസാരിച്ചു.

. തുടർന്ന് സംഗീതാർച്ചന, ചിത്ര പ്രദർശനം നടന്നു..

 സംഗിത സന്ധ്യ , നൃത്ത രാവ്, അരങ്ങേറ്റം കാഞ്ഞങ്ങാട് പരപ്പ ഗ്രാമഫോൺ, നവദുർഗ നാട്യസംഘം അവതരിപ്പിക്കുന്ന ശ്രീനരസിംഹമൂർത്തി മെഗാ നൃത്തനാടകംഎന്നിവയുണ്ടായി. ഇന്ന്

 നടക്കുന്ന നവരാത്രി സംഗീതോത്സവം പി.കെ. ജയപ്രദീപന്റെ അദ്ധ്യക്ഷതയിൽ സംഗീതജ്ഞൻ കെ.കെ.രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. പ്രകാശ് കാണി, ഡി.ജയകുമാർ, ബിജു പച്ചരി,ടി.നിഖില ടീച്ചർ സംസാരിക്കും. തുടർന്ന് ഹൈസ്കൂൾ, പൊതുവിഭാഗം ലളിത ഗാന മത്സരം. 

വൈ: 6.30 ന് സമാപന സമ്മേളനത്തിൽ പി.കെ. സുനിൽ പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ എം. മുസ്തഫ മാസ്റ്റർ മുഖ്യഭാഷണം നടത്തും. കവി ആനന്ദ് കുമാർ പറമ്പത്ത്, അനിൽ പള്ളൂർ സംസാരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ. 8 മണിക്ക് ശ്രീവിനായക കലാക്ഷേത്രം അവതരിപ്പിക്കുന്ന മഹാമാഗധം നാടകം അരങ്ങേറും. 


ചിത്ര വിവരണം: രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-09-27-at-22.05.15_4490dfb9_1758996770

കെ.പി. രത്‌നാകരനെ അനുസ്മരിച്ചു.


തലശ്ശേരി: നാല് പതിറ്റാണ്ട് കാലം ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ടും, മുൻ നഗരസഭാ കൗൺസിലറുമായ കെ.പി രത്നാകരന്റെ എട്ടാമത് ചരമ വാർഷികം ആചരിച്ചു ശ്രീജഗന്നാഥ ക്ഷേത്രത്തിൽ നടന്ന

അനുസ്മരണ യോഗത്തിൽ ജ്ഞാനോദയയോഗം പ്രസിഡൻ്റ് അഡ്വ: കെ സത്യൻ അധ്യക്ഷതവഹിച്ചു. അഡ്വ. പി.കെ രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി ഡയറക്ടർ സി ഗോപാലൻ സ്വാഗതവും, 

 ഡയറക്ടർടി. സി.ദിലീപ് നന്ദിയുംപറഞ്ഞു.


ചിത്രവിവരണം: അഡ്വ. പി.കെ.രവീന്ദ്രൻ അനുസ്മരണ ഭാഷണം നടത്തുന്നു

whatsapp-image-2025-09-27-at-22.05.44_5c15f8c5

സ്കൗട്ട് ആന്റ് ഗൈഡ് ക്യാമ്പ് തുടങ്ങി

 മാഹി: തലശ്ശേരി സൗത്ത് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് തൃദിന നേതൃത്വ പരിശീലന ക്യാമ്പ് ചാലക്കര എക്സൽ പബ്ലിക് സ്കൂളിൽ അസിസ്റ്റന്റ് ഡിസ്ട്രിക്ട് കമ്മീഷണർ ഗോപിനാഥിന്റെ അധ്യക്ഷതയിൽ പള്ളൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.കെ പി അഷ്‌റഫ്‌,പി ബിജോയ്‌, കെ വി കൃപേഷ്, സീന സന്തോഷ്‌ തുടങ്ങിയവർ സംസാരിച്ചു. സ്കൗട്ട് മാസ്റ്റർ ദിജീഷ്, ഗൈഡ് ക്യാപ്റ്റൻ വിൻസി തുടങ്ങിയവർ നേതൃത്വം നൽകി. 15 വിദ്യാലയങ്ങളിൽ നിന്നായി 120 സ്കൗട് ആൻഡ് ഗൈഡ് അംഗങ്ങളും 15 അധ്യാപകരും പങ്കെടുക്കുന്ന ക്യാമ്പ് ഞായറാഴ്ച സമാപിക്കും


ആത്മാഭിമാന സംഗമം

ന്യൂമാഹി : ക്ഷേമ പെൻഷൻ കൈക്കൂലിയല്ല അഭിമാനമാണ് കെ എസ് കെ ടി യു ന്യൂമാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം മുകുന്ദൻ പാർക്കിൽ ക്ഷേമ പെൻഷൻകാരുടെ ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു. ഏറിയ സെക്രട്ടറി എ വാസു ഉദ്ഘാടനം ചെയ്തു. വി എം സുബിൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം പി ഉഷ, വി കെ രത്നാകരൻ എന്നിവർ സംസാരിച്ചു.


അപേക്ഷ ക്ഷണിച്ചു 

മാഹിയിൽ ആരംഭിക്കുന്ന മദർതെരേസ്സാ പോസ്റ്റ് ഗ്രഡ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ബി എസ് സി നേഴ്‌സിങ്ങ് കോഴ്‌സുകളിലേക്കുള്ളു പ്രവേശനത്തിനായി സെൻ്റാക്ക് സൈറ്റിൽ മാഹി നഴ്‌സിങ്ങ് കോളേജ് ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് സെൻ്റാക് ഉത്തരവ് പുറപ്പെടുവിച്ചു. 29 ന് മുൻപായി ഇതുവരെ അപേക്ഷികാത്തവർക്കും അവസരമുണ്ടാകും.നേരത്തെ വിവിധ കോളേജുകളിൽ പ്രവേശനം നേടിയവർക്കും മാഹി കോളേജിലേക്ക് മാറാനുള്ള അവസരവും നൽകിയിട്ടുണ്ട്. മുഴുവൻ വിദ്യാർത്ഥികളും ഈ അവസരം ഉപയോഗിക്കേണ്ടതാണ്


whatsapp-image-2025-09-27-at-22.08.32_527584f3

ഇരുപത്തിയെട്ട് വർഷം കിടക്കയിൽ

 ഒടുവിൽ മരണത്തിന് കീഴടങ്ങി


മാഹി: കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻസ്പെക്ടറുടെ പിസ്റ്റളിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് ഇരുപത്തിയെട്ട് വർഷമായി തളർന്നു കിടന്നിരുന്ന മാഹി സ്വദേശിനിയായ പുതുച്ചേരിയിൽ എസ് ഐ ആയിരുന്ന മാഹി വളവിൽ സ്വദേശിനി പിച്ചക്കാരൻ്റവിട ബാനു ( ജാനു )75 ആണ് മരണത്തിന് കീഴടങ്ങിയത്.

1997 ൽ ഇന്ത്യൻ വൈസ് പ്രസിഡണ്ടായിരുന്ന കെ ആർ നാരായണൻ പുതുച്ചേരി സന്ദർശിക്കുമ്പോൾ സുരക്ഷാ ഡ്യൂട്ടിക്കിടയിൽ കൂടെയുണ്ടായിരുന്ന ഇൻസ്പെക്ടറുടെ പിസ്റ്റളിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു

തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ് നീണ്ട ഇരുപത്തിയെട്ട് വർഷമായി കിടപ്പിലായിരുന്നു.

2010 ലാണ് സർവീസിൽ നിന്നും വിരമിച്ചത്.

വർഷങ്ങളായി പോണ്ടിച്ചേരിയിലാണ് താമസം

പരേതനായ വിജയനാണ് ഭർത്താവ്

മക്കൾ: മണികണ്ഠൻ, മഹേശ്വരി , ധനലക്ഷ്മി


whatsapp-image-2025-09-27-at-22.09.07_a86fd178_1758997583

തലശ്ശേരി സൗത്ത് ഉപജില്ല

ഭാരത് സ്കൗട്ട് & ഗൈഡ്സ്ഏകദിന

ശില്പശാല തലശ്ശേരി:

 തലശ്ശേരി സൗത്ത്തലശ്ശേരി സൗത്ത് ഉപജില്ല ഭാരത് സ്കൗട്ട് & ഗൈഡ്സ് ഏകദിന ശില്പശാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി ഷീബ ടീച്ചർ ,ജില്ലാ ഗൈഡ് കമ്മീഷണർ ജസിന്ത , ഡിസ്റ്റിക് ഓർഗനൈസിംഗ് കമ്മീഷണർ വിജയൻ അസിസ്റ്റൻറ് കമ്മീഷണർ ഗോപിനാഥൻഗൈഡ് വിഭാഗം ഡിസ്റ്റിക് ട്രെയിനിങ് കമ്മീഷണർ സൗമിനി എന്നിവർ സംസാരിച്ചു.ധർമ്മടം ബീച്ചിൽ വെച്ച് നടന്ന പരിശീലനത്തിന് മുൻ ഡി.ഒ.സി ശ്രീധരൻ മാസ്റ്റർ, സിക്രട്ടറി ചന്ദ്രൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. സൗത്ത് ലോക്കൽ സിക്രട്ടറി കെ.പി അഷറഫ് സ്വാഗതവും എ.ഡി.ഒ.സി സിറാജ് നന്ദിയും പറഞ്ഞു.

സ്കൗട്ട് ഗൈഡ്സ് ജില്ലാ അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്ത തീരദേശ ശുചീകരണത്തിലും പങ്കെടുത്തു


റവന്യൂ ജില്ലാ ശാസ്ത്രമേള: ലോഗോ ക്ഷണിക്കുന്നു


തലശ്ശേരി : 2025 ഒക്ടോബർ 30, 31 തീയതികളിൽ തലശ്ശേരിയിൽ നടക്കുന്ന കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ ക്ഷണിക്കുന്നു. ഒക്ടോബർ ഒന്നിന് മുമ്പായി താഴെപ്പറയുന്ന ഫോൺ നമ്പറിലോ ഇമെയിലിലോ ലോഗോ അയക്കണമെന്ന് മീഡിയ & പബ്ലിസിറ്റി കൺവീനർ ടി കെ സുനീർ അറിയിച്ചു. ഫോൺ : 9447931207 ഇമെയിൽ: tksuneertk@gmail.com


മലബാർ കാൻസർ സെൻ്റെർ സ്റ്റാഫ് അസോസിയേഷൻ ( MCCSA- CITU) വാർഷിക ജനറൽ ബോഡി യോഗം


മലബാർ കാൻസർ സെൻ്റെർ സ്റ്റാഫ് അസോസിയേഷൻ ( MCCSA- CITU) വാർഷിക ജനറൽ ബോഡി യോഗം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അസോസിയേഷൻ പ്രസിഡണ്ട് കാരായി രാജൻ അധ്യക്ഷത വഹിച്ചു. എ.രമേഷ് ബാബു, സി.കെ. രമേശൻ, പി കെ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായികാരായി രാജൻ (പ്രസിഡണ്ട്)

പി.കെ. ശ്രീജിത്ത് ,ആർ.പി. ഷാജിത്ത് , (വൈസ് പ്രസിഡണ്ടുമാർ)

ടി എം ദിനേഷ് കുമാർ ( സെക്രട്ടറി)പി പ്രമോദ്,

പി എം മഹിജ( ജോയൻ്റ സെക്രട്ടറിമാർ)ടി കെ ബിന്ദു ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


ഉന്നത വിജയികൾക്കുള്ള അനുമോദനം പ്രസിഡണ്ട് കാരായി രാജൻ നിർവ്വഹിച്ചു


mhmh

ആത്മാഭിമാന സംഗമം

ന്യൂമാഹി : ക്ഷേമ പെൻഷൻ കൈക്കൂലിയല്ല അഭിമാനമാണ് കെ എസ് കെ ടി യു ന്യൂമാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം മുകുന്ദൻ പാർക്കിൽ ക്ഷേമ പെൻഷൻകാരുടെ ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു. ഏറിയ സെക്രട്ടറി എ വാസു ഉദ്ഘാടനം ചെയ്തു. വി എം സുബിൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം പി ഉഷ, വി കെ രത്നാകരൻ എന്നിവർ സംസാരിച്ചു.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI