
മാഹി ബസിലിക്ക:
തിരുനാൾ മഹോത്സവം
ഒക്ടോബർ 5 ന് തുടങ്ങും.
പ്രധാന തിരുനാൾ ദിനം 14,15 തിയ്യതികളിൽ
22 ന് സമാപിക്കും
മാഹി: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മാഹി സെൻ്റ് തെരേസാ ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവ തിയുടെ തിരുനാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെ സാഘോഷ മായി നടക്കും. 5 ന് രാവിലെ 11.30 ന് മാഹി ബസിലിക്ക ഇടവക വികാരിയു ടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റത്തിനു ശേഷം 12 മണിക്ക് അൾ ത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതു വണക്കത്തിനായി പ്രതിഷ്ഠിക്കു ന്നതോടെ തിരുനാൾ മഹോത്സവത്തിന് തുടക്കമാവും.
തിരുനാളിൻ്റെ പ്രധാന ദിനങ്ങളായ14 ന് നഗര പ്രദക്ഷിണവും 15 ന് ശയന പ്രദക്ഷിണവും ഉണ്ടാവും.
18 ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷം 22 ന് സമാപിക്കും ബസിലിക്കയായതിൻ്റെ രണ്ടാം വാർഷികം കൂടിയായ ഈ വർഷത്തെ പെരുന്നാളിനു മുന്നോടിയായി സെപ്തംബർ 28 ന് രാവിലെ 9 മണിക്ക് ഡോ: വർഗ്ഗീസ് ചക്കാലക്കലിന് സ്വീകരണവും നിര്യാരാധന ചാപ്പലിൻ്റെ വെഞ്ചരിപ്പ് കർമ്മവും അനുമോദനസമ്മേളനവും ഉണ്ടായിരിക്കുമെന്ന് വികാരി റെക്ടർ ഫാ.സെബാസ്റ്റ്യൻ കരക്കാട്ട് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം 6 മണിക്ക് വിവിധ റീത്തുകളിൽ ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. 9 ന് 6 മണിക്ക് കോട്ടപ്പുറം രൂപത മെത്രാൻ മോസ്റ്റ്.റവ.ഡോ:അംബ്രേoസ് പുത്തൻവീട്ടിലും 12 ന് കണ്ണൂർ രൂപത മെത്രാൻ മോസ്റ്റ്.റവ.ഡോ.അലക്സ് വടക്കുംതലയും. തിരുനാൾ ജാഗരമായ 14 ന് കോഴിക്കോട് അതിരൂപത വികാരി ജനറൽ റവ.മോൺ.ജെൻസൺ പുത്തൻവീട്ടിലും സാഘോഷ ദിവ്യബലി അർപ്പിക്കും. അന്ന് വൈകുന്നേരം 7 മണിക്ക് നഗര പ്രദക്ഷിണവും ഉണ്ടാവും.
തിരുനാൾ ദിനമായ15 ന് പുലർച്ചെ 1 മണി മുതൽ 6 മണി വരെ ശയന പ്രദക്ഷിണവും ഉണ്ടായിരിക്കും.
രാവിലെ 10.30 ന് കോഴിക്കോട് അതിരൂപതാ മെത്രാപ്പോലിത്ത മോസ്റ്റ് റവ.ഡോ. വർഗ്ഗീസ് ചക്കാലക്കലിൻ്റെ കാർമികത്വത്തിൽ സാഘോഷ തിരുനാൾ ദിവ്യബലി അർപ്പിക്കും. വൈകുനേരം 5 മണിക്ക് മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സ്നേഹ സംഗമം കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
19 ന് തലശ്ശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സിറോ മലബാർ റീത്തിൽ ദിവ്യബലി അർപ്പിക്കും. തിരുനാൾ സമാപന ദിനമായ 22 ന് രാവിലെ 10.30 ന് കണ്ണുർ രൂപതാ സഹായ മെത്രാൻ മോസ്റ്റ് റവ. ഡോ:ഡെന്നിസ് കുറുപ്പശ്ശേരി സാഘോഷ ദിവ്യബലി അർപ്പിക്കും. 22 ന് ഉച്ചകഴിഞ്ഞ് തിരുസ്വരുപം അൾത്താരയിലേക്ക് മാറ്റുന്നതോടെ തിരുനാൾ മഹോത്സവത്തിന് സമാപനമാവും. വാർത്ത സമ്മേളനത്തിൽ സഹവികാരി റവ.ഫാ.ബിബിൻ ബെനറ്റ്, മീഡിയ കൺവീനർ ബെറ്റി ഫെർണാണ്ടസ്, നിക്സൺ കെ, ജോൺസൺ കോട്ടാരത്തിൽ സംബന്ധിച്ചു.

മാഹി അതിർത്തിയിൽ
സംഘർഷാവസ്ഥ
മാഹി : മാഹി റെയിൽവെ സ്റ്റേഷനിൽ വരുന്നതിന് പെർമിറ്റില്ലെന്ന് കാണിച്ച് പുതുച്ചേരി സർക്കാർ - സഹകരണ ബസ്സുകളെ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ചില ഓട്ടോ ഡ്രൈവർമാർ തടഞ്ഞത് ഇന്നലെ വീണ്ടും സംഘർഷത്തിനിടയാക്കി. ഇതേത്തുടർന്ന് മാഹി അതിർത്തി യിൽ കേരള റജിസ്ട്രേഷൻ ഓട്ടോകളെ മാഹി പെർമിറ്റ് ഇല്ലാത്തതിൻ്റെ പേരിൽ മാഹിയിലേക്ക് പ്രവേശിക്കുന്നത് മാഹി ആർ.ടി.ഒ. തടയുമെന്ന റിയിച്ച് താക്കീത് ചെയ്തു.
മോട്ടോർ വാഹന നിയമം സെക്ഷൻ 192 (A) പ്രകാരം പതിനായിരം രൂപ ഈടാക്കുമെന്ന് മുന്നറിയിപ്പും നൽകി.
തുടർന്ന് റെയിൽവെ സ്റ്റേഷനടുത്തുള്ള ഓട്ടോ റിക്ഷാ തൊഴിലാളികൾ മാഹി അതിർത്തിയിലെത്തി മാഹി ആർ.ടി.ഒ.വിനെ ചോദ്യം ചെയ്തു. പ്രദേശത്ത് ഇന്നലെ ഉച്ചക്ക് 12 മണി മുതൽ ഒരു മണി വരെ സംഘർഷാവസ്ഥ നിലനിന്നു.
റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാരേയും, സ്കൂൾ ബസ്സുകളുമടക്കം ഇരുചക്ര വാഹനങ്ങൾ വരെ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഓട്ടോ തൊഴിലാളികൾ കേരള അതിർത്തിയിൽ തടഞ്ഞുവെച്ചു. ഇത് ഇരു വിഭാഗം ജനങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിലും, സംഘർഷത്തിലും കലാശിക്കുകയായിരുന്നു.

മാഹി - ചോമ്പാൽ പൊലീസ്എത്തിയതിന് ശേഷമാണ് സംഘർഷത്തിന് അയവ് വന്നത്.
പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ തിങ്കളാഴ്ച വൈ:3 മണിക്ക് മാഹി ഗവ: ഹൗസിൽ കേരള-മാഹി ആർ.ടി.ഒ മാർ, പൊലീസ് ഓഫീസർമാർ ,ബസ്സ് - ഓട്ടോ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം ചേരുന്നുണ്ട്.
ചിത്ര വിവരണം: മാഹി അതിർത്തിയിലെ സംഘർഷാവസ്ഥ.

സാംസ്ക്കാരിക പൈതൃക
പുരസ്ക്കാര സമർപ്പണം
മാഹി..കേരളകൾച്ചറൽ ഹെറിറ്റേജ് ഫോറത്തിന്റേയും, ശ്രീനാരായണ കോളജ് ഓഫ് എജ്യുക്കേഷന്റേയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 6 ന് സാംസ്ക്കാരിക പൈതൃക പുരസ്ക്കാര സമർപ്പണം നടക്കും. കാലത്ത് 9.30 ന് നടക്കുന്ന പരിപാടിയിൽ ഡോ:ആർ.എൽ.വി.രാമകൃഷ്ണൻ, വി.പി. മൻസിയ, കെ.കെ. നിരഞ്ജൻ ,ഡോ.പി.കെ. സബിത്ത്, കലാമണ്ഡലം അഭിജോഷ്സംബന്ധിക്കും.


സി കെ അബ്ദുൽ അസീസ് നിര്യാതനായി.
ന്യൂ മാഹി : ചെറുകല്ലായി ഡിലെറ്റ് ബേക്കറിക്ക് പിൻവശം അപ്സരയിൽ പൂഴിത്തല ഫൈസൽ വില്ലയിൽ സി കെ അബ്ദുൽ അസീസ് (62)നിര്യാതനായി. മഹമൂദിന്റെയും പരേതയായ ആസ്യയുടെയും മകനാണ്. ഭാര്യ സാബിറ മീത്തലെ കോറോത്ത്. മക്കൾ അനീസ് ,മർവാൻ മുഹ്സിൻ .
മയ്യത്ത് നമസ്കാരം ഇന്ന് (27/09/25 ) കുനിയിൽ സ്രാമ്പിയിൽ രാവിലെ 8 മണിക്ക്. ഖബറടക്കം കല്ലാപ്പള്ളി ഖബർസ്ഥാനിൽ .
ഓർമ്മകളിൽ എസ്. പി.ബി
ചമ്പാട്:ജനകോടികളുടെ പ്രീയഗായകൻ എസ് .പി.ബാലസുബ്രമണ്യം ഓർമ്മയായിട്ട് അഞ്ചു വർഷം.അദ്ദേഹത്തിൻ്റെഓർമ്മകൾക്ക്മുമ്പിൽ പ്രിയഗായകൻ്റെ വിവിധസ്റ്റേജ്ഷോകളും സിനിമകളുംകോർത്തിണക്കിയ വീഡിയോ പ്രദർശനംനടത്തി ചമ്പാട് വായനശാല&ഗ്രസ്ഥാലയം ശ്രദ്ധേയമായി.കെ.സതീശൻമാസ്റ്റർ സാക്ഷാൽക്കാരംനടത്തിയ വീഡിയോ പ്രദർശനം ജനശ്രദ്ധ ആകർഷിച്ചു.പ്രസ്തുതപരിപാടിക്ക് ടിഹരിദാസൻ,പിസുവർണ്ണൻ,കെഹരിദാസൻ,കെ.കെ.രാജീവൻമാസ്റ്റർ,ഷജിനഎം എന്നിവർനേതൃത്വംനൽകി
സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ്
ചാലക്കര രാജീവ് ഗാന്ധി ആയൂർവേദ മെഡിക്കൽ കോളേജിന്റെയും, ഏ.വി.എസ്സ് ചാരിറ്റബ്ൾ ട്രസ്റ്റ് മാഹിയുടെയും സംയുക്താഭിമുഖ്യത്തിൽ, 2025 ഒക്ടോബർ 7 നു ചൊവ്വാഴ്ച കാലത്ത് 9.30 മുതൽ 1 മണി വരെ, പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ വെച്ച് സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9495261460, 9446992428 നമ്പറുകളിൽ ബന്ധപ്പെടുക

മലയാള കലാഗ്രാമത്തിൽ ആരംഭിച്ചു.ഫ്രയിംഡ് തോട്സ് ആർട്ട് എക്സിബിഷൻ
മാഹി: മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ പുതുച്ചേരിയിൽ നിന്നും തമിഴ് നാട്ടിൽ നിന്നുമുള്ള 16 പ്രമുഖ കലാകാരന്മാർ ഒരുക്കിയ ഫ്രയിംഡ് തോട്സ് ആർട്ട് എക്സി ബിഷൻ രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്തു. വരവർണ്ണങ്ങളുടെ പരമ്പരാഗതവും, അത്യാധുനികവുമായ രചനാസങ്കേതങ്ങളുപയോഗിച്ച് വരയ്ക്കപ്പെട്ട രചനകളേറെയും,
സമ്മിശ്ര സംസ്കൃതിയുടെ പ്രൗഢിയും വിളിച്ചോതുന്നവയാണെന്ന് ചിത്രകാരൻ കൂടിയായ രമേശ് പറമ്പത്ത് എം എൽ എ പറഞ്ഞു.
16പ്രമുഖചിത്രകാരന്മാരുടെ വിവിധ മീഡിയകളിലുള്ള 62 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഇതോടൊപ്പം വിൽപനയുമൊരുക്കിയിട്ടുണ്ട്.ട്രൂപ്പ് ലീഡർ കന്തപ്പൻ ലക്ഷ്മണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി, കലൈമാമണി ചാലക്കര പുരുഷു , പ്രമുഖ ജലച്ഛായ ചിത്രകാരൻ പ്രശാന്ത് ഒളവിലം സംസാരിച്ചു.
സുജാത ശങ്കർ സ്വാഗതവും, തമിഴ് സെൽ വൻ സന്താന കൃഷ്ണൻ നന്ദിയും പറഞ്ഞു. ഒക്ടോബർ 5 ന് പ്രദർശനം സമാപിക്കും.
ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group