അഴിയൂരിലെ ഓട്ടോ തൊഴിലാളികൾ വീണ്ടും മാഹി ബസ്സുകൾ തടഞ്ഞു. :ചാലക്കര പുരുഷു

അഴിയൂരിലെ ഓട്ടോ തൊഴിലാളികൾ വീണ്ടും മാഹി ബസ്സുകൾ തടഞ്ഞു. :ചാലക്കര പുരുഷു
അഴിയൂരിലെ ഓട്ടോ തൊഴിലാളികൾ വീണ്ടും മാഹി ബസ്സുകൾ തടഞ്ഞു. :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Sep 26, 12:40 AM

അഴിയൂരിലെ ഓട്ടോ തൊഴിലാളികൾ വീണ്ടും മാഹി ബസ്സുകൾ തടഞ്ഞു.


:ചാലക്കര പുരുഷു


മാഹി :മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്ത് പുതുച്ചേരിസർക്കാരിന്റേയും, മാഹി സഹകരണ ട്രാൻസ്പോർട്ട് സൊസൈറ്റിയുടേയും എട്ട് ബസ്സുകൾ ഓട്ടോ റിക്ഷാ തൊഴിലാളികൾ റെയിൽവെ സ്റ്റേഷൻ പരിസരത്ത് തടഞ്ഞുവെച്ചു.

ചോമ്പാല പൊലീസും, മാഹി റീജ്യണൽ അഡ്മിനിസ്ട്രറ്റരും, മാഹി ജോ ആർ ടി.ഒ. വും പലവട്ടം ഇടപെട്ട പ്രശ്നത്തിലാണ് അഴിയൂരിലെ ചില ഓട്ടോതൊഴിലാളികൾ തങ്ങൾക്ക് ഒരു തീരുമാനവും പ്രശ്നമല്ലെന്ന മട്ടിൽ വീണ്ടും ബസ്സുകൾ തടത്തത്. സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബസ്സുകൾ മാറ്റാൻ ചോമ്പാല പൊലീസ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇവയെല്ലാംപിന്നീട മാഹി ഇൻഡോർ സ്റ്റേഡിയം പരിസരത്തേക്ക് കൊണ്ടുവന്നു. എന്നാൽ മയ്യഴിയിലെ അധികൃതർ ജീവനക്കാരോട് സർവ്വീസ് നടത്താൻ ആവശ്യപ്പെടുകയായിരുന്നു. കേരള അധികൃതർ മാഹിയിലെ ബസ്സുകൾ തടഞ്ഞാൽ , നിത്യേന മാഹി വഴി കടന്നുപോകുന്ന വാഹനങ്ങൾ മാഹിയിലും തടയുമെന്ന കടുത്ത നിലപാടിലാണ് മാഹി ഭരണകൂടം.

കേരളക്കരയിലെ അഴിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാഹിറെയിൽവേ സ്റ്റേഷനിലെ ബസ് പാർക്കിങ്ങ് പ്രശ്നം കഴിഞ്ഞ ഒന്നര മാസമായി അന്തർ സംസ്ഥാന പ്രശ്നമായി മാറുകയാണ്..

മാഹിയിലെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങൾക്ക് വളരെ ഉപകാര പ്രദമായ പൊതു യാത്രാ സംവിധാനമാണ് മാഹി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഓടുന്ന പി.ആർ.ടി.സിയുടെയും മാഹി ട്രാൻസ്പോർട്ട് കോ ഓപ്:സൊസൈറ്റിയുടേയും ബസ്സുകൾ. ആകെ എട്ടു ബസ്സുകളാണ് ഇവിടെ നിന്ന് സർവ്വീസ് നടത്തുന്നത്. സ്വകാര്യ ബസ്സ് സർവ്വീസുകളില്ല' പി.ആർ.ടി.സി യുടെ ബസ്സ് സർവ്വീസ് ആരംഭിച്ച് 30 വർഷത്തോളമായി. സഹകരണ ബസ്സുകൾ പ്രവർത്തനമാരംഭിച്ച് 20 വർഷങ്ങൾ പിന്നിടുന്നു. കുറഞ്ഞ യാത്രാ നിരക്കും കൃത്യമായ സർവ്വീസും കാരണം റെയിൽവേ യാത്രക്കാരും സർക്കാർ ഉദ്യോഗസ്ഥരും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സാധാരണക്കാരും ഈ ബസ്സുകളെയാണ് ആശ്രയിക്കുന്നത്.  

പരാധീനതകളാൽ വീർപ്പുമുട്ടിയിരുന്ന മാഹി റെയിൽവേ സ്റ്റേഷൻ കേന്ദ്ര സർക്കാരിൻ്റെ അമ്യത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കോടി കണക്കിന് രൂപ ചിലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തി മാന്ന് മാസം മുമ്പ് ഉദ്ഘാടനം ചെയ്തിരുന്നു. ഇതോടെ റെയിൽവേ സ്റ്റേഷൻ്റെയും പരിസരത്തേയും മുഖഛായ തന്നെ മാറി. പുതുച്ചേരി സംസ്ഥാനത്തിൻ്റെ ഭാഗമായ മാഹിയുടെ സാമിപ്യമാണ് അഴിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു റെയിൽവേ സ്റ്റേഷന് പ്രത്യേക പ്രാധാന്യവും, പദവിയുo നൽകി വികസിപ്പിക്കാൻ കാരണമായത്.

 റെയിൽവേ സ്റ്റേഷൻ വികസനം സാധ്യമായതോടെയാണ് മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓട്ടോ ഡ്രൈവർമാരുടെ നിലപാടും മാറിയത്.

വർഷങ്ങളായി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന പി.ആർ. ടി.സിയുടേയും ട്രാൻസ്പോർട്ട് സൊസൈറ്റിയുടെയും ബസ്സുകൾ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് പുറപ്പെടുന്നതു കാരണം തങ്ങളുടെ ജോലി സാധ്യത നഷ്ടപെടുന്നു എന്ന വാദമുയർത്തിയാണ് ഇവർ ബസ്സുകൾക്കെതിരെ രംഗത്തു വന്നത്. ഓട്ടോ ഡ്രൈവർമാരുടെ പരാതി പ്രകാരം വടകര ആർ.ടി.ഒ സ്ഥലം സന്ദർശിച്ച് ബസ്സുകളുടെ രേഖകൾ പരിശോധിച്ച് പി.ആർ.ടി.സി. ബസ്സുകൾ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് യാത്ര തുടങ്ങരുതെന്ന് നിർദ്ദേശിച്ചു. അടുത്ത ദിവസം പി.ആർ.ടി.സി അധികൃതർ പെർമിറ്റും മറ്റ്. രേഖകളുംസമർപ്പിച്ചതിന് ശേഷം ആർ.ടി. ഓ മുൻ നിലപാടിൽ നിന്ന് പിൻമാറി പി.ആർ.ടി.സി ബസ്സുകൾക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്യാൻ അനുവാദം നൽകിയിരുന്നു. പിന്നീട് ചോമ്പാൽ പൊലീസ് പ്രശ്നത്തിൽ ഇടപെട്ട് പി.ആർ.ടി. സി യുടെയും ട്രാൻസ്പോർട് സൊസൈറ്റിയുടെയും രണ്ട് വീതം ബസ്സുകൾ മാത്രം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ചാൽ മതി എന്ന നിർദ്ദേശം മുന്നോട്ടു വെച്ചു. ഓട്ടോ തൊഴിലാളികളെ സന്തോഷിപ്പിക്കാൻ ചോമ്പാൽ പൊലീസ് നൽകിയ നിർദേശമാണ് ഇപ്പോൾ വിവാദമാകുന്നതും ഒരു അന്തർ സംസ്ഥാന തർക്കത്തിലേക്ക് നീങ്ങുന്നതും.

 മാഹി നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകളിലോടുന്ന ഓട്ടോറിക്ഷകളിൽ തൊണ്ണൂറ്റശതമാനവും കണ്ണൂർ ,കോഴിക്കോട് ജില്ലകളിൽ രജിസ്റ്റർ ചെയ്തവയാണ്. അവയുടെ റിക്കാർഡുകളിൽ പറഞ്ഞിട്ടുള്ള ഓട്ടോ സ്റ്റാൻഡുകൾ അഴിയൂർ , ഒഞ്ചിയം , ന്യുമാഹി, ചൊക്ലി പഞ്ചായത്തുകളോ, തലശ്ശേരി, പാനൂർ, വടകര നഗരസഭകളോ ആയിരിക്കും. മാഹിയിൽ രജിസ്റ്റർ ചെയ്ത ഓട്ടോകൾ വിരലിലെണ്ണാവുന്നത് മാത്രമാണ്. എന്നാൽ മാഹി നഗരത്തിൽ മാത്രം എട്ടോളം ഓട്ടോ സ്റ്റാൻ്റുകൾ ഉണ്ട്. പള്ളൂർ, പന്തക്കൽ പ്രദേശത്തുള്ളത് വേറെയും.

മാഹിയിലെ ബസ്സുകളെ മാഹി റെയിൽവേ സ്റ്റേഷനിൽ പാർക്കു ചെയ്യാൻ അനുവദിക്കാത്ത സാഹചര്യത്തിൽ മാഹിയിലെ ഓട്ടോ സ്റ്റാൻ്റുകളിൽ അന്യ സംസ്ഥാനത്തെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് മാഹിയിലെ അധികൃതർ. ആദ്യ ദിവസങ്ങളിൽ അനധികൃത പാർക്കിങ്ങിനെതിരെ താക്കീത് നൽകാനും പിന്നീട് പിഴഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ടഉദ്യോഗസ്ഥരുടെ യോഗം തീരുമാനമെടുത്തതായി അറിയുന്നു. ഏതാനും ഓട്ടോ ഡ്രൈവർമാരുടെ സ്വാർത്ഥതയിൽ നിന്ന് രൂപം കൊണ്ട വിവാദം നൂറുകണക്കിന് തൊഴിലാളികളുടെ അന്നം മുട്ടിക്കുന്ന തരത്തിലുള്ള നിയമ നടപടികളിലേക്കും, ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിലേക്കും വഴി മാറുകയാണ്. ബന്ധപ്പെട്ടവർ കാര്യഗൗരവത്തോടെ പ്രശ്നം കൈകാര്യം ചെയ്തില്ലെങ്കിൽ മാഹിയിലെയും പരിസര പ്രദേശങ്ങളിലേയും യാത്രാ പ്രശ്നം രൂക്ഷമാകുന്നഘട്ടത്തിലേക്ക്പ്രശ്നംസങ്കീർണമാകാൻ ഇടയുണ്ട്. ഇതിനിടയിൽ രാത്രി 9 മണിക്ക് ശേഷം മാഹി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് ഓട്ടോറിക്ഷകൾക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടുന്ന അവസ്ഥയുമാണ്. സന്ധ്യമയങ്ങിയാൽ ഓട്ടോ റിക്ഷകൾ ഓട്ടം നിർത്തുന്നതാണ് ഈ ദുരവസ്ഥക്ക് കാരണം. ഈ പ്രശ്നം കാരണമാണ് രാത്രിയിൽ ഓടുന്ന ദീർഘ ദൂര ട്രെയിനുകൾക്ക് മാഹിയിൽ സ്റ്റോപ്പ് അനുവദിച്ച് കിട്ടാത്തത്. അസമയത്ത് ട്രെയനിറങ്ങുന്നവർ പുലരുവോളം റെയിൽവേ സ്റ്റേഷനിൽ കഴിച്ചു കൂട്ടേണ്ടി വരും. ഏതാനും വർഷം മുമ്പ് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് പരീക്ഷണാർത്ഥത്തിൽ മാഹിയിൽ സ്റ്റോപ് അനുവദിച്ചിരുന്നുവെങ്കിലും, ടെയിനിറങ്ങിയാൽ ഓട്ടോയും ടാക്സിയും ലഭ്യമല്ലാത്തതിനാൽ യാത്രക്കാർ വലയുകയും ക്രമേണ സ്റ്റോപ് നിർത്തലാക്കുകയുമാണ് ഉണ്ടായത്.മാഹിയിലെ വാതക ശ്മശാനത്തിലെ സൗകര്യങ്ങൾ ഉപയോഗിക്കാൻ അഴിയൂർ പഞ്ചായത്തിലെ ജനങ്ങളെ അനുവദിച്ചു കൊണ്ട് മാഹി നഗരസഭാ കമ്മീഷണർ അടുത്തിടെയാണ് തീരുമാനമെടുത്തത്. ഇതിനിടയിലാണ് മാഹി പ്രദേശത്തെ യാത്രാ പ്രശ്നം രൂക്ഷമാക്കുന്ന രീതിയിൽ ചിലർ മണ്ണിൻ്റെ മക്കൾ വാദം ഉയർത്തി പ്രശ്നം വഷളാക്കുന്നത്.

മാഹിയിലെ സർക്കാർ ആശുപത്രികൾ, വിദ്യാലയങ്ങൾ, തൊഴിലിടങ്ങൾ തുടങ്ങിയവയിൽ വലിയൊരു വിഭാഗം മാഹിക്ക് പുറത്തുള്ളവരാണെന്ന് മണ്ണിൻ്റെ മക്കൾ വാദക്കാർ മറന്ന് പോകുന്നു '

മാഹിക്കാർക്കും കേരളീയർക്കും പ്രത്യേകിച്ച് സാധാരണക്കാർക്ക് ഒരു പോലെ പ്രയോജനപ്പെടുന്ന ദശകങ്ങൾ പഴക്കമുള്ള ബസ്സ് പാർക്കിങ്ങ് പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ജനശബ്ദം മാഹി പ്രവർത്തകസമിതി അധികൃതർക്ക്മുന്നറിയിപ്പ് നൽകി. മുത്തപ്പൻ ക്ഷേത്രത്തിന്നടുത്താണ് ഓട്ടോ പാർക്കിങ്ങ് അനുവദിച്ചതെങ്കിലും പ്രധാന കവാടത്തിന് മുന്നിലാണ് ഓട്ടോകൾ നിർത്തിയിടുന്നത്. തോന്നുന്നത് പോലുള്ള ചാർജാണ് പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ചില ഓട്ടോറിക്ഷകൾഈടാക്കുന്നത്. യാത്രക്കാരോട് മോശമായ പെരുമാറ്റവുമുണ്ട്. മാഹി അമൃത് സ്റ്റേഷനിൽ പ്രീ- പേ സംവിധാനം ഏർപ്പെടുത്തണമെന്നും ജനശബ്ദം ആവശ്യപ്പെട്ടിട്ടുണ്ട്.


ചിത്രവിവരണം: മാഹി ബസ്സുകൾ ഓട്ടോ തൊഴിലാളികൾ റെയിൽവെ സ്റ്റേഷനിൽ തടഞ്ഞ് വെച്ചപ്പോൾ

vvvvvv

പുരപ്പുറ സോളാർ പദ്ധതി: ബോധവത്കരണ പരിപാടി ഇന്ന് മാഹിയിൽ


മാഹി:പ്രധാനമന്ത്രി സൂര്യഘർ പദ്ധതിയുടെ ഭാഗമായി 78,000 രൂപ ധനസഹായം നൽകുന്ന പുരപ്പുറ സോളാർ പദ്ധതിയെക്കുറിച്ച് മാഹിയിൽഇന്ന് ബോധവത്ക്കരണ പരിപാടി നടത്തും. മാഹി വൈദ്യുതി വകുപ്പ് ഇന്ന് രാവിലെ 10 മണി മുതൽ 1 മണി വരെ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടത്തുന്ന 'ബോധവത്കരണ പരിപാടിയിൽ പദ്ധതിയെ കുറിച്ചും ധന സഹായത്തെ കുറിച്ചും വൈദ്യുതി വകുപ്പ് അധികൃതരും രജിസ്റ്റേർഡ് സോളാർ വെണ്ടർസും വിശദീകരിക്കുന്നതാണെന്ന് മാഹി വൈദ്യുതി വകുപ്പ് ഓഫീസ് അറിയിച്ചു.


whatsapp-image-2025-09-24-at-10.17.46_8657b4c9

ബാങ്ക് വഴി സോളാർ വായ്‌പ ,78000 രൂപ സർക്കാർ സബ്‌സിഡി

ബാറ്ററിയില്ലാതെ പ്രവർത്തിക്കുന്ന സോളാർ ഓൺ ഗ്രിഡ് പദ്ധതിയുടെ

വായ്‌പയ്ക്ക് അപേക്ഷിക്കാം.'

75 വർഷത്തിന് താഴെയുള്ളവർക്ക് 10 വര്ഷം വരെ കാലാവധിയിൽ 6 %

പലിശനിരക്കിൽ ബാങ്ക് പലിശയിൽ വായ്‌പ ലഭിക്കും ,

വരുമാനരേഖകളോ സെക്യുരിറ്റിയോ പ്രോസസിംഗ് ഫീസോ ആവശ്യമില്ല .

ഒരു വർഷത്തെ കാലാവധിയിൽ പലിശരഹിത EMI സൗകര്യവും ഉണ്ട്.

78000 രൂപ സർക്കാർ സബ്‌സിഡി ലഭിക്കുന്ന ഈ പദ്ധതി പൊതുമേഖല ബാങ്കു

 കളും BSS ഗ്രീൻ ലൈഫും ,കേരള-കേന്ദ്ര ഗവർമ്മെണ്ടും സംയുക്തമായാണ്...നടപ്പിലാക്കുന്നത് . (advt)

.ഉടനെ വിളിച്ചാലും 

കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9946946430

e -Lux energy തൃശ്ശൂർ ,കൊല്ലം ,തിരുവനന്തപുരം  

jayan1

മോഹനരാഗം പോലെ..

നിറനിലാവ്പോലെ..

:ചാലക്കര പുരുഷു


പാട്ടും പാടി ഒരുജീവിതം.. സംഗീതാചാര്യൻ യു ജയൻ മാഷിന്റെ ജീവിതത്തെ വിശേഷിപ്പിക്കേണ്ടത് അങ്ങിനെയാണ്..

സപ്തതി പിന്നാട്ട ഈ അതുല്യ ഗായകന്റെജീവിത വഴിത്താരയിൽ ആറ് പതിറ്റാണ്ടും പിന്നിട്ടത് പാട്ടുപാടി കൊണ്ടാണ്. സംഗീതത്തിൽ നിമഞ്ജനം ചെയ്ത ധന്യജീവിതം.

ശബ്ദഗരിമ കൊണ്ടും, ആലാപന സൗഭഗംകൊണ്ടും, ആയിരക്കണക്കിന് വേദികളിൽ അനുഭൂതിയുടെ അവാച്യമായ രാഗഭാവങ്ങൾ തീർത്ത ഉത്തര കേരളത്തിന്റെ എക്കാലത്തേയും അനുഗൃഹീത സംഗീത പ്രതിഭയാണ് യു ജയൻ മാസ്റ്റർ.

മയ്യഴി പുഴയുടെ തിരത്ത് ജയൻ മാഷിന്റെയും ശിഷ്യരുടേയും പഞ്ചരത്ന കീർത്തനാലാപനം നടക്കുകയാണ്..

പുറത്ത് മഴ പെയ്‌ത് കൊണ്ടിരിക്കുന്നു. മിഥുനമാസത്തിലെ തിമർത്തുപെയ്യുന്ന മഴയ്ക്കും, ജനൽപാളികളിലുടെ അകത്തേക്ക് കടന്ന് വരുന്ന ചാറ്റൽ മഴയ്ക്കും ഒരേ താളം..... കുളിരുള്ള ആ സായന്തനത്തിൽ ഏറെ നേരം മനസ്സ് അതിൽ തന്നെ ലയിച്ചു നിന്നു..... പ്രകൃതിയുടെ അപാരമായ സർഗ്ഗ വൈഭവത്തിന്റെ മുന്നിൽ മനസ്സർപ്പിച്ച് നിന്നപ്പോൾ എല്ലാം സംഗീതമയം. മയ്യഴിപ്പുഴയിലൂടെ കുത്തിയൊഴുകുന്ന കലങ്ങിയ വെള്ളത്തിന് പോലും ഒരു പ്രത്യേക താളം... കാറ്റാടിമരങ്ങളിലും, ചുവന്ന വാകപ്പൂമരങ്ങളും ആടിത്തിമിർക്കുന്ന മഴ മനസ്സിനെ കോരിത്തരിപ്പിക്കുന്നു. 

മഴമേഘങ്ങൾ ഉടഞ്ഞ് പെയ്യുന്ന മിഥുനമാസത്തെ സംഗീത സാന്ദ്രമാക്കിയ

 യു. ജയൻ മാസ്റ്റർ, ഉത്തരകേരളത്തിലെ കർണ്ണാടക സംഗീതരംഗത്ത് ഇന്നത്തെ തലമുറയിലെ ഏറ്റവും മുതിർന്ന , തലയെടുപ്പുള്ള ശാസ്ത്രീയ സംഗീത ഗായകരിൽ പ്രമുഖ നാണ്. ശാസ്ത്രീയ ശൈലിയിൽ, അനുഗൃഹീത ശാരീരത്തിൽ, മനോധർമ്മങ്ങളുടെ വശ്യതയുള്ള ആലാപനം, ഭക്തിയും ഭാവവും, നിറഞ്ഞു തുളുമ്പുന്ന വിളംബര കാലത്തിലുള്ളതാണ്.


jayan

സംഗീത സംസ്കാരം ശക്തമായി നിറഞ്ഞുനിന്ന കുടൂംബത്തിൽ പിറന്ന്, പന്ത്രണ്ടാം വയസ്സിൽ ഭജനപാടി ആരംഭിച്ച ആ സംഗീതജീവിതം 72-ാം വയസ്സിലും ശുദ്ധ സംഗീതത്തിന്റെ തെളിനീരൊഴുക്കായി ഉത്തര കേരളത്തിന്റെ സംഗീത മനസ്സുകളിലുടെ അനവരതം ഒഴുകിക്കൊണ്ടിരിക്കുന്നു. സംഗീതത്തിൻ്റെ സിദ്ധാന്തപരമായ സമീപനത്തിലും ഗവേഷണത്തിലൂടെയും ശിഷ്യരുടെ അന്തരാത്മാവുകളിൽ ആ നാദധാരയൊഴുകുന്നു.

ഒൻപതാം വയസ്സിൽ സ്വരം പാടി സംഗീത ലോകത്തെത്തിയ ജയൻ നവരാത്രി സംഗീതോൽത്സവങ്ങളിലെ നിറ സാന്നിധ്യമായി മാറി. സംഗീതാഭിരുചി തിരിച്ചറിഞ്ഞ അമ്മാവൻ പുന്നോലിലെ അടിയേരി തറവാട്ടിൽ സംഗീത പഠനത്തിനാക്കി. പത്താം വയസ്സിൽ നാരായണ സ്വാമിയുടെ ശിക്ഷണത്തിൽ പഠനം നടക്കവേ, മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തിഗാനങ്ങൾ ആലപിച്ചു. ഭക്തമാനസങ്ങളുടെ ഹൃദയം കവർന്ന ഈ ബാലന് ചെറിയ തുക പ്രതിഫലമായി നൽകുകയും ചെയ്‌തു. ഇതോടെ തൻ്റെ സഞ്ചാരപഥം ഇതായിരിക്കണമെന്ന് ആ കുഞ്ഞ് മനസ്സ് തിരിച്ചറിയുകയായിരുന്നു.

വിഖ്യാത സംഗിതജ്ഞൻ തലശ്ശേരി ബാലൻ മാസ്റ്ററുടെ ശിക്ഷണത്തിൽ ഉപരിപഠനം പൂർത്തിയാക്കി.

കല്ലാമല യു.പി. സ്‌കൂൾ, ഒഞ്ചിയം പ്രൈമറി സ്‌കൂൾ എന്നിവിടങ്ങളിൽ സംഗീതാദ്ധ്യാപകനായിരുന്ന ജയൻമാഷ് 2009 ൽ വിരമിച്ചതിന് ശേഷം മുഴുവൻ സമയവും സംഗീതലോകത്ത്അഭിരമിക്കുകയായിരുന്നു. 

യു.ജയൻ മാസ്റ്റർ സ്വന്തം കച്ചേരികൾക്കൊപ്പം,

ആത്മ മിത്രം കാഞ്ഞങ്ങാട് രാമചന്ദ്രനോടൊപ്പവും ഒട്ടേറെ സംഗീതകച്ചേരികൾ ദശകങ്ങളായി നടത്തി വരുന്നു.. കച്ചേരികളിൽ അഭിരമിക്കുമ്പോഴും, അഞ്ഞൂറിലേറെ സംഗീത കാസറ്റുകൾക്ക് ഈണം പകരാനും ഈ സംഗീതജ്ഞന് സാധിച്ചു . 1992 ൽ പുറത്തിറക്കിയ ജപം കാസറ്റ് ലോകനാർക്കാവിലമ്മയ്ക്കാണ് സമർപ്പിക്കപ്പെട്ടത്. ദർശന പുണ്യത്തിന്റെ ആത്മീയാനുഭൂതി പകരുന്ന ഇതിലെ അഞ്ച് ഗാനങ്ങൾ ആലപിച്ചത് ഭാവഗായകൻ പി.ജയചന്ദ്രനാണ്. റെക്കോഡിങ്ങ്കഴിഞ്ഞപ്പോൾ നിറമനസ്സോടെ ജയചന്ദ്രൻ, ആശ്ലേഷിക്കുകയായിരുന്നു.കാഞ്ഞങ്ങാട് രാമചന്ദ്രൻ , മധുബാലകൃഷ്ണൻ പി. ലില, മധുബാലകൃഷ്ണ‌ൻ, സൂജാത.രാധാകൃഷ്ണൻ,ഗണേഷ് സുന്ദരം,സതീഷ് ബാബു, ചെങ്ങണ്ണൂർ ശ്രീകുമാർ, സിന്ധു പ്രേംകുമാർ ,സുദീപ് കുമാർ തുടങ്ങി ഒട്ടേറെ പ്രശസ്ത ഗായകർ ജയൻ മാഷിന്റെ ഈണത്തിൽ ശ്രാവ്യ സുന്ദര ഗാനങ്ങൾ ആലപിചിട്ടുണ്ട്.

ചൊവ്വല്ലൂർ കൃഷ്‌ണൻകു ടി. കുഞ്ഞിരാമൻ മേമുണ്ട, നളിനാക്ഷൻ കണ്ണൂക്കര, മുകുന്ദൻ മടപ്പള്ളി, തുടങ്ങിയവർ രചിച്ച അഞ്ഞൂറിലേറെ ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. 

ഹൃദയദ്രവീകരണ ശേഷിയുള്ള

ദിവ്യമധുരവും, നവോന്മേഷദായകവുമായ ഈഗാനങ്ങളയും നൈസർഗ്ഗിക ലാവണ്യവും, ആത്മാവിലേക്ക് സംക്രമിപ്പിക്കുന്ന അതിലോലമായ ഭാവനയും ,ഒരുതൂവൽ സ്‌പർശം പോലെ അനുഭവിപ്പിക്കുന്നതാണ്. താളത്തിനും സ്വരസംവിധാനത്തിനുമപ്പുറം, ലയബദ്ധമായ ആത്മസൗര്യംകുടമുല്ലപ്പൂവിന്റെ നറുമണം പടർത്തുകയാണ്. ലോകനാർക്കാവ്, മടപ്പള്ളി മാഹി, പുന്നോൽ, സംഗീതവിദ്യാലയങ്ങളിലൂടെ ആയിരങ്ങൾക്ക് സംഗീതാമൃതം പകർന്നു നൽകുന്ന മാസ്റ്റർ സംഗീതസപര്യയുടെ അമ്പതാണ്ട് പിന്നിട്ടിരിക്കുകയാണ്.വടകരയിൽ നാല് തലമുറകളിൽപെട്ട ശിഷ്യരാണ് ഈ വേളയിൽ ഗുരുശ്രേഷ്ഠന്സംഗിതാർച്ചന നടത്തി ആദരവ് സമർപ്പിച്ചത്. മന്ത്രിരാമചന്ദ്രൻ കടന്ന പ്പള്ളിയടക്കം ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിനെ ധന്യമാക്കിയിരുന്നു.

ഇത്തരുണത്തിൽ

 

jayan.

മൂകാംബികാദേവിക്ക് മുന്നിൽ അമ്പത് ശിഷ്യർക്കൊപ്പം 24 മണിക്കൂർ നീളുന്ന കച്ചേരി നടത്താനും അദ്ദേഹത്തിന് സാധിച്ചു.. ആയിരക്കണക്കിന് വേദികളിൽ സംഗീതത്തിന്റെ പാലപൂക്കുന്ന സുന്ദരപരിമളമുള്ള ദിനരാത്രങ്ങൾ സമ്മാനിച്ച ഈ സംഗീതജ്ഞനും ശിഷ്യരും,ശുദ്ധ സംഗീതത്തിന്റെ തേനറകൾ സമ്മാനിക്കുകയാണ്. ഉറവ വറ്റാത്ത പാലരുവി പോലെ ,ആസ്വാദക ഹൃദയ തടങ്ങളിലൂടെ അനസ്യൂതം ഒഴുകുകയാണ് ആ നാദധാര... സംഗീത മഹാ സാഗരത്തിൽ ലയിച്ചു ചേരാനെന്നപോലെ..


manna-new

ആശംസകളോടെ 

whatsapp-image-2025-09-25-at-22.59.30_e62cb088

സി. എം. രഗിഷ പി .എച്ച്. ഡി നേടി


കോഴിക്കോട് എൻ ഐ ടി യിൽ നിന്ന് ഫിസിക്സിൽ പി എച്ച് ഡി നേടിയ സി എം രഗിഷ. പൂക്കോം സി എം നിവാസിലെ സി. എം ഗംഗാധരൻ്റെയും തോട്ടത്തി രതിയുടെയും മകളാണ്. ഭർത്താവ് ഡോ. മനു മോഹൻ (ലക്ചറർ, സെൻ്റ് തോമസ് കോളേജ്, കോഴഞ്ചേരി)

whatsapp-image-2025-09-25-at-22.49.35_33b56e73_1758857643

ഓഫ് ലാൻഡ്സ്, ലൈവ്സ് ആൻഡ് ലോർസ് ഫോട്ടോഗ്രാഫി പ്രദർശനംകതിരൂരിൽ തുടങ്ങി.


കതിരൂർ:സി പി എം പോളിറ്റ് ബ്യൂറോ മെമ്പറും ആൾ ഇന്ത്യ കിസാൻ സഭാ ജനറൽ സെക്രട്ടറിയും പ്രശസ്ത ഫോട്ടോഗ്രാഫറുമായ ഡോ. വിജൂ കൃഷ്ണന്റെ ഫോട്ടോഗ്രാഫി പ്രദർശനം ഓഫ് ലാൻഡ്സ്, ലൈവ്സ് ആൻഡ് ലോർസ് കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറിയിൽ ആരംഭിച്ചു.

രാജ്യം ഉറ്റുനോക്കിയ മഹാരാഷ്ട്രയിലെ കർഷകസമരത്തിന്റെ നേതൃ നിരയിൽ പ്രവർത്തിച്ച ഡോ. വിജൂ കൃഷ്ണൻ തന്റെ നിരവധിയായ യാത്രകളിൽ കറുപ്പിലും വെളുപ്പിലും നിറക്കൂട്ടുകളിലുമായി രേഖപ്പെടുത്തിയ മികച്ച 53 ദൃശ്യങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഹിരോഷിമ മുതൽ സെനഗൽ വരെയും കന്യാകുമാരി മുതൽ ഉത്തരാഖണ്ഡ് വരെയുമുള്ള ഭൂദൃശ്യങ്ങൾ, ജനജീവിതങ്ങൾ, വാസ്തു കൗതുകങ്ങൾ,ജൈവ- പരിസ്ഥിതി, എന്നിവ കൂടാതെ സമരമുന്നേറ്റങ്ങളും ശ്രദ്ധേയമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.കേരളത്തിൽ കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ച ശേഷമാണ് ഇവ കതിരൂരിൽ എത്തിയിരിക്കുന്നത്.

പുല്ല്യോട് രക്തസാക്ഷി ദിനാചാരണത്തിന്റെ ഭാഗമായി ഒരുക്കിയ പ്രദർശനം അജിത് കരായി യുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. പൊന്ന്യം ചന്ദ്രൻ, ശ്രീകുമാർ എരുവട്ടി, കെ വി പവിത്രൻ എന്നിവർ സംസാരിച്ചു.

എട്ട് ദിവസം നീളുന്ന പ്രദർശനം ഒക്ടോബർ 2 ന് സമാപിക്കും. ഗാലറി സമയം രാവിലെ 10 മുതൽ വൈകിട്ട് 6 വരെ.


ചിത്രവിവരണം:ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്യുന്നു


kkkkkkkkkkkkkkkkkkkkkkkkkk

തോട്ടോളിൽ വാസു അനുസ്മരണം സംഘടിപ്പിച്ചു.  


തലശ്ശേരി : ദീർഘകാലം മാടപ്പീടികയിലെ ഹോട്ടൽ വ്യാപാരിയായിരുന്ന തോട്ടോളിൽ വാസു അനുസ്മരണം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി കോടിയേരി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാടപ്പീടിക പഴയ കെ എസ് ഇ ബി ഓഫീസ് ഹാളിൽ നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ ഉദ്ഘടനം ചെയ്തു. സമിതി കോടിയേരി വില്ലേജ് കമ്മിറ്റി പ്രസിഡണ്ട് രഞ്ജിത്ത് പുന്നോൽ അധ്യക്ഷത വഹിച്ചു. സി. പി പ്രസിൽ ബാബു . രാമചന്ദ്രൻ, എ ശശി, സി. പി. എം നൗഫൽ, കെ പി മാധവൻ മാസ്റ്റർ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. കെ. കെ ദിനേശൻ സ്വാഗതവും കെ. കെ ദാമോദരൻ നന്ദിയും പറഞ്ഞു.


whatsapp-image-2025-09-25-at-22.58.50_9737155b_1758830360

മാലിന്യ മുക്‌തം നവകേരളം

തലശ്ശേരി :  മാലിന്യ മുക്‌തം നവകേരളം രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ യൂണിററ് കളിലും ശുചീകരണം നടക്കുന്നതിൻ്റെ ഭാഗമായി കെ എസ് ആർ ടി സി തലശ്ശേരി ഡിപ്പോയിലും മാലിന്യ മുക്ത ദിനാചരണം നടന്നു. ധർമ്മടം ബ്രണ്ണൻ കോളേജിലെ എൻ എസ് എസ് വളണ്ടിയർമാരായ വിദ്യാർത്ഥികളും പങ്കാളികളായ പരിപാടി ഡിപ്പോ യിലെ എ ടി ഒ മുഹമ്മദ് ബഷീർ, ഉദ്ഘടനം ചെയ്തു. 

 ജനറൽ കൺട്രോൾ ഇൻസ്പെക്ടർ കെ. പി സുബാഷ്, സ്റ്റേഷൻ മാസ്റ്റർ മാരായ കെ സുനോജ് , കെ ടി ദിപീഷ് . 

സീനിയർ സുപ്രണ്ട് രജനി , വെഹിക്കിൾ സൂപ്പർ വൈസർ പ്രദീഷ്, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ഹരീന്ദ്രൻ, ബിജു കെ പി, സോജേഷ് എന്നിവരും ജീവനക്കാരും പങ്കാളികളായി


whatsapp-image-2025-09-25-at-22.58.13_ee222c17_1758830438

സേവാ പഖ്‌വാഡ സേവന ദ്വിവാരം : വൃക്ഷത്തൈ നട്ടുപിടിപ്പിച്ച് കിസാൻ മോർച്ച


മാഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച്  സേവാ പഖ്‌വാദ, സേവന ദ്വൈവാരത്തിൻ്റെ ഭാഗമായി  മാഹി കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.

ഈസ്റ്റ് പള്ളൂർ ഹൈവേ ജംഗ്ഷനു സമീപം വൃക്ഷതൈകൾ നടൽ ഉദ്ഘാടനം പുതുചേരി കൃഷിവകുപ്പ് റിട്ട. അഡിഷണൽ ഡയറക്ടർ എം.സി.രവീന്ദ്രൻ നിർവഹിച്ചു.

 കർഷക മോർച്ച മണ്ഡലം പ്രസിഡന്റ്‌ രാജൻ കാവിൽ അധ്യക്ഷത വഹിച്ചു. ബിജെപി

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അങ്കവളപ്പിൽദിനേശൻ മുഖ്യ ഭാഷണം നടത്തി.

കർഷക മോർച്ച ജനറൽ സെക്രട്ടറി രാമചന്ദ്രൻ സ്വാഗതവും, കർഷക മോർച്ച സംസ്ഥാന സമിതി അംഗം

ജയസൂര്യ ബാബു നന്ദിയും പറഞ്ഞു.

ബിജെപി മാഹി മണ്ഡലം ജനറൽ സെക്രട്ടറിമാരയ ത്രിജേഷ് കെ എം, മഗിനേഷ് മഠത്തിൽ, വൈസ് പ്രസിഡന്റ് ഷാജിമ, വി കെ രാംദാസ്, സെക്രട്ടറി വിജീഷ് ചാലക്കര,

ഒബിസി മോർച്ച സ്റ്റേറ്റ് എക്സിക്യൂട്ടീവ് വി എം മധു , മഹിളാമോർച്ച സ്റ്റേറ്റ് എക്സിക്യൂട്ടീവ് അർച്ചന അശോക്, എസ് സി മോർച്ച സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പിടി ജയചന്ദ്രൻ.

മഹിളാമോർച്ച മണ്ഡലം പ്രസിഡണ്ട് രജിത kp, സുനില, സുഹാസിനി പന്തക്കൽ, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് വൈഷ്ണവ് മനോജ്, സോമൻ ആനന്ദ് കിസാൻ മോർച്ച, പ്രകാശൻ, എന്നിവർ സംബന്ധിച്ചു.


whatsapp-image-2025-09-25-at-22.57.19_388f76cf_1758830491

ഭരണകൂട നിസ്സംഗത : മാഹിയിലെ വ്യാപാരികൾ

30 ന് കടകളടച്ച് സിവിൽ സ്റ്റേഷനു മുന്നിൽ ധർണ്ണ നടത്തും

മാഹി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സപ്തംബർ 30 കാലത്ത് 10 മണിക്ക് മാഹി സിവിൽ സ്റ്റേഷനുമുന്നിൽ കടകളടച്ച് ധർണ്ണാസമരം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്ഥിരമായ കമ്മീഷണറില്ലാത്ത

മാഹി മുൻസിപാലിറ്റി നാഥനില്ലാ കളരിയായിരിക്കയാണ്. കഴിഞ്ഞ മൂന്ന് മാസക്കാലമായി വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും കുപ്പകൾ നീക്കം ചെയ്‌തിട്ട്. ഒരു വർഷത്തെ ലൈസൻസ് ഫീസ് മുൻകൂറായി വാങ്ങിയും, ഭീമമായ യൂസർഫീ വ്യാപാരികളിൽ നിന്നും പിഴിഞ്ഞെടുത്തും ഖജനാവ് നിറയ്ക്കുക എന്നല്ലാതെ വാങ്ങുന്ന കാശിന് സേവനം നൽകുവാൻ കഴിയാതെ നോക്കുകുത്തികളായി നിൽക്കുകയാണ് മയ്യഴി ഭരണകൂടം. തെരുവ് നായകൾ മാഹി ടൗണിലും പ്രാന്തപ്രദേശങ്ങളിലും വിഹരിക്കുകയാണ്. മനുഷ്യർക്ക് അതിരാവിലെയും, രാത്രികാലങ്ങളിലും പുറത്തിറങ്ങാൻ ഭയമാണ്. ഒരു ഭാഗത്ത് വികസിത രാഷ്ട്രം എന്ന് പറയുമ്പോൾ മയ്യഴി എവിടെക്ക് എന്ന് ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ്. വ്യാപാരികൾ നൽകുന്ന തൊഴിലും GSTയും മറ്റുവരുമാനങ്ങൾക്കും അധികൃതർ പുല്ലുവില കല്‌പിക്കുകയാണ്. ഈ ഭരണകൂട നിസ്സംഗതയ്ക്കെതിരെയാണ് ധർണ്ണസമരം നടത്തുന്നത്. ഈ പ്രശ്നങ്ങൾക്ക് സർക്കാറിൻ്റെ ഭാഗത്തുനിന്ന് നടപടികളുണ്ടായില്ലെങ്കിൽ വ്യാപാര സ്ഥാപനങ്ങളിലുള്ള കുപ്പകൾ മുൻസിപാലിറ്റി കോമ്പൗണ്ടിൽ നിക്ഷേപിക്കുന്നതും യൂസർഫീ ബഹിഷ്ക്കരണം ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന്

വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ഷാജി പിണക്കാട്ട്, ഷാജു കാനം, കെ.കെ.ഷെഫീർ എന്നിവർ അറിയിച്ചു.


പുതുച്ചേരി എൻ.ഡി.എ സർക്കാർ: അഴിമതിയിൽ മുങ്ങി: ഭരണപക്ഷ

എം എൽ എ


മാഹി..പുതുച്ചേരി എൻ.ഡി.എ സർക്കാരിലെ ഭരണാധികാരികൾ അഴിമതിയിൽ മുങ്ങി കിടക്കുക്കയാണെന്നും,ഈ അഴിമതി സർക്കാറിൻ്റെ പിടിയിൽ നിന്നും മുക്തി നേടണമെന്നും പുതുച്ചേരിയിലെ ഭരണപക്ഷ എം.എൽ.എ അംഗാളൻ പറഞ്ഞു.


whatsapp-image-2025-09-25-at-22.51.12_539b9492

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പെരിങ്ങാടി ശ്രീവാണുകണ്ടകോവിലകം ക്ഷേത്രത്തിൽ സിന്ധുദാസ് കെടാവിളക്ക് സമർപ്പിക്കുന്നു

whatsapp-image-2025-09-25-at-22.56.28_85ddfef9_1758830911

ബോധാനന്ദസ്വാമി സമാധി ആചരിച്ചു


ന്യൂമാഹി:അച്ചുകുളങ്ങര ശ്രീനാരായണ മഠവും ഗുരുധർമ്മ പ്രചാരണ സഭ യൂണിറ്റും സംയുക്തമായി ദിവ്യശ്രീ ബോധനന്ദ സ്വാമികളുടെ 98 മത് സമാധി ദിനം  അച്ചു കുളങ്ങര ശ്രീനാരായണ മഠത്തിലെ ബോധാനന്ദ സ്വാമി ഹാളിൽആചരിച്ചു

സമാധി അനുസ്മരണ ചടങ്ങ് സ്വാമി പ്രോമാനന്ദ ( ശിവഗിരി മഠം) ഉദ്ഘാടനം ചെയ്തു . മഠം സെക്രട്ടറി പി എൻ സുരേഷ് ബാബു, ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭാ ജില്ലാ ജോ: സെക്രട്ടറി രഞ്ജിത്ത് പുന്നോൽ, ഷിനു മുല്ലോളി, സതീശൻ അനശ്വര, രതീശൻ കൊയിലോത്ത്, സുനേഷ് കുനിയിൽ എന്നിവർ പങ്കെടുത്തു.


ചിത്രവിവരണം: സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-09-25-at-23.06.48_9b5c1425_1758831052

മുൻസിപ്പാൽ ഓഫീസിലേക്ക് മാർച്ച് നടത്തി


മാഹിയിലെ കെട്ടി കിടക്കുന്നമാലിന്യം നിക്കം ചെയ്യണമെന്നും മാഹി മുൻസിപ്പാലിറ്റിയിലെ പൊട്ടി പൊളിഞ്ഞ എല്ലാ റോഡുകളും ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് CPIM മാഹി ലോക്കൽ കമ്മിറ്റിയുടെ നേതൃത്തത്തിൽ മാഹി മുൻസിപ്പാൽ ഓഫീസിലേക്ക് മാർച്ച് നടത്തി. കെ.പി.സുനിൻ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ CPIM തലശ്ശേരി ഏറിയാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കെ.പി. നൗഷാദ് . വി. ജയബാലു ഹാരിസ് പരന്തിലാട്ട് യു.ടി.സതീഷൻ എന്നിവർ സംസാരിച്ചു.


whatsapp-image-2025-09-25-at-23.03.12_af33cdc9_1758856633

വിജയൻ നിര്യാതനായി.

മാഹി:പള്ളൂർ ആറ്റാക്കൂലോത് കോളനിയിൽ പരേതനായ കൃഷ്ണൻ ലീലക്കുട്ടി എന്നിവരുടെ മകൻ വിജയൻ(55- ഉദയൻ)നിര്യാതനായി.

സഹോദരൻ :പരേതനായ ഉർജിത് (ഫയർ ഫോഴ്‌സ് മാഹി )

സഹോദരി: സുമതി.

സംസ്കാരം ഇന്ന് രണ്ട് മണിക്ക് മാഹി പൊതു ശ്മശാനത്തിൽ.


abu

എൻ. പി. അബൂബക്കർ നിര്യാതനായി.


ന്യൂമാഹി..പെരിങ്ങാടി പള്ളിപ്രം ആശാരിന്റെവിട താമസിക്കുന്ന നെല്ലിക്ക പറമ്പത്ത് എൻ. പി. അബൂബക്കർ (81) നിര്യാതനായി. 

പരേതരായ മൈതാനിന്റവിട അന്ത്രുവിന്റെയും നെല്ലിക്ക പറമ്പത്ത് കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. 

ഭാര്യ: ആശാരിന്റവിട ശരീഫ. 

മക്കൾ: സറീന, ഷിഹാബ് (മസ്ക്കറ്റ്), സമീർ (ദുബായ്), സവാഹിർ. 

മരുമക്കൾ: സിദ്ദീഖ്, റഫ്നി, റഫ്സീന, സവാഹിർ. 

സഹോദരങ്ങൾ: പരേതരായ ഉസ്മാൻ, യൂസഫ്, കുഞ്ഞി മറിയം, ആയിഷ, സുബൈദ. 

ഖബറടക്കം ഇന്ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശേഷം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.


op

അസ്സു നിര്യാതനായി.

 മാഹി:ഈസ്റ്റ് പള്ളൂർ വയലക്കണ്ടി ജുമാ മസ്ജിദിന് സമീപം പള്ളുകാട്ടിൽ അസ്സു (84) നിര്യാതനായി.

ഭാര്യ :അഫ്സത്ത് എൻ പി മക്കൾ*: നിജാസ്. സാലിഹ.ഫിറോജ. ഫാസില.സുഹാന 

മരുമക്കൾ* : അന്ത്രുമാൻ.നിസാർ. റിയാസ്. ഫായിസ

സംസ്കാരം 26ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കല്ലാപ്പള്ളിയിൽ


whatsapp-image-2025-09-25-at-22.59.55_d0d31cf4

കെ.കെ. വനജ നിര്യാതയായി. 

മാഹി:ചവോക്കുന്ന് നന്ദനത്തിൽ കെ.കെ. വനജ (68)നിര്യാതയായി. 

ഭർത്താവ് പരേതനായ കെ. ശ്രീധരൻ.

മക്കൾ : ശ്രീജിത്ത്, ശ്രീഷ, ശ്രീജിന.

മരുമക്കൾ : വിൻസി, മനോജ്, വിജേഷ്.

സഹോദരങ്ങൾ : പങ്കജ, റീജ.

സംസ്കാരം വ്യാഴാഴ്ച്ച വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.


whatsapp-image-2025-09-24-at-10.17.46_8657b4c9

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI