പുതുച്ചേരിയിൽ കുടി വെള്ളത്തിൽ മായം മരണം 6 ആയി: ലഫ്: ഗവർണ്ണറുടെ വസതിക്കുമുന്നിൽ കോൺഗ്രസ്സ് നിരാഹാരം

പുതുച്ചേരിയിൽ കുടി വെള്ളത്തിൽ മായം മരണം 6 ആയി: ലഫ്: ഗവർണ്ണറുടെ വസതിക്കുമുന്നിൽ കോൺഗ്രസ്സ് നിരാഹാരം
പുതുച്ചേരിയിൽ കുടി വെള്ളത്തിൽ മായം മരണം 6 ആയി: ലഫ്: ഗവർണ്ണറുടെ വസതിക്കുമുന്നിൽ കോൺഗ്രസ്സ് നിരാഹാരം
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Sep 24, 11:03 PM

പുതുച്ചേരിയിൽ കുടി വെള്ളത്തിൽ മായം മരണം 6 ആയി: ലഫ്: ഗവർണ്ണറുടെ വസതിക്കുമുന്നിൽ കോൺഗ്രസ്സ് നിരാഹാരം


പുതുച്ചേരി: പുതുച്ചേരിയിലെ നെല്ലിത്തോപ്പ്, കാമരാജ് നഗർ, ഒർളാൻ പേട്ട, രാജ്ഭവൻ തുടങ്ങിയ പ്രദേശത്തെ ജനങ്ങൾക്ക് കുടിവെള്ളത്തിൽ നിന്നും രോഗം ബാധിച്ച് 36 പേരെ വീണ്ടും ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനുമുമ്പും നഗരത്തിലെ 40 ലധികം പേർക്ക് കുടിവെള്ളത്തിൽ നിന്നും രോഗം ബാധിച്ചതിനെ തുടർന്ന് ആറേളം പേർ മരണപ്പെട്ടിരുന്നു.

ഇതിനകം തന്നെ നിരവധി ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. പ്രശ്നത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി വി.നാരായണസാമിയുടെ നേതൃത്വത്തിൻ കോൺഗ്രസ് പാർട്ടി ലഫ്. ഗവർണറുടെ വീട്ടിനു മുന്നിൽ നിരാഹാര സമരം നടത്തി. കോൺഗ്രസ്സ് പ്രതിക്ഷേധം ശക്തമായതോടെ ഗവർണ്ണർ ഇടപ്പെട്ട് നേതാക്കളുമായി ചർച്ച നടത്തി. പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണുമെന്ന് ഗവർണ്ണർ ഉറപ്പു നൽകിയതോടെയാണ് കോൺഗ്രസ്സ് നിരാഹാര സമരം അവസാനിപ്പിച്ചത്.

out

നോക്കുകുത്തിയായി

ന്യൂമാഹി ക്കൊരു പൊലീസ് ഔട്ട് പോസ്റ്റ് 


: ചാലക്കര പുരുഷു

മാഹി: കണ്ണൂരിനെ കോഴിക്കോട് ജില്ലയുമായി ബന്ധിപ്പിക്കുന്ന ജില്ലാ അതിർത്തിയായ ന്യൂമാഹി ടൗണിലെ പൊലീസ് ഔട്ട് പോസ്റ്റിന്റെ കവാടം അടഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. ചൊക്ലി, കുത്തുപറമ്പ് പള്ളൂർ പന്തക്കൽ ഒളവിലം ചൊക്ലി ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നു പോകുന്ന ജംഗ്ഷനാണിത്.

ഏഴ് കി.മീ.അകലെ, ഉൾനാടൻ പ്രദേശത്താണ് ന്യൂമാഹി പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ന്യൂമാഹി പഞ്ചായത്തിന്റെ ഹൃദയ ഭാഗമാണ് ജനത്തിരക്കും, വാഹനത്തിരക്കുമേറിയ ഈ ജംഗ്‌ഷൻ.

ദേശീയപാത മാഹിപ്പാലം ജങ്‌ഷനിലെ അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനായി ദശകങ്ങൾക്ക് മുമ്പ് സ്ഥാപിച്ചതാണ് ന്യൂമാഹി പൊലീസ് ഔട്ട് പോസ്റ്റ് ..ദേശീയ പാതയിലെ ദീർഘദൂര ബസുകളുടെ മത്സരയോട്ടം തടയാനും ക്രമസമാധാന പാലനത്തിനും സ്ഥാപിച്ച ഈ കേന്ദ്രത്തിന്റെ മേല്‍ക്കൂരയിലും തറയിലും കാടുകയറി നാശോൻ മുഖമായിട്ടുണ്ട്.. 2006ല്‍ കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എ ആയിരുന്നപ്പോഴാണ് ഔട്ട്‌ പോസ്റ്റ്‌ സ്ഥാപിച്ചത്. ദീര്‍ഘദൂര ബസ്സുകള്‍ നിര്‍ത്തി ഒപ്പിട്ട് പോകാറാണ് പതിവ്. 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രത്തിൽഎഎസ്‌ഐഉള്‍പ്പെടെരണ്ട്പൊലീസുകാരാണുണ്ടായിരുന്നത്‌. ഹോംഗാർഡും ഉണ്ടായിരുന്നു. വളരെ നല്ലയിൽ പ്രവർത്തിച്ച ഈ പോസ്റ്റ് നാട്ടുകാർക്ക് ഒരനുഗ്രഹം തന്നെയായിരുന്നു.

 ഇപ്പോൾ ഇവിടെ ആരുമില്ല.ഇതിന്റെ വാതിൽ അടഞ്ഞ് കിടക്കുന്നു. കെട്ടിടത്തിൽ കാടുകയറിയിട്ടുണ്ട്. ഔട്ട് പോസ്റ്റില്‍ സ്ഥിരംപൊലീസുകാരുടെ സേവനം ലഭ്യമാക്കണമെന്നാവശ്യം ശക്തമാണ്‌.

മാഹി ബസിലിക്കയിൽ തിരുന്നാൾ അടുത്തിരിക്കെ, ജില്ലാ അതിർത്തിയിലെ ഒ‍ൗട്ട്‌ പോസ്‌റ്റ്‌ ഉപയോഗശൂന്യമായി മാറുന്നതിൽ പ്രദേശവാസികൾക്ക്‌ കടുത്ത പ്രതിഷേധമുണ്ട്‌. ഒ‍ൗട്ട്‌ പോസ്‌റ്റിന്‌ സമീപം സ്ഥാപിച്ച നീര‍ീക്ഷണ ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്‌. ദിനംപ്രതി ആയിരക്കണക്കിനാളുകളും നൂറുകണക്കിന് വാഹനങ്ങളും കടന്നുപോവുന്ന മാഹിപ്പാലത്തിന്‌ സമീപത്തെ ഒ‍ൗട്ട്‌ പോസ്‌റ്റ്‌ തുറന്നുപ്രവർത്തിപ്പിക്കാൻ അധികൃതരും ജനങ്ങളും ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മാഹിയിൽ നിന്നും മൂക്കറ്റം മദ്യപിച്ചെത്തുന്ന അന്യനാട്ടുകാരെ രാത്രികാലങ്ങളിൽ മാഹി പൊലീസ് മാഹി കടത്തിവിടും. ഇവർ മാഹി പാലത്തെ പഞ്ചായത്ത് ബസ്സ് ഷെൽട്ടറിലും, കടവരാന്തകളിലും വീണ് കിടക്കും. ഛർദ്ദിയും, മലമൂത്രവിസർജ്ജനവും ഇവിടെ തന്നെയാണ്. മാത്രമല്ല ഇവർ തമ്മിലുള്ള സംഘട്ടനങ്ങൾക്കും ഇവിടം പലപ്പോഴും വേദിയാവും. രാത്രികാലമായാൽ നിരോധിത ലഹരി വസ്തുക്കളുടെ പ്രധാന താവളം കൂടിയാണിത്. നൂറുകണക്കിന് അന്യ സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രവുമാണ്. ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രശ്നബാധിത പ്രദേശവുമാണ്. മയ്യഴി ബസലിക്ക തിരുനാൾ മഹോത്സവം ഒക്ടോബർ 5 ന് ആരംഭിക്കുന്നതോടെ പതിനായിരങ്ങൾ നിത്യേന മയ്യഴിയിലേക്ക്ഒഴുകിയെത്തും.


ചിത്രവിവരണം: നാശോൻ മുഖമാകുന്ന പൊലീസ് ഔട്ട് പോസ്റ്റ്

alba

മാഹി സി.എച്ച്. സെന്റർ രക്തദാനം നടത്തി

മാഹി: ആരോഗ്യ കുടുംബ ക്ഷേമ വകൂപ്പും,ഗവന്മെന്റ് ജനറൽ ഹോസ്പിറ്റൽ ബ്ലഡ് സെന്റർ മാഹിയും സംഘടിപ്പിച്ച ദേശീയ സന്നദ്ധ രക്തദാന ക്യാമ്പിൽ മാഹി സി എച്ച് സെന്റർ വളണ്ടിയർമാർ രക്തദാനം നൽകി,,

ഡോ: ബിജു(ആർ എം ഒ ) യുടെ അദ്ധ്യക്ഷതയിൽ

പൊലീസ് സൂപ്രണ്ട്ഡോ: വിനയ് കുമാർ ഗഡ്ഗേ ഐ.പി.എസ്  ഉദ്ഘാടനം ചെയ്തു ഡോ: എസ്.ശീജിത്ത് സുകുമാരൻ ,

 സി എച്ച് സെന്റർ ചെയർമാൻ എ.വി. യൂസഫ്,ഇ കെ.മുഹമ്മദ് അലി,,കെ പി സിദ്ധിക്ക് സംസാരിച്ചു,,

എ .വി അൻസാർ സ്വാഗതവും,,സക്കീർ നന്ദിയും പറഞ്ഞു,,


whatsapp-image-2025-09-24-at-19.05.23_839cf88c

മിച്ചിലോട്ട് മാധവന്റെ ചിത്രമടക്കം ജർമ്മനിയിൽ പ്രദർശിപ്പിക്കും.


പൊന്ന്യം: പൊന്ന്യം ചന്ദ്രൻ രചിച്ച ഫാസിസത്തിനെതിരെ എന്ന പെയിന്റിംഗ് പ്രമുഖ ഫോട്ടോഗ്രാഫറും സിപിഎം പോളിറ്റു ബുറോ മെമ്പറുമായ ഡോ. വിജൂ കൃഷ്ണൻ ചുണ്ടങ്ങാപൊയിലിലെ വീട്ടിൽ എത്തി സന്ദർശിച്ചു. ഫാസിസത്തിന് എതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ടുന്ന കാലഘട്ടത്തിൽ ഇത്തരം സാംസ്‌കാരികമായ ഇടപെടലുകൾ കൂടി അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിറ്റ്ലറുടെയും മുസോളിനിയുടെയും ഫാസിസ്റ്റു പ്രവണതകൾ തുടങ്ങി സമകാലിക ഇന്ത്യയിലെ ഫാസിസ്റ്റ് രീതികൾ വരെ പ്രകടമാക്കുന്നതാണ് പൊന്ന്യം ചന്ദ്രന്റെ പെയിന്റിംഗ് എന്നും ബിജു കൃഷ്ണൻ പറഞ്ഞു. ഗാന്ധിജിയുടെ വധവും ഇസ്ലാമിക ഫാസിസവും രേഖപ്പെടുത്തുന്ന പെയിന്റിംഗിൽ ഫാസിസത്തിനെതിരായ പോരാട്ടം നടത്തിയ മലയാളി ആയ മിച്ചിലോട്ടു മാധവനെയും അടയാളപ്പെടുത്താൻ ചിത്രകാരൻ ശ്രദ്ധിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഈ പെയിന്റിംഗ് അടുത്ത മാർച്ചിൽ ജർമനിയിൽ പ്രദർശിപ്പിക്കാനിരിക്കുകയാണ്..


ചിത്രവിവരണം: പൊന്ന്യം ചന്ദ്രൻ വരച്ച ഫാസിസത്തിനെതിരെയെന്ന ചിത്രപരമ്പര സി.പി.എം. പൊളിറ്റ്ബ്യൂറോഅംഗവും, പ്രമുഖ ഫോട്ടോഗ്രാഫറുമായഡോ: വിജു കൃഷ്ണൻ നോക്കിക്കാണുന്നു.


ഇന്ന് വൈദ്യുതി മുടങ്ങും


മാഹി: ഇന്ന് വ്യാഴാഴ്ച കാലത്ത് 8.30 മണി മുതൽ 3.30മണി വരെ HT ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായി,മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന്അസി.എഞ്ചിനീയർ അറിയിച്ചു.


ബോധാനന്ദസ്വാമി സമാധിഇന്ന്.


ന്യൂമാഹി:അച്ചുകുളങ്ങര ശ്രീനാരായണ മഠവും ഗുരുധർമ്മ പ്രചാരണ സഭ യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി ദിവ്യശ്രീ ബോധനന്ദ സ്വാമികളുടെ 98- മത് സമാധി ദിനം ആചരിക്കും. വ്യാഴാഴ്ച രാവിലെ 7 മണിക്ക് ആച്ചു കുളങ്ങര ശ്രീനാരായണ മഠത്തിലെ ബോധാനന്ദ സ്വാമി ഹാളിൽ സ്വാമി പ്രേമാനന്ദ ( ശിവഗിരി മഠം) അനുസ്മരണ ഭാഷണം നടത്തും.


നിറമാലയും കെടാവിളക്ക്

സമർപ്പണവും ഇന്ന് 

ന്യൂമാഹി:പെരിങ്ങാടി മങ്ങാട് ശ്രീ വാണുകണ്ട കോവിലകം ഭഗവതീക്ഷേത്രത്തിൽ നവരാത്രി മഹോത്‌സവം ആരംഭിച്ചു. നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി എല്ലാ ദിവസവും വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് നിറമാലയും കെടാവിളക്ക് സമർപ്പണവും നടക്കും. വൈകീട്ട് ഏഴിന് സജീവ് ഒതയോത്ത് അധ്യാത്മിക പ്രഭാഷണം നടത്തും. തുടർന്ന് ഭക്ഷണ വിതരണവുമുണ്ടാകും.


whatsapp-image-2025-09-24-at-19.07.32_4f4d7ac6

കണ്ണൂർ ജില്ലാ റോളർ സ്കേറ്റിംഗ് മത്സരങ്ങൾ നിയമസഭാ സ്പീക്കർ

അഡ്വ.ഏ.എൻ.ഷംസീർ

ഉദ്ഘാടനം ചെയ്യും ..


കണ്ണൂർ ജില്ലാ സ്കേറ്റിംഗ് അസോസിയേഷൻ

സംഘടിപ്പിക്കുന്ന ജില്ലാ തല റോളർ സ്കേറ്റിംഗ്

മത്സരങ്ങൾ സപ്തംബർ 27 , 28 , (ശനി , ഞായർ) ദിവസങ്ങളിൽ കണ്ണൂർ മുണ്ടയാട് ഇൻഡോർസ്റ്റേഡിയം പരിസരത്ത്നടക്കും.ശ്രീകണ്ഠാപുരം,

പയ്യന്നൂർ , തളിപ്പറമ്പ് ,കണ്ണൂർ,തലശ്ശേരി,ഇരിട്ടി,.കൂത്തുപറമ്പ , മട്ടന്നൂർ,

തുടങ്ങി കണ്ണൂർ ജില്ലയുടെ

വിവിധപ്രദേശങ്ങളിൽനിന്നായിആൺകുട്ടികളും,പെൺകുട്ടികളുമുൾപ്പെടെ300-ലേറെ സ്കേറ്റിംഗ് താരങ്ങൾ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന Rink -Road മത്സരങ്ങളിലായി പങ്കെടുക്കും .മത്സരങ്ങളു

ടെ ഔപചാരികമായ ഉദ്ഘാടന കർമ്മം ബഹുമാന്യ കേരളാ നിയമ

സഭാ സ്പീക്കർ അഡ്വ . ഏ.എൻ. ഷംസീർ,27ന്ശനിയാഴ്ച രാവിലെ 9 മണിക്ക് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയംപരിസരത്ത് നിർവ്വഹിക്കും. കണ്ണൂർ ജില്ലാ സ്പോർട്സ്കൗൺസിൽ പ്രസിഡൻ്റ്കെ.കെ.പവിത്രൻ മാസ്റ്റർ

മുഖ്യാതിഥിയായി പങ്കെടുക്കും. ആൺകുട്ടികൾക്കുംപെൺകുട്ടികൾക്കും പ്രത്യേകമായി ആറ് വയസ്സ് മുതൽ എട്ട് വരെയും,എട്ട് മുതൽ പത്ത് വരെയും,10

മുതൽ12 വരെയും,കാഡറ്റ് ഗ്രൂപ്പ് അടിസ്ഥാനത്തിലും, 12 വയസ്സിന് മുകളിൽ15 വ വരെയും,15 ന് മുകളിൽ     18 വരെയും,18 വയസ്സിന്

മുകളിൽ വയസ്സ്നിബന്ധന ഇല്ലാതെയുമാണ് മത്സര ങ്ങൾ സംഘടിപ്പിക്കുന്നത് . റോഡിലും , റിങ്കിലും , സ്പീഡ് സ്കേറ്റ്സ് മത്സര

ങ്ങൾക്ക് പുറമെ ഇൻ - ലൈൻ സ്കേറ്റ്സ് ആൽ പൈൻ മത്സരവും, ഇൻ-

ലൈൻ ഡൗൺ ഹിൽമത്സരവും , ബോർഡ് സ്കേറ്റ്സ് മത്സരവും

സംഘടിപ്പിച്ചിട്ടുണ്ട് . ഒക്ടോബർ രണ്ടാം

ആഴ്ചയിൽ പെരുമ്പാവൂരിൽ വെച്ച്നടക്കുന്ന സംസ്ഥാന

റോളർ സ്കേറ്റിംഗ്ചാമ്പ്യൻഷിപ്പിൽ പങ്കെടു

ക്കുന്ന കണ്ണൂർ ജില്ലാടീമിനെ ഈ മത്സരവിജയികളിൽ നിന്ന്

തെരഞ്ഞെടുക്കും .Rink - Speed Skatesമത്സരങ്ങൾ ശനിയാഴ്ച

ദിവസവും , റോഡ് സ്പീഡ്സ്കേറ്റ്സ് മത്സരങ്ങൾഞായറാഴ്ച രാവിലെ 7

മണിക്ക് മുണ്ടയാട്ഇൻഡോർ സ്റ്റേഡിയത്തിന്തൊട്ടടുത്തുള്ള റോഡിലുമാണ് സംഘടിപ്പിക്കുന്നത്.മത്സരങ്ങളിലെവിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളുംഉപഹാരങ്ങളും , ജൂനിയർഇന്ത്യൻ ഹോക്കി ടീം മുൻ. 

ഗോൾകീപ്പറും,2001ലെഏഷ്യൻജൂനിയർഹോക്കിചാമ്പ്യൻഷിപ്പിൽസ്വർണ്ണംനേടിയിരുന്ന ഇന്ത്യൻ ടീമി ൻ്റെ ഗോൾകീപ്പർ കൂടിയാ

യിരുന്ന കെ.നിയാസ് സമാപന ചടങ്ങിൽ നിർവ്വഹിക്കും. കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ ചേർന്ന പത്ര സമ്മേളനത്തിൽകണ്ണൂർ ജില്ലാ റോളർ സ്കേറ്റിംഗ്

അസോസിയേഷൻ പ്രസിഡൻ്റ് കെ.വി.ഗോകുൽ ദാസ് കാര്യങ്ങൾ വിശദീകരിച്ചു ജില്ലാകോഓർഡിനേറ്ററും,സംസ്ഥാനജോ.സെക്രട്ടറിയുമായ എം.പ്രകാശൻ, ജില്ലാ സെക്രട്ടറിയും മുഖ്യപരിശീലകനുമായപി. ബി.അബിൻ, ജില്ലാ വൈസ്.പ്രസിഡൻ്റ് സൽമാപ്രദീപ് , അസോസിയേഷൻട്രഷറർ ജസ്റ്റിൻ തോമസ് എന്നിവർ പങ്കെടുക്കും

ദേശീയ എൻഎസ്എസ് ദിനം ആഘോഷിച്ചു.


 തലശ്ശേരി:കോപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ്  എൻഎസ്എസ് യൂണിറ്റ് സെപ്റ്റംബർ 24 ദേശീയ എൻഎസ്എസ് ദിന പരിപാടി സംഘടിപ്പിച്ചു. തലശ്ശേരി സബ് കളക്ടർ കാർത്തിക് പണിഗ്രഹി ഐ എ എസ് എൻഎസ്എസ് ഫ്ലാഗ് ഉയർത്തി ഉദ്ഘാടനം ചെയ്തു. 

കോപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്സയൻസസ് പ്രിൻസിപ്പൽ ഡോ: പ്രൊഫസർ വി.ടി. സജീ. സ്വാഗതം കേരള കോപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സി മോഹനൻ അധ്യക്ഷതവഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ വേലായുധൻ , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ സി.പി.ബിനീഷ് സംസാരിച്ചു. എൻഎസ്എസ് വളണ്ടിയർ സെക്രട്ടറി അമ്മൻ സോണി നന്ദി പറഞ്ഞു.തലശ്ശേരി സബ് കളക്ടർ കാർത്തിക് പണിഗ്രഹി എൻഎസ്എസ് വളണ്ടിയർമാർക്ക് എൻഎസ്എസ് സന്ദേശം കൈമാറി.

whatsapp-image-2025-09-24-at-19.07.35_e436e3d8

സെൻട്രൽ സോണിന് വേണ്ടി സെഞ്ച്വറി നേടിയ റോഷൻ ആർ നായർ


3 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഇൻറർ സോണൽ മത്സരം : റോഷൻ ആർ നായരിന് സെഞ്ച്വറി, മത്സരം സമനില


തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 23 വയസിന് താഴെയുളള ആൺകുട്ടികളുടെ ഇൻറർ സോണൽ ടൂർണ്ണമെൻറിൽ സൗത്ത് സോണും സെൻട്രൽ സോണും തമ്മിലുള്ള ത്രിദിന മത്സരത്തിലെ അവസാന ദിനമായ ഇന്ന് റോഷൻ ആർ നായരിൻറെ സെഞ്ച്വറിയുടെ  മികവിൽ സെൻട്രൽ സോൺ ആദ്യ ഇന്നിങ്ങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 365 റൺസ് എടുത്തു.റോഷൻ ആർ നായർ 265 പന്തിൽ 157 റൺസും നവനീത് പി എസ് 176 പന്തിൽ 95 റൺസുമെടുത്തു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 227 റൺസ് കൂട്ടി ചേർത്തു.സൗത്ത് സോണിന് വേണ്ടി എ ഗണഷ്യാം 3 വിക്കറ്റ് വീഴ്ത്തി.

നേരത്തെ തലേദിവസ സ്കോറായ 6 വിക്കറ്റ് നഷ്ടത്തിൽ 675 റൺസ് എന്ന നിലയിൽ സൗത്ത് സോൺ ആദ്യ ഇന്നിങ്ങ്സ് ഡിക്ലയേർഡ് ചെയ്തു.

മത്സരം സമനിലയിൽ അവസാനിച്ചു.

സ്കോർ : 

സൗത്ത് സോൺ ആദ്യ ഇന്നിങ്ങ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 675 റൺസ് ഡിക്ലയേർഡ്.

സെൻട്രൽ സോൺ ആദ്യ ഇന്നിങ്ങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 365 റൺസ് .

വെള്ളിയാഴ്ച 

സെൻട്രൽ സോൺ നോർത്ത് സോണിനെ നേരിടും.


നിറമാലയും കെടാവിളക്ക് സമർപ്പണവും ഇന്ന് 


ന്യൂമാഹി:പെരിങ്ങാടി മങ്ങാട് ശ്രീ വാണുകണ്ട കോവിലകം ഭഗവതീക്ഷേത്രത്തിൽ നവരാത്രി മഹോത്‌സവം ആരംഭിച്ചു. നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി എല്ലാ ദിവസവും വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് നിറമാലയും കെടാവിളക്ക് സമർപ്പണവും നടക്കും. വൈകീട്ട് ഏഴിന് സജീവ് ഒതയോത്ത് അധ്യാത്മിക പ്രഭാഷണം നടത്തും. തുടർന്ന് ഭക്ഷണ വിതരണവുമുണ്ടാകും.


whatsapp-image-2025-09-24-at-19.12.47_35c75faa

മയ്യഴി മുണ്ടോക്ക് ശ്രീ ഹരിശ്വര ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ക്ഷേത്രം പ്രസിഡണ്ട് കെപി. അശോക് നിലവിളക്ക് കൊളുത്തുന്നു


whatsapp-image-2025-09-24-at-19.13.42_7eb33853

കോടിയേരി തൃക്കൈക്കൽ ശിവക്ഷേത്രത്തിലെ നവരാത്രി

ആഘോഷം തുടങ്ങി.

കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ പ്രശസ്ത നർത്തകി ഡോ. സുമിത എസ്. നായർ ഉദ്ഘാനം ചെയ്തു. ക്ഷേത്രോദ്ധാരണ കമ്മിറ്റി പ്രസിഡൻ്റ് എൻ.കെ. രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. 

ക്ഷേത്രം നവീകരണ കമ്മിറ്റി കൺവീനർ സോമൻ പന്തക്കൽ, രക്ഷാധികാരി കെ.സി. പത്മനാഭൻ, ക്ഷേത്രം സെക്രട്ടറി പി.കെ. രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. സംഗീത കച്ചേരി, നൃത്തസന്ധ്യ, ഭജന എന്നിവ വിവിധ ദിവസങ്ങളിൽ അരങ്ങേറും - വാഹന പൂജ , ഗ്രന്ഥം വയ്പ്പ് എന്നീ ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്'


കഥക് പരിശീലനത്തിന്റെ

പുതിയ ബാച്ച് തുടങ്ങുന്നു.


മാഹി: മാഹി ഹോസ്പിറ്റൽ റോഡിലെ ശിവാംഗി കൾച്ചറൽ സെന്ററിൽ ,

കഥക് പരിശീലനത്തിന്റെ പുതിയ കോഴ്സ് വിജയ ദശമി നാളിൽ കാലത്ത് 11 മണിക്ക് ആരംഭിക്കുമെന്ന് ഡയറക്ടർ അഡ്വ: എൻ.കെ. സജ്ന അറിയിച്ചു. വിദഗ്ധ പരിശീലകർ നൃത്തം അഭ്യസിപ്പിക്കും.


വിദ്യാർത്ഥികൾക്ക്

ഒരവസരം കൂടി


മാഹി:പുതുച്ചേരി സെൻ്റാക്കിൽ വിവിധ നോൺ നീറ്റ് പ്രൊഫഷണൽ കോഴ്സുകൾക്ക് അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് ഒരു അവസരം കൂടി നൽകികൊണ്ട് സെൻ്റാക്ക് കമ്മിറ്റി ഉത്തരവിറക്കി. ബി.എസ്.സി നഴ്സിങ്ങ് കോഴ്സുകൾ ഉൾപ്പടെയാണ് 25-09-2025 ന് വൈകുന്നേരം 5 മണി വരെ ഇതു വരെ അപേക്ഷി ക്കാത്തവർക്കായി അവസരം ഒരുക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്കായി സെൻ്റാക്ക് സൈറ്റ് സന്ദർശിക്കാവുന്നതാണ്.


whatsapp-image-2025-09-24-at-10.17.46_8657b4c9

ബാങ്ക് വഴി സോളാർ വായ്‌പ ,78000 രൂപ സർക്കാർ സബ്‌സിഡി

ബാറ്ററിയില്ലാതെ പ്രവർത്തിക്കുന്ന സോളാർ ഓൺ ഗ്രിഡ് പദ്ധതിയുടെ

വായ്‌പയ്ക്ക് അപേക്ഷിക്കാം.'

75 വർഷത്തിന് താഴെയുള്ളവർക്ക് 10 വര്ഷം വരെ കാലാവധിയിൽ 6 %

പലിശനിരക്കിൽ ബാങ്ക് പലിശയിൽ വായ്‌പ ലഭിക്കും ,

വരുമാനരേഖകളോ സെക്യുരിറ്റിയോ പ്രോസസിംഗ് ഫീസോ ആവശ്യമില്ല .

ഒരു വർഷത്തെ കാലാവധിയിൽ പലിശരഹിത EMI സൗകര്യവും ഉണ്ട്.

78000 രൂപ സർക്കാർ സബ്‌സിഡി ലഭിക്കുന്ന ഈ പദ്ധതി പൊതുമേഖല ബാങ്കു

 കളും BSS ഗ്രീൻ ലൈഫും ,കേരള-കേന്ദ്ര ഗവർമ്മെണ്ടും സംയുക്തമായാണ്

നടപ്പിലാക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9946946430

e -Lux energy തൃശ്ശൂർ ,കൊല്ലം ,തിരുവനന്തപുരം`


manna-new
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI