
മയ്യഴിയിലെ ജാതി രഹിത സമൂഹം ഗുരുവിനെ ഏറെ ആകർഷിച്ചു
മാഹി: ഫ്രഞ്ച് വാഴ്ചക്കാലത്ത് അഞ്ചു തവണ മയ്യഴി സന്ദർശിക്കുകയും, രണ്ട് തവണ ഫ്രഞ്ച് ഭരണാധികാരികളുടെ ആതിഥ്യം സ്വീകരിച്ച് മൂപ്പൻ സായ് വിന്റെ ബംഗ്ലാവ് സന്ദർശിക്കുകയും ചെയ്ത ഗുരുവിന് ജാതി - മത വിവേചനമില്ലാതിരുന്ന മയ്യഴി ഏറെ പ്രിയപ്പെട്ട നാടായിരുന്നുവെന്ന് ഗുരുവും മയ്യഴിയും എന്ന ഗ്രന്ഥത്തിന്റെ കർത്താവും, മുതിർന്ന മാധ്യമ പ്രവർത്തകനുമായ ചാലക്കര പുരുഷു പറഞ്ഞു. മൂന്ന് ഫ്രഞ്ച് മേയർമാർ ഗുരുവിന്റെ ആശയ പ്രചാരകരായിരുന്നു. ഫ്രഞ്ച്സംസ്ക്കാരത്തെയും, സാഹിത്യത്തേയും ഗുരു ഏറെ ഇഷ്ടപ്പെട്ടിരുന്നു. ജഗന്നാഥ ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട സുപ്രധാന യോഗം നടന്നതും, കുമാരനാശാൻ പങ്കെടുത്ത ഏഴാമത് എസ്.എൻഡിപി.യോഗം നടന്നതും മാഹിയിലായിരുന്നു. മയ്യഴിയുടെ സാംസ്ക്കാരിക ജീവിതത്തിൽ വലിയ തോതിൽ സ്വാധീനം ചെലുത്തിയ ഗുരു മയ്യഴിയിൽ ക്ഷേത്രം പണിയാനുള്ള സ്ഥലമന്വേഷിച്ചതായും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.ജഗന്നാഥ ക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞ ഉടൻ ഗുരു ആരുമറിയാതെ വന്നെത്തിയത് മാഹിയിലായിരുന്നു. രണ്ടാമത്തെ ശ്രീനാരായണമഠം സ്ഥാപിതമായതും മാഹിയിലാണെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.
ഗുരുദേവൻ വിശ്രമിച്ച മയ്യഴിപ്പുഴക്കരയിലെ പ്രകൃതി മനോഹരമായ മഞ്ചക്കൽ പാറയിൽ ഗുരുധർമ്മപ്രചാരണ സഭയും, എസ്.എൻ.ഡി.പിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണകൂട്ടായ്മയിൽ ഗുരുവും മയ്യഴിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹപ്രാർത്ഥനയ്ക്ക് രാജേഷ് അലങ്കാർ നേതൃത്വം നൽകി.
പ്രസിഡണ്ട് സജിത്ത് നാരായണൻ അദ്ധ്യക്ഷത വഹിച്ചു.
കല്ലാട്ട് പ്രേമൻ സ്വാഗതവും,പി.സി.ദിവാനന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം.ചാലക്കര പുരുഷു പ്രഭാഷണം നടത്തുന്നു.

മയ്യഴിയിലെ ആദ്യ കാല ശ്രീനാരായണീയനായ സി.സി. പ്രേമാനന്ദിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ഗുരുധർമ്മപ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ സി.രാജേന്ദ്രൻ ഗുരുവിന്റെ ഛായാപടം സമ്മാനിച്ച് ആദരിക്കുന്നു.

മലയാള കലാഗ്രാമം പ്രവേശനം തുടങ്ങി
മാഹി:മലയാള കലാഗ്രാമത്തിലെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു
ഭരതനാട്യം, കുച്ചിപ്പുടി, കർണ്ണാടിക് സംഗീതം, വയലിൻ, മൃദംഗം, പെയ്ൻ്റിംഗ്, മ്യൂറൽ പെയ്ൻ്റിംഗ്, യോഗ എന്നീ വിഷയങ്ങളിലേക്കുള്ള അപേക്ഷ സെപ്റ്റംബർ 30 ന് മുൻപായി ലഭിച്ചിരിക്കേണ്ടതാണ്.
ഫോൺ:0490-2332961
7907361149
9447646125
റസിഡൻസ് അസോസിയേഷനുകൾ സമരപാതയിലേക്ക്
മാഹി:തെരുവുനായ ശല്യം കാരണം ജനജീവിതം ദുസ്സഹമായിക്കെ, കുട്ടികൾക്ക് തനിച്ച് പുറത്തിറങ്ങാൻ ഭയമാണെന്നും, കൂട്ടം ചേർന്നലയുന്ന തെരുവ് നായ്ക്കൾ പേടി സ്വപ്‌നമായിമാറിയിരിക്കെ അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ജോയിന്റ് ഫോറം ഓഫ്
റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതിനെതിരെ നിരവധി നിവേദനങ്ങളും കൂടിക്കാഴ്‌ചകളും നടത്തിയെങ്കിലും, ഫലമുണ്ടായിട്ടില്ല. മയ്യഴിയിലെ എല്ലാ അയൽപക്ക കൂട്ടായ്മയുടെയും ഏകോപനസമിതിയായജെ.എഫ്.ആർ.എ. ഇതിനെതിരെ ഒപ്പ് ശേഖരണം നടത്തി നിവേദനം സമർപ്പിക്കും. ഓട്ടോറിക്ഷക്കാരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി,
സർക്കാർ - സഹകരണ ബസ്സുകൾക്ക് മാഹി റെയിൽവെ സ്റ്റേഷനിൽ വന്ന് പോകുന്നതിന് കേരള അധികൃതർ വിലക്ക് ഏർപ്പെടുത്തിയതിൽ ശക്തമായി പ്രതിഷേധിച്ചു.
നഗര മാലിന്യങ്ങൾ രണ്ട് മാസത്തിലേറെയായി നീക്കം ചെയ്യാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
മാലിന്യം ശേഖരിക്കുന്നതിന് ചാർജ്ജ് ഈടാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഉണ്ടായിട്ടും ഇന്നും ചാർജ്ജ് വസൂലാക്കുകയാണ്.
മയ്യഴിയമ്മയുടെ തിരുനാൾ മഹോത്സവം പടിവാതിൽക്കലെത്തി നിൽക്കെ,
തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങളായി. നിത്യേന നൂറ് കണക്കിന് സഞ്ചാരികൾ വന്നെത്തുന്ന ടാഗോർ പാർക്ക് മലീമസമായി. ഇത്തരം അടിയന്തിരപ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
ഷാജി പിണക്കാട്ട്, കെ.സജിത്ത്കുമാർ, ശ്യാം സുന്ദർ, ഷിനോജ് രാമചന്ദ്രൻ, പി.വി.ചന്ദ്രദാസ്, ടി.സിയാദ്, പി.ഹേമലത, ഷൈനി ചിത്രൻ , പി.വി. സഞ്ജീവ് സംബന്ധിച്ചു

കാർത്തികിന് ട്രിപ്പിൾ സെഞ്ച്വറി, ഷാരോണിന് ഡബിൾ സെഞ്ച്വറി,സൗത്ത് സോണിന് കൂറ്റൻ സ്കോർ
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 23 വയസിന് താഴെയുളള ആൺകുട്ടികളുടെ ഇൻറർ സോണൽ ടൂർണ്ണമെൻറിൽ സൗത്ത് സോണും സെൻട്രൽ സോണും തമ്മിലുള്ള ത്രിദിന മത്സരത്തിലെ രണ്ടാം ദിനമായ ഇന്ന് പി കാർത്തികിൻറെ ട്രിപ്പിൾ സെഞ്ച്വറിയുടേയും എസ് എസ് ഷാരോണിൻറെ ഡബിൾ സെഞ്ച്വറിയുടേയും മികവിൽ സൗത്ത് സോൺ ആദ്യ ഇന്നിങ്ങ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 675 റൺസ് എടുത്തു.പി കാർത്തിക് 516 പന്തിൽ പുറത്താകാതെ 304 റൺസും എസ് എസ് ഷാരോൺ 340 പന്തിൽ 247 റൺസുമെടുത്തു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 420 റൺസ് കൂട്ടി ചേർത്തു.സെൻട്രൽ സോണിന് വേണ്ടി വി ഹരിനന്ദൻ 3 വിക്കറ്റ് വീഴ്ത്തി
23 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഇൻറർ സോണൽ മത്സരത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ കാർത്തികും ഡബിൾ സെഞ്ച്വറി നേടിയ ഷാരോണും

ദേശീയ ആയുർവേദദിനം ആഘോഷിച്ചു.
മാഹി: ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജിൽ
ദേശീയ ആയുർവേദദിനം ആഘോഷിച്ചു.
റീജനൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. ഡോ.വിനയകുമാർ ഗാഡ്ഗേമുഖ്യാതിഥിയായി. മാഹി കോ-ഓപ്പറേറ്റീവ് കോളജ് പ്രിൻസിപ്പൽ സി.ജി. ലക്ഷ്മി ദേവി മുഖ്യഭാഷണം നടത്തി. ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ.കുബേർ സംഖ് സ്വാഗതവും ഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ശിവരാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
മത്സര വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
ചിത്രവിവരണം: മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ബെൽറ്റും സർട്ടിഫിക്കറ്റും
വിതരണം ചെയ്തു.
മാഹി :സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യയുടെ കവിയൂർ /ചൊക്ലി / പെരിയാണ്ടിപീടിക ഡോജോയിൽ ഉള്ള കരാട്ടെ കളർ ബെൽറ്റ് എക്സാമിനിഷനിൽ വിജയിച്ച വിദ്യാർത്ഥികക്ക് ബെൽറ്റുകൾ വിതരണം ചെയ്തു.
ബ്ലാക്ക് ബെൽറ്റ് ക്വാളിഫൈ മത്സരത്തിൽ വിജയിയായ ഡോനിക്ക് ബ്ലാക്ക് ബെൽറ്റും സർട്ടിഫിക്കറ്റും നൽകുന്ന ചടങ്ങും നടന്നു.
നിഹോൺ ഷോട്ടോകാൻ കരാത്തെ അസോസിയേഷൻ
കേരള -പുതുചേരി ഇന്റർ ഡോജോ കരാത്തെ ചാമ്പ്യൻ ഷിപ്പിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.
ചീഫ് ഇൻസ്ക്ടർ സെൻസായി കെ. വിനോദ് കുമാർ റിൻഷി സനിൽ ഇ കെ ,സെൻസായി ഡോനി .വി സംസാരിച്ചു
നിവേദിത സ്വാഗതവും റിയ പ്രശാന്ത് നന്ദിയും പറഞ്ഞു.
കണ്ണൂർ ജില്ല കരാത്തെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ അഞ്ചിന് കണ്ണൂരിൽ വച്ച് നടക്കുന്ന ജില്ലാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തീവ്ര പരിശീലനത്തിലാണ് വിദ്യാർത്ഥികൾ.

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മാഹി..ആരോഗ്യമുള്ള വനിത കുടുംബത്തിൻ്റെ കരുത്ത്
ആരോഗ്യമുള്ള സ്ത്രീ-ശക്തമായ കുടുംബം - എന്ന ആശയത്തെ അടിസ്ഥാനമാക്കി ദേശീയ- സംസ്ഥാന സർക്കാരുകൾ ചേർന്ന് നടത്തുന്ന സ്ത്രീകൾക്കായി ഒരുക്കിയ മെഗാ ആരോഗ്യ മേള പള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
റീജനൽ അഡിമിനിസ്ട്രെറ്റർ ഡി മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു.
ഡെപ്യുട്ടി ഡയറക്ടർ ഡോക്ടർ എ.പി.ഇസ്ഹാക്ക് സ്വാഗതവും
പള്ളൂർ കുടുംബാരോഗ്യ കേന്ദ്രം മേധാവി ഡോക്ടർസി.എച്ച്. രാജീ വൻ നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: മാഹി എംഎൽഎ. രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു

ശ്രീജീഷ ശ്രീജീഷ
മാഹി.ചാലക്കര യിലെ അച്ചമ്പത്ത്
ശ്രീജിഷ ടിപി (42)
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിര്യാതയായി.
ഭർത്താവ് :സജീവൻ അച്ചമ്പത്ത്
(രാജ എൻ്റർപ്രൈസസ് പള്ളൂർ)
ഏക മകൻ: രഹൻ
(വിദ്യാർത്ഥി ഐ. കെ. കെ പന്തക്കൽ)
അമ്മ: ശ്രീമതി (പുന്നോൽ)
അച്ചൻ: പരേതനായ താഴെപുരയിൽ കരുണൻ.
സഹോദരിമാർ: ശ്രീജ, ശ്രീലത, ശ്രീജിമ
സഹോദരി ഭർത്താവ്- രമേശൻ കച്ചവടം ബേഗ്ലൂർ, രാജീവൻ കച്ചവടം ബേഗ്ലൂർ, ഉദയൻ (ഗവ:ഹോസ്പിറ്റൽ മാഹി)
സംസ്കാരം ഇന്ന് വൈകുന്നേരം പുന്നോലിലെ വീട്ടുവളപ്പിൽ .
മാഹി.ചാലക്കര യിലെ അച്ചമ്പത്ത്
ശ്രീജിഷ ടിപി (42)
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിര്യാതയായി.
ഭർത്താവ് :സജീവൻ അച്ചമ്പത്ത്
(രാജ എൻ്റർപ്രൈസസ് പള്ളൂർ)
ഏക മകൻ: രഹൻ
(വിദ്യാർത്ഥി ഐ. കെ. കെ പന്തക്കൽ)
അമ്മ: ശ്രീമതി (പുന്നോൽ)
അച്ചൻ: പരേതനായ താഴെപുരയിൽ കരുണൻ.
സഹോദരിമാർ: ശ്രീജ, ശ്രീലത, ശ്രീജിമ
സഹോദരി ഭർത്താവ്- രമേശൻ കച്ചവടം ബേഗ്ലൂർ, രാജീവൻ കച്ചവടം ബേഗ്ലൂർ, ഉദയൻ (ഗവ:ഹോസ്പിറ്റൽ മാഹി)
സംസ്കാരം ഇന്ന് വൈകുന്നേരം പുന്നോലിലെ വീട്ടുവളപ്പിൽ .

രാജലക്ഷ്മി നിര്യാതയായി
തലശ്ശേരി:ഊരാങ്കോട്ട് പുല്ലമ്പിൽ താഴെ സർഗ്ഗത്തിൽ രാജലക്ഷ്മി ടി കെ (70) നിര്യാതയായി. ഭർത്താവ്: പുരുഷോത്തമൻ കാരായി ( എയർഫോഴ്സ് വാറണ്ട് ഓഫീസർ റിട്ടയേഡ് ). മക്കൾ: കേണൽ ഡോ: ജോഷിൽ രാജ്. ( റിട്ടയേഡ് ) ബാംഗ്ലൂർ, ശ്രുതി ( ഓസ്ട്രേലിയ,. മരുമക്കൾ: ജോസ്നാ രാജ് പയ്യോളി, അമർ കായിക്ക്( എൻജിനീയർ ഓസ്ട്രേലിയ), പേരമക്കൾ : ദിയ, ദിവ, കൃഷ് രാജ്, ഇവാ. സഹോദരങ്ങൾ: ബാനുമതി, രത്നാകരൻ, തിലകൻ, ശശി. ശവസംസ്കാരം 24 ന് രാവിലെ 10 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്മശാനം

പി.വി.സതി നിര്യാതയായി
തലശ്ശേരി: സൈദാർ പള്ളിയിൽ ബാങ്കുപുരയിൽ -രഷ്നി - പി.വി.സതി (91) ചെന്നൈ മുത്തുകാട് ബ്ലൂം ഫീൽഡിൽ നിര്യാതയായി
അവിവാഹിതയാണ്.
സഹോദരങ്ങൾ:പരേതരായ പി.വി.കരുണാകരൻ, പി.വി. ഭാസ്ക്കരൻ ,ഡോ: പി വി.രാമദാസ്, പി.വി. ഇന്ദിര, പി.വി. ഭാർഗ്ഗവി, പി.വി.രാധ പി.വി.ലീല

മിനി ദിശ 2025 സംഘാടക സമിതി രൂപവത്കരിച്ചു
തലശ്ശേരി,സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 31 നവംബർ 1 തീയതികളിൽ നടക്കുന്ന ദിശ ഉന്നത വിദ്യാഭ്യാസ എക്സ്പോയുടെ സംഘാടക സമിതി രൂപവൽക്കരണം നടന്നു . പൊതു വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് ഉന്നത വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിക്കുന്നത് .വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപന ങ്ങളുടെ സ്റ്റാളുകൾ , വൈജ്ഞാനിക രംഗത്തെ നൂതന ആശയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകൾ അഭിരുചി പരീക്ഷകൾ , വിദ്യാർത്ഥികളുടെ പേപ്പർ പ്രസന്റേഷൻ എന്നീ മേഖലകളിലായി തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ56 ൽ പരം ഹയർ സെക്കൻ്ററി സ്കൂളുകളിൽ നിന്ന് 5000 ത്തിലധികം കുട്ടികളും , രക്ഷിതാക്കൾ ഉൾപ്പെടെ യുള്ള പൊതുജനങ്ങളും പങ്കെടുക്കും. റീസെന്റ് ട്രെൻഡ്സ് ഇൻ കരിയർ സ്റ്റഡി എബ്രോഡ് , ട്വൻറി ഫസ്റ്റ് സെഞ്ച്വറി സ്കിൽസ്, സംരംഭകത്വം എന്നീ മേഖല കളെ അടിസ്ഥാനമാക്കി യുള്ള സെമിനാറുകൾ , ചർച്ചകൾ എന്നിവനടക്കും. ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻ സ് & അഡോളസെൻ്റ് കൗൺസിലിംഗ് സെല്ലിന്റെ കീഴിൽ വ്യത്യസ്ത മേഖല കളെ അടിസ്ഥാനമാക്കി യുള്ള 15 സ്റ്റാളുകളും , അതിനു പുറമെ ഉന്നത വിദ്യാഭ്യാസമേഖലയിലെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളും ഈ മേളയിൽ പങ്കെടുക്കും . ഹയർ സെക്കൻഡറി വിഭാഗം അസിസ്റ്റൻറ് കോർഡിനേറ്റർ വി.സ്വാതി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ശ്രീ മുഹമ്മദ് സാജിദ് അധ്യക്ഷത വഹി ച്ചു .തലശ്ശേരി വിദ്യാഭ്യാസ ജില്ല കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൺവീനർ സി.മനീഷ് പദ്ധതി വിശദീകരിച്ചു . സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാജി ഫിലിപ്പ് സ്വാഗതം പറഞ്ഞു . ഗവൺ മെൻറ് ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ R.സരസ്വതി , കൊടുവള്ളിഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ടി.നിഷീദ്, സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ മദർ പി ടി എ പ്രസി.സീന ശ്രീകുമാർ , തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജോയ് ജോസ് പോൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . സെൻറ് ജോസഫ്സ് ഹയർ സെക്ക ൻഡറി സ്കൂൾ കരിയർ ഗൈഡ് അബ്ദുൽ ഷുക്കൂർ നന്ദി പറഞ്ഞു
ഭാരവാഹികളായി
ചെയർപേഴ്സൺ:
കെ. എം ജുമുന റാണി(ചെയർ പേഴ്സൺ , തലശ്ശേരി നഗരസഭ)
ജനറൽ. കൺവീനർ:ഷാജി ഫിലിപ്പ് (പ്രിൻസിപ്പാൾ,സെൻ്റ്
ജോസഫ്സ് HSS , തലശ്ശേരി). കോർഡിനേറ്റർ :
സി. മനീഷ് (തലശ്ശേരി വിദ്യാഭ്യാസ ജില്ല കരിയർ ഗൈഡൻസ് അഡോൾസ് & കൗൺസി ലിംഗ് സെൽ.കൺവീനർ)

അബു -ചാത്തുക്കുട്ടി ദിനാചരണം
ധർമ്മടം :കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ രക്തസാക്ഷികളാണ് തലശ്ശേരി ജവഹർഘട്ട് സംഭവത്തിൽ വെടിയേറ്റ്
മരിച്ച അബുവും ചാത്തുക്കുട്ടിയുമെന്ന് സി.പി.ഐ
സംസ്ഥാന കൗൺസിലംഗം സി.എൻചന്ദ്രൻ പറഞ്ഞു.
ചിറക്കുനിയിൽ ചാത്തുക്കുട്ടിയുടെ
സ്മൃതികുടീരത്തിൽ രാവിലെ സി.പി.ഐ സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണയോഗവും ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
അടരാടുക എന്നതിലേക്ക്ജനങ്ങളുടെ രഥം ഉരുണ്ടപ്പോഴാണ് ചുവപ്പ് ഗോപുരങ്ങൾ കേരളത്തിലാകെ ഉയർന്നത്.
അബുവും ചാത്തുക്കുട്ടിയും ആത്മാർപ്പണത്തിൻ്റെ തിളങ്ങുന്ന മുദ്രകളാണ്. അതിൽപോരാട്ടത്തിൻ്റെയും ത്യാഗത്തിൻ്റെയും
രക്തക്കറയുണ്ട്.ഭീകരമായ പൊലീസ് മർദ്ദനത്തിൻ്റെ അവശേഷിപ്പുകളുമായി ജീവിച്ച സമരസേനാനികളുമുണ്ട്.
കനൽപ്പാതയിലേക്കാണ് ആ ധീരന്മാർ ഇറങ്ങി നടന്നതെന്നും സി.എൻ ചന്ദ്രൻ പറഞ്ഞു.
ജവഹർഘട്ട് രക്തസാക്ഷികളുടെസ്മൃതികുടീരത്തിൽ സി.പി.ഐ നേതാക്കളും പ്രവർത്തകരും രാവിലെപുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി.പരിപാടിയിൽ സി.ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി അഡ്വ.എം.എസ് നിഷാദ്
സംസാരിച്ചു.എം.ബാലൻ,മഹേഷ്കുമാർ മoത്തിൽ,സി.എൻ ഗംഗാധരൻ,
എം.സജീവൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
ഭാരതീയവിചാരകേന്ദ്രം വൈചാരിക സദസ്സ്
ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി പ്രതിമാസം നടത്തുന്ന വൈചാരിക സദസിന്റെ ഭാഗമായി ഒക്ടോബർ 28 ഞായറാഴ്ച്ച കാലത്ത് പത്തു മണിക്ക് വൈചാരിക സദസ്സ് നടത്തും. ഇരട്ടപ്പിലാക്കുൽ സ്വരലയ ഹാളിൽ നടക്കുന്ന പരിപാടിയിൽ സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തെ ആസ്പദമാക്കി ചിക്കാഗോ പ്രസംഗത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ ഡോ. കെ. ചന്ദ്രൻ പ്രബന്ധം അവതരിപ്പിക്കും

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group