ഫ്രഞ്ച് ശിൽപ്പമായ മറിയന്ന് പ്രതിമയുടെ മുഖം വികൃതമായി :ചാലക്കര പുരുഷു

ഫ്രഞ്ച് ശിൽപ്പമായ മറിയന്ന് പ്രതിമയുടെ മുഖം വികൃതമായി :ചാലക്കര പുരുഷു
ഫ്രഞ്ച് ശിൽപ്പമായ മറിയന്ന് പ്രതിമയുടെ മുഖം വികൃതമായി :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Sep 22, 11:29 PM

ഫ്രഞ്ച് ശിൽപ്പമായ മറിയന്ന് പ്രതിമയുടെ മുഖം വികൃതമായി

:ചാലക്കര പുരുഷു


മാഹി : ഫ്രഞ്ച് വിപ്ലവസ്മരണയുടെ നൂറാം വാർഷിക നാളിൽ ഫ്രഞ്ച് ഭരണാധികാരികൾ മയ്യഴി അഴിമുഖത്തെ ടാഗോർ ഉദ്യാനത്തിൽ സ്ഥാപിച്ച അഭൗമ സൗന്ദര്യമുള്ള കാലത്തെ അതിജീവിച്ച ' മറിയന്ന് , പ്രതിമയുടെ ശിൽപ്പത്തിന്റെ മുഖം നിറയെ വസൂരി പിടിപെട്ടത് പോലെ നിറയെ കുരുക്കൾ വന്ന് വികൃതമായി.

 പാര്‍ക്കില്‍ എത്തുന്ന ദേശ- വിദേശ സഞ്ചാരികളെ ഏറെ ആകർഷിച്ചു വന്ന അതീവ പ്രാധാന്യമുള്ളഫ്രഞ്ച് വാസ്തുശിൽപ്പ ചാരുതയാർന്ന ചരിത്രസ്മാരകമാണിത്.പാർക്കിന് നടുവിൽ വിസ്താരമേറിയ തറയിൽ അതീവ പ്രൗഢിയോടെ ഇന്നും നില കൊള്ളുന്ന മരിയന്ന് പ്രതിമ ചരിത്രാന്വേഷികൾക്ക് മായിക കാഴ്ചയാണ്. മാഹിയിലെ ഫ്രഞ്ച് പൗരന്മാര്‍ക്ക് ഇത് വെറുമൊരു പ്രതിമയല്ല. അനശ്വരമായ ഫ്രഞ്ച് വിപ്ലവത്തിന്‍റെ ജ്വലിക്കുന്ന സ്‌മാരകം കൂടിയാണ്.

ജൂലൈ 14 നും, നവമ്പർ 11 നും അവർ ഈ സ്തൂപത്തിന് മുന്നിലെത്തി ഫ്രഞ്ച് ദേശീയ ഗാനമായ മർ സേയസും, ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ച് ഇരു രാഷ്ട്രങ്ങളുടേയും പതാകകൾക്ക് സാല്യൂട്ട് ചെയ്ത് മറിയന്ന് പ്രതിമയിൽ പുഷ്‌പമാല്യം ചാർത്തും പ്രതിമയുടെ ശില്‍പ്പികള്‍ ഷാര്‍ലെ ഗൊത്തിയോയും, ഴാക്ക് ഫ്രാന്‍സ് സായിപ്പുമാണ്. ടാഗോര്‍ പാര്‍ക്കില്‍ സര്‍വ്വ ആദരവോടും കൂടിയാണ് മരിയാന്‍ പ്രതിമ പരിപാലിക്കപ്പെടുന്നത്.

ഫ്രഞ്ച് വിപ്ലവത്തിന്‍റെ സ്‌മാരകമെങ്കിലും മയ്യഴിക്കാരെല്ലാം തങ്ങളുടെ ദേവതയുടെ സ്ഥാനമാണ് മരിയന്നിന് നല്‍കിപ്പോരുന്നത്. ഫ്രഞ്ച് വിപ്ലവം വിജയിച്ചതോടെ രാജാവിനെതിരെ പോരാടിയതിന്‍റെ പ്രതീകമായാണ് മരിയാന്‍ പ്രതിമ സ്ഥാപിക്കപ്പെട്ടത്. 1789 ലാണ് ഫ്രഞ്ച് വിപ്ലവം നടന്നത്. വിപ്ലവത്തിന്‍റെ ശതാബ്‌ദി ആഘോഷിച്ചു കൊണ്ട് 1889 ഡിസംബറിലാണ് പ്രതിമഇവിടെ പുഴയോരത്ത് സ്ഥാപിച്ചത്.

ഫ്രാൻസിൽ നിർമ്മിച്ച മരിയാന്ന് പ്രതിമ ഏറെ പ്രയാസപ്പെട്ടാണ് ഫ്രഞ്ചുകാര്‍ മാഹിയിലെത്തിച്ചത്. ഫ്രാന്‍സില്‍ രൂപ കല്‍പ്പന ചെയ്‌ത് നിര്‍മ്മിച്ച ഈ സ്വാതന്ത്ര്യ സ്‌തൂപം കപ്പല്‍ വഴി മാഹിയിലേക്ക് കൊണ്ടുവരികയായിരുന്നു. പ്രതിമയില്‍ റോമാക്കാരുടെ സ്വാതന്ത്ര്യ ചിഹ്നമായ ഫ്രീജിയന്‍ തൊപ്പിയും ശാന്തിയുടെ അടയാളമായ ഓക്ക് -ഒലീവ് ഇലകള്‍ കൊണ്ടുള്ള മാലയും അണിയിച്ചിട്ടുണ്ട്.

മാഹിയിൽ

ദേശീയ പ്രസ്ഥാനം സജീവമായ വേളയില്‍, ഫ്രഞ്ച് വിരുദ്ധ പോരാട്ടത്തിനിടെ ഒരിക്കല്‍ മരിയാന്‍ പ്രതിമ മയ്യഴി പുഴയിലേക്ക് വലിച്ചെറിയപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് മാനസിക വെല്ലുവിളി നേരിടുന്ന ഒരാളുടെ പരാക്രമത്തിനും മരിയാന്‍ പ്രതിമ ഇരയായി. അന്ന് തല തല്ലിപ്പൊട്ടിച്ച് ഈ പ്രതിമ മയ്യഴി പുഴയിലേക്ക് എറിയപ്പെടുകയായിരുന്നു. രണ്ട് തവണ മാഹി പുഴയില്‍ പതിച്ച പ്രതിമ മയ്യഴി ഭരണ കൂടം വീണ്ടും പുറത്തെടുത്ത് പുന:സ്ഥാപിക്കുകയായിരുന്നു.

 എന്നാല്‍ മരിയാന്‍ പ്രതിമക്ക് കണ്ണു കൊള്ളാതിരിക്കാന്‍ ഫ്രഞ്ചുകാര്‍ രക്ഷ കെട്ടിയ കഥ അധികം ആര്‍ക്കും അറിയില്ല.

ഗ്രീക്ക് ഇതിഹാസ കഥകളിലെ മെഡൂസയുടെ തലയാണ് മരിയാന്‍ പ്രതിമയെ സംരക്ഷിക്കാന്‍ കെട്ടിയിട്ടുളളത്. ഗ്രീക്ക് കഥയിലെ സ്ത്രീ പിശാചുക്കളായ മൂന്ന് പേരില്‍ ഉഗ്ര രൂപിണിയാണ് മെഡൂസ. തലമുടി പാമ്പുകളായി ഇഴയുന്ന തരത്തിലാണ് രൂപം. തുറിച്ച കണ്ണുകളുള്ള മെഡൂസയുടെ ദൃഷ്‌ടിയില്‍ പെട്ടാല്‍ ശിലയായി മാറുമെന്നാണ് വിശ്വാസം.

സമുദ്ര ദേവനായ പൊസൈഡോണ്‍ ത്രിശൂലമേന്തി നീരാളിയുടെ വേഷത്തില്‍ മെഡൂസയുടെ തല കൊയ്‌തെടുത്തെന്നാണ് വിശ്വാസം. കാലമേറെ കഴിഞ്ഞിട്ടും മെഡൂസ മയ്യഴിക്കാരുടെ പൊട്ടക്കണ്ണിയായി മരിയാന്‍ പ്രതിമയെ സംരക്ഷിക്കുന്നു. മോണാലിസയുടെ മുഖശ്രീ അഴകുളള മരിയാന്‍ സ്‌തൂപത്തില്‍ പിശാചിന്‍റെ മുഖം പതിപ്പിച്ചതിന് കാരണമെന്തെന്ന് ഏറെക്കാലമായി തെരയുന്നവര്‍ക്കുള്ള ഉത്തരമിതാണ്. പ്രതിമയും തറയില്‍ ഉറപ്പിച്ച് വച്ച ചതുര സ്‌തംഭവും കൂടിച്ചേരുന്നിടത്താണ് ഉറുക്ക് കെട്ടി വച്ചതിന് സമാനമായി സ്‌തംഭത്തിന്‍റെ നാല് ഭാഗത്തും മെഡൂസയുടെ രൂപം കൊത്തി വച്ചിട്ടുളളത്. മലയാളികള്‍ കണ്ണേറില്‍ വിശ്വസിച്ചു കൊണ്ട് രൂപങ്ങളും ചിത്രങ്ങളും വയ്‌ക്കുന്ന പതിവുണ്ട്. അതിന്‍റെ യൂറോപ്യന്‍ പകര്‍പ്പാണ് മെഡൂസയുടെ രൂപത്തില്‍ ഫ്രഞ്ചുകാര്‍ കൊത്തിവച്ചിരിക്കുന്നത്. അങ്ങിനെയാണ് മരിയാന്നിലൂടെ മെഡൂസയും മാഹിയിലെത്തിയത്.

മയ്യഴിയിലെ ഇന്തോ-ഫ്രഞ്ച് സംസ്കൃതിയുടെമൂല്യവത്തായ ഈ ശേഷിപ്പ് സംരക്ഷിക്കാൻ അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.


ചിത്രവിവരണം: വികൃതമായ നിലയിൽ മരിയന്ന് പ്രതിമയുടെ മുഖ ഭാഗം

capture

കോവുക്കൽ കടവിൽ വിദ്യാരംഭം


മാഹി: മഹാകവി കുട്ടമത്ത് സംസ്കൃതികേന്ദ്രവും , വാ സ്തുഭാരതി വേദിക് റിസർച്ച് അക്കാദമിയും അഴിയൂർ കോവുക്കൽ കടവിനടുത്ത് 'പൂമാലിക' യിൽ വിജയദശമിയായ ഒക്ടോബർ രണ്ടിന് എഴുത്തിനിരുത്തൽ ചടങ്ങ് നടത്തും. 

ഡോ-.നിശാന്ത്-തോപ്പിൽ-m.phil,ph.d------dr.nishanth-thoppil--m.phil,ph.d

വാസ്തുഭാരതി ചെയർമാൻ

ഡോ. നിശാന്ത് തോപ്പിൽ M.Phil,Ph.D  

ഉദ്ഘാടനം ചെയ്യും.

dr-k-k-n-kurup

കാലിക്കറ്റ് സർവകലാ ശാല മുൻ വിസിയും, ഗവേഷകനുമായ ഡോ. കെ.കെ.എൻ. കുറുപ്പ്കുട്ടികളെ എഴുത്തിനിരുത്തും. ദക്ഷിണയായി ഒരുരൂപ മാത്രമേ സ്വീകരിക്കൂ.

രജിസ്ട്രേഷ ന് ബന്ധപ്പെടുക: 8921364179, 9447079574, 9847832828.ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph.D 

whatsapp-image-2025-09-22-at-20.54.20_62b3d926

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.


മാഹി:പുതുച്ചേരി പൊലീസ് മാഹി സബ് ഡിവിഷന്റെയും തലശ്ശേരി മിഴി കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

മാഹി പൊലീസ് സൂപ്രണ്ട് വിനയ് കുമാർ ഗാഡ്ഗെ ഉദ്ഘാടനം ചെയ്തു.

മാഹി സർക്കിൾ ഇൻസ്പെക്ട്ർ പി എ അനിൽ കുമാർ ,

എസ് ഐ മാരായ അജയകുമാർ, പ്രദീപ് കുമാർ, സുരേഷ് ബാബു, എസ് ജയശങ്കർ നേതൃത്വം നല്കി.

 മാഹിലെ മുഴുവൻ പൊലീസ് സേനാംഗങ്ങളും കുടുംബാഗങ്ങളും ക്യാമ്പ് പ്രയോജനപ്പെടുത്തി.


ചിത്രവിവരണം:പൊലീസ് സൂപ്രണ്ട് വിനയ് കുമാർ ഗാഡ്ഗെ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-09-22-at-20.53.45_71ae197d

പുസ്തക പൂക്കാലം - പുസ്തക ചർച്ച


 ന്യൂമാഹി റെഡ് സ്റ്റാർ ലൈബ്രറിയിൽ പുസ്തക പൂക്കാലത്തിന്റെ ഭാഗമായി കല്ലായി ഗ്രാമത്തിന്റെ കഥ " എന്ന പ്രാദേശിക ചരിത്രത്തെക്കുറിച്ചുള്ള

പുസ്തക ചർച്ച വി.മനോജ് ഉദ്ഘാടനം ചെയ്തു

  എ.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. എൻ.വി. രമേശൻ, കെ.പി.രാമദാസൻ, വി.കെ.സുരേഷ് ബാബു, കെ.പി.രാഘവൻ , എൻ.പി. സജീവൻ , സി.കെ.പ്രകാശൻ, വി.കെ. ഭാസ്കരൻ,

അബ്ദുൾ കരിം സംസാരിച്ചു.

 മികച്ച വായനക്കാരെ അനുമോദിച്ചു. ഓണാഘോഷ മത്സര വിജയികൾക്ക്സമ്മാനംനല്കി. തുണിസഞ്ചികൾ വിതരണം ചെയ്തു


ചിത്രവിവരണം: വി.മനോജ് ഉദ്ഘാടനം ചെയ്തു.


whatsapp-image-2025-09-22-at-20.52.35_f3534fbf

വയൽ നട റോഡ് ശുചീകരിച്ചു.


മാഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് സേവന ദ്വിവാരമായ സേവാ പഖ്‌വാഡ ഭാഗമായി ബിജെപി മാഹി മണ്ഡലം മഹിളാ മോർച്ചയുടെ  നേതൃത്വത്തിൽ പള്ളൂർ വയൽ നട റോഡ് ശുചീകരിച്ചു.

ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം പുതുച്ചേരി ബിജെപി സംസ്ഥാനസമിതി അംഗം ദിനേശൻഅങ്കവളപ്പിൽ നിർവഹിച്ചു.

മഹിളാ മോർച്ച പ്രസിഡന്റ്‌ കെ പി റീന അധ്യക്ഷത വഹിച്ചു.

എം വി സുഷാന്ത്‌ പണി ആയുധം കൈ മാറി.

ബിജെപി മാഹി മണ്ഡലം ജനറൽ സെക്രട്ടറിമാരായ മഗിനേഷ് മഠത്തിൽ, ത്രിജേഷ്, വൈസ് പ്രസിഡന്റ്‌ ഷനില, മഹിളാ മോർച്ച സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗംഅർച്ചന അശോക്, , കിസാൻ മോർച്ച അംഗം ജയസൂര്യ ബാബു, സ്റ്റേറ്റ് ഗവൺമെന്റ് സെൽ അംഗം ഹരിദാസ് പനത്തറ, മഹിളാ മോർച്ച അംഗങ്ങളായ സുഹാസിനി, ബിന്ദു, രഞ്ജിനി സുധ സംബന്ധിച്ചു.


whatsapp-image-2025-09-22-at-20.51.56_0d64b39a

കിഡ്സ് പാർക്ക് തുറന്നു


തലശ്ശേരി മുബാറക്ക എൽ.പി.സ്കൂളിൽ പുതുതായി തയ്യാറാക്കിയ കിഡ്സ് പാർക്കിൻ്റെ ഉദ്ഘാടനം മാനേജർ സി.ഹാരിസ് ഹാജി നിർവ്വഹിച്ചു. മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡണ്ട് എ.കെ.സകരിയ, സെക്രട്ടറി ബഷീർ ചെറിയാണ്ടി, അംഗങ്ങളായ പ്രൊഫ. എ.പി.സുബൈർ, മുഷ്താഖ് കല്ലേരി,

എ.എൻ.പി.ഷാഹിദ്, തഫ്ലീം മാണിയാട്ട്, ഹെഡ്മാസ്റ്റർ എം.ജെ. അബ്ദുൽനാസിഫ്,പി.ടി.എ.പ്രസിഡണ്ട് പി.സി.റബീസ്, മദർ പി.ടി.എ പ്രസിഡണ്ട് ഫർസാന ,സ്റ്റാഫ് സെക്രട്ടറി എം. സാജിം പ്രസംഗിച്ചു.


whatsapp-image-2025-09-22-at-20.51.29_37f71e18

വാണിയ സമുദായ സംഗമം നടന്നു


 മാഹി :ചൂണ്ടിക്കൊട്ട നാണിയമ്മ കൺവെൻഷൻ സെന്ററിൽ വാണിയ സമുദായ സംഗമംസംഘടിപ്പിച്ചു. മാഹി എംഎൽഎ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു 

ആചാരങ്ങളും അനുഷ്ഠാനങ്ങളും വരുംതലമുറകളും നിലനിർത്തി മുന്നോട്ടു കൊണ്ടുപോവണമെന്ന് എം. എൽ. എ.പറഞ്ഞു.

 വാണിയ സമുദായ സംഗമം സ്വാഗതസംഘം ചെയർമാൻ കെ കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു.

വാണിയ സമുദായ സമിതി കേരള സംസ്ഥാന പ്രസിഡണ്ട് വി.സി നാരായണൻ മുഖ്യഭാഷണം നടത്തി.

 വാണിയ സമുദായ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട്

 ചന്ദ്രൻ നാലപ്പാടം,

 വാണിയ സമുദായ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി കുന്നാവ്, വാണിയ സമുദായ സമിതി കൺവീനർ അഡ്വക്കേറ്റ് പി പി രാധാകൃഷ്ണൻ,

 നളിനി ചാത്തു,

 സംസാരിച്ചു.

സമുദായത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.

സ്വാഗതസംഘം ജോയിൻറ് കൺവീനർ

 കെ എം രവീന്ദ്രൻ സ്വാഗതവും കെ എം പവിത്രൻ നന്ദിയും പറഞ്ഞു.



ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-09-22-at-20.33.46_784cc6af

നവരാത്രി സംഗീതാരാധന തുടങ്ങി


മാഹി: മലബാറിലെ പ്രമുഖ സംഗീത വിദ്യാലയമായ ജപ സ്കൂൾ ഓഫ് . മ്യൂസിക്കിന്റെ നവരാത്രി ആഘോഷങ്ങൾ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു.

സി.എച്ച്. ഗംഗാധരൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. ഇ നാരായണൻ നായർ വടകര അദ്ധ്യക്ഷത വഹിച്ചു.

ടി.പി.സുരേഷ് ബാബു,

എൻ.പി.വിജീഷ്,സുരേഷ് ബാബു വട്ടോളി,

രേഷ്മ മാഹി സംസാരിച്ചു.തുടർന്ന്

ആനവാതുക്കൽ വേണുഗോപാല ക്ഷേത്രത്തിൽ സംഗീതാചാര്യൻ യു.ജയൻ മാസ്റ്റരുടെ ഉദ്ഘാടന കച്ചേരി നടന്നു

 ഇന്ന് കാലത്ത് 6 മണിക്ക് കുറിച്ചിയിൽ പുന്നോൽ കലാക്ഷേത്രത്തിൽ പൂജാദികർമ്മങ്ങളോടെപരിപാടി തുടരും.

 23 ന് കോടിയേരി തൃക്കൈ ശിവക്ഷേത്രത്തിൽ വൈ7 മണിക്ക് യു. ജയൻമാസ്റ്റരുടെ സംഗീത കച്ചേരിയും, വിദ്യാർത്ഥികളുടെ സംഗീതാരാധനയും ഭക്തിഗാനാമൃതവും നടക്കും.26 ന് വൈ: 7മണിക്ക് വെള്ളികുളങ്ങര ശിവക്ഷേത്രത്തിൽ സംഗീതാരാധനയം, ഭക്തിഗാനാമൃതവും നടക്കും.28 ന് ഹംസ കുളങ്ങര മെലെടത്ത് ശിവക്ഷേത്രത്തിൽ സംഗീത പഠന യാത്രയും സംഗീത കച്ചേരിയും, ഭക്തി ഗാനാമൃതവും നടക്കും. 29 ന് വൈ6 മണിക്ക് പരവന്തല ക്ഷേത്രത്തിൽ വൈ 6 മണിക്ക് ഭക്തിഗാനാമൃതവും, സംഗീതാരാധനയും നടക്കും. 30 ന് മാഹി ആനവാതുക്കൽ ക്ഷേത്രത്തിൽ സംഗീതാരാധനയും കച്ചേരിയും 1 ന് ലോകനാർകാവിൽ മഹാനവമി നാളിൽ യു . ജയൻമാസ്റ്റരുടെ 10 മണിക്കൂർ സംഗീത യജ്ഞം തുടർന്ന് ത്യാഗരാജവത്മ രത്ന കീർത്തനാലാപനം. വയലിൻ കച്ചേരി വെള്ളികുളങ്ങര ശിവക്ഷേത്രത്തിൽ വൈ: 6.30 ന് സംഗീത കച്ചേരി ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം സംഗീതാർച്ചന വയലിൻ കച്ചേരി 2 ന് കാലത്ത് 9 മണിക്ക് വിജയദശമിനാളിൽ വിദ്യാരംഭം മടപ്പള്ളി ജപ സ്കൂളിൽ . ഉച്ചക്ക് ശേഷം 3 മണിക്ക് മാഹി സി.എച്ച്. ഗംഗാധരൻ (പ്രസ്സ് ക്ലബ്ബ് )ഹാളിൽ വിദ്യാരംഭംനടക്കും.


whatsapp-image-2025-09-22-at-20.55.34_9a69be97

അധികൃതരുടെ ശ്രദ്ധയ്ക്ക്"


കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഇന്ന് തിങ്കളാഴ്ച (22/09/2025) രാവിലെ 11 മണിക്ക് ശേഷം ടോക്കൺ എടുക്കാനായി രണ്ട് വരികളായി ക്യൂ നിൽക്കുന്ന (സ്ത്രീകൾ - പുരുഷന്മാർ) ആളുകളുടെ ഇടയിൽ കൂടി വെയിസ്റ്റ് എടുക്കുന്ന വാഹനങ്ങൾ പോയതും മടങ്ങി വന്നതുമായ കാഴ്ചകൾ ആണ് ചിത്രങ്ങളിൽ. സ്ത്രീകളുടേയും പുരുഷന്മാരുടേയും നീണ്ട ക്യൂവിന്റെ ഇടയിൽ കൂടിയാണ് വാഹനങ്ങൾ കടന്നു പോയതും തിരിച്ചു പോയതും. ഇത് ക്യൂ നിൽക്കുന്ന ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഇതിനൊരു പരിഹാരം കാണണമെന്ന് ഉണർത്തുന്നു.


ബഷീർ ഏരത്ത്

ന്യൂമാഹി


nmn

ഗാന്ധിജിയുടെ ദർശനങ്ങൾക്ക് സർഗ്ഗാത്മക പ്രയോഗമാർഗ്ഗം നിർദ്ദേശിച്ചത് .ഡോ. രാം മനോഹർ ലോഹ്യ: പി.എൻ.ഗോപീകൃഷ്ണൻ


മാഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ ഗാന്ധിജിയുടെ ദർശനങ്ങൾക്ക് സമഗ്രവും സർഗ്ഗാത്മകവുമായ പ്രയോഗമാർഗ്ഗം നിർദ്ദേശിച്ചത് സോഷ്യലിസ്റ്റ് ചിന്തകൻ .ഡോ. രാം മനോഹർ ലോഹ്യ ആയിരുന്നുവെന്ന് കവിയും ,സാമൂഹികചിന്തകനുമായ പി. എൻ. ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു. മയ്യഴി മലയാള കലാഗ്രാമത്തിൽ മയ്യഴി വിപ്ലവത്തിലെ വീരനായകനും പ്രമുഖ പത്രപ്രവർത്തകനും കവിയുമായ മംഗലാട്ട് രാഘവൻ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു ഗോപീകൃഷ്ണൻ. 


ഇന്ത്യയുടെ ദേശീയജീവിതത്തിൽ ലോഹ്യയും സോഷ്യലിസ്റ്റ് പ്രസ്ഥാനവും നല്കിയ സംഭാവനകൾ സുപ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ ഫാസിസ്റ്റ് ഭീഷണിയിൽനിന്നും രാജ്യത്തെ രക്ഷിക്കാനുള്ള നീക്കത്തിന്റെ തുടക്കം ബീഹാറിലും അതിന്റെ മുഖ്യപങ്ക് അവിടെയുള്ള സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിനായിരിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.


വിവർത്തനത്തിന്റെ സർഗ്ഗാത്മകതയും കൃത്യതയും പുലർത്തിയ കവിയും വിവർത്തകനുമായിരുന്നു മംഗലാട്ട് രാഘവനെന്ന് മാതൃഭൂമി മുൻ അസോസിയേറ്റ് എഡിറ്റർ സി. പി. വിജയകൃഷ്ണൻ അനുസ്മരണപ്രഭാഷണത്തിൽ പറഞ്ഞു. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എൻ. പി. ചെക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വിജയരാഘവൻ ചേലിയ, അഡ്വക്കേറ്റ് വിനോദ് പയ്യട, വി. കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. അനുസ്മരണസമിതി പ്രസിഡൻ്റ് പി. പി. ശശീന്ദ്രൻ സ്വാഗതവും സെക്രട്ടറി ഡോ. മഹേഷ് മംഗലാട്ട് നന്ദിയും പറഞ്ഞു.


ചിത്ര വിവരണം: പി.എൻ ഗോപി കൃഷ്ണൻ സ്മാരക പ്രഭാഷണം നടത്തുന്നു


qqqqqqqqqqqqqqqqqq

നവരാത്രി സംഗീതോത്സവത്തിനു തുടക്കാമായി


മാഹി:ന്യൂ മാഹി പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രം നവരാത്രി മഹോത്സവത്തിനു തുടക്കാമായി.

 ശ്യാമിലി കുറുവക്കാട് & പാർട്ടി അവതരിപ്പിക്കുന്ന

 ഭജനാമൃതത്തോടെ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിനു തുടക്കം കുറിച്ചത്.


ക്ഷേത്ര പ്രസിഡന്റ്‌ ഒ വി സുഭാഷ് ശ്യാമിലി കുറുവക്കാടിനെ പൊന്നാട അണിയിച്ചു ആദരിച്ചു.

ക്ഷേത്ര സെക്രട്ടറി ഷാജി കൊള്ളുമ്മൽ സ്വാഗതം പറഞ്ഞു.


നാളെ വൈകുന്നേരം7:45: ന് നൃത്താർച്ചന,

24.ന് വൈ 7:45 ന് ഭക്തി ഗാനങ്ങൾ,

25.ന് വൈ 7:45 ന് നാട്യഗൃഹം ചാലക്കര അവതരിപ്പിക്കുന്ന നൃത്താഞ്ജലി,               

26. ന് വൈ 7:45 ന്  

ശ്രീനാരായണമഠം കവിയൂർ അവതരിപ്പിക്കുന്ന നൃത്തസംഗീത വിരുന്ന്.

27.ന് 7:45ന് 

തരംഗിണി  മാഹി അവതരിപ്പിക്കുന്ന ഭക്തിഗാന സുധ,

28.ന് വൈ7:45 ന്

ആശ്രയ റസിഡൻസ് അവതരിപ്പിക്കുന്ന സംഗീത നൃത്ത സന്ധ്യ,

29. ന് വൈ7:45 ന് 

 ശ്രീരഞ്ജിനി കണ്ണൂർ മാഹി, അവതരിപ്പിക്കുന്ന നൃത്തോത്സവം,

30.ന് വൈ 5ന് ഗ്രന്ഥം വെപ്പ്

 7:45 ന്: ശ്രീ വള്ളിനായകമഠം അവതരിപ്പിക്കുന്ന ഭജൻസ്,       

1.ന് വൈ:

6 ന് നവരാത്രി കിഴി സമർപ്പണം,വാഹനപൂജ,

7 ന് മാങ്ങോട്ടുംകാവ്  

 കലാകേന്ദ്രം അവതരിപിക്കുന്ന അമൃതസംഗീതം

2.ന് 8 മണിക്ക് സരസ്വതി പൂജ,

8:30 ന് വിദ്യാരംഭം,

9:30 ന് ഗ്രന്ഥമെടുപ്പ്,

പതിവ് പൂജകൾക്ക് പുറമെ:- ലളിതാസഹസ്രനാമജപം,എല്ലാ ദിവസവും ലഘുഭക്ഷണം. 

,മേൽശാന്തിമാരയ ബ്രഹ്മശ്രീ മുരളീധരൻ നമ്പൂതിരി ,ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരി. എന്നിവർ പൂജാദികർമങ്ങൾക്ക് കാർമികത്വം വഹിക്കുന്നത്.


whatsapp-image-2025-09-22-at-21.23.14_8b65ad17

റസിയ നിര്യാതയായി..

തലശ്ശേരി: ഇല്ലിക്കുന്ന് പൂവനായിയിൽ റസിയ ( 62 ) നിര്യാതയായി.. ഭർത്താവ് - ഒ കെ അബുബക്കർ. മക്കൾ - നവാസ്, നജീബ്, നസിയത്ത്, നിയാസ്. മരുമക്കൾ :ഷബീന, നെജുമ, മുംതാസ്, ജലീൽ.

സഹോദരങ്ങൾ :നൗഷാദ്, കയറുന്നിസ , രക്തസാക്ഷി സെമീർ, പരേതനായ ഷെക്കീൽ


whatsapp-image-2025-09-22-at-21.23.40_8419687a

പൗളിന ടീച്ചർ നിര്യാതയായി.


കൊളശ്ശേരി:കാവുംഭാഗം പോസ്റ്റ് ഓഫീസിന് സമീപം ആനന്ദഭൈരവിയിൽ പൗളിന ടീച്ചർ (93 ) നിര്യാതയായി.മാഹി പള്ളൂർ ഹൈസ്കൂളിൽ സംഗീത അധ്യാപികയായിരുന്നു ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ - ബീന, റാണി, റാഫി, സംഗീത് . മരുമകൻ - രാജേന്ദ്രൻ.


manna-new
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI