ജഗന്നാഥ ക്ഷേത്രത്തിൽ ആയിരങ്ങൾ ഗുരുപൂജക്കെത്തി

ജഗന്നാഥ ക്ഷേത്രത്തിൽ ആയിരങ്ങൾ ഗുരുപൂജക്കെത്തി
ജഗന്നാഥ ക്ഷേത്രത്തിൽ ആയിരങ്ങൾ ഗുരുപൂജക്കെത്തി
Share  
2025 Sep 22, 12:00 AM

ജഗന്നാഥ ക്ഷേത്രത്തിൽ

ആയിരങ്ങൾ ഗുരുപൂജക്കെത്തി


തലശ്ശേരി. മഹാഗുരു ജീവിച്ചിരിക്കുമ്പോൾ തന്നെ തിരുസ്വരൂപം എന്നന്നേക്കുമായി ദർശിക്കാൻ തലശ്ശേരിയിലെ ഗുരു ഭക്തർജഗന്നാഥ ക്ഷേത്രാങ്കണത്തിൽ സ്ഥാപിതമായ ലോകത്തെ ആദ്യത്തെ പഞ്ചലോഹ വിഗ്രഹത്തിൽ അഭിഷേകവും, ഗുരു പുഷ്പാഞ്ജലിയും നടത്താനും ഭജനമിരിക്കാനും ആയിരങ്ങളാണ് സമാധി നാളിൽ വന്നെത്തിയത്.

കാലത്ത് 6 മണി മുതൽ ആരംഭിച്ച അഖണ്ഡ ഭജനം സന്ധ്യക്ക് 6.30 വരെ തുടർന്നു. മഹാസമാധി മുഹൂർത്തത്തിൽ വൻ ജനാവലിയാണ് സമൂഹപ്രാർത്ഥനയിൽ പങ്കാളികളായത്. വൈ: 3.30 ന് സമാധി മുഹൂർത്തത്തിൽ മുൻസിപ്പാൽ സൈറൺ മുഴങ്ങവെ നാടിന്റെ നാനാഭാഗത്തു നിന്നും ഗുരു ഭക്തർ കുടുംബ സമേതമാണ് ഗുരുദേവ വിഗ്രഹത്തിന് മുന്നിൽ ഒഴുകിയെത്തിയത്.

whatsapp-image-2025-09-21-at-21.08.43_8f53cff2

 ദീപം കൊളുത്തിയും,പ്രാർത്ഥനാ ഗീതങ്ങൾ ആലപിച്ചും വിശ്വാസ സമൂഹം ആത്മീയാനുഭൂതിയിൽ നിർവൃതി കൊണ്ടു.

ശാന്തിമാരായ കെ.എസ്. സജേഷ് ,.പി.വി. വിനു, രജനീഷ് കുമാർ, കെ.എസ്. അനൂപ്, രഹിൻമധു എന്നിവർ കാർമ്മികത്വം വഹിച്ചു. പ്രസിഡണ്ട് അഡ്വ: കെ.സത്യൻ,

ഡയറക്ടർമാരായ കണ്ട്യൻഗോപി, രാജിവൻ മാടപ്പിടിക, അഡ്വ: കെ.അജിത്ത്കുമാർ, വളയംകുമാരൻ, രാഘവൻ പൊന്നമ്പത്ത്, സി. ഗോപാലൻ, ടി.സി. ദിലീപ് കുമാർ നേതൃത്വം നൽകി.


ചിത്രവിവരണം:പുഷ്പമാല്യങ്ങളിൽ മുടിയ ഗുരുദേവ വിഗ്രഹം




ജഗന്നാഥ ക്ഷേത്രത്തിൽ മഹാസമാധിയോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം


whatsapp-image-2025-09-21-at-21.11.03_a89bd37b

മഞ്ചക്കൽ പാറയിൽ

സമൂഹപ്രാർത്ഥനയും,പ്രഭാഷണവും


മാഹി: ഗുരുദേവൻ വിശ്രമിച്ച മയ്യഴിപ്പുഴക്കരയിലെപ്രകൃതി മനോഹരമായ മഞ്ചക്കൽ പാറയിൽ

ഗുരുസമാധിദിനത്തിൽ എസ്.എൻ.ഡി.പി, ഗുരുധർമ്മപ്രചാരണ സഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗുരുപൂജയും, സമൂഹപ്രാർത്ഥനയും നടന്നു. രാജേഷ് അലങ്കാർ, കെ.പി. അശോക്, രാജേന്ദ്രൻ, നേതൃത്വം നൽകി.

സജിത്ത് നാരായണന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാധിദിന സമ്മേളനത്തിൽ ചാലക്കര പുരുഷു പ്രഭാഷണം നടത്തി. കല്ലാട്ട് പ്രേമൻ സ്വാഗതവും, പി.സി.ദിവാനന്ദൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം.മഞ്ചക്കൽ പാറയിൽ നടന്ന സമൂഹപ്രാർത്ഥന


മഞ്ചക്കൽ മഠത്തിൽ

സമാധി ദിനം ആചരിച്ചു.


മാഹി:മഞ്ചക്കൽ ശ്രീനാരായണഗുരു സേവാസമിതിയിൽ ഗുരുദേവ സമാധി ദിനം ആചരിച്ചു

 ഗുരുപൂജ, സമൂഹ പ്രാർത്ഥന നടന്നു.

ടി പി സന്തോഷ് കുമാർ ഉത്തമരാജ് മാഹി, ടി. കെ രമേശൻ', കെ പി അജയകുമാർ ,സി പി രമേശ് ബാബു, ടി.പി സഗുണൻ, ടി.പി സചിന്ദ്രൻ, പി. മഹേഷ് കുമാർ, സി നാരായണൻ, ലിജേഷ് നേതൃത്വം നൽകി.


പുഷ്പാർച്ചനയും അനുസ്മരണ യോഗവും 


ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനത്തിൽ ജവഹർ കൾച്ചറൽ ഫോറം - തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ഫോട്ടോയുടെ മുമ്പിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗം നടത്തി. തലശ്ശേരി ബി.ഇ.എം.പി ഹൈസ്ക്കൂളിന് മുന്നിൽ നടന്ന ചടങ്ങിൽ കെ.ശിവദാസൻ ആദ്ധ്യക്ഷം വഹിച്ചു. എം.വി. സതീശൻ , വി കെ. വി റഹിം.. തച്ചോളി അനിൽ. കെ.പി.രൻജിത്ത് കുമാർ, സുബൈർ കെട്ടിനകം, പി. ഇമ്രാൻ , ഈ മോഹനൻ ,സലിം താഴെ കോറോത്ത് തുടങ്ങിയവർ പ്രസംഗിച്ചു. സുരേന്ദ്രൻ കൂവക്കാട് സ്വാഗതവും, പി. അശോക് കുമാർ നന്ദിയും പറഞ്ഞു

കെ.ശിവദാസൻ ( ഒപ്പ് )

ചെയർമാൻ

ജവഹർ കൾച്ചറൽ ഫോറം. തലശ്ശേരി

21 - 9 - 2025

സമാധിദിനം ആചരിച്ചു.


പൊന്ന്യം : ഗുരു ചരണാലയം മഠത്തിൽ ഗുരുദേവ സമാധിദിനം സമുചിതമായി ആചരിച്ചു. ഉച്ചയക്ക് സമൂഹസദ്യയും വൈകുന്നേരം ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ ശാന്തിയുടെ കാർമ്മികത്വത്തിൽ ഗുരുപൂജയും സമൂഹപ്രാർത്ഥനയുമുണ്ടായി.കെ.ശശിധരൻ, എം.പ്രദീപൻ, സി.പി.ഷൈജു, കെ. റിനീഷ്, ഷാജി എം.കെ., എ.എം. സുനിൽ, രാഹുൽ നേതൃത്വം നൽകി


whatsapp-image-2025-09-21-at-21.14.02_9fe71e6a

മഹാ സമാധി ദിനത്തിൽ,കെ പി ജ്യോതിബാസിന്റെ നേതൃത്വത്തിൽ, കുട്ടിമാക്കൂൽ ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന പ്രാർത്ഥനായോഗം


whatsapp-image-2025-09-21-at-21.16.35_365ef77e

മഹാ സമാധി ദിനത്തിൽ,കെ പി ജ്യോതിബാസിന്റെ നേതൃത്വത്തിൽ, കുട്ടിമാക്കൂൽ ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന പ്രാർത്ഥനായോഗം

whatsapp-image-2025-09-21-at-21.18.04_8ff5eb03

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


 മാഹി: രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജും പള്ളൂർ ശ്രീ നാരായണ വിദ്യാഭ്യാസ സാംസ്ക്കാരിക സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ശ്രീനാരായണ മഠത്തിൽ നടന്ന ചടങ്ങ് മുൻ എം എൽ എ ഡോ: വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പി. വി. കുമാർ അധ്യക്ഷത വഹിച്ചു.  

 ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ: ഡി. ശിവരാമകൃഷ്ണ മുഖ്യ ഭാഷണം നടത്തി. പി.രാജൻ സ്വാഗതവും എൻ. മോഹനൻ നന്ദിയും പറഞ്ഞു.

ശ്രീ നാരായണ വിദ്യാഭ്യാസ സാംസ്ക്കാരിക സമിതി ഭാരവാഹികൾ നേതൃത്വം നൽകി.


ചിത്രവിവരണം: ഡോ: വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-09-21-at-21.19.23_4bd88da0

തീരം സാംസ്ക്കാരിക വേദി വാർഷികം

മാഹി :തീരം സാംസ്കാരിക വേദി മാഹിയുടെ ഓണാഘോഷവും 13ാം 

വാർഷിക ആഘോഷവുംസംഘടിപ്പിച്ചു.

 മാഹി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ പി. എ ഉദ്ഘാടനം ചെയ്തു സിനിമ മിമിക്രി താരമായ ശാർങ്ങധരൻ മുഖ്യാതിഥിയായിരുന്നു 

ഗിരീഷ് കർണാടീക് അവാർഡ് ജേതാവ് വേണുദാസ് മൊകേരി മുഖ്യഭാഷണം നടത്തി.

പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത്, അരബിന്ദോ കൾച്ചറൽ സെൻ്റർ രക്ഷാധികാരി എൻ.കെ. ഇന്ദ്രപ്രസാദ് സംസാരിച്ചു. തീരം സാംസ്കാരിക വേദി പ്രസിഡൻ്റ് പി.എൻ.മഹേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.കൃപേഷ് സ്വാഗതവും കവിത പ്രദീപ് നന്ദിയും പറഞ്ഞു സൈനികൻ പുഷ്പരാജ്, സമൂഹ്യ സേവകൻ മെഹബൂബ് എന്നിവരെ ആദരിച്ചു, വേദിയിൽ വെച്ച് ഭക്ഷണ കിറ്റും വസ്ത്രങ്ങളും മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. കലാവിഭാഗമായ ദീപ്തം മാഹിയുടെ ഫ്യൂഷൻ ഡാൻസും ശാർങ്ങധൻ്റെ കലാവിരുന്നും അരങ്ങേറി.


ചിത്രവിവരണം:മാഹി സി.ഐ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുനു

കുടിവെള്ള വിതരണം: മാഹിയിൽ 22, 23 തിയ്യതികളിൽ തടസ്സപ്പെടും


മാഹി:കേരള വാട്ടർ സപ്ലൈ തലശ്ശേരി സെക്ഷനു കീഴിലുള്ള തലശ്ശേരി, മാഹി, ധർമ്മടം തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള വിതരണ ലൈനിൽ ഗ്രാവിറ്റി മെയിനിൽ ഉള്ള ലീക്ക് പ്രവൃത്തിയുടെ ഭാഗമായി 22, 23 തീയ്യതികളിൽ മാഹിയിൽ കുടിവെള്ള വിതരണം പൂർണ്ണമായും തടസ്സപ്പെടും. ഈ സാഹചര്യത്തിൽ മാന്യ ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് 

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.



whatsapp-image-2025-09-21-at-21.21.01_64da3b8f

ബി കെ 55 ബാസ്ക്കറ്റ് ബോൾ ക്ലബ് തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യന്മാരായി.


തലശ്ശേരി :വി ആർ കൃഷ്ണയ്യർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കണ്ണൂർ ജില്ല ബാസ്കറ്റ്ബോൾ അസോസിയേഷൻ നടത്തുന്ന സീനിയർ ജില്ലാ ലീഗ് ചാമ്പ്യന്‍ഷിപ്പ്-2025 ൽ ചന്ദനക്കമ്പാറ ചെറുപുഷ്പം ബാസ്ക്കറ്റ് ബോൾ ക്ലബിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം വർഷവും തലശ്ശേരി ബി കെ 55 ബാസ്കറ്റ്ബോൾ ക്ലബ് ചാമ്പ്യന്മാരായി.സ്കോർ 62 - 47.


ടൂർണ്ണമെൻറിലെ മികച്ച താരമായി ബി കെ 55 ബാസ്കറ്റ്ബോൾ ക്ലബ് താരം ടിൻസ് തോമസിനെ തെരഞ്ഞെടുത്തു.

സമാപന ചടങ്ങിൽ തലശ്ശേരി എ എസ് പി പി ബി കിരൺ ഐ പി എസ് മുഖ്യ അതിഥിയായി .കണ്ണൂർ ജില്ല ബാസ്കറ്റ് ബോൾ അസോസിയേഷൻ പ്രസിഡൻറ് ഡോ: ജാസിം ഉസ്മാൻ, സെക്രട്ടറി ജസീം മാളിയേക്കൽ,ഇന്ത്യൻ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ മുൻ പ്രതിനിധി വി സി ഹാഷിം,കേരള ക്രിക്കറ്റ് അസോസിയേഷൻ ജോ സെക്രട്ടറി ബിനീഷ് കോടിയേരി, വി ബി ഇസ്ഹാഖ്,കെ ജെ ജോൺസൺ മാസ്റ്റർ ,മുൻ കേരള ബാസ്ക്കറ്റ് ബോൾ താരം സുജാത ചന്ദ്രൻ സംസാരിച്ചു


കണ്ണൂർ ജില്ല ബാസ്ക്കറ്റ്ബോൾ നടത്തിയ സീനിയർ ലീഗ് ചാമ്പ്യന്‍ഷിപ്പ് ചാമ്പ്യന്മാരായ തലശ്ശേരി ബി കെ 55 ബാസ്കറ്റ്ബോൾ ക്ലബ്


whatsapp-image-2025-09-21-at-21.21.36_50e7e7ad

മിച്ചിലോട്ട് മാധവൻ അനുസ്മരണവും സംഘാടക സമിതി രൂപീകരണവും 


മാഹി:രണ്ടാം ലോക മഹാ യുദ്ധത്തിൽ ഫ്രാൻസിൽ ഫാസിസത്തിനും നാസിസത്തിനുമെതിരെയുള്ള പോരാട്ടത്തിൽ ജീവൻ നൽകിയ മാഹി സ്വദേശി മിച്ചിലോട്ട് മാധവന്റെ 83 ആമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മാഹി രക്തസാക്ഷി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. 

പുതുതായി ആരംഭിക്കുന്ന മിച്ചിലോട്ട് മാധവൻ സ്മാരക ലൈബ്രറി & റീഡിംഗ് റൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സംഘടക സമിതി രൂപീകരണവും നടന്നു. 

കെ. പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

ചരിത്രകാരൻ ഡോ. എ. വത്സലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കെ. പി. നൗഷാദ് സംസാരിച്ചു.

പി. സി. എച്ച്. ശശിധരൻ സ്വാഗതവും ഹാരിസ് പരന്തിരാട്ട് നന്ദിയും പറഞ്ഞു.

സംഘടക സമിതി രൂപീകരിച്ചു 


എം. മുകുന്ദൻ, ഡോ എ. വത്സലൻ, കെ. പി. നൗഷാദ് (രക്ഷാധികാരികൾ)

പി. സി. എച്ച്. ശശിധരൻ (ചെയർമാൻ), 

വി. ജയബാലു, നീരജ് പുത്തലം, വസന്ത്, (വൈസ് ചെയർമാൻ മാർ )

കെ. പി. സുനിൽകുമാർ (കൺവീനർ )

മനോഷ് കുമാർ, നിഖിലേഷ് കെ. സി., ചന്ദ്രൻ ചേനോത്ത്, മുഹമ്മദ്‌ അലി സി. എച്ച് (ജോയിന്റ് കൺവീനീർമാർ )


കെ എം ഉസ്മാൻ നിര്യാതനായി


ചൊക്ലി: ടൗൺ ജുമാ മസ്ജിദിന് സമീപം കുഞ്ഞിക്കാട്ടിൽ സഫ യിൽ താമസിക്കുന്ന കുളത്തും മീത്തൽ കെ എം ഉസ്മാൻ (95 ) നിര്യാതനായി പരേതരായ കുഞ്ഞിപ്പക്കിയുടെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ് ഭാര്യ: കുഞ്ഞിക്കാട്ടിൽ ആയിഷ മകൾ: സാജിത മരുമകൻ: ബഷീർ മാനന്തേരി (മൈസൂർ )സഹോദരങ്ങൾ: പരേതരായ കുഞ്ഞിമ മ്മു അബൂബക്കർ കുഞ്ഞാബു,നബീസു

കുടിവെള്ള വിതരണം: മാഹിയിൽ 22, 23 തിയ്യതികളിൽ തടസ്സപ്പെടും


മാഹി:കേരള വാട്ടർ സപ്ലൈ തലശ്ശേരി സെക്ഷനു കീഴിലുള്ള തലശ്ശേരി, മാഹി, ധർമ്മടം തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള വിതരണ ലൈനിൽ ഗ്രാവിറ്റി മെയിനിൽ ഉള്ള ലീക്ക് പ്രവൃത്തിയുടെ ഭാഗമായി 22, 23 തീയ്യതികളിൽ മാഹിയിൽ കുടിവെള്ള വിതരണം പൂർണ്ണമായും തടസ്സപ്പെടും. ഈ സാഹചര്യത്തിൽ മാന്യ ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് 

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


സംഗീത - വാദ്യോപകരണ സായന്തനം സംഘടിപ്പിച്ചു.

മാഹി: ചാലക്കര തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഗീത - വാദ്യോപകരണ പരിപാടികൾ അവതരിപ്പിച്ചു.

മാനേജിങ്ങ് ഡയറക്ടർ അജിത്ത് വളവിലിന്റെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ഗായകരായ കെ.കെ.രാജീവ് സ്വാഗതവും, ഷാജ് മാസ്റ്റർ നന്ദിയും പറഞ്ഞു.

 വേണുഗോപാൽ വയലിനിലും, സുരേഷ് ബാബു തബലയിലും സംഗിത വിസ്മയം തീർത്തു. സപ്തംബറിന്റെ നഷ്ടങ്ങളായ മഹാനായ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം, സംഗീത സംവിധായകൻ സലിൽ ചൗധരി എന്നിവർക്കുള്ള അർച്ചന യായാണ് സംഗീതപരിപാടി ആരംഭിച്ചത്. കലാ- സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിദ്ധ്യമായ ഭാരത് സേവക് സമാജ് അവാർഡ് ജേതാവ് തപസ്യയുടെ സെക്രട്ടറിയായ കെ അശോകനെ മാനേജിങ് ഡയറക്ടർ അജിത് വളവിൽ പൊന്നാട അണിയിച്ച് ആദരിച്ചു.


whatsapp-image-2025-09-21-at-21.22.46_c00b3550

വിജു കൃഷ്ണൻ്റെ ഫോട്ടോ പ്രദർശനംതുടങ്ങി


തലശ്ശേരി:സി.പിഎം പോളിറ്റ് ബ്യൂറോ മെമ്പറും അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ ഡോ.വിജൂ കൃഷ്ണൻ തൻ്റെ യാത്രകൾക്കിട യിലും സമര ഇടവേളകളിലും ക്യാമറയിൽ പകർത്തിയ 60 ഫോട്ടാകളുടെ പ്രദർശനം

"ലാൻഡ്, ലൈവ്സ് ആൻറ് ലോർസ്" 

പ്രശസ്ത എഴുത്തുകാരി സിതാര എസ്‌. ഉൽഘാടനം ചെയ്തു. എഴുത്തായാലും ചിത്രമെഴുത്തായാലും ഫോട്ടോഗ്രാഫി ആയാലും ആസുരമായ ഈ വർത്തമാന പരിസരത്ത് നമ്മെ അൽപ്പമെങ്കിലും അസ്വസ്ഥരാക്കുന്നെങ്കിൽ അത് വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തിയായിതീരുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യമെന്ന് സിതാര പറഞ്ഞു.

വിജൂ കൃഷ്ണൻ്റെ തിരക്കേറിയ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ ഇത്തരം ശ്രമകരമായ ഒരു സർഗ്ഗാത്മക പ്രവർത്തനം കൂടി നടത്തുന്നത് ഏറെ ശ്ലാഘനീയമാണെന്ന് സിതാര പറഞ്ഞു.

ചരിത്ര ഗവേഷകനും , എഴുത്തുകാരനു

മായ ഡോ.എ.വത്സലൻ വിജൂ കൃഷ്ണൻ്റെ ഫോട്ടോഗ്രാഫിയെ വിലയിരുത്തി സംസാരിച്ചു.

സി.വി.ശ്രീരാമൻ കഥാപുരസ്കാരം നേടിയ സിതാരയെ ലൈബ്രറി സെക്രട്ടറി സീതാനാഥ് അനുമോദിച്ചു.

ചടങ്ങിൽ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.പ്രദീപൻ ആശംസകളറിയിച്ചു.

ലൈബ്രറി പ്രസിഡണ്ട് .കെ.കെ മാരാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.അശോക് കുമാർ നന്ദി പറഞ്ഞു.

സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറിയുടെ മുകളിൽ കേരള ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ 24 വരെ പ്രദർശനം തുടരും.


ചിത്രവിവരണം:പ്രശസ്ത എഴുത്തുകാരി സിതാര എസ്‌. ഉൽഘാടനം ചെയ്യുന്നു


whatsapp-image-2025-09-21-at-21.23.11_e2ad0191

ഇംദാദ് - 2025 ഉദ്ഘാടനം ചെയ്തു


തലശ്ശേരി:മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ക്യാമ്പയിൻ - ഇംദാദ് 2025 കണ്ണൂർ ജില്ലാ തല ഉദ്ഘാടനം മസ്ക്കറ്റ് കെ.എം.സി.സി.നേതാവും മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗവുമായ ചൊക്ലി കരീം ഹാജിയിൽ നിന്നും ആദ്യ ഫണ്ട് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂരിന് നൽകി ഉദ്ഘാടനം ചെയ്തു. നൗഫൽ മെരുവമ്പായി, റഷീദ് തലായി, തഫ് ലീം മാണിയാട്ട്, അഡ്വ സിവി എ ലത്തീഫ്, അഫ്സൽ മട്ടാമ്പ്രം ,ഇജാസ് ചക്യത്ത്       മുക്,സാബിർ കീഴ്മാടം സംബന്ധിച്ചു


ചിത്രവിവരണം:ചൊക്ലി കരീം ഹാജിയിൽ നിന്നും ആദ്യ ഫണ്ട് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂരിന് നൽകി ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-09-21-at-21.23.37_dffd1029

ഒരു വഴിയോര മരം കൂടി മുറിച്ച് മാറ്റുന്നു.


ന്യൂ മാഹി: പുളിയുള്ളതിൽ പീടികയ്ക്ക് സമീപം വർഷങ്ങളായി തണൽ വിരിച്ച മരം മുറിച്ച് മാറ്റുന്നു നിരവധി ദേശാടന പക്ഷികളുടെ ആവാസ വ്യവസ്ഥാണ് മരം മുറിക്കുന്നതോടെ തകരുന്നത് .കൂടാതെ വേനൽ ചൂട് കൂടി വരുമ്പോൾ ഇവിടെ നിൽക്കാനാവില്ല.

പഴയ തലമുറക്കാർ നട്ടുപിടിപ്പിച്ച മരങ്ങൾ പുതിയ തലമുറ നാശോൻ മുഖമാക്കുകയാണ് വരും തലമുറയ്ക്ക് വഴി നടക്കാൻ പറ്റാത്ത അവസ്ഥ,യാണുണ്ടാവുക. അഭിമുഖീകരിക്കാൻ പോകുന്നത് ഒരോ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള, വഴിയോര മരങ്ങൾ സംക്ഷിക്കേണ്ടതുണ്ട്.


ചിത്ര വിവരണം: മുറിച്ചു മറ്റുന്ന വഴിയോര മരം.


ജപ നവരാത്രി സംഗീതോത്സവം ഇന്ന് തുടങ്ങും


മാഹി:ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ആഭിമുഖ്യത്തിൽ സപ്തമ്പർ 22 മുതൽ ഒക്ടോബർ 2 വരെ നവരാത്രി മഹോത്സവം സംഘടിപ്പിക്കും22 ന് കാലത്ത് 6 മണിക്ക് കുറിച്ചിയിൽ പുന്നോൽ കലാക്ഷേത്രത്തിൽ പൂജാദികർമ്മങ്ങളോടെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാവും വൈ 5.30 ന് മാഹി സി.എച്ച്. ഗംഗാധരൻ ഹാളിൽ അഡ്വ ഇ.നാരായണൻ്റെ അദ്ധ്യകതയിൽ കലൈമാമണി ചാലക്കര പുരുഷു.ഉദ്ഘാടനം ചെയ്യും. ആനവാതുക്കൽ വേണുഗോപാല ക്ഷേത്രത്തിൽ വൈ: 6 മണിക്ക് സംഗീതാചാര്യൻ യു.ജയൻ മാസ്റ്റർ ഉദ്ഘാടന കച്ചേരി നടത്തും. തുടർന്ന് വിദ്യാർത്ഥികളുടെ സംഗീതാരാധനയുണ്ടാകും 23 ന് കോടിയേരി തൃക്കൈ ശിവക്ഷേത്രത്തിൽ വൈ7 മണിക്ക് യു. ജയൻമാസ്റ്റരുടെ സംഗീത കച്ചേരിയും, വിദ്യാർത്ഥികളുടെ സംഗീതാരാധനയും ഭക്തിഗാനാമൃതവും നടക്കും.26 ന് വൈ: 7മണിക്ക് വെള്ളികുളങ്ങര ശിവക്ഷേത്രത്തിൽ സംഗീതാരാധനയം, ഭക്തിഗാനാമൃതവും നടക്കും.28 ന് ഹംസ കുളങ്ങര മെലെടത്ത് ശിവക്ഷേത്രത്തിൽ സംഗീത പഠന യാത്രയും സംഗീത കച്ചേരിയും, ഭക്തി ഗാനാമൃതവും നടക്കും. 29 ന് വൈ6 മണിക്ക് പരവന്തല ക്ഷേത്രത്തിൽ വൈ 6 മണിക്ക് ഭക്തിഗാനാമൃതവും, സംഗീതാരാധനയും നടക്കും. 30 ന് മാഹി ആനവാതുക്കൽ ക്ഷേത്രത്തിൽ സംഗീതാരാധനയും കച്ചേരിയും 1 ന് ലോകനാർകാവിൽ മഹാനവമി നാളിൽ യു . ജയൻമാസ്റ്റരുടെ 10 മണിക്കൂർ സംഗീത യജ്ഞം തുടർന്ന് ത്യാഗരാജവത്മ രത്ന കീർത്തനാലാപനം. വയലിൻ കച്ചേരി വെള്ളികുളങ്ങര ശിവക്ഷേത്രത്തിൽ വൈ: 6.30 ന് സംഗീത കച്ചേരി ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം സംഗീതാർച്ചന വയലിൻ കച്ചേരി 2 ന് കാലത്ത് 9 മണിക്ക് വിജയദശമിനാളിൽ വിദ്യാരംഭം മടപ്പള്ളി ജപ സ്കൂളിൽ . ഉച്ചക്ക് ശേഷം 3 മണിക്ക് മാഹി സി.എച്ച്. ഗംഗാധരൻ (പ്രസ്സ് ക്ലബ്ബ് )ഹാളിൽ വിദ്യാരംഭം

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI