
രണ്ട് ജില്ലക്കാരുടെ സ്വപ്നം പൂവണിയുന്നു:
തുരുത്തിമുക്ക് പാലം യാഥാർത്ഥ്യമാകുന്നു
ചാലക്കര പുരുഷു
ന്യൂമാഹി: മയ്യഴിപ്പുഴയിൽ കണ്ണൂർ - കോഴിക്കോട്
ജില്ലകൾക്കിടയിൽ കിടഞ്ഞിയെയും, എടച്ചേരിയെയും ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് പാലത്തിൻ്റെ നിർമ്മാണംഉടൻ ആരംഭിക്കും. ഏറെക്കാലമായി ഇരു കരകളിലുമുള്ളവർ ഉയർത്തുന്ന ചിരകാല മോഹമാണ് സഫലമാകുന്നത്.
കിഫ്ബി പദ്ധതിയായ പാലത്തിൻ്റെ പ്രവൃത്തി 15.17 കോടി രൂപക്ക് ഊരാളുങ്കൽ സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്. സാങ്കേതിക നടപടികൾ പൂർത്തിയായ ശേഷം അടുത്ത ദിവസം തന്നെ പ്രവൃത്തിയാരംഭിക്കും. ഇതോടെ കിലോമീറ്ററുകളോളം താണ്ടിപെരിങ്ങത്തൂർപാലം വഴിയോ, കാഞ്ഞിരക്കടവ് പാലം വഴിയോ കറങ്ങി തിരിഞ്ഞു പോകുന്ന പ്രദേശവാസികളുടെ ദീർഘകാലത്തെദുരിതത്തിനാണ് അറുതിയാകുന്നത്.. 2019ൽ കെ.കെ ശൈലജ എം എൽ എയുടെ ശ്രമഫലമായി കിഫ്ബിയിൽ നിന്നും ഫണ്ടനുവദിക്കുകയും, അന്നത്തെ പൊതു മരാമത്ത് മന്ത്രിയായിരുന്ന ജി സുധാകരൻ തറക്കല്ലിടുകയും ചെയ്തിരുന്നു. ഊരാളുങ്കൽ സൊസൈറ്റി പാലത്തിന്റെ നിർമ്മാണമാരംഭിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും, പദ്ധതി നടപ്പിലാക്കുവാൻ ഏറ്റെടുക്കേണ്ടി വരുന്ന അപ്രോച്ച് റോഡിൻ്റെ സ്ഥലമെടുപ്പ് നടപടികളിൽ തടസ്സം വന്നു. ഇതോടെ പ്രവൃത്തി പാതിവഴിയിൽ മുടങ്ങുകയായിരുന്നു. അന്നത്തെ കരാർ പ്രകാരം നിലവിൽ ഏഴു ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. പുതിയ കരാറിൽ കിടഞ്ഞി ഭാഗത്ത് 175 മീറ്ററും, എടച്ചേരി ഭാഗത്ത് 60 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡും ഇതോടെ നിർമ്മിക്കും. മേഖലയിലെ ജനങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് കെപി.മോഹനൻ എംഎൽ.എയുടെ ഇടപെടലുകൾക്കൊടുവിലാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.. 205 മീറ്റർ നീളമുള്ള പാലം സ്പാൻ ബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് നിർമിക്കുന്നത്. പുഴയുടെ ഈ ഭാഗത്ത് വൻ വിനോദസഞ്ചാരപദ്ധതികളും,നടപ്പിലാക്കപ്പെടുകയാണ്..
തുരുത്ത് കേന്ദ്രീകരിച്ച് വൻ ടൂറിസം പദ്ധതിക്ക് ഇതിനകം പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

സമൂഹ വിവാഹം നടത്തിക്കൊടുക്കുന്നു.
മാഹി:2026 ജനുവരി ഒന്നിന്
കോഴിക്കോട് നടക്കുന്ന സമൂഹവിവാഹത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
3 ലക്ഷം രൂപയുടെ വിവാഹ ആഭരണങ്ങൾ , വധു വരന്മാർക്ക് വിവാഹ വസ്ത്രങ്ങൾ , ചമയവസ്തുക്കൾ,
5000 പേർക്കുള്ള ഭക്ഷണം ,
വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി ,
ആഡിറ്റോറിയം സ്റ്റേജ് , ഹണിമൂൺ ട്രിപ്പ് എന്നിവ സൗജന്യമായി ഒരുക്കിനൽകും. ഒരിടത്തു പോലും വധു-വരന്മാരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതല്ല
ജാതി മത ഭേതമന്യേ നിർദ്ധന കുടുംബങ്ങളിലെ ആർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ ഫോറം : https://dheerkhasumangalibhava.hysora.com/

അരിയില്ല, പെൻഷനില്ല ;
മാലിന്യ നീക്കവുമില്ല.!
മാഹി: മാഹിയിൽ റേഷൻ അരി വിതരണം രണ്ടുമാസക്കാലമായി മുടങ്ങിക്കിടക്കുകയാണ്.
നഗരമാലിന്യങ്ങൾ നീക്കം ചെയ്യാത്തതും രണ്ട് മാസമായി. കരാർ യഥാസമയം പുതുക്കി നൽകാത്തതിനാൽ നഗരവും, ഉൾനാടൻ പ്രദേശങ്ങളും മാലിന്യങ്ങൾ കുമിഞ്ഞ് കൂടിക്കിടപ്പാണ്. ചാക്കിൽ കെട്ടിയിട്ട നൂറുകണക്കിന് മാലിന്യങ്ങളാണ് വഴിയരികിൽ പട്ടികളും മറ്റും വലിച്ച് കീറിയിട്ടിരിക്കുന്നത്.കഴിഞ്ഞ മാസത്തെ പെൻഷനും മുടങ്ങിക്കിടക്കുകയാണ്.
സാധാരണക്കാരായ ജനങ്ങളെ ഇത് തെല്ലൊന്നുമല്ല വലയ്ക്കുന്നത്.
ചിത്രവിവരണം: വഴിയരികിൽ മാലിന്യങ്ങൾ കുന്നു കൂടിക്കിടക്കുന്നു.

മിച്ചിലോട്ട് മാധവനെ അനുസ്മരിച്ചു
മാഹി:രണ്ടാം ലോക മഹാ യുദ്ധത്തിൽ ഫ്രാൻസിൽ ഫാസിസത്തിനും നാസിസത്തിനുമെതിരെയുള്ള പോരാട്ടത്തിൽ ജീവൻ നൽകിയ മാഹി സ്വദേശി മിച്ചിലോട്ട് മാധവന്റെ 82 ാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മാഹി രക്തസാക്ഷി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണകൂട്ടായ്മ സംഘടിപ്പിച്ചു.
കെ. പി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
ചരിത്രകാരൻ ഡോ. എ. വത്സലൻ ഉദ്ഘാടനം ചെയ്തു.
പി. സി. എച്ച്. ശശിധരൻ സ്വാഗതവും കെ. പി. നൗഷാദ് നന്ദിയും പറഞ്ഞു.
ചിത്ര വിവരണം:ഡോ.എ.വത്സലൻ ഉദ്ഘാടനം ചെയ്യുന്നു
ഷോപ്സ് ആന്‍റ് കൊമേഴ്സ്യല്‍
വര്‍ക്കേഴ്സ് ഫെഡറേഷന്‍ യോഗം 21ന്
തലശ്ശേരി: ഷോപ്സ് ആന്‍റ് കൊമേഴ്സ്യല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍-എസ്.ടി.യു തലശ്ശേരി മണ്ഡലം കമ്മിറ്റി രൂപീകരണയോഗം സെപ്റ്റംബര്‍ 21 വൈകുന്നേരം നാലരക്ക് നാരങ്ങാപ്പുറത്തെ എംആര്‍എ റെസ്റ്റോറന്‍റ് ബാങ്ക്വറ്റ് ഹാളില്‍ ചേരുമെന്ന് എസ്.ടി.യു. ജില്ലാ വൈസ്പ്രസിഡന്‍റ് പാലക്കല്‍ അലവി അറിയിച്ചു. ക്ഷേമനിധി അംഗത്വത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് എസ്.ടി.യു. ജില്ലാ പ്രസിഡന്‍റ് ആലിക്കുഞ്ഞി പന്നിയൂരും ഷോപ്പ് തൊഴിലാളികളുടെ പൊതുവായ അവകാശങ്ങളെക്കുറിച്ച് എസ്.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി പി.പി. നാസറും തൊഴിലാളികളും നിയമപരിരക്ഷയെയും കുറിച്ച് അഡ്വ. മഹ്റൂഫും ക്ലാസെടുക്കും. അംഗത്വമെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9846564248 എന്ന വാട്സാപ്പ് നമ്പറിലേക്കും shopcomfed@gmail.com എന്ന ഇമെയിലിലേക്കോ സന്ദേശമയക്കാം.

ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
മാഹി: സ്വാന്തനം ചാരിറ്റബിൾലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
മാഹി ജവഹർലാൽ നെഹ്‌റു ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങ് വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം എം തനൂജ ഉത്ഘാടനം ചെയ്തു.
സ്കൂൾ വൈസ് പ്രിൻസിപ്പൽ സുഗുതകുമാരി അധ്യക്ഷത വഹിച്ചു.
ഡോക്ടർ റഹീം മരുന്നൂർ
ബോധവൽക്കരണക്ലാസ്സ് നടത്തി.
സ്വാന്തനം ചാരിറ്റബിൾ സൊസൈറ്റി ചെയർ പേഴ്സൻ സരസ്വതി സ്വാഗതവും സാമൂഹിക പ്രവർത്തക ആശ ലത നന്ദിയും പറഞ്ഞു

'കോടിയേരി സ്മൃതി'; മണിക് സർക്കാർ ഉദ്ഘാടനം ചെയ്യും
ചൊക്ലി: കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന 'കോടിയേരി സ്മൃതി 2025' ദേശീയ സെമിനാർ ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർഉദ്ഘാടനം ചെയ്യും. കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ അദ്ദേഹത്തിന് ഊഷ്മളമായ വരവേൽപ്പ് നൽകി.
ഇന്ന് (സെപ്റ്റംബർ 20) ചൊക്ളിയിൽ നടക്കുന്ന സെമിനാർ, സമകാലിക ഇന്ത്യയുടെ രണ്ട് സുപ്രധാന വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്.
സെഷൻ 1:
വിഷയം: ഭരണഘടന: വർത്തമാനവും ഭാവിയും
അവതരണം: പി.ഡി.ടി. ആചാരി (ഭരണഘടനാ വിദഗ്ദ്ധൻ, മുൻ ലോകസഭ സെക്രട്ടറി ജനറൽ)
സെഷൻ 2:
വിഷയം: വിദ്യാഭ്യാസ രംഗത്തെ സമകാലിക വിഷയങ്ങൾ
അവതരണം: പ്രൊഫ. സി. രവീന്ദ്രനാഥ് (കേരള മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി)
കോടിയേരി ബാലകൃഷ്ണൻ ലൈബ്രറി, പുരോഗമന കലാസാഹിത്യ സംഘം പാനൂർ മേഖലാ കമ്മിറ്റി, തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ എന്നിവർ ചേർന്നാണ് ഈ വിജ്ഞാന സദസ്സ് സംഘടിപ്പിക്കുന്നത്.
600-ൽ അധികം പ്രതിനിധികൾ ഇതിനോടകം രജിസ്റ്റർ ചെയ്തുകഴിഞ്ഞു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് രാവിലെ 9 മണി മുതൽ സ്പോട്ട് രജിസ്ട്രേഷൻ നടത്താവുന്നതാണ്.

കളർ ഡേ ആഘോഷിച്ചു
മാഹി എക്സൽ പബ്ലിക് സ്കൂളിലെ കിൻഡർഗാർഡനിലെ കുട്ടികൾ വർണ്ണാഭമായ രീതിയിൽ കളർ ഡേ, ആഘോഷിച്ചു. ഓരോ നിറത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ സംസാരിക്കുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു . നിറം ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഗുണങ്ങളിൽ ഒന്നാണ്. നിറം മനസ്സിലാക്കുന്നത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പഠനത്തിന് കുട്ടികൾ ഉപയോഗിക്കുന്ന ഒരു അത്യാവശ്യ ഘടകമാണ്. നിറം തിരിച്ചറിയുന്നതും നിറങ്ങളുടെ പേരുകൾ തിരിച്ചറിയുന്നതും കുട്ടിയുടെ വികാസത്തിന്റെ ഒരു പ്രധാന ഭാഗമാണ്.
പ്രിൻസിപ്പൽ സതി എം കുറുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കൃപേഷ് കെ വിയും കോർഡിനേറ്റർ ശ്രീജി പ്രദീപ് കുമാറും ചടങ്ങിൽ സംസാരിച്ചു.

പി.പി.അഷറഫ് ഹാജി,
നിര്യാതനായി.
മാഹി :പാറക്കൽ ന്യൂ മുഹൂയുദ്ധീൻ പള്ളികമ്മിറ്റി
പ്രസിഡന്റ്, പി.പി.അഷറഫ് ഹാജി,
(66 ) നിര്യാതനായി.
മാഹി ഹോസ്പിറ്റൽ റോഡിലെ മണിയറ ഫർണ്ണിച്ചർ ഉടമയാണ്
ഭാര്യ. ഹൈരുന്നീസ, മക്കൾ. ഡോ..തസ്‌നീം ജസീം ദുബായ്,
ഡോ:.തമീമ, ഷമീമ, ജാബിർ ഹുസൈൻ.
മരുമക്കൾ, ഇബ്രാഹിം, മുഹമ്മദ്, നബീൽ,
പിതാവ്. അബ്ദുൽ അസിസ്, ഉമ്മ:
നഫീസ ഹജ്ജുമ്മ (പരേതർ)
സഹോദരങ്ങൾ. അബ്ദുൽ റഹ്‌മാൻ (അന്തി ), സത്താർ,
മനാറുന്നീസ്സ, ഷറഫുന്നീസ്സ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group