
രംഗോളി ആർട്സ് ഫെസ്റ്റ്ന് തുടക്കമായി
മാഹി :ചാലക്കര എക്സൽ പബ്ലിക് സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സ്കൂൾ കാലോത്സവം രംഗോളി 2025 സ്കൂൾ പ്രിൻസിപ്പൽ സതി എം കുറുപ്പിന്റെ അധ്യക്ഷതയിൽ പ്രശസ്ത ഗായികയും ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫേമും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ശിവാനി ബി സഞ്ജീവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് ട്രസ്റ്റി ഡോക്ടർ പി രവീന്ദ്രൻ, പി ടി എ പ്രസിഡന്റ് കെ വി കൃപേഷ്, പ്രോഗ്രാം കൺവീനർ റീജേഷ് രാജൻ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ് ഗേൾ നമ്രത വി അനിൽ സ്വാഗതവും ഹെഡ് ബോയ് റിഷാൻ രാജ് നന്ദിയും പറഞ്ഞു, സെപ്റ്റംബർ 18.19.20 തീയതികളിൽ അഞ്ചുവേദികളിലായി പരിപാടികൾ അരങ്ങേറും

ഹൃദയാരോഗ്യത്തിനായി ഓട്ടം; മരിയ ജോസിന് പിന്തുണയുമായി കായിക താരങ്ങൾ
തലശ്ശേരി: ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ഓട്ടത്തിന് വലിയ പ്രാധാന്യമുണ്ടെന്ന സന്ദേശവുമായി, തുടർച്ചയായ 100 ദിവസം 21 കിലോമീറ്റർ ഓട്ടം എന്ന വെല്ലുവിളി ഏറ്റെടുത്ത മുൻ പോലീസ് ഉദ്യോഗസ്ഥൻ മരിയ ജോസിന് തലശ്ശേരിയിലെ കായികപ്രേമി കളുടെയും പൊതുപ്രവർത്തകരുടെയും പിന്തുണ. 75-ാമത്തെ ദിവസത്തെ ഓട്ടത്തിലാണ് കായികതാരങ്ങളും വിവിധ മേഖലകളിലുള്ളവരും അദ്ദേഹത്തോടൊപ്പം അണിനിരന്നത്.
യംഗ്സ്റ്റേഴ്സ് തലശ്ശേരിയുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടിയിൽ, തലശ്ശേരി ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് മരിയ ജോസിന് സ്നേഹാദരം നൽകി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉബൈദുള്ള സി, അക്ബർ ലുലു എന്നിവർ ഉപഹാരങ്ങൾ കൈമാറി. യംഗ്സ്റ്റേഴ്സ് തലശ്ശേരി ജനറൽ സെക്രട്ടറി മുഹമ്മദ് നിസാർ പടിപ്പുരക്കൽ സ്വാഗതം ആശംസിച്ചു.
രാജ്യാന്തര റേസ് വാക്കർ ഹസീന ആലിയമ്പത്ത്, സൗത്ത് ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ വെങ്കല മെഡൽ നേടിയ ഷൈജത്ത് പിണറായി, ദേശീയ മാസ്റ്റേഴ്‌സ് താരങ്ങളായ അമീർ ഒ.കെ., സുരേഷ് ബാബു, നിർമല എം.സി., അൾട്രാ റൺ താരങ്ങളായ മുഹമ്മദ് വി.കെ., ഖാലിദ് ചെങ്ങറ എന്നിവർ മരിയ ജോസിനൊപ്പം ഓട്ടത്തിൽ പങ്കെടുത്തു.
റിട്ട. എക്സൈസ് ജോയിന്റ് കമ്മീഷണർ സുരേഷ് പി.കെ., തലശ്ശേരി സായ് സെന്റർ അത്‌ലറ്റിക് കോച്ച് ലിജു, ഡോ. ഫാത്തിമ നഷ് വ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. യംഗ്സ്റ്റേഴ്സ് തലശ്ശേരി പ്രസിഡന്റ് ഹംസ കേളോത്ത്, ഭാരവാഹികളായ വികാസ് വി.കെ., അബ്ദുൽ ജലീൽ പി.ഒ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മരിയ ജോസിന്റെ അർപ്പണബോധത്തെയും സ്ഥിരോത്സാഹത്തെയും എല്ലാവരും പ്രശംസിച്ചു.

കതിരൂർ സർവീസ് സഹകരണ ബാങ്കിന് ദേശീയ പുരസ്‌കാരം: സേവന മികവിന് അംഗീകാരം
ഗോവ: സഹകരണ മേഖലയിലെ മികച്ച പ്രകടനത്തിനുള്ള ദേശീയ അംഗീകാരം കതിരൂർ സർവീസ് സഹകരണ ബാങ്കിന്. ഫ്രോണ്ടിയർ ഓഫ് കോഓപ്പറേറ്റീവ് ബാങ്കിംഗ് അവാർഡ് 2025 (FCBA)-ന്റെ 'ബെസ്റ്റ് പെർഫോമൻസ് അവാർഡ്' ഗോവയിൽ നടന്ന ചടങ്ങിൽ വെച്ച് ബാങ്ക് ഏറ്റുവാങ്ങി.
ഗോവ സഹകരണ വകുപ്പ് മന്ത്രി സുഭാഷ് ഷിരോദ്കറിൽ നിന്ന് ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ, സെക്രട്ടറി പി. സുരേഷ് ബാബു എന്നിവരടക്കമുള്ള ബാങ്ക് ഭാരവാഹികൾ ചേർന്നാണ് പുരസ്‌കാരം സ്വീകരിച്ചത്. കഴിഞ്ഞ നാല് വർഷത്തിനിടെ ബാങ്കിന് ലഭിക്കുന്ന 25-ാമത്തെ പുരസ്‌കാരമാണിത്. ഇതിനുമുമ്പ് കേരള സർക്കാരിന്റെയും കേരള ബാങ്കിന്റെയും എൻ.സി.ഡി.സി-യുടെയും അവാർഡുകൾ ബാങ്കിന് ലഭിച്ചിട്ടുണ്ട്.
സാമൂഹിക പ്രതിബദ്ധതയുടെ മാതൃക
1996 മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന കതിരൂർ ബാങ്ക് സാമ്പത്തിക പ്രവർത്തനങ്ങൾക്കപ്പുറം സമൂഹത്തിന് നൽകുന്ന സേവനങ്ങളിലൂടെയാണ് ശ്രദ്ധേയമാകുന്നത്. ബാങ്കിന്റെ ചില പ്രധാന സംരംഭങ്ങൾ ഇവയാണ്:
- 'ദയ സ്വാന്തന സഹകരണ കേന്ദ്രം': കിടപ്പുരോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ സൗജന്യമായി നൽകുന്നു.
- ഡയാലിസിസ് പെൻഷൻ: ഡയാലിസിസ് രോഗികൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം നൽകുന്നു.
- മിൽകാബ് മെഡിക്കൽ സെന്റർ & നീതി മെഡിക്കൽ സ്റ്റോറുകൾ: കുറഞ്ഞ നിരക്കിൽ ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നു.
- പരിസ്ഥിതി സൗഹൃദം: ബാങ്കിന്റെ 11 ബ്രാഞ്ചുകളും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നു. കൂടാതെ, ഇലക്ട്രിക് വാഹനങ്ങൾക്കായി ചാർജിംഗ് സ്റ്റേഷനും ആരംഭിച്ചിട്ടുണ്ട്.
- വിവിധ സംരംഭങ്ങൾ: ഫുട്ബോൾ അക്കാദമി, കലവറ സൂപ്പർ മാർക്കറ്റ്, ജിം, ലൈബ്രറി, ഓഡിറ്റോറിയം തുടങ്ങിയവയും ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്നു.
ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കും ഇടപാടുകാർക്കും പ്രസിഡന്റ് ശ്രീജിത്ത് ചോയൻ നന്ദി അറിയിച്ചു.

അഖില കേരള ഖവ്വാലി മത്സരം സംഘടിപ്പിച്ചു
ചൊക്ലി : മീലാദ് കോൺഫറൻസിനോടനുബന്ധിച്ച് എംടിഎം വാഫി കോളേജിൽ അഖില കേരള ഖവ്വാലി മത്സരം സംഘടിപ്പിച്ചു. ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമി ചെമ്മാട്, ദാറുന്നജാത്ത് വല്ലപ്പുഴ, ഉമറലി ശിഹാബ് തങ്ങൾ വാഫി കോളേജ് കൊക്കച്ചാൽ എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടി. വിജയികൾക്കുള്ള ട്രോഫികൾ എം അബ്ദുൽ നാസർ ഹാജി, സിപി അബ്ദുറസാഖ് വാഫി ഫൈസി, കെ നൗഫൽ മൗലവി എന്നിവർ ചേർന്ന് വിതരണം ചെയ്തു. ഫള്ലു റഹ്മാൻ ചെണ്ടയാട്, ഫർഹാൻ വാഫി കരുവാരക്കുണ്ട് എന്നിവർ സംബന്ധിച്ചു

വത്സരാജൻ നിര്യാതനായി
മാഹി: പന്തക്കൽ പുനവൻ കുന്നത്ത് 'ശ്രീവത്സ'ത്തിൽ വത്സരാജൻ ( 72) നിര്യാതനായി.റിട്ട. സ്റ്റോർ കീപ്പർ - തലശ്ശേരി ഗവ. ആ സ്പത്രി - ഫാർമസി) ഭാര്യ: ശ്രീലത. മക്കൾ: ശ്യാമ ,മേഘ. മരുമക്കൾ: വി.വി.ഉമേഷ് (അബുദാബി), ജെറാൾഡ് (നിടുംമ്പ്രം) സഹോദരങ്ങൾ: അഡ്വ: വേണുഗോപാൽ, കാർത്ത്യായനി, ഇന്ദിര, മോഹൻ കുമാർ (റിട്ട. ജീവനക്കാരൻ ,മാഹി സ്പിന്നിംങ്ങ് മിൽ), ശൈലജ, പരേതയായ രമ - സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8ന്

മയ്യഴി മണിയമ്പത്ത് സാഹിത്യ തറവാട്ടിലെ കാരണവരും പ്രമുഖ സാഹിത്യകാരനുമായ എം.രാഘവനെ ജനശബ്ദം മാഹി പ്രവർത്തകർ വീട്ടിലെത്തി ആദരിക്കുന്നു. മാഹി എം എൽ എ രമേശ് പറമ്പത്ത് സമീപം

വി.കെ.പ്രദീപൻ നിര്യാതനായി.
ന്യൂമാഹി:മാടപീടികയിലെ പള്ളിയത്ത് വി.കെ.പ്രദീപൻ (58) കോഴിക്കോട് നിര്യാതനായി.പത്മനാഭൻ നമ്പ്യാരുടെയും പള്ളിയത്ത് നളിനി അമ്മയുടെയും മകനാണ്
ഭാര്യ :ബിന്ദു(മാടപീഠിക, സ്റ്റേറ്റ് ബാങ്ക് കോഴിക്കോട്) മകൾ: പാർവണ
സഹോദരി: ലീന(ബാംഗ്ള രു ),
സഞ്ചയനം സെപ്തംബർ 21ന് 8 മണിക്ക് ലക്ഷ്മീപുരം,മാടപീടിക.
23 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖല മത്സരം : കണ്ണൂർ കോഴിക്കോട് മൽസരം സമനില
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 23 വയസിന് താഴെയുളള ആൺകുട്ടികളുടെ ഉത്തര മേഖല ടൂർണ്ണമെൻറിലെ ദ്വിദിന മത്സരത്തിൽ രണ്ടാം ദിനമായ ഇന്ന് കണ്ണൂർ കോഴിക്കോട് മൽസരം സമനിലയിൽ അവസാനിച്ചു.തലേദിവസ സ്കോറായ 4 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് :എന്ന നിലയിൽ ബാറ്റിങ്ങ് പുനരാരംഭിച്ച കോഴിക്കോട് 69.2 ഓവറിൽ 259 റൺസിന് ഓൾഔട്ടായി.റിഷാൽ അഹമ്മദ് 53 റൺസും തേജസ് കുമാർ 52 റൺസുമെടുത്തു. കണ്ണൂരിന് വേണ്ടി അഖിൽ നൗഷർ 4 വിക്കറ്റ് വീഴ്ത്തി.
തുടർന്ന് രണ്ടാം ഇന്നിങ്ങ്സ് ബാറ്റ് ചെയ്ത കണ്ണൂർ 48 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു.ഷോൺ പച്ച 48 റൺസെടുത്തു.
സ്കോർ :
കണ്ണൂർ ആദ്യ ഇന്നിങ്ങ്സിൽ 64.5 ഓവറിൽ 275 റൺസിന് ഓൾഔട്ടായി.
കോഴിക്കോട് ആദ്യ ഇന്നിങ്ങ്സിൽ 69.2 ഓവറിൽ 259 റൺസിന് ഓൾഔട്ടായി.
കണ്ണൂർ രണ്ടാം ഇന്നിങ്ങ്സിൽ 48 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ്.
ഒന്നാം ഇന്നിങ്ങ്സ് ലീഡിൻറെ ബലത്തിൽ കണ്ണൂരിന് 3 പോയിൻറും കോഴിക്കോടിന് ഒരു പോയിൻറും ലഭിച്ചു.
ഇന്ന് (വെള്ളിയാഴ്ച) കണ്ണൂർ മലപ്പുറത്തിനെ നേരിടും.

സൗജന്യ ആയുർവേദ
മെഡിക്കൽ ക്യാമ്പ്
സംഘടിപ്പിച്ചു
മാഹി :രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജും പള്ളൂർ ശ്രീ നാരായണ ഹൈസ്കൂളും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
രാജീവ് ഗാന്ധി മെഡിക്കൽ കോളജ് ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ: ശിവരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ കെ തിലകൻ അദ്ധ്യക്ഷത വഹിച്ചു.
അസി: പ്രൊഫസർ കിഷോർ കുമാർ ബോധവത്കരണം നൽകി.
ചലച്ചിത്ര പിന്നണി ഗായകൻ എം മുസ്തഫ മുഖ്യാഥിതിയായി.
സ്കൂൾ പി ടി എ പ്രസിഡന്റ് എ സജിത്ത് കുമാർസംസാരിച്ചു
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് പി വി കുമാർ സ്വാഗതവും കെ നിമിത നന്ദിയും പറഞ്ഞു.
ചിത്രവിവരണം:ഡോ: ശിവരാമകൃഷ്‌ണൻ ഉദ്ഘാടനംചെയ്യുന്നു

സഫിയ നിര്യാതയായി.
ന്യൂമാഹി: പെരുമുണ്ടേരി "ഫജർ" ൽ താമസിക്കുന്ന പിലാട്ടിയത്ത് കേളോത്ത് സഫിയ (88) നിര്യാതയായി.
ഭർത്താവ്: പരേതനായ എ. കെ. മമ്മൂട്ടി (എ കെ എം ബ്രദേഴ്സ് ആർട്ട്സ്, ന്യൂമാഹി).
മക്കൾ: സക്കീർ, റഫീഖ്, റഹൂഫ്, ആയിഷ, ഫിറോസ്, പരേതനായ ലത്തീഫ്.
മരുമക്കൾ: സൗദ, ഐഷബി, അമീന, റസീന, ഷാബില.
സഹോദരൻ: പരേതനായ ഡപ്യൂട്ടി തഹസീൽദാർ മമ്മു.

പ്രതിപക്ഷ ആവശ്യം തള്ളി ഭരണപക്ഷം: ഡിഎംകെ കോൺഗ്രസ് അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കി
പുതുച്ചേരി:ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒരു ദിവസത്തെ നിയമസഭ സമ്മേളനം മതിയാവില്ലെന്നും, കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും സഭ ചേരണമെന്നും പ്രതിപക്ഷ കക്ഷികൾ നിയമസഭയിൽ സ്പീക്കറോട് ആവശ്യപ്പെട്ടു.
ഭരണപക്ഷത്തിനെതിരെ ശക്തമായ പ്രതിക്ഷേധം ഉയർന്നതോടെ പ്രതിപക്ഷ നേതാവ് ശിവ ഉൾപ്പെടെയുള്ള ഡിഎംകെ- കോൺഗ്രസ് അംഗങ്ങളെ നിയമസഭയിൽ നിന്നും ഗാർഡുകൾ പുറത്താക്കി.
നിയമസഭയിൽ പ്രഖ്യാപിച്ച പദ്ധതികളൊന്നും തന്നെ നടപ്പാക്കാൻ സർക്കാറിനായില്ല,

കുടിവെള്ള പ്രശ്‌നങ്ങൾ കാരണം ആളുകൾ മരിക്കുന്നു, ഇത് പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഇങ്ങനെ ജനങ്ങൾ അഭിമുഖികരിക്കുന്ന നിരവധി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും നിയമസഭ ചേരണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ കോൺഗ്രസ് സഖ്യ അംഗങ്ങൾ ശിവ, രമേശ് പറമ്പത്ത് എന്നിവരുടെ നേതൃത്വത്തിൽ സഭയിൽ നിന്നും വാക്ക്ഔട്ട് നടത്തുകയായിരുന്നു.
ചിത്രവിവരണം: നിയമസഭാ കവാടത്തിന് മുന്നിൽ പ്രതിപക്ഷ എം എൽ എ മാർ കുത്തിയിരിപ്പ് സമരം നടത്തുന്നു.

വാക്കിന്റെ വെളിച്ചമാണ്
കവിത: വി.ആർ സുധീഷ്
മാഹി:ആത്മാവിഷ്ക്കാരത്തിനുമപ്പുറം വാക്കിന്റെ വെളിച്ചമാണ് കവിതകൾ പകർന്നേകുന്നതെന്നും, വൈലാപ്പള്ളിയുടേയും, പി.കുഞ്ഞിരാമൻ നായരുടേയും, ആശാന്റേയും കവിതകൾ ഇതാണ് വ്യക്തമാക്കുന്നതെന്നും, പ്രമുഖചെറുകഥാകൃത്തും , നിരൂപകനുമായ പ്രൊഫ.വി.ആർ സുധീഷ് അഭിപ്രായപ്പെട്ടു.
സമകാലീന
ലോകം പലപ്പോഴും നിശ്ശബ്ദതകൾ കൊണ്ട് നിറഞ്ഞതായി കാണാം.
മനുഷ്യന്റെ ദൗർബല്യങ്ങളായ
മണ്ണാശയും, മദനാശയും, പൊന്നാശയും പൂന്താനം അന്ന് പറഞ്ഞ കാര്യങ്ങൾ ഇന്ന് യാഥാർത്ഥ്യമാവുകയാണ്.ണ്. നെഗറ്റിവുകളുടെ ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്.
മഹാത്മാ ഗാന്ധി ഗവ: ആർട്സ് കോളജ് മലയാളം അസോസിയേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രിൻസിപ്പാൾ ഡോ: കെ.കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.ഡോ: കെ.എം. ഗോപിനാഥൻ, പ്രൊഫ: വി.എം.മനോജ് സംസാരിച്ചു..തുടർന്ന് പ്രിയ എഴുത്തുകാരനുമായി വിദ്യാർത്ഥികൾ സംവദിച്ചു. മലയാള ഭാഷാസാഹിത്യത്തിലെ കാലികമായ മാറ്റങ്ങളെക്കുറിച്ചും, പ്രകൃതിയും പ്രണയവും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചും , കാൽപ്പനികവും ദാർശനികവുമായ കാഴ്ചപ്പാടുകളെക്കുറിച്ചുമെല്ലാം പാടിയും പറഞ്ഞും സുധീഷ് സംവദിച്ചു.
മലയാള വിഭാഗം തലവൻ ബാബുരാജ് സ്വാഗതവും ആർ. തേജ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: പ്രൊഫ: വി.ആർ.സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.

ബൈത്തുൽ മാൽ വിദ്യാഭ്യാസ സഹായ വിതരണം
തലശ്ശേരി:വിവിധ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ധനസഹായ വിതരണം പ്രശസ്ത വാഗ്മിയും സാമൂഹിക പ്രവർത്തകനുമായ സി.വി. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി കെ.പി. ഉമ്മർ കുട്ടി അദ്ധ്യക്ഷം വഹിച്ചു. പ്രൊഥ എ.പി. സുബൈർ വിശദീകരണം നടത്തി. പി.എം. ഹാരിസ് നന്ദി പറഞ്ഞു. അബ്ദുൽ ഖാദർ, അഷ്റഫ്, പി.പി.സിറാജ്, പി. ഇഖ്ബാൽ, ഒ.യുസഫ്, അബ്ദുൽ ഹമീദ്, അഷ്റഫ് സംബന്ധിച്ചു.
. ചിത്രവിവരണം: ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സി.വി.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group