ഡോ.ലക്ഷ്മിദേവി സി ജിക്ക് ഭാരത് സേവക് സമാജ് (BSS) അവാർഡ്

ഡോ.ലക്ഷ്മിദേവി സി ജിക്ക് ഭാരത് സേവക് സമാജ് (BSS) അവാർഡ്
ഡോ.ലക്ഷ്മിദേവി സി ജിക്ക് ഭാരത് സേവക് സമാജ് (BSS) അവാർഡ്
Share  
2025 Sep 17, 11:40 PM
vtk
pappan

ഡോ.ലക്ഷ്മിദേവി സി ജിക്ക് ഭാരത് സേവക് സമാജ് (BSS) അവാർഡ്


മാഹി : സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഘലകളിൽ വ്യക്തിമുദ്രപതിപ്പിക്കുന്നവർക്കായുള്ള ഭാരത് സേവക് സമാജ് (BSS) പുരസ്കാരം മാഹി കോ - ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയിലെ പ്രിൻസിപ്പൽ ഡോ.ലക്ഷ്മിദേവി സി ജിക്ക്. പാരിസ്ഥിതിക പ്രവർത്തനങ്ങളെ വളരെ ഗൗരവകരമായി കാണുകയും പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ ഗവേഷണപ്രബന്ധങ്ങളായി അവതരിപ്പിക്കു കയും അവ നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനാണ് അവാർഡ് .

അധ്യാപികയും പ്രിൻസിപ്പലും എന്ന നിലയിൽ, ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിലൂടെയും സെമിനാറുകൾ സംഘടിപ്പിക്കുന്നതിലൂടെയും ഇന്ത്യൻ നോളജ് സിസ്റ്റംസെൽ, യൂണിവേഴ്സൽ ഹ്യൂമൻ വാല്യൂസെൽ പോലുള്ള സെല്ലുകൾ ഉദ്ഘാടനം ചെയ്യുന്നതിലൂടെയും ഒരു സമഗ്ര വിദ്യാഭ്യാസ സമ്പ്രദായം (Holistic Education) കലാലയത്തിൽ അവതരിപ്പിക്കുക , നേച്ചർ ക്ലബ്ബ്,സസ്റ്റൈനബിളിറ്റി ക്ലബ്ബ് എന്നിവ ആരംഭിക്കുകയും വിദ്യാർത്ഥികളെയും അധ്യാപകരെയും സാമൂഹിക സേവനങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയും പഠനാനുഭവങ്ങൾ മെച്ചപ്പെടുത്തു ന്നതിനായി ഉന്നത വിദ്യാഭ്യാസത്തിൽ ഐസിടി (ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി) നടപ്പിലാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക  തുടങ്ങി നിരവധി പ്രവർത്തനങ്ങളും സേവനങ്ങളും അവർ കാഴ്ച്ചവെച്ചു.

40-ലധികം ദേശീയ, അന്തർദേശീയ കോൺഫറൻസുകളിലും ശിൽപ്പശാലകളിലും പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള ഡോ.ലക്ഷ്മിദേവി സി.ജി  പതിനഞ്ച് വർത്തിലധികം ഗവേഷണമേഘലയിലും അധ്യാപനജീവിതത്തിലും മാതൃകാപരമായ സേവനങ്ങളാണ് കഴ്ച്ചവെച്ചത് .ഭാരത് സേവക് സമാജ് നാഷണൽ ചെയർമാൻ ബി.എസ് ബാലചന്ദ്രനിൽ നിന്നും ഡോ.ലക്ഷ്മിദേവി സി ജി അവാർഡ് ഏറ്റുവാങ്ങി.

കോട്ടയം താഴത്തങ്ങാടി ചിറയിൽ വീട്ടിൽ ഗോപാലകൃഷ്ണ പണിക്കരുടെയും സേതുലക്ഷ്മിയുടെയും മകളും , തലശ്ശേരി ഗവ.ടീച്ചർ എഡ്യുക്കേഷൻ കോളേജിലെ പെർഫോമിങ് ആർട്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.പി രങ്കരാജിൻ്റെ ഭാര്യയുമാണ്.മക്കൾ ശിവാംശിക,വിപഞ്ചിക

whatsapp-image-2025-09-17-at-21.49.22_2032ec88

കടത്തനാടൻ കളരി മികവിന് വിശാഖപട്ടണത്ത് ആദരം


മാഹി: നടരാജ മ്യൂസിക് 'മിറ' ഡാൻസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ വിശാഖപട്ടണത്തിലെ കലാഭാരതി ഓഡിറ്റോറിയത്തിൽ നടന്ന 17- മത് വൈശാലി അഖിലേന്ത്യ നൃത്തോത്സവത്തിൽ കടത്തനാടൻ കളരിയിലെ പ്രശസ്ത‌ കളരിഗുരുക്കൾ മുഹമ്മദ് ഗുരുക്കളുടേയും സംഘത്തിൻ്റെയും കളരി പയറ്റു പ്രദർശനം അരങ്ങേറി. വൈശാഖോത്സത്തിൽ അവതരിപ്പിച്ച പരിപാടി ആന്ധ്രാപ്രദേശിലെ മാധ്യമങ്ങളുടേയും കാണികളുടെയും പ്രത്യേക പ്രശംസക്ക് പാത്രമായി തുടർന്ന് മുഹമ്മദ് ഗുരുക്കൾക്ക് വൈശാഖി നാട്യശ്രീ അവാർഡും നാട്യശ്രി പ്രശസ്തി പത്രവും, കളരിപ്രദർശനം നടത്തിയ വൈശാവിനാശി യുവപുരസ്ക്കാരം പരിശീലകർക്കും നൽകി.നാട്യശിരോമണി ഡോ: കലകൃഷ്ണ, സുധ ഗാനി രവിശങ്കർ നാരായൺ അധികാരി, ചീഫ് കമ്മീഷണർ ഓഫ് ഇൻകം ടാക്‌സ് ഓഫിസർ ജെ സി ഹരികുമാർ, എം. ൻ. എസ്. രാജു, നേതൃത്വം നൽകി. പത്മശ്രീ ശോഭന നാരായൺ, ആന്ധ്രാപ്രദേശിലെ പ്രശസ്ത നർത്തകി ഗീതാനാരായൻ സുദഘാനി എന്നിവരുടെ നൃത്തവും അരങ്ങേറി. .

കതിരൂർ ഏഴരക്കണ്ടം പൊന്ന്യം കളരിയിലെ നിറസാന്നിദ്ധ്യമാണ് ഗുരിക്കൾസ്കളരി സംഘത്തിന്റെ കളരി ചരിത്ര മ്യൂസിയവും, കളരി ചികിത്സാ കേന്ദ്രവും.


ചിത്രവിവരണം: മുഹമ്മദ് ഗുരുക്കൾക്ക് വൈശാഖി നാട്യശ്രീ അവാർഡും നാട്യശ്രി പ്രശസ്തി പത്രവും നൽകി ആദരിക്കുന്നു


whatsapp-image-2025-09-17-at-21.48.15_d6a9ae88

വിശ്വകർമ്മ ദീപ്തി പുരസ്കാരം എ. ജയപ്രകാശിന് സമ്മാനിച്ചു


​കണ്ണൂർ: പ്രമുഖ വാസ്തുവിദഗ്ധനും സാമൂഹിക പ്രവർത്തകനുമായ എ. ജയപ്രകാശിന് വിശ്വകർമ്മ ദീപ്തി പുരസ്കാരം സമ്മാനിച്ചു. അദ്ദേഹത്തിന്റെ പുന്നോലിലെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് പുരസ്കാരം നൽകിയത്.

​കുറച്ച് വർഷങ്ങളായി ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് ജയപ്രകാശ്. ചടങ്ങിൽ ഇ. ഗംഗാധരൻ സ്വാഗതം പറഞ്ഞു. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ച സാമൂഹിക പ്രവർത്തകനായ രാമദാസ് കതിരൂർ പുരസ്കാരം സമർപ്പിച്ചു.


​സോമേഷ് കുമാർ ആചാര്യ, സുരേഷ് ബാബു, കെ. ഭാഗ്യനാഥ്, അജേഷ് നങ്ങാറത്ത്, സുനിൽ കാവുംഭാഗം, എ.സത്യനാഥ് , എ. മനോജ്, കെ.ടി. ധനേഷ്, ഗീത പ്രകാശ്, ദിൽന മനോജ്, ദിവ്യ ധനേഷ്, ജസ്ന മനോജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ചിത്ര വിവരണം: വാസ്തുവിദഗ്ദൻ എ ജയപ്രകാശന് വിശ്വകർമ്മ ദീപ്തി പുരസ്കാരം സാമൂഹിക പ്രവർത്തകൻ രാമദാസ് കതിരൂർ സമർപ്പിക്കുന്നു


മംഗലാട്ട് രാഘവനെ 21 ന് അനുസ്മരിക്കും.


മാഹി:മയ്യഴി വിമോചനസമരത്തിന് നേതൃത്വം നല്കിയ മഹാജനസഭയിലെ സോഷ്യലിസ്റ്റ് ധാരയുടെ . നേതാവും 1948ലെ മയ്യഴി വിപ്ലവത്തിലെ വീരനായകനും പ്രശസ്ത പത്രപ്രവർത്തകനും കവിയുമായ മംഗലാട്ട് രാഘവനെ അഞ്ചാം ചരമവാർഷികത്തിൽ അനുസ്മരിക്കുന്നു. 

സപ്തംബർ 21-ന് കാലത്ത് 10 മണിക്ക് മയ്യഴി മലയാളകലാഗ്രാമത്തിലെ എം. ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ അനുസ്മരണവും സ്മാരകപ്രഭാഷണവും നടക്കും. സി. പി. വിജയകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തും. കവിയും സാമൂഹികചിന്തകനുമായ പി. എൻ. ഗോപീകൃഷ്ണൻ ജനാധിപത്യം, സംസ്കാരം: സ്വതന്ത്ര ഇന്ത്യയിലെ സോഷ്യലിസ്റ്റ് വഴികൾ എന്ന വിഷയത്തിൽ സ്മാരകപ്രഭാഷണം നിർവ്വഹിക്കും. വിജയരാഘവൻ ചേലിയ, അഡ്വ.. റജിനാർക്ക്, അഡ്വ. വിനോദ് പയ്യട, പി. പി. ശശീന്ദ്രൻ, മനയത്ത് ചന്ദ്രൻ, പി. കെ. സത്യാനന്ദൻ, വി. കെ. പ്രഭകരൻ സംബന്ധിക്കും. മംഗലാട്ട് രാഘവൻ അനുസ്മരണസമിതിയും ലോഹ്യ വിചാർവേദിയും ചേർന്നാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.


whatsapp-image-2025-09-17-at-21.46.17_05101e57

23 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖല മത്സരം : പാർത്ഥിവ് ജയേഷിന് സെഞ്ച്വറി , കണ്ണൂരിന് മികച്ച സ്കോർ


തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 23 വയസിന് താഴെയുളള ആൺകുട്ടികളുടെ ഉത്തര മേഖല ടൂർണ്ണമെൻറിലെ ദ്വിദിന മത്സരത്തിൽ ആദ്യ ദിനമായ ഇന്ന് പാർത്ഥിവ് ജയേഷിൻറെ സെഞ്ച്വറിയുടെ മികവിൽ കണ്ണൂർ ആദ്യ ഇന്നിങ്ങ്സിൽ 64.5 ഓവറിൽ 275 റൺസിന് ഓൾഔട്ടായി.പാർത്ഥിവ് ജയേഷ് 114 റൺസും അമോൽ പ്രദീപ് 78 റൺസുമെടുത്തു.കോഴിക്കോടിന് വേണ്ടി മുഹമ്മദ് റിസ്വാൻ കെ പി 5 വിക്കറ്റ് വീഴ്ത്തി.തുടര്‍ന്ന് ബാറ്റ് ചെയ്ത കോഴിക്കോട് ആദ്യ ഇന്നിങ്ങ്സിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ 23 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എന്ന നിലയിലാണ്. ഓൾഔട്ടായി.കണ്ണൂരിന് വേണ്ടി ദേവേശ് ഗോവിന്ദും അഖിൽ നൗഷറും 2 വിക്കറ്റ് വീതം വീഴ്ത്തി.


തലശ്ശേരിയുടെ മെഡിക്കല്‍ ഹബ്ബാകാനൊരുങ്ങി കണ്ടിക്കല്‍


തലഗ്ഗേരി:വികസനത്തിന്റെ പുതിയ അദ്ധ്യായം രചിക്കുകയാണ് തലശ്ശേരിയുടെ ആരോഗ്യരംഗം. തലശ്ശേരിയില്‍ അമ്മയും കുഞ്ഞും ആശുപത്രി പ്രവര്‍ത്തന സജ്ജമാവുന്നതോടെ കണ്ടിക്കല്‍ ഇനി തലശ്ശേരിയുടെ മെഡിക്കല്‍ ഹബ്ബായി മാറും. തലശ്ശേരി കണ്ടിക്കലില്‍ എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ ഏഴുനില കെട്ടിടമാണ് അമ്മയും കുഞ്ഞും ആശുപത്രിക്കായി കിഫ്ബി സഹായത്തോടെ ഒരുങ്ങുന്നത്. മുന്‍മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ജനകീയമായി സമാഹരിച്ച 3.5 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിക്കായി സ്ഥലമേറ്റെടുത്തത്. ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാക്കി ജനുവരി ആദ്യം ഉദ്ഘാടനം നടത്തും.

നിലവില്‍ ബില്‍ഡിംഗ് സ്ട്രക്ചറിന്റെ 80 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഫര്‍ണിച്ചറുകള്‍ സജ്ജീകരിക്കുന്നതിനുമുള്ള നടപടികളും സമാന്തരമായി നടക്കുന്നുണ്ട്. 

വരാനിരിക്കുന്ന അമ്മയും കുഞ്ഞും, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവയോട് ചേര്‍ന്ന് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഒരു അനക്‌സ് വിഭാഗവും ആരംഭിക്കുന്നുണ്ട്.

ഇതിനായി പ്രദേശത്തെ ഗുണ്ടര്‍ട്ട് ഫൗണ്ടേഷന്റെ ഭൂമി എം.സി.സിക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മലബാര്‍ കാന്‍സര്‍ സെന്ററിന് ജനങ്ങളുടെ ആശ്രയ കേന്ദ്രമാകുവാന്‍ ഇതിനോടകം സാധിച്ചിട്ടുണ്ട്.

റോബോട്ടിക് ശസ്ത്രക്രിയ, കാര്‍ ടി സെല്‍ തെറാപ്പി, ഒക്യുലാര്‍ ഓങ്കോളജി, ഹെമറ്റോപോയിറ്റിക് സ്റ്റം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചികിത്സകള്‍ക്കുള്ള സംസ്ഥാനത്തെ ഏറ്റവും വിശ്വാസ്യതയുള്ള സര്‍ക്കാര്‍ സ്ഥാപനമായി എം.സി.സി മാറി.

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ക്യാന്‍സര്‍ ചികിത്സാ കേന്ദ്രമെന്ന അംഗീകാരവും ഇതിന് ലഭിച്ചു. ചികിത്സയും പഠന സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന 97.65 കോടി രൂപയുടെ പുതിയ ബ്ലോക്ക്, രോഗികളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ നിര്‍മിച്ച നൂതന ലബോറട്ടറികള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍, ഇന്‍ഫ്യൂഷന്‍ മോണിറ്ററിംഗ് സംവിധാനം എന്നിവ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സേവന നിലവാരം ഉയര്‍ത്തുകയാണ്.

തലശ്ശേരി കോട്ടയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലായ തലശ്ശേരി ജനറല്‍ ആശുപത്രി ഇതിന് സമീപത്തായി മാറ്റി സ്ഥാപിക്കാ നുള്ള നടപടികളും പുരോഗമിക്കുകയാണ്. തലശ്ശേരി മാഹി ബൈപ്പാസില്‍ നിന്നും ഒരു കിലോമീറ്ററില്‍ താഴെ മാത്രം ദൂരത്തില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടുകൂടി തലശ്ശേരി പട്ടണം തിരുവങ്ങാട്, കോടിയേരി ഭാഗത്തേക്ക് കൂടെ വ്യാപിക്കും. ഈ ടൗണ്‍ഷിപ്പ് വികസിക്കുന്നതോടുകൂടി വാണിജ്യ, സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ കണ്ണഞ്ചിപ്പിക്കുന്ന പുരോഗതിക്കാണ് നാട് സാക്ഷ്യം വഹിക്കുക.


സ്വർണ്ണമാല മോഷ്ടിച്ച യുവതിയെ മാഹിപൊലീസ് പിടികൂടി


മാഹി: ജ്വല്ലറിയിൽ മോതിരം വാങ്ങാനെത്തി സ്വർണ്ണ മാലയുമായി കടന്നു കളഞ്ഞ യുവതിയെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു.

അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപത്തെ മനാസ് കോർട്ടേഴ്സിൽ താമസിക്കുന്ന ധർമ്മടം നടുവിലത്തറ എൻ ആയിഷ(41)യാണ് മാഹി പോലീസിൻ്റെ പിടിയിലായത്

മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽ കഴിഞ്ഞ 12-ാം തീയതിയാണ് മോഷണം നടന്നത്. ദൃശ്യങ്ങൾ സി.സി.ടി.വി. കേമറയിൽ പതിഞ്ഞിരുന്നു. അഴിയൂരിലെ കോട്ടർസിൽ നിന്നാണ് യുവതിയെ പിടികൂടിയത്. കുഞ്ഞിപ്പളളിയിലെ ജ്വല്ലറിയിൽ വിറ്റ കളവ് മുതൽ കണ്ടെടുത്തു. സി.ഐ. അനിൽകുമാർ പി.എ, എസ്.ഐ. ജയശങ്കർ , ക്രൈം സ്ക്വാഡിലെ വളവിൽ സുരേഷ്, എ.എസ് ഐ.സി.വി.ശ്രീജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാഹി കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.


ഗുരുസമാധി ആചരിക്കും

പൊന്ന്യം: ഗുരുചരണാലയം മഠത്തിൽ ശ്രീ നാരായണ ഗുരു സമാധിദിനാചരണം സപ്തംബർ 21 ന് വിവിധ പരിപാടികളോടെ ആചരിക്കും. ഉച്ചക്ക്12.30 മുതൽ 2 മണി വരെ സമൂഹസദ്യ, വൈകീട്ട് 3.30 ന് സമാധി പൂജയും സമൂഹപ്രാർത്ഥനയും ഉണ്ടായിരിക്കും

whatsapp-image-2025-09-17-at-21.48.15_d6a9ae88_1758132013

വിജു കൃഷ്ണന്റെ ഫോട്ടോ

പ്രദർശനം 21 മുതൽ


തിരുവങ്ങാട്:അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറിയും സി.പിഎം പോളിറ്റ്ബ്യൂറോ മെമ്പറുമായ വിജൂ കൃഷ്ണൻ്റെ 

ഫോട്ടോ പ്രദർശനം കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ സപ്തമ്പർ 21മുതൽ 24 വരെ നടക്കും. 

തൻ്റെ രാഷ്ട്രീയ യാത്രകളുടേയും

ഒട്ടനവധി സമരങ്ങളുടെയും ഇടവേളകളിൽ ക്യാമറ കണ്ണുകളിലൂടെ കണ്ട ഇന്ത്യയുടെ ഹൃദയത്തിൽ തൊടുന്ന ആയിരം കഥകൾ പറയുന്ന നേർ ചിത്രങ്ങളാണ് വിജൂ കൃഷ്ണൻ ‘ഓഫ് ലാൻഡ്, ലൈവ്‌സ്, ആൻഡ് ലോർസ്’ എന്ന പേരിൽ പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.

21 ന് ഞായറാഴ്ച കാലത്ത് 10.30 ന് തിരുവങ്ങാട് സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറിയിൽ കെ.കെ.മാരാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നിയമസഭ സ്പീക്കർഅഡ്വ.എ.എൻ. ഷംസീർ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യും.പ്രമുഖ സാഹിത്യകാരി സിതാര.എസ്.മുഖ്യാതിഥി യായിരിക്കും. ചരിത്രകാരനും റിട്ടയർഡ് പ്രിൻസിപ്പാളുമായ ഡോ.എ.വത്സലൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി അഡ്വ.വി പ്രദീപൻ സംസാരിക്കും.


whatsapp-image-2025-09-17-at-21.52.26_495379a1

മഹിളാ മന്ദിരത്തിന്

ടെലിവിഷൻ വിഷൻ കൈമാറി


തലശ്ശേരി:കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽവേർ അസോസിയേഷൻ തലശ്ശേരി യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ടെലിവിഷൻ നല്കി. എരഞ്ഞോളിയിലെ സർക്കാർ മഹിളാമന്ദിരത്തിലെ അന്തേവാസികൾക്ക് ടെലിവിഷൻ നല്കിയാണ് ഇവർ മാതൃകയായത്. മന്ദിരത്തിൽ ഇവർക്ക് സദ്യയുംഒരുക്കുകയും ചെയ്തു. യൂനിറ്റ് സെക്രട്ടറി ടി.സി.സുരേഷ് ബാബു തലശ്ശേരി നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും മഹിളാമന്ദിരം മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാനുമായ ടി.സി.അബ്ദുൾ ഖിലാബിന്ടെലിവിഷൻ കൈമാറി. മഹിളാമന്ദിരം സൂപ്രണ്ട് ഷീജയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.


whatsapp-image-2025-09-17-at-21.52.44_f462efd3

അന്ധവിശ്വാസ നിർമാർജന നിയമം നടപ്പിലാക്കുക. യുക്തിവാദി സംഘം. 


ഉളിക്കൽ : അന്ധവിശ്വാസ നിർമാർജന നിയമം ഉടൻ നിർമ്മിച്ചു നടപ്പിലാക്കണമെന്ന്  കേരള യുക്തിവാദി സംഘം ഉളിക്കൽ യൂണിറ്റ് സമ്മേളനം സർക്കാരിനോടവശ്യപ്പെട്ടു . 

യൂണിറ്റ് പ്രസിഡന്റ്‌ കെ വി രാമചന്ദ്രൻ അധ്യക്ഷനായി . സെക്രട്ടറി പി എൻ ജനാർദ്ദനൻ , ജില്ലാ പ്രസിഡന്റ്‌ എ കെ അശോക്കുമാർ , എ കെ കൃഷ്ണൻ, പി സി സേവ്യർ, സി കെ വിജയൻ, ആർ രവീന്ദ്രൻ, സി കെ ജനാർദ്ദനൻ,ബീന,വിബിഷാജു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി  

പ്രസിഡന്റ്‌ കെ വി രാമചന്ദ്രൻ , വൈസ് പ്രസിഡന്റ്‌ സി കെ ജനാർദ്ദനൻ, സെക്രട്ടറി  പി എൻ ജനാർദ്ദനൻ, ജോ : സെക്രട്ടറി എ കെ കൃഷ്ണൻ  എന്നിവരെ തെരഞ്ഞെടുത്തു .


സെന്റാക് : മോപ്പ് അപ്പ് അപേക്ഷ

19 ന് മുമ്പ് സമർപ്പിക്കണം


മാഹി:പുതുച്ചേരി സെൻ്റാക്ക് മുഖാന്തിരം വിവിധ കോഴ്സുകളിലേക്ക് അപേക്ഷിച്ചവർക്ക് മോപ്പ് അപ്പ് മുനഗണനയ്ക്കായി 19 ന് മുമ്പായി അപേക്ഷ സമർപ്പിക്കാൻ അവസരം.

യുജി നോൺ-നീറ്റ് ഡാഷ്‌ബോർഡ് ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച്, താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് പുതുച്ചേരി മേഖലയിലെ കോളേജുകളിലെ (6 ഗവൺമെന്റ്, ഗവൺമെന്റ് എയ്ഡഡ് സൊസൈറ്റി കോളേജുകൾ മാത്രം) യുജി നോൺ-നീറ്റ് പ്രൊഫഷണൽ കോഴ്‌സുകളായ ബി.ടെക്., ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രികൾച്ചർ & ഹോർട്ടികൾച്ചർ (മറ്റ് സംസ്ഥാന സ്വാശ്രയ സീറ്റുകൾ ഒഴികെ), ബി.വി.എസ്‌സി. & എ.എച്ച്. (പിവൈ-ജിക്യു/എസ്5 & എഫ്എൻ മാത്രം), ബി.എസ്‌സി. (നഴ്‌സിംഗ്), ബി.പി.ടി, ബി.എസ്‌സി. പാരാ മെഡിക്കൽ കോഴ്‌സുകൾ, ബി.ഫാം., ബി.എ.എൽ.എൽ.ബി. (5 വർഷം), ഡിപ്ലോമ ഇൻ പാരാ മെഡിക്കൽ കോഴ്‌സുകൾ, യുജി ആർട്‌സ്, സയൻസ് & കൊമേഴ്‌സ് കോഴ്‌സുകൾ (ബി.എ., ബി.എസ്‌സി., ബി.കോം., ബി.ബി.എ., & ബി.സി.എ.), ALAT-ലെ ബി.വോക്. കോഴ്‌സുകൾ എന്നിവയ്ക്കുള്ള MOP UP റൗണ്ടിലേക്കുള്ള കോഴ്‌സ് മുൻഗണനകൾ 19/9/25 ന് രാവിലെ 10 മണിക്ക് മുൻമ്പ് സമർപ്പിക്കണം.

രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികൾക്കും വിവരങ്ങൾക്കായി SMS അയയ്ക്കുന്നുണ്ട്.

വിശദ വിവരങ്ങൾക്കായി വിദ്യാർത്ഥികൾക്ക് www.centacpuducherry.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ അവരവരുടെ ലോഗിൻ ഡാഷ്‌ ബോർഡിലെ പരാതി ഓപ്ഷൻ വഴി സമർപ്പിക്കാം അല്ലെങ്കിൽ ഹെൽപ്പ്‌ ലൈൻ നമ്പർ: 0413-2655570/ 2655571

ൽ ബന്ധപ്പെടാവുന്നതാണെന്ന് സെന്റാക് കോർഡിനേറ്റർ അറിയിച്ചു.


ഗുരുസമാധി ആചരിക്കും

പൊന്ന്യം: ഗുരുചരണാലയം മഠത്തിൽ ശ്രീ നാരായണ ഗുരു സമാധിദിനാചരണം സപ്തംബർ 21 ന് വിവിധ പരിപാടികളോടെ ആചരിക്കും. ഉച്ചക്ക്12.30 മുതൽ 2 മണി വരെ സമൂഹസദ്യ, വൈകീട്ട് 3.30 ന് സമാധി പൂജയും സമൂഹപ്രാർത്ഥനയും ഉണ്ടായിരിക്കും.


whatsapp-image-2025-09-04-at-12.56.40_44ad59a8
pendulam-2025
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI