
മാഹിയിൽ 'ചിങ്ങപ്പൂനിലാവ് 2025': ഓണം-നബിദിനം-ചതയദിന സംഗമം ശ്രദ്ധേയമാവുന്നു
മാഹി: ചാലക്കര പി.എം. ശ്രീ ഉസ്മാൻ സ്മാരക ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയായ 'സഹപാഠി'യുടെ നേതൃത്വത്തിൽ ഓണം, നബിദിനം, ചതയദിനം എന്നിവയുടെ സംയുക്ത ആഘോഷമായ 'ചിങ്ങപ്പൂനിലാവ് 2025' സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 28-ന് ഞായറാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂൾ അങ്കണത്തിൽ വെച്ചാണ് പരിപാടികൾ അരങ്ങേറുക. സ്കൂൾ പ്രധാനാധ്യാപകൻ കെ.വി. മുരളിധരൻ പരിപാടി ഉദ്ഘാടനം ചെയ്യും.
വിവിധ പ്രായക്കാർക്കായി വൈവിധ്യമാർന്ന കായിക, വിനോദ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
മുതിർന്നവർക്കായിട്ടുള്ള മത്സരങ്ങളിൽ കമ്പവലി (സ്ത്രീ-പുരുഷ വിഭാഗങ്ങൾ), കസേരകളി, ലെമൺ ആൻഡ് സ്പൂൺ, ഉറിയടി, സുന്ദരിക്ക് പൊട്ട് തൊടൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, പുരുഷന്മാർക്കുള്ള സാരി ഉടുക്കൽ എന്നിവ ഉൾപ്പെടുന്നു. വിദ്യാർത്ഥികൾക്കായി ഓട്ടമത്സരം, പൊട്ടറ്റോ ഗാതറിങ്, തവളച്ചാട്ടം തുടങ്ങിയ ഇനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള വ്യക്തികളും ടീമുകളും സെപ്റ്റംബർ 20-നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. രാജേഷ് (62388 48942), റഷീദ് (9846422029), സജീവൻ (98958 70955) എന്നിവരെയാണ് രജിസ്‌ട്രേഷനായി ബന്ധപ്പെടേണ്ടത്.
സമാപന സമ്മേളനത്തിൽ മാഹി പോലീസ് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ പി.എ. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സഹപാഠി പ്രസിഡന്റ് ചാലക്കര പുരുഷുവും സെക്രട്ടറി പി.പി. രാജേഷും പത്രക്കുറിപ്പിൽ അറിയിച്ചു.

വിനായക കലാക്ഷേത്രം ദ്വിദിന വാർഷികാഘോഷം 27-ന് തുടങ്ങും
മാഹി: പള്ളൂർ ശ്രീവിനായക കലാക്ഷേത്രത്തിന്റെ 27-ാം വാർഷികാഘോഷങ്ങളുടെ സമാപനം സെപ്റ്റംബർ 27, 28 തീയതികളിൽ വിപുലമായ പരിപാടികളോടെ നടക്കും. കലാക്ഷേത്രത്തിന്റെ മുൻ രക്ഷാധികാരിയും സംഗീതജ്ഞനുമായിരുന്ന കെ. രാഘവൻ മാഷിന്റെ സ്മരണകൾക്ക് ആദരമർപ്പിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമാവുക.
സെപ്റ്റംബർ 27-ന് പരിപാടികൾ
രാവിലെ കെ. രാഘവൻ മാഷിന്റെ വസതിയിലെത്തി കുട്ടികൾ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും ഗാനാർച്ചനയും നടത്തും. രാവിലെ 9:30-ന് മഹാഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നവരാത്രി സംഗീതോത്സവം ആരംഭിക്കും. കാണി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ദാസൻ ഇളയ ചെട്ട്യാർ ഇത് ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഗീതാർച്ചനയും ചിത്രപ്രദർശനവും നടക്കും.
വൈകുന്നേരം 3 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.കെ. ശശിധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മനഃശാസ്ത്രജ്ഞൻ എ.വി. രത്നകുമാർ ഗ്രാൻമ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം 6:30-ന് സംഗീത സന്ധ്യ, 7 മണിക്ക് നൃത്തരാവ്, അരങ്ങേറ്റം എന്നിവയുണ്ടാകും. രാത്രി 8:30-ന് കാഞ്ഞങ്ങാട് പരപ്പ ഗ്രാമഫോണും നവദുർഗ നാട്യസംഘവും ചേർന്ന് അവതരിപ്പിക്കുന്ന 'ശ്രീനരസിംഹമൂർത്തി' എന്ന മെഗാ നൃത്തനാടകം അരങ്ങേറും.
സെപ്റ്റംബർ 28-ന് പരിപാടികൾ
രണ്ടാം ദിവസത്തെ നവരാത്രി സംഗീതോത്സവം പി.കെ. ജയപ്രദീപന്റെ അധ്യക്ഷതയിൽ സംഗീതജ്ഞൻ കെ.കെ. രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഹൈസ്കൂൾ, പൊതുവിഭാഗം ലളിതഗാന മത്സരങ്ങൾ നടക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സെപ്റ്റംബർ 24-നകം 9539811986, 9388510799 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

വൈകുന്നേരം 6:30-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പി.കെ. സുനിൽ പ്രശാന്തിന്റെ അധ്യക്ഷതയിൽ എം. മുസ്തഫ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. രാത്രി 8 മണിക്ക് ശ്രീവിനായക കലാക്ഷേത്രം അവതരിപ്പിക്കുന്ന 'മഹാമാഗധം' എന്ന നാടകത്തോടെ ആഘോഷങ്ങൾക്ക് തിരശ്ശീല വീഴും.
മഞ്ഞ്
എം ടി യിലേക്കൊരു കലാ പ്രയാണം
സംസ്ഥാന തല ചിത്രപ്രദർശനം തുടങ്ങി.
കതിരൂർ : ചിത്രാങ്കണം കേരളയുടെ സംസ്ഥാന തല ചിത്രപ്രദർശനം മഞ്ഞ് കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിൽ ആരംഭിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ തിരുവനന്തപുരം വച്ച് നടന്ന ആർട്ട് ക്യാമ്പിൽ പങ്കെടുത്ത സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള അധ്യാപക കൂട്ടായ്മ ആണ് ചിത്രാങ്കണം. സംസ്ഥാനതലത്തിൽ നിരവധി കലാ പ്രവർത്തനങ്ങൾ നടത്തി വരുന്ന ചിത്രാങ്കണം കുമാരനാശാന്റെ കൃതികൾക്ക് ഉള്ള ചിത്രആവിഷ്കാരം ഈ വല്ലിയിൽ നിന്നും എന്ന ചിത്ര പ്രദർശനം ഈ ഗാലറിയിൽ നടത്തിയിട്ടുണ്ട്. മലയാളത്തിന്റെ അക്ഷര പുണ്യം എം ടി വാസുദേവൻ നായരുടെ തെരെഞ്ഞെടുത്ത കൃതികളുടെ ചിത്രആവിഷ്കാരം ആണ് മഞ്ഞ്ചിത്ര പ്രദർശനം പ്രസിദ്ധ സാഹിത്യ നിരൂപകനായ ഇ പി രാജാഗോപാലൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. കതിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ വിശിഷ്ടാ തിഥി ആയിരുന്നു. ചിത്രാങ്കണം കൺവീനവർ ബാലകൃഷ്ണൻ കതിരൂരിന്റെ അധ്യക്ഷതയിൽ ചേർന്ന ഉൽഘാടനസമ്മേളനത്തിൽ
ശിവകൃഷ്ണൻ കെ എം, കെ ടി ബാബുരാജ്, പ്രേമാനന്ദ് ചമ്പാട്, വർഗീസ് കളത്തിൽ സുശാന്ത് കൊല്ലറക്കൽ, റഹ്മാൻ കൊഴുക്കല്ലൂർ എന്നിവർ സംസാരിച്ചു.
പ്രദർശനം സെപ്റ്റംബർ 23വരെയാണ്. രാവിലെ 10മണി മുതൽ 6വരെ ആണ് സന്ദർശന സമയം.
ജവഹർ ബാൽ മഞ്ച്: ദേശീയ പ്രസിഡൻ്റ് ഇഷാനിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി
മാഹി: ജവഹർ ബാൽമഞ്ചിന്റെ ദേശീയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മാഹി സ്വദേശി ഇഷാനിക്ക് കണ്ണൂർ എയർപോർട്ടിൽ ഉജ്ജ്വല വരവേൽപ്പ് നൽകി. രമേശ് പറമ്പത്ത് എം.എൽ.എ ഷാളണിയിച്ച് സ്വീകരിച്ചു. വിവിധ സംഘടനകൾ ഉപഹാരം നൽകി ആദരിച്ചു. ജവഹർ ബാൽ മഞ്ച് കോഡിനേറ്റർ ആനന്ദ ബാബു, കെമോഹനൻ, സത്യൻ കോളോത്ത്, മുഹമ്മദ് മുബാഷ്, അലി അക്ബർ ഹാഷിം, എം.കെ.ശ്രീജേഷ്, കെ.സുരേഷ്, കെ.കെ. ശ്രീജിത്ത്, ശ്യാംജിത്ത് പാറക്കൽ, അജയൻ പൂഴിയിൽ, നൗഫൽ മാഹി, ജിജേഷ് ചാമേരി, കെ.വി. സന്ദീപ്, ശിവൻ തിരുവങ്ങാടൻ, കെ.വി.ഹരീന്ദ്രൻ, വി.പി.മുനവർ, ടി.ശ്രീനിവാസൻ
സംബന്ധിച്ചു.
ചിത്രവിവരണം.. കണ്ണൂർ വിമാനത്താവളത്തിൽ ഇഷാനിക്ക് നൽകിയ സ്വീകരണം:

അനന്തൻ നായർ നിര്യാതനായി..
മാഹി: പന്തക്കൽ പന്തോ ക്കാടിന് സമീപം കക്കുഴിപ്പറമ്പത്ത് അനന്തൻ നായർ (86)നിര്യാതനായി..വിമുക്ത ഭടനാണ്.മാഹിയിലെ വിവിധ സർക്കാർ ഓഫീസുകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: കാർത്ത്യായനി .മക്കൾ: സുധാകരൻ (പുതുച്ചേരി പോലീസ് ), സുനിത, സുഗത ( കല്ലിക്കണ്ടി). മരുമക്കൾ: പ്രമീള, രാധാകൃഷ്ണൻ ,ബാബു ചീക്കോത്ത് -സഹോദരങ്ങൾ: നാരായണി, പരേതരായ കുഞ്ഞിരാമൻ, കൃഷ്ണൻ, ഗോവിന്ദൻ.സംസ്ക്കാരം ബുധനാഴ്ച്ച രാവിലെ 10 ന് വീട്ട് വളപ്പിൽ
അപേക്ഷ ക്ഷണിച്ചു
മാഹി: പ്രധാനമന്ത്രി ഭവന നിർമാണ പദ്ധതി (പിഎംഎവൈ) പ്രകാരം മാഹിയിൽ സ്ഥിരതാമസക്കാരിൽനിന്നും വീട് നിർമിക്കുന്നതിന് സഹായധനം അഞ്ചുലക്ഷം രൂപ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്നുലക്ഷം രൂപ വാർഷിക വരുമാനമുള്ളവരും സ്വന്തമായി വീട് നിർമിക്കാൻ സ്ഥലമുള്ളവരുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോം ടൗൺ ആൻഡ് കൺ ട്രി പ്ലാനിങ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ടൗൺ ആൻഡ് കൺ ട്രി പ്ലാനിങ് ഡിപ്പാർട്ട്മെൻ്റ് ഓഫീസുമായി ബന്ധപ്പെടുക

ദേവി നിര്യാതയായി
ന്യൂമാഹി :മങ്ങാട് വയലക്കണ്ടി ബസ് ഷെൽട്ടറിന്ന് സമീപം തയ്യുള്ളതിൽ മീത്തൽ ദേവി(84)നിര്യാതയായി. ഭർത്താവ് പരേതനായ കെ കെ നാരായണൻ (റിട്ട. മാഹി സ്പിന്നിങ്ങ് മിൽ)
മക്കൾ :ടി എം അജിത(അഴിയൂർ) സുജിത(പുന്നോൽ) പ്രമീള(കതിരൂർ) ടി എം പ്രമോദ് കുമാർ, ടി എം പ്രദീപൻ(സൗദി അറേബ്യ)
മരുമക്കൾ : പി.കെ. ചന്ദ്രൻ (അഴിയൂർ)
എം കെ രവീന്ദ്രൻ(കതിരൂർ) ഇ കെ ബിമില( എക്സൽ പബ്ലിക് സ്ക്കൂൾ) ടി കെ രജിഷ സഹോദരങ്ങൾ കല്യാണി, നാണി

ഐ.കെ.കുമാരൻ മാസ്റ്റർ
ജന്മവാർഷികം ഇന്ന്
മാഹി:മയ്യഴി വിമോചന സമര നേതാവും മദ്യനിരോധന സമിതി നേതാവും ഗാന്ധിയനുമായ ഐ.കെ.കുമാരൻ മാസ്റ്റരുടെ 122-ാം ജന്മവാർഷികദിനം ഇന്ന് ( സപ്‌തംബർ 17 ) സമുചിതമായി ആഘോഷിക്കുന്നു. ഇന്ന് കാലത്ത് 9.30 ന് മാഹി സ്റ്റാച്യു ജംഗ്ഷനിലെ പ്രതിമയ്ക്ക് മുന്നിലും 10 മണിക്ക് സ്വവസതിയിലെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചനയും സ്നേഹ സംഗമവും നടക്കുമെന്ന് ഐ. കെ.സ്‌മാരക മന്ദിരം പ്രസിഡണ്ട് ഐ.അരവിന്ദൻ അറിയിച്ചു.

ചന്ദ്രൻനിര്യതനായി
കൊളശ്ശേരി- കളരിമുക്ക് മഞ്ഞത്താംകണ്ടി പറമ്പിൽ ശോഭ നിവാസിൽ കാരായി ചന്ദ്രൻ (75) നിര്യതനായി: ഭാര്യ: ശോഭ, മക്കൾ - രോഷ്ന,ശ്രീഷ്ണ, ഷിംന , പ്രണവ് .
മരുമക്കൾ :മനോജ്,സൂരജ്,രാജേഷ്,അശ്വതി.
സഹോദരങ്ങൾസാവിത്രി, നിർമ്മല,അജയബാബു,പരേതരായ രാധ.രാഘവൻ.ചന്ദ്രി,ലക്ഷ്മി

നാലാം ക്ലാസ്സുകാരി അസ്ര അർഷാദ് കേശദാനം ചെയ്തു.
മാഹി : ബ്ലഡ് ഡോണേഴ്സ് കേരളയും, അമലാ ഹോസ്പിറ്റൽ തൃശൂരും ചേർന്ന് കീമോതെറാപ്പി ചികിത്സയിലൂടെ മുടി നഷ്ടപ്പെടുന്ന കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമിച്ചു കൊടുക്കുന്ന കേശദാനം സ്നേഹദാനം പദ്ധതിയിലേക്ക് നാലാം ക്ലാസ്സുകാരി അസ്ര അർഷാദ് കേശദാനം ചെയ്തു.. ഹ്യൂമൻ ചാരിറ്റി എക്സിക്യൂട്ടീവ് മെമ്പർ അനൂപ് അനുസ്മര പരിപാടിയിൽ വെച്ച് ബ്ലഡ് ഡോണേഴ്സ് കേരളക്ക് വേണ്ടി മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്റർ ഇൻചാർജ് ഡോ: ഹർഷ മുടി ഏറ്റുവാങ്ങി. ബി ഡി കെ തലശ്ശേരി താലൂക്ക് "കേശദാനം സ്നേഹദാനം" കോർഡിനേറ്റർ ഒ. പി പ്രശാന്ത്,അസ്രയുടെ ഉമ്മ സാലിയ, പി പി റിയാസ് മാഹി, ഷംസീർ പാരിയാട്ട്, കെ ഇ പർവീസ് പങ്കെടുത്തു.
മാഹിപുഴിത്തല എ കെ ജി റോഡിലുള്ള ജി എം ജെ ബി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അസ്ര
ചിത്രവിവരണം: അസ്ര അർഷാദ് കേശദാനം നടത്തുന്നു.

ജവഹർ ബാൽ മഞ്ച്: ദേശീയ പ്രസിഡൻ്റ് ഇഷാനിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി
മാഹി: ജവഹർ ബാൽമഞ്ചിന്റെ ദേശീയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മാഹി സ്വദേശി ഇഷാനിക്ക് കണ്ണൂർ എയർപോർട്ടിൽ ഉജ്ജ്വല വരവേൽപ്പ് നൽകി. രമേശ് പറമ്പത്ത് എം.എൽ.എ ഷാളണിയിച്ച് സ്വീകരിച്ചു. വിവിധ സംഘടനകൾ ഉപഹാരം നൽകി ആദരിച്ചു. ജവഹർ ബാൽ മഞ്ച് കോഡിനേറ്റർ ആനന്ദ ബാബു, കെമോഹനൻ, സത്യൻ കോളോത്ത്, മുഹമ്മദ് മുബാഷ്, അലി അക്ബർ ഹാഷിം, എം.കെ.ശ്രീജേഷ്, കെ.സുരേഷ്, കെ.കെ. ശ്രീജിത്ത്, ശ്യാംജിത്ത് പാറക്കൽ, അജയൻ പൂഴിയിൽ, നൗഫൽ മാഹി, ജിജേഷ് ചാമേരി, കെ.വി. സന്ദീപ്, ശിവൻ തിരുവങ്ങാടൻ, കെ.വി.ഹരീന്ദ്രൻ, വി.പി.മുനവർ, ടി.ശ്രീനിവാസൻ
സംബന്ധിച്ചു.
ചിത്രവിവരണം.. കണ്ണൂർ വിമാനത്താവളത്തിൽ ഇഷാനിക്ക് നൽകിയ സ്വീകരണം:

വിജയൻ നിര്യാതനായി.
കോടിയേരി: ഉക്കണ്ടൻ പീടിക പി പി അനന്തൻ റോഡിൽ കരക്കണ്ടത്തിൽ വിജയൻ (82)നിര്യാതനായി.
ഭാര്യ പുഷ്പ.മക്കൾ ഷംന (പൂന ), വിജേഷ്.
മരുമക്കൾ രമേശൻ (പൂന )നിമിഷ(അണ്ടല്ലൂർ )
സംസ്കാരം ഇന്ന് (17/9/25)ഉച്ചക്ക് 3:30ന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ

ദിനേശ് കുമാർ നിര്യാതനായി
ചൊക്ലി :കാഞ്ഞിരത്തിൻ കീഴിൽ തൂലേരി ദിനേശ് കുമാർ (58 ) നിര്യാതനായി പരേത രായ തൂലേരി ഗോവിന്ദൻ്റെയും രോഹിണിയുടെയും മകനാണ് -
ഭാര്യ നിഷ മകൾ
അനുഷ്ക (വിദ്യാർത്ഥിനി )
സഹോദരങ്ങൾ ഗിരീഷ് കുമാർ, രാജേഷ് കുമാർ

മാഹിയിൽ ജപ നവരാത്രി സംഗീതോത്സവം; സെപ്റ്റംബർ 22-ന് തുടക്കം
മാഹി: ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ നവരാത്രി സംഗീതോത്സവം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുന്നതാണ് ആഘോഷ പരിപാടികൾ.
സെപ്റ്റംബർ 22-ന് രാവിലെ 6 മണിക്ക് കുറിച്ചിയിൽ പുന്നോൽ കലാക്ഷേത്രത്തിൽ പൂജാദികർമ്മങ്ങളോടെ പരിപാടികൾക്ക് തുടക്കമാകും. വൈകുന്നേരം 5:30-ന് മാഹി സി.എച്ച്. ഗംഗാധരൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. ഇ. നാരായണന്റെ അധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം നിർവഹിക്കും. തുടർന്ന്, വൈകുന്നേരം 6 മണിക്ക് ആനവാതുക്കൽ വേണുഗോപാല ക്ഷേത്രത്തിൽ സംഗീതാചാര്യൻ യു. ജയൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഉദ്ഘാടന കച്ചേരിയും വിദ്യാർത്ഥികളുടെ സംഗീതാരാധനയും നടക്കും.
പ്രധാന പരിപാടികൾ:
- സെപ്റ്റംബർ 23: കോടിയേരി തൃക്കൈ ശിവക്ഷേത്രത്തിൽ യു. ജയൻ മാസ്റ്ററുടെ സംഗീത കച്ചേരിയും വിദ്യാർത്ഥികളുടെ സംഗീതാരാധനയും.
- സെപ്റ്റംബർ 26: വെള്ളിക്കുളങ്ങര ശിവക്ഷേത്രത്തിൽ സംഗീതാരാധനയും ഭക്തിഗാനാമൃതവും.
- സെപ്റ്റംബർ 28: ഹംസക്കുളങ്ങര മേലെടത്ത് ശിവക്ഷേത്രത്തിൽ സംഗീത പഠനയാത്രയും കച്ചേരിയും.
- സെപ്റ്റംബർ 29: പരവന്തല ക്ഷേത്രത്തിൽ ഭക്തിഗാനാമൃതവും സംഗീതാരാധനയും.
- ഒക്ടോബർ 1 (മഹാനവമി): ലോകനാർകാവിൽ ക്ഷേത്രത്തിൽ യു. ജയൻ മാസ്റ്ററുടെ 10 മണിക്കൂർ സംഗീത യജ്ഞം, തുടർന്ന് ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം. വൈകുന്നേരം 6:30-ന് വെള്ളിക്കുളങ്ങര ശിവക്ഷേത്രത്തിൽ സംഗീതക്കച്ചേരി.

വിജയദശമി - വിദ്യാരംഭം:
ഒക്ടോബർ 2-ന് വിജയദശമി ദിനത്തിൽ രാവിലെ 9 മണിക്ക് മടപ്പള്ളി ജപ സ്കൂളിലും ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മാഹി സി.എച്ച്. ഗംഗാധരൻ (പ്രസ്സ് ക്ലബ്) ഹാളിലും വിദ്യാരംഭം ചടങ്ങുകൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
മാഹി: പ്രധാനമന്ത്രി ഭവന നിർമാണ പദ്ധതി (പിഎംഎവൈ) പ്രകാരം മാഹിയിൽ സ്ഥിരതാമസക്കാരിൽനിന്നും വീട് നിർമിക്കുന്നതിന് സഹായധനം അഞ്ചുലക്ഷം രൂപ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്നുലക്ഷം രൂപ വാർഷിക വരുമാനമുള്ളവരും സ്വന്തമായി വീട് നിർമിക്കാൻ സ്ഥലമുള്ളവരുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോം ടൗൺ ആൻഡ് കൺ ട്രി പ്ലാനിങ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ടൗൺ ആൻഡ് കൺ ട്രി പ്ലാനിങ് ഡിപ്പാർട്ട്മെൻ്റ് ഓഫീസുമായി ബന്ധപ്പെടുക

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group