
പുതുച്ചേരിയിൽ
ശ്രീകൃഷ്ണ ജയന്തി
ആഘോഷിച്ചു.
പുതുച്ചേരി: നാടെങ്ങും ശ്രീ കൃഷ്ണൻ്റെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ശ്രീ ഗുരുവായൂരപ്പൻ സേവാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പുതുച്ചേരിയിൽ ആദ്യമായി ശ്രീകൃഷ്ണ ജയന്തി വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കുയവർ പാളയം നവനീതകൃഷ്ണൻ തിരുകോവിലിൽ നടന്ന ആഘോഷത്തിൽ രാധാകൃഷ്ണ വേഷത്തിൽ ബാലികാ ബാലൻമാർ കണ്ണിന് കുളിർമയേകി. രാവിലെ 9 ന് അഭിഷേകപൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. വൈകിട്ട് മൂന്ന് മണിയോടെ ശോഭായാത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി. . അഷ്ടമിരോഹിണിപൂജയ്ക്ക് ശേഷം സുനിത പങ്കജ്, രജിത രാജീവ് എന്നിവരുടെ നേതൃത്വത്തിൽ താളലയം ആർട്സ് & കൾച്ചറിൻ്റെ ഭാഗവത പാരായണം, ജ്ഞാനപ്പാന പാരായണം , ഡോ. ബാലമുരളി & അപർണ ബാലമുരളി എന്നിവരുടെ ഭക്തിഗാനസുധ, ഡോ .കുട്ടികൃഷ്ണൻ്റെ ഓടക്കുഴൽ വായന, മാസ്റ്റർ അംഗിത് രാജിൻ്റെ ഭഗവത് ഗീതാപാരായണം, വിവിധ ഭക്തരുടെ കൃഷ്ണ ഭക്തി ഗാനാലാപനം, രാധാകൃഷ്ണവേഷത്തിൽ നൃത്തച്ചുവടുകൾ വച്ച ബാലികാ ബാലൻമാർ എന്നിങ്ങനെ വിവിധ കലാപരിപാടികൾ നടന്നു.
ചിത്രവിവരണം: പുതുചേരിയിൽ നടന്ന ശ്രീകൃഷ്ണജയന്തി ആഘോഷം

അംബുക്കൻ കളത്തിൽ സുശാന്ത് നിര്യാതനായി.
മാഹി: മഞ്ചക്കലിലെ ബോട്ട് ഹൗസിന് സമീപം മുകളിൽ പരേതരായ അംബുക്കൻ കുങ്കുവിൻ്റെയും മാധവിയുടേയും മകൻ അംബുക്കൻ കളത്തിൽ സുശാന്ത് (58)നിര്യാതനായി.
ഭാര്യ: ഷീബ
മകൻ :സുബൽ
സഹോദരങ്ങൾ, സുചിത്ര,സുരജ , സുന്ദരൻ. പരേതരായ പ്രേമ,ഹൈമാവതി,സുരേന്ദ്രൻ,സുഗതൻ .
സംസ്ക്കാരം സെപ്റ്റമ്പർ 16ന് ഉച്ചയ്ക്ക് 1 മണിക്ക് മാഹി വാതക ശ്മശാനത്തിൽ.

പട്ടികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ഭരണകർത്താക്കൾക്ക് ഭീമ ഹരജി നൽകും.
മാഹി: ഇക്കഴിഞ്ഞ ആഗസ്ത് 8 ന് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം തെരുവ് പട്ടികളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യരെ രക്ഷിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ പ്രത്യേക പാർപ്പിട സൗകര്യങ്ങ
ളൊരുക്കേണ്ടതാണ്. ഇത് സംബന്ധിച്ച് ഒക്ടോബർ മാസം സുപ്രീം കോടതിയിൽ തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട് ദേശീയ നയം രൂപികരിക്കപ്പെടുകയുമാണ്. ഓഗസ്റ്റ് 22 ന് വിധി പുറപ്പെടുവിച്ച മൂന്നംഗ ബഞ്ചാണ് നയം രൂപീകരിക്കുന്നത്.
ഇത്തരമൊരു പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ബഹുജനാഭിപ്രായം ഉയർന്നു വരേണ്ടതുണ്ട്.
2021 മുതൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒട്ടേറെ സമരപോരാട്ടങ്ങൾ നടത്തിവന്ന ജനശബ്ദം മാഹി വിവിധ കേന്ദ്രങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് ആയിരക്കണക്കിന് ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രി, ലഫ്: ഗവർണ്ണർ , മുഖ്യമന്ത്രി, ചീഫ് സിക്രട്ടരി എന്നിവർക്ക് ഒക്ടോബർ ആദ്യവാരം നേരിട്ട് ഭീമഹരജി നൽകാൻ ജനശബ്ദം തീരുമാനിച്ചിട്ടുണ്ട്.
മുഴുവൻ ബഹുജന സംഘടനകളും ഈ പോരാട്ടത്തിൽ സഹകരിക്കണമെന്ന് ജനശബ്ദം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.
കഴിഞ്ഞ രണ്ട് മാസക്കാലമായി മാഹി മേഖലയിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാത്തത് മൂലം നഗരവും നാട്ടിൻ പുറങ്ങളും ചീഞ്ഞ് നാറുയാണ്. സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കാനും ഇത് കാരണമായേക്കും.
ദേശീയ തലത്തിൽ വർഷങ്ങൾക്ക് മുമ്പ് ശുചിത്വ ജില്ലയ്ക്കുള്ള അവാർഡ് നേടിയപ്പോഴും ,
അധികൃതരുടെ കുറ്റകരമായ അനാസ്ഥയാണ് ഇത്തരമൊരു ദുർഗ്ഗതി മയ്യഴിക്ക് വരുത്തിയതെന്ന് നേതാക്കൾ ആരോപിച്ചു. പ്രസിഡണ്ട്ചാലക്കര പുരുഷു, ജനറൽ സെക്രട്ടരി ഇ.കെ. റഫീഖ്, ടി.എം.സുധാകരൻ, ഷാജി പിണക്കാട്ട്, പി.കെ.ശ്രീധരൻ മാസ്റ്റർ, ജസീമ മുസ്തഫ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

പൂർവീകരുടെ സുകൃതം തമസ്കരിക്കരുത്
തലശ്ശേരി: പൂർവ്വികരായ സുകൃതികളുടെ സുകൃതങ്ങൾ തമസ്കരിക്കരുതെന്നും അവരുടെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ വലിയ ഒരു സമൂഹത്തിന് വഴിവിളക്കായിട്ടുണ്ടെന്നും പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിൽ സംഘടിപ്പിച്ച വിജയികൾക്കുള്ള ആദരം “ഇംതിയാസ്” സംഗമം അഭിപ്രായപ്പെട്ടു. കോളേജ് മാനേജർ എം. പി . അഹമ്മദ് ബഷീർ സംഗമം ഉദ്‌ഘാടനം ചെയ്‌തു.
കോഡിനേറ്റർ പ്രൊഫ. മറിയം സിതാര അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ ഒതായി ആമുഖ ഭാഷണം നടത്തി. ഡോ. ഇസ്മാഈൽ കരിയാട്, പ്രൊഫ. മുഹമ്മദ് അശ്‌റഫ് കളത്തിൽ, ഡോ. ശഫീഖ് മമ്പറം, ഡോ. മുസഫർ മുഹമ്മദ്, പ്രൊഫ. സുൽഫിയ സത്താർ, പ്രൊഫ. ജുവൈരിയത്ത് ബീവി, പ്രൊഫ. ശിഹാബ് അലി, പ്രൊഫ. ഇർഫാന, മൂസ പാറാൽ എന്നിവർ പ്രസംഗിച്ചു .
ചിത്രവിവരണം:എം. പി . അഹമ്മദ് ബഷീർ സംഗമം ഉദ്‌ഘാടനം ചെയ്‌യുന്നു.

മഹിള കോൺഗ്രസ്സ്: സ്ഥാപക ദിനം ആഘോഷിച്ചു
മാഹി:മഹിള കോൺഗ്രസ്സ് സ്ഥാപക ദിനത്തിൽ മാഹിയിലെ ഇ.വത്സരാജ് സിൽവർ ജൂബിലി ഹാൾ പരിസരത്ത് മഹിള കോൺഗ്രസ്സ് പ്രവർത്തകർ പതാക ഉയർത്തി. സമ്മേളനം
മഹിള കോൺഗ്രസ്സ് പ്രസിഡൻ്റ് പിപി.ആശാലത അദ്ധ്യക്ഷത വഹിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നളിനി ചാത്തു, കാഞ്ചന നാണു, കെ.മോഹനൻ, പി.പി.വിനോദ്, സത്യൻ കേളോത്ത്, കെ.ഹരീന്ദ്രൻ, ജസീമ മുസ്തഫ സംസാരിച്ചു.
സാവിത്രി നാരായണൻ സ്വാഗതവും ശ്രീജ ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

പ്രസന്ന നിര്യാതയായി.
മാഹി: മഞ്ചക്കൽ സെമിത്തേരിക്ക് സമീപം താമസിക്കുന്ന ഈസ്റ്റ്പള്ളൂർ കൂലോത്ത് പ്രസന്ന( 72) നിര്യാതയായി. ഭർത്താവ് പരേതനായ ഉത്തമൻ. മക്കൾ - പ്രശാന്ത്, പ്രവിത്ത് മരുമക്കൾ. സുബിജ, പ്രവിഷ സഹോദരങ്ങൾ. പത്മനാഭൻ മാസ്റ്റർ,ചന്ദ്രമതി ടീച്ചർ, മോഹനൻ കൂലോത്ത് സതീദേവി സംസ്കാരം ഇന്ന് രാവിലെ. 11മണിക്ക് മാഹി പൊതുസ്മാശനത്തിൽ

ആസ്യ നിര്യാതയായി.
തലശ്ശേരി : പരേതരായ പുല്ലേരിയത്ത് അബു - കോട്ടേക്കാരൻ ഉമ്മയ്യയുമ്മ ദമ്പതികളുടെ മകൾ കോട്ടേക്കാരൻ ആസിയ (88) സീതി സാഹിബ് റോഡിലെ സൽസബീൽ വീട്ടിൽ നിര്യാതയായി. ഭർത്താവ് :പരേതനായ 'മാഹി താഴോട്ടിൽ അബ്ദുറഹിമാൻ (അന്ത്രു )സഹോദരങ്ങ: നഫീസ(പരേത ) അഹമ്മദ് (പരേതൻ) ആയിഷ (പരേത ) ഹസ്സൻ (അസ്സു- പരേതൻ) യൂസുഫ് (പരേതൻ) ഖബറടക്കം ചൊവ്വാഴ്ച ( 16.9.2025 ) കാലത്ത് 10.30 ന് സൈദാർ പള്ളി ഖബർസ്ഥാനിൽ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group