നമ്പൂതിരി ചിത്രങ്ങളുടെ പ്രദർശനം തുടങ്ങി

നമ്പൂതിരി ചിത്രങ്ങളുടെ പ്രദർശനം തുടങ്ങി
നമ്പൂതിരി ചിത്രങ്ങളുടെ പ്രദർശനം തുടങ്ങി
Share  
2025 Sep 14, 12:41 AM
vtk
PREM

നമ്പൂതിരി ചിത്രങ്ങളുടെ

പ്രദർശനം തുടങ്ങി


കൂത്തുപറമ്പ്: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നൂറാം ജൻമ വാർഷികത്തോട നുബന്ധിച്ച് നമ്പൂതിരി വരച്ച 31 പ്രശസ്തമായ ചിത്രങ്ങളുടെ പ്രദർശനം ഏഷ്യൻ ആർട്സ് ഗാലറിയിൽ ആരംഭിച്ചു.

ചടങ്ങിൽ സുരേഷ് കൂത്തുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ഡോ.മഹേഷ് മംഗലാട്ട് ഉദ്ഘാടനം ചെയ്തു

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എ. ആന്റണി ചിത്ര വിവരണം നടത്തി. കലൈമാമണി ചാലക്കര പുരുഷു, ചിത്രകാരൻ അനിരുദ്ധൻ എട്ടുവീട്ടിൽ, ഹരി പാലത്തായി ഗണേഷ് വേലാണ്ടി സംസാരിച്ചു. പ്രദർശനം 23 ന് സമാപിക്കും.


ചിത്രവിവരണം:ഡോ: മഹേഷ് മംഗലാട്ട് ഉദ്ഘാടനം ചെയ്യുന്നു


nambhuthiri

whatsapp-image-2025-09-13-at-20.29.41_40c35df8

നമ്പൂതിരി സ്മൃതിയിൽ ഓണാഘോഷം


മാഹി: കലാഗ്രാമത്തിന്റെ വിശാലമായ മുറ്റം ഓണക്കളികളിൽ വർണ്ണ പൂക്കളമായി. എം.വി.ദേവൻ ആർട്ട് ഗാലറിയിൽ

കൂറ്റൻ പൂക്കളമൊരുക്കി. തിരുവാതിരയും, നാടൻ കലാ പരിപാടികളും, നൃത്തനൃത്യങ്ങളും, സംഗീത പരിപാടികളും അരങ്ങേറി. കുട്ടികളും രക്ഷിതാക്കളും വിവിധ. ഓണ പരിപാടികൾ അവതരിപ്പിച്ചു. ഓണസദ്യയും,സമ്മാനദാനവുമുണ്ടായി.

വൈകിട്ട് നടന്ന ചടങ്ങിൽ കലാഗ്രാമം ഡയറക്ടറായിരുന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നൂറാം ജൻമവാർഷിക ദിന അനുസ്മരണവും നടന്നു.

ചാലക്കര പുരുഷുവിന്റെ അദ്ധ്യക്ഷതയിൽ ചരിത്രഗവേഷകൻ ആർട്ടിസ്റ്റ് കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. പി.ജയരാജൻ, അഡ്വ: എൻ.കെ. സജ്ന , ആർട്ടിസ്റ്റ് പ്രശാന്ത് ഒളവിലം സംസാരിച്ചു.


ചിത്രവിവരണം: കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-09-13-at-20.30.06_55f62d77

ചരിത്രത്തെ നാം ബോധപൂർവ്വം മറക്കുന്നു: കെ.കെ. മാരാർ


മാഹി :എഡ്വേർഡ് ബ്രണ്ണന് മുപ്പത് വർഷം മുമ്പു തന്നെ പള്ളിക്കൂടം സ്ഥാപിച്ച് വിദ്യാഭ്യാസ പ്രവർത്തനമാരംഭിച്ച ജോൺ ഓക്സ് ചരിത്രത്തിലെവിടേയും രേഖപ്പെടുത്തപ്പെട്ടില്ലെന്ന് ചരിത്ര ഗവേഷകനും, ചിത്രകാരനുമായ കെ.കെ. മാരാർ അഭിപ്രായപ്പെട്ടു. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ജാതി മതം ധനം നോക്കാതെ കുട്ടികൾക്ക് അക്ഷര മധുരം പകർന്ന ജോൺ ഓക്സ് വിസ്മൃതിയിലായി. മലയാള സാഹിത്യത്തേയും, ഭാഷയും, ചരിത്രത്തേയും പ്രോത്സാഹിപ്പിക്കുന്നതിന് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിച്ച പങ്ക് ഏറെ വലുതാണെന്ന് മാരാർ അഭിപ്രായപ്പെട്ടു.

ഡോ. ടി.പി.സുകുമാരൻ സ്‌മാരക സമിതി കണ്ണൂരിന്റെയും ,മഹാത്മ സാംസ്കാരികസംഗമവേദി തലശ്ശേരിയുടെയും നേതൃത്വത്തിൽ മലയാള കലാഗ്രാമത്തിൽ സംഘടിപ്പിച്ച ടി പി സുകുമാരൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശസ്ത പത്രപ്രവർത്തകൻ കെ.സി.നാരായണൻ ഡോ. ടി.പി.സുകുമാരൻ സ്മാരക പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു. എം.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ കൊയ്യാൽ, ഡോ.കെ.വി. നകുലൻ സംസാരിച്ചു.

സി.എച്ച്. വത്സലൻസ്വാഗതവും, അഡ്വ: രവീന്ദ്രൻ കണ്ടോത്ത് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി.


ചിത്രവിവരണം: കെ.സി. നാരായണൻ ആലങ്കോട് ലീലാകൃഷ്ണന് അവാർഡ് സമ്മാനിക്കുന്നു.


whatsapp-image-2025-09-13-at-20.30.33_8de69f3f

പുലരി ഓഫീസ് തുറന്നു


മാഹി..ആറു വർഷങ്ങൾക്ക് മുൻപ് എഴുപതോളം വീടുകൾ ഉൾപ്പെടുത്തിക്കൊണ്ട് രൂപം നൽകിയ വെസ്റ്റ് പള്ളൂർ പുലരി റെസിഡന്റ്‌സ് അസോസിയേഷന്റെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

അസോസിയേഷനിലെ മുതിർന്ന അംഗവും സ്ഥലഉടമയുമായ ലീലാവതി സോമൻ ഭദ്ര ദീപം തെളിയിച്ചു ഉദഘാടനം ചെയ്തു.

പുലരി റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ, പ്രസിഡണ്ട് വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

 റസിഡൻ്റ്സ് അസോസിയേഷനിൽപെട്ട മുതിർന്ന വ്യക്തിത്വങ്ങളെ ആദരിച്ചു. ങ്കെ. ആർ.എഫ്.എ.പ്രസിഡണ്ട് ഷാജിപിണക്കാട്ട് മുഖ്യാതിഥിയായിരുന്നു.

കണ്ണൂർ ഡിസ്ട്രിക്‌ട് റിട്ട. ഡി. ഡി. എജ്യുക്കേഷൻ 

ബാബുപ്രസാദ്, നന്മ റെസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ കനകവല്ലിസംസാരിച്ചു.

കെ പി മനോജ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സൈക്കോളജിസ്റ്റ് മനോജ് മൈഥിലി രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള മനഃശാസ്ത്ര ബോധവൽക്കരണ ക്ലാസ്സ് നടത്തി.

അസോസിയേഷൻ, സിക്രട്ടറി ഹേമലത സ്വാഗതവും ട്രഷറർ ഗംഗധാരൻ അച്ഛമ്പത് നന്ദിയും പറഞ്ഞു


ചിത്രവിവരണം:ലീലാവതി സോമൻ ഭദ്ര ദീപം തെളിയിച്ചു ഉദഘാടനം ചെയ്യുന്നു


whatsapp-image-2025-09-13-at-21.27.15_1ba0004b

ഓണാഘോഷത്തോടനുബന്ധിച്ച് മലയാള കലാഗ്രാമത്തിൽ വിദ്യാർത്ഥികൾ ഒരുക്കിയ പൂക്കളം


whatsapp-image-2025-09-13-at-20.33.17_ae94cbcf

പത്മാവതി അമ്മ നിര്യാതയായി.


മാഹി : ചെമ്പ്ര ശ്രീ അയ്യപ്പൻ കാവിലിനടുത്ത് അഞ്ജലിയിൽ കണ്ടോത്ത് പത്മാവതി അമ്മ (80) നിര്യാതയായി.

ഭർത്താവ്: വിരമിച്ച മാഹി സി.ഇ.ഒ. പി.രാമചന്ദ്രൻ, മക്കൾ: സജീവ് (വടകര), സനീഷ് (ഷാർജ), സന്തോഷ് ( ഫാർമസിസ്റ്റ് ,ഇന്ദിര ഗാന്ധി കോ. ഒപ്പറേറ്റിവ് ആസ്പത്രി മഞ്ഞോടി), സിത്താര(മൊറാഴ) മരുമക്കൾ: രശ്മി (വടകര), ശ്രീലേഖ(സബ് ട്രഷറി തലശ്ശേരി), പ്രിയ ?(പിണറായി), രാജീവൻ (എൻജിയറിഗ് കോളേജ് കണ്ണൂർ) സഹോദരങ്ങൾ: അച്യുതൻ നായർ (ബോംബെ) പരേതരായ രാവുണ്ണിനായർ, ഗംഗാധരൻ, ബാലചന്ദ്രൻ, ലക്ഷ്മികുട്ടി അമ്മ സംസ്ക്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ


whatsapp-image-2025-09-13-at-20.32.11_d8f4b426

സ്കൂൾ കായിക മേള സംഘടിപ്പിച്ചു.


തിരുവങ്ങാട്:തിരുവങ്ങാട് ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ.യുപി സ്കൂളിൽ സ്കൂൾ കായിക മേള ജസ്റ്റിസ്-വി-ആർ-കൃഷ്‌ണയ്യർ മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടന്നു.

തലശ്ശേരി പൊലീസ് സബ് ഇൻസ്പെക്ടർ പി.പി.ഷമീൽ ഉദ്ഘാടനം നിർവഹിച്ചു. ഗവ: ആയുർവേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ: നിഷ സംസാരിച്ചു. ഡോ: ലതീഷ് കുട്ടികൾക്കായി സ്പോർട്സ് ആയുർവേദ ക്ലാസ് നൽകി. പി ടി എ പ്രസിഡന്റ്‌ പി.സി. നിഷാന്ത്. അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ ഗിരീഷ് ബാബു കെ ആർ സ്വാഗതവും ജിതിൻ രാജ് നന്ദിയും പറഞ്ഞു.


ചിത്രവിവരണം:പൊലീസ് സബ് ഇൻസ്പെക്ടർ പി.പി.ഷമീൽ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-09-13-at-20.30.51_baa68b68

ലോക ഫിസിയോതെറാപ്പി ദിനാഘോഷം 

തലശ്ശേരി :ലോക ഫിസിയോതെറാപ്പി ദിനാഘോഷങ്ങളുടെ ഭാഗമായി കോ–ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

 പ്രിൻസിപ്പൽ പ്രൊഫ.വി.ടി. സജി ഉദ്ഘാടനം നിർവഹിച്ചു. “മെച്ചപ്പെട്ട ശരീരനില, മികച്ച ഭാവി” എന്ന മുദ്രാവാക്യവുമായി തലശ്ശേരി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ബാങ്ക് ജീവനക്കാർക്കായി ഏർഗോണമിക്സ് (ശരീര സൗഹൃദ പ്രവർത്തനശാസ്ത്രം) അവബോധക്ലാസ് നടന്നു.

പ്രൊഫ.ഡി. പ്രവീണ സ്വാഗതം പറഞ്ഞു. കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികളായ അവാനി അനിൽ കുമാർ, കെ. മിത്ര ., പൂജ, അനുരഞ്ജന എന്നിവർനേതൃത്വം നൽകി.

ഫൈനാൻസ് മാനേജർ നന്ദിപറഞ്ഞു. 


ചിത്രവിവരണം:പ്രിൻസിപ്പൽ പ്രൊഫ.വി.ടി. സജി ഉദ്ഘാടനം ചെയ്യുന്നു


പുലരി ഓഫീസ് തുറന്നു


മാഹി..ആറു വർഷങ്ങൾക്ക് മുൻപ് എഴുപതോളം വീടുകൾ ഉൾപ്പെടുത്തിക്കൊണ്ട് രൂപം നൽകിയ വെസ്റ്റ് പള്ളൂർ പുലരി റെസിഡന്റ്‌സ് അസോസിയേഷന്റെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

അസോസിയേഷനിലെ മുതിർന്ന അംഗവും സ്ഥലഉടമയുമായ ലീലാവതി സോമൻ ഭദ്ര ദീപം തെളിയിച്ചു ഉദഘാടനം ചെയ്തു.

പുലരി റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ, പ്രസിഡണ്ട് വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

 റസിഡൻ്റ്സ് അസോസിയേഷനിൽപെട്ട മുതിർന്ന വ്യക്തിത്വങ്ങളെ ആദരിച്ചു. ങ്കെ. ആർ.എഫ്.എ.

 പ്രസിഡണ്ട് ഷാജിപിണക്കാട്ട് മുഖ്യാതിഥിയായിരുന്നു.

കണ്ണൂർ ഡിസ്ട്രിക്‌ട് റിട്ട. ഡി. ഡി. എജ്യുക്കേഷൻ 

ബാബുപ്രസാദ്, നന്മ റെസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ കനകവല്ലിസംസാരിച്ചു.

കെ പി മനോജ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സൈക്കോളജിസ്റ്റ് മനോജ് മൈഥിലി രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള മനഃശാസ്ത്ര ബോധവൽക്കരണ ക്ലാസ്സ് നടത്തി.

അസോസിയേഷൻ, സിക്രട്ടറി ഹേമലത സ്വാഗതവും ട്രഷറർ ഗംഗധാരൻ അച്ഛമ്പത് നന്ദിയും പറഞ്ഞു


ചിത്രവിവരണം:ലീലാവതി സോമൻ ഭദ്ര ദീപം തെളിയിച്ചു ഉദഘാടനം ചെയ്യുന്നു


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI