രേഖാചിത്രങ്ങളുടെ പരമശിവൻ ഇന്ന് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജൻമ ശതാബ്ദി ചാലക്കര പുരുഷു

രേഖാചിത്രങ്ങളുടെ പരമശിവൻ ഇന്ന് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജൻമ ശതാബ്ദി ചാലക്കര പുരുഷു
രേഖാചിത്രങ്ങളുടെ പരമശിവൻ ഇന്ന് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജൻമ ശതാബ്ദി ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Sep 12, 10:16 PM
vtk

രേഖാചിത്രങ്ങളുടെ പരമശിവൻ

ഇന്ന് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജൻമ ശതാബ്ദി


ചാലക്കര പുരുഷു

കരുവാട്ട് വാസുദേവൻ നമ്പൂതിരിയെ ഒരു പക്ഷെ മരണാനന്തരവും കലാലോകത്തിന് തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ആർട്ടിസ്റ്റ്' നമ്പൂതിരിയെ അറിയാത്തവരായി ആരുമുണ്ടാവില്ല.

പുരാണേതിഹാസങ്ങളിലെ എത്രയെത്ര കഥാപാത്രങ്ങളാണ് ദൈവത്തിൻ്റെ ആ വിരലുകളിലൂടെ പിറവിയെടുത്തിട്ടുള്ളത്!

മാഹി മലയാള കലാഗ്രാമത്തിന് ആർട്ടിസ്റ്റ് നമ്പൂതിരിയെ ഒരിക്കലും മറക്കാനാവില്ല.കലാഗ്രാമത്തിൻ്റെ പിറവി കാലത്ത് അസി:ഡയറക്ടറും, പിന്നീട് എം.വി. ദേവൻമാഷിൻ്റെ വിയോഗത്തിന് ശേഷം മരിക്കും വരെ ഡയറക്ടർ പദവിയും അലങ്കരിച്ചത് കൊണ്ട് മാത്രമല്ല, മഹത്തായ ഈ സ്ഥാപനത്തിൻ്റെ സർഗ്ഗ പരമായ വളർച്ചയിൽ മഹാനായ ഈ കലാകാരൻ വഹിച്ച പങ്ക് ഏറെ വലുതായിരുന്നു.

 കലാലോകത്തെ ഏറെ ആകർഷിച്ച ചില നമ്പൂതിരിക്കാഴ്ചകൾ മനസ്സിലേക്ക് ഓടിയെത്തുകയാണ്.

തൊണ്ണൂറുകളുടെ ആദ്യ പാതിയിൽ കലാഗ്രാമത്തിൻ്റെ മുറ്റത്ത് തയ്യാറാക്കിയ കൂറ്റൻ ക്യാൻവാസിൽ,

 കഥകളി പദങ്ങളുടെ സംഗീത പശ്ചാത്തലത്തിൽ, കഥകളിയരങ്ങിനെ തന്നെ ക്യാൻവാസിൽ ചടുലതയോടെ അവതരിപ്പിച്ചത് കണ്ടവർ ക്കാർക്കും മറക്കാനാവില്ല. പച്ചവേഷവും, കത്തി വേഷവും ചുവന്ന താടിയും, സ്ത്രീവേഷങ്ങളുമെല്ലാം അക്ഷരാർത്ഥത്തിൽ നിറഞ്ഞാടുകയായിരുന്നു.

കലാഗ്രാമത്തിൻ്റെ പ്രവേശന കവാടത്തിൽ

നമ്പൂതിരി കരിങ്കല്ലിൽ തീർത്ത കെ.പി.കേശവമേനോൻ്റെ ശിൽപ്പം ഏറെ ശ്രദ്ധേയമാണ്. കലാഗ്രാമത്തിൽ ഓർമ്മക്കുറിപ്പുകൾ പോലെ തൻ്റെ ആത്മ മിത്രങ്ങളായ എം.ഗോവിന്ദൻ, എ.പി. കുഞ്ഞിക്കണ്ണൻ, ജി. അരവിന്ദൻ, എം.വി. ദേവൻ, പട്ടത്തുവിളകരുണാകരൻ, ഉറൂബ്, വൈക്കം മുഹമ്മദ് ബഷീർ, തുടങ്ങിയവരുടെ രേഖാചിത്രങ്ങൾ മനോധർമ്മത്തിൽ വരച്ച് സോദാഹരണ പ്രഭാഷണം നടത്തിയിരുന്നു. പഠിതാക്കളായ കുട്ടികൾ തനിക്ക് നേരെ ആദരവോടെ 'നീട്ടുന്ന ആൽബങ്ങളിൽ പതിഞ്ഞത് നിരവധിയായ രേഖാചിത്രങ്ങളായിരുന്നു.

കുട്ടികൾ ആവശ്യപ്പെടുന്ന ചിത്രങ്ങൾ ഒരു മടിയും കൂടാതെ അദ്ദേഹം വരച്ചു നൽകുമായിരുന്നു.

 പലരും അവ നിധി പോലെ ഇന്നും കാത്തുസൂക്ഷിക്കുന്നു മുണ്ട്.

ഒരിക്കൽ ചെന്നൈ അഡയാർകലാക്ഷേത്രയിൽ മാഹി മലയാള കലാഗ്രാമത്തെ പ്രതിനിധീകരിച്ച് നമ്പൂതിരി മാഷ് നാടൻ /നാടോടി കലകളെ അധികരിച്ച് വലിയ കേൻവാസിൽ ചിത്രങ്ങൾ വരച്ച് സോദാഹരണ' പ്രഭാഷണം നടത്തിയിരുന്നു. കെ.കെ.മാരാർ തെയ്യം കലകളെ ആസ്പദമാക്കി സ്ലൈഡ് പ്രദർശനവും നടത്തിയിരുന്നു.

മാഹി പുത്തലം ക്ഷേത്രാങ്കണത്തിൽ ഇ.എം.എസ്.വന്നപ്പോൾ, നമ്പൂതിരി മാഷ് നിമിഷ നേരം കൊണ്ട് സഖാവിൻ്റെ രേഖാചിത്രം വരച്ചത് കണ്ടു നിന്ന നൂറുകണക്കിനാളുകളെ അത്ഭുതപ്പെടുത്തിയിരുന്നു. ന സൂതിരിപ്പാടിനെ നമ്പൂതിരി വരച്ചത് എല്ലാ പത്രങ്ങളിലും അടുത്ത ദിവസം മുൻപേജിൽ തന്നെയാണ് വന്നിരുന്നത്.

whatsapp-image-2025-09-12-at-20.08.30_128dccb0

മ്പൂതിരി ചിത്രങ്ങൾക്ക് പലപ്പോഴും ഒരു ആക്ഷൻഫീൽ അനുഭവപ്പെടാറുണ്ട്. അവയ്ക്ക് ഒരു സാംസ്ക്കാരചിഹ്നമാകാനുള്ള കഴിവുണ്ട്. നമ്പൂതിരിയുടെ ഏത് കോംപോസിഷനും പ്രസന്നാത്മകമാണ്. വിഷാദാത്മകമായിരുന്നില്ലെന്ന് കാണാം.

സംഗീതത്തിലെ ലയവും, ചിത്രത്തിലെ ചിത്ര പരതയും, സാഹിത്യത്തിലെ വായനാസുഖവും പോലെ നമ്പൂതിരിയുടെ രേഖാചിത്രങ്ങൾക്ക് രേഖീയതയും നമുക്ക് അനുഭവപ്പെടും.

ഒഴുക്കാർന്ന രേഖകളുടെ മനോജ്ഞ പ്രവാഹമാണ് നനൂതിരി ചിത്രങ്ങളുടെ സവിശേഷത. മുറിയാത്ത രേഖകളിലൂടെയാണ് നമ്പൂതിരി മനുഷ്യ രൂപങ്ങൾ സൃഷ്ടിക്കുന്നത്. ആർജ്ജിച്ചെടുത്ത ഒരു രൂപബോധം അദ്ദേഹത്തെ എന്നും നയിച്ചിരുന്നു. നൈസർഗികമായ സിദ്ധി വൈഭവവും, മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ നിന്നും സ്വായത്തമാക്കിയ രേഖാ രചനാരീതിയും ചേർന്നപ്പോഴാണ് നൂതനമായൊരാർജ്ജവം രേഖകൾക്ക് കരുത്തേകിയതെന്ന് കാണാം. വാഹനങ്ങൾ, വാസ്തു രൂപങ്ങൾ, എന്നിവ വരയ്ക്കുമ്പോൾ മറ്റ് ചില ശൈലീകരണ രീതികൾ ഉപയോഗിക്കാനാണ് ഈ കലാകാരൻ ശ്രമിച്ചതെന്ന് കാണാം. മിക്കവാറും തിരശ്ചീനമായി ദിർഘീകരിച്ച ശൈലീകരണമാണ് വാഹനങ്ങൾക്കും മൃഗങ്ങൾക്കും നമ്പൂതിരി ഉപയോഗിക്കാറ് പതിവ്.

പല പുരാണ കഥാപാത്രങ്ങളേയും അതിശയോക്തി കലർത്തി വരയ്ക്കാറുണ്ട്.


whatsapp-image-2025-09-12-at-20.08.30_15da2b15

സ്ത്രീ കഥാപാത്രങ്ങൾ ആരോഗ്യവും സൗന്ദര്യവും ആന്തരികമായ കരുത്തും ഉള്ളവരായിരുന്നു. പുരുഷ കഥാപാത്രങ്ങളാവട്ടെ ശരീര ഭാഷയിലും, ചലനങ്ങളിലും ശക്തമായ നിലപാടുകൾ പുലർത്തി പോന്നു.

 എം.ടി.യുടെ രണ്ടാമൂഴത്തിലെ ദ്രൗപദി, ഭീമൻ, വി.കെ.എൻ., തകഴി തുടങ്ങിയവരുടെ കഥകൾക്ക് വരച്ച രേഖാചിത്രങ്ങൾ, എന്നിവ ഏറെ പ്രസിദ്ധങ്ങളാണ്. വി.കെ.എൻ. നമ്പൂതിരിയെ വരയുടെ പരമശിവൻ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

 ജി. അരവിന്ദൻ്റെ കാഞ്ചനസീത , ഉത്തരായനം സിനിമകളുടെ ആർട്ട് ഡയറക്ടറായിരുന്നു.

കലാഗ്രാമത്തിലെ ഓഫീസ് മുറിയിൽ ഒരു സൗഹൃദ സംഭാഷണത്തിൽ,

പുരാണത്തിലെ പൂർണ്ണതയുള്ള ഒരു കഥാപാത്രം ഏതാണെന്ന് ചോദിച്ചപ്പോൾ, ശ്രീരാമനാണെന്നായിരുന്നു ഉത്തരം. മനുഷ്യൻ്റെ എല്ലാ ദുഃഖങ്ങളും സഹിച്ചിട്ടുള്ള ഒരു മനുഷ്യൻ എന്ന നിലയിലാണത്.' എന്നാൽ ശ്രീരാമനെ തനിക്ക് വരക്കേണ്ടി വന്നിട്ടില്ല. അത്തരത്തിൽ ഒരു കഥയോ നോവലോ എനിക്ക് മുന്നിൽ വന്നിരുന്നില്ല. എന്നാൽ രാമായണത്തിലെ മറ്റ് കുറേ കഥാപാത്രങ്ങളെ വരച്ചിട്ടുണ്ട്.


whatsapp-image-2025-09-12-at-20.08.31_1135b735

നസൂതിരിയുടെ രേഖാചിത്രങ്ങളാണ് ഒരു പക്ഷെ കേരളത്തിൽ ഏറ്റവുമധികം പഠനങ്ങൾക്കും, വിമർശനങ്ങൾക്കും വിധേയമായിട്ടുള്ളതെന്ന് പറയാം. ഉദാരമായ പുകഴ്ത്തലിനും തീഷ്ണമായ എതിർപ്പുകൾക്കും അദ്ദേഹം പാത്രീഭവിച്ചിട്ടുണ്ട്.

തന്റെ ആത്മമിത്രമായ എ.പി.കുഞ്ഞിക്കണ്ണന്റെ ജീവചരിത്രഗ്രന്ഥത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനാണ് ഏറ്റവുമൊടുവിൽ അദ്ദേഹം മാഹി കലാഗ്രാമത്തിലെത്തിയത്. പിന്നണി ഗായകൻ പി.ടി.മുരളിക്ക് ആദ്യ പ്രതി കൈമാറി, ആർട്ടിസ്റ്റ് നമ്പുതിരിയായിരുന്നു പുസ്തക പ്രകാശനം നിർവ്വഹിച്ചത്.

നമ്പൂതിരിയുടെ നൂറാം ജൻമ വാർഷികം എടപ്പാളിലെ

കരുവാട്ട് മനയിൽ വെച്ച് വിപുലമായ പരിപാടികളോടെ സപ്തമ്പർ 13 ന് ആഘോഷിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ചാർക്കോളിൽ ചെയ്ത

30 ഓളം തെരഞ്ഞെടുത്ത നമ്പൂതിരിച്ചിത്രങ്ങളുടെ ദശദിന പ്രദർശനം കൂത്തുപറമ്പ്

ഏഷ്യൻ ആർട്സ് ഗാലറിയിൽ അദ്ദേഹത്തിൻ്റെ ശിഷ്യൻ കൂടിയായ സുരേഷ് കൂത്തുപറമ്പ് ഒരുക്കിയിട്ടുണ്ട്.

whatsapp-image-2025-09-12-at-20.09.15_33fc3a8f

അയ്യപ്പ സംഗമത്തിൽ നിന്ന് മാറ്റി നിർത്തിയതിൽ പ്രതിഷേധം


മാഹി.നാളിതു വരെ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാവിധ വികസന- വികസനേതര പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവന്ന

അഖില ഭാരത അയ്യപ്പ സേവാ സംഘത്തെ ആഗോള അയ്യപ്പ സംഗമത്തിൽ നിന്നും മാറ്റി നിർത്തിയത് പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ വിശ്വാസികൾ ശബ്ദമുയർത്തണമെന്നും അഖില ഭാരത അയ്യപ്പ സേവാ സംഘം തലശ്ശേരി താലൂക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യഥാർത്ഥ ഭക്തരെ മാറ്റി നിർത്തി നിക്ഷിപ്ത താൽപര്യ സംരഷണത്തിനായി നടത്തുന്ന സംഗമം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടരി കൊയ്യം ജനാർദ്ദനൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തീർത്ഥാടന കാലത്ത്ആദ്യമായി കുടിവെള്ളം വിതരണം ചെയ്തതും., അന്നദാനം നടത്തിയതും,, ശുചീകരണം നടത്തി വന്നതും, ചികിത്സാ സൗകര്യമൊരുക്കിയതും, മരണാനന്തര ക്രിയകൾക്ക് നേതൃത്വം നൽകിയതും അയ്യപ്പസേവാസംഘമാണ്.

ഇത്തരമൊരു സംഘടനയെആഗോള അയ്യപ്പ സംഗമത്തിൽ നിന്നും അകറ്റി നിർത്തിയതിന്റെകാരണം ദുരൂഹമാണ്.പമ്പയിലും, ശബരിമലയിലുമുള്ള സേവാസംഘത്തിന്റെകെട്ടിടങ്ങളിലാണ് അയ്യപ്പന്മാർ തങ്ങാറ് പതിവ്. നാലായിരത്തിലേറെ സന്നദ്ധ പ്രവർത്തകർ നിരന്തരം പ്രവർത്തിച്ചുവരുന്ന പ്രസ്ഥാനമാണിത്.

28 ഓളം കേമ്പുകളിൽ തീർത്ഥാടകർക്ക് ഭക്ഷണവും സേവനങ്ങളും നടത്തിവരുന്നു മുണ്ട്. ദേവസ്വം ബോർഡ് നിലവിൽ വരും മുമ്പുള്ള സംഘടനയാണിത്. സേവനത്തിൽ മാത്രം ഊന്നി നിന്നുള്ള പ്രവർത്തനം നടത്തിവരുന്ന സേവാ സംഘത്തെ മാറ്റി നിർത്തിയുള്ള സംഗമത്തെ അംഗികരിക്കാനാവില്ലെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാന ട്രഷറർ സി.വി.അരവിന്ദാക്ഷൻ, സംസ്ഥാന ജോ.സെക്രട്ടരി ശശിധരൻ മയ്യിൽ, താലൂക്ക് പ്രസിഡണ്ട് സന്തോഷ് മാഹി സംബന്ധിച്ചു.


whatsapp-image-2025-09-12-at-20.10.22_943e9cff

യെച്ചൂരിയെ അനുസ്മരിച്ചു


ചൊക്ലി: സി.പി.എം. ജനറൽ സെക്രട്ടരിയായിരുന്ന സീതറാം യെച്ചുരിയുടെ ഓർമ്മ ദിനം ആചരിച്ചു.

സി.പി.എം.ചൊക്ലി ലോക്കൽ കമ്മിറ്റി" നവകേരളവും കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇടപെടലും എന്ന വിഷയത്തിൽ കണ്ണൂർ ജില്ല കമ്മിറ്റി അംഗം കെ. മനേഹരൻ ക്ലാസ്സെടുത്തു.. പി.കെ.മോഹനൻ അധ്യക്ഷത വഹിച്ചു. സി.പി.എം ചൊക്ലി ലോക്കൽ സെക്രട്ടറി കെ. ദിനേഷ്ബാബു സ്വാഗതം പറഞ്ഞു.


ചിത്രവിവരണം: കെ.

മനോഹരൻ പ്രഭാഷണം നടത്തുന്നു


jj

അംബുജാക്ഷി നിര്യാതയായി.


കൊളശ്ശേരികിഴക്കെ വീട്ടിൽ പരേതനായപൂവക്കാട് ശ്രീധരൻ്റെ 

ഭാര്യ അംബുജാക്ഷി (82) നിര്യാതയായി.

 സംസ്കാരം ( 13 - 09-25)ഇന്ന് രാവിലെ 8 മണിക്ക് കൊളശ്ശേരിയിലുള്ള വീട്ടുവളപ്പിൽ മക്കൾഅനിൽ ബാബു (കായലോട്, )അനിത (പാറക്കെട്ട് )

റീന (പെരുന്താറ്റിൽ )ഷീജ (മാനന്തവാടി )ദീപ (പെരുന്താറ്റിൽ )

ശ്രീജിത്ത് (കനഡാ )ഷജിത് (കുവൈറ്റ് )

മരുമക്കൾ:ദേവദാസ് (പാറക്കെട്ട്,)

സുരേഷ് (പെരുന്താറ്റിൽ, )രാധാകൃഷ്ണൻ (മാനന്തവാടി, )മനോഹരൻ (പെരുന്താറ്റിൽ, )മഹിജസിന്ധു,രൂപ


whatsapp-image-2025-09-12-at-22.09.40_901fd163

മാഹി :ഡോ. ടി.പി.സുകുമാരൻ സ്‌മാരക സമിതി കണ്ണൂരിന്റെയും മഹാത്മ സാംസ്കാരിക സംഗമവേദി തലശ്ശേരിയുടെയും നേതൃത്വത്തിൽ ഇന്ന് ( 13-ന് )മാഹി മലയാള കലാഗ്രാമത്തിൽ നടക്കുന്ന ടിപി സുകുമാരൻ അനുസ്മരണ ചടങ്ങിൽ ചടങ്ങിൽ പത്രപ്രവർത്തകൻ കെ.സി.നാരായണൻ പുരസ്കാരം സമ്മാനിക്കും

jhg

ഒഴുക്കുവല പുറം കടലില്‍ നഷ്ടമായി


തലശ്ശേരി പുറം കടലില്‍ മത്സ്യ ബന്ധനത്തിനായി പോയ മത്സ്യ തൊഴിലാളികളുടെ മീന്‍വല നഷ്ടപ്പെട്ടതായി പരാതി. കഴിഞ്ഞ ദിവസം 6 ന് കാലത്ത് ഗോപാലപേട്ടഹാര്‍ബറില്‍ നിന്നും പുറം കടലില്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഫൈബര്‍ തോണിക്കാരുടെ വലയാണ് പുറം കടലില്‍ നഷ്ടപ്പെട്ടത്. പുളിക്കൂല്‍ നസീറിന്റെ ഉടമസ്ഥതയിലുള്ള സഫമാര്‍വ്വ വള്ളത്തില്‍ പുറപ്പെട്ടതായിരുന്നു 5 തൊഴിലാളികള്‍. 500 കിലോഗ്രാം വരുന്ന ഒഴുക്കുവലയാണ് നഷ്ടപ്പെട്ടത്. ഏകദേശം 3 ലക്ഷത്തോളം രൂപ നഷ്ടം വന്നതായി ഫൈബര്‍ തോണി ഉടമ നസീര്‍ പറയുന്നു. 8 ന് രാത്രി 12 മണിയോടെ പുറം കടലില്‍ വടക്കു ഭാഗത്തു നിന്നും തെക്ക് ഭാഗത്തേക്കു പോകുകയായിരുന്ന ഫിഷിംഗ് ബോട്ട് കയറിയാണ് വലമുറിഞ്ഞതെന്നും പറയുന്നുണ്ട്.

ഇതു സംബന്ധിച്ച് തലശ്ശേരി ഫിഷറീസ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

  വല നഷ്ടപ്പെട്ട തൊഴിലാളിക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും പുറം കടലില്‍ ഇത്തരം സംഭവങ്ങള്‍ നിരവധിയായി നടന്നു വരുന്നുണ്ടെന്നും ഇത് ആവര്‍ത്തിക്കാതാരിക്കാന്‍ വേണ്ട നടപടി അധികൃതർ സ്വീകരിക്കണമെന്നും മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍(എസ്ടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി സാഹിര്‍ പാലക്കല്‍ ആവശ്യപ്പെട്ടു.


മാഹിയിലെ ബാറിൽ കവർച്ച: പ്രതി പോലീസ് പിടിയിൽ


മാഹിയിലെ ബാറിൽ ഇന്ന് പുലർച്ചെ കവർച്ച നടത്തിയ പ്രതി മാഹി ബീറ്റ് പോലീസിൻ്റെ പിടിയിലായി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം.മലപ്പുറം തേഞ്ഞിപ്പലം പള്ളിക്കൽ ബസാറിൽ ഒടയോള ചാണക്കണ്ടി പ്രണവ് (31) ആണ് പോലീസ് പിടിയിലായത്. അസമയത്ത് സംശയാസ്പദമായ രീതിയിൽ കാണപ്പെട്ട ഇയാളെ ബീറ്റ് പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗിൽ നിന്നും പണവും ടൂൾസും കണ്ടെത്തി. തുടർന്ന് സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് മാഹിയിലെ സി.സി ബാറിൽ നിന്നും പണം മോഷ്ടിച്ചതായി പ്രതി സമ്മതിച്ചത്. പിൻവശത്തെ വാതിൽ പൊളിച്ചാണ് പ്രതി അകത്ത് കയറിയത്. തുടർന്ന് സിസിടിവി ക്യാമറകൾ നശിപ്പിക്കുകയായിരുന്നു. ഏകദേശം ഒരു ലക്ഷത്തി അറുപതിനായിരത്തോളം രൂപയാണ് പ്രതിയിൽ നിന്നും പോലീസ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ 15 പവൻ മോഷ്ടിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ആലപ്പുഴ, കോഴിക്കോട് മാവൂർ , വടകര തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകളുണ്ട്.


മാഹി പോലിസ് സുപ്രണ്ട് ഡോ : വിനയ് കുമാർ ഗാഡ്ഗെ , സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ പി എ ,എന്നിവരുടെ നിർദ്ദേശപ്രകാരം എസ് എച്ച് ഒ.സി.വി. റെനിൽകുമാർ ,ഗ്രേഡ് എസ് ഐ സുനിൽകുമാർ ഹെഡ് കോൺസ്റ്റബിൾ സുസ്മേഷ്, ഹോംഗാർഡ് ജിനോഷ് നേത്യത്വത്തിലാണ് അന്വേഷണം നടന്നത്.


pren

പ്രേമകുമാർ നിര്യാതനായി.

തലശ്ശേരി: കൊനിര്യാതനായി. ളശ്ശേരി വാവാച്ചിമുക്കിലെ കമ്പനിപറമ്പത്ത് വീട്ടിൽ കെ. എം. പ്രേമകുമാർ (78) നിര്യാതനായി. ഭാര്യ. ടി. എം. രജിത. മക്കൾ. പ്രജേഷ്, വിജേഷ്, സജേഷ്, ജിഷ്ണ(ഡി.വൈ.എഫ്.ഐ തലശ്ശേരി നോർത്ത് മേഖല ട്രഷറര്‍ )മരുമക്കൾ. ജിജി,ഷബിന, സുനിൽ. കെ(സിപിഎം തലശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി മെമ്പർ ).സഹോദരങ്ങൾ.പ്രേമി,വിജയൻ,വിജയി, സുധൻ.


വർണ്ണോത്സവം'ഇന്ന്. 


മാഹി: ശ്രീ വിനായക കലാക്ഷേത്രം 27-ാം വാർഷികത്തിൻ്റെയും നവരാത്രി ആഘോഷത്തിൻ്റെയും ഭാഗമായി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം 'വർണ്ണോത്സവം - 2025' പ്രശസ്ത ചിത്രകാരൻ കെ.കെ. സനിൽ കുമാർ ഉദ്ഘാടനം ചെയ്യും.

മാഹി മേഖലയിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാർഥികൾക്കായി നർസറി, ജെ.എൽ .പി,എസ്.എൽ.പി , യു.പി, ഹൈസ്കൂൾ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായാണ് മത്സരം നടക്കുക.

പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ ഇന്ന് രാവിലെ 9 മണിക്ക് വരക്കാനാവശ്യമായ സാമഗ്രികളോടെ പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ എത്തേണ്ടതാണ്. വരക്കാനുള്ള കടലാസ് സംഘാടകർ നല്കും.

വിജയികൾക്കുള്ള സമ്മാനങ്ങൾ സപ്തംബർ 27നു നടക്കുന്ന വാർഷികാഘോഷ സമ്മേളനത്തിൽ വിശിഷ്ടാതിഥികൾ വിതരണം ചെയ്യും

whatsapp-image-2025-09-12-at-20.11.52_e90761cd

വെള്ളക്കെട്ട് കൊതുകുൽപ്പാദന കേന്ദ്രമായി


മാഹി: ചതുപ്പ് നിലം കൊതുകുൽപ്പാദന കേന്ദ്രമായി.

പള്ളൂരിലെ പൊട്ടിന്റെ വിട

ഫിറോസ് ചങ്കരോത്ത് പറമ്പിൽ പുതുതായി പണിത വീടിൻ്റെ പിൻവശമാണ് വെള്ളക്കെട്ടിൽ കൊതുകുൽപ്പാദന കേന്ദ്രമായത്. ഓവ് ചാലുകൾ മണ്ണിട്ട് മൂടിയിട്ടുണ്ട്. പരിസരത്തെ വീട് ഉൾപ്പടെ വെള്ള കെട്ടിലും, കൃഷിനാശത്തിലും , കൊതുക് ശല്യത്തിലും പ്രയാസപ്പെടുകയാണ്. പകർച്ചവ്യാധികളെ ഭയന്ന് കഴിയുകയാണ് പരിസരവാസികൾ. ചതുപ്പ് സ്ഥലമായതിനാൽ കിണറുകളേയും ബാധിക്കാൻ സാദ്ധ്യത ഏറെയാണ്


ചിത്രവിവരണം: കൊതുകുൽപ്പാദന കേന്ദ്രമായി മാറിയ വെള്ളക്കെട്ട്


chur

യെച്ചുരി - കെ.വി.ആർ അനുസ്മരണം


മാഹി.. സി.പി.എം. ദേശീയ സെക്രട്ടരിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഒന്നാം ചരുവാർഷികവും,,മുൻ എം എൽ എ കെ വി രാഘവന്റെ പതിനാലാമത് അനുസ്മരണവും സംഘടിപ്പിച്ചു. സിപിഎം തലശ്ശേരി ഏരിയാകമ്മിറ്റി അംഗം കാത്താണ്ടിറസാഖ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കെ പി നൗഷാദ് കെ പി സുനിൽകുമാർ വി.ജയ ബാലു ഹാരിസ് പരന്തി രാട്ട് ,അഡ്വ.ടി. അശോക് കുമാർ ,പി സി എച്ച് ശശിധരൻ സംസാരിച്ചു


ചിത്രവിവരണം: കാത്താണ്ടി റസാഖ് ഉദ്ഘാടനം ചെയ്യുന്നു


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI