ജനശബ്ദം ഓണാഘോഷം നാട്ടുത്സവമായി

ജനശബ്ദം ഓണാഘോഷം നാട്ടുത്സവമായി
ജനശബ്ദം ഓണാഘോഷം നാട്ടുത്സവമായി
Share  
2025 Sep 12, 12:05 AM
vtk

ജനശബ്ദം ഓണാഘോഷം നാട്ടുത്സവമായി


മാഹി: ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

പ്രസിഡണ്ട് ചാലക്കര പുരുഷുവിന്റെ അദ്ധ്യക്ഷതയിൽ ശിശിരം ബംഗ്ലാ വിൽ നടന്ന പരിപാടി രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽകുമാർ മുഖ്യഭാഷണം നടത്തി.

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.കെ. സ്നേഹപ്രഭയെ ചടങ്ങിൽ ആദരിച്ചു.

വ്യാപാരിവ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽകുമാർ, പ്രമുഖ അഭിഭാഷകൻ ടി. അശോക് കുമാർ, വിദ്യാഭ്യാസ പ്രവർത്തകൻ പ്രദീപ് കൂവ, വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി, ഇ.കെ. റഫീഖ്,

ഷാജി പിണക്കാട്ട് സംസാരിച്ചു. ടി.എം.സുധാകരൻ സ്വാഗതവും, ദാസൻ കാണി നന്ദിയും പറഞ്ഞു. ഓണ സദ്യയും ,

വിവിധ ഓണക്കളികളും, സമ്മാനദാനവുമുണ്ടായി.



ചിത്ര വിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-09-11-at-20.52.48_25be39a2

പുതുച്ചേരി സർക്കാരിന്റെ അദ്ധ്യാപക അവാർഡ് ജേതാവ് കെ.കെ. സ്നേഹ പ്രഭക്ക് ജനശബ്ദം മാഹിയുടെ ആദരവ് രമേശ് പറമ്പത്ത് എംഎൽ എ സമർപ്പിക്കുന്നു


capture

പ്രേമി നിര്യാതനായി

മാഹി:പള്ളൂർ വയൽ അറ വിലകത്ത് പാലം ചിരുകണ്ടോത്ത് കുനിയിൽ (ക്യാപിറ്റൽ ഹൗസ് )പ്രേമി (78 )നിര്യാതനായി. ഭർത്താവ്: പരേതനായ വാസു മക്കൾ: പ്രേമൻ  അജിൻ ഗായത്രി സഹോദരങ്ങൾ : കൃഷ്ണൻ ,പരേതനായ വിനായകൻ ,പത്മനാഭൻ  സൗമിനി ലത ( മുമ്പെ ) പുഷ്പ അണ്ടലൂർ മരുമക്കൾ: ജിതേഷ് പള്ളിപറമ്പ്, ചന്ദ്രൻ സഹിന സംസ്കാരം 12 ന് രാവിലെ 11 മണിക്ക് സ്വവസതിയിൽ


തുല്യ ജോലിക്ക് തുല്യ വേതനം നൽകണം

മാഹി:തുല്യ ജോലിക്ക് തുല്യ വേതനം എന്ന സുപ്രീംകോടതിയുടെ വിധി പരിഗണിച്ച് വിവിധ സർക്കാർ വകുപ്പുകളിൽ തൊഴിൽ ചൂഷണം അനുഭവിക്കുന്ന ജീവനക്കാർക്ക് തുല്യ വേതനം നേടിക്കൊടുക്കുന്നതിനായി സത്വര നടപടികൾ സ്വീകരിക്കണമെന്നും കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ പൊതുസമ്മേളനം പ്രമേയം അവതരിപ്പിച്ചു. അതോടൊപ്പം തന്നെ 30 വർഷത്തിലധികം സർവീസിലുള്ള അധ്യാപകർക്ക് പോലും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് വേണമെന്ന് സുപ്രീംകോടതി വിധിക്കെതിരെ നിയമനിർമ്മാണം നടത്തുന്നതിനായി പുതുച്ചേരി സർക്കാരിനോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെട്ടു. നിലവിൽ ഒഴിവുള്ള മുഴുവൻ തസ്തികകളിലും സ്ഥാനക്കയറ്റവും പുതിയ നിയമനവും നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡൻ്റ് പി കെ രാജേന്ദ്ര കുമാർ അധ്യക്ഷതവഹിച്ചു.. കെ ഹരീന്ദ്രൻ, കുനിയിൽ രാധാകൃഷ്ണൻ, ടി പി ഷെെജിത്ത്, കെ പ്രശോഭ്, എൻ മോഹനൻ,കൃപേഷ് കെ വി ,കെ എം പവിത്രൻ സംസാരിച്ചു


capture_1757614489

ജയിംസ് സി.ജോസഫ് പ്രസിഡണ്ട് : കെ. പ്രശോഭ് (ജ സെക്രട്ടരി )


മാഹി:കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കെ ഹരീന്ദ്രൻ (ചെയർമാൻ) ജയിംസ് സി ജോസഫ് (പ്രസിഡൻ്റ്) വിജില എം.സി, സതേഷ് തെക്കയിൽ (വൈസ് പ്രസിഡൻ്റുമാർ) കെ പ്രശോഭ് (ജന. സെക്രട്ടറി) എൻ. മോഹനൻ, സി കെ സമിൻ (സെക്രട്ടറിമാർ) അനിൽകുമാർ സി (ഖജാൻജി) പി കെ രാജേന്ദ്ര കുമാർ (റീജണൽ സെക്രട്ടറി, സെൻട്രൽ ഫെഡറേഷൻ)


whatsapp-image-2025-09-11-at-20.53.50_7d06ccdf

കെ. പ്രശോഭ് 

ഇന്ന് വൈദ്യൂതി മുടങ്ങും


മാഹി: ഹൈട്ടെൻഷൻ ലൈനിൽ ജോലിനടക്കുന്നതിനാൽഇന്ന് 12ന് വെള്ളിയാഴ്ച്ച കാലത്ത് 9 മണി മുതൽ വൈകുന്നേരം 6 മണി വരെ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന പുനത്തിൽ,പൂശാരി കോവിൽ , മാർവെൽ റോഡ്, താഴെ ചൊക്ലി, IT I, ഡാഡി മുക്ക് , സ്പിനിംങ് മിൽ, പാറേമ്മൽ,എന്നി ഈസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.


അഡ്വ:എ.എന്‍ ഷംസീര്‍ കേരള നിയമസഭാ സ്പീക്കറായി സ്ഥാനമേറ്റിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം


തലശ്ശേരി:കേരളത്തിന്റെ 24-ാംമത് സ്പീക്കറായി എ.എന്‍.ഷംസീര്‍ സ്ഥാനമേറ്റെടുത്തിട്ട്  സെപ്തംബര്‍ 12 ന് മൂന്ന് വര്‍ഷം തികയുന്നു. 


* ഈ മൂന്ന് വര്‍ഷക്കാലം കേരള നിയമസഭയുടെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ഒട്ടേറെ അദ്ധ്യായങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് കേരളത്തിനാകെ അഭിമാനിക്കാവുന്ന ഒന്നാണ്. 


* അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്നതുമായ ഒന്ന് നിയമസഭാ പുസ്തകോത്സവം തന്നെയാണ്. 


* കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയാഘോഷം ഒരു ജനാധിപത്യസ്ഥാപനത്തിന് ഇതിലും ഭംഗിയായി നിര്‍വ്വഹിക്കാനാകുമോ എന്ന് സംശയമാണ്. 


* ഒരു നൂറ്റാണ്ടിന്റെ ചരിത്രസമ്പത്ത് കാത്തുസൂക്ഷിക്കുന്ന നിയമസഭാ ലൈബ്രറിയുടെ അംഗത്വം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി. 


* ലൈബ്രറിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച KLIBF- കേരള നിയമസഭാ പുസ്തകോത്സവം വിജയകരമായ മൂന്ന് പതിപ്പുകള്‍ പിന്നിട്ടിരിക്കുന്നു. 


* രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു നിയമസഭ ഒരു പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. 


* ഈ പുസ്തകോത്സവ കാലയളവുകളില്‍ നിയമസഭാ മന്ദിരം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തുകൊണ്ട് അതൊരു ജനകീയ ഉത്സവമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 


* പുസ്തകോത്സവത്തിന്റെ ഭാഗമായി കേരളത്തിന്റെ കലാസാഹിത്യസാംസ്കാരിക

സാമൂഹിക മേഖലകളിലെ മഹത്പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടി "നിയമസഭാ അവാർഡ്" ഏർപ്പെടുത്തി.


* ഓരോ സഭാസമ്മേളനകാലയളവിലും സ്പീക്കര്‍ സഭയിലില്ലാത്തപ്പോള്‍ സഭ നിയന്ത്രിക്കുന്നതിനായി നിശ്ചയിക്കുന്ന മൂന്നംഗ ചെയര്‍മാന്‍മാരുടെ പാനലിലേക്ക് ആദ്യമായി മൂന്ന് വനിതാ സാമാജികരെ നിയോഗിച്ചുക്കൊണ്ട് മാതൃക സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി. 


* യു.പ്രതിഭ, സി.കെ. ആശ, കെ.കെ രമ എന്നീ വനിതാംഗങ്ങളാണ് സഭയുടെ 7-ാം സമ്മേളനത്തില്‍ ഈ പാനലില്‍ അംഗങ്ങളായത്. 


* അമ്പതാണ്ടുകള്‍ തുടര്‍ച്ചയായി നിയമസഭാസാമാജികനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആദരിച്ചുക്കൊണ്ട് അദ്ദേഹം കേരള നിയമസഭയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഒരദ്ധ്യായത്തിന് കയ്യൊപ്പ് ചാര്‍ത്തി. 


* ഇന്ത്യയിലാദ്യമായി ഒരു പ്രാദേശിക ഭാഷയിലേക്ക് രാജ്യത്തിന്റെ ഭരണഘടനാ നിര്‍മ്മാണസമിതിയുടെ സംവാദങ്ങളെ വിവര്‍ത്തനം ചെയ്യുക എന്ന ചരിത്രപരമായ ദൗത്യത്തിന് അദ്ദേഹം നേതൃത്വം നല്കി. 


* കോണ്‍സ്റ്റിറ്റ്യൂഷണല്‍ അസംബ്ലി ഡിബേറ്റ്സിന്റെ മലയാളപരിഭാഷയുടെ ഒന്നാം വാല്യം ഈ വര്‍ഷം പ്രകാശനം ചെയ്യപ്പെട്ടത് മറ്റൊരു ചരിത്രമുഹൂര്‍ത്തം. 


* അതോടൊപ്പം, വജ്രകാന്തിയില്‍ പതിനാലാം കേരള നിയമസഭ, 

കേരളം പാസാക്കിയ നിയമങ്ങള്‍ - 

പ്രഭാവപഠനങ്ങള്‍ വാല്യം II,  

ബജറ്റ് പ്രസംഗങ്ങള്‍ വാല്യം I & II,

സഭാധ്യക്ഷന്റെ തീരുമാനങ്ങളും റൂളിംഗുകളും 

എന്നീ നാലുപുസ്തകങ്ങള്‍ കൂടി തയ്യാറാക്കി പ്രകാശനം ചെയ്തു. 


* കേരളസംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിലെ  എക്കാലത്തെയും മികച്ച ദാര്‍ശനികനായ നേതാവുമായ ഇ എം എസ് - ന്റെ സ്മരണക്കായി ഇ എം എസ് സ്മൃതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചുക്കൊണ്ട് കേരള നിയമസഭാ മ്യൂസിയത്തിനെ കൂടുതല്‍ അര്‍ത്ഥവത്താക്കി. 


* എം.എല്‍.എ. മാരുടെ വാസസ്ഥലമായ പഴയ പമ്പാ ബ്ലോക്ക് പൊളിച്ചുമാറ്റി, മുഴുവന്‍ ഫ്ലാറ്റുകള്‍ എന്ന നിലയില്‍ പമ്പാ ബ്ലോക്ക് പുനര്‍നിര്‍മ്മിക്കുന്ന പ്രവൃത്തികള്‍, 2025 ഡിസംബറില്‍ പണി പൂര്‍ത്തിയാകും വിധം, അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍  ദ്രുതഗതിയില്‍ മുന്നേറി.  


* നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ഏറ്റവും ഉചിതമായി തന്നെ ആഘോഷിക്കുകയുണ്ടായി. അന്നത്തെ ഉപരാഷ്ട്രപതി ശ്രീ. ജഗ്‌ദീപ് ധന്‍കര്‍ ആണ് രജതജൂബിലി ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. 

അതോടനുബന്ധിച്ച്, നിയമസഭാ പരിസരം നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു.


* സൗഹൃദവും സംവാദവും കൈക്കോര്‍ക്കുന്ന കേരള നിയമസഭയില്‍ പല കാലങ്ങളിലായി അംഗങ്ങളായ മുന്‍സാമാജികര്‍ക്കും നിലവിലെ സാമാജികര്‍ക്കും ഒത്തുചേരാന്‍ 'പെയ്തിറങ്ങുന്ന ഓര്‍മ്മകള്‍' എന്ന പേരില്‍ ഒരു സ്നേഹക്കൂട്ടായ്മുയ്ക്ക് അദ്ദേഹം നേതൃത്വം കൊടുത്തത് ഹാര്‍ദ്ദവമായ അനുഭവമായി. 


* ഈ ചടങ്ങില്‍ വച്ച് 25 വര്‍ഷം പൂര്‍ത്തിയാക്കിയ സാമാജികരെയും മുതിര്‍ മുന്‍ നിയമസഭാ ജീവനക്കാരെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും ആദരിക്കുകയുണ്ടായി.


* ഈ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ ഏറ്റവും അര്‍ത്ഥവത്തും വര്‍ണ്ണാഭവും ജനകീയവുമാക്കാന്‍ സ്പീക്കര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന് സാധിച്ചു .


whatsapp-image-2025-09-11-at-20.55.45_cabe953c

പൂർവ വിദ്യാർഥി സംഗമം


തലശ്ശേരി: സെൻ്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്കൂളിലെ 1985 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികൾ 40 വർഷങ്ങൾക്ക് ശേഷം 'വീണ്ടും 85’ എന്ന പേരിൽ ഒത്തുകൂടി. ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി പഴയ പഠിതാക്കൾ സംഗമത്തിനെത്തി. മുൻ പ്രിൻസിപ്പൽ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. ജി.വി. നാരായൺ അധ്യക്ഷത വഹിച്ചു. ഫാ. ബെന്നി മണപ്പാട്ട് മുഖ്യാതിഥിയായി. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികൾക്കുള്ള സ്പോർട്സ്, മെറിറ്റ് കം മീൻസ് സ്കോളർഷിപ്പുകൾ അശ്വനി കുമാർ പ്രഖ്യാപിച്ചു. റിയാസ് പൊന്മാണിച്ചി പ്രധാനധ്യാപകൻ ജെൻസന് തുക കൈമാറി. പഴയകാല അധ്യാപകരായ കല്യാണിക്കുട്ടി, രവീന്ദ്രൻ, കെ.ജെ. ജോൺസൻ, പ്രേമൻ, കുഞ്ഞികൃഷ്ണൻ എന്നിവരെ ആദരിച്ചു. 85 ബാച്ചിലെ അംഗങ്ങളായ ഡോ. സതീഷ് ബാലസുബ്രമണ്യം, ജില്ല ജഡ്ജി ഉണ്ണികൃഷ്ണൻ, കാസർകോട് ഡി.എം.ഒ ശ്രീകുമാർ മുകുന്ദൻ എന്നിവർ സംസാരിച്ചു. ഓൾവിൻ പെരേര സ്വാഗതവും ഇ.കെ. ഷാജി നന്ദിയും പറഞ്ഞു. രഞ്ജിത്ത്, ഹുസൈൻ എന്നിവർ നയിച്ച സംഗീത വിരുന്നും മറ്റ് കലാപരിപാടികളും അരങ്ങേറി. 


പടം..... തലശ്ശേരി സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ 1985 എസ്. എസ്.എൽ.സി ബാച്ച് സംഗമത്തിൽ നിന്ന്.


capture_1757614861

നാണി നിര്യാതയായി.

മാഹി :ചെറുകല്ലായി കൃഷി ഭവന് സമീപം കൊപ്ര ക്കളത്തിൽ നാണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കോട്ടായി നാരായണൻ മക്കൾ : ലത, ചന്ദ്രി, രതി, രാജൻ, പരേതയായ ഉമ  സഹോദരങ്ങൾ : പരേതരായ കുഞ്ഞിരാമൻ, കുമാരൻ


whatsapp-image-2025-09-11-at-22.46.33_9b8657e0

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

മാഹി:മൂലക്കടവ് കോപ്പാലം റോഡിൻ്റെ ശോചനീയ അവസ്ഥ പരിഹരിക്കുക റോഡ് ഗതാഗതയോഗ്യമാക്കുക എന്നീ അവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സി.പി..എം ഡി വൈ എഫ് ഐ ,സി.ഐ ടി. യു എന്നി സംഘടനകളുടെ നേതൃതത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എറിയാ കമ്മിറ്റി അംഗം സ: വടക്കൻ ജനാർദ്ധനൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി രവീന്ദ്രൻ, ടി.കെ ഗംഗാധരൻ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി രാഗേഷ് ,ലോക്കൽ കമ്മിറ്റി അംഗം മാലയാട്ട് സജീവൻ എന്നിവർ സംസാരിച്ചു


whatsapp-image-2025-09-11-at-22.52.29_9767fbad

സീതാറാം യെച്ചൂരിയെ

അനുസ്മരിച്ചു


ചൊക്ലി :

സീതാറാം യെച്ചുരിഅനുസ്മരണവുംസഖാവ് പുഷ്പൻ ദിനാച

രണ സഘാടക സമിതിഓഫീസ് ഉദ്ഘാടനവുംസി.പി. എം കേന്ദ്ര

കമ്മിറ്റിയംഗം ഇ.പി ജയരാജൻഉദ്ഘാടനം ചെയ്തു.

മേനപ്രം സഖാവ്പുതുക്കുടി പുഷ്പൻസ്മൃതി മണ്ഡപത്തിന്

സമീപം പ്രത്യേകംകെട്ടി ഉയർത്തിയസംഘാടക സമിതി

ഓഫീസുംഇ പി ജയരാജൻഉദ്ഘാടനം ചെയ്തു.

സിതാറാംയെച്ചുരി അനുസ്മരണവും ചടങ്ങിൽഇ.പി ജയരജൻ

നടത്തി.സഘാടക സമിതിഓഫീസിനു മുൻപിൽരക്തപതാക ഉയർത്തി

യാണ് ചടങ്ങ് ആരംഭിച്ചത്വി. ഉദയൻ മാസ്റ്റർ

അദ്ധ്യക്ഷത വഹിച്ചു.കെ. ഇ. കുഞ്ഞബ്ദുള്ളകിരൺ കരുണാകരൻ സംസാരിച്ചു.എൻ.കെ. റുബിൻസ്വാഗതവും കെ. കെ. സജ്ജയ്

നന്ദിയും പറഞ്ഞു.



ചിത്രവിവരണം: ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI