
വന്ദേ ഭാരതിന്റെ താളത്തിനൊപ്പം ശ്രീജീഷിന്റെ ഹൃദയം തുടിക്കുന്നു
ചാലക്കര പുരുഷു
മാഹി. മയ്യഴിയിലെ ആദ്യ ലോക്കോ പൈലറ്റായ ചാലക്കരയിലെ കൂടത്തിൽ കല്യാടൻ ശ്രീജിഷിന് ഇത് ആത്മനിർവൃതിയുടെ നാളുകൾ.
വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ അതിവേഗതയിൽ ഓടിച്ചു പോകുമ്പോൾ , ശ്രീജീഷിന് മാഹി റെയിൽവെസ്റ്റേഷനടുത്ത തന്റെ വീടും, ഫ്രഞ്ച് പെട്ടിപ്പാലത്തിന്നടുത്ത താൻ കളിച്ചു വളർന്ന സ്ഥലറുമെല്ലാം കാണാനാവും. ചിലപ്പോൾ സഹപാഠികളേയും, നാട്ടുകാരേയും കണ്ണ് ചിമ്മി തുറക്കുന്ന വേഗതയിൽ കാണാനുമാവും.
ചാലക്കരയിലെ സർക്കാർ പള്ളിക്കുടത്തിൽ പഠിച്ച് മാഹി നവോദയ വിദ്യാലയത്തിലെ പഠനവും കഴിഞ്ഞ്, മാഹി കോളജിലും പുതുചേരിയിലുമായി പഠനം പൂർത്തികരിച്ചതിന് ശേഷമാണ് ഇലക്ട്രിക്കൽ എഞ്ചിനീയറായ ശ്രീജീഷ് 1999 ൽ സതേൺ റെയിൽവെയിൽ അസി: ലോക്കോ പയലറ്റായത്. ഇപ്പോൾ ഷൊർണ്ണൂർ - മംഗലാപുരം റൂട്ടിലാണുള്ളത്.
റെയിൽവെ കുടുംബത്തിലാണ് ശ്രീജീഷിന്റെ ജനനം. അച്ഛൻ കെ.ശ്രീധരൻ നമ്പ്യാർ സൌത്ത് സെൻട്രൽ റെയിൽവെയിൽ ചീഫ് ലോക്കോ ഇൻസ്പെക്ടരായിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ ബാലകൃഷ്ണൻ നമ്പ്യാരും , അമ്മാവൻ അനന്തൻ നമ്പ്യാരും സ്റ്റേഷൻ മാസ്റ്റർമാരായിരുന്നു. ബന്ധുക്കളിൽ പലരും റെയിൽവെയിൽ ജോലി ചെയ്യുന്നുണ്ട്.
1902-ൽ ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യമായി റെയിൽവെ ലൈൻ നിർമ്മിക്കുമ്പോൾ , ഇവരുടെ കുടുംബത്തിന് സ്ഥലം നഷ്ടമായിരുന്നു. ഇതിന് പകരമായാണ്ഈകുടുംബത്തിലെ ചിലർക്ക് റെയിൽവെയിൽ അന്ന് ജോലി നൽകിയിരുന്നത്.
അതിവേഗതയിൽ പറന്ന് പോകുന്ന ട്രെയിനിന് മുന്നിലേക്ക് ജീവൻ കുരുതി കൊടുക്കുന്നവരുടെ ദൃശ്യങ്ങൾ കണ്ട് മനസ്സ് മരവിച്ചു പോയെന്ന് ശ്രീജിഷ് പറയുന്നു. നിസ്സഹായനായി നോക്കി നിൽക്കുകയെന്നല്ലാതെ മറ്റൊന്നും ചെയ്യാനാവില്ല. അഞ്ച് ദിവസം മുമ്പ് കഞ്ചിക്കോടിനടുത്ത് റെയിൽപ്പാളത്തിൽ കയറി നിന്ന ആനക്കൂട്ടത്തിന് മുന്നിൽ അതിവേഗ ട്രെയിൻ നിർത്തിയിടേണ്ടി വന്നു.
ഭാര്യ ശ്രുതി മാഹി ഗവ: ജനറൽ ആശുപത്രി ജീവനക്കാരിയാണ്.മക്കൾ: സാരംഗ്, സംഗീർത്ത്.
ചാലക്കരയിലെ അമ്മ കെ.കെ. രത്ന പ്രദയുടെ വീട്ടിൽ സംഗീതം ഒഴിഞ്ഞ നേരമുണ്ടാകില്ല. വീണുകിട്ടുന്ന സമയമത്രയും ശ്രീജിഷ് ചില വഴിക്കുന്നത് സംഗീതത്തിലാണ്.
തീവണ്ടിയുടെ താളലയങ്ങൾക്കൊപ്പം, ശ്രീജീഷിന്റെ ഹൃദയവും രാഗതാളലയങ്ങളിൽ നിമഞ്ജനം ചെയ്യപ്പെട്ടതാണ്. ഒട്ടേറെ
ഗാനമേളകളിൽ ഈ യുവഗായകൻ പാടിയിട്ടുണ്ട്.
അമ്മാവൻമാരായ കെ..കെ.രാജീവൻ മാസ്റ്റർ, കെ.കെ.പ്രദീപ്, കെ.കെ.ഷാജ് മാസ്റ്റർ എന്നിവർ അറിയപ്പെടുന്ന ഗായകരാണ്..
ചിത്രവിവരണം: ലോക്കോ പൈലറ്റ് ശ്രീജീഷ് ജോലിക്കിടയിൽ

മാഹി പൊലീസ് സ്റ്റേഷൻ അങ്കണം ഓണാഘോഷത്തിൽ കുളിച്ചു നിന്നു
മാഹി: മാഹി പൊലീസ് സംഘടിപ്പിച്ച ഓണാഘോഷം കാക്കിക്കുള്ളിലെ കലാകാരന്മാരുടെ സർഗ്ഗവൈഭവം പ്രകടമാക്കി. കേരളീയ വേഷം ധരിച്ചെത്തിയ പുരുഷ-വനിതാ
പൊലീസ് സേനാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പൂക്കളം, മാവേലി, തിരുവാതിരക്കളി, ഗാനമേള എന്നിവ പരിപാടിക്ക് കൊഴുപ്പേകി.
കമ്പവലി , കസേരകളി, കലം ഉടക്കൽ, പൊട്ടു .തൊടൽ, ഷൂട്ടൗട്ട് തുടങ്ങിയ മത്സരങ്ങളും ആവേശം ചൊരിഞ്ഞു. എല്ലാ മത്സരങ്ങളിലും പുതുതായി ചുമതലയേറ്റ എസ്.പി.യുടെ സജീവ സാന്നിധ്യം പുതിയ അനുഭവമായി മാറി.വിഭവ സമൃദ്ധമായ ഓണ. സദ്യയുമുണ്ടായിരുന്നു. പൊലീസ് സൂപ്രണ്ട് വിനയ്കുമാർ ഗാഡ്ഗേ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. സി.ഐ. അനിൽകുമാർ പി. എ , അസിസ്റ്റൻ്റ് കമാണ്ടൻ്റ് സെന്തിൽ മുരുഗൻ, എസ്.ഐമാരായ റെനിൽകുമാർ, അജയകുമാർ പ്രസംഗിച്ചു
പ്രസാദ് വളവിൽ , പ്രദീപ് കുമാർ, സതീശൻ ചൂടിക്കോട്ട, എന്നിവർ നേതൃത്വം നൽകി. മാഹി പൊലീസ് ആദ്യമായാണ് എല്ലാവരെയും പങ്കെടുപ്പിച്ച് കൊണ്ട് കുടുംബ ഓണാഘോഷം സംഘടിപ്പിച്ചത്.
ചിത്രവിവരണം: മാഹി പൊലീസിന്റെ ഓണാഘോഷം

ന്യൂമാഹി പോലീസ് സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ സദസ് നടത്തി
ന്യൂമാഹി : യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സുജിത്തിന് നീതി ലഭ്യമാക്കുക, പോലീസ് ക്രിമിനലുകളെ ജയിലിലടക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോടിയേരി, പാറാൽ, ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ചേർന്ന് ന്യൂമാഹി പോലീസ് സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സദസ്
നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഹരിദാസ് മൊകേരി ഉദ്ഘാടനം ചെയ്തു. ഡിസിസി നിർവ്വാഹക സമിതി അംഗം വി.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. അഡ്വ: സി.ടി. സജിത്ത്, വി. ദിവാകരൻ, പി.കെ. രാജേന്ദ്രൻ, സന്ദീപ് കോടിയേരി, സി.പി. പ്രസീൽ ബാബു, ടി.എം പവിത്രൻ, പി. ദിനേശൻ, വി.കെ. അനീഷ് ബാബു എന്നിവർ സംസാരിച്ചു. പി.എം കനകരാജൻ, പി. ഗംഗാധരൻ, പി.ചന്ദ്രൻ, കെ.അജിത്ത്കുമാർ, ടി. മഹേഷ് കുമാർ, എം. ഷീബ, വി.കെ സുചിത്ര, പി.കെ. സുനിത, സി. സത്യാനന്ദൻ എന്നിവർ നേതൃത്വം നൽകി.
ന്യൂമാഹി പോലീസ് സ്റ്റേഷനു മുന്നിൽ കോടിയേരി, പാറാൽ, ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ചേർന്ന് നടത്തിയ
ജനകീയ പ്രതിഷേധ സദസ്

മാക്കുനിയിലെ ഉമക്ക് ഇനി
അടച്ചുറപ്പുള്ള വീട്ടിൽ
അന്തിയുറങ്ങാം
മാഹി: പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ട മാക്കുനി റോഡിലെ ഉമക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം.
ശാരീരികമായും സാമ്പത്തികമായും വളരെയേറെ പ്രയാസം അനുഭവിക്കുന്ന മാക്കുനി റോഡിലെ തയ്യിൽ മങ്ങാടൻ ഉമയുടെ വീടാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാരിൻ്റെ 4 ലക്ഷം രൂപയും നാട്ടുകാരും സുമനസുകളും ചേർന്ന് ഒൻപതര ലക്ഷം രൂപയിൽ മനോഹരമായ വീട് നിർമ്മിച്ചു നൽകിയത്.
നാട്ടുകാരുടെ നേതൃത്വത്തിൽ സഹായ കമ്മിറ്റി രൂപീകരിച്ചാണ് 10 മാസം മുമ്പ് നിർമ്മാണ പ്രവർത്തനം തുടങ്ങിയത്.
നിർധന കുടുംബത്തിൽ പെട്ട ജോലി ചെയ്യാൻ ശാരീരികമായി സാധിക്കാത്ത അവിവാഹിതയായ ഇവർ താമസിക്കുന്ന കൂര മഴക്കാലത്ത് ചോർന്നൊലിക്കുകയും വെള്ളം കയറുന്ന പൊട്ടിപ്പൊളിഞ്ഞ നിലയിലുമായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം വിജയൻ മാസ്റ്റർ വീടിൻ്റെ താക്കോൽ കൈമാറി. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ മണിലാൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ സുനിത സ്വാഗതം പറഞ്ഞു. വീട് നിർമ്മാണ കമ്മിറ്റി കൺവീനർ ടി എൻ സജീവ് കുമാർ റിപ്പോർട്ടും ട്രഷറർ വി മുരളീധരൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ടി റംല, പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പി രമ ടീച്ചർ,
പന്ന്യന്നൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്
ടി ഹരിദാസൻ, ഉണ്ണി മാസ്റ്റർ, പ്രേമനാഥൻ മാസ്റ്റർ, കെ ജയരാജൻ മാസ്റ്റർ,
പി എം അഷ്റഫ്, ടി ടി അസ്ക്കർ, റഫീക്ക് പാറയിൽ, എൻ
സിഗേഷ് എന്നിവർ സംസാരിച്ചു.
വീടിന് ആവശ്യമായ വയറിങ്ങും മറ്റും സൗജന്യമായി ചെയ്തു നൽകിയ കേരള ഇലക്ട്രിക്കൻ വയർമെൻ്റ് ആൻ്റ് സൂപ്പർവൈസസ് അസോസിയേഷൻ തലശ്ശേരി യൂണിറ്റിനുള്ള ആദരവും ചടങ്ങിൽ നടന്നു. അസോസിയേഷൻ യൂണിറ്റ് പ്രസിഡൻ്റ് സി സജീവൻ, സെക്രട്ടറി എ രാഹുൽ എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് മികച്ച സേവനം ചെയ്ത കോൺട്രാക്ടർ എ രാജനേയും ചടങ്ങിൽ ആദരിച്ചു. അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ സുനിത സ്വാഗതം പറഞ്ഞു. വീട് നിർമ്മാണ കമ്മിറ്റി കൺവീനർ ടി എൻ സജീവ് കുമാർ റിപ്പോർട്ടും ട്രഷറർ വി മുരളീധരൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ടി റംല, പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പി രമ ടീച്ചർ,
പന്ന്യന്നൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്
ടി ഹരിദാസൻ, ഉണ്ണി മാസ്റ്റർ, പ്രേമനാഥൻ മാസ്റ്റർ, കെ ജയരാജൻ മാസ്റ്റർ,
പി എം അഷ്റഫ്, ടി ടി അസ്ക്കർ, റഫീക്ക് പാറയിൽ, എൻ
സിഗേഷ് എന്നിവർ സംസാരിച്ചു.
വീടിന് ആവശ്യമായ വയറിങ്ങും മറ്റും സൗജന്യമായി ഇലക്ട്രിക്കൻ വയർമെൻ്റ് ആൻ്റ് സൂപ്പർവൈസസ് അസോസിയേഷൻ തലശ്ശേരി യൂണിറ്റിനുള്ള ആദരവും ചടങ്ങിൽ നടന്നു. അസോസിയേഷൻ യൂണിറ്റ് പ്രസിഡൻ്റ് സി സജീവൻ, സെക്രട്ടറി എ രാഹുൽ എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് മികച്ച സേവനം ചെയ്ത കോൺട്രാക്ടർ എ രാജനേയും ചടങ്ങിൽ ആദരിച്ചു.

ബിന്ദു നിര്യാതയായി
കോടിയേരി: സൗപര്ണികയിൽ ബിന്ദു (48) നിര്യാതയായി. ബാലൻ - സരോജിനി ദമ്പതികളുടെ മകളാണ്..ഭർത്താവ്: മനോജ് കുമാർ. മക്കൾ: അഭിന, ആദിത്. മരുമകൻ നിധീഷ് (രാമനാട്ടുകര സഹോദരൻ ബൈജു (മസ്ക്കറ്റ്.)
എഴുപത് എസ്.ഐ.മാരെ നിയമിക്കുന്നു
മാഹി:പുതുച്ചേരി പൊലീസിൽ 70 സബ് ഇൻസ്പെക്ടർമാരുടെ നിയമനം. പഴയ അപേക്ഷകളിൽ തിരുത്തലുകൾ നടത്താൻ സപ്തംബർ 17 വരെ അവസരം.
പുതുച്ചേരി പൊലീസിൽ ഒഴിവുള്ള 70 എസ്.ഐ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതുതായി അപേക്ഷിക്കുന്നവർക്ക് സപ്തംബർ 12 ആണ് അവസാന തീയ്യതി . വിശദ വിവരങ്ങൾ റിക്രൂട്ട്മെൻ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
2022 നവംബർ 8ന് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം നേരത്തെ അപേക്ഷ നൽകിയിട്ടുള്ള നിലവിൽ മറ്റു തസ്തികകളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള അപേക്ഷകർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല. എന്നാൽ അവർക്ക് മുൻപത്തെ അപേക്ഷയിലെ ജാതി, വിലാസം, മൊബൈൽ നമ്പർ., ഇ-മെയിൽ വിലാസം തുടങ്ങിയ വിവരങ്ങൾ തിരുത്തുന്നതിന് അവസരമുണ്ട്. സപ്തംബർ 17 ന് ഉച്ചക്ക് ശേഷം 3 മണി വരെ ഔദ്യോഗിക റിക്രൂട്ട്മെൻ്റ് വെബ്സൈറ്റ് സന്ദർശിച്ച് അതിലെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താവുന്നതാണ്.
കന്നി സംക്രമമഹോത്സവം
13 ന് കൊടിയേറും
മാഹി :വളവിൽ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കന്നി സംക്രമമഹോത്സവം സപ്തംബർ 13 മുതൽ 17 വരെ ക്ഷേത്രചാര ചടങ്ങുകളോടെ ആഘോഷിക്കും 13 ന് പകൽ 11 നും 11.30 നും ഇടയിലുള്ള മുഹൂർത്തതിൽ കൊടിയേറും. പ്രഭാത ഭക്ഷണം . രാത്രി 7 മണിക്ക് ടീം ശ്രീ കുറുമ്പ അവതരിപ്പിക്കുന്ന തിരുവാതിര. രാത്രി 9 മണിക്ക് ദേശവാസികളുടെ കലാവിരുന്ന് നാട്ടരങ്ങ്. 14 ന് 3 മണിക്ക് ഭഗവതിസേവ, രാത്രി 10 മണിക്ക് ഗാനമേള.15 ന് രാത്രി 9 മണിക്ക് സാംസ്കാരിക സമ്മേളനം. ക്ഷേത്രം പ്രസിഡണ്ട് രഞ്ചിത്ത് പാറമ്മലിൻ്റെ അദ്ധ്യക്ഷതയിൽ മാഹി പൊലീസ് ഇൻസ്പെക്ടർ അനിൽകുമാർ പി.എ. സമ്മേളനം ഉദ്ഘാടനം ചെയ്യുo ഇക്കഴിഞ്ഞഎസ്.എസ്.എൽ.സി. പ്ലസ് ടൂ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ തീരദേശത്തെ വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായ വിതരണവും , വിവിധ മേഖലയിൽ കഴിവ് തെളിയച്ചവർക്കുള്ള ആദര സമർപ്പണവും അദ്ദേഹം നിർവഹിക്കും.
രാത്രി 10 മണിക്ക് വാട്ടർ ഡി. ജെ മ്യൂസിക്കൽ പ്രോഗ്രാം '16 ന് രാവിലെ പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക്12 മണിക്ക് തറവാട്ടിൽ നിന്ന് പാലെഴുന്നള്ളത്ത്. തുടർന്ന് പൊങ്കാല സമർപ്പണം. 1 മണിക്ക് അന്നദാനം. ഉച്ചയ്ക്ക് 2 മണിക്ക് കുലദേവത ആരാധന വിഷയത്തെ ആസ്പദമാക്കി വ്യാസ ഭാരതി അവിനാഷ് കണ്ണൂരിൻ്റെ പ്രഭാഷണം വൈകുന്നേരം 4 മണിക്ക് വാൾ എഴുന്നള്ളത്ത്' രാത്രി 11 മണിക്ക് ഗുരുസി തർപ്പണം
17 ന് രാവിലെ 11 മണിക്ക് ഗുരുവിൻ്റെ പുറപ്പാട്, 11.30 ന് പൊട്ടൻ ദൈവത്തിന് നേർച്ച സമർപ്പിക്കൽ തുടർന്ന് കരിയടി ശേഷം കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും
മാഹിയിലെ പോണ്ടക്സ് അടച്ചുപൂട്ടി
മാഹി: കഴിഞ്ഞ മൂന്നര പതിറ്റാണ്ടു കാലമായി മാഹിയുടെ ഹൃദയ ഭാഗത്ത് മയ്യഴി പള്ളിക്ക് മുന്നിൽ പ്രവർത്തിച്ചു വരുന്ന പുതുചേരി കൈത്തറി വിൽപന കേന്ദ്രമായ പോൺടെക്സ് ഡിപ്പോ അടച്ചുപൂട്ടി. ലാഭകരമായി പ്രവർത്തിച്ചു വന്ന ഈ സ്ഥാപനം കഴിഞ്ഞ അഞ്ച് വർഷത്തോളമായി നഷ്ടത്തിലാണെന്ന കാരണം പറഞ്ഞാണ് പൂട്ടിയത്. പുതുച്ചേരി , കാരിക്കാൽ , യാനം മേഖലകൾക്ക് പുറമെ തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിലുമായി 24 ശാഖകൾ പ്രവർത്തിച്ചിരുന്നു. ഇവയിൽപലതും അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. ജീവനക്കാർക്ക് മാസങ്ങളായി ശമ്പളവും ലഭിക്കുന്നില്ല. മാഹിയിൽ ദശകങ്ങളായി പ്രവർത്തിച്ചു വന്ന സർക്കാർ വക ഖാദി സ്റ്റോറും രണ്ട് വർഷം മുൻപ് അടച്ചുപൂട്ടിയിരുന്നു. ഉത്സവാഘോഷവേളകളിൽ സബ് സിഡിയോടെ ഉപഭോക്താക്കൾക്ക് ഖാദി-കൈത്തറിതുണിത്തരങ്ങൾ ലഭ്യമായിരുന്നു. മാനേജ്മെന്റിന്റെ ധൂർത്തും, കെടുകാര്യസ്ഥതയുമാണ് കോർപ്പറേഷന്റെ തകർച്ചക്ക് കാരണമെന്നറിയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group