ഗുരു ജയന്തിയും, സമാധിയും അവധിയായിക്കിട്ടാൻ ബ്രിട്ടീഷ് സർക്കാരിൽ കടുത്ത സമ്മർദ്ദം. :ചാലക്കര പുരുഷു

ഗുരു ജയന്തിയും, സമാധിയും അവധിയായിക്കിട്ടാൻ ബ്രിട്ടീഷ് സർക്കാരിൽ കടുത്ത സമ്മർദ്ദം. :ചാലക്കര പുരുഷു
ഗുരു ജയന്തിയും, സമാധിയും അവധിയായിക്കിട്ടാൻ ബ്രിട്ടീഷ് സർക്കാരിൽ കടുത്ത സമ്മർദ്ദം. :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Sep 09, 09:25 PM
vtk

ഗുരു ജയന്തിയും, സമാധിയും അവധിയായിക്കിട്ടാൻ ബ്രിട്ടീഷ്

സർക്കാരിൽ കടുത്ത സമ്മർദ്ദം.


:ചാലക്കര പുരുഷു


ശ്രീനാരായണഗുരുവിന്റെ ജയന്തിയും സമാധിയും അവധി ദിവസങ്ങളാക്കുവാൻ രാജ്യത്തിന്നകത്തും പുറത്തു നിന്നുമായി ഒട്ടേറെ വ്യക്തികളും,പ്രസ്ഥാനങ്ങളും സജീവമായി ബ്രിട്ടീഷ് അധികാരികൾക്ക് മുന്നിൽ തുടർച്ചയായി രേഖാമൂലം അഭ്യർത്ഥന നടത്തിയതായി

മദ്രാസ് ഗവണ്‍മെന്റ്,i:പ പബ്ലിക് ഡിപ്പാര്‍ട്ട്‌മെന്റ്, ബണ്ടില്‍ നമ്പര്‍ 2,

സീരിയല്‍ നമ്പര്‍ 81 ൽ കാണാനാവും. തന്റെ ഗവേഷണങ്ങളുടെ ഭാഗമായി മലബാർ കൃസ്ത്യൻ കോളജ് മുൻ ചരിത്ര വിഭാഗം തലവൻ

ഡോ:എം.സി.വസിഷ്ഠ് നടത്തിയ പഠനങ്ങൾക്കിടയിലാണ് അദ്ദേഹം ഇക്കാര്യം കണ്ടെത്തിയത്.


 ഗുരുവിന്റെ സമാധിക്ക് ശേഷം അദ്ദേഹത്തിന്റെ ജനന- സമാധിദിവസങ്ങൾ അവധി ദിവസങ്ങളാക്കണമെന്നുള്ള ആവശ്യം സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു.. ശ്രീനാരായണഗുരു കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയിലാണ് ഈ ആവശ്യം ഉയര്‍ന്നുവന്നത്. 

 ആര്‍ക്കൈവ്‌സ് രേഖ, 1933 നും 1940 നും ഇടയില്‍ ഗുരുവിന്റെ ജയന്തി, സമാധി ദിവസങ്ങള്‍ അവധിയായി പ്രഖ്യാപിക്കണമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് കേരളത്തിനകത്തും പുറത്തു നിന്നുമുള്ള ഗുരുവിന്റെ അനുയായികള്‍ നടത്തിയ അഭ്യര്‍ത്ഥനകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. 

താഴെ പറയുന്ന സംഘടനകളാണ് ശ്രീനാരായണ ഗുരുവിന്റെ ജയന്തി/സമാധി അവധി ദിവസമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ആസ്ഥാനമായ മദ്രാസിലേക്ക് അപേക്ഷ അയച്ചത്.

തിയ്യ അസോസിയേഷന്‍, ചിറക്കല്‍ താലൂക്ക്- 1933 ഡിസംബര്‍ ഒന്നാം തിയ്യതി വൈകുന്നേരം മേല്‍പ്പറഞ്ഞ സംഘടനയുടെ പേരില്‍ പറശ്ശിനിക്കടവ് ക്ഷേത്രപരിസരത്ത് യോഗം ചേരുകയും യോഗതീരുമാനം മദ്രാസിലെ ചീഫ് സെക്രട്ടറിക്ക് അപേക്ഷയായി അയക്കുകയും ചെയ്തു.

 ശ്രീ ജ്ഞാനോദയ യോഗം, തലശ്ശേരി- കൊട്ടിയത്ത് കൃഷ്ണന്‍ പ്രസിഡന്റായിട്ടുള്ള തലശ്ശേരിയിലെ ജ്ഞാനോദയം എന്ന സംഘടന 1934 ആഗസ്റ്റ് 25 ന് ജഗന്നാഥ ക്ഷേത്രപരിസരത്ത് യോഗം ചേര്‍ന്ന് യോഗ തീരുമാനം അപേക്ഷയായി അയച്ചു.ശ്രീ നാരായണ ആശ്രിത സമാഗം, ജ്യൂസ് ടൗണ്‍, കൊച്ചി- 1934 ഒക്‌ടോബര്‍ മൂന്നാം തിയ്യതി കൊച്ചിയിലെ ജൂത ടൗണിലെ ശ്രീനാരായണ അനുയായികളുടെ അപേക്ഷ. ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം (എസ്.എന്‍.ഡി.പി.), കൊല്ലം- കൊല്ലത്തെ ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം ഒക്ടോബർ 30 ന് അയച്ച അപേക്ഷ.

. ശ്രീനാരായണ സേവാസംഘം - കോഴിക്കോട്ടെ ചാലപ്പുറത്ത് ശ്രീനാരായണ സേവാസംഘം 1935 ജനുവരി അഞ്ചാം തിയ്യതി മദ്രാസിലെ ചീഫ് സെക്രട്ടറിക്ക് അപേക്ഷ അയച്ചു. കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തിനു ശേഷമാണ് അപേക്ഷ തയ്യാറാക്കിയത്.

 തിയ്യ മഹാജന യോഗം, കോഴിക്കോട്- മലബാറിലെ തിയ്യ അസോസിയേഷന്റെയും ശ്രീകണ്‌ഠേശ്വര ക്ഷേത്ര യോഗത്തിന്റെയും സംയുക്ത യോഗം കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിന്റെ പരിസരത്ത് ചേരുകയും യോഗ തീരുമാനങ്ങള്‍ അപേക്ഷയായി അയക്കുകയും ചെയ്തു.

 തിരുവിതാംകൂറിലെ ശ്രീമൂലം അസംബ്ലിയിലെ അംഗമായ ടി.നാരായണി അമ്മ 1935 ഒക്‌ടോബര്‍ 5 ന് മദ്രാസിലെ ചീഫ് സെക്രട്ടറിക്ക് അപേക്ഷ അയച്ചു. ചീഫ് സെക്രട്ടറിക്ക് മാത്രമല്ല, അപേക്ഷയുടെ കോപ്പി, കൊച്ചി, തിരുവിതാംകൂര്‍ ഗവണ്‍മെന്റിനും അയച്ചു. യോഗത്തിനു ശേഷമാണ് അപേക്ഷ തയ്യാറാക്കിയത്. അപേക്ഷ തയ്യാറാക്കിയത് സി.കെ.മാധവനും അതിന് പിന്തുണ നല്‍കിയത് കെ.കേശവനുമായിരുന്നു.ശ്രീനാരായണഗുരു സേവാസംഘം, ചൊവ്വ, കണ്ണൂര്‍- 1937 ഒക്‌ടോബര്‍ 17ന് കണ്ണൂരിലെ ശ്രീനാരായണഗുരു സേവാസംഘം മദ്രാസിലെ പോര്‍ട്ട് സെന്റ് ജോര്‍ജ്ജിലെ പ്രധാനമന്ത്രി സി.രാജാഗോപാലാചാരിക്ക് അയച്ച അപേക്ഷ. ശ്രീനാരായണ വൊളണ്ടിയര്‍ സംഘം, വലപ്പാട്, തെക്കേ മലബാര്‍ - ബ്രിട്ടീഷ് മലബാറിലെ ഇന്നത്തെ മലപ്പുറം ജില്ലയിലെ വളപ്പാട്ടെ ശ്രീനാരായണ സമാജത്തിന്റെ അപേക്ഷ.

ജ്ഞാനോദയ യോഗം, തലശ്ശേരി- 

ശ്രീനാരായണ മിഷന്‍, കോഴിക്കോട്- 1940 ആഗസ്റ്റ് 15-ാം തിയ്യതി കോഴിക്കോട്ടെ ശ്രീനാരായണ മിഷന്റെ പേരില്‍ അയച്ച അപേക്ഷ.

വി.എ.സുബ്രഹ്മണ്യ ശാന്തി, ഗുരുവാശ്രമം, വെസ്റ്റ്ഹില്‍, കോഴിക്കോട്

 എ.കെ.പവിത്രന്‍, ബാരിസ്റ്റര്‍ അറ്റ് ലോ, ഹൈക്കോടതി, മദ്രാസ്- മദ്രാസിലെ മലയാളി അസോസിയേഷനും ട്രന്റ്യെത്ത് സെഞ്ച്വറി ക്ലബ്ബിനും വേണ്ടി എ.കെ.പവിത്രന്‍ 16.09.1940 ന് അയച്ച അപേക്ഷ. മദ്രാസ് ഹൈക്കോടതിയിലെ ബാരിസ്റ്റര്‍ അറ്റ് ലോ ആയിരുന്നു എ.കെ.പവിത്രന്‍.എ.എം. ലക്ഷ്മണന്‍, തലശ്ശേരി-തലശ്ശേരിയില്‍ ചേര്‍ന്ന പൊതുയോഗത്തിനു ശേഷം അഭിഭാഷകനായ എ.എം. ലക്ഷ്മണന്‍ 27.09.1940 ന് മദ്രാസ് ചീഫ് സെക്രട്ടറിക്ക് അയച്ച അപേക്ഷ.

തലശ്ശേരി മുനിസിപ്പല്‍ കമ്മീഷണര്‍, തലശ്ശേരി മുനിസിപ്പാലിറ്റി- 1940 ഒക്‌ടോബര്‍ 16ന് ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിനു ശേഷം കൗണ്‍സില്‍ പാസ്സാക്കിയ പ്രമേയവും, ചീഫ് സെക്രട്ടറിക്ക് അയച്ച അപേക്ഷയും.

.പാലക്കാട് ഈഴവ മഹാജന സഭ- 1940 നവംബര്‍ 5 ന് മഹാജനസഭയുടെ പേരില്‍ നല്‍കിയ അപേക്ഷ.ശ്രീ ഭക്തി സുമവര്‍ദ്ധന യോഗം, ശ്രീ സുന്ദരേശ്വരം ടെമ്പിള്‍, കണ്ണൂര്‍- യോഗത്തിന്റെ പ്രസിഡന്റ് മദ്രാസിലെ ഗവര്‍ണറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് അയച്ച അപേക്ഷ. 

ബര്‍മ്മയുടെ (ഇന്നത്തെ മ്യാന്‍മര്‍) തലസ്ഥാനമായ റങ്കൂണില്‍ വെച്ച് 1940 നവംബര്‍ 5ന് മദ്രാസിലെ ചീഫ് സെക്രട്ടറിക്ക് അയച്ച അപേക്ഷ. ഈ അപേക്ഷ അയച്ചത് സംഘടനക്ക് വേണ്ടി റങ്കൂണിലെ മുഗള്‍ സ്ട്രീറ്റിലെ ശ്രീനാരായണഗുരു സ്മാരക സമാജത്തിന്റെ സെക്രട്ടറി കെ.രാഘവനാണ്.കൊളോണിയല്‍ മലബാറില്‍ മേല്‍പ്പറഞ്ഞ ജാതിസംഘടനകളുടെ സ്വാധീനവും ഇതു .സൂചിപ്പിക്കുന്നു. ചില അപേക്ഷകള്‍ മലബാറിന് പുറത്തുനിന്നുള്ളവയാണ്- മദ്രാസ്, തിരുവനന്തപുരം, കൊല്ലം. കേരളത്തിന് പുറത്തുനിന്നുള്ള അപേക്ഷകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് റങ്കൂണിലെ ശ്രീനാരായണ ഗുരു സ്മാരക സമാജത്തിന്റേതായിരുന്നു. ഈ സമാജത്തിന്റെ അപേക്ഷകള്‍ പ്രസിദ്ധീകരണത്തിനായി സഹോദരന്‍ അയ്യപ്പന്‍, മിതവാദി സി.കൃഷ്ണന്‍ എന്നീ സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ പത്രാധിപന്മാരായിട്ടുള്ള പ്രസിദ്ധീകരണങ്ങള്‍ക്കും അയച്ചു. പ്രധാനമായും സാമൂഹ്യമാറ്റങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുകയുമായിരുന്നു സഹോദരന്‍, മിതവാദി എന്നീ പ്രസിദ്ധീകരണങ്ങള്‍. അതിര്‍ത്തികളെ ഭേദിച്ചുകൊണ്ട് ഗുരുവിന്റെ ആശയങ്ങള്‍ വിദൂരസ്ഥലങ്ങളില്‍പ്പോലും വളരെ പെട്ടെന്ന് എത്തിച്ചേര്‍ന്നിരുന്നുവെന്നും ഈ അപേക്ഷകള്‍ സൂചന നല്‍കുന്നു. 

തലശ്ശേരിയിലെ ശ്രീ ജ്ഞാനയോഗത്തിനു വേണ്ടി കൊട്ടിയത്ത് കൃഷ്ണന്‍ അയച്ച അപേക്ഷയില്‍ ശ്രീനാരായണഗുരു ജയന്തി വളരെ വിപുലമായി ബോംബെ, കല്‍ക്കത്ത, മദ്രാസ്, മധുര എന്നിവിടങ്ങള്‍ക്ക് പുറമെ മലയായിലും ആചരിക്കാറുണ്ടെന്ന് സൂചിപ്പിക്കുന്നു. ഇതേ കത്തില്‍ 1934 ആഗസ്റ്റ് 25 ന് തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്ര : പരിസരത്ത് എല്ലാ .. ജാതികളിലും പെട്ട ഹിന്ദുക്കളുടെ ഒരു മഹായോഗം ചേര്‍ന്നതായി പ്രസ്താവിക്കുന്നുണ്ട്. ജാതികളുടെ ഐക്യം എങ്ങനെ ഉണ്ടായി എന്നത് വ്യക്തമല്ല. മിക്ക .അപേക്ഷകളും, വലിയൊരു വിഭാഗം ജനങ്ങള്‍ പങ്കെടുത്ത യോഗതീരുമാനത്തിന്റെ പരിമിത ഫലങ്ങളാണ്. ചില യോഗങ്ങളില്‍ വിവിധ ജാതികളില്‍പ്പെട്ട ഹിന്ദുക്കള്‍ പങ്കെടുത്തതായി പറയുന്നുണ്ട്. സമൂഹത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവന്റെ ജീവിതം മാറ്റിമറിക്കുന്നതില്‍, ബ്രിട്ടീഷ് ഭരണകാലത്ത് മലബാറില്‍ ഉയര്‍ന്നുവന്ന പുതിയ മധ്യവര്‍ഗ്ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഗുരുവിന്റെ ആശയങ്ങള്‍ കാരണമായി. അപേക്ഷകരില്‍ പലരും പരമ ബഹുമാന്യമായ സ്ഥാനമാണ് ഗുരുവിന് നല്‍കുന്നത്. ശ്രീമൂലം അസംബ്ലിയിലെ ടി.നാരായണി അമ്മയുടെ അപേക്ഷക്ക് കാരണമായ പ്രമേയം ആരംഭിക്കുന്നത് ''ബ്രഹ്മശ്രീ ശ്രീനാരായണ ഗുരു സ്വാമി തൃപ്പാദങ്ങള്‍'' എന്ന വിശേഷണത്തോടുകൂടിയാണ്. ചില സന്ദര്‍ഭങ്ങളില്‍ തലശ്ശേരിയിലെയും കണ്ണൂരിലെയും കൊച്ചിയിലെയും മുനിസിപ്പല്‍ കൗണ്‍സിലുകള്‍ ചേര്‍ന്നാണ് അപേക്ഷകള്‍ അയച്ചത്. 

ചിറക്കല്‍ തിയ്യ അസോസിയേഷന്റെ കത്തിനെ ഉദ്ധരിച്ചുകൊണ്ട് അന്നത്തെ മലബാറിലെ കലക്ടറായിരുന്ന ടി.ബി.റസ്സല്‍ മദ്രാസിലെ ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ ഗുരുവിന്റെ സംഭാവനകളെ പ്രകീര്‍ത്തിക്കുന്നു. 1934 ഫെബ്രുവരി 23 നാണ് ഈ ഔദ്യോഗിക കത്തയച്ചത്.

''ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ ആശയം മുന്നോട്ടുവെച്ച ഗുരുവിന് അനേകം അനുയായികളുണ്ട്. ബ്രിട്ടീഷ് മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. തിയ്യ സമൂഹത്തിനിടയിലെ അനാചാരങ്ങള്‍ക്കെതി.-രെയും അദ്ദേഹം ശബ്ദമുയര്‍ത്തി.'' ഗുരുവിന്റെ സമാധിദിവസം മലബാറിലെ തിയ്യ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അവധി ദിവസമാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കലക്ടര്‍ ചീഫ് സെക്രട്ടറിയെ അറിയിക്കുന്നു. 

വളരെയധികം വ്യക്തികളും, സംഘടനകളും അപേക്ഷകരായി ഉണ്ടായിട്ടും, ശ്രീനാരായണഗുരു ജയന്തിയോ സമാധിയോ അവധി ദിവസമായി പ്രഖ്യാപിക്കാന്‍ മദ്രാസ് പ്രസിഡന്‍സിയിലെയോ, മലബാര്‍ ജില്ലയിലെയോ ബ്രിട്ടീഷ് ഭരണാധികാരികള്‍ തയ്യാറായില്ല. ചിറക്കല്‍ താലൂക്ക് തിയ്യ അസോസിയേഷന്റെയും, മലബാര്‍ ജില്ലാ കലക്ടറുടെയും അപേക്ഷക്കും കത്തിനും മറുപടിയായി മദ്രാസിലെ പബ്ലിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ചീഫ് സെക്രട്ടറി മലബാര്‍ കലക്ടര്‍ക്കയച്ച കത്തില്‍ ഇപ്രകാരം പറയുന്നു. (ഈ കത്തില്‍ മലബാറിലെ അവധിദിവസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നു). 1934 മാര്‍ച്ച് മൂന്നാം തിയ്യതിയായിരുന്നു ഈ വിശദീകരണം.

''മഹദ് വ്യക്തികളായ രാജാറാം മോഹന്റായ്, സ്വാമി വിവേകാനന്ദന്‍, ശങ്കരാചാര്യര്‍, ശ്രീരാമാനുജന്‍, മാധവാചാര്യ എന്നിവര്‍ മതപരിഷ്‌കര്‍ത്താക്കളും വിവിധ ഹിന്ദു തത്വശാസ്ത്ര വിഭാഗങ്ങളുടെ സ്ഥാപകരുമാണ്. അവരുടെ ജന്മദിവസമോ, സമാധി ദിവസമോ അവധി ദിവസമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഗുരുസമാധി അവധി ദിനമായി പ്രഖ്യാപിച്ചാല്‍ മറ്റുള്ളവരും, മറ്റു ജില്ലകളില്‍ നിന്നുള്ളവരും അവരുടെ പ്രിയപ്പെട്ടവരായ വ്യക്തികളുമായി ബന്ധപ്പെട്ട ദിവസങ്ങള്‍ അവധിദിനങ്ങള്‍ ആക്കണമെന്ന ആവശ്യമുണ്ടാകും. കൂടാതെ ഗുരുവിന്റെ ജനനദിവസവും അവധിയാക്കണമെന്ന ആവശ്യം ഉയര്‍ന്നേക്കാം. മലബാറിലെ സര്‍ക്കാര്‍ സര്‍വ്വീസില്‍ തിയ്യ സമൂഹത്തില്‍പ്പെട്ട എത്രപേര്‍ ജോലിചെയ്യുന്നുണ്ട് എന്ന് വ്യക്തമല്ല. അവരുടെ എണ്ണം ചെറുതാണെങ്കില്‍ അവരെ കാഷ്വല്‍ ലീവ് എടുക്കാന്‍ അനുവദിക്കുകയോ, സെക്ഷണല്‍ അവധി ദിവസം മറ്റൊരു ശനിയാഴ്ച ജോലി ചെയ്യാം എന്ന വ്യവസ്ഥയില്‍ നല്‍കാവുന്നതാണ്. കൊച്ചിയിലും തിരുവിതാംകൂറിലും ഗുരുസമാധി പൊതു അവധിദിവസമാണോ, സെക്ഷണല്‍ അവധിദിവസമാണോ എന്നതും വ്യക്തമല്ല. ഗുരു തിരുവിതാംകൂറിലാണ്. അവിടെ അവധി നല്‍കാതെ മലബാറില്‍ അവധി നല്‍കിയാല്‍ അത് തിരുവിതാംകൂര്‍ സര്‍ക്കാരിന് ലജ്ജാകരമായിരിക്കും.'

വര്‍ത്തമാന കേരളത്തില്‍ അഞ്ച് വിശിഷ്ട വ്യക്തികളുമായി ബന്ധപ്പെട്ട പൊതു അവധി ദിവസങ്ങളാണുള്ളത്. ഈ മഹദ് വ്യക്തികളുടെ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് അവധി ദിനങ്ങള്‍. ഗാന്ധിജയന്തിയായ ഒക്‌ടോബര്‍ 2 ഇന്ത്യയില്‍ പൊതു അവധി ദിനമാണ്. ശ്രീനാരായണ ഗുരുവിന്റെ മാത്രമാണ് ജയന്തിയും സമാധിയും കേരളത്തില്‍ അവധി ദിവസമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. കൂടാതെ അയ്യങ്കാളി ജയന്തിയും (ആഗസ്റ്റ് 28), മനത്ത് പത്മനാഭന്‍ ജയന്തിയും (ജനുവരി 2) കേരളത്തില്‍ പൊതു അവധിദിനങ്ങളാണ്.  

1958-ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ കാലത്താണ് ഗുരുജയന്തി അവധിദിനമായി പ്രഖ്യാപിക്കുന്നത്. 1983 ലാണ് ഗുരുസമാധി കേരളത്തിലെ പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടത്.

ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട അവധി ദിവസങ്ങള്‍ കേവല അവധി ദിവസങ്ങള്‍ മാത്രമല്ല, മറിച്ച് ജാതിഭീകരതയാല്‍ ഭ്രാന്താലയമായിരുന്ന കേരളത്തെ മനുഷ്യാലയമാക്കി മാറ്റുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിത്വം, ആധുനിക കേരളത്തിന്റെ ശില്‍പ്പി, ഒരു പക്ഷേ, ഈ വിശേഷങ്ങള്‍ക്കും അതിനപ്പുറത്തുമുള്ള ശ്രീനാരായണ ഗുരുവിനോടുള്ള ഒരു ജനതയുടെ ആദരവാണ്.

whatsapp-image-2025-09-09-at-21.07.34_4dadf1b9

മന്ത്രിമാര്‍ നിരന്തരം ശല്യം ചെയ്യുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി പുതുച്ചേരി എംഎല്‍എ


മാഹി: സ്വന്തം മുന്നണിയിലെ മന്ത്രിമാര്‍ക്കെതിരേ ആരോപണങ്ങളുമായി സ്പീക്കര്‍ക്ക് പരാതി നല്‍കി മുന്‍ ഗതാഗതമന്ത്രിയും പുതുച്ചേരി എംഎല്‍എയുമായ എസ്. ചന്ദ്ര പ്രിയങ്ക. രണ്ടുപേരും നിരന്തരം ശല്യം ചെയ്യുന്നെന്നും എംഎല്‍എയായി പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടാകുന്നെന്നും പരാതിയില്‍ പറയുന്നു.


ഇതേക്കുറിച്ച് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നെന്നും അവര്‍ വെളിപ്പെടുത്തി. ആരോപണങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴിയും ഉന്നയിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി.


മുന്‍ കോണ്‍ഗ്രസ് നേതാവ് എസ്. ചന്ദ്രഹാസുവിന്റെ മകളായ ചന്ദ്ര പ്രിയങ്ക എന്‍ആര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ കാരൈക്കാലില്‍നിന്നാണ് നിയമസഭയിലെത്തിയത്. എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരില്‍ ഗതാഗത, സാംസ്‌കാരിക മന്ത്രിയായിരുന്ന ഇവര്‍ 2023 ഒക്ടോബറില്‍ രാജിവെച്ചു. സ്ത്രീ എന്ന നിലയിലും ജാതീയമായും അവഹേളനങ്ങള്‍ നേരിട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് അവര്‍ പറഞ്ഞത്. രണ്ടുവര്‍ഷം കഴിഞ്ഞാണ് അവര്‍ മന്ത്രിമാര്‍ക്കെതിരേ ആരോപണവുമായി എത്തുന്നത്

കോപ്പാലം -മൂലക്കടവ് റോഡ്

നവീകരണം ഉടൻ : രമേശ് പറമ്പത്ത്


മാഹി: കുണ്ടും കുഴിയും രൂപപ്പെട്ട് തകർന്ന കോപ്പാലം - മൂലക്കടവ് റോഡിൻ്റെ നവീകരണ പ്രവൃത്തി ഉടൻ നടത്തുമെന്ന് രമേശ് പറമ്പത്ത് എംഎൽഎ അറിയിച്ചു. ഇതോടെ ഈ പ്രശ്നത്തിന് പരിഹാരമാവും.കോപ്പാലം മുതൽ മാക്കുനി വരെയുള്ള റോഡ് റീ ടാറിങ് നടത്താൻ 44 ലക്ഷം രൂപയുടെ ടെണ്ടർ നടപടിയായെന്നും എം എൽ എ പറഞ്ഞു - മഴ മാറി നിന്നാൽ ഉടൻ പ്രവൃത്തി ആരംഭിക്കും. കൂടാതെ പാണ്ടിവയൽ പ്രദേശത്തെ തയ്യിൽ ഭാഗത്ത് ശുദ്ധജലമെത്തിക്കുവാനുള്ള പൈപ്പ് ലൈനും ഉടൻ സ്ഥാപിക്കും - വെള്ളപ്പൊക്ക ബാധിത പ്രദേശമായ മാക്കുനിയിൽ പുഴയുടെ അരിക് ഭിത്തി ഉയരം കൂട്ടുവാനുള്ള ടെണ്ടർ നടപടിയും പുരോഗമിക്കുകയാണ്.എം എൽ എ പറഞ്ഞു - ഈ പ്രശ്നം ഉന്നയിച്ച് കേരളത്തിലെ യു.ഡി.എഫ്. നേതാക്കളും, പ്രവർത്തകരും മാഹി ഭരണകൂടത്തോട് നടപടി സ്വീകരിക്കുവാൻ അഭ്യർഥിച്ചിരുന്നു. എം. പി. എം എൽ എ ഫണ്ട്, മാഹി നഗര സഭ, പൊതുമരാമത്ത് വകുപ്പ് ഫണ്ടുകൾ ഇതിനായി വിനിയോഗിക്കും.


whatsapp-image-2025-09-09-at-21.07.16_7fbca049

രുക്മിണി നിര്യാതയായി.


കൊളശ്ശേരി: അമ്പാടി ബസ് സ്റ്റോപ്പിന് പിൻവശം അക്ഷയ വീട്ടിൽ പുലപ്പാടി രുക്മിണി (84) നിര്യാതയായി.

സംസ്കാരം ഇന്ന് (ബുധൻ) 10നു കണ്ടിക്കൽ നിദ്ര തീരത്ത്. ഭർത്താവ്. പരേതനായ ശ്രീപാൽ. മക്കൾ. ശ്രീജിത്ത്‌ (കേരള ബാങ്ക്), ശ്രീജീവ്, പരേതയായ ശ്രീജ (ചിറക്കര). മരുമക്കൾ. ശശിധരൻ, സുജിത, ജിഷ.സഹോദരങ്ങൾ: രവീന്ദ്രൻ പുലപ്പാടി, രേവതി,പരേതരായ മീനാക്ഷി,സുശീല, ഭാസ്കരൻ.


pol

നൈറ്റ് മാർച്ചിനിടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും. 


തലശ്ശേരി : നൈറ്റ് മാർച്ചിനിടെ പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും. 

കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ പ്രതിഷേധിച്ച് തലശ്ശേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നൈറ്റ്‌ മാർച്ചിലാണ് ഉന്തും തള്ളുമുണ്ടായത്. 

ദേശീയ പാത ഉപരോധിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയത് പോലീസും പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ സംഘർഷത്തിനിടയാക്കി.


 നഗരത്തിൽ നടന്ന നൈറ്റ്‌ മാർച്ചിന് യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ എൻ.അഷ്‌റഫ്‌, ഹൈമ.എസ്‌,അർബാസ്. സി.കെ, ഷുഹൈബ്. വി.വി,ചിൻമയ്. എ.ആർ,സന്ദീപ്, ലിജോ ജോൺ,മുനാസ്. എം, ഖൈയും, രഖിൻ രാജ്. പി. സി, അനിരുദ്ധ് അജേഷ് , യാകൂബ് എന്നിവർ നേതൃത്വം നൽകി. സംഭവത്തിൽ ഏഴോളം പേർക്കെതിരെ പോലീസ് കേസെടുത്തു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI