
വികസനം എന്താണ് എന്നു നാടിന് കാണിച്ചു കൊടുത്ത സർക്കാർ. കെകെ ശൈലജ
ചൊക്ലി
ആധുനിക രീതിയിൽ അടിസ്ഥാന സൗകര്യമൊരുക്കിയും, ക്ഷേമ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചും, ആരോഗ്യ മേഖലയിൽ വൻ കുതിച്ചു കയറ്റം നടത്തിയതുൾപ്പെടെ ജനപക്ഷത്ത് നിന്നു ജനങ്ങൾക്ക് വേണ്ടി നിലനിൽക്കുന്ന സർക്കാരാണ് ഇന്ന് കേരളത്തിലുള്ള തെന്ന് ജനം തിരിച്ചറിഞ്ഞ സുവർണ കാല ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെകെ ശൈലജ .സിപിഐ എം ചൊക്ലി നിടുമ്പ്രം ചാത്തു പീടിക ബ്രാഞ്ച് ഓഫീസ് വിഎസ് അച്യുതാനന്ദൻ സ്മാരക മന്ദിരത്തിന് കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെകെ ശൈലജ. ആരു വന്നാലും കണക്കാണ് എന്ന് പറയുന്ന ഒരു ഭൂതകാലത്തിൽ നിന്നും എൽഡിഎഫാണ് ശരി എന്ന് സ്ഥിതിയിലെക്ക് നാട് എത്തി എന്നതാണ് നമ്മുടെ വിജയം. വിഎസ് അടക്കമുള്ള ആദ്യ കാല കമ്മ്യൂണിസ്റ്റുക്കാരുടെ ത്യാഗപൂർണമായ പ്രവർത്തനത്തിൻ്റെ ഫലം കൂടിയാണ് ഈ നേട്ടമെന്നും കെകെ ശൈലജ പറഞ്ഞു.സിപിഐ എം ചൊക്ലി ലോക്കൽ സെക്രട്ടറി കെ ദിനേശ് ബാബു അധ്യക്ഷനായി. പാനൂർ ഏരിയ കമ്മിറ്റി യംഗം വികെ രാഗേഷ്, ചൊക്ലി പഞ്ചായത്ത് പ്രസിഡൻ്റ് സികെ രമ്യ, പികെ മോഹനൻ എന്നിവർ സംസാരിച്ചു. എംകെ ഷിജു സ്വാഗതം പറഞ്ഞു.

ജനകീയ ഓണം
ജനകീയ സദ്യ -
ഒരു ദേശത്തിൻ്റെ കൂട്ടായ്മ
ചൊക്ലി : നിടുമ്പ്രം മടപ്പുരകലാഭവനും സ: കെ.വി ദാമോദരൻ മെമ്മോറിയൽ ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച ജനകീയ ഓണം - ജനകീയ സദ്യ കേരള നിയമസഭാ സ്പീക്കർ അഡ്വ: എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൊതു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധിയായി ശ്രീ : കെ. ദിനേശ് ബാബു അധ്യക്ഷത വഹിച്ചു.
മടപ്പുര ഭരണ സമിതി അംഗങ്ങൾ, ചൊക്ലി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ വേദിയിൽ ആശംസയർപ്പിച്ച് സംസാരിച്ചു.
ശ്രീ : കെ.ഇ കുഞ്ഞബ്ദുള ( മുൻ പാനൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ) , ശ്രീമതി : സി.കെ. രമ്യ ടീച്ചർ ( പ്രസി: ചൊക്ലി പഞ്ചായത്ത് ) , ശ്രീമതി : പി.ടി.കെ ഗീത ( വാർഡ് മെമ്പർ) , ഷംഷീർ അൽ അസ്ഹരി ( ഗ്രാമത്തി ജുമാ മസ്ജിദ് ) , കർത്താരി അലീഖ ( വെള്ളാച്ചേരി ജുമാമസ്ജിദ് ) എന്നിവരും വിവിധ സമയങ്ങളിലായി ആശംസയിൽ പങ്കെടുത്തു.
വൈകുന്നേരം നടന്ന സാംസ്കാരിക സായാഹ്നം മുൻ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി : കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
സപ്തംബർ 4 മുതൽ നടന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവ്വഹിച്ചു.
നിടുമ്പ്രം നാദബ്രഹ്മം കലാസംഘം അവതരിപ്പിച്ച ചെണ്ടമേളം, കരോക്കെ, സിനിമാറ്റിക് ഡാൻസ് , പ്രാദേശിക കലാകാരൻമാർ ഒരുക്കിയ മെഗാഷോ എന്നിവ പരിപാടികളിൽ ശ്രദ്ധേയമായി.

ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു
മാഹി: ശ്രീ നാരായണ ഗുരുദേവ ജയന്തി എസ് എൻ ഡി പി യോഗം മാഹി യൂനിയൻ്റെ നേതൃത്വത്തിൽ മാഹി ഓഫീസിൽ വെച്ച് നിരവധി ആളുകൾ പങ്കെടുത്ത് ഗുരുവിന് പുഷ്പാർച്ചന നടത്തി. രാജേഷ് അലങ്കാർ പുഷ്പാർച്ചനയ്ക്കും മന്ത്രോച്ചാരണങ്ങൾക്കും നേതൃത്വം നൽകി. മാഹി നഗരത്തിൽ പീതവർണ്ണപതാകയാൽ അലംകൃതമാക്കി. എസ് എൻ ഡി പി യോഗം മാഹി യൂനിയൻ ജനറൽ സിക്രട്ടറി സജിത്ത് നാരായണൻ, യൂനിയൻ പ്രസിഡണ്ട് കല്ലാട്ട് പ്രേമൻ, യൂനിയൻ ട്രഷറർ കെ. രാജേന്ദ്രൻ, ഗുരുധർമ്മ പ്രചരണ സഭ മാഹി യൂനിറ്റ് പ്രസിഡണ്ട് പി.സി. ദിവാനന്ദൻ മാസ്റ്റർ മാഹി ശാഖ പ്രസിഡണ്ട് കെ.പി അശോക്, ചാലക്കര ശാഖ പ്രസിഡണ്ട് കെ. ശശിധരൻ തുടങ്ങിയവർ ചതയ ദിനാഘേഷ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ധർമ്മടത്ത് നടക്കുന്ന അനധികൃത ബീച്ച് ഫെസ്റ്റ് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം - BJP പഞ്ചായത്ത് അംഗങ്ങൾ
ടൂറിസം വകുപ്പിൻ്റെ അധീനതയിലുള്ള ധർമ്മടം ബീച്ച് പാർക്കിൽ നടത്തുന്ന ബീച്ച് ഫെസ്റ്റ് ധർമ്മടം ഗ്രാമ പഞ്ചായത്തിൽ നിന്നോ അനുബന്ധ സ്ഥാപനങ്ങളിൽ നിന്നോ യാതൊരു വിധ അനുമതി ഇല്ലാതെയാണ് നടത്തുന്നത്. പഞ്ചായത്ത് അധികൃതർ പേരിന് ബീച്ച് ഫെസ്റ്റ് നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടുവെങ്കിലും ഇതെല്ലാം അവഗണിച്ച് കൊണ്ടാണ് അവിടം സന്ദർശിക്കുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ജനങ്ങളുടെ സുരക്ഷ തന്നെ ചോദ്യചിഹ്നമായി നിർത്തിക്കൊണ്ട് യന്ത്രവത്കൃത വിനോദ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത്. പഞ്ചായത്ത് ഭരണ സമിതി യോഗത്തിലും ഈ പ്രശ്നം അവതരിപ്പിച്ചെങ്കിലും വേണ്ട നടപടി എടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഈ പ്രശ്നത്തിൽ സജീവമായ ഇടപെടൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോവുമെന്ന് BJP പഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് വേലാണ്ടി, ദിവ്യ ചെള്ളത്ത്, പ്രീജ.വി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു

ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന ചതയദിനാഘോഷ സമാപന സമ്മേളനം സ്വീക്കർ അഡ്വ.എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു


പിതാവ് മരിച്ചു ഒരാഴ്ച പിന്നിടുമ്പോഴേക്കു മകനും മരിച്ചു
മാഹി : പിതാവ് മരിച്ചു ഒരാഴ്ച പിന്നിടുമ്പോഴേക്കു മകനും മരിച്ചു. മാഹി ചാലക്കര ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജിലെ ഡ്രൈവർ മുണ്ടോക്ക് ലക്ഷ്മി നിവാസിൽ സുരേഷ് ബാബു(54)വാണ് പിതാവ് മരിച്ചതിന്റെ ഒരാഴ്ച കഴിഞ്ഞപ്പോൾ മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആയിരുന്നു സുരേഷിന്റെ പിതാവ് അറുമുഖം മരണപ്പെട്ടത്.ഇന്നലെ വൈകുന്നേരം സുരേഷും. ചന്ദ്രയാണ് മാതാവ്. ഭാര്യ : ശൈലജ (ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജ്. മാഹി) സഹോദരങ്ങൾ: പരേതരായ സതീഷ്, രാജേഷ്.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12:30 ന്

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ബാലഗോകുലം ചെമ്പ്ര ഗവ.എൽ.പി സ്ക്കൂളിൽ നടത്തിയ ചിത്രരചന ക്യാമ്പ്

ഓട്ടോ ഡ്രൈവർമാർ നാടിന്റെ അഭിമാനമായി
ചൊക്ലി:ചൊക്ലിയിലെ ഓട്ടോ ഡ്രൈവേഴ്സിന്റെ മാന്യതയ്ക്കും സത്യസന്ധതയ്ക്കും ആദരവും തിരുവോണാശംസകളും.
മേലെ ചൊക്ലിയിലെ ഓട്ടോ ഡ്രൈവർ കരീം പുനത്തിലിന്റെ ഓട്ടോയിൽ മറന്നു വെച്ച 80,000 രൂപയും നിരവധി വിലപ്പെട്ട രേഖകളും അടങ്ങിയ ബി.എൽ.എം. എജന്റ് ഷീനയുടെ ബാഗ് എത്രയും വേഗം അവരെ വിളിച്ചു കൈമാറിയ കരീം, മറ്റു സഹായങ്ങൾ ചെയ്ത ഓട്ടോ ഡ്രൈവർ റിയാസ് എന്നിവരേയും നല്ലവരായ ഡ്രൈവർമാരേയും ആദരിച്ചു.
സന്തോഷത്തിനു വേണ്ടി നൽകിയ ചെറിയ പരിതോഷികം പോലും കരീം നിരസിക്കുകയായിരുന്നു.
ചിത്രവിവരണം: ഓട്ടോ ഡ്രൈവർ കരീം ബേഗ് തിരിചേൽപ്പിക്കുന്നു

പൊന്ന്യത്ത് ചതയാഘോഷം
പൊന്ന്യം:പൊന്ന്യം ഗുരു ചരണാലയത്തിൽ ചതയദിനം സമുചിതമായി ആഘോഷിച്ചു. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡണ്ട് കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുവിന്റെ ജീവിത ദർശനത്തെ കുറിച്ച് വി.പി.സുരേന്ദ്രനാഥ് സംസാരിച്ചു. എ.എം. ജയേന്ദ്രൻ, കെ. റിനീഷ്, പി. നാണു എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് കേഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
ചിത്രവിവരണം: വി.പി.സുരേന്ദ്രനാഥ് പ്രഭാഷണം നടത്തുന്നു.

രാഘവൻ നിര്യാതനായി.
മാഹി:പന്തക്കൽ എരഞ്ഞിന്റെ കീഴിൽ വെള്ളോത്താന്റെ വിട കാർത്തികയിൽ രാഘവൻ(73 ) നിര്യാതനായി. പരേതരായ കുഞ്ഞിരാമന്റെയും മാധുവിന്റെയും മകനാണ്. ഭാര്യ: രാധ, മക്കൾ റിയ (പന്തക്കൽ ഹോസ്പിറ്റൽ ), റിനീഷ് (ബാംഗ്ലൂർ ), പരേതനായ റിജിൽ. മരുമകൻ സജിത്കുമാർ (അസിസ്റ്റന്റ്, മാഹി എം എൽ എ യുടെ പേഴ്സണൽ സ്റ്റാഫ് )
ജയന്തി സമ്മേളനം സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
ടെമ്പിൾഗേറ്റ്: ഗുരുദേവൻ സ:ശരീരനായിരിക്കുമ്പോൾ തന്നെ പ്രതിഷ്ഠിതമായ ലോകത്തെ ആദ്യ ഗുരുദേവ പഞ്ചലോഹ വിഗ്രഹത്തിന് മുന്നിൽ ,ചതയ ദിനത്തിൽ അവതാര സമയത്ത് ദർശനത്തിനും, ഭജനമിരിക്കാനും അഭിഷേക സമർപ്പണത്തിനുമായി ആയിരങ്ങൾ ഒഴുകിയെത്തി. സ്വാമികളുടെ അനന്തരാവകാശിയായി ഗുരുതന്നെ അവരോധിച്ച , ബോധാനന്ദസ്വാമികളാണ് ഇറ്റാലിയൻശിൽപി തവ് റലി നിർമ്മിച്ച അഭൗമ സൗന്ദര്യമുള്ള ഗുരു വിഗ്രഹം പ്രതിഷ്ഠിച്ചത്. വിശേഷാൽ ആരാധന, സമൂഹപ്രാർത്ഥന, എന്നിവയുണ്ടായി. കാലത്ത് പശുക്കൾക്ക് പച്ചപുല്ല് ദാനവുമുണ്ടായി. ഗുരുപൂജക്ക് ശേഷം പായസ ദാനവുമുണ്ടായി. ശീവേലി എഴുന്നള്ളത്തിൽ ഒട്ടേറെ ഭക്തർ സംബന്ധിച്ചു.
വൈകീട്ട് ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യന്റെ അദ്ധ്യക്ഷതയിൽ നടന്ന ജയന്തി സമ്മേളനം സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. സ്വാമി സുരേശ്വരാനന്ദ ഗുരു ജയന്തി സന്ദേശം നൽകി. ചലച്ചിത്ര സംവിധായകൻ വിനയൻ മുഖ്യാതിഥിയായി. ശബരി മല മാളികപ്പുറം മുൻ മേൽശാന്തി ബ്രഹ്മശ്രീ കെ. ശംഭു നമ്പ്യൂതിരി അനുഗ്രഹ ഭാഷണം നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ചലച്ചിത്ര താരം സുശീൽ കുമാർ തിരുവങ്ങാട് സംസാരിച്ചു . കെ.പി. സജീന്ദ്രൻ മാസ്റ്റർ സ്വാഗതവും, സി.ഗോപാലൻ നന്ദിയും പറഞ്ഞു.

മാവേലിക്കാലവും ചതയവും പ്രദാനം ചെയ്യുന്നത് മാനവസ്നേഹം: കെ.പി.മോഹനൻ എം എൽ എ
മാഹി: ഗുരുദേവ ദർശനങ്ങൾക്ക് നിദാനമായ സന്ദേശം തന്നെയാണ് മാവേലിക്കാലവും നമുക്ക് പകർന്നേകിയതെന്ന് കെ.പി.മോഹനൻ എം എൽ എ അഭിപ്രായപ്പെട്ടു.
ബന്ധുത്വവും, സാഹൃദങ്ങളുമെല്ലാം അന്യമായി ക്കൊണ്ടിരിക്കുന്ന വർത്തമാന കാല സാഹചര്യത്തിൽ, മാനവിക സംഗമങ്ങൾ സ്നേഹത്തിന്റെ തുരുത്തുകളായി മാറുകയാണെന്ന് എം എൽ എ പറഞ്ഞു.
പ്രസിഡണ്ട് ടി.സിയാദ് അദ്ധ്യക്ഷത വഹിച്ചു. മാഹി സി.ഐ. അനിൽകുമാർ, ഷാജി പിണക്കാട്ട്, രസ്ന അരുൺ
രൂപേഷ് ബ്രഹ്മം സ്വാഗതവും, റഫീഖ്
വട്ടോത്ത് നന്ദിയും പറഞ്ഞു. ഓണ സദ്യയുംഓണക്കളികളും കലാപരിപാടികളും അരങ്ങേറി.
ചിത്രവിവരണം:കെപി. മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

സ്നേഹരാഹിത്യമാണ് വർത്തമാന കാലത്തിന്റെശാപം: സി.ഐ. അനിൽകുമാർ
മാഹി: സമൂഹത്തിൽ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സ്നേഹരാഹിത്യവും, മൂല്യത്തകർച്ചയുമാണ് മനുഷ്യരെ ഭിന്നിപ്പിക്കുന്നതെന്നും, ഓണവും,ചതയവുമോർമ്മപ്പെടുത്തുന്നത് കൈമോശം വന്ന നൻമയുടെ കാലത്തെയാണെന്നും മാഹി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ പി.എ. പറഞ്ഞു.
ചാലക്കര റസിഡന്റ് സ് വെൽഫെയർ അസോസിയേഷൻ ആറാം വാർഷികാഘോഷവും ഓണാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ചാലക്കര പുരുഷു, ഷാജി പിണക്കാട്ട്, വി.ശ്രീധരൻ മാസ്റ്റർ, സഹദേവൻ അച്ചമ്പത്ത് സംസാരിച്ചു.. ഓണ സദ്യയുമുണ്ടായി.
കമ്പവലി മത്സരം, തിരുവാതിര, നൃത്ത സംഗീത വിരുന്ന് എന്നിവയുമുണ്ടായി.
അനുപമ സഹദേവൻ, ശ്യാം സുന്ദർ, ടി.പി.സുധീഷ് ,കെ.ടി. സജീവൻ , നേതൃത്വം നൽകി.
പ്രശാന്ത് മാസ്റ്റർ സ്വാഗതവും, സോമൻ ആനന്ദ് നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: സി.ഐ. അനിൽകുമാർ പി.എ. ഉദ്ഘാടനം ചെയ്യുന്നു.

മാഹി മഹാത്മ ഗാന്ധി കോളേജ് (1981-84) ബി.കോം ഒന്നാമത്തെ ബാച്ചിന്റെ രണ്ടാമത്തെ സംഗമം തീർത്ഥ ഇന്റർനാഷണലിൽ .നടന്നപ്പോൾ.

ചതയ ദിനം ആഘോഷിച്ചു
ന്യൂമാഹി: കുട്ടിമാക്കൂൽ ശ്രീനാരായണ സാംസ്ക്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചതയദിനാഘോഷ പരിപാടികൾ സ്പീക്കർ അഡ്വ: എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. കെ.പി. ജ്യോതി ബാസ് അദ്ധ്യക്ഷത വഹിച്ചു.ഡോ.രാജേഷ് കടന്നപ്പള്ളി പ്രഭാഷണംനടത്തി. ഷെറീന മോഹൻദാസ്, എം.വി.ബാലറാം . യു ബ്രിജേഷ് സംസാരിച്ചു
ന്യൂമാഹി: ഒളവിലം പാത്തിക്കൽ ചതയാഘോഷ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ശ്രീനാരായണ ഗുരുദേവന്റെ 171 മത് ജന്മദിനം ആഘോഷിച്ചു. സാംസ്ക്കരി സമ്മേളനം ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ ശ്രമതി കെ.പ്രസന്ന അദ്ധ്യക്ഷത വഹിച്ചു,സി.പി. ഹരിന്ദ്രൻ (KPSS സംസ്ഥാന നിർവ്വാഹക സമിതി അംഗം)മുഖ്യ പ്രഭാഷണം നടത്തി. പ്രദീപൻ കെ,എം.പി. പ്രമോദ്, പുരുഷു വരക്കൂൽ, എൻ.പ്രകാശൻ, എന്നിവർ സംസാരിച്ചു, പ്രജീഷ് ടി.എ, സ്വാഗതവും, സാരംഗ് കെ.കെ.നന്ദിയുപറഞ്ഞു തുടർന്നുകുട്ടികളുടെ വിവിധ കലാപരിപാടികളും . പായസ വിതരണവും നടത്തി.

ചതയ ദിനങ്ങൾ ഗുരു രചനകളുടെ
പ്രദർശന വേളകളാവണം:
സന്തോഷ് ഇല്ലോളിൽ
മാഹി:ശ്രീനാരായണീയ ദർശനങ്ങളുടെ പ്രയോഗവൽക്കരണം മദ്യം മയക്ക് മരുന്ന് കുടുംബ കലഹങ്ങൾ വർഗ്ഗീയത തുടങ്ങിയ വർത്തമാന പ്രശ്നങ്ങൾക്കുള്ള മരുന്നാവുമെന്ന് ഗുരു ചിന്തകനും പ്രഭാഷകനുമായ സന്തോഷ് ഇല്ലോളിൽ അഭിപ്രായപ്പെട്ടു. ഓരോ ശ്രീനാരായണീയനും സമൂഹത്തിന്റെ കാവലാളായി ഉത്തരവാദിത്വം നിറവേറ്റേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ശ്രീനാരായണ ആദർശ
പരിപാലന സംഘവും യൂത്ത് സെന്ററും ചേർന്ന് ഇടയിൽപ്പീടിക ഗുരുമന്ദിരത്തിൽ സംഘടിപ്പിച്ച ശ്രീനാരയണീയ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേവലം ആഘോഷങ്ങൾക്കു മപ്പുറം ഗുരുവിന്റെ രചനകളുടെ വ്യാപ്തി പുതിയ തലമുറയിലേക്ക് സന്നിവേശിപ്പിക്കുന്ന പ്രദർശനങ്ങളും സംവാദങ്ങളും ഗുരു മന്ദിരങ്ങൾ സഗൗരവം തുടരണം.സമൂഹത്തിന്റെ വെളിച്ചമാണ് താനെന്ന ബോധ്യം ശ്രീനാരായണീയർ മറക്കാതിരിക്കണമെന്ന് ഇല്ലോളിൽ കൂട്ടി ചേർത്തു. ഗുരുമന്ദിരം പ്രസിഡണ്ട് പി.എം ജയചന്ദ്രൻ അധ്യക്ഷം വഹിച്ചു. സിക്രട്ടറി എം. ശ്രീനിവാസൻ , വൈസ്
പ്രസിഡണ്ട് പി.പി സഞ്ജീവ്,
സംസാരിച്ചു.
ചിത്ര വിവരണം: സന്തോഷ് ഇല്ലോളിൽ ഉദ്ഘാടനം ചെയ്യുന്നു.
ഗുരു ജയന്തി ആഘോഷിച്ചു
മാഹി: മഞ്ചക്കൽ ശ്രീനാരായണ ഗുരു സേവാസമിതിയിൽ ശ്രീനാരായണ ഗുരു ജയന്തി സമുചിതമായി ആഘോഷിച്ചു.
ഗുരുപൂജ, ദീപാരാധന,പായസ പൂജ എന്നിവ നടന്നു. ജാതി മത ഭേദമന്യേ
നിരവധി ആളുകൾ മഠത്തിൽ എത്തിച്ചേർന്നു.
ശ്രീനാരായണ ഗുരു സേവാ സമിതി പ്രസിഡൻ്റ് ഉത്തമരാജ് മാഹി,ജനറൽ സെക്രട്ടറി ' ടി.കെ രമേശൻ, ടി.പി . സന്തോഷ് കുമാർ, രമേഷ് ബാബു സി. പി,
ടി.പി. സഗുണൻ, ടി.പി. സജീന്ദ്രൻ, കെ.പി അജയകുമാർ, പി. മഹേഷ് കുമാർ നേതൃത്വം നൽകി.
മാഹി ശ്രീകൃഷ്ണ ക്ഷേത്രം ,ഏടന്നൂർ, അഴീക്കൽ, പെരുമുണ്ടേരി, കവിയൂർ, ചൊക്ലി, മേനപ്രം , പന്തക്കൽ, ഈസ്റ്റ് പള്ളൂർ, പള്ളൂർ, ചെമ്പ്ര, ആച്ചുകുളങ്ങര, മാക്കുനി ,കുറിച്ചിയിൽ, പുന്നോൽ, മുലക്കടവ്, കുട്ടിമാക്കൂൽ ,കൈവട്ടം, ചിറക്കര , ചാലക്കര ശ്രീനാരായണ മഠങ്ങളിൽ വിവിധ പരിപാടികളോടെ ഗുരുജയന്ത്രി ആഘോഷിച്ചു.

ചതയ ദിനത്തിൽ എസ്.എൻ.ഡി.പി. മാഹി യൂണിയൻ ഫ്രഞ്ച് ഭാഷാ പണ്ഡിതനും ശ്രീനാരായണിയനുമായ കയനാടത്ത് രാഘവൻ മാസ്റ്റരെ വസതിയിലെത്തി ആദരിക്കുന്നു.
ദർശനത്തിനും, ഭജനമിരിക്കാനും അഭിഷേക സമർപ്പണത്തിനുമായി ആയിരങ്ങൾ ഒഴുകിയെത്തി.
ടെമ്പിൾഗേറ്റ്: ഗുരുദേവൻ സ:ശരീരനായിരിക്കുമ്പോൾ തന്നെ പ്രതിഷ്ഠിതമായ ലോകത്തെ ആദ്യ ഗുരുദേവ പഞ്ചലോഹ വിഗ്രഹത്തിന് മുന്നിൽ ,ചതയ ദിനത്തിൽ അവതാര സമയത്ത് ദർശനത്തിനും, ഭജനമിരിക്കാനും അഭിഷേക സമർപ്പണത്തിനുമായി ആയിരങ്ങൾ ഒഴുകിയെത്തി. സ്വാമികളുടെ അനന്തരാവകാശിയായി ഗുരുതന്നെ അവരോധിച്ച , ബോധാനന്ദസ്വാമികളാണ് ഇറ്റാലിയൻശിൽപി തവ് റലി നിർമ്മിച്ച അഭൗമ സൗന്ദര്യമുള്ള ഗുരു വിഗ്രഹം പ്രതിഷ്ഠിച്ചത്. വിശേഷാൽ ആരാധന, സമൂഹപ്രാർത്ഥന, എന്നിവയുണ്ടായി. കാലത്ത് പശുക്കൾക്ക് പച്ചപുല്ല് ദാനവുമുണ്ടായി. ഗുരുപൂജക്ക് ശേഷം പായസ ദാനവുമുണ്ടായി. ശീവേലി എഴുന്നള്ളത്തിൽ ഒട്ടേറെ ഭക്തർ സംബന്ധിച്ചു.
വൈകീട്ട് ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യന്റെ അദ്ധ്യക്ഷതയിൽ നടന്ന ജയന്തി സമ്മേളനം സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. സ്വാമി സുരേശ്വരാനന്ദ ഗുരു ജയന്തി സന്ദേശം നൽകി. ചലച്ചിത്ര സംവിധായകൻ വിനയൻ മുഖ്യാതിഥിയായി. ശബരി മല മാളികപ്പുറം മുൻ മേൽശാന്തി ബ്രഹ്മശ്രീ കെ. ശംഭു നമ്പ്യൂതിരി അനുഗ്രഹ ഭാഷണം നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ചലച്ചിത്ര താരം സുശീൽ കുമാർ തിരുവങ്ങാട് സംസാരിച്ചു . കെ.പി. സജീന്ദ്രൻ മാസ്റ്റർ സ്വാഗതവും, സി.ഗോപാലൻ നന്ദിയും പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group