കെ.കെ.സ്നേഹപ്രഭ സംസ്ഥാന അധ്യാപക അവാർഡ് നേടി

കെ.കെ.സ്നേഹപ്രഭ സംസ്ഥാന അധ്യാപക അവാർഡ് നേടി
കെ.കെ.സ്നേഹപ്രഭ സംസ്ഥാന അധ്യാപക അവാർഡ് നേടി
Share  
2025 Sep 07, 11:38 AM
vtk
pappan

കെ.കെ.സ്നേഹപ്രഭ  സംസ്ഥാന അധ്യാപക അവാർഡ് നേടി


പുതുച്ചേരി സംസ്ഥാനത്തെ മാഹി മേഖലയിലെ മികച്ച അധ്യാപികയ്ക്ക് പുതുച്ചേരി വിദ്യാഭ്യാസ മന്ത്രിയുടെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ കെ.കെ.സ്നേഹപ്രഭ (മലയാളം ലക്ച്ചറർ വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പള്ളൂർ ) ചമ്പാട് സ്വദേശിനിയാണ്.ഭർത്താവ്: റിട്ട. ഡി.ഇ.ഒ. സുരേഷ് ബാബു.മകൾ: വരദ

whatsapp-image-2025-09-06-at-22.53.51_8421e7c6

നാട്ടുത്സവപ്രതീതിയിൽ

വി.കെ. ആറിന്റെ 75ാം പിറന്നാൾ ആഘോഷിച്ചു.


മാഹി: ഉത്തര കേരളത്തിലെ പ്രമുഖ ജ്വല്ലറി ഉടമയും, മയ്യഴിയുടെ സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ വി.കെ. രാധാകൃഷ്ണനെ കുടുംബ - സൗഹൃദ കൂട്ടായ്മ എഴുപത്തിയഞ്ചാം പിറന്നാളിൽ ആദരിച്ചു.

ഗോകുലംഫോർട്ടിൽ നടന്ന പിറന്നാൾ ആഘോഷ ചടങ്ങ് കുടുംബാംഗങ്ങൾ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

തുടർന്ന് കേക്ക് മുറിയും, ഹൃസ്വ ജീവചരിത്ര പ്രദർശനവുമുണ്ടായി.

 കേരള തെയ്യം കലാ അക്കാദമി ചെയർമാൻ ഡോ:എ.പി ശ്രീധരൻ, പ്രമുഖ ഗൈനക്കോളജിസ്റ്റ്

ഡോ.ടി.വി. വസുമതി, പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ

അസീസ് മാഹി, മുതിർന്ന മാധ്യമ പ്രവർത്തകൻ

ചാലക്കര പുരുഷു,

ക്യാപ്റ്റൻ കുഞ്ഞിക്കണ്ണൻ, തലശ്ശേരി ഗവ.ജനറൽ ആശുപത്രി സൂപ്രണ്ട്

ഡോ.വി.കെ. രാജീവൻ, കേരള സർക്കാർ മുൻ സ്പെഷ്യൽ സെക്രട്ടരി വി.കെ.രവീന്ദ്രൻ (തിരുവനന്തപുരം), എഞ്ചിനീയർ ബിന്ദു, (മംഗലാപുരം)

വി.കെ. രാജേന്ദ്രൻ (കോ വുക്കൽ കടവ് റിസോർട്ട് ), എ.ഇ. ബാലകൃഷ്ണൻ,( സുപർണ്ണ ജ്വല്ലറി ) ഇ.എൻ. പ്രഭാകരൻ, വി.കെ. ശിവദാസ് , സംസാരിച്ചു.

സൗഹൃദവിരുന്നും, വിവിധകലാപരിപാടികളും അരങ്ങേറി.


ചിത്ര വിവരണം: വി.കെ. രാധാകൃഷ്ണൻ നിലവിളക്ക് കൊളുത്തുന്നു

capture

കെ ചന്ദ്രൻ നിര്യാതനായി.. 


ന്യൂ മാഹി : കിടാരൻകുന്ന് കുന്നുമ്മൽ ഹൗസിലെ കെ ചന്ദ്രൻ (70) നിര്യാതനായി.. 

സിപിഎം അഭിവക്ത കോടിയേരി ലോക്കൽ കമ്മിറ്റി അംഗം, സിപിഐഎം ന്യൂമാഹി ലോക്കൽ കമ്മിറ്റി പ്രഥമ സെക്രട്ടറി, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, പുന്നോൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1979 ൽ ആർ എസ് എസ് അക്രമത്തിൽ ഗുരുതര പരിക്കേറ്റ് ദീർഘകാലം ചികിൽസയിലായിരുന്നു.

  നിലവിൽ സി പി ഐ എം കിടാരൻ കുന്ന് ബ്രാഞ്ച് അംഗവും ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സിഐടിയു ന്യൂ മാഹി ഡിവിഷൻ സെക്രട്ടറി, ഏറിയ കമ്മിറ്റി മെമ്പർ സി ഐ ടി യു ഡിവിഷൻ കമ്മിറ്റി മെമ്പർ കിടാരൻകുന്ന് സിക്കന്തർ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ച് വരികയായിരുന്നു. 

ഭാര്യ : ഇ. ശോഭന.

മക്കൾ : കെ റെനിൽ (സി പി ഐ എം കിടാരൻകുന്ന് ബ്രാഞ്ചംഗം, പുന്നോൽ സർവീസ് സഹകരണ ബേങ്ക് ഡയരക്ടർ) കെ റിംന, കെ റെജിന

മരുമക്കൾ : ആതിര റെനിൽ, വിനോദ് അണിയാറത്ത്, സുമേഷ് ഷാന.


whatsapp-image-2025-09-06-at-22.55.08_ed8ad36e

മയ്യഴിയിൽ ഓണാഘോഷം

കൂരിരുട്ടിൽ


മാഹി.. ഉത്തര മലബാറിലെ പ്രമുഖ ടൂറിസം കേന്ദ്രമായ മാഹിയിൽ തിരുവോണനാൾ ആഘോഷിക്കാനെത്തിയ ആയിരങ്ങൾ കൂരിരുട്ടിൽ തപ്പി.

സന്തോഷം പങ്കുവെക്കാൻ ഇന്നലെ സന്ധ്യക്ക് ശേഷം കുട്ടികളും സ്ത്രീകളുമടക്കം

 ആയിരത്തോളം പേരാണ് ടാഗോർ പാർക്കിലും നടപ്പാതയിലുമെത്തിയത്. സന്ധ്യ മയങ്ങിയതോടെ കൂരിരുട്ടിലമർന്ന പാർക്കും നടപ്പാതയുമെല്ലാം ദൂര ദേശങ്ങളിൽ നിന്നുള്ള ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ഒരു ഭാഗത്ത് തെരുവ് പട്ടികളും ഭീഷണി ഉയർത്തുന്നുണ്ടായിരുന്നു. മദ്യപിച്ച് ഓണമാഘോഷിക്കാനെത്തിയവരും കുറവല്ല. സാമൂഹ്യ വിരുദ്ധരും കൂടിയായപ്പോൾ ജനങ്ങൾ ഭയത്തോടെയാണ് പാർക്കിൽ കഴിഞ്ഞത്.

ഭാഗ്യം കൊണ്ട് മാത്രമാണ് സ്ത്രീകൾക്കും കുട്ടികൾക്കും ആഭരണങ്ങളും മറ്റും നഷ്ടപ്പെടാതെ പോയതും, അനിഷ്ട സംഭവങ്ങൾ ഒഴിവായതും..

പാർക്കിലെ റൈഡുകളിൽ കുട്ടികൾ ഇരുട്ടിലാണ് കളിച്ചത്. തൊട്ടടുത്ത വീട്ടിൽ നിന്നുള്ള നേരിയ വെളിച്ചം മാത്രമായിരുന്നു ആശ്രയം. തെല്ലെങ്കിലും വെട്ടം പകർന്നിരുന്നത്. മയ്യഴി ഭരണ സിരാ കേന്ദ്രത്തിന് തൊട്ടു മുന്നിലാണ് നാടിന് അപമാനകരമായ സംഭവം. മാഹിയിലെ പ്രധാന റോഡായ റെയിൽവെസ്റ്റേഷൻ റോഡിൽ ലോ മാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് നാളുകളായി.

മാഹി വൈദ്യുതി വകുപ്പ്, പുതുച്ചേരി ടൂറിസം വകുപ്പ്, നഗരസഭ എന്നിവയുടെ നിയന്ത്രണത്തിലാണ് തെരുവ് വിളക്കുകൾ കത്തിക്കുന്നത്. ഇതിന് ഒരു ഏകീകരണമില്ലാത്തതാണ് പലഭാഗത്തുംഇരുൾ മൂടാൻ ഇടയാക്കുന്നത്.


ചിത്രവിവരണം: ഇരുട്ടിൽ തപ്പുന്ന ജനങ്ങൾ


വെസ്റ്റ് നിടുമ്പ്രത്ത് ചതയ ദിനാഘോഷം


മാഹി: വെസ്റ്റ് നിടുമ്പ്രം ഇല്ലത്ത് പീടിക ശ്രീനാരായണഗുരു സാംസ്ക്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ത്രിദിന ഗുരു ജയന്തി ആഘോഷം7ന് സമാപിക്കും.

7ന്കാലത്ത് 9 മണി മുതൽ കലാ-കായിക മത്സരങ്ങൾ.കെ.ഹരീന്ദ്രനാഥ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12 മണിക്ക് സമൂഹസദ്യ. 6.30 ന് ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചറുടെ അദ്ധ്യക്ഷതയിൽ കെ.കെ.ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്യും. ഗുരുവിന്റെ ആദർശങ്ങളും, ആനുകാലിക പ്രസക്തിയും എന്ന വിഷയത്തിൽ 

ചാലക്കര പുരുഷു പ്രഭാഷണം നടത്തും. ടി.സി. പ്രദീപൻ മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്യും. നൃത്തസന്ധ്യയും ഗാന മേളയും അരങ്ങേറും.


ഗുരുചരണാലയത്തിൽ ജയന്തി ആഘോഷം

പൊന്ന്യം: ഗുരു ചരണാലയത്തിൽ രാവിലെ 7 മണിക്ക് പായസ ദാനം, 7.30 ന് പശുക്കൾക്ക് വൈക്കോൽ ദാനം

വൈകുന്നേരം 6 മണിക്ക് ദീപാരാധന 7. മണിക്ക് സാംസ്കാരിക സമ്മേളനം.

പ്രഭാഷണം: വി.പി.സുരേന്ദ്രനാഥ്

രാത്രി 8 മണിക്ക് കുട്ടികളുടെ വിവിധ കലാപരിപാടികൾ

ചാലക്കര റസിഡന്റ് സ് അസോസിയേഷൻ ഓണാഘോഷം സി.ഐ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും


മാഹി:ചാലക്കര റസിഡന്റ് സ്  വെൽഫെയർ അസോസിയേഷൻ ആറാം വാർഷികാഘോഷവും ഓണാഘോഷവും സി.ഐ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും

സപ്തമ്പർ 7ന് കാലത്ത് 9.30 ന് വാർഷികാഘോഷ കൊടിയേറ്റം. തുടർന്ന് ഓണക്കളികൾ, മ്യുസിക് ചെയർ , പൊട്ടാറ്റോ ഗേതറിംഗ് , വിവിധ മത്സരങ്ങൾ നടക്കും. 11.30 ന് ഐ. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ചാലക്കര പുരുഷു, ഷാജി പിണക്കാട്ട്, വി.ശ്രീധരൻ മാസ്റ്റർ, സഹദേവൻ അച്ചമ്പത്ത് സംസാരിക്കും. ഓണ സദ്യയുമുണ്ടാകും.

മൂന്ന് മണിമുതൽ കമ്പവലി മത്സരം, തിരുവാതിര, നൃത്ത സംഗീത വിരുന്ന്


xxxaa

എം.കെ.നാണു മേസ്ത്രി നിര്യാതനായി.

മാഹി: ഈസ്റ്റ് പള്ളൂർ എടത്തിൽ താഴെ കുനിയിൽ ലക്ഷമി ഭവനത്തിൽ എം.കെ.നാണു മേസ്ത്രി (81)നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സ്വാമിനാഥൻ (കുവൈത്ത്), രത്‌നപ്രഭ, ചന്ദ്രപ്രഭ. മരുമക്കൾ: ശ്രീന, സുനിൽ കുമാർ (റിട്ട. സബ്ബ് ഇൻസ്പെക്ടർ, നാദാപുരം) ദിനേഷ്.


whatsapp-image-2025-09-06-at-22.57.49_edfc9427

ഉത്രാടനിലാവ്

ചമ്പാട്:ചമ്പാട് വായനശാല&ഗ്രന്ഥാലയത്തിൻ്റെആഭിമുഖ്യത്തിൽ ഉത്രാടനിലാവ് ഓണാഘോഷപരിപാടി ജനശ്രദ്ധ ആകർഷിച്ചു.ഓണവുമായി ബന്ധപ്പെട്ട തിരഞ്ഞെടുത്ത ഗാനങ്ങളുമായി പാട്ടുകാർ ഒത്തുകൂടി ഗാനങ്ങൾ ആലപിച്ചു.പരിപാടി മീത്തലെചമ്പാട് പ്രമുഖസാഹിത്യകാരൻ പ്രേമാനന്ദ്ചമ്പാട് ഉദ്ഘാടചെയ്തു. 


കെ.ഹരിദാസൻ്റെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ ഉമേഷ്ബാബു സി,ടി.ഹരിദാസൻ,സതീശൻമാസ്റ്റർഎന്നിവർ സംസാരിച്ചു.പി.സുവർണ്ണൻ സ്വാഗതവും കെ.രാജീവൻമാസ്റ്റർ നന്ദിയുംപറഞ്ഞു.


capture_1757225231

കെ.മോഹനൻ നിര്യാതനായി..

മാഹി.: പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം 'സിൻസി' മിൽ കെ.മോഹനൻ (76) നിര്യാതനായി..വിമുക്ത ഭടനാണ്. ഭാര്യ: ലതിക.മക്കൾ: സിനി, സിമി (ജർമ്മനി) മരുമക്കൾ: അനിൽ കുമാർ (മാഹി), വിശ്വം (ചെന്നൈ) സഹോദരങ്ങൾ: പരേതരായ വാസു, മുകുന്ദൻ


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI