കണ്ടോത്ത് പൊയിൽ തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു.

കണ്ടോത്ത് പൊയിൽ തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു.
കണ്ടോത്ത് പൊയിൽ തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു.
Share  
2025 Sep 04, 11:08 PM
vtk
pappan

കണ്ടോത്ത് പൊയിൽ തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു.

മാഹി മാഹിയിലെ പ്രമുഖതാവാടായ ചാലക്കരയിലെ കണ്ടോത്ത് പൊയിൽ തറവാട് കുടുംബ സംഗമം . ചാലക്കര പി.എം. ശ്രീ.ഉസ്മാൻ ഗവ: ഹൈസ്കൂളിൽ സംഘടിപ്പിച്ചു.

ഡോ ഭാസ്ക്കരൻ കാരായി ഉദ്ഘടനം ചെയ്തു

കെ.പി.ശ്രീധരൻ അധ്യക്ഷതവഹിച്ചു.

മാഹി പൊലീസ് സി ഐ പി എ അനിൽകുമാർ മുഖ്യ ഭാഷണം നടത്തി.

ചാലക്കര പുരുഷു, കെ പി ലക്ഷ്മണൻ , കെ പി രമേശൻ, ടി ശശികുമാർ സംസാരിച്ചു. 

മുതിർന്ന കുടുംബാംഗം കെ.പി. ശാന്ത, വസന്ത കൊട്ടിയൂർ, സി ഐ അനിൽ കുമാർ , 

ഡോ ഭാസ്കരൻ കാരായി, ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികൻ ഇ എസ് ശ്രീജേഷ്, മാധ്യമപ്രവർത്തകൻ രാഗിൽ ചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു

കെ ടി സജീവൻ സ്വാഗതവും ടി ശശികുമാർ നന്ദിയും പറഞ്ഞു. തുടർന്ന് തിരുവാതിര, ഗോത്ര നടനം ഉൾപ്പടെയുള്ള ഓണക്കളികളും , ഊഞ്ഞാലാട്ടം, കൂറ്റൻ പൂക്കളം വിവിധ കലാപരിപാടികളും , ഓണ സദ്യയും ഒരുക്കി. വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.


ചിത്ര വിവരണം: ഡോ: ഭാസ്ക്കരൻ കാരായി ഉദ്ഘാടനം ചെയ്യുന്നു.



whatsapp-image-2025-09-03-at-22.05.56_490ed3d3

ചാലക്കര കണ്ടോത്ത് പൊയിൽ കുടുംബ സംഗമത്തിൽ പങ്കെടുത്തവർ


കലാലയ സ്മരണകളിൽ പൂവിട്ട പൊന്നോണം

:ചാലക്കര പുരുഷു

ഇതിഹാസ കഥകളുറങ്ങുന്ന ചാലക്കര 'മൗണ്ട് വീര', യിലെ ഒരു കുന്നാകെ നിറഞ്ഞു കിടക്കുന്ന മാഹി മഹാത്മാഗാന്ധി ഗവ: ആർട്‌സ് കോളജിൽ നിന്ന് പടിയിറങ്ങിപ്പോയവർ ഈ ഓണക്കാലത്ത്കലാശാലാ ഓണക്കാലം ഓർക്കുന്നു. ഓണാഘോഷത്തിനുമപ്പുറം ഓർമ്മകളുടെ പൂക്കളമായിരുന്നു തനിക്ക് കലാലയ ജീവിതമെന്ന് കോളജ് യൂണിയൻ ചെയർമാനിൽ നിന്ന്‌ മയ്യഴി നഗരസഭാ ചെയർമാനും നിലവിൽ എംഎൽഎയുമായി മാറിയിരിക്കുന്ന രമേശ്‌ പറമ്പത്ത് ഓർക്കുന്നു. വിദ്യാർത്ഥി സംഘടനാ പ്രവർത്തകനെന്ന നിലയിലും യുണിയൻ ചെയർമാൻ എന്ന നിലയിലും പാഠ്യേതര കാര്യങ്ങളിൽ പ്രത്യേകം താൽപ്പര്യം കാണിക്കാറുള്ള ഞങ്ങൾ ക്ക് ഓണക്കാലം അക്ഷരാർത്ഥത്തിൽ ഉത്സവകാലം തന്നെയായിരുന്നു. രാ ഷ്ട്രീയ ചിന്തകൾക്കുമപ്പുറം സ്നേഹവും, സൗഹൃദങ്ങളും പങ്കുവെക്കാനായ ഓണക്കാല ഓർമ്മകൾ ഇന്നും മനസിൽ വർണ്ണാഭയോടെ പച്ചപിടിച്ച് നിൽക്കുന്നു. ഓണം അക്കാലത്ത് ആവേശമായിരുന്നുവെന്ന് രമേശ്‌ പറമ്പത്ത് ഓർക്കുന്നു.

അത്തം തുടങ്ങിയാൽ പൂക്കളം തീർക്കാനുള്ള ആഹ്ളാദത്തിലായിരിക്കും. വീടിന് മുന്നിൽ കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വയലിൽ പോയി കാക്കപ്പൂവും,തുമ്പപ്പൂവുമൊക്കെ പറിച്ചുകൊണ്ടുവരും, പലരും ഓണക്കോടികൾ സമ്മാനിക്കും. മൂന്നുനേരവും വേറെ വേറെ ഓണക്കോടികളിട്ട് ഗമയിൽ നടന്ന കാലം എങ്ങിനെ മറക്കാനാവും?


കലാശാലാ ജീവിതകാലത്ത് നാടകത്തെ പ്രണയിച്ച മാലതി തെല്ല് പരി ഭവത്തോടെയാണ് പ്രതികരിച്ചത്. കോളജിലെ ഓണ പരിപാടികൾക്ക് കേരളീയ വസ്ത്രം ധരിച്ചുകൊണ്ടാണ്‌ ഞങ്ങൾ വരാറുള്ളത്. അല്ലെങ്കിലും ധാവണിയും. പാവാടയുമാണ് അക്കാലത്ത് പെൺകുട്ടികളുടെ പ്രിയ വേഷം. ഇന്ന് വേഷത്തിൽ, ഭാഷയിൽ, മലയാളി പെണ്ണുങ്ങൾക്ക് സ്ത്രീത്വം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയല്ലേ? തിരുവാതിരയും, നാടോടി നൃത്തവും അരങ്ങേറിയ വേദികളിൽ ബ്രേക്ക് ഡാൻസും സുംബാ ഡാൻസും ,റോപ്പ് ഡാൻസുമൊ ക്കെ അടിച്ചു തകർക്കുകയല്ലേ? ഓർമ്മകളിലെവിടെയൊക്കെ പരതി നോക്കിയിട്ടും മാഹി കോളജുമായി ബന്ധപ്പെട്ട നിറമുള്ള ഒരു ഓണക്കാലം മനസ്സിൽ കയറി വരുന്നില്ലെന്നതാണ് നേര്.

കവി രാജേഷ് പനങ്ങാട്ടിന്റെ മനസ്സിൽ കോളജ് കുന്നിലാകെ പടർന്ന് കിടക്കുന്ന അരിപ്പൂ കാടുകളാണ്. നിറയെ അരിപ്പൂവെന്ന് കേട്ടാൽ അരിയുടെ പൂവാണെന്ന് ഇന്നത്തെ കുട്ടികൾ വിചാരിച്ചു കളയും. സാരമില്ല. അവരിൽ പലരും അങ്ങിനെ ഒരു പൂവിനെ കാ ണാനിടയില്ല. കാണാത്ത സാധന ത്തെക്കുറിച്ച് അൽപ്പമെങ്കിലും മനസി ലാക്കാൻ നാം ജീവിതത്തിൽ പരിച യമുള്ള മറ്റ് ചില സാധനങ്ങളുമായി ബ ന്ധപ്പെടുത്തി വ്യാഖ്യാനിക്കാൻ ശ്രമി ക്കാറുണ്ടല്ലോ. നാൽപ്പത് ഏക്രയോളം വരുന്ന ഒരു കുന്നിലാകെ പരന്ന് കിട ന്ന കോളജ് കാമ്പസ്സിന് നിബിഡ വനത്തിന്റെ ആഴമുണ്ടായിരുന്നു.


ഇലഞ്ഞിപ്പൂവിൻ്റെ ഗന്ധവും, കൊന്നയുടെ നിറവുമുണ്ടായിരുന്നു തെച്ചിയും തുമ്പയും വസന്തത്തെ വരവേൽക്കു ന്ന ഈ കാമ്പസ് അക്കാലത്ത് കുട്ടികളുടെ മനസ്സുകളിൽ എന്നും പൂക്കളങ്ങൾ തീർത്തിരുന്നു. പ്രശസ്ത നാടകസീരിയൽ നടൻ സി.എച്ച്. പ്രഭാകരൻ ഗതകാല ഓർമ്മകൾ പങ്കുവെച്ചു.


ഓണസദ്യകളും, പൂക്കളങ്ങളും ക്ലബ്ബുകളുടെ പരിപാടികളായി മാറുകയും, ഓണം ടി.വി. ചാനലുകളിലേക്ക് വഴി മാറ്റുകയും ചെയ്തതോടെ ഓണത്തിന്റെ ത്രില്ലും നഷ്ടമായെന്നാണ്കോ ളജ് യൂണിയൻ ചെയർമാനായിരുന്ന അൻസിൽ അരവിന്ദിന്റെ പക്ഷം. പഠനകാലത്തൊക്കെയും സ്‌കൂളിലും കോളജിലും പൂക്കളം തീർക്കാൻ നിയുക്തനാകുമായിരുന്ന ആർട്ടിസ്റ്റ് രവി ഇന്ന് നമ്മോടൊപ്പമില്ല. രവി തീർത്ത പൂക്കളങ്ങളുടെ ഓർമ്മകൾക്ക് ഇന്നും സപ്തവർണ്ണങ്ങളാണ്. ഓണവും, ഓണസദ്യയും മലയാളവും ഏറെ ഇഷ്ട പ്പെട്ട തമിഴ് നാട്ടുകാരനായ സുകുമാരൻ മാഷെ ആർക്കും മറക്കാനാവില്ല. ക്ലാസ്സ് കട്ട് ചെയ്ത് അലസമായ ഒരു ഘോഷയാത്ര പോലെ കുന്നുകൾ കയറിയിറങ്ങി സഞ്ചരിക്കും.

അത്തം തുടങ്ങിയാൽ പൂക്കളം തീർക്കാനുള്ള ആഹ്ളാദത്തിലായിരിക്കും. വീടിന് മുന്നിൽകണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വയലിൽ പോയി കാക്കപ്പൂവും,തുമ്പപ്പൂവുമൊക്കെ പറിച്ചുകൊണ്ടുവരും, പലരും ഓണക്കോടികൾ സമ്മാനിക്കും. മൂന്നുനേരവും വേറെ വേറെ ഓണക്കോടികളിട്ട് ഗമയിൽ നടന്ന കാലം എങ്ങിനെ മറക്കാനാവും?

കലാശാലാ ജീവിതകാലത്ത് നാടകത്തെ പ്രണയിച്ച മാലതി തെല്ല് പരി ഭവത്തോടെയാണ് പ്രതികരിച്ചത്. കോളജിലെ ഓണ പരിപാടികൾക്ക് കേരളീയ വസ്ത്രം ധരിച്ചുകൊണ്ടാണ്‌ ഞങ്ങൾ വരാറുള്ളത്. അല്ലെങ്കിലും ധാവണിയും. പാവാടയുമാണ് അക്കാലത്ത് പെൺകുട്ടികളുടെ പ്രിയ വേഷം. ഇന്ന് വേഷത്തിൽ, ഭാഷയിൽ, മലയാളി പെണ്ണുങ്ങൾക്ക് സ്ത്രീത്വം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയല്ലേ? തിരുവാതിരയും, നാടോടി നൃത്തവും അരങ്ങേറിയ വേദികളിൽ ബ്രേക്ക് ഡാൻസും സുംബാ ഡാൻസും റോപ്പ് ഡാൻസുമൊക്കെ അടിച്ചു തകർക്കുകയല്ലേ? ഓർമ്മകളിലെവിടെയൊക്കെ പരതി നോക്കിയിട്ടും മാഹി കോളജുമായി ബന്ധപ്പെട്ട നിറമുള്ള ഒരു ഓണക്കാ ലം മനസ്സിൽ കയറി വരുന്നില്ലെന്നതാണ് നേര്.

കവി രാജേഷ് പനങ്ങാട്ടിന്റെ മന സിൽ കോളജ് കുന്നിലാകെ പടർന്ന് കിടക്കുന്ന അരിപ്പൂ കാടുകളാണ്. നിറ യെ അരിപ്പൂവെന്ന് കേട്ടാൽ അരിയുടെ പൂവാണെന്ന് ഇന്നത്തെ കുട്ടികൾ വി ചാരിച്ചു കളയും. സാരമില്ല. അവരിൽ പലരും അങ്ങിനെ ഒരു പൂവിനെ കാ ണാനിടയില്ല. കാണാത്ത സാധന ത്തെക്കുറിച്ച് അൽപ്പമെങ്കിലും മനസി ലാക്കാൻ നാം ജീവിതത്തിൽ പരിച യമുള്ള മറ്റ് ചില സാധനങ്ങളുമായി ബ ന്ധപ്പെടുത്തി വ്യാഖ്യാനിക്കാൻ ശ്രമി ക്കാറുണ്ടല്ലോ. നാൽപ്പത് ഏക്രയോളം വരുന്ന ഒരു കുന്നിലാകെ പരന്ന് കിട ക്കുന്ന കോളജ് കാമ്പസ്സിന് നിബിഡ വനത്തിന്റെ ആഴമുണ്ടായിരുന്നു.

ഇലഞ്ഞിപ്പൂവിൻ്റെ ഗന്ധവും, കൊ ന്നയുടെ നിറവുമുണ്ടായിരുന്നു തെച്ചിയും തുമ്പയും വസന്തത്തെ വരവേൽക്കു ന്ന ഈ കാമ്പസ് അക്കാലത്ത് കുട്ടികളുടെ മനസ്സുകളിൽ എന്നും പൂക്കളങ്ങൾ തീർത്തിരുന്നു. പ്രശസ്ത നാടകസീരി യൽ നടൻ സി.എച്ച്. പ്രഭാകരൻ ഗതകാല ഓർമ്മകൾ പങ്കുവെച്ചു.

ഓണസദ്യകളും, പൂക്കളങ്ങളും ക്ലബ്ബുകളുടെ പരിപാടികളായി മാറുകയും, ഓണം ടി.വി. ചാനലുകളിലേക്ക് വഴി മാറ്റുകയും ചെയ്തതോടെ ഓണ ത്തിന്റെ ത്രില്ലും നഷ്ടമായെന്നാണ്കോ ളജ് യൂണിയൻ ചെയർമാനായിരുന്ന അൻസിൽ അരവിന്ദിന്റെ പക്ഷം. പഠനകാലത്തൊക്കെയും സ്‌കൂളിലും കോ ളജിലും പൂക്കളം തീർക്കാൻ നിയുക്ത നാകുമായിരുന്ന ആർട്ടിസ്റ്റ് രവിക്ക് പോയ നാളുകളിലെ ഓർമ്മകൾക്ക് ഇന്നും സപ്തവർണ്ണങ്ങളാണ്. ഓണവും, ഓണസദ്യയും മലയാളവും ഏറെ ഇഷ്ട പ്പെട്ട തമിഴ് നാട്ടുകാരനായ സുകുമാ രൻ മാഷെ ആർക്കും മറക്കാനാവില്ല. ക്ലാസ്സ് കട്ട് ചെയ്ത് അലസമായ ഒരു ഘോഷയാത്ര പോലെ കുന്നുകൾ കയ റിയിറങ്ങി സഞ്ചരിക്കുന്ന കുട്ടികളെ കെമിസ്ട്രി അദ്ധ്യാപകനായ സുകുമാരൻ മാഷ് പലവട്ടം ശകാരിച്ചിട്ടുണ്ട്. ചിത്രകാരനും ഗായകനുമായ രവീന്ദ്രനെന്ന നാഥനെ വലിയ ബഹുമാനമായി രുന്നു. ഓണപ്പൂക്കളമൊരുക്കാനും, ഓണപ്പാട്ടുകൾ പാടാനും അയാൾ എന്നും മുന്നിലുണ്ടാവും.


ഓണത്തെ നെഞ്ചേറ്റിയ മറ്റൊരു തമിഴ്‌ ചരിത്ര അദ്ധ്യാപകനായിരുന്നു ബാലസുബ്രഹ്മണ്യം. മലയാളത്തെ പ്രണയിച്ച മാഷ് മലയാളിയെത്തന്നെ വിവാഹവും കഴിച്ചു. കോളജ് വാർഷിക വേളയിലും പൊതുവേദികളി ലുമൊക്കെ മലയാളം പാട്ടുകൾ മാ ത്രം പാടി നടന്നു. ഹിന്ദി പഠിപ്പിക്കാൻ ആന്ധ്രയിൽ നിന്നെത്തിയ ഗുപ്താജി തനി മലബാറുകാരൻ്റെ മല യാളത്തിൽ തർജ്ജമ ചെയ്ത് ക്ലാസ്സുകളിൽ സംസാരിക്കുന്നത് കേൾക്കാൻ ഒരു ഹരം തന്നെയായിരുന്നു. തെയ്യം തിറയാട്ടങ്ങളെ ഏറെ ഇഷ്ടപ്പെട്ട ഗുപ്താജിക്ക് കളങ്ങൾ നിർമ്മിക്കാൻ നല്ല വശമായിരുന്നു. കോളജ് കുന്നിലെ തേങ്ങകളെല്ലാം പറിച്ച് തീർത്തിട്ടും ഒരു കരിക്കിന് വേണ്ടി പിന്നെയും, പിന്നെയും തെങ്ങ് കയറുന്നവർക്കിടയിലൂടെ, നെറ്റിയിൽ കുറിയുമായി ഷർട്ടിൻറെ ബട്ടണുകൾ എന്നും തെറ്റിയിടുന്ന തമിഴ് നാട്ടുകാരനായ ഇളങ്കോവൻ മാഷ്, താനൊന്നുമറിയില്ലെന്ന മട്ടിൽ കൈയും വീശി നടക്കു ന്നതും ആർക്കും മറക്കാനാവില്ല. കുട്ടി കൾക്കൊപ്പം ആടാനും പാടാനും തോളിൽ കൈയിട്ട് നടക്കാന്നും ഈ അദ്ധ്യാപകന് ഹരമായിരുന്നു.


മാഹി മഹാത്മാഗാന്ധി ഗവ: കോ-ളജിലെ ക്ലാസുകളേക്കാൾ പടിയിറ ങ്ങിപ്പോയ പഠിതാക്കളുടെ ഓർമ്മകളിൽ ഇന്നും പച്ചപ്പായി നില നിൽക്കു ന്നത് കോളജ് കുന്നിൻ്റെ ഉച്ചിയിലുള്ള ആർട്സ് ബ്ലോക്കിന്റെ മുകളിൽ കയറി നിന്നാൽ കാണുന്ന സുന്ദരദൃശ്യങ്ങളായിരിക്കും. മയ്യഴിപട്ടണത്തിന് അരഞ്ഞാണം ചാർത്തുന്ന വളഞ്ഞൊഴുന്ന പുഴയും, അറബിക്കടലും, ചുറ്റും കുന്നുകൾ തോറും നിറഞ്ഞ് നിൽക്കുന്ന തെ ങ്ങുകളും. അങ്ങകലെ മേഘങ്ങൾക്കി ടയിൽ ഇടയ്ക്കെങ്ങോ പ്രത്യക്ഷപ്പെട്ട് വീണ്ടും പുകമറയ്ക്കുള്ളിലൊളിച്ചുകള യുന്ന വയനാടൻ നീലമലകളുമാണ്. അങ്ങകലെ കടലിൻ്റെ അഗാധതയിൽ ഒരു കണ്ണീർക്കണം പോലെ തെ ളിയുന്ന വെള്ളിയാങ്കല്ലിന്റെ വിദൂരക്കാഴ്ചയും ആത്മനിർവൃതിയേകുന്ന അനുഭവമാണ്. മുകുന്ദൻ കഥകളിലെ ഈ വിസ്മയത്തുരുത്ത് കോളജ് ‌വിദ്യാർത്ഥികളുടെ കരളിൽ ഇന്നും മിത്തുകളുടെ ഭൂമികയാണ്. മയ്യഴിക്കാരുടെ ആത്മാവു കൾ കുടികൊള്ളുന്ന വെള്ളിയാങ്കല്ലിനെ നോക്കി മൂന്നാം നിലയിലെ ടെറസ്സിലിരുന്ന് കല്ലുകൊണ്ട് ഇളനീർ കുത്തി പ്പൊട്ടിച്ച് സീനിയേർസ് പറയും. “എടാ, ആ കാണുന്നതാണ് വെള്ളിയാങ്കല്ല്. നിന്റെയൊക്കെ അപ്പനപ്പൂപ്പന്മാരുടെ ആത്മാവുകൾ അന്ത്യവിശ്രമം കൊള്ളുന്ന ഇടം. 'ഓരോ കോളജ് ദിവസങ്ങളേയും വിദ്യാർത്ഥികൾ വ്യാഖ്യാനിക്കുക പഴയ പാർക്കിനടുത്തുള്ള ചാത്തുവേട്ടൻ്റെ ചായപ്പീടികയിൽ വെച്ചാണ്. രാത്രി വൈകുവോളമുള്ള പാട്ടുകൾ, കവിതാലാപനങ്ങൾ, രാഷ്ട്രീയ ചർച്ചകൾ, പരദൂഷണം പറച്ചിലുകൾ. ചാത്തുവേട്ടനുംഈ ഭൂമിയോട് ഗുഡ് ബൈ പറഞ്ഞു. ഓരോ ഒത്തുകൂടലുകളും യാത്രതമിഴ് നാട്ടുകാരനായ ഇള ങ്കോവൻ മാഷ്, താനൊന്നുമറിയി ല്ലെന്ന മട്ടിൽ കൈയും വീശി നടക്കു ന്നതും ആർക്കും മറക്കാനാവില്ല. കുട്ടി കൾക്കൊപ്പം ആടാനും പാടാനും തോ ളിൽ കൈയിട്ട് നടക്കാന്നും ഈ അ ദ്ധ്യാപകന് ഹരമായിരുന്നു.


 പറച്ചിലുകൾക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ തന്നെയാണ്. അത് കലാശാലകളായാലും, ജീവിതമായാലും. എങ്കിലും ഓർമ്മകളുടെ കാറ്റുകൾ എന്നും വീശിക്കൊണ്ടേയിരിക്കും. ഒന്ന് സ്വയം തണുക്കണമെന്ന് തോന്നു മ്പോൾ കണ്ണടച്ചിരുന്നാൽ മതി. കടന്നുപോയ ഒരുപാട് മുഖങ്ങൾ നമ്മളെക്കാത്ത് മുഷിഞ്ഞിരിക്കുന്നത് കാണാം. തീർച്ചയായും അവർ നിങ്ങൾക്ക് തണലുതരാതിരിക്കില്ല.


നിയമസഭാ സ്പീക്കറുടെ ഓണസന്ദേശം


മലയാളികളെ സംബന്ധിച്ച് അവരുടെ ഐഡൻ്റിറ്റ് (identity) യുടെ ഭാഗമാണ് ഓണാഘോഷം. 

ലോകത്തെവിടെ പോയാലും നമ്മൾ ഓണം ആഘോഷിക്കും. 

കേരളത്തിന്റെതായ പ്രകൃതിവിഭവങ്ങളും ഭക്ഷണസംസ്കാരങ്ങളും നാടൻകളികളുമെല്ലാം ചേരുന്ന ഓണാഘോഷം വൈവിദ്ധ്യപൂർണമാണ്. 

 കേരളത്തിന്റെ ഓരോ പ്രദേശങ്ങളിലും ഓണാഘോഷം പല വിധത്തിലാണ്. 

ആ വൈവിദ്ധ്യങ്ങൾക്കിടയിലും മലയാളികൾ ഒരുമയോടെ ഉയർ ത്തിപ്പിടിക്കുന്ന ഒരു സങ്കല്പമുണ്ട് - മാവേലിനാട്. 

അസുരനായ, മാനുഷരെല്ലാവരെയും ഒന്നുപോലെ കാണുന്ന മാവേലിയാണ് നമ്മുടെ ഓണത്തിന്റെ അടിസ്ഥാനം.

'ഒന്നേ കാൽ കോടി മലയാളികൾ' എന്ന ലേഖനത്തിൽ ഇ .എം.എസ് എങ്ങനെയാണ് മാവേലിനാട് - വർഗ്ഗവ്യത്യാസമില്ലാത്ത ഒരു സമൂഹം മലയാളികളുടെ ഭാവനയിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നത് എന്ന് പറയുന്നുണ്ട്.

അതുതന്നെയാണ് കേരളത്തിൻ്റെ എന്നത്തെയും മാതൃക- ജാതിമതവർഗ്ഗ വ്യത്യാസങ്ങളില്ലാതെ സമത്വപൂർണവും ഐശ്വര്യസമൃദ്ധവുമായ ഒരു കാലത്തിന്റെ പ്രതീക്ഷ നമ്മളെപ്പോഴും ഉയർത്തിപ്പിടിക്കുന്നു- അതിനായി ശ്രമിക്കുന്നു.

പരസ്പരവിശ്വാസവും സ്നേഹബഹുമാനങ്ങളും പുലരുന്ന സമത്വസുന്ദരമായ മാവേലിനാടിനായുള്ള ആഹ്വാനമാണ് ഓരോ ഓണാഘോഷവും. 

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.


whatsapp-image-2025-09-04-at-22.53.06_7b521aff

തെരുവിന്റെ മക്കൾക്ക്

ഓണക്കോടിയും സദ്യയും നൽകി

തലശ്ശേരി:സ്നേഹ തണൽ ഫൗഡേഷനും കണ്ണൂർ സി.ആർ.പി.എഫ്. ക്യൂട്ടായ്മയും കൈകോർത്ത്

തെരുവിൻ്റെ മക്കൾക്ക് വയർ നിറയെ ഒണസദ്യയും മനംനിറയെ ഓണകോടിയും എന്ന ഒന്നാഘോഷ പരിപാടിയും തലശേരി സംഗമം ഓഡിറ്റോറിയത്തിൽസി.ആർ.പി.എഫ്. റിട്ട: ഓഫീസർ സി.പ്രദിപ് ഉദ്ഘാടനം ചെയ്തു. വി.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. നൂറിൽ അധികം ആളുകൾക്ക് ഓണകോടി വിതരണം സ്വാമി അഗസ്റ്റീൻ നിർവഹിച്ചു ഫാദർ തോമസ് കത്തീട്രൽ പള്ളി വികാരി ' ഷർഫുദിൻ ഖാസി' റോട്ടറി പ്രസി സി.വി. കൃഷ്ണകുമാർ 'സ്നേഹത്തണൽ ഫൗണ്ടേഷൻ ട്രഷറർ എൻ.ഹരിദാസ് ഫൗണ്ടേഷൻ സെക്രട്ടരി : വിമൽ എന്നിവർ പങ്കെടുത്ത ചടങ്ങിൽ 'ചെയർമാൻ ബാബു പാറാൽ സ്വാഗതം പറഞ്ഞു തുടർന്ന് വിഭവ സമർ ദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു


ചിത്രവിവരണം:ഓണകോടി വിതരണം സ്വാമി അഗസ്റ്റീൻ നിർവഹിച്ചു


asdf

ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി.

മാഹി:പന്തക്കൽ മാടാച്ചേരി കൃഷ്ണയിൽ ലക്ഷ്മിക്കുട്ടിയമ്മ ( 90 )നിര്യാതയായി. ഭർത്താവ്: പരേതനായ കീരികണ്ടിയിൽ ശേഖരൻ അടിയോടി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, കുഞ്ഞനന്ദൻ, ഓമന, രവീന്ദ്രൻ, ഗൗരി. പരേതനായ നാരായണൻ.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI