
പണക്കൊഴുപ്പിൽ
ഓണം മുങ്ങി പോകുന്നു
:എം.മുകുന്ദൻ
മാഹി. നാട്ടു നൻമയുടെ പൂക്കൾ വിരിഞ്ഞ ഒരു കാലം നമുക്കുണ്ടായിരുന്നുവെന്നും, ഇല്ലായ്മകൾക്കിടയിലും മനം നിറയുന്ന ഒരു മാവേലിക്കാലം ഇന്നും നമ്മുടെ ഓർമ്മകളിൽ മായാതെ കിടപ്പുണ്ടെന്നും,വറുതികാലത്തും
ഓണം വരുമ്പോൾ വീട്ടിലെ വളർത്തു പൂവൻകോഴിയെ അറയ്ക്കുന്ന ഒരു കാലവും നമുക്കുണ്ടായിരുന്നുവെന്നും വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ അഭിപ്രായപ്പെട്ടു.
മാഹി സി.എച്ച്. സെന്ററിന്റെ ആഭിമുഖ്യത്തിൽ കോ- ഓപ്പ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നഓണാഘോഷ പരിപാടിയിൽ മുഖ്യഭാഷണം നടത്തി ഓണക്കാല സ്മരണകൾ പങ്കു വെക്കുകയായിരുന്നു മുകുന്ദൻ
നാട്ടു നൻമയുടെ ഓണം ഇന്ന് പണക്കൊഴുപ്പിൽ മുങ്ങിപ്പോവുകയാണ്.
മാറിയ കാലത്തെ നിരയ്ക്കാത്ത ജീവിത രീതികളും, ഭക്ഷണക്രമങ്ങളും അകാലത്തിൽമനുഷ്യരെ ഇല്ലാതാക്കുകയാണെന്ന് മുകുന്ദൻ പറഞ്ഞു.
സെന്റർ പ്രസിഡണ്ട് എ.വി. യൂസഫിന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. നാല് വർഷം മുമ്പ് മയ്യഴിക്കാർക്ക് നൽകിയ വാഗ്ദാനങ്ങളുടെ 99 ശതമാനവും ഇതിനകം നിറവേറ്റാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് എം എൽ എ പറഞ്ഞു.

പൊലീസ് സർക്കിൾ ഇൻസ്പക്ടർഅനിൽകുമാർ പി എ ,മിംസ് ഡയറക്ടർ എഞ്ചിനീയർ അബ്ദുറഹ്മാൻ,ബഷീർ കൈതാങ്ങ് പെരിങ്ങാടി ,
ഇ കെ മുഹമ്മദലി,ടി കെ വസീം,ചാലക്കര പുരുഷു
റംല ടീച്ചർ,ഹനീഫ ചമ്പാട് , എ.വി. അൻസാർസംസാരിച്ചു.
സിന്ദൂർ ഓപ്പറേഷൻ പോരാളി ടി.പുഷ്പരാജിനേയും മുതിർന്ന ജീവകാരുണ്യ പ്രവർത്തകൻ അസീസ് ഹാജിയേയും ചടങ്ങിൽ ആദരിച്ചു.
ചിത്രവിവരണം: വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ മുഖ്യഭാഷണം നടത്തുന്നു.

ന്യൂ മാഹി ആരോഗ്യ ഉപ കേന്ദ്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു
ന്യൂമാഹി: പെരിങ്ങാടി മങ്ങാട് നിർമ്മിക്കുന്ന ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഉപ കേന്ദ്രത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീറിന്റെ എംഎൽഎ ഫണ്ടിൽ നിന്നും 93.20 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്. പെരിങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കൈത്താങ്ങ് പെരിങ്ങാടി സംഘടനയുടെ പ്രഥമ ചെയർമാനും ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ മുൻ ഭരണസമിതി അംഗവുമായരുന്ന പരേതനായ എസ്.കെ. മുഹമ്മദിന്റെ സ്മരണാർത്ഥം ആരോഗ്യ ഉപകേന്ദ്രം നിർമ്മിക്കുന്നതിന് വേണ്ടി പഞ്ചായത്തിന് വിട്ടു നൽകിയ ഭൂമിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയുടെ കോൺക്രീറ്റിംഗ് പ്രവൃത്തി ഇന്നലെ പൂർത്തീകരിച്ചു. സെപ്റ്റംബർ മാസം അവസാനത്തോടെ ബാക്കി പ്രവൃത്തികൾ പൂർത്തീകരിച്ച് ഒക്ടോബർ മാസം ഉദ്ഘാടനം നിർവഹിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചിത്രവിവരണം: നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടം

വൃദ്ധസദനത്തിലേക്ക് പാത്രങ്ങൾ നൽകി.
മാഹി: ചൂടിക്കോട്ട തുഷാര ആർട്ട്സ് & സ്പോട്സ് ക്ലബ്ബ്, മാഹി വൃദ്ധസദനത്തിലേക്ക് ആവശ്യമുള്ള പാത്രങ്ങൾ നൽകി.ക്ലബ്ബ് സിക്രട്ടറി അനീഷൻ കാളാണ്ടി പാത്രങ്ങൾ ജീവനക്കാരൻ സുകുമാരന് കൈമാറി.വൈസ് പ്രസിഡന്റ് ഗീരീഷ് പൂഴിയിൽ, പ്രദീപ് കളത്തിൽ , രജീഷ് , പി പി റിയാസ് മാഹി സംബന്ധിച്ചു.
ചിത്ര വിവരണം:സിക്രട്ടറി അനീഷൻ കാളാണ്ടി പാത്രങ്ങൾ കൈമാറുന്നു.

രാജേഷ് നിര്യാതനായി.
മാഹി : ഇടയിൽ പീടിക കല്ലുള്ള പറമ്പത്ത് രാജേഷ് (43- ചാച്ചൂട്ടി) നിര്യാതനായി.
അനന്തൻ്റെയും ജാനകിയുടെയും മകനാണ്. സഹോദരങ്ങൾ: രമ, രമേശൻ, രജിതൻ, രജനി , രതിക, രമണി.

മുല്ലോളി കുമാരൻ നിര്യാതനായി .
മാഹി:തെക്കെ പന്ന്യന്നൂർ ശ്രീനാരായണ മന്ദിരത്തിന് സമീപം
മുല്ലോളി കുമാരൻ (82) നിര്യാതനായി .
തലശ്ശേരി വെസ്റ്റേൺ ഹോട്ടർ മാനേജിങ്ങ് പാർട്ടനർ ആയിരുന്നു.പരേതേരായ കൃഷ്ണൻ, മാത എന്നിവരുടെ മകൻ.
ഭാര്യ: ശാന്ത.മക്കൾ:പ്രശാന്ത്,പ്രജീഷ,പ്രീഷ മരുമക്കൾ:
പ്രശാന്ത് പന്തക്കൽ,ബിബിൻ ചോനാടം.സഹോദരങ്ങൾ:
നാണു (മദ്രാസ്)ശാരദ ,ജാനുരോഹിണി (ബോബെ)
ശ്രീമതി (കോഴിക്കോട്)വസന്ത ,ലീല.പരേതയായ യശോദ ,
പി.ആർ.ടി.സി: മാഹി - പുതുച്ചേരി റൂട്ടിൽ സ്പെഷ്യൽ ബസ്സുകൾ സർവ്വീസ് നടത്തും
മാഹി:ഓണം പ്രമാണിച്ച് പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സ്പെഷൽ ബസ്സുകൾ സെപ്തംബർ 3, 4, 6, 7 തീയ്യതികളിൽ മാഹി - പുതുച്ചേരി റൂട്ടിൽ സർവ്വീസ് നടത്തും. സെപ്തംബർ 3, 6 തീയ്യതികളിൽ പുതുച്ചേരിയിൽ നിന്ന് വൈകുന്നേരം 7 മണിക്ക് മാഹിയിലേക്കും തിരിച്ച് 4, 7 തീയ്യതികളിൽ മാഹിയിൽ നിന്ന് വൈകുന്നേരം 5 മണിക്ക് പുതുച്ചേരിയിലേക്കും യാത്ര പുറപ്പെടും. യാത്രകാർക്ക് ഓൺലൈനായി www.prtc.in എന്ന bus India സൈറ്റ് വഴിയും ഓഫിസിൽ നിന്നും നേരിട്ടും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

ഭിന്ന ശേഷിക്കാരെയും കാഴ്ച പരിമിതിയുള്ളവരെയും ചേർത്തു പിടിച്ചു കതിരൂർ ബേങ്കിന്റെ ഓണാഘോഷം
കതിരൂർ: സർവ്വീസ് സഹകരണ ബാങ്ക് കതിരൂർ, പിണറായി,എരഞ്ഞോളി എന്നീ പഞ്ചായത്തുകളിലെ ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്കും ബാങ്ക് പരിധിയിലെ കാഴ്ച പരിമിതിയുള്ളവർക്കും ഓണക്കിറ്റ് വിതരണവും ഓണസദ്യയും ഒരുക്കി വേറിട്ട രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. നൂറുകണക്കിന് പരസഹായം ആവശ്യമുള്ളവരുടെ ഒത്തുകൂടലായി ഇത് മാറി. ദിൻക്കർ മോഹൻദാസ്,കുട്ടാപ്പു കതിരൂർ, കുമാരി നിതശ്രീ അനൂപ് എന്നിവരും ബാങ്ക് ജീവനക്കാരും ഒരുക്കിയ കലാപരിപാടികൾ അരങ്ങേറി. ബാങ്ക് ജീവനക്കാർ പാചകം ചെയ്ത് കൊണ്ടുവന്ന വിഭവങ്ങൾ ഉൾക്കൊണ്ട ഓണസദ്യയാണ് ഒരുക്കിയത്. ബാങ്ക് ഹാളിൽ നടന്ന ചടങ്ങ് ജോയിന്റ് രജിസ്ട്രാർ ഇൻചാർജ് എം.കെ സൈബുന്നിസ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷനായി. അസിസ്റ്റൻറ് രജിസ്ട്രാർ തലശ്ശേരി. പി രാജേഷ്, ബീന ഇ.ഡി,. രമ്യ കെ, . വിനീഷ കെ.സി, കെ.സുരേഷ് സംസാരിച്ചു. സെക്രട്ടറി പി സുരേഷ് സ്വാഗതവും ഡയറക്ടർ . ഏ.വി ബിന നന്ദിയും പറഞ്ഞു.
പതിനഞ്ച് വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഉത്തരമേഖല മത്സരം : വയനാടിനും കോഴിക്കോടിനും ജയം.
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 15 വയസിന് താഴെയുളള പെൺകുട്ടികളുടെ ഉത്തര മേഖല ടൂർണ്ണമെൻറിൽ രാവിലെ നടന്ന മത്സരത്തിൽ വയനാട് മലപ്പുറത്തെ 21 റൺസിന് പരാജയപ്പെടുത്തി. മഴ കാരണം 12 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വയനാട് 3 വിക്കറ്റ് നഷ്ടത്തിൽ 60 റൺസെടുത്തു. എം ധനുഷ്യ 21 റൺസെടുത്തു. മറുപടിയായി മലപ്പുറം 6 വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എടുത്തു. ഉണ്ണിമായ കെ മഹേഷ് 3 വിക്കറ്റുകൾ വീഴ്ത്തി.
ഉച്ചയ്ക്ക് ശേഷം നടന്ന മത്സരത്തിൽ കോഴിക്കോട് 30 റൺസിന് കാസറഗോഡിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത വയനാട് നിശ്ചിത 25 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എടുത്തു. അഞ്ജലി സുകുമാർ 33 റൺസും ലക്ഷ്മി കല്യാണി 32 റൺസും എടുത്തു. മറുപടിയായി കാസർഗോഡ് 15.2 ഓവറിൽ 92 റൺസിനു എല്ലാവരും പുറത്തായി. കൃഷ്ണവേണി 46 റൺസ് എടുത്തു. ലക്ഷ്മി കല്യാണി 5 വിക്കറ്റുകൾ വീഴ്ത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group