നംഷീദും മൊഹസിനും ഇന്ത്യൻ ടീമിൽ

നംഷീദും മൊഹസിനും ഇന്ത്യൻ ടീമിൽ
നംഷീദും മൊഹസിനും ഇന്ത്യൻ ടീമിൽ
Share  
2025 Aug 29, 11:35 PM
PAZHYIDAM
mannan

നംഷീദും മൊഹസിനും ഇന്ത്യൻ ടീമിൽ


തലശ്ശേരി:സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 4 വരെ ശ്രീലങ്കയിൽ നടക്കുന്ന ഇൻഡോർ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് കണ്ണൂർ ജില്ലക്കാരായ നംഷീദ് വയപ്പ്രത്തും മൊഹസിൻ നടമ്മലും തെരഞ്ഞെടുക്കപ്പെട്ടു.9 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണ്ണമെൻറ് ലോക ഇൻഡോർ ക്രിക്കറ്റ്ഫെഡറേഷനാണ്നടത്തുന്നത്.ഇന്ത്യ,ഓസ്ട്രേലിയ,ന്യൂസിലാന്റ്,ശ്രീലങ്ക,സൗത്ത് ആഫ്രിക്ക,ഇംഗ്ലണ്ട്, യു എസ് എ,യു എ ഇ ,സിംഗപ്പൂർ എന്നീ ടീമുകൾ റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ ഏറ്റുമുട്ടും.പോയിൻറ് നിലയിൽ ഏറ്റവും മുന്നിലുള്ള നാല് ടീമുകൾ പ്ലേഓഫിൽ മത്സരിക്കും. 2022 ൽ ഓസ്ട്രേലിയയിൽ നടന്ന വേൾഡ് കപ്പിൽ ഇരുവരും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.അന്ന് പ്ലേ ഓഫിൽ ന്യൂസിലാന്റിനോട് പരാജയപ്പെട്ട ഇന്ത്യ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.ഓസ്ട്രേലിയയാണ് അന്ന് ചാമ്പ്യന്മാരായത്. 8 ഓവർ വീതമാണ് മൽസരങ്ങൾ.ഇന്ത്യൻ ടീമിൻറ പരിശീലന ക്യാമ്പ് സെപ്റ്റംബർ 10 മുതൽ 23 വരെ ബാംഗ്ലൂരിൽ നടക്കും.ദൈവിക് റായിയാണ് ഇന്ത്യൻ ക്യാപ്റ്റൻ. 


2022 ൽ ഓസ്ട്രേലിയയിൽ നടന്ന വേൾഡ് കപ്പിൽ 19 വിക്കറ്റ് വീഴ്ത്തി നംഷീദ് ആ ടൂർണ്ണമെൻറിലെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായി.വലം കൈയ്യൻ ടോപ് ഓർഡർ ബാറ്ററും വലം കൈയ്യൻ പേസ് ബൗളറുമാണ് നംഷീദ്.

കണ്ണൂർ മുഴപ്പിലങ്ങാട് മൊയ്തുപാലത്തിനടുത്ത് ഗ്രീഷ്മത്തിൽ എൻ ഇസ്മായിലിൻറേയും വി ഖദീജയുടേയും മകനായ നംഷീദ് തലശ്ശേരിയിൽ സാൻ സ്പോർട്സ് എന്ന് സ്പോർട്സ് കടയുടെ ഉടമയാണ്.ടി സി അഫ്രീന റസ്മി ഭാര്യയും സിദാൻ, മെഹ്സ എന്നിവർ മക്കളാണ്.


വലം കൈയ്യൻ ടോപ് ഓർഡർ ബാറ്ററും വലം കൈയ്യൻ പേസ് ബൗളറുമായ മൊഹസിൻ നല്ല ഒരു വിക്കറ്റ് കീപ്പർ കൂടിയാണ്. മുൻ കണ്ണൂർ യൂണിവേഴ്സിറ്റി ബാസ്ക്കറ്റ് ബോൾ,ഹോക്കി,ഹാൻഡ്ബോൾ ടീമംഗമായിരുന്ന മൊഹസിൻ നടമ്മൽ മേലൂർ പാറപ്രം ബൈത്തുൽ ഫാത്തിമയിൽ പി പി മൊയ്തുവിൻറേയും ഹസീനയുടേയും മകനാണ്.ദുബായ് എ ജി എസ് ലോജിസ്റ്റിക്സിൽ ട്രാൻസ്പോർട്ട് കോ ഓർഡിനേറ്ററായി ജോലി ചെയ്യുകയാണ് ബിരുദധാരിയായ മൊഹസിൻ.


whatsapp-image-2025-08-29-at-22.47.48_242777b0

ന്യൂ മാഹിയിൽ ജെൻഡർ ചാമ്പ്യൻസ് സംഗമം സംഘടിപ്പിച്ചു


ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും ജെൻഡർ റിസോഴ്സ് സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ന്യൂ മാഹി മലയാള കലാഗ്രാമത്തിൽ വച്ച് ജെൻഡർ ചാമ്പ്യൻസ് സംഗമം സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. വിജയൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും വിവിധ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത ജെൻഡർ ചാമ്പ്യന്മാരായ വനിതകളെ ചടങ്ങിൽ വച്ച് ആദരിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എസ്. ഷർമിള, പഞ്ചായത്ത് സെക്രട്ടറി കെ.എ. ലസിത, കുടുംബശ്രീ സർവീസ് പ്രൊവൈഡർ ദർശന ദാമോദരൻ, സിഡിഎസ് ചെയർപേഴ്സൺ കെ.പി. ലീല, കമ്മ്യൂണിറ്റി വിമൻ കൗൺസിലർ ഷെജി രഞ്ജിത്ത് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ കെ. ഷീബ, കെ.പി. രഞ്ജിനി, ശഹദിയ മധുരിമ, ടി.എ. ഷർമിരാജ്, കെ. വത്സല, കുടുംബശ്രീ മെമ്പർ സെക്രട്ടറി എം. അനിൽകുമാർ എന്നിവർ സംബന്ധിച്ചു ആദരിക്കപ്പെട്ട ജെൻഡർ ചാമ്പ്യന്മാർ

റസിയ ലത്തീഫ് മികച്ച സംരംഭകയും സാമൂഹ്യപ്രവർത്തകയും അതിലുപരി പ്രൊഫഷണൽ ഷെഫ് കൂടിയായ വനിത.

എം.വി. അനിത പഴയകാല നാടകങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രി, കുടുംബശ്രീയുടെ സജീവ പ്രവർത്തകയും പൊതുപ്രവർത്തകയും കൂടിയാണ്.

എ.കെ. വസന്ത ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ മുൻ ഭരണസമിതി അംഗം, പൊതുപ്രവർത്തനരംഗത്ത് കഴിവ് തെളിയിച്ച വ്യക്തിത്വം, കുടുംബശ്രീയുടെ സജീവപ്രവർത്തകയും സാമൂഹ്യപ്രവർത്തകയും കൂടിയാണ്.

എൻ. വിനോദിനി കാർഷിക മേഖലയിൽ മിന്നും പ്രകടനം കാഴ്ചവെച്ച വനിത, ചെടികൾ നട്ടുവളർത്തി സ്വന്തമായി നഴ്സറികൾ നിർമിച്ച് അതിജീവിച്ച വ്യക്തിത്വത്തിന് ഉടമ .

സി.വി. രഞ്ജിനി ആരോഗ്യമേഖലയിൽ സജീവപ്രവർത്തക, 10 വർഷത്തിന് മേലെ ആശാവർക്കരായി തുടരുന്ന വനിത.

എ.പി. കോമളവല്ലി - കാർഷിക മേഖലയിൽ മിന്നും വിജയം കൈവരിച്ച വ്യക്തിത്വം, പൊതുരംഗങ്ങളിൽ സജീവപ്രവർത്തകയും കുടുംബശ്രീ അംഗവുമാണ്.

ആർ. ആതിര മികച്ച യുവ കവയത്രി, മാതൃഭൂമി വിഷുപ്പതിപ്പ് കവിത പുരസ്കാരം, മികച്ച കലാലയ കവിക്കുള്ള എ എൻ പ്രദീപ്കുമാർ അനുസ്മരണ പുരസ്കാരം, കൈപ്പട സാഹിത്യ പുരസ്കാരം, വിനീത സ്മൃതി പുരസ്കാരം തുടങ്ങിയ നിരവധി സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ച അതുല്യ പ്രതിഭ. ഇപ്പോൾ കുഞ്ഞിമംഗലം ജിഎച്ച്എസ്എസ് സ്കൂളിൽ അധ്യാപികയാണ്.

പി. അനാമിക കായിക മേഖലയിൽ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച വ്യക്തിത്വത്തിന് ഉടമ, ജർമ്മനിയിൽ വച്ച് നടന്ന വേൾഡ് യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ അംഗമാകാൻ സാധിച്ചു.

പി. രാധ- ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ മുൻ വൈസ് പ്രസിഡൻ്റ്, സാമൂഹ്യപ്രവർത്തക, കുടുംബശ്രീയിലെ അംഗം എന്നീ നിലകളിൽ പ്രശസ്തി നേടിയ വനിത.

എം.പി. മേഘ അക്കാദമി തലത്തിലും പ്രൊഫഷണൽ രംഗത്തും കഴിവ് തെളിയിച്ച അതുല്യപ്രതിഭ, അണ്ടർ 19 വിമൻസ് കേരള ക്രിക്കറ്റ് സ്റ്റേറ്റ് ടീം ബിസിസിഐ മാച്ചിൽ പങ്കെടുത്തു, ജൂനിയർ ഗേൾസ് നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു, ഫിസിയോതെറാപ്പിസ്റ്റായി പ്രവർത്തിക്കുന്ന പ്രതിഭ.

റിഥി സുധീർ സ്കൂൾ ജീവിതം തൊട്ട് കലാപരമായ തൻറെ കഴിവുകളിൽ പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിത്വം, സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം, എസ്എൻഡിപി സ്റ്റേറ്റ് കലോത്സവത്തിൽ ഗ്രൂപ്പ് ഡാൻസിനത്തിൽ ഒന്നാം സ്ഥാനം, വസന്തോത്സവത്തിൽ നാഷണൽ ലെവൽ കുച്ചിപ്പുടി മത്സരത്തിൽ ഒന്നാം സ്ഥാനം, 2023ലെ കേരളോത്സവത്തിൽ ജില്ലാതലത്തിൽ കുച്ചിപ്പുടി ഭരതനാട്യം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ അതുല്യ പ്രതിഭ.

എം.ടി. ശാരദ മുതിർന്ന കുടുംബശ്രീ അംഗം, ആദ്യകാല തൊഴിലുറപ്പ് തൊഴിലാളി കൂടി ആയിരുന്നു. ആദരിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയ അംഗം. 84 വയസ്സുകാരി

whatsapp-image-2025-08-29-at-22.19.37_9440152f

നവീകരിച്ച എക്സിക്യൂട്ടീവ്

ലോഞ്ചിന്റെ ഉദ്ഘാടനം


തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നവീകരിച്ച എക്സിക്യൂട്ടീവ് ലോഞ്ചിന്റെ ഉദ്ഘാടനം കണ്ണൂർ ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ പിയൂഷ് നമ്പൂതിരിപ്പാട് നിർവഹിച്ചു.

പ്രസിഡന്റ് ഇൻ ചാർജ്ജ് കണ്ടോത്ത് ഗോപി അധ്യക്ഷത വഹിച്ചു

കെ പി സാജു, ഡോക്ടർ രഞ്ജിത്ത് രാമകൃഷ്ണൻ, ബെന്നി ജോസഫ് ദീപു മാവിലായി മിഥുൻ മാറോളി പ്രസംഗിച്ചു.

അഡ്വ. സി,ജി അരുൺ, അഡ്വ. കെ ശുഹൈബ്, സുശീൽ ചന്ദ്രോത്ത്,എ.വി ശൈലജ, ഡോക്ടർ പി വി രഞ്ജിത്ത് മുതലായവർ സംബന്ധിച്ചു.


അഷ്ടമംഗല പ്രശ്‌നം

ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്‌നം നടത്തുന്നു.

17 വർഷത്തിന് ശേഷം നടത്തുന്ന അഷ്ടമംഗല പ്രശ്‌നം

 2025 ആഗസ്‌ത്‌ 30,31 തീയ്യതികളിലാണ് നടത്തുന്നത്.

മുഖ്യദൈവജ്ഞൻ ജ്യോതിഷരത്നം വി സോമൻ പണിക്കർ ഓരി, കിഴക്കുപുറം

സഹദൈവജ്ഞൻ കെ.ശശിധരൻ പണിക്കർ തൃക്കരിപ്പൂർ ആണ്

ആഗസ്‌ത്‌ 30 നുകാലത്ത് 9 മണിക്ക് അഷ്ടമംഗല പ്രശ്‌നം ആരംഭിക്കും

വാക്ക്-ഇൻ ഇൻറർവ്യൂ രണ്ടിന്

മാഹി:പി എം ശ്രീ കേന്ദ്രീയ വിദ്യാലയ മാഹിയിൽ ഒഴിവുള്ള ഒരു മലയാളം ഇൻസ്ട്രക്ടർ തസ്തികയിലേക്ക് സെപ്റ്റംബർ 2-ന് വാക്ക്-ഇൻ ഇൻറർവ്യൂ നടത്തുന്നു. വിഷയത്തിൽ ബിരുദവും ബി.എഡ് യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും കോപ്പികളുമായി കാലത്ത് 10 മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ

ഗിനീഷ് കുമാർ അറിയിച്ചു.


vbvb

ഷറഫുദ്ദീൻ നിര്യാതരായി

തലശ്ശേരി: തലശ്ശേരി എസ് എസ് റോഡിൽ നാലു പുരക്കൽ ഷറഫുദ്ദീൻ (73) പത്തനംതിട്ട ഷരോവറിൽ നിര്യാതരായി

പരേതരായ പയ്യേരി അബൂബക്കർ എഞ്ചിനീയറുടെയും നാലുപുരക്കൽ ഫാത്തിമ (പാത്തുട്ടി) യുടേയും മകനാണ്

ഭാര്യ: സീനത്ത് ബീവി (പത്തനംതിട്ട )

മക്കൾ: ഷറഫറാസ് (പത്തനംതിട്ട), ഷഹനാസ് (അബൂദാബി) , ഷിറോസ് (ദുബായ്), ജാമാതാക്കൾ: സുറുമി , ജമാൽ ( അബൂദാബി)

സഹോദരങ്ങൾ: ആരിഫ, ജമീല, താജുന്നീസ്സ ( പരേത ), ഷംസുദ്ദീൻ (പരേതൻ)


capture_1756489787

ഷറഫുദ്ദീൻ നിര്യാതരായി


മാഹി- ചെമ്പ്ര രമാലയം പമ്പ് ഹൗസ് - അലങ്കാർ ഹൗസിന് സമീപം പരേതനായപി.സി.സി. കൃഷ്ണൻ്റെ ഭാര്യ കമല (85) നിര്യാതയായി.

മക്കൾ:

സ്മിത, ഷാജി മരു മക്കൾ: സുമേദ്, ജിഷ

സഹോദരങ്ങൾ:

സുശീല, വനജാക്ഷി, അംബുജാക്ഷി

പരേതരായ സുലോചന, സത്യഭാമ, സുകുമാരൻ .

സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് ചെമ്പ്രയിലുള്ള വീട്ടുവളപ്പിൽ നടക്കും.


whatsapp-image-2025-08-29-at-22.18.28_5d0ed1f0

ഗണിത ശില്പശാല നടത്തി


തിരുവങ്ങാട് : ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യുപി സ്കൂളിൽ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ

 ഗണിത ശില്പശാല നടത്തി. സഹദേവൻ മാസ്റ്റർ ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ ഗിരീഷ് ബാബു അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് പി.സി.നിഷാന്ത് കെ.വിജിഷ. സംസാരിച്ചു



ചിത്രവിവരണം:ഗണിത ശില്പശാലയിൽ പങ്കെടുത്തവർ


whatsapp-image-2025-08-29-at-22.18.16_b7e65abc

ചെണ്ടുമല്ലിപ്പൂവ് വിളവെടുപ്പ് നടത്തി

ഓണത്തിന് ഒരു വട്ടിപ്പൂവ് പദ്ധതി പ്രകാരം തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ വനിതാ ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി വടക്കുമ്പാട് പതിനാറാം വാർഡ് കമ്മ്യൂണിറ്റി ഹാൾ നക്ഷത്ര കുടുംബശ്രീ കൃഷി ചെയ്ത ചെണ്ടുമല്ലിപ്പൂവ് വിളവെടുപ്പ് നടത്തി.സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ.വസന്തൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.എം.സുരേന്ദ്രൻ, എം.വൽസൻ, പി.മുകുന്ദൻ, എം.യമുന, ടി.പി.ഷൈമ,പാലേരി രവി എന്നിവർ സംസാരിച്ചു. മുപ്പത് സെൻ്റ് സ്ഥലത്ത് ചെണ്ടുമല്ലിക്ക് പുറമെ വാഴ,മരച്ചീനി എന്നിവയും കൃഷി ചെയ്യുന്നുണ്ട്.


തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ ഓണത്തിന് ഒരു വട്ടിപ്പൂവ് പദ്ധതി പ്രകാരം ചെണ്ടുമല്ലിപ്പൂവിളവെടുപ്പ് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-08-29-at-22.18.08_d04c8189

ചാലക്കര പള്ളൂർ റോഡിൽ ട്രാൻസ്ഫോർമർ പൊട്ടിവീണു വൻ ദുരന്തം ഒഴിവായി. രാത്രിയിലും വൈദ്യുതി പുന:സ്ഥാപിക്കാനുള്ള ശ്രമം നടന്നു വരുന്നു.


samudra---copy
manna-firs-page-shibin
MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam