
ഓണ സന്ദേശഘോഷയാത്ര നടത്തി
മാഹി.. ശ്രീനാരായണ ബി.എഡ്. കോളജ്, ശ്രീനാരായണ ടീച്ചേർസ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ഡോ:എൻ.കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ: എം.പി.രാജൻ, എൻ.കെ കമലാവതി,,പള്ള്യൻ പ്രമോദ്, ചാലക്കര പുരുഷു, ആശംസകൾ നേർന്നു.
നഗരത്തിൽ നടന്ന ഘോഷയാത്രയിൽ കേരളീയവേഷമണിഞ്ഞ അദ്ധ്യാപക പരിശീലന വിദ്യാർത്ഥികൾ അണിചേർന്നു.
ശിങ്കാരിമേളം, മാവേലി, പുലിക്കളി, എന്നിവ കൊഴുപ്പേകി.
കോളജ് യൂണിയൻ ചെയർമാൻ എ.ആർ രോഹിത്ത് നേതൃത്വം നൽകി. ഓണ സദ്യയും വിവിധ കലാപരിപാടികളും അരങ്ങേറി.
ചിത്രവിവരണം: മാഹി നഗരത്തിൽ നടന്ന ഓണ സന്ദേശഘോഷയാത്ര.


കാവുകളിലെ താന്ത്രികാവകാശം ജാതിവ്യവസ്ഥയുടെ പുനരവതാരം
: ടി.കെ. ഡി
തലശ്ശേരി:കാവുകളിലെ താന്ത്രികാവകാശം ജാതിവ്യവസ്ഥയുടെ പുനരവതാരമെന്ന് പ്രമുഖ ശ്രീനാരായണിയ ദാർശനികനും സാഹിത്യകാരനും പ്രഭാഷകനുമായ ടി കെ ഡി മുഴപ്പിലങ്ങാട് അഭിപ്രായപ്പെട്ടു. ജാതി വ്യവസ്ഥയും, സവർണ്ണാവർണ്ണ ഭേദങ്ങളും അവസാനിച്ചുവെന്ന് പറയുമ്പോഴും,
പിന്നോക്ക വിഭാഗത്തിൽ പ്പെട്ടവരുടെ കാവുകളിൽ ഇന്നും താന്ത്രീകവകാശം നമ്പൂതിരി കുടുംബങ്ങളിലെ നമ്പൂതിരികൾക്കാക്കണമെന്നത് ജാതി വ്യവസ്ഥയുടെ പുനരവതാരമാണ്. മഹാത്മ അയ്യങ്കാളിയുടെ ജന്മദിനത്തിൽ ജവഹർ കൾച്ചറൽ ഫോറം -തലശ്ശേരി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
മതപരവും ജാതീയവുമായ അനാചാരങ്ങൾ പല രംഗങ്ങളിലും ഇന്നും പുനർജനിക്കുകയാണെന്നും ഇതിനെതിരെ പ്രബുദ്ധരായ കേരള ജനത ഒറ്റ കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നും ടി കെ ഡി കൂട്ടിചേർത്തു കെ.ശിവദാസൻ അദ്ധ്യക്ഷ്യത വഹിച്ചു. ടി.എം. സുധാകരൻ, തച്ചോളി അനിൽ, അഫ്സൽ പള്ളിത്താഴ ,ഷാനി ടി.കെ. കെ.പി. രൻജിത്ത് കുമാർ പി അശോക് കുമാർ കെ. പി. ജയരാജൻ പി. ഇമ്രാൻ ,സുബൈർ കെട്ടിനകം സംസാരിച്ചു- സലീം താഴെ കോറോത്ത് സ്വാഗതവും സുരേന്ദ്രൻ കൂവക്കാട് നന്ദിയും പറഞ്ഞു
ചിത്രവിവരണം: ടി.കെ.ഡി. മുഴപ്പിലങ്ങാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

പി.വി. പ്രേമബായ് അന്തരിച്ചു.
തലശ്ശേരി. ചൊവ്വ ഹൈസ്കൂൾ റിട്ട. അധ്യാപികയും വടകര ശ്രീനാരായണ ഹൈസ്കൂൾ മുൻ അധ്യാപികയുമായിരുന്ന കോണോർ വയൽ അഡ്വ. പി. ബാലഗംഗാധരൻ റോഡ് പ്രേംഗംഗയിൽ പി.വി. പ്രേമബായ് (87) അന്തരിച്ചു. ഭർത്താവ്. പരേതനായ അഡ്വ. പി. ബാലഗംഗാധരൻ. മകൻ. ബി. ജി.മഹേന്ദ്ര(ദുബായ്). മരുമകൾ. സവിത (ദുബായ് )
പി.ആർ.ടി.സി ഓണം സ്പെഷ്യൽ ബസ്സ്: സെപ്റ്റംബർ 3 ന് മാഹിയിലേക്കും 7 ന് പുതുച്ചേരിയിലേക്കും
മാഹി:ഓണം പ്രമാണിച്ച് പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സ്പെഷൽ ബസ്സുകൾ ഓടിക്കും. സെപ്തംബർ 3 ന് പുതുച്ചേരിയിൽ നിന്ന് വൈകുന്നേരം 7 മണിക്ക് മാഹിയിലേക്കും 7 ന് മാഹിയിൽ നിന്ന് വൈകുന്നേരം 5 മണിക്ക് പുതുച്ചേരിയിലേക്കുമാണ് യാത്ര പുറപ്പെടുക. 900 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. യാത്രക്കാർക്ക് ഓൺലൈൻ വഴി www.prtc.in എന്ന bus India സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
അപേക്ഷ ക്ഷണിച്ചു
മാഹി: കേന്ദ്ര യുവജനകാര്യ - കായിക മന്ത്രാലയത്തിനു കീഴിലുള്ള മാഹി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മേരാ യുവ ഭാരത് : ഓഫീസിലേക്ക് പാർട്ട് ടൈം സ്വീപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
18 വയസ്സ് മുതൽ 25 വയസ്സുവരെ പ്രായമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ആറ് മാസത്തേക്കാണ് നിയമനം. പ്രതിമാസം 6000 രൂപ വേതനം ലഭിക്കും. ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ നാല് മണിക്കുറാണ് ജോലി സമയം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സപ്തംമ്പർ 7ാം തിയ്യതിക്കു മുമ്പായി മാഹി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മേരാ യുവ ഭാരത് ഓഫീസിൽ നൽകേണ്ടതാണ്.
Mob : 9447752234
ഓണാരവം 2025: പൂക്കളമത്സരം തിരുവോണനാളിൽ
മാഹി: പുത്തലം ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാരവം സെപ്റ്റംബർ 6ന് ഉച്ചയ്ക്ക് 3 മണി മുതൽ പുത്തലം ക്ഷേത്രാങ്കണത്തിൽ വെച്ച് നടക്കും. ഓണാരവത്തിൻ്റെ ഭാഗമായി നടത്തുന്ന പൂക്കള മത്സരം (വീടുകളിൽ) സെപ്റ്റംബർ 5 ന് തിരുവോണനാളിൽ നടക്കും. പൂക്കള മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടെണ്ടതാണെന്ന് കൺവീനർ അറിയിച്ചു. ഫോൺ: 8281423696, 9037540795, 7907850551
റെയിൽവെ സ്റ്റേഷൻ റോഡ് കൂരിരുട്ടിൽ
മാഹി: മയ്യഴിയിലെ സുപ്രധാന റോഡായ റെയിൽവെസ്റ്റേഷൻ റോഡ് കൂരിരുട്ടിൽ.
ദേശീയ പാത മുതൽ മയ്യഴി അതിർത്തി വരെയുള്ള ഹൈമാസ്റ്റ്, ലോ മാസ്റ്റ് ലൈറ്റുകളാണ് കൂട്ടത്തോടെ കണ്ണടച്ചത്. മഴക്കാലം കൂടിയായതിനാൽ കൂരിരുട്ടിലുമായി. ലൈറ്റ് കത്തണമെങ്കിൽ പുതുചേരിയിൽ നിന്ന് വിദഗ്ധർ എത്തണമെന്നാണറിയുന്നത്.
ശാന്ത) നിര്യാതയായി
മാഹി:പെരിങ്ങാടി ശ്രീ വാണുകണ്ട കോവിലകം ഭഗവതീ ക്ഷേത്രത്തിന് സമീപം ചുണ്ടർ കണ്ടിയിൽ ശാന്ത (73) നിര്യാതയായി. പരേതരായ കൂട്ടേന്റവിട അനന്തൻ്റെയും നാണിയുടെയും മകളാണ്.
ഭർത്താവ്: പരേതനായ ഇ.രാജൻ (വിമുക്തഭടൻ)
മക്കൾ: റീജ, റൂബിന, പരേതനായ രജീഷ്. മരുമക്കൾ: സജിത്ത് (പോണ്ടിച്ചേരി), അനിൽ, ശ്രീന

മാഹിയിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക്.... ഇടനിലക്കാരില്ലാതെ
ചാലക്കരയ്ക്കും പള്ളൂരിനുമിടയിൽ ദേശീയപാതയിൽനിന്നും ,കുറ്റിയാടി തലശ്ശേരിറോഡിൽനിന്നും അര കിലോമീറ്റർ അകലെയുള്ള വീടും വീടിനോട് ചേർന്ന 19 .5 സെൻറ് സ്‌ഥലവും വിൽപ്പനയ്ക്ക്.
15 വർഷങ്ങൾക്ക് മുൻപ് 2250 സ്‌ക്വയർ വിസ്‌തൃതിയിൽ നിർമ്മിച്ച ആധുനിക സൗകര്യങ്ങളടങ്ങിയ വീട് . മുകളിലും താഴെയുമായിവിശാലമായ 5 കിടപ്പുമുറികൾ മറ്റ് അനുബന്ധ സൗകര്യങ്ങളും കാർപോർച്ചും മുറ്റവും എല്ലാം ചേർന്നത് വിൽപ്പനയ്ക്ക് .ആവശ്യക്കാർ ഇടനിലക്കാരില്ലാതെ +919446262229 എന്ന വാർട്സ്ആപ്പ് നമ്പറിൽബന്ധപ്പെടുക

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group