
മയ്യഴിയുടെ മുറ്റത്ത്
കർഷക സംഘത്തിന്റെ
പൂക്കളങ്ങൾ പുഞ്ചിരിക്കും
മാഹി: പതിവ് പോലെ ഇത്തവണയും ഓണ നാളുകളിൽ വീട്ടുമുറ്റങ്ങളെ വർണ്ണാഭമാക്കാൻ കർഷക സംഘത്തിന്റെ പൂപ്പാടം സജ്ജമായി.
കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടൊക്ക് ഓടത്തിനകം റോഡരികിലെ പൂപ്പാടത്തിൽ അഖിലേന്ത്യാ കിസാൻ സഭയുടെ വൈസ് പ്രസിഡൻ്റ് ഇ പി ജയരാജൻ പൂക്കളറുത്ത് വിളവെടുപ്പ് നടത്തി.ചെണ്ടു മല്ലി വാടാമല്ലി ഉൾപ്പെടെ ആറ് വ്യത്യസ്ത ഇനങ്ങളാണ് വിളവെടുത്തത്..
മനോഷ് പുത്തലം അധ്യക്ഷതവഹിച്ചു.
കർഷകസംഘം തലശ്ശേരി ഏരിയ സെക്രട്ടറി കാരായി ചന്ദ്രശേഖരൻ, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എം സി പവിത്രൻ ,സിപിഎം മാഹി ലോക്കൽകമ്മിറ്റി സെക്രട്ടറി കെ. പി നൗഷാദ് ,റിട്ട: കൃഷി ഡയറക്ടർ കെ പി ജയരാജൻ എന്നിവർ സംസാരിച്ചു.
കർഷകസംഘം മാഹി വില്ലേജ് സെക്രട്ടറി സി ടീ വിജീഷ് സ്വാഗതവും, പി.
രജിൽ നന്ദിയും പറഞ്ഞു
ചിത്രവിവരണം: ഇ.പി.ജയരാജൻ പൂകൃഷി വിളവെടുപ്പ് നടത്തുന്നു

മാഹി മേഖലാ ഗവ: ടീച്ചേർസ് അസോസിയേഷൻ്റെ വാർഷിക സമ്മേളനത്തിൽ നടന്ന വിരമിച്ച അംഗങ്ങളുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തവർ.

എം എ മഹമൂദ്, അനുസ്മരണ സംഗമം: ആഗസ്റ്റ് 31ന് ബാങ്ക് ഓഡിറ്റോറിയത്തിൽ
മാഹി.റീജിയണൽ ഐക്യ ജനാധിപത്യ മുന്നണി കമ്മിറ്റി യോഗം പാറക്കൽ ശിഹാബ് തങ്ങൾ സൗധ ത്തിൽ (സി.വി. സുലൈമാൻ ഹാജി കോൺഫ്രൻസ് ഹാളിൽ) യു ഡി എഫ് ചെയർമാൻ എം.പി.അഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്നു.
മുസ്ലിംലീഗിന്റെ ആദരണീയനായ നേതാവും,മത,സാമൂഹ്യ, സാംസ്കാരിക, രംഗത്ത് നിറസാന്നിധ്യവുമായിരുന്ന എം.എ.മഹമൂദ് സാഹിബിന്റെ അനുസ്മരണ സംഗമം.
ആഗസ്റ്റ് 31ന് വൈകുന്നേരം 3.30ന് മാഹി സർവീസ് കോ.ഓപ്പററ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചു.
പ്രസ്തുത സംഗമത്തിൽ യു.ഡി.എഫിന്റെ പ്രഗൽഭരായ നേതാക്കൾ സംസാരിക്കും
യോഗം രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
കെ.മോഹനൻ, സ്വാഗതം പറഞ്ഞു.പി.യൂസുഫ്, പി.പി.വിനോദൻ, ഇസ്മായിൽ.എ.വി, കെ.ഹരീന്ദ്രൻ ഇസ്മായിൽ ചങ്ങരോത്ത്, വീ.ടി. ഷംസുദ്ദീൻ അൽത്താഫ് പാറാൽ, വഹാബ് മാസ്റ്റർ,കെ.കെ.വത്സൻ, എ. വി.സലാം, ആശാലത, അൻസീർ പള്ളിയകത്ത്, ആഷിദ ബഷീർ സംസാരിച്ചു.
ചിത്രവിവരണം: രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു

ചമ്പാട് റെയിഞ്ച് തല സംഘാടക സമിതി രൂപീകരിച്ചു
മാഹി : 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് നടക്കുന്ന സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിൻ്റെ ഭാഗമായി ചമ്പാട് റെയിഞ്ച് തല സംഘാടക സമിതി രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു. എസ്.കെ.എം.എം.എ ചമ്പാട് റെയിഞ്ച് പ്രസിഡണ്ട് ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. എസ്.കെ. ജെ.എം റെയിഞ്ച് പ്രസിഡണ്ട് ശരീഫ് ബാഖവി അധ്യക്ഷത വഹി ച്ചു. ജലാലുദ്ദീൻ ദാരിമി, കെ.ഖാലിദ് മാസ്റ്റർ, ഡോ. പി മുഹമ്മദ്, ഇ.കുഞ്ഞിമൂസ,നാസർ കോട്ടയി ൽ,പി.എം.അഷറഫ്, മുഹമ്മദ് സലിം, അഷ്‌റഫി ഗ്രാമത്തി, ഇ.അഷറഫ്, ഖാലിദ് നാമത്ത്, റഫ്നാസ് ചമ്പാട് ,അഷറഫ് പന്തക്കൽ, ഇ വി സെയ്ദു, ടി.കെ.ഫൈസൽ, വി.പി. നാസർ, ഇബ്രാഹിം പുല്യോടി, എം.പി. റൈസൽ ,പി .വിഅബ്ദു റഹിമാൻ, ടി.ടി.അലി ഹാജി, വി.ടി. ഉസ്മാൻ മാസ്റ്റർ, കെ.ഹനീഫ, കെ.പി.മഹമൂദ്, എം.സിദ്ദീഖ്, സി.എച്ച്.റഫീഖ്, നിസാർ മേക്കാട്ട് സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികളായി മുഹമ്മദ് സ്വാദിഖ് ഇർഫാനി, റഹീം ചമ്പാട് (രക്ഷാധികാരകൾ),ബഷീർ ചെറിയാണ്ടി (ചെയർമാൻ),
വൈസ് ചെയർമാൻ: അഷറഫ് പന്തക്കൽ ,സുനീർ ഗ്രാമത്തി, ഇബ്രാഹിം പുല്യോടി ( വൈസ് ചെയർമാൻ), കെ.ഖാലിദ് മാസ്റ്റർ (കൺവീനർ),
മുഹമ്മദ് സലീം അശ്റഫി ( വർക്കിംഗ് കൺവീനർ),ജലാലുദ്ദീൻ ദാരിമി, ഷജീർ വെള്ളാച്ചേരി, സി.പി.എം.നൗഫൽ
ട്രഷറർ: ഡോ.മുഹമ്മദ് (ജോ. കൺവീനർമാർ),ഇ.കുഞ്ഞിമ്മൂസ (ഫിനാൻസ് കൺവീനർ),എം.പി റൈസൽ ( കൺവീനർ), പി എം അഷ്റഫ്,(പബ്ലിസിറ്റി ചെയർമാൻ), റഫ്നാസ് ചമ്പാട് (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
ചിത്രവിവരണം: ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു.

യംഗ് സ്റ്റേർസ് തലശ്ശേരിയുടെ ഓണാഘോഷം പൂമൊട്ടുകളോടൊപ്പം ഏറെ ആകർഷകമായി
തലശ്ശേരി:യംഗ്സ്റ്റേർസ് തലശ്ശേരിയുടെ ഓണാഘോഷ പരിപാടി തലശ്ശേരി നഗരസഭ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളോടൊപ്പം ആഘോഷിച്ചു. നഗരസഭ ബഡ്സ് സ്കൂളിൽ വെച്ച്നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചർ ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി സി അബ്ദുൽ ഖിലാബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ റാഷിദ ടീച്ചർ, മുനിസിപ്പൽ കൗൺസിലർ എൻ അജേഷ്,നഗരസഭ സെക്രട്ടറി സുരേഷ്‌കുമാർ എൻ, യംഗ്സ്റ്റേർസ് തലശ്ശേരി പ്രസിഡൻ്റ് ഹംസ കേളോത്ത്, ജനറൽ സെക്രട്ടറി മുഹമ്മദ് നിസാർ പടിപ്പുരക്കൽ, വൈസ് പ്രസിഡൻ്റ് മനോജ് കുമാർ എം സി സിക്രട്ടറി മുഹമ്മദ് ഫസീഷ് എം, ഡോ. ഫാത്തിമ നഷ്‌വ സംസാരിച്ചു
മെമ്പർ സെക്രട്ടറി ഹരി പുതിയില്ലത്ത് സ്വാഗതവും ബഡ്സ് ടീച്ചർ അർച്ചന പി പി നന്ദിയും പറഞ്ഞു.
യംഗ്സ്റ്റേർസ് ഒരുക്കിയ വിഭവ സമൃദ്ധമായ ഓണ സദ്യ കഴിച്ചും യംഗ്സ്റ്റേർ അൻസാറിൻ്റെ നേതൃത്വത്തിൽ ബച്ചൻ അഷ്റഫ്, റഫീഖ് പി പി, ഷാഫി ജാസ് തുടങ്ങിയ ഗായകരുടെ കലാവിരുന്ന് ഒരുക്കിയും ബഡ്സ് ടീച്ചർമാരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ തിരുവാതിരയും ഓണപാട്ടുകളുമായി ബഡ്സ് സ്കൂളിലെ പ്രിയ മക്കളോടൊപ്പം വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചും കുട്ടികൾക്ക് സന്തോഷം പകർന്നും ഓണം ആഘോഷിച്ചു.
മാധ്യമ പ്രവർത്തകൻ പി.എം അഷ്റഫ് , ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്സ്ട്രസ് ഷൈലജ ടീച്ചർ, റിട്ട. ഡെപ്യൂട്ടി അസിസ്റ്റൻ്റ് കമാൻ്റൻ്റ് അനിരുദ്ധൻ, തലശ്ശേരി എ എസ് ഐ റഫീഖ്, ഫയർ & റെസ്ക്യൂ പാനൂർ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സി വി ദിനേഷൻ, അബ്ദുൽ അസീസ് നാലുവയൽ, അക്ബർ ലുലു, അബ്ദുൽ റഷീദ് വെസ്സൽ പാലസ് എന്നിവർ അതിഥികളായി.
പരിപാടിക്ക് സിക്രട്ടറി വികാസ്, വൈസ് പ്രസിഡൻ്റ് അബ്ദുൽ ജലിൽ പി ഒ, യംഗ്സ്റ്റേർസ് അസ്ലം കാരിയത്ത്, കെ കെ ഫൈസൽ, ജമാൽ പി വി, മുഹമ്മദ് റാഫി കെ, അബ്ദു റഷീദ് എം പി, നൗഫൽ പയേരി, നൗഷർ, മുഹമ്മദ് വി കെ, സരുൺ, രാജേഷ് എൻ, ഷബീർ കരിമ്പാനം, അനിരുദ്ധ് ഇ കെ നേതൃത്വം നൽകി.
ചിത്രവിവരണം: നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചർ ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുന്നു.

തറവാട് വീട്ടിലെ കിടപ്പുമുറി കത്തി നശിച്ചു
തലശ്ശേരി: പൊന്ന്യം നായനാർ റോഡിലുള്ള പൊന്നമ്പത്ത് തറവാട് വീട്ടിലെ മുകൾ നിലയിലുള്ള കിടപ്പുമുറി തീപിടിച്ചു പാടെ കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം. മുറിയിലുണ്ടായ കട്ടിൽ, അളമാര, എ.സി. ഉൾപെടെ മുഴുവൻ ഉപകരണങ്ങളും കത്തി ചാമ്പലായി. ഏതാണ്ട് രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു. തത്സമയം വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ താഴെ ഹാളിൽ ടി.വി. പരിപാടി കാണുകയായിരുന്നു. ഈ സമയം പ്ലാസ്റ്റിക് കത്തി ഉരുക്കിയ മണം അനുഭവപ്പെട്ടുവത്രെ.ഇതോടെ .ടി.വി. ഓഫാക്കി. തുടർന്ന് പൊട്ടിത്തെറി ശബ്ദം കേട്ടു. തുടർന്ന് വീട്ടിന് പുറത്തിറങ്ങി നോക്കുമ്പോഴാണ് മുകളിൽ നിന്നും തീ ആളുന്നതും പുകയും ശ്രദ്ധയിൽ പെട്ടതെന്ന് വീട്ടുകാരി അനശ്വര പറഞ്ഞു. ബഹളം വച്ചതോടെ പരിസരവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി ഫയർഫോഴ്സിലും വിവരം നൽകി. നാട്ടുകാരും പിന്നീടെത്തിയ ഫയർഫോഴ്സുമാണ് തീയണച്ചത്. ഓടിട്ട പഴയ തറവാട് വീടിന്റെ മുകളിൽ ഏതാനും വർഷങ്ങൾ മുൻപ് ചേർത്തെടുത്ത കിടപ്പുമുറിയാണ് കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് നിഗമനം
ചിത്രവിവരണം: കത്തിനശിച്ച വീട്
പതിനഞ്ച് വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ' ഉത്തരമേഖല മത്സരം : മഴ കാരണം ഉപേക്ഷിച്ചു.
തലശ്ശേരി:കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 15 വയസിന് താഴെയുളള പെൺകുട്ടികളുടെ ഉത്തര മേഖല ടൂർണ്ണമെൻറിൽ കണ്ണൂർ കോഴിക്കോട് , കാസർഗോഡ് മലപ്പുറം മത്സരങ്ങൾ മഴ കാരണം ഉപേക്ഷിച്ചു.
വ്യാഴാഴ്ച രാവിലെ നടക്കുന്ന മത്സരത്തിൽ കാസർകോട് കോഴിക്കോടിനെയും ഉച്ചയ്ക്ക് ശേഷം കണ്ണൂർ വയനാടിനേയും നേരിടും.
ഗുരു ജയന്തി സന്ദേശ യാത്ര നടത്തി
ന്യൂ മാഹി:ആച്ചുക്കുളങ്ങര ശ്രീനാരായണമഠവും ജി .ഡി. പി .എസിന്റെ കോഡിനേഷൻ കമ്മിറ്റിയും യുവജന സഭയും സംയുക്തമായി നടത്തിയ ശ്രി നാരായണ ഗുരു ജയന്തി വിളംബരം സന്ദേശ യാത്ര ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ കണ്ണൂർജില്ലാ പ്രസിഡണ്ട് സി .കെ. സുനിൽകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഠം പ്രസിഡണ്ട് പ്രേമൻ അതിരുകുന്നത് അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ സന്ദേശ യാത്ര പതാക കൈമാറി അനുഗ്രഹ പ്രഭാഷണവും നടത്തി. ശ്രീനാരായണ മഠം ഏകോപനസമിതി കൺവീനർ മുരിക്കോളി രവീന്ദ്രൻ, രഞ്ജിത്ത് പുന്നോൽ പി .കെ. ബാലഗംഗാധരൻ, ടി. എൻ. സുരേഷ് ബാബു സംസാരിച്ചു. ആച്ചുക്കുളങ്ങര, പുന്നോൽ, ചെള്ളത്ത് റോഡ് വഴി മാടപ്പീടിക ടൗൺ പാറാൽ വഴി സന്ദേശ യാത്ര ശ്രി നാരായണ മഠത്തിൽ സമാപിച്ചു. കെ.സി. രാജേഷ് ,ഷിനു മുല്ലോളി, സതീശൻ അനശ്വര, ബിജോയ്കനിയിൽ, ഷൈനേഷ് വിപഞ്ചിക, സുനിൽ കുമാർ, സജിഷ് കൊയിലത്ത് എന്നിവർ സന്ദേശ യാത്രക്ക് നേതൃത്വം നൽകി

വന്യ ജീവി സംരക്ഷണ വാഹനജാഥ തുടങ്ങി
തലശ്ശേരി:സ്നേഹം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തച്ചോളി അനിൽ നയിക്കുന്ന വന്യ ജീവി സംരക്ഷണ വാഹന പ്രചരണ ജാഥ തലശ്ശേരി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ചു 27,28, 29 തീയ്യതികളിലായി 3 ദിവസം നടക്കുന്ന വാഹന പ്രചരണ ജാഥ ജവഹർ കൾച്ചറൽ ഫോറം - തലശ്ശേരിയുടെ ചെയർമാൻ കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു.
തച്ചോളി അനിൽ അദ്ധ്യക്ഷം വഹിച്ചു.,പള്ളിക്കണ്ടി രാജീവൻ, ഉപേന്ദ്രൻ കളത്തിൽ, സുധീർ പെരിങ്കളം, പി. ഹരീന്ദ്രൻ ', നെൽസൻ മാഹി,ഈ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു
കാട് വന്യജീവികൾക്ക് ഉള്ളതാണ്.മനുഷ്യൻ്റെ ആർത്തി കാരണം കാടു നശിപ്പിക്കുകയും, ആവാസ വ്യവസ്ഥ തകരുകയും ചെയ്തതാണ് വന്യ ജീവികൾ കാട് വിട്ടു പുറത്തു വരുന്നതെന്നും അത് കൊണ്ടു കാടു സംരക്ഷിക്കുക വഴി വന്യമൃഗങ്ങളെ സംരക്ഷിക്കുകയും ചെയ്യുക എന്ന മുദ്രാവാക്യമാണ് വാഹന പ്രചരണ ജാഥയിൽ ഉന്നയിക്കുന്നത്
സ്നേഹം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലുള്ള വന്യമൃഗങ്ങളെ സംരക്ഷിക്കുക. കാടു വന്യമൃഗങ്ങൾക്ക് ഉള്ളതാണ് എന്ന സന്ദേശവുമായുള്ള വാഹന പ്രചാരണ ജാഥ ജവഹർ കൾച്ചറൽ ഫോറം തലശ്ശേരിയുടെ ചെയർമാൻ കെ.ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു.
പുതുച്ചേരിയിലെ മദ്യശാലകൾ ഓഗസ്റ്റ് 31ന് അടച്ചിടാൻ ഉത്തരവ്
മാഹി:ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര നടക്കുന്ന പ്രദേശങ്ങളിലെ എല്ലാ മദ്യശാലകളും ഓഗസ്റ്റ് 31 ന് അടച്ചിടണമെന്ന് പുതുച്ചേരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് ഉത്തരവിട്ടു.
വിനായക വിഗ്രഹങ്ങൾ ഓഗസ്റ്റ് 31 ന് കടലിൽ നിമജ്ജനം ചെയ്യുന്നതിനായി ഘോഷയാത്രയായി കൊണ്ടുപോകും.
ഘോഷയാത്രയിൽ പങ്കെടുക്കുന്ന പൊതുജനങ്ങളുടെ താൽപ്പര്യാർത്ഥമാണ് ഈ നിരോധനം പുറപ്പെടുവിച്ചിരിക്കുന്നത്. കാമരാജ് റോഡ്, നെഹ്റു റോഡ്, മഹാത്മാഗാന്ധി . റോഡ്, അജന്ത ജംഗ്ഷൻ, എസ്.വി. പട്ടേൽ റോഡ്, ബീച്ച് റോഡ് എന്നിവിടങ്ങളിലൂടെ ഘോഷയാത്ര പോകും.
ഈ പ്രദേശത്തെ എല്ലാ മദ്യശാലകളും റസ്റ്റോറന്റുകളിൽ വിൽക്കുന്ന മദ്യശാലകളും അടച്ചിരിക്കണം.

പ്രീത നിര്യാതയായി
മാഹി:ചാലക്കര ശ്രീ വരപ്രത്ത് കാവിന് സമീപം മീത്തലെ കേളോത്ത് വീട്ടിൽ പ്രീത എന്ന ബേബി (56) നിര്യാതയായി. ഭർത്താവ് :പരേതനായ അജയൻ. മകൾ: അനുപമ. സഹോദരങ്ങൾ: വിജയൻ, നളിനി, രമേഷ് ബാബു.

ആയിഷ നിര്യാതയായി
തലശ്ശേരി: കോട്ടയം പോയിൽ കൊട്ടാരത്തിൽ ശബാന മൻസിലിൽ ആയിഷ(78) നിര്യാതയായി.
പിതാവ് :കുഞ്ഞി പക്കി
ഉമ്മ :കുഞ്ഞാമിന
മക്കൾ :പരേതനായ റസാഖ്, സഫിയ, റസിയ, ഷാഹിദ, സീനത്ത്, മഹബൂബ്, റഹൂഫ്, സാജിർ, ലൈല, ശബാന
മരുമക്കൾ :ഫൗസിയ, അസ്സൂട്ടി, മജീദ്, അഹമ്മദ്, നിസാർ, സഫീറ,ഷബ്‌ന, അർഷിദ, നൗഷാദ്,സിദ്ദിഖ്

മാഹിയിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക്.... ഇടനിലക്കാരില്ലാതെ
ചാലക്കരയ്ക്കും പള്ളൂരിനുമിടയിൽ ദേശീയപാതയിൽനിന്നും ,കുറ്റിയാടി തലശ്ശേരിറോഡിൽനിന്നും അര കിലോമീറ്റർ അകലെയുള്ള വീടും വീടിനോട് ചേർന്ന 19 .5 സെൻറ് സ്‌ഥലവും വിൽപ്പനയ്ക്ക്.
15 വർഷങ്ങൾക്ക് മുൻപ് 2250 സ്‌ക്വയർ വിസ്‌തൃതിയിൽ നിർമ്മിച്ച ആധുനിക സൗകര്യങ്ങളടങ്ങിയ വീട് . മുകളിലും താഴെയുമായി വിശാലമായ 5 കിടപ്പുമുറികൾ ,മറ്റ് അനുബന്ധ സൗകര്യങ്ങളും കാർപോർച്ചും മുറ്റവും എല്ലാം ചേർന്നത് വിൽപ്പനയ്ക്ക് .ആവശ്യക്കാർ ഇടനിലക്കാരില്ലാതെ +919446262229 എന്ന വാർട്സ്ആപ്പ് നമ്പറിൽ
ബന്ധപ്പെടുക

മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണയിൽ നിന്ന് ഉപഭോക്താക്കൾക്കായി ഓണം സ്‌പെഷ്യൽ സമ്മാനങ്ങൾ
മാഹി : മാഹി–പള്ളൂർ ഇടയിൽപ്പീടിക റോഡിൽ പ്രവർത്തിക്കുന്ന റോജ ഓയിൽ മിൽസ് ഓണാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി പ്രത്യേക സമ്മാനപദ്ധതി പ്രഖ്യാപിച്ചു.
അത്തം മുതൽ തിരുവോണം വരെ (സെപ്റ്റംബർ 5 മുതൽ 11 വരെ) ദിവസങ്ങളിൽ റോജ ഓയിൽ മിൽസ് ഫാക്ടറിയിൽ നിന്നും ഇടയിൽപ്പീടികയിലെ ഷോറൂമിൽ നിന്നും 1 ലിറ്ററോ അതിൽ കൂടുതലോ മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണ വാങ്ങുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്.
കമ്പനി അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി :

“ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും ആണ് ഞങ്ങളുടെ ശക്തി. അതിനോടുള്ള നന്ദിയായി ഈ ഓണം സ്‌പെഷ്യൽ സമ്മാനപദ്ധതി ഒരുക്കിയിരിക്കുന്നു. 100 ഉപഭോക്താക്കളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും.”
നറുക്കെടുപ്പ് തീയതി : 2025 സെപ്റ്റംബർ 12
മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണ
കുടുംബങ്ങൾക്ക് ആരോഗ്യമുള്ള, വിശ്വസനീയമായ വെളിച്ചെണ്ണയായി മന്നൻ അഗ്മാർക്ക് പ്രദേശവാസികളുടെ ജീവിതത്തിൽ ഇടം നേടിയിരിക്കുകയാണ്. സ്വാഭാവികതയും ഗുണമേന്മയും ഉറപ്പുവരുത്തുന്ന ഈ ബ്രാൻഡ്, ശുദ്ധമായ ഉത്പാദന രീതി കൊണ്ടും സുഗന്ധം കൊണ്ടും പ്രത്യേകം പേരുകേട്ടതാണ്.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group