
ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലിപ്പൂക്കൾ:
വിളവെടുപ്പ് നടത്തി
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ കൃഷി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയായ ചെണ്ടുമല്ലിപ്പൂ കൃഷി ചെയ്തതിൻ്റെ വിളവെടുത്തു.
ജെഎൽജി വനിതാ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. അത്തം നാളിൽ മണിയൂർ വയലിൽ നടന്ന ഓണക്കണി നിറപ്പൊലിമ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ എം.കെ ലത അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ ടി.ആർ. രാഹുൽ, സി.ഡി.എസ്. അധ്യക്ഷ കെ.പി.ലീല, സി.ഡി.എസ്. അക്കൗണ്ടൻ്റ് കെ.പി. രസ്ന,
അഗ്രി സി.ആർ.പി. എൻ.വി.സുഷമ എന്നിവർ പ്രസംഗിച്ചു.
ലോട്ടസ് ജെ.എൽ.ജി ഗ്രൂപ്പ് അംഗങ്ങളായ പി. ബേബി,
എ. റീത്ത, എസ്. സിന്ധു, കെ.പി. നാരായണി, വി.എം.അഖില എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്തത്.

വർണ്ണം ജെ.എൽ.ജി ഗ്രൂപ്പ് നടത്തിയ പൂകൃഷിയുടെ വിളവെടുപ്പും നടത്തി.
പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു ഉദ്ഘാടനം ചെയ്തു.
ഗ്രൂപ്പ് അംഗങ്ങളായ കെ.സീനത്ത്, കെ.ഷാഹിദ, കെ. നജ്മ, കെ. നാസിത എന്നിവർ പൂകൃഷിക്ക് നേതൃത്വം നൽകി.
ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ ന്യൂമാഹി കൃഷി വകുപ്പ് നടത്തിയ ചെണ്ടുമല്ലിപ്പൂകൃഷിയുടെ വിളവെടുപ്പ് എം.കെ. സെയ്തു നിർവ്വഹിക്കുന്നു

മലിനജല ശുദ്ധീകരണ പ്ലാൻ്റ് ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ അനുവദിക്കില്ല: പ്രതിഷേധ ധർണ്ണ നടത്തി
മാഹി: ഫിഷർമെൻ കമ്മ്യൂണിറ്റി ഹാൾ പ്രവർത്തിക്കുന്ന കോമ്പൗണ്ടിൽ മലിനജല ശുദ്ധീകരണ പ്ലാൻ്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യപിച്ചു കൊണ്ട് മാഹി മത്സ്യമേഖല സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി
മാഹി ഫിഷറീസ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ സമരം പി.സി.ദിവാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സംയുക്തസമരസമിതി ചെയർമാൻ എൻ ബാലകൃഷ്ണൻ്റെ അധ്യക്ഷത വഹിച്ചു.
വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര പ്രസിഡണ്ട് രഞ്ജിത്ത് പാറമ്മൽ , പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ട്രഷറർ പി ശ്യാംജിത്ത്, മാഹി ബസലിക്ക പാരിഷ് കൗൺസിൽ അംഗം വിൻസെൻ്റ് ഫെർണ്ണാണ്ടസ്, പൂഴിയിൽ ജുമമസ്ജിദ് പ്രസിഡണ്ട് എ വി യൂസഫ്,മസ്ജിദ് ഫിഷർമെൻ കമ്മിറ്റി പ്രസിഡണ്ട് പി യൂസഫ്, മാഹി മത്സ്യത്തൊഴിലാളി ഐക്യവേദി സെക്രട്ടറി ടി മോഹനൻ സംസാരിച്ചു.
സമര സമിതി കൺവീനർ യു ടി സതീശൻ സ്വാഗതവും, ട്രഷറർ രതീശൻ പാറമ്മൽ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: പി.സി.ദിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

ആയുർവേദത്തെ ശക്തിപെടുത്തുന്നതിനു ജനങ്ങൾ ഐക്യപ്പെടേണ്ട സമയമായി: -സി.കെ.നാണു
വടകര:ആയുർവേദത്തെ ശക്തിപ്പെടുത്തുന്നതിനു ജനങ്ങൾ ഐക്യപ്പെടേണ്ട സമയമാണിതെന്ന് മുൻ മന്ത്രി സി.കെ.നാണു അഭിപ്രായപ്പെട്ടു. മഹാത്മാ ദേശസേവ ട്രസ്റ്റ് ഏർപ്പെടുത്തിയ സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജ് സ്മാരക പാരമ്പര്യ വൈദ്യ പുരസ്‌കാരം എം.വി.ജനാർദ്ദനൻവൈദ്യർ, കെ.വി.മുഹമ്മദ് ഗുരുക്കൾ, കാനായി നാരായൺ വൈദ്യർ എന്നിവർക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയർമാൻ ടി.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. വടകര മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.ബിജു പുരസ്കാര ജേതാക്കളെ പൊന്നാട അണിയിച്ചു . ഹരിതാമൃതം ചെയർമാൻ
പി.പി.ദാമോദരൻ മാസ്റ്റർ പ്രശസ്തിപത്രം
സമർപ്പിച്ചു. മഹാത്മ ദേശസേവ ട്രസ്റ്റ് ഖജാൻജി പി.പി.പ്രസീത്കുമാർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. പി.പി.ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
കരിമ്പനപ്പാലത്തെ മരുന്നറിവുകാരൻ
കെ.കെ.സുധീർ , ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച
"വെളിച്ചെണ്ണ പ്രകൃതിയുടെ ദിവ്യ ഔഷധം,"
എന്ന പുസ്തകത്തിന്റെ പരിഭാഷകൻ
ഡോ:നിശാന്ത് പുതുപ്പണത്തെയും ചടങ്ങിൽ ആദരിച്ചു. മഹാത്മ ദേശസേവ ട്രസ്റ്റ് വൈസ് ചെയർമാൻ കെ. ഗീത ആദരണീയരെ പൊന്നാട അണിയിച്ചു. സെക്രട്ടറിമാരായ പി.കെ.പ്രകാശൻ പി.രജനി എന്നിവർ മംഗള പത്ര സമർപ്പണം നടത്തി.
വടകര മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് വി.കെ.അസീസ് മാസ്റ്റർ, കൗൺസിലർ എം.പ്രീതി എന്നിവർ ആശംസാ പ്രസംഗം നടത്തി.
പുരസ്കാര ജേതാക്കളെ അനുമോദിച്ചു കൊണ്ട് തയ്യുള്ളതിൽ രാജൻ, വി.സി.വിജയൻ മാസ്റ്റർ. എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി എൻ.കെ.അജിത് കുമാർ സ്വാഗതവും ട്രസ്റ്റ് വൈസ് ചെയർമാൻ
ഒ.പി.ചന്ദ്രൻ നന്ദി പറഞ്ഞു.

നൗറ ബുക്സ്&മീഡിയ അവതരിപ്പിച്ച ഏകാങ്ക നാടകം "ഒരു വാക്ക് ഇനിയും പറയാനുണ്ട്" വടകര കോപ്പറേറ്റീവ് ആർട്സ് കോളേജിലെ ബി. എസ്.ഡബ്ലിയു വവിദ്യാർത്ഥികളവതരിപ്പിച്ച നൃത്തശില്പം, റെഡ് വേവ്സ് മ്യൂസിക് ബാൻഡ് വടകരയുടെ സംഗീതവിരുന്ന് "ഹൃദയരാഗങ്ങൾ"തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു.
ചിത്രവിവരണം:സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജ് സ്മാരക പാരമ്പര്യ വൈദ്യ പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നു.
ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണം: ഷാഫി പറമ്പിൽ എംപി.
ന്യൂ മാഹി: ഓണക്കാലത്ത് നാട്ടിലെത്തിച്ചേരേണ്ട കേരളീയർക്കായി സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഷാഫി പറമ്പിൽ എംപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി. കേരളത്തിലെക്കുള്ള മുഴുവൻ ട്രെയിനുകളിലും ബുക്കിംഗ് തീർന്ന സാഹചര്യം ഉപയോഗപ്പെടുത്തി അന്തർ സംസ്ഥാന ബസ് സർവീസുകളിൽ ടിക്കറ്റ് നിരക്ക് വൻതോതിൽ ഉയരാൻ സാധ്യതയുണ്ട്. ഇത് നാട്ടിലെത്തിച്ചേരേണ്ട വിദ്യാർത്ഥികൾ അടക്കമുള്ള സാധാരണക്കാർക്ക് വളരെയേറെ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും, അവർക്ക് സഹായകരമാകുന്ന തരത്തിൽ ചെന്നൈ, ബാഗ്‌ളൂരു,, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കേണ്ടത് അനിവാര്യമാണെന്നും എംപി കത്തിൽ കേന്ദ്രമന്ത്രിയെ അറിയിച്ചു
വിദ്യാർത്ഥിക്ക് നേരെ സദാചാര ഗുണ്ടായിസം. മൂന്ന് യുവാക്കൾക്ക് തടവും പിഴയും
തലശ്ശേരി: സർസയ്യിദ് കോളേജിലെ വിദ്യാർത്ഥിക്ക് നേരെ സദാചാര ഗുണ്ടായിസം നടത്തിയ മൂന്ന് യുവാക്കളെ വിവിധ വകുപ്പുകൾ പ്രകാരം 12 വർഷവും ഏഴ് മാസം തടവിനും പതിനാറായിരം രൂപ പിഴ അടക്കാനും ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസ്സാർ അഹമ്മദ് ശിക്ഷിച്ചു. കേസിലെ അഞ്ചാം പ്രതി സൻജീദ് സയ്യിദിനെ (35)കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു. രണ്ടാം പ്രതി തിരുവട്ടക്കാരൻ കെ.ടി. മൻസൂറിന്റെ പേരിലുള്ള കേസ് കോടതി പിന്നീട് പരിഗണിക്കും. പ്രതി കേസ് വിചാരണ വേളയിൽ ഹാജരായിരുന്നില്ല.
തളിപറമ്പിലെ ചുള്ളിയോടൻ പൊട്ടിച്ചി മുഹമ്മദ് നാഹ സി.പി.( 33 ) മണ്ടേൻകീരിക്കകത്ത് എം.കെ.മജീദ് (33) കൊടിയിൽ താഹസീൻ കെ.( 33 ) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2017 ഏപ്രീൽ 4 ന് ഉച്ചക്ക് ഒന്നര മണിയോടെ തളിപറമ്പ് ബസ്സ് സ്റ്റോപ്പിനടുത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം.തളിപറമ്പ് സർസയ്യിദ്കോളേജിൽ പഠിക്കുകയായിരുന്ന ആലക്കോട് സ്വദേശിയായ ലാൽജിത്ത് സഹപാഠിയായിരുന്ന പെൺ സൃഹൃത്തുമായി സംസാരിച്ച് നിൽക്കുന്നത് കണ്ട് പ്രതികൾ ഇത് സംബന്ധിച്ച് ചോദ്യം ചെയ്യുകയും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. ലാൽജിത്ത് പരിക്കേറ്റ് ഏ കെ ജി.ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.അജിത്ത്കുമാർ ഹാജരായി.അഞ്ചാം പ്രതിക്ക് വേണ്ടി അഡ്വ വിജിത്ത് ബിജു ഹാജരായി.
സഫിയ നിര്യാതയായി
ന്യൂമാഹി:പെരിങ്ങാടി
പള്ളിപ്രം സ്കൂളിന് സമീപമുള്ള ബൈത്തുൽ നൂർ ഷഫാഫ് ൽ താമസിക്കുന്ന തലശ്ശേരിയിലെ നീലിയേർത്ത് സഫിയ (78) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞഹമ്മദ് (തളിപ്പറമ്പ്).
മകൾ: ഫൗസിയ.
മരുമകൻ: ഹുസൈൻ.
സഹോദരങ്ങൾ: പരേതരായ ഉസ്മാൻ, ഖാലിദ്.
ജനാസ നമസ്ക്കാരം: ഇന്ന് ചൊവ്വാഴ്ച (26/08/2025) ഉച്ചക്ക് 1 മണിക്ക് വേലായുധൻ മൊട്ട മിനാർ ജുമാ മസ്ജിദിൽ.

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ലൈംഗീക പീഡന വീരൻ രാഹുൽ മാങ്കൂട്ടത്തിൽ MLA സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് AIDWA- DYFI- SFI സംഘടനകൾ സംയുക്ത പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. Dyfi മുൻ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം വിജീഷ് സി ടി ഉദ്ഘാടനം നിർവ്വഹിച്ചു. DYFI മേഖല സെക്രട്ടറി നിരജ് പുത്തലത്തിന്റെ അദ്യക്ഷതയിൽ നടന്ന പരിപാടിയിൽ AIDWA വില്ലേജ് സെക്രട്ടറി രഞ്ചിന വി, SFI ലോക്കൽ പ്രസിഡന്റ് നന്ദു സി ടി എന്നിവർ സംസാരിച്ചു.

ബഷീർ നിര്യാതനായി.
തലശ്ശേരി:തലശ്ശേരി സ്റ്റേഡിയത്തിന സമീപം സുഹറയിൽ
കറപ്പയിൽ ബഷീർ (72) നിര്യാതനായി.
മീതലകത്ത് റംലുവാണ് ഭാര്യ
മക്കൾ:. റിഹാൻ റിസ്‌വാൻ റസ്സൽ
സഹോദരങ്ങൾ: റംല, റഹിമ ,പരേതരായ സുഹറ, സുബൈർ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group