
ന്യൂ മാഹിയെ കൂൺ ഗ്രാമമാക്കാൻ
റിട്ട: ബാങ്ക് ഉദ്യോഗസ്ഥൻ:
ചാലക്കര പുരുഷു
ന്യൂമാഹി:കൗതുകത്തിനായി കൂൺകൃഷി ആരംഭിച്ച പെരിങ്ങാടിയിലെ മാണിക്കോത്ത് എം പി പവിത്രൻ എന്ന റിട്ട. ബാങ്ക് മാനേജർ ഇന്ന് കൂൺകൃഷിയിൽ ആത്മനിർവൃതി കണ്ടെത്തുന്നു. കൂൺകൃ ഷിയുടെ പ്രചാരനായി ജനങ്ങൾക്കിടയിലേക്ക് കടന്നു ചെല്ലുന്നു ന്യൂ മാഹി ഗ്രാമപഞ്ചായത്തിനെ കൂൺകൃഷി ഗ്രാമമാക്കാനുള്ള പരിശ്രമത്തിലാണ് പവിത്രൻ. പാരമ്പര്യമായി കർഷക കുടുംബത്തിലാണ് പവിത്രൻ ജനിച്ചത്.
സ്ഥലപരിമിതി മൂലം കൃഷി ചെയ്യാൻ കഴിയാത്തവർക്ക് കൂൺകൃഷി ഒരനുഗ്രഹമാണ്.വീടിന് അകത്തും കൃഷി ചെയ്യാം രണ്ട് മുറികളാണ് പവിത്രൻ കൂൺകൃഷിക്ക് ഉപയോഗിച്ചത്. വിത്തിട്ട് 15 ദിവസം ഇരുട്ട് മുറിയിൽ വെക്കും. പിന്നീട് കാറ്റുള്ള മുറിയിൽ തൂക്കിയിടും. ഇത് മൂലം സ്ഥലം ലാഭിക്കാം നേരിട്ടുള്ള സൂര്യപ്രകാശം പാടില്ല.
'നിത്യേന രണ്ട് കി.ഗ്രാം കൂൺ കിട്ടുന്നുണ്ട്.വിൽപ്പന തുടങ്ങിയിട്ടില്ല. അയൽക്കാർക്കും സുഹൃത്തുക്കൾക്കും സമ്മാനിക്കും.. കൃഷി വിപുലമാക്കി വിൽപ്പനക്ക് ആലോചനയുണ്ട്.
ഒട്ടേറെ ഇനം കൂണുകളുണ്ട്. ചിലതിൽ വിഷാംശവുമുണ്ട്. ജപ്പാനിൽ മരുന്ന് നിർമ്മാണത്തിൽ കൂണുകൾ വൻതോതിൽ ഉപയോഗിക്കുന്നുണ്ട്. വൈറ്റമിൻ ഡി. ധാരാളമായി ഇതിലുണ്ട്.
മലയാളിയുടെ ഭക്ഷണ മെനുവിൽ ശക്തമായ കടന്നുകയറ്റമാണ് കൂൺ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്.
സസ്യഭക്ഷണമാണോ അതോ മാംസഭക്ഷണമാണോന്ന് ചോദിച്ചാൽ രുചിയിലും, ആസ്വാദനത്തിലും രണ്ടിനും ഇടയിലാണ് കൂണുകളുടെ സ്ഥാനമെന്ന് പറയാം. വിറ്റാമിനുകളുടേയും മിനറൽസിൻ്റേയും പ്രോട്ടീനിൻ്റേയും കലവറയാണ് ഇവ.
രക്തവും ഹൃദയവുമില്ലാത്ത ജീവ വിഭാഗത്തിലായ (ഫംഗസ്)തിനാൽ കൂണുകൾ സസ്യാഹാരികളുടെ ഇഷ്ട വിഭവമാണ്.
എന്നാലും ചില ജാതിവിഭാഗങ്ങൾ വിശിഷ്യാഉത്തരേന്ത്യയിലെ ചിലർക്ക് കൂണുകൾ വർജ്ജ്യമാണ്.
മാംസഭുക്കുകളായവർക്കും ഇഷ്ടഭോജ്യമാണ് ഇവ.
ഇപ്പോൾ കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്. കൃഷിയിടമില്ലാത്തവർക്കും താരതമ്യേന എളുപ്പം ഉല്പാദിപ്പിക്കാം.ബട്ടൺ മഷ്റൂമിനേക്കാളും എനിക്കിഷ്ടം ചിപ്പിക്കൂണാണ്.( (Oyster mushroom).
കഴിഞ്ഞ വർഷം ഏററവും മികച്ച കൃഷിക്കാരനുള്ള സംസ്ഥാന ഗവ.അവാർഡ് ലഭിച്ചത് ഒരു കൂൺകൃഷിക്കാരനാണ് എന്നതും എടുത്തു പറയേണ്ടതാണ്.
ഇതെങ്ങിനെ പാചകം ചെയ്യും എന്ന ധർമ്മസങ്കടത്താൽ കൂണിനെ പരിഗണിക്കാത്തവരാണ് വ്യവസ്ഥാപിത ഗൃഹ വാസികൾ.
ഏതു വിധത്തിൽ ഉണ്ടാക്കിയാലും രുചികരമായതാണ് കൂൺ വിഭവങ്ങൾ.
ചിത്രവിവരണം:പവിത്രൻ കൂൺ വിളവുമായി

ജീവകാരുണ്യ പ്രസ്ഥാനങ്ങൾ
കനിവിൻ്റെ കാവലാളാവണം: രമേശ് പറമ്പത്ത് എം എൽ എ
മാഹി .സ്വാർത്ഥതയുടേയും വെട്ടിപ്പിടിക്കലിൻ്റെയും, മൂല്യശോഷണം വന്ന വർത്തമാനകാലത്ത്,സ്നേഹത്തിൻ്റെ,കാരുണ്യത്തിൻ്റെ ഉറവ വറ്റാതെ സൂക്ഷിക്കേണ്ട ബാധ്യതയാണ് വരും തലമുറകൾക്കടക്കം വേണ്ടി ജീവകാരുണ്യ പ്രസ്ഥാനങ്ങൾക്ക് നിർവ്വഹിക്കാനുള്ളതെന്ന്
രമേശ് പറമ്പത്ത് എംഎൽഎ അഭിപ്രായപ്പെട്ടു.
ചാലക്കര കിസ് വ ചാരിറ്റബിൾ ട്രസ്റ്റ് രണ്ടാം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ -
സർക്കാർ സംവിധാനം കൊണ്ട് മാത്രം അവശ ജനവിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്നും, ജീവകാരുണ്യ പ്രസ്ഥാനങ്ങൾ കനിവിൻ്റെ കാവലാളാവണമെന്നും,
രമേശ് പറമ്പത്ത് പറഞ്ഞു.
കിസ് വ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് റഹിമുന്നീസ അദ്ധ്യക്ഷത വഹിച്ചു.
പി.എം.എ. ഗഫൂർ മുഖ്യഭാഷണം നടത്തി.
ആരോഗ്യ വകുപ്പ് ഡെ'.ഡയറക്ടർ ഡോ: എ.പി.ഇസ്ഹാഖ് മുഖ്യാതിഥിയായിരുന്നു.
പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ കാസിനോ പി.മുസ്തഫ ഹാജി , മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, പി.എ.ലത്തീഫ് ,കനിവ് മഹ്മൂദ് സംസാരിച്ചു.
സഹായധന വിതരണവും, സമ്മാനദാനവുമുണ്ടായി.
കിസ് വ സെക്രട്ടരി ഷാഹിദ കമറുദ്ദീൻസ്വാഗതവും,കെ.കെ.ഫൗസിയ നന്ദിയും പറഞ്ഞു
ചിത്രവിവരണം: രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

മാർട്ടിൻ കൊയിലൊ ചികിത്സ
സഹായം നിധി
മാഹി : കിഡ്നി ടുമറിനെ തുടർന്ന് കിഡ്നി നീക്കം ചെയ്ത
നെപ്പോളിയൻ പറമ്പിൽ മാർട്ടിൻ കൊയിലൊയുടെ (ബാബു 52 ) ചികിത്സാർത്ഥം സഹായനിധി ആരംഭിച്ചു.
മാഹി സെൻ്റ് തെരേസ ബസിലിക്ക റെക്ടർ ജോർജ് കാരക്കാട് രക്ഷാധികാരിയും ഓൾഡ് വിൽസൺ ഫെർണാണ്ടസ് കൺവീനറും ആയ കമ്മിറ്റിയാണ് സഹായനിധിക്കായി രൂപീകരിച്ചത്
കിഡ്‌നി ട്യൂമറിനോട് അനുബന്ധിച്ച് ഒരു കിഡ്‌നി നീക്കം ചെയ്ത ശേഷം മറ്റു ചികിത്സകൾ തുടരുന്ന സാഹചര്യത്തിൽ അതിന്റെ ചെലവുകൾക്കായി കുടുംബം സാമ്പത്തിക പ്രയാസം നേരിടുക യാണ്. നിലവിൽ തലശ്ശേരി മലബാർ കാൻസർ സെൻ്ററിൽ ഇമ്മ്യൂണിറ്റി തെറാപ്പി ചികിത്സ നടത്തുന്ന അദ്ദേഹത്തിന് ഭീമമായ തുകയാണ് ചിലവ് വരുന്നത്. ഇതിനെ തുടർന്നാണ് മാഹി ബസിലിക്കയുടെ നേതൃത്വത്തിൽ ചികിത്സാസഹായം നദി ആരംഭിച്ചത്.സഹായനിധി സെപ്‌തംബർ 20-ാം തിയ്യതിക്കുള്ളിലായി കുടുംബത്തിന് ചികിത്സയ്ക്കായി നൽകേണ്ടതുണ്ട്. ഈ കാരുണ്യപ്രവൃത്തിക്ക് സന്മനസ്സ് കാണിക്കുന്നവർ ഈ തീയ്യതിക്കുള്ളിൽ ദയവു ചെയ്‌തു താഴെ കൊടുത്തിരിക്കുന്ന QR കോഡിലോ ബാങ്ക് അക്കൗണ്ട് നമ്പറിലേക്കോ സംഭാവന നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.ACCOUNT NUMBER: 0045073000001243
ACCOUNT NAME : MARTIN COELHO CHARITABLE TRUST
IFSC : SIBL0000045
BANK : SOUTH INDIAN BANK MAHE BRANCH
മാർട്ടിൻ കൊയിലൊ
മാഹി ഗവ.ഐ. ടി. ഐ യിൽ
സീറ്റ്ഒഴിവ്
മാഹി:രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐ യിൽ 2025-2027 അദ്ധ്യയന വർഷത്തെ താഴെ പറയുന്ന ദ്വിവത്സര ഐ. ടി. ഐ കോഴ്സുIകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
ഇലക്ട്രീഷ്യൻ / ഡ്രാഫ്റ്റ്മാൻ സിവിൽ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന മാഹിയിലെയും കേരളത്തിലെയും വിദ്യാർത്ഥികൾ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ നേരിട്ട് രാജീവ് ഗാന്ധി ഗവ. ഐ.ടി ഐ ഓഫീസിൽ വന്ന് ആഗസ്ത് 28 ന് വൈകീട്ട് 5 മണി വരെ അപേക്ഷ നൽകാവുന്നതാണ്.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി പാസ്സായിരിക്കണം.
കുറഞ്ഞ പ്രായം 14 വയസ് പൂർത്തിയായിരിക്കണം.
ഫോൺ : 0490 2339711
മൊബൈൽ: 9495744339

അണ്ടർ 15 പെൺകുട്ടികളുടെ
ഉത്തര മേഖല മത്സരങ്ങളിൽ
കണ്ണൂരിനും വയനാടിനും വിജയം.
തലശ്ശേരി:കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 15 വയസിന് താഴെയുളള പെൺകുട്ടികളുടെ ഉത്തര മേഖല ടൂർണ്ണമെൻറിലെ ആദ്യ മത്സരത്തിൽ കണ്ണൂർ 10 വിക്കറ്റിന് മലപ്പുറത്തെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മലപ്പുറം നിശ്ചിത 25 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് എടുത്തു. വൈഗ അഖിലേഷ് 42 റൺസ് എടുത്തു. പി വി അർഷിത 2 വിക്കറ്റ് വീഴ്ത്തി. മറുപടിയായി കണ്ണൂർ 21 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ വിജയലക്ഷ്യം നേടി. കണ്ണൂരിനു വേണ്ടി പിവി അർഷിത പുറത്താകാതെ 58 റൺസും സൗമ്യ ശിവ ട്രിപ്പാതി പുറത്താകാതെ 34 റൺസും നേടി.
ഉച്ചയ്ക്ക് ശേഷം നടന്ന മത്സരത്തിൽ വയനാട് 85 റൺസിന് കോഴിക്കോടിനെ പരിചയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത വയനാട് നിശ്ചിത 25 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എടുത്തു. എം ധനുഷിയ മിത്ര 46 റൺസും ഹരിബാല പുറത്താകാതെ 33 റൺസും നേടി. മേധാ ദീപ്ത യെസ് 2 വിക്കറ്റ് വീഴ്ത്തി.മറുപടിയായി കോഴിക്കോട് 18.2 ഓവറിൽ 50 റൺസിന് എല്ലാവരും പുറത്തായി. ഉണ്ണിമായ 3 വിക്കറ്റ് വീഴ്ത്തി.
ചൊവ്വാഴ്ച രാവിലെ കാസർകോട് വയനാടിനേയും ഉച്ചയ്ക്ക് കോഴിക്കോട് മലപ്പുറത്തിനേയും നേരിടും.
കണ്ണൂരിനു വേണ്ടി പുറത്താകാതെ 58 റൺസെടുത്ത പിവി അർഷിത
കലശാട്ടം 31 ന്
മാഹി:മാഹി വളവിൽ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കലശാട്ടം ആചാരാനുഷ്ഠാനങ്ങളോട് കൂടി ആഗസ്റ്റ് 31 ന് രാവിലെ 9 മണിക്ക് ദഹരാനന്ദനാഥിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. കലശാട്ട ചടങ്ങിൽ ഭക്തജനങ്ങൾക്കും സ്ഥാപനത്തിന്റെയും, വീടുകളുടെ പേരിലും വ്രതശുദ്ധിയോടെ ഒന്നിൽ കൂടുതൽ കലശം സമർപ്പിക്കാവുന്നതാണ്.

മഴ മർമ്മരങ്ങൾ പുസ്തക ചർച്ച
കോടിയേരി : പുരോഗമന കലാ സാഹിത്യ സംഘവും മൂഴിക്കര വിജ്ഞാന വേദി വായനശാല ആൻ്റ് ഗ്രന്ഥാലയവും ചേർന്ന് മഴ മർമ്മരങ്ങൾ പുസ്തക ആസ്വാദന പരിപാടിയിൽ എസ് ഹരീഷിൻ്റെ പട്ടുനൂൽപ്പുഴു എന്ന നോവൽ എഴുത്തുക്കാരൻ്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു. നമ്മുടെ നാടിനെ വ്യത്യാസപ്പെടുത്തുന്ന ഒരു കാര്യം നാടെങ്ങുമുള്ള ലൈബ്രറികളാണ് ഇന്ത്യയിൽ മറ്റൊരിടത്തും അത് കാണാൻ സാധിക്കില്ല എന്ന് എസ് ഹരീഷ് പറഞ്ഞു. എം വി ബാലറാം അധ്യക്ഷത വഹിച്ചു. ദൃശ്യ പത്മനാഭൻ, ജിഷ ചാലിൽ , ടി എം ദിനേശൻ എന്നിവർ പുസ്തക ആസ്വാദന അവതരണം നടത്തി. കെ ഭാരതി, പ്രവീണ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ: എസ് ഹരീഷ് സംസാരിക്കുന്നു
ശ്രി നാരായണ ഗുരുദേവ ജയന്തി
വിളംബര സന്ദേശയാത്ര ഇന്ന്
ന്യൂമാഹി: ആച്ചുകുളങ്ങര ശ്രീനാരായണമഠവും ജി.ഡി.പി .എസ് കോ-ഓർഡിനേഷൻ കമ്മിറ്റിയും യുവജനസഭയും സംയുക്തമായി നടത്തുന്ന
ശ്രി നാരായണ ഗുരുദേവ ജയന്തി വിളംബര സന്ദേശയാത്ര ഇന്ന് വൈ: 4 മണിക്ക് മഠത്തിൽ നിന്നും ആരംഭിക്കും.

പുസ്തക ചർച്ച നടത്തി
ന്യൂ മാഹി: നവകേരളം ഗ്രന്ഥാലയത്തിൽ "കല്ലായി ഗ്രാമത്തിന്റെ കഥ" എന്നപുസ്തകത്തെക്കുറിച്ച് വി. മനോജ് അവലോകനം നടത്തി സംസാരിച്ചു.
സനീഷ് കുമാർ ടി.പി ഉദ്ഘാടനം ചെയ്തു.
കെ.അശോകൻ , എ.വി. അശോകൻ ചർച്ചയിൽ പങ്കെടുത്തു. ഗ്രന്ഥകാരൻ വി.കെ.സുരേഷ് ബാബു ഗ്രന്ഥരചനയുടെ പശ്ചാത്തലം വിശദീകരിച്ചു.
ഭാരത് സേവക് സമാജ് പുരസ്കാര ജേതാവ് കെ.അശോകൻ , നല്ല വായനക്കാരൻ സി.കെ.ശശി എന്നിവരെ അനുമോദിച്ചു. നഗരസഭാംഗം കെ.ടി. മൈഥിലി അധ്യക്ഷത വഹിച്ചു.
കെ.പി.രാമദാസൻ സ്വാഗതവും കെ.സുരേഷ് ബാബു നന്ദിയും പറഞ്ഞു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group