ഞാറ്റ്വേല ശ്രീധരനെ നാട് അനുസ്മരിച്ചു

ഞാറ്റ്വേല ശ്രീധരനെ നാട് അനുസ്മരിച്ചു
ഞാറ്റ്വേല ശ്രീധരനെ നാട് അനുസ്മരിച്ചു
Share  
2025 Aug 24, 10:48 PM
PAZHYIDAM
mannan

ഞാറ്റ്വേല ശ്രീധരനെ നാട്

അനുസ്മരിച്ചു


വയലളം: ഒരു ജീവിതകാലം കൊണ്ട് ബൃഹത്തായ ചതുർഭാഷാ നിഘണ്ടു നിർമ്മിച്ച് ചരിത്രത്തിലിടം നേടുകയും, തൻ്റെ ആത്മകഥാംശമുള്ള ഓർമ്മകളുടെ തിറയാട്ടം എന്ന ഗ്രന്ഥത്തിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും, ബീഡി തൊഴിലാളി പ്രസ്ഥാനത്തിൻ്റേയും സാക്ഷരതാ പ്രസ്ഥാനത്തിൻ്റെയും അറിയാക്കഥകൾ അനാവരണം ചെയ്യുകയും ചെയ്ത ഞാറ്റ്വേല ശ്രീധരൻ്റെ വേർപാടിൽ വയലളം റീഡേർസ് സെൻ്ററിൽ നടന്ന ചടങ്ങിൽ നാടിൻ്റെ ആദരം സമർപ്പിച്ചു. സീനിയർ സിറ്റിസൺസ് ഫോറം തിരുവങ്ങാട് യൂണിറ്റും സംഘാടനത്തിലുണ്ടായിരുന്നു. 

ബന്ധുക്കളും, സുഹൃത്തുക്കളുമടക്കമുള്ള നൂറുകണക്കിനാളുകൾ പങ്കെടുത്ത

വികാരനിർഭരമായ ചടങ്ങ് പ്രശസ്ത കഥാകൃത്ത് കെ.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

എൻ.കെ.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു

ടി.പി.ശ്രീധരൻ ,ചാലക്കര പുരുഷു ' പ്രൊഫ:എ യതീന്ദ്രൻ , പി.പി.രഞ്ചിത്ത് ,പി .പി .ബാലൻ,.സി.എം ഹരിദാസൻ സംസാരിച്ചു. എം.കെ.ചന്ദ്രൻ   സ്വാഗതവും എൻ.എം.ദിലീഷ്,   നന്ദിയും പറഞ്ഞു -


ചിത്രവിവരണം: കെ.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി മത്സ്യമാര്‍ക്കറ്റ്:

എം.എല്‍.എയുടെ പ്രസ്താവന അധികാരഹുങ്ക്


തലശ്ശേരി: കായികമായി തന്നെ അക്രമിച്ചാലും തലശ്ശേരി മത്സ്യമാർക്കറ്റും മൊത്തവില്പന കേന്ദ്രവും തലായിലേക്ക് മാറ്റുമെന്നുള്ള നിയമസഭാസ്പീക്കറും എം.എല്‍.എയുമായ അഡ്വ. എ.എൻ. ഷംസീറിന്‍റെ പ്രസ്താവന അധികാരത്തിന്‍റെ ഹുങ്കില്‍ നിന്ന് വരുന്നതാണെന്ന് മുസ്‍ലിം യൂത്ത് ‍ലീഗ് ജില്ലാ സെക്രട്ടറി തസ്‍ലീം ചേറ്റംകുന്ന് പ്രസ്താവിച്ചു. ബഹുമാനപ്പെട്ട സ്പീക്കർ ഒരു വിഭാഗം ജനങ്ങളെ പ്രകോപിതരാക്കാനുള്ള ശ്രമത്തിൽ നിന്നും പിൻമാറണം. കായിമായി ആക്രമണം നേരിടേണ്ടി വന്നാലും മത്സ്യമാർക്കറ്റ് മാറ്റും എന്നുള്ള അദ്ദേഹത്തിന്‍റെ വാശി പദവിക്ക് ചേർന്നതല്ലെന്ന് മാത്രമല്ല മത്സ്യമാർക്കറ്റിലെ തൊഴിലാളികൾ ആക്രമണോത്സുകരാണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് തസ്‍ലീം ചേറ്റംകുന്ന് ചൂണ്ടിക്കാട്ടി.


whatsapp-image-2025-08-24-at-20.11.51_032e5091

ചിത്രകല മത്സരം സംഘടിപ്പിച്ചു


മാഹി .ചാലക്കര മഹാത്മ റസിഡൻസ് അസോസിയേഷൻ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന മാഹി മേഖല ചിത്രരചന മത്സരം ചാലക്കര പി.എം. ശ്രീ യു ജി എച്ച് എസ്സിൽ നടന്നു.


 പ്രശസ്ത ചിത്രകാരൻ കെ.കെ.സനൽകുമാർ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ്‌ ടി സിയാദ് അധ്യക്ഷത വഹിച്ചു.

ട്രഷറര്‍ രസ്‌ന അരുൺ സംസാരിച്ചു.

ജനറൽ സെക്രട്ടറി രൂപേഷ് ബ്രഹ്മം സ്വാഗതവും ജോയിൻ സെക്രട്ടറി റഫീഖ് വട്ടോത്ത് നന്ദിയും പറഞ്ഞു..

കെ വി പ്രദീപൻ, കെ വി പ്രവീൺ, കലേഷ്, എ വി ശശി, ടി പി രാജൻ, സജില പ്രദീപൻ, സംഗീത ശ്രീജു നേതൃത്വം നൽകി.

സെപ്റ്റംബർ 7 ന് നടക്കുന്ന ഓണാഘോഷ പരിപാടി എംഎൽഎ കെ പി മോഹനൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച്  ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യും. 


ചിത്രവിവരണം: ചിത്രകാരൻ കെ.കെ.സനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു


എം. മീനാക്ഷി നിര്യാതയായി


മാഹി : പള്ളൂർ മൂന്നങ്ങാടിയിലെ മൊട്ടേമ്മൽ (കരുണാലയം) 

എം. മീനാക്ഷി. (82 ) നിര്യാതയായി .

ഭർത്താവ്: പരേതനായ കരുണാകരൻ നായർ.

മക്കൾ :

സതീഷ് പി വി, (PRTCസ്കൂൾ ബസ് ഡ്രൈവർ,) സജീവൻ (ഡ്രൈവർ, സന്തോഷ് (പെട്രോൾ പമ്പ് ഗ്രാമത്തി),സജിത പറാട്ട്, 

 മരുമക്കൾ: പുഷ്പലത, ഷീബ, ഷൈനി, സുരേന്ദ്രൻ.


whatsapp-image-2025-08-24-at-20.12.52_2a509e45

കെ.പി അബ്ദുൽ റഹൂഫ് നിര്യാതനായി.


\മാഹി:കുഞ്ഞിപ്പാറാൽ അബ്ദുൽ റഹൂഫ് (മഹറൂഫ് ,)(70)നിര്യാതനായി. പരേതനായ ചന്ദ്രോത്ത് പൊന്നമ്പത്ത് കുട്ട്യാലിയുടെയും,കുഞ്ഞിപ്പാറാൽ സൈനബയുടെയും മകനാണ്. ഭാര്യ -സി.പി സബൂറ.മക്കൾ-മുഹമ്മദ് ഷബീർ(ദുബൈ),ഫഹദ്(ബാംഗ്ലൂർ),സനൂജ്(ദുബൈ),ഹാറൂൻ(ബഹറൈൻ),റിഷാന.ജാമാതാക്കൾ: ഷമ്മാസ്, സജ്ന,ഹെൽന,നെഹല.സഹോദരങ്ങൾ: -സുഹറ,സാബിറ,ഷെഫീറ,സജ്ന,ജാസ്മിൻ,സാജിത,മൻസൂർ ,ജാഫർ,നെസീർ.


മഹർഷി അരവിന്ദന്റെ ദർശനങ്ങൾ പ്രചരിപ്പിക്കണം - ഭാരതീയവിചാരകേന്ദ്രം


മാഹി : മഹർഷി അരവിന്ദന്റെ കാഴ്ചപ്പാടിലെ ഭാരതസങ്കല്പം സൃഷ്ടിക്കാൻ മഹർഷി അരവിന്ദനെക്കുറിച്ച് പഠിക്കണമെന്നും ശ്രീ അരബിന്ദോ ദർശനങ്ങൾ പഠിച്ചു പ്രചരിപ്പിക്കണമെന്നും ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി പൂവ്വച്ചേരി വിജയൻ അഭിപ്രായപ്പെട്ടു.

ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി പള്ളൂരിൽ സംഘടിപ്പിച്ച വൈചാരിക സദസ്സിൽ "മഹർഷി അരവിന്ദൻ - ഭാവിയുടെ പ്രവാചകൻ" എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എം. പ്രകാശൻ സ്വാഗതം പറഞ്ഞു. മനോജ്‌. കെ. പി അധ്യക്ഷം വഹിച്ചു.

ജയസൂര്യ ബാബു നന്ദി പറഞ്ഞു.

ഡോ. ചന്ദ്രൻ മാസ്റ്റർ, അഡ്വ. കെ.അശോകൻ, എ. ദിനേശൻ, എൻ. സി. സത്യനാഥൻ, മഗിനേഷ് മഠത്തിൽ, പ്രബീഷ് കുമാർ, സബിത് പന്തക്കൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു

whatsapp-image-2025-08-24-at-20.13.24_c2e946b9

കുടുംബ സംഗമവും ഓണാഘോഷ പരിപാടിയും സംഘടിപ്പിച്ചു.


ധർമ്മടം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ധർമ്മടം മണ്ഡലം കുടുംബ സംഗമവും ഓണാഘോഷ പരിപാടിയും സംഘടിപ്പിച്ചു. ധർമ്മടം ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി

ദേശീയ അധ്യാപക അവാർഡ് ജേതാവ് സി വി രാജൻ മാസ്റ്റർ പെരിങ്ങാടി

ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ധർമ്മടം മണ്ഡലം പ്രസിഡന്റ് കെ ടി സുധീർ കുമാർ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ഓഡിറ്റർ കെ പ്രഭാകരൻ, സംസ്ഥാന അംഗം ഗീത കൊമ്മേരി,

 ജില്ല വൈസ് പ്രസിഡന്റ് കെ കൃഷ്ണൻ

ധർമ്മടം ബ്ലോക്ക് പ്രസിഡൻ്റ് കെ. വി ജയരാജൻ, തലശ്ശേരി മണ്ഡലം പ്രസിഡന്റ് പി വി വത്സലൻ, സെക്രട്ടറി കെ ഭരതൻ, മഹിള കോൺഗ്രസ് ധർമ്മടം മണ്ഡലം പ്രസിഡണ്ട് ഹേമലത

 എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി കെ ദിലീപ് കുമാർ സ്വാഗതവും എ വി പ്രേമകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ചിത്രവിവരണം: സി വി രാജൻ മാസ്റ്റർ പെരിങ്ങാടി

ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-08-24-at-20.13.45_77216cbb

ഇരട്ട വിജയമുമായി ആർ ബി. ശ്രിവർഷിണി 


ചൊക്ലി : ഹൈസ്കൂൾ പാർലമെൻ്റ്തെരെഞ്ഞെടുപ്പിൽ

 ചൊക്ലിരാമവിലാസം ഹയർ 

സെക്കൻ്ററി സ്കൂളിൽസ്കൂൾ ലീഡറായി തെരെ

ഞ്ഞെടുക്കപ്പെട്ടആർ ബി ശ്രിവർഷിണി തൊട്ട് പിറകെ

കൊച്ചിയിലെ ശ്രിരവിശങ്കർ വിദ്യാമന്ദിർഭഗത്ത് സോക്കർ ക്ലബ്ബി

ൻ്റെ സഹകരണത്തോടെസംഘടിപ്പിച്ച സംസ്ഥാന

മിനിമാരത്തോണിൽരണ്ടാം സ്ഥാനം നേടി

 അഭിമാന നേട്ടംകൈവരിച്ചു.എസ്. എഫ് ഐ ചൊക്ലി

രാമവിലാസം യൂണിറ്റ്സെക്രട്ടറി കൂടിയായആർ ബി ശ്രിവർഷിണി

സ്കൂൾ പാർലമെൻ്റ്തെരെഞ്ഞെടുപ്പ്

നടപടികൾ പൂർത്തിയായ


ഉടനെ അഭിനന്ദനങ്ങൾ

ക്കും ആരവങ്ങൾക്കും

കാത്തു നിൽക്കാതെ

മൂന്ന് മണിയുടെ ട്രെയിന്

സഹോദരി ആർ ബി

ഓവിയക്കൊപ്പം

നേരെകൊച്ചിയിലേക്ക്

പുറപ്പെടുകയായിരുന്നു.

പെരിങ്ങളം അണിയാര

ത്തെ ഹെൽത്ത് സെൻ്റ

റിന് സമീപം കൂലോത്ത്

രമേഷിൻ്റെയും ബിന്ദു

വിൻ്റെയും മകളാണ്.

പത്താം ക്ലാസുകാരി

യായ ശ്രിവർഷിണി .

നേരെത്തെ നിരവധി

ദീർഘദൂര ഓട്ടമത്സരങ്ങളി

ൽ വിജയിച്ചിട്ടുണ്ട്.


asma

സി കെ അസ്മ നിര്യാതയായി


മേനപ്രം : താഴെ പൂക്കോംതുണ്ടായിപ്പീടികക്ക്

സമീപം ബുഷ്റ മൻസിൽ

ചന്ദ്രോത്ത് കുനിയിൽഅസ്മ (70) നിര്യാതയായി

ചന്ദ്രോത്ത് കുനിയിൽകുഞ്ഞാമിയുടെയും

മമ്മുവിൻ്റെയും മകളാണ്പരേതനായ കാദറാണ്

ഭർത്താവ്:

സമീറ, ബുഷ്റ, സനീർ

സനൂഫ്, എന്നിവർ മക്കളാണ്.

മരുമക്കൾ:

നാസർ, മുതുവന നാസർ

ലുബിന , ഷാഹിൻ

സഹോദരങ്ങൾ:

അസീസ്, സുബൈദ

ഹാഷിം, ഖമറുൽലൈല

ഷാഹിദ


whatsapp-image-2025-08-24-at-20.14.48_a26f3a78

പാച്ചാലിൻ്റെവിട ലഷ്മിനിര്യാതയായി

ചൊക്ലി : മേനപ്രം മാരാങ്കണ്ടി പുനത്തിൽ മുക്കിലെ

പാച്ചാലിൻ്റെ വിട ലക്ഷ്മി(60) നിര്യാതയായി

പരേതരായ ബാപ്പുവിൻ്റെയും മാതയുടെയും മകളാ

ണ് .

സഹോദരങ്ങൾ:നാണി ,രാധ ,പരേതരായകല്യാണി ,കമല, അച്ചുത

ൻ , രാഘവൻ, ജാനു.


whatsapp-image-2025-08-24-at-20.16.14_12ad9741

പി.കെ രാമനെ അനുസ്മരിച്ചു.


മാഹി:സ്വാതന്ത്ര്യ സമര സേനാനിയും മുൻ എംഎൽഎയും കോൺഗ്രസ്സ് നേതാവുമായിരുന്ന പി കെ രാമൻ്റെ 44ാം ചരമവാർഷികദിനം മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സമുചിതമായി ആചരിച്ചു 

ചൂടികോട്ട രാജീവ്ഭവനിൽ നടന്ന അനുസ്മരണ സമ്മേളനം കെ മോഹനൻ്റെ അദ്ധ്യക്ഷതയിൽ രമേഷ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്തു.

പി.പി വിനോദൻ, സത്യൻ കോളോത്ത്, കെ ഹരിന്ദ്രൻ 'ആഷാലത അജയൻ പുഴിയിൽ ' നളനി ചാത്തു സംസാരിച്ചു.

കെ. സുരേഷ്.ഐ അരവിന്ദൻ 'കെ.വി, സന്ദിബ്,കെ. സി , മജിദ്, കെ വി ഹരിന്ദ്രൻ,

സിന രവിന്ദ്രൻ, എന്നിവർ പി.കെ രാമൻ അന്ത്യവിശ്രമം കൊള്ളുന്ന സ്വവസ്തിയിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി

ചിത്ര വിവരണം. മുൻ എം.എൽ എ ,പി.കെ രാമൻ്റെ അനുസ്മരണ സമ്മേളനം രമേഷ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-08-24-at-08.21.04_37c48818_1756055296

ഓണക്കാല ഗതാഗത തിരക്ക് നിയന്ത്രിക്കാൻ നടപടി


 തലശ്ശേരി :നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം നഗരസഭ ചെയർപേഴ്സൺ കെ എം ജമുനറാണി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്നു.


 നിലവിൽ അപേക്ഷിച്ചിട്ടുള്ള തലശ്ശേരി നഗരസഭ പരിധിയിൽ സ്‌ഥിരം താമസമുള്ള അപേക്ഷകരുടെ ടി എം സി നമ്പറുകളുടെ നടപടിക്രമങ്ങൾ ഉടനടി പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് ഓട്ടോകൾക്ക് ടി എം സി നമ്പർ കൊടുക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചു.ഓണത്തോടനുബന്ധിച്ചുള്ള നഗരത്തിലെ തിരക്കുകൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ചുള്ള പൂക്കച്ചവടം കഴിഞ്ഞ വർഷത്തേതു പോലെ തന്നെ സ്റ്റേഡിയത്തിനു ചുറ്റും ആക്കാൻ തീരുമാനിച്ചു. പഴയ ബസ്റ്റാൻഡിൽ യാതൊരു കാരണവശാലും പൂവ് കച്ചവടം അനുവദിക്കുന്നതല്ല.

നിലവിൽ തെരുവ് കച്ചവടം നിരോധിച്ച എൻ സി സി റോഡ്, എംജി റോഡ് എന്നിവിടങ്ങളിലും യാതൊരു വിധ കച്ചവടവും അനുവദിക്കുന്നതല്ല.

.ഓണത്തോടനുബന്ധിച്ചുള്ള തിരക്കുള്ള ദിവസങ്ങളിൽ പരമാവധി പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തും. അവധിക്കാലത്തു സ്കൂളുകളുടെ ഗ്രൗണ്ടുകളും മറ്റും പാ ർക്കിങ്ങിനുവേണ്ടി പ്രയോജനപ്പെടുത്തും. തിരക്കുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ വ്യാപാരികളുടെ സഹകരണത്തോടെസെക്യൂരിറ്റി ഗാർഡുകളെ ഏർപ്പാടാക്കുന്നതാണ്.അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കും.സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കും.

അനധികൃത പരസ്യ ബോർഡുകൾ നീക്കം ചെയ്യും. ട്രാഫിക് സൂചനബോർഡുകളിലും നഗരസഭ നിഷ്ക്കർഷിക്കുന്ന രീതിയിൽ കൂടുതൽ അളവിൽ പരസ്യങ്ങൾ ഉണ്ടെങ്കിൽ അവ നീക്കംചെയ്യുന്നതായിരിക്കും.

യോഗത്തിൽ വൈസ് ചെയർമാൻ എം വി ജയരാജൻ,നഗരസഭ സെക്രട്ടറി സുരേഷ് കുമാർ എൻ, ആർ.ടി.ഒ, പൊലീസ്, റവന്യു,

പൊതുമരാമത്ത് ,ട്രാഫിക്, നഗരസഭ ഉദ്യോ ഗ്യാസ്‌ഥൻമാർ പങ്കെടുത്തു.


ചിത്രവിവരണം: നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന

നഗരസഭാ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം

zxc

എം.മോഹനൻ നിര്യാതനായി.

മാഹി: മഞ്ചക്കലിലെ പാറാൽ ഹൗസിൽ എം.മോഹനൻ (70) നിര്യാതനായി.

മാതാപിതാക്കൾ: പരേതരായ ഗോപാലൻ -ദേവി

ഭാര്യ: ചന്ദ്രമതി

മക്കൾ: സ്മൃതി, മിഥുൻ

മരുമകൻ മിഥുൻ ലാൽ ബാലുശ്ശേരി

സഹോദരി: ഷൈല ഷാജൻ

സംസ്ക്കാരം ഇന്ന് (25) ഉച്ചക്ക് ശേഷം രണ്ട് മണിക്ക് മാഹി വാതകശ്മശാനത്തിൽ.


whatsapp-image-2025-08-24-at-22.34.16_99c38f2a

പുന്നോൽ ആന തറവാട് കുടുംബ സംഗമം

ന്യൂ മാഹി: നാനൂറിലധികം വർഷങ്ങൾക്ക് മുകളിൽ ചരിത്ര പാരമ്പര്യമുള്ള ന്യൂ മാഹി കുറിച്ചിയിലെ 'ആന തറവാട്' അംഗങ്ങളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു.

നൂറു കണക്കിനാളുകൾ പങ്കെടുത്ത സംഗമം

 തലമുറകൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന വേദിയായി.

 മുനിസിപ്പൽ ടൗൺ ഹാൾ ഓഡിറ്റോറിയത്തിൽ നടത്തിയ സംഗമത്തിൽ ദേശവിദേശങ്ങളിലുള്ളവർ സംബന്ധിച്ചു.. മുതിർന്ന അംഗങ്ങളെ ആദരിച്ചും, പുതിയ തലമുറയെ പരിചയപ്പെടുത്തിയും ചടങ്ങ് ഹൃദ്യമായി. 

മുഖ്യ പ്രഭാഷണം നടത്തിയ മൻസൂർ പള്ളൂർ കുടുംബത്തിന്റെ ചരിത്രവും പാരമ്പര്യവും പുതിയ തലമുറയ്ക്ക് പകർന്നേകി.. മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ വേദിയിലും, വടകര എം.പി ഷാഫി പറമ്പിൽ ഓൺലൈൻ വഴിയും മുഖ്യാഥിതികളായി പങ്കെടുത്തു..

കുടുംബാംഗങ്ങളുടെ ഗെയിംസും, കലാപരിപാടികളും സംഗമത്തിന് നിറപ്പകിട്ടേകി.മത്സര വിജയികൾക്ക് സമ്മാനദാനവുമുണ്ടായി.

 ഇശൽ അറേബ്യ യുടെ സംഗീത വിരുന്നുമുണ്ടായി.


ചിത്രവിവരണം: കുടുംബസംഗമത്തിൽ പങ്കെടുത്തവർ


mfk-online

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/FaFhIpnsalxK0rgRVqQ1AQ 

കരീക്കുന്നില്‍ പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്ന നിര്‍മാണ യൂനിറ്റ് യാഥാര്‍ഥ്യമാകുന്നു


ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ കരീക്കുന്നില്‍ പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്ന നിര്‍മാണ യൂണിറ്റ് യാഥാര്‍ഥ്യമാകുന്നു. രണ്ടാംവാര്‍ഡില്‍ ആരംഭിക്കുന്ന വ്യവസായ യൂണിറ്റിന്റെകെട്ടിടനിര്‍മാണം പൂര്‍ത്തിയായി. സഞ്ചികളുള്‍പ്പെടെയുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറച്ച് സമ്പൂര്‍ണ പ്ലാസ്റ്റിക് മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുക, സ്ത്രീകള്‍ക്ക് തൊഴിലവസരമുണ്ടാക്കുകഎന്നീ ലക്ഷ്യങ്ങളോടെയാണ് യൂനിറ്റ് ആരംഭിക്കുന്നത്.

പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ പ്ലാന്‍ ഫണ്ട് വകയിരുത്തി 144 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. പഞ്ചായത്ത് എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2021 നവംബറിലാണ് എം.സി.എഫിന്റെ കെട്ടിടം നിര്‍മിക്കാനായി 26.35 സെന്റ് സ്ഥലം പഞ്ചായത്ത് വിലയ്ക്ക് വാങ്ങിയത്. എം സി എഫിനുള്ള കെട്ടിടം നിര്‍മിച്ചശേഷം ബാക്കിയുള്ള സ്ഥലത്താണ് വ്യവസായ യൂണിറ്റിനുള്ള കെട്ടിടം നിര്‍മിച്ചത്. വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ ലഭിച്ചിട്ടുണ്ട്.

വനിതകള്‍ക്കുള്ള തൊഴില്‍ സംരംഭത്തിനായി അനുവദിച്ച ഏഴുലക്ഷം രൂപയും പഞ്ചായത്ത് പ്ലാന്‍ഫണ്ടില്‍ നിന്നുള്ള 3,75,000 രൂപയും ചേര്‍ത്ത് 10,75,000 രൂപയാണ് യന്ത്രങ്ങള്‍ സ്ഥാപിക്കാനായി മാറ്റിവെച്ചിട്ടുള്ളത്. യൂണിറ്റ് പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ ഇരുപതിലേറെ വനിതകള്‍ക്ക് തൊഴില്‍ ലഭിക്കും. തുണിസഞ്ചി, പേപ്പര്‍ബാഗ് എന്നിവയാണ് യൂണിറ്റില്‍ ഉല്‍പാദിപ്പിക്കുക. വനിതകളുടെ സംരംഭം എന്ന നിലയിലായിരിക്കും പദ്ധതി നടപ്പാക്കുന്നത്. യന്ത്രങ്ങള്‍ സ്ഥാപിക്കല്‍, ഫ്ളോറിങ്ങ് എന്നിവ പൂര്‍ത്തിയാകുന്നതോടെ സെപ്റ്റംബറില്‍ ഉദ്ഘാടനം നടത്താന്‍ സാധിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. യൂനിറ്റ് യാഥാര്‍ഥ്യമാകുന്നതോടെ ന്യൂമാഹി പഞ്ചായത്തില്‍ പ്ലാസ്റ്റിക് മാലിന്യത്തെയും പരിസ്ഥിതി സുസ്ഥിരതയെയും കുറിച്ചുള്ള ആശങ്കകള്‍ക്ക് വിരാമമാകും


ചിത്രവിവരണം: കരീക്കുന്നിൽ നിർമ്മാണം പൂർത്തിയായ കെട്ടിടം


whatsapp-image-2025-08-24-at-22.34.17_018c6cdf

റാബിയ നിര്യാതയായി.

തലശ്ശേരി :സൈദാർ പള്ളിക്കടുത്ത് ജെടി.റോഡിലെ മർഹൂം. കെ കെ. ഇസ്മായിൽ ഹാജിയുടെ (ഇരുമ്പ് ) ഭാര്യ റാബിയ മിസ്റിയാസിൽ (70) നിര്യാതയായി. ഖൈബർ, 

ഖബറടക്കം ഇന്ന് ലുഹ്‌റിന് സൈദാർ പള്ളിയിൽ


bhakshysree-cover-photo
pazhydam-new
mannan-advt-org-best
pazhyidam
pazhyidamsmall
shibin-latest-samudra-mannan
MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam