ധർണ്ണാ സമരവും ഗേറ്റ് പിക്കറ്റിങ്ങും നടത്തി.

ധർണ്ണാ സമരവും ഗേറ്റ് പിക്കറ്റിങ്ങും നടത്തി.
ധർണ്ണാ സമരവും ഗേറ്റ് പിക്കറ്റിങ്ങും നടത്തി.
Share  
2025 Aug 24, 08:42 AM
PAZHYIDAM
mannan

ധർണ്ണാ സമരവും ഗേറ്റ് പിക്കറ്റിങ്ങും നടത്തി.


മാഹി .നേഷണൽ ടെക്സ്റ്റൈൽ ' കോർപ്പറേഷൻ്റെ കീഴിലുള്ള എൻ.ടി.സി. മില്ലുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും 8 മാസമായി മുടങ്ങി കിടക്കുന്ന ജീവനാംശവും രണ്ട് വർഷമായി ശമ്പള കുടിശികയും പിരിഞ്ഞ് പോയ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റിആനുകൂല്യങ്ങളുംഅടക്കമുള്ളആവശ്യങ്ങൾ ഉന്നയിച്ച്കൊണ്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ധർണ്ണാ സമരവും ഗേറ്റ്പിക്കറ്റിങ്ങും നടത്തി. 

ഈ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എൻ.ടി.സി. മാനേജ്മെന്റിനെ മിൽ ഗേറ്റിൽ തടയുകയുണ്ടായി. 

ഈ പ്രശ്നങ്ങളിൽ ശ്വാശത പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ മുണ്ടാകുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകി. ധർണാസമരത്തിന് ടെകസ്റ്റൈൽ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി വത്സരാജ്, സ്പിന്നിംഗ് മിൽ സി.ഐ.ടി.യു യൂണിയൻ സെക്രട്ടറി സത്യജിത് കുമാർ, ബിഎംഎസ് വൈസ് പ്രസിഡൻ്റ് മമ്പള്ളി രാജീവൻ നേതൃത്വം നൽകി.


ചിത്രവിവരണം:സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാഹി സ്പിന്നിങ്ങ് മില്ലിന് മുന്നിൽ നടന്ന ധർണ്ണാ സമരവും ഗേറ്റ്പിക്കറ്റിങ്ങും

whatsapp-image-2025-08-23-at-20.15.23_ec17fa22

സംയുക്ത സമരസമിതി ആഗസ്ത് 26 ന് പ്രതിഷേധ ധർണ്ണ നടത്തും


മാഹി :മത്സ്യമേഖല സംയുക്ത സമരസമിതി ആഗസ്ത് 26 ന് രാവിലെ 10 മണിക്ക് മാഹി ഫിഷറീസ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സമരംസംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മാഹിയിലെ മത്സ്യത്തൊഴിലാളി സമൂഹംകല്യാണം,ജന്മദിനം എന്നീ ആഘോഷങ്ങൾക്കും മറ്റു പൊതു പരിപാടികൾക്കും പ്രധാനമായും ആശ്രയിക്കുന്ന ഒരു പൊതു സ്ഥാപനമാണ് തീരദേശപ്രദേശത്ത് സ്ഥിതിചെയ്യുന്നകമ്മ്യൂണിറ്റി ഹാൾ.

കാലാകാലങ്ങളായി മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ചുവരുന്ന കമ്മ്യൂണിറ്റി ഹാളിന്റെ കോമ്പൗണ്ടിൽ ഒരു മലിന ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ പുതുച്ചേരി സർക്കാർ ഒരുങ്ങുകയാണെന്നും,ഈ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കപ്പെട്ടാൽ അതുകൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും,അന്തരീക്ഷത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും,ഫിഷർമെൻ കമ്മ്യൂണിറ്റിഹാളിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാകുകയും,ജനങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ ജന ജീവിതത്തെയും പ്രതികൂലമായുംബാധിക്കും.ദുർഗന്ധവും കെട്ടിക്കിടക്കുന്ന മലിനജലവും അന്തരീക്ഷ മലിനീകരണവും മാരകരോഗവ്യാപനത്തിനും കാരണമാവും എന്നതിനാൽ ഈ മാലിന്യനിർമാർജനം പ്ലാന്റ് ഫിഷർമെന്റ്കോമ്പൗണ്ടിൽ സ്ഥാപിക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർപിന്തിരിയണമെന്ന് മാഹി മേഖല മത്സ്യമേഖല സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

പാതി വഴിയിൽ നിലച്ച് പോയ മാഹി തുറമുഖത്തിൻ്റെ നിർമ്മാണം പൂർത്തീകരിക്കണമെന്നും ., നിർദ്ദിഷ്ട പ്ലാൻ്റ് തുറമുഖ സൈറ്റിനകത്തോ, തെക്ക് ഭാഗത്ത് ഗ്രാൻ്റ് കനാൽ കടന്നു പോകുന്ന വഴിയിലോ സ്ഥാപിക്കുന്നതാണ് നല്ലതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. 

വാർത്താ സമ്മേളനത്തിൽ എൻ.ബാലകൃഷ്ണൻ (ചെയർമാൻ), എ.വി.യൂസഫ് (വൈസ് ചെയർമാൻ), യു.ടി.സതീശൻ (കൺവീനർ), രാജേഷ് പാറമ്മൽ (ട്രഷറർ) സംബന്ധിച്ചു


capture

ചൊക്ലിയുടെ സ്റ്റേഡിയം സ്വപ്നം പൂവണിയുന്നു


ചൊക്ളി: ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചൊക്ളീ - കവിയൂർ റോഡിലെ നിർദ്ദിഷ്ട സ്റ്റേഡിയത്തിന്റെ സ്ഥലത്തെ മണ്ണ് നിക്കുന്നതിന്റെ പ്രവൃത്തിക്ക് അനുമതിയായി.. അസി: എഞ്ചിയനിയറുടെ വാലേഷ്വൻ പ്രകാരം ജീയോളജീ ഡീപ്പാർട്ട് മെന്റിൽ നിന്ന് എസ്റ്റിമേറ്റ് ലഭ്യമായതിനാൽ ആദ്യഘട്ടമായി മണ്ണ് നിക്കുന്നതിന് 6,05,000 രൂപയ്ക്ക് ടെൻഡർ നടപടി പൂർത്തിയായി മണ്ണെടുപ്പ് പ്രവൃത്തി ആരംഭിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ, സെക്രട്ടറി വി.അനിഷ , പ്ലാൻ ക്ലാർക്ക് കെ.പി.ഷൈമ ജനപ്രധിനികളായായ നവാസ് പരത്തിന്റെവിടെ, ഉഷ.എ, ഷിനോജ് കെ.പി എന്നിവർ പ്രവൃത്തി നടക്കുന്ന സ്ഥലം സന്ദർശിച്ചു


ചിത്രവിവരണം:ജനപ്രതിനിധികൾ നിർദ്ദിഷ്ട സ്റ്റേഡിയം പ്രദേശം സന്ദർശിക്കുന്നു


whatsapp-image-2025-08-23-at-20.15.58_eb9a3994

ബാല്യ വിദ്യാഭ്യാസ സംരക്ഷണ കേന്ദ്രം ആരംഭിച്ചു 


മാഹി : അവറോത്ത് ഗവ. മിഡിൽ സ്കൂളിൽ ബാല്യ വിദ്യാഭ്യാസ സംരക്ഷണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. പ്രധാന അധ്യാപിക പി സീതലക്ഷ്മി അധ്യക്ഷത വഹിച്ചു.. സമഗ്ര ശിക്ഷ എ.ഡി.പി.സി പി ഷിജു ഉദ്ഘാടനം ചെയ്തു. ശ്രീജ കെ, ആൻസി അരവിന്ദൻ,കെ സവിത സംസാരിച്ചു


ചിത്രവിവരണം :സമഗ്ര ശിക്ഷ എ.ഡി.പി.സി പി ഷിജു ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-08-23-at-20.16.31_fe5548d1

റീജേഷ് രാജൻ്റെ

പുസ്തക പ്രകാശനം 30 ന്


മാഹി:എക്സൽ പബ്ലിക് സ്കൂൾ അധ്യാപകൻ റീജേഷ് രാജൻ മാഹി രചിച്ച ' എന്റെ ഹൃദയത്തുടിപ്പുകൾ, എന്ന കവിത സമാഹാരത്തിന്റെ കവർ പ്രകാശനം പ്രശസ്ത കലാകാരൻ രജീഷ് ,ആർ പൊതാവൂർ നിർവഹിച്ചു. പുസ്തക പ്രകാശനം ഓഗസ്റ്റ് 30 ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കും. പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയനന്ദൻ, നടകകൃത്തും എഴുത്തുകാരനുമായ കെ പി എസ് പയ്യെനെടം തുടങ്ങിയവർ വീശിഷ്ടാതിധികളായി പങ്കെടുക്കും



whatsapp-image-2025-08-23-at-20.17.16_b7ddbd2f

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


 തലശ്ശേരി:പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരിയ വിശ്വവിദ്യാലയത്തിന്റെ മുൻ ചീഫ് രാജയോഗിനി ദാദി പ്രകാശ് മണിജിയുടെ സ്മൃതിദിനാർത്ഥം ബ്രഹ്മകുമാരി തലശ്ശേരിയുടെയും ബ്ലഡ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തലശ്ശേരി ജനറൽ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിലേക്ക് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 

 രക്തദാന ക്യാമ്പ് ഗൗരി സിസ്റ്ററിന്റെ അധ്യക്ഷതയിൽ തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാറാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. ശൈലജ, പി പി റിയാസ് മാഹി, ഷംസീർ പരിയാട്ട് എന്നിവർ സംസാരിച്ചു. പ്രിയ ബഹൻ സ്വാഗതവും ഷാനി ഭായ് നന്ദിയും പറഞ്ഞു. നിരവധി പേർ പങ്കെടുത്ത രക്തദാന ക്യാമ്പിന് റയീസ് സ് മാടപീടിക, ഗിരീഷ്, റെനീഷ്, ദിനേശ് എന്നിവർ നേതൃത്വം നൽകി.


ചിത്രവിവരണം: നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാറാണി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.


കല്ലാപ്പള്ളി മഖാം ഉറൂസ് 25 മുതൽ 29 വരെ


തലശ്ശേരി : ചരിത്ര പ്രസിദ്ധമായ കല്ലാപ്പള്ളി മഖാം ഉറൂസ് വിവിധ പരിപാടികളോടെ ആഗസ്റ്റ് 25 മുതൽ 29 വരെ നടക്കും. ഉറൂസിൻ്റെ മുന്നോടിയായി നാളെ വൈകുന്നേരം 4 മണിക്ക് പെരിങ്ങാടിയിൽ നിന്നും കല്ലാപ്പള്ളി മഖാമിലേക്ക് സ്വലാത്ത് ജാഥ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


ആഗസ്റ്റ് 25ന് രാത്രി 7 മണി മുതൽ ശാദുലി റാത്തീബ്, മൗലീദ് പാരായണം തുടർന്ന്

 7.45ന് പതാക ഉയർത്തൽ.

26ന് രാത്രി 7 മണി പേരോട് അബ്ദുറഹ്മാൻ ഉസ്താദും 27ന് അബുബക്കർ അഹ്സനി തെന്നലയും 28ന് റഹ്മത്തുള്ള സഖാഫി എളമരവും വിവിധ വിഷയങ്ങളിൽ 

 പ്രഭാഷണം നടത്തും. 29ന് സമാപന ദിവസം ദിക്ർ ദുആ സമ്മേളനം സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് നേതൃത്വം നൽകും. ഉമ്മർ സഖാഫി കൊട്ടപ്പുറം ഉദ്ഘാടനം ചെയ്യും.


സ്വാഗത സംഘം ചെയർമാൻ എൻ പി സഈദ്, കൺവീനർ ഇബ്രാഹിം മുസ്ല്യാർ, പള്ളി കമ്മിറ്റി പ്രസിഡൻ്റ് അഷ്റഫ് ഹാജി, സെക്രട്ടറി ഇ പി സഫീർ, അബുബക്കർ സഖാഫി, മുഹമ്മദ് ശമീർ സഖാഫി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

തലശ്ശേരി മത്സ്യമാർക്കറ്റും മൊത്തവിൽപന കേന്ദ്രവും തലായിലേക്ക് മാറ്റും: സ്പീക്കർ 


തലശ്ശേരി :മത്സ്യമാർക്കറ്റും മൊത്തവിൽപന കേന്ദ്രവും തലായിലേക്ക് മാറ്റുമെന്നും ഇതിനായി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും യോജിച്ച് പ്രവർത്തിക്കണമെന്നും നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ മത്സ്യമേഖലയിലെ സുസ്ഥിര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയുടെ ഘടക പദ്ധതിയായ സൗജന്യ ഫിഷ് വെൻഡിങ് ഓട്ടോ കിയോസ്‌ക് വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

150 കോടിയോളം രൂപയുടെ വികസനമാണ് തലായി ഹാർബറിൽ നടപ്പിലാക്കുന്നത്. ഇതിന്റെ സാധ്യതകൾ എല്ലാവർക്കും പൂർണമായും ഉപയോഗപ്പെടുത്താൻ സാധിക്കണമെന്നും തലശ്ശേരി മത്സ്യമാർക്കറ്റ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എല്ലാവർക്കും മത്സ്യം വിൽക്കാൻ തലായി ഹാർബർ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലേക്ക് മാറണമെന്നും സ്പീക്കർ പറഞ്ഞു. 


5.6 കോടി രൂപയാണ് സൗജന്യ ഫിഷ് വെൻഡിങ് ഓട്ടോ കിയോസ്‌ക് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. യൂണിറ്റ് ഒന്നിന് 7.8 ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക്ക് ഓട്ടോ കിയോസ്‌ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഗുണഭോക്താക്കൾക്ക് 39 ലക്ഷം രൂപ ചെലവിലാണ് വിതരണം ചെയ്തത്. ഒറ്റത്തവണ ചാർജിൽ 130 കിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ഈ ഇലക്ട്രിക് മുച്ചക്ര വാഹനത്തിന് 250 കിലോഗ്രാമിലേറെ ഭാരം വഹിക്കുവാനും ശേഷിയുണ്ട്.


മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ അധ്വാനഭാരം ലഘൂകരിക്കുന്നതിനും വരുമാന വർധനവിനുമായി 150 ഐസ് ബോക്‌സുകൾ പദ്ധതിയുടെ ഭാഗമായി ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. ഗുണഭോക്താവിന് 100 ശതമാനം സബ്സിഡിയോട് കൂടിയാണ് തൊഴിലുപകരണങ്ങൾ വിതരണം ചെയ്യുന്നത്. കേരള സംസ്ഥാന തീരദേശ വികസന കോർപറേഷനാണ് പദ്ധതിയുടെ നിർവഹണ ഏജൻസി.


തലായി ഹാർബറിൽ നടന്ന ചടങ്ങിൽ തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ കെ.എം ജമുനാ റാണി ടീച്ചർ അധ്യക്ഷയായി. കെ എസ് സി എ ഡി സി കോഴിക്കോട് റിജിയണൽ മാനേജർ കെ.ബി.രമേശ് റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആർ ജുഗുനു, തലശ്ശേരി ഫിഷറീസ് എക്‌സ്റ്റെൻഷൻ ഓഫീസർ എ.കെ സംഗീത, തലശ്ശേരി നഗരസഭ വാർഡ് കൗൺസിലർമാരായ ജിഷ ജയചന്ദ്രൻ, ടെൻസി നോമിസ്, കെ അജേഷ്, പി.പി. ഉസ്മാൻ എന്നിവർ പങ്കെടുത്തു

whatsapp-image-2025-08-23-at-20.19.43_1422d7e3

പുതുച്ചേരി ഗവർണരുടെ സെക്രട്ടറിക്ക് നിവേദനം നൽകി. 


മാഹി:പള്ളൂർ ഇരട്ടപിലാക്കൂൽ മുൻസിപ്പൽ കോംപ്ലക്സ് സമീപമുള്ള വെയിസ്റ്റ് നീക്കം ചെയ്യുക,വെയ്സ്റ്റ് മാനേജ് മെന്റ് കൃത്യമായി നടപ്പിലാക്കുക എന്നിവ ആവശ്യപെട്ടുകൊണ്ട് മാഹി മണ്ഡലം ബിജെപി കമ്മിറ്റിയുടെ നേതൃത്വത്തിൽ

 നിവേദനം നൽകി.

മയ്യഴി സന്ദർശന വേളയിൽ പുതുച്ചേരി ഗവർണരുടെ സെക്രട്ടറി

 ഡി മണികണ്ഠൻ ഐ എ സ് ന് മാഹി റീജിനൽ അഡ്മിനിസ്ട്രറ്റർ ഡി മോഹൻകുമാറിന്റെ സാന്നിധ്യത്തിൽ ബിജെപി മാഹി മണ്ഡലം പ്രസിഡന്റ്‌ പ്രബീഷ് കുമാർ, ജനറൽ സെക്രട്ടറി മഗിനേഷ് മഠത്തിൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.


പരിധിയില്ലാത്ത ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണം


ന്യൂ മാഹി:സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും പരിധിയില്ലാത്ത ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കണമെന്ന് എയ്ഡഡ് സ്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ റവന്യൂ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 2022 ജൂലൈ മുതലുള്ള ക്ഷാമബത്ത കുടിശികയായി കിടക്കുകയാണ് 'മാത്രമല്ല 2024 ജൂലായ് മുതൽ നടപ്പിലാക്കേണ്ടിയിരുന്ന പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തിനായി നിലവിൽ കമ്മീഷനെ പോലും നിയമിച്ചിട്ടില്ല ഈ സാഹചര്യത്തിൽ മുഴുവൻ ജീവനക്കാർക്കും പരിധിയില്ലാത്ത ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എയ്ഡഡ്സ്കൂൾ മിനി സ്റ്റീരിയൽസ്റ്റാഫ് അസോസിയേഷൻ കണ്ണൂർ റവന്യൂ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ കണ്ണൂർറവന്യൂ ജില്ലാ കമ്മിറ്റി യോഗം അസോസിയേഷന്റെ

സംസ്ഥാന ട്രഷറർ ഗോപികൃഷ്ണൻ എൻ സി ടി ഉദ്ഘാടനം ചെയ്തു അസോസിയേഷൻ കണ്ണൂർ റവന്യൂ ജില്ലാ സെക്രട്ടറി ദേവീദാസ് , സ്വാഗതം പറഞ്ഞു ജില്ലാ പ്രസിഡണ്ട് സന്തോഷ് വി കരിയാട്, അധ്യക്ഷത വഹിച്ചു സംസ്ഥാന വൈസ് പ്രസിഡണ്ട് രാജേഷ് കലിക്കോടൻ, തലശ്ശേരി വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് ശ്രീജു എ കെ , ജില്ലാ സെക്രട്ടറി മനോജ് കെ വി ,ജില്ലാ ട്രഷറർ സന്തോഷ് കുമാർ പി , സംഘടനയുടെ മുൻസംസ്ഥാന പ്രസിഡണ്ടായ രാജേഷ് കുമാർ എ , ജിതേന്ദ്രൻ കുന്നോത്ത്, ജില്ലാ ഭാരവാഹികളായ ഇസ്മായിൽ ടി പി , ജയേഷ് ശിവപുരം, ജഗദീഷ് കെ , സുജിത്ത് സി ,ശ്രീ പ്രദീപ് കെ , രഞ്ജിത്ത് കരാറത്ത് രതീഷ് എന്നിവർ യോഗത്തിൽ സംസാരിച്ചു പി. സന്തോഷ് കുമാർ നന്ദി പറഞ്ഞു


whatsapp-image-2025-08-23-at-23.08.03_0fd78b42

മാഹിയിൽ ഹജ്ജാജിമാർക്ക് മെഡിക്കൽ പരിശോധന നടത്തി


മാഹി:പുതുച്ചേരി സംസ്ഥാന സർക്കാറിൻ്റെ ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിന് പോവുന്ന മാഹിയിലെ 42 ഓളം ഹാജിമാർക്ക് മാഹി ഗവ: ജനറൽ ആശുപത്രിയിൽ വെച്ച് മെഡിക്കൽ പരിശോധന നടത്തി. ഡോ:ആദിൽ വാഫി, ഡോ:റസീന, പുതുച്ചേരി ഹജ്ജ് കോഡിനേറ്റർ ടി.കെ.വസീം, മാഹി സി.എച്ച് സെന്റർ ചെയർമാൻ എ.വി.യുസഫ് എന്നിവർ നേതൃത്വം വഹിച്ചു. സേവനത്തിന്റെ ഭാഗമായി മാഹി സി.എച്ച് സെന്റർ വളണ്ടിയർമാരായ മുഹമ്മദ്‌ ത്വാഹ, റിഷാദ് കൂടാളി, മുഹമ്മദ് റംസാൻ, ശക്കീർ എന്നിവർ നേതൃത്വം നൽകി.


whatsapp-image-2025-08-23-at-23.13.55_803312c6

മാധവി  നിര്യാതയായി.


മാഹി:പള്ളൂർ ആറ്റാക്കൂലോത്ത് കോളനിയിൽ മാധവി (68) നിര്യാതയായി. പരേതരായ വെളുത്തൻ്റെയും ചിരുതയുടെയും മകളാണ്. ഭർത്താവ്: പരേതനായ ബാലൻ. മകൻ: പരേതനായ സുരേഷ്. സഹോദരങ്ങൾ: ലീല, ഗംഗാധരൻ, ശാന്ത (എക്സ്സൈസ്, പേരാമ്പ്ര), യശോധ, ചിരുതക്കുട്ടി, പരേതനായ കേളൻ.


whatsapp-image-2025-08-24-at-08.21.04_37c48818

ഓണക്കാല ഗതാഗത തിരക്ക് നിയന്ത്രിക്കാൻ നടപടി


 തലശ്ശേരി :നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം നഗരസഭ ചെയർപേഴ്സൺ കെ എം ജമുനറാണി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്നു.


 നിലവിൽ അപേക്ഷിച്ചിട്ടുള്ള തലശ്ശേരി നഗരസഭ പരിധിയിൽ സ്‌ഥിരം താമസമുള്ള അപേക്ഷകരുടെ ടി എം സി നമ്പറുകളുടെ നടപടിക്രമങ്ങൾ ഉടനടി പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് ഓട്ടോകൾക്ക് ടി എം സി നമ്പർ കൊടുക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചു.ഓണത്തോടനുബന്ധിച്ചുള്ള നഗരത്തിലെ തിരക്കുകൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ചുള്ള പൂക്കച്ചവടം കഴിഞ്ഞ വർഷത്തേതു പോലെ തന്നെ സ്റ്റേഡിയത്തിനു ചുറ്റും ആക്കാൻ തീരുമാനിച്ചു. പഴയ ബസ്റ്റാൻഡിൽ യാതൊരു കാരണവശാലും പൂവ് കച്ചവടം അനുവദിക്കുന്നതല്ല.

നിലവിൽ തെരുവ് കച്ചവടം നിരോധിച്ച എൻ സി സി റോഡ്, എംജി റോഡ് എന്നിവിടങ്ങളിലും യാതൊരു വിധ കച്ചവടവും അനുവദിക്കുന്നതല്ല.

.ഓണത്തോടനുബന്ധിച്ചുള്ള തിരക്കുള്ള ദിവസങ്ങളിൽ പരമാവധി പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തും. അവധിക്കാലത്തു സ്കൂളുകളുടെ ഗ്രൗണ്ടുകളും മറ്റും പാ ർക്കിങ്ങിനുവേണ്ടി പ്രയോജനപ്പെടുത്തും. തിരക്കുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ വ്യാപാരികളുടെ സഹകരണത്തോടെസെക്യൂരിറ്റി ഗാർഡുകളെ ഏർപ്പാടാക്കുന്നതാണ്.അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കും.സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കും.

അനധികൃത പരസ്യ ബോർഡുകൾ നീക്കം ചെയ്യും. ട്രാഫിക് സൂചനബോർഡുകളിലും നഗരസഭ നിഷ്ക്കർഷിക്കുന്ന രീതിയിൽ കൂടുതൽ അളവിൽ പരസ്യങ്ങൾ ഉണ്ടെങ്കിൽ അവ നീക്കംചെയ്യുന്നതായിരിക്കും.

യോഗത്തിൽ വൈസ് ചെയർമാൻ എം വി ജയരാജൻ,നഗരസഭ സെക്രട്ടറി സുരേഷ് കുമാർ എൻ, ആർ.ടി.ഒ, പൊലീസ്, റവന്യു,

പൊതുമരാമത്ത് ,ട്രാഫിക്, നഗരസഭ ഉദ്യോ ഗ്യാസ്‌ഥൻമാർ പങ്കെടുത്തു.


ചിത്രവിവരണം: നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന

നഗരസഭാ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം


സ്പീക്കറുടെ വെല്ലുവിളി പ്രസംഗം ഗുണ്ടാ നേതാവിനെ പോലും തോല്പിക്കുന്നത്:യൂത്ത് ലീഗ്


തലശ്ശേരി : വികസനത്തിന്റെ മറപിടിച്ചു ആയിരങ്ങളുടെ . ആശ്രയകേന്ദ്രമായ തലശ്ശേരിയിലെ മത്സ്യ മാർക്കററ് വെല്ലുവിളിയോടെ .മാറ്റി സ്ഥാപിക്കാനുള്ള ശ്രമം മാർക്കറ്റ് തകർക്കാനും വർഷങ്ങളായി തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ജോലി നിഷേധിക്കാനുമുള്ള നീക്കം പ്രതിഷേധകരമാണ്

തലശ്ശേരി എം എൽ എ യുടെ ഓവർസ് മാർട്ട് സംശയാസ്പദമാണ്.

കഴിഞ്ഞ ദിവസം തലായി ഹാർബറിൽ നടന്ന ഒരു പരിപാടിയിൽ നടത്തിയ പ്രസംഗം സ്പീക്കറുടെ പദവിക്ക് ചേർന്നതെല്ല

 ചട്ടമ്പിമാരെ അനുകരിച്ച് നടത്തുന്ന വെല്ലുവിളി തൊഴിലാളികളെ പ്രകോപിപ്പിക്കാനെ പറ്റുള്ളൂ.

യഥാർത്ഥ വികസനമാണ് ലക്ഷ്യമിടുന്നതെങ്കിൽ തൊഴിലിടം നഷ്ടപ്പെടുന്നവരുടെ ആശങ്ക അകറ്റുകയാണ് വേണ്ടതെന്ന് തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് റഷീദ് തലായിയും ജനറർ സെക്രട്ടറി തഫ് ലിം മാണിയാട്ടും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഏതാനും മാസം മുൻപും സ്പീക്കർ കടൽ പാലത്ത് നടന്ന ചടങ്ങിൽ വെച്ച് തലശ്ശേരിയിലെ തൊഴിലാളികളെ ഗുണ്ടകളാക്കിയും വെല്ലുവിളിച്ചും പ്രകോപനം സൃഷ്ടിച്ചതും തലശ്ശേരി ക്കാർ മറന്നിട്ടില്ല എന്നത് സ്പീക്കർ മനസ്സിലാക്കേണ്ടതും അന്ന് രാത്രി മത്സ്യ ലോറിക്ക് മുൻപിൽ കയറി ലോറി തടഞ്ഞതും സ്പീക്കറുടെ പദവിക്ക് ചേർന്ന തെല്ലെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

തൊഴിൽ നഷ്ടപ്പെടുത്തിയുള്ള വികസനമല്ല തലശ്ശേരി ക്കാവശ്യം.

തലശ്ശേരി ടൗണിനെ തകർക്കാനുള്ള ശ്രമം എം എൽ എ ഉപേക്ഷിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.


whatsapp-image-2025-08-23-at-23.29.20_3b1c87dc
MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam