ജഗന്നാഥ നവോത്ഥാന മ്യൂസിയം ക്യൂറേഷന് മൂന്ന് കോടി, പ്രവൃത്തി ജനുവരിയില്‍ പൂര്‍ത്തിയാക്കും

ജഗന്നാഥ നവോത്ഥാന മ്യൂസിയം ക്യൂറേഷന് മൂന്ന് കോടി, പ്രവൃത്തി ജനുവരിയില്‍ പൂര്‍ത്തിയാക്കും
ജഗന്നാഥ നവോത്ഥാന മ്യൂസിയം ക്യൂറേഷന് മൂന്ന് കോടി, പ്രവൃത്തി ജനുവരിയില്‍ പൂര്‍ത്തിയാക്കും
Share  
2025 Aug 23, 01:08 AM
PAZHYIDAM
mannan

ജഗന്നാഥ നവോത്ഥാന മ്യൂസിയം

ക്യൂറേഷന് മൂന്ന് കോടി, പ്രവൃത്തി ജനുവരിയില്‍ പൂര്‍ത്തിയാക്കും


തലശ്ശേരി:ശ്രീജഗന്നാഥക്ഷേത്രത്തിലെ നവോത്ഥാന മ്യൂസിയം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കുന്നതോടൊപ്പം മ്യൂസിയം ക്യൂറേറ്റ് ചെയ്യുന്നതിനുള്ള നടപടികളും സമാന്തരമായി പൂര്‍ത്തിയാക്കുന്നതിന് കേരള മ്യൂസിയത്തെ ചുമതലപ്പെടുത്തി.  

നിയമസഭാ സ്പീക്കര്‍അഡ്വ.: എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍, അദ്ദേഹത്തിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.  

ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. 

സാമൂഹിക നവീകരണത്തിന്റെയും മാറ്റത്തിന്റെയും ചരിത്രപരമായ അടയാളപ്പെടുത്തലുകള്‍ രേഖപ്പെടുത്തുന്ന നവോത്ഥാന മ്യൂസിയം ഉത്സവത്തിന് മുമ്പ് ജനുവരി മാസത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.  

മൂന്ന് കോടിയാണ് പ്രോജക്ടിന്റെ ചെലവ് പ്രതീക്ഷിക്കുന്നതെന്നും ഡി.പി.ആര്‍ ഒക്ടോബര്‍ അവസാനത്തോടെ തയ്യാറാക്കുമെന്നും തുടര്‍ന്ന് മൂന്ന് മാസത്തിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് നവോത്ഥാനചരിത്രത്തിന്റെ പുതു അനുഭവം സമ്മാനിക്കുന്ന നിലയില്‍ ആകര്‍ഷകമായി മ്യൂസിയത്തിന്റെ ഡിസൈന്‍ പൂര്‍ത്തിയാക്കുമെന്നും കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചന്ദ്രന്‍പിള്ള അറിയിച്ചു. 

ടൂറിസം വകുപ്പിന്റെ തലശ്ശേരി ഹെറിറ്റേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജഗന്നാഥ നവോത്ഥാന മ്യൂസിയം പ്രോജക്ട് യാഥാര്‍ത്ഥ്യമാക്കുന്നത്.   

മ്യൂസിയം ഡയറക്ടര്‍ പി.എസ്. മഞ്ജുളാ ദേവി, കിഫ്ബി അസി. പ്രോജക്ട് മാനേജര്‍ നന്ദു ടി., സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം കുഞ്ഞിമോൻ, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്. കെ. തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


ബി.എഡ് സർട്ടിഫിക്കറ്റ് വേണോ? പണമുണ്ടെങ്കിൽ ഒ.കെ.

:ചാലക്കര പുരുഷു

മാഹി .ഏത് ബിരുദവും പണം നൽകിയാൽ കിട്ടുന്ന ഒരു സ്ഥാപനം വർഷങ്ങൾക്ക് മുമ്പാണ് തലശ്ശേരിയിൽ അടച്ചു പൂട്ടപ്പെട്ടത്.

എന്നാലിപ്പോൾ, അന്യസംസ്ഥാന വിദ്യാഭ്യാസ ലോബികൾ അദ്ധ്യാപകരാൻ കൊതിക്കുന്നവരെ ബിരുദധാരികളെ പ്രലോഭിപ്പിച്ച് ഏത് വിഷയത്തിലുമുള്ള പരിശീലന സർട്ടിഫിക്കറ്റുകൾ കേരളത്തിൽ വൻ തോതിൽ വിറ്റഴിക്കുകയാണ്.

ആകർഷകമായ കമ്മീഷൻ വാഗ്ദാനം ചെയ്ത്

ഏജൻസികളും ഇടനിലക്കാരും മുഖേനയാണ് ഇത്തരം സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികളെ വലവീശിപ്പിടിക്കുന്നത്.


അധ്യാപക പരിശീലനത്തിന് നിലവാരം ഇല്ലെന്ന വാദഗതികളെ തുടർന്നാണ് 2014 മുതൽ ഒരു വർഷത്തെ ബി.എഡ് നിർത്താലാക്കി കാലാവധി രണ്ടുവർഷമാക്കി എൻ.സി.ടി.ഇ ഉയർത്തിയത്. 80 ശതമാനം ഹാജർ വേണം. 80 ദിവസത്തിൽ കുറയാത്ത സ്‌കൂൾ ഇന്റേൺഷിപ്പ് നിർബന്ധമാക്കുകയും ചെയ്തു.. നിരവധി പ്രായോഗിക പരിശീലനവും പഠ്യേതര പ്രവർത്തനങ്ങളും ആർജിക്കണം. എന്നാൽ ഇത്തരം പരിപാടികളിലൊന്നും പങ്കാളികളാകാതെ പരിശീലന പരിപാടികളുടേയും ഹാജർ നിലയുടേയും കൃത്രിമരേഖകൾ ചമച്ച് സർട്ടിഫിക്കറ്റ് നൽകുകയാണ് ഈ ലോബികൾ.


കേരളത്തിലേയും, പുതുച്ചേരിയിലേയും സർവകലാശാലകൾ അടുക്കും ചിട്ടയോടും കൂടി സമയബന്ധിതമായി നടത്തുന്ന കോഴ്സ് പൂർത്തീകരിക്കുന്നവർക്ക്നേരെ കൊഞ്ഞനം കുത്തുകയാണിവർ.

 ഇതരസംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികളെ വൻ തോതിൽ വല വീശുകയാണ്.

ഓരാളിൽ നിന്നും ഒരു ലക്ഷം രൂപയാണ് ഇവർ ഈടാക്കുന്നത്. രണ്ടുവർഷം കോളജിൽ പോകാതെ തന്നെ സർട്ടിഫിക്കറ്റുകൾ ലഭി ക്കുന്നതിനാൽ നിരവധിപേരാണ് ‌വലയിൽ വീഴുന്നത്. സർട്ടിഫിക്കറ്റുകൾക്ക് സർവകലാശാലകൾ തത്തുല്യ സർട്ടിഫിക്കറ്റു കൾ നൽകുന്നതിൻ്റെ മറ പിടിച്ചാണ്കൃത്രിമരേഖകൾ നിർമ്മിച്ചു നൽകുന്ന സ്ഥാപനങ്ങളെ കൂട്ടുപിടിക്കുന്നത്. പേരിന് പരീക്ഷയും ഇവർ നടത്തും. അതിൽ എല്ലാവരും ജയിക്കുകയും ചെയ്യും.

കോഴ്സിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യുകയില്ലെന്നും. ഇൻ്റേൺഷിപ്പ് പോലുള്ള പ്രായോഗിക പരിശീലനം ഉറപ്പാക്കുമെന്നും എൻ.സി.ടി.ഇ ആവർത്തിക്കുമ്പോഴും, ഇത്തരം സർട്ടിഫിക്കറ്റ് വാങ്ങി നൽകുന്നവരെ നിലക്ക് നിർത്താൻ അധികൃതർക്ക് കഴിയുന്നില്ല. കടിഞ്ഞാണിടാൻ സർക്കാർ തയാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഇതിനകം തന്നെ പലരും ഇവരുടെ കെണിയിൽ വീണിട്ടുണ്ട്.

വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിന് നൂതന പദ്ധതികൾ ആവിഷ്‌കരിക്കുമ്പോഴും നിലവാരത്തകർച്ചയുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ലോബികളെ നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാഭ്യാസ വിദഗ്‌ധരും, അദ്ധ്യാപക സമൂഹവും ആവശ്യപ്പെടുന്നത്.


whatsapp-image-2025-08-22-at-19.43.28_b7ca247a

ബാല്യ വിദ്യാഭ്യാസ സംരക്ഷണ

കേന്ദ്രവും നാടകമൂലയും

ഉദ്ഘാടനംചെയ്തു.

മാഹി : മൂലക്കടവ് ഗവ. എൽ.പി.സ്കൂളിൽ ബാല്യ വിദ്യാഭ്യാസ സംരക്ഷണ കേന്ദ്രം [ ഇ. സി. സി. ഇ. സെൻ്റർ ]  

മാഹി വിദ്യാഭ്യാസ മേലധ്യക്ഷ എം.എം തനൂജ ഉദ്ഘാടനം ചെയ്തു. പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയാണ് സെൻ്ററിൻ്റെ ലക്ഷ്യം.

പ്രമുഖ നാടക പ്രവർത്തകൻ സി.എച്ച്.എ. മുഹമ്മദലി നാടകമൂലയുടെ ഉദ്ഘാടനം നിർവഹിച്ചു.

മാഹി സമഗ്രശിക്ഷ അസിസ്റ്റൻ്റ് പ്രോജക്ട് ഓഫീസർ പി. ഷിജു, പ്രഥമാധ്യാപകൻ ബി. ബാല പ്രദീപ് ,എം. വിദ്യ, എം.കെ. പ്രീത, ശ്യാംലി പുരുഷോത്തമൻ സംസാരിച്ചു. എം.റെന്യ . , അക്ഷ്യ അശോകൻ, ജിനീഷ് ഗോപിനാഥ്, വി.കെ.ചന്ദന നേതൃത്വം നൽകി പ്രീ പ്രൈമറി കുട്ടികളുടെ നാടകാവതരണവും നിശ്ചല ദൃശ്യവും അരങ്ങേറി


ചിത്രവിവരണം: മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം എം .തനൂജ ഉദ്ഘാടനം ചെയ്യുന്നു


എം.ടി. ശിവാനിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം, ഐ.വി. പുസ്തക പ്രകാശനം നാളെ 


തലശ്ശേരി :കതിരൂർ ജി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി എം.ടി. ശിവാനിയുടെ കവിതാ സമാഹാരമായ, ഐ.വി. പുസ്തക പ്രകാശനം നാളെ കതിരൂർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പി.ടി.എ.പ്രസിഡണ്ട് ടി.കെ.ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ഡോ. ജോൺ ബ്രിട്ടാസ് എം.പി. പുസ്ത പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പ്രൊ.കെ. എ, സരള ഏറ്റുവാങ്ങും. പ്രധാനാദ്ധ്യാപിക ടി.സിന പുസ്തകപരിചയം നൽകും. പുസ്തകത്തിന്റെ കവർ പേജ് രൂപകൽപന ചെയ്തചിത്രകലാ അദ്ധ്യാപിക രഞ്ജിനി ടീച്ചർക്ക് കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജിത്ത് പോയൻ ഉപഹാരം നൽകും. പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മികവ് പ്രതിഫലിക്കുന്നതാണ് സർഗ്ഗാത്മകതയുടെ വസന്തം വിരിഞ്ഞു നിൽക്കുന്ന ശിവാനിയുടെ കവിതാ സമാഹാരമെന്ന് പ്രിൻസിപ്പൽമാരായ മിനി നാരായണയും കെ. പ്രിയയും പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് ഭാഷയിൽ ഇത്രയും അനായാസകരമായി കവിതകൾ രചിച്ച ശിവാനിയുടെ പ്രതിഭ അത്ഭുതപ്പെടുത്തിയതായി പുസ്തക രചനക്ക് പ്രചോദനം നൽകിയ അധ്യാപിക രഹാനാ കാദറും വിശദീകരിച്ചു. കതിരൂർ അഞ്ചാം മൈലിലെ പരേതനായ ഷിബു തയ്യിലിന്റെയും എം.സി. ഷീബയുടെയും മൂത്ത മകളാണ് ശിവാനി. സഹോദരി ശിവകാമിയും വിദ്യാത്ഥിനിയാണ്. പ്രധാനാധ്യാപിക ടി. സീന, പി.ടി.എ.പ്രസിഡണ്ട് ടി.കെ.ഷാജി, സ്റ്റാഫ് സിക്രട്ടറി വി. അനിൽകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


തലശ്ശേരി നഗരത്തിലെ ഓണത്തിരക്ക് നിയന്ത്രിക്കും: ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി


തലശ്ശേരി :നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എം ജമുനറാണി ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

ഓണത്തോടനുബന്ധിച്ചുള്ള നഗരത്തിലെ തിരക്കുകള്‍ നിയന്ത്രിക്കാന്‍ പൂക്കച്ചവടത്തിനായി സ്റ്റേഡിയം പരിസരം ഉപയോഗിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പഴയ ബസ്സ് സ്റ്റാന്റിലെ പൂക്കച്ചവടം പൂര്‍ണമായും നിരോധിക്കും. നിലവില്‍ തെരുവ് കച്ചവടം നിരോധിച്ച എന്‍ സി സി റോഡ്, എം ജി റോഡ് എന്നിവിടങ്ങളിലും കച്ചവടം അനുവദിക്കില്ല.

ഓണത്തിരക്ക് നിയന്ത്രിക്കാന്‍ അവധിക്കാലത്ത് സ്‌കൂള്‍ ഗ്രൗണ്ടുകള്‍ പാര്‍ക്കിങ്ങിനായി പ്രയോജനപ്പെടുത്തും. അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. തിരക്കുള്ള പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വ്യാപാരികളുടെ സഹകരണത്തോടെ സെക്യൂരിറ്റി ഗാര്‍ഡുകളെ ഏര്‍പ്പാടാക്കാനും സ്വകാര്യ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കാനും യോഗം തീരുമാനിച്ചു. 

അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യും. നഗരസഭ നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ കൂടുതല്‍ അളവില്‍ പരസ്യങ്ങള്‍ ഉണ്ടെങ്കില്‍ ട്രാഫിക് സൂചനാബോര്‍ഡുകളും നീക്കംചെയ്യും. തലശ്ശേരി നഗരസഭ പരിധിയില്‍ സ്ഥിരതാമസമുള്ള, നിലവില്‍ അപേക്ഷിച്ചിട്ടുള്ളവരുടെ ടി എം സി നമ്പറുകളുടെ നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് ഓട്ടോകള്‍ക്ക് നമ്പര്‍ കൊടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. വൈസ് ചെയര്‍മാന്‍ എം.വി ജയരാജന്‍, നഗരസഭ സെക്രട്ടറി എന്‍ സുരേഷ് കുമാര്‍, ആര്‍ ടി ഒ, പോലീസ്, റവന്യൂ, പി ഡബ്ല്യു ഡി, ട്രാഫിക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


ഭാരതീയവിചാരകേന്ദ്രം വൈചാരിക സദസ്സ് 24 ന്


മാഹി :ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി നടക്കുന്ന വൈചാരിക സദസ്സ് 24 ന് കാലത്ത് പത്തുമണിക്ക് പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ സ്വരലയ ഹാളിൽ നടക്കും.

മഹർഷി അരവിന്ദൻ - ഭാവിയുടെ പ്രവാചകൻ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി പൂവ്വച്ചേരി വിജയൻ പ്രബന്ധം അവതരിപ്പിക്കും.

തുടർന്ന് മഹർഷി അരവിന്ദന്റെ രാഷ്ട്രസങ്കല്പത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കും

whatsapp-image-2025-08-22-at-20.00.20_2f2feb39_1755891222

ആയില്യം നാൾ ആഘോഷിച്ചു


ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ചിങ്ങ മാസത്തിലെ ആയില്യം നാൾ ആഘോഷം സമുചിതമായി ആഘോഷിച്ചു.

അഖണ്ടനാമ ജപം, മുട്ട സമർപ്പണം, നാഗപൂജ തുടർന്ന് പ്രസാദഊട്ടും നടന്നു.നിരവധി ഭക്തർ പങ്കെടുത്തു.

പൂജാതികർമ്മങ്ങൾക് ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.കന്നി മാസത്തിലെ ആയില്യം നാൾ ആഘോഷം സെപ്റ്റംബർ 18 വ്യാഴം.ക്ഷേത്രത്തിലെ സ്വർണപ്രശ്നം ആഗസ്ത് 30, 31 തീയതികൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


പുസ്തക പൂക്കാലം

കോടിയേരി : പാറാൽ പൊതുജന വായനശാല പുസ്തക പൂക്കാലം തുടങ്ങി. സെപ്തംബർ 10 വരെ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വായനാ അവാർഡ് ജേതാവ് കെ പുരുഷു ഉദ്ഘാടനം ചെയ്തു. വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന പുസ്തകം വനിതാ സാഹിതി മേഖലാ പ്രസിഡൻ്റ് ബിന്ദു ടി.കെ അവതരിപ്പിച്ചു. വായനശാല പ്രസിഡൻ്റ് എം സുരേഷ് ബാബു അധ്യക്ഷനായി. എ.കെ സുരേശൻ, ടി.പി സനീഷ് കുമാർ എന്നിവർ ആശംസ അറിയിച്ചു. ജോ. സെക്രട്ടറി നിധിഷ പി.പി സ്വാഗതവും വൈസ് പ്രസിഡണ്ട് പ്രേമരാജ് നന്ദിയും പറഞ്ഞു.


whatsapp-image-2025-08-22-at-21.10.05_c292a995

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ട്യൂബ് ഫീഡിംഗ് യുണിറ്റ് ഉദ്ഘാടനം ചെയ്തു.


ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ അതീവ ഗുരുതര രോഗികൾക്കായുള്ള പരിചരണ വിഭാഗത്തിൽ ട്യൂബ് ഫീഡിംഗിനായുള്ള പ്രത്യേകം ഒരുക്കിയ ഭക്ഷണ യൂണിറ്റിൻ്റെ ഉദ്ഘാടനം അഗ്രികൾചറൽ ഇംപ്രൂവ്മെൻ്റ് കോ - ഓ പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് വി. എ നാരായണൻ നിർവ്വഹിച്ചു.

ആശുപത്രി പ്രസിഡൻ്റ് ഇൻ ചാർജ്ജ് കണ്ടോത്ത് ഗോപി, സാജു കെ പി, ജനറൽ മാനേജർ ബെന്നി ജോസഫ്,ഭരണ സമിതി അംഗങ്ങളായ അഡ്വ സി ജി അരുൺ, മിഥുൻ മാറോളി , സുശീൽ ചന്ദ്രോത്ത്, ഡോ. പി വി രഞ്ജിത്ത്, നെടൂർ മുഹമ്മദ്, എ വി ശൈലജ


whatsapp-image-2025-08-22-at-21.11.24_13f42f64

ഞങ്ങൾ മരിച്ചിട്ടില്ല സർ ,

ആയിശുവും കുത്തലുവും


തലശ്ശേരി : ഞങ്ങൾ മരിച്ചിട്ടില്ല സർ , ആയിശുവും കുത്തലുവും

തെരഞ്ഞെടുപ്പ് രജിസ്ട്രാർ മുമ്പാകെ ഹാജരായി. 

വോട്ടർ പട്ടികയിൽ മരിച്ചവർ ഇന്നലെ തെരഞ്ഞെടുപ്പ് രജിസ്ട്രാർ മുമ്പാകെ ഹാജരായി ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്തി. നഗര സഭ ടെമ്പിൾ വാർഡിലെ വയോധിക മാരായ അറയിലകത്ത് തായലക്കണ്ടി ആയിശു , തട്ടാൻ്റവിട വി ടി കുഞ്ഞലു എന്നിവരാണ് ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനായി രജിസ്ട്രാർ മുമ്പാകെ ഹാജരായത്. ടെമ്പിൾ വാർഡിലെ ക്രമ നമ്പർ 27, 61 വോട്ടർമരാണ് ഇരുവരും. നഗരസഭ മാരിയമ്മ വാർഡിൽ താമസക്കാരിയായ മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻ്റ് എ ഷർമിളയുടെ പേര് തള്ളാൻ വാർഡ് കൗൺസിലർ തന്നെ പരാതി നൽകിയതായും വ്യാജ പ്രസ്ഥാവന നടത്തിയ കൗൺസിലർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞു. ഷർമിള ഇന്നലെ തെരഞ്ഞെടുപ്പ് 

രജിസ്ട്രാർ മുമ്പാകെ ഹാജരായി. 

നഗരസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ രാഷ്ട്രീയ വിരോധം കാരണം വ്യാപകമായി ആളുകളെ തള്ളാനും ചേർക്കാനും അപേക്ഷകൾ രജിസ്ട്രാർ മുമ്പാകെ എത്തിയിരുന്നു. നഗരസഭയിലെ ഒരു കൗൺസിലർക്ക് അദ്ദേഹത്തിൻ്റെ സ്വന്തം വാർഡിലും പുതുതായി വീടെടുത്തു താമസിക്കുന്ന വാർഡിലുമായി രണ്ട് വോട്ടുകൾ ഉള്ളതായി ആക്ഷേപം ഉയർന്നിരുന്നു. ജീവിച്ചിരിക്കുന്ന വയോധിക മാരുടെ വോട്ട് തള്ളാൻ അവർ മരിച്ചുവെന്ന വ്യാജ പരാതി നൽകിയ തലശ്ശേരി എം. കെ ഹൗസിൽ ശ്രീജിത്തിനെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് മുസ്ലിം ലീഗ് നേതാക്കളായ അഡ്വ കെ എ ലത്തീഫും എ കെ ആ ബൂട്ടി ഹാജിയും വ്യക്തമാക്കി. 

വോട്ടർ പട്ടികയിൽ ആളുകളെ തിരുകി കയറ്റാനും ഒഴിവാക്കാനും സി പി എമ്മും ബി ജെ പിയും വ്യാപകമായി ശ്രമം നടത്തുന്നതായി നേതാക്കൾ ആരോപിച്ചു. 

ആയിശുവിനും കുഞ്ഞലുവിനുമൊപ്പം 

 അഡ്വ:കെ.എ.ലത്തീഫ്, എം.പി അരവിന്ദക്ഷൻ, എ.കെ.ആബൂട്ടി ഹാജി,സി കെ പി റഹീസ്‌, റഷീദ് കരിയാടൻ, പാലക്കൽ സാഹിർ, തഫ്‌ലിം മാണിയാട്ട്, എ..കെ സക്കരിയ, മുനവ്വർ അഹമ്മദ്, വി.ജലിൽ, റഹ്മാൻ തലായി, റമീസ് നരസിംഹ,പാലക്കൽ അലവി, ദിൽഷാദ്.ടി.പി, റുഫൈസ് ഉബൈസ് എന്നിവരും ഉണ്ടായിരുന്നു.


MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam