
സുംബ പരിശീലനം തുടങ്ങി
മാഹി: മയ്യഴിയിൽ സൂംബ പരിശീലനത്തിനായി മൂവ് ആന്റ് ഗ്രൂവ് സൂംബ ഫിറ്റ്നെസ്സ് സെന്റർ ചാലക്കര റോയൽ കോംപ്ലക്സിൽ ആരംഭിച്ചു. ഡോ. മഹേഷ് മംഗലാട്ട് ഉദ്ഘാടനം ചെയ്തു.
കലൈമാമണി ദിവ്യ പ്രീതേഷ്, ഷർമ്മിള മഹേഷ്, യതീഷ് നാരായണൻ, പ്രീതേഷ് വി. എം., വിനയൻ മാഹി,സഫിയ ഹാരിസ് സംസാരിച്ചു. സൂംബ ഇന്റർ നാഷണൽ ട്രയിനർ ലൈസൻസ് നേടിയ തീർത്ഥ രമേഷ്, റീമ വിനയൻ എന്നിവർ സോദാഹരണപ്രകടനം നടത്തി.
ചിത്രവിവരണം: ഡോ: മഹേഷ് മംഗലാട്ട് ഉദ്ഘാടനം ചെയ്യുന്നു

കെ.സ്മാർട്ട് പരിശീലനം സംഘടിപ്പിച്ചു.
തലശ്ശേരി: വ്യാപാരികൾക്കായി കേരള എൻ ജി ഒ യൂണിയൻ തലശ്ശേരി ഏരിയാ കമ്മിറ്റി കെ. സ്മാർട്ട് പരിശീലനം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി ഹാളിൽ ചേർന്ന പരിശീലന പരിപാടി എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ ജോ. സെക്രട്ടറി കെ പി പ്രമോദ്, എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം ജയരാജൻ കാരായി സംസാരിച്ചു.. യൂണിയൻ ഏരിയാ പ്രസിഡണ്ട് രമ്യ കേളോത്ത് അധ്യക്ഷയായി. സന്ദീപ് മാത്യു, പ്രസൂൺ എന്നിവർ ക്ലാസെടുത്തു. ഏറിയാ ജോ സെക്രട്ടറി അശ്വജിത്ത് എം സ്വാഗതവും ഏരിയാ ട്രഷറർ സുമേഷ് പി കെ നന്ദിയും പറഞ്ഞു
എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

എ വി റാബിയ നിര്യാതയായി.
പെരിങ്ങാടി: പെരിങ്ങാടി അൽ ഫലാഹ് സ്കൂളിന് സമീപമുള്ള എരേച്ഛൻ വീട്ടിൽ റാബിയ (72) പാനൂരിലെ മൂത്ത മകളുടെ വീട്ടിൽ വെച്ച് നിര്യാതയായി.
മയ്യത്ത് നാളെ വെള്ളിയാഴ്ച രാവിലെ 8 മണിക്ക് പെരിങ്ങാടി വേലായുധൻ മൊട്ടയിൽ ഉള്ള മകളു ടെ വീട്ടിൽ എത്തി ചേരും.
ഭർത്താവ്: പരേതനായ അബ്ദുല്ല കുട്ടി മുസ്ലിയാർ.
മക്കൾ: മൈമൂനത്ത്, അസ്മ, റഫീഖ്.
മരുമക്കൾ: മഹമ്മൂദ്, മജീദ് മുസ്ലിയാർ, റജീന.
ഖബറടക്കം വെള്ളിയാഴ്ച(22/08/25) രാവിലെ 9 മണിക്ക് പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


(SCF WA) തലശ്ശേരി മേഖലാ കൺവെൻഷൻ
തലശ്ശേരി : സീനിയർ സിറ്റി സൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ (SCF WA) തലശ്ശേരി മേഖലാ കൺവെൻഷൻ കതിരൂർ ബേങ്ക് ഓഡിറ്റോറിയത്തിൽ റബ്ബ് കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. എ പവിത്രൻ അധ്യഷത വഹിച്ചു. ജില്ലാ സക്രട്ടറി പി ബാലകൃഷ്ണൻ മാസ്റ്റർ സംഘടന റിപ്പോർട്ടും, വി എം സുകുമാരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു എം സി ദേവദാസ് , പി വി വിജയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു

റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ പാരപ്പറ്റിൽ നിന്നും വീണു മരിച്ചു
ന്യൂമാഹി : മാടപ്പീടിക മഞ്ജുളാലയത്തിൽ കെ പി മധുസൂദനൻ (62) കനറാ ബാങ്ക് പാനൂർ റിട്ട. ഉദ്യോഗസ്ഥനാണ്. വീട്ടിൻ്റെ പാരപ്പറ്റിൽ നിന്നും വഴുതി വീണതിനെ തുടർന്നു തലശ്ശേരി ഇന്ധിരാഗാന്ധി ആശുപത്രിയിലും തുടർന്ന് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നു വൈകുന്നേരംതലശ്ശേരി മാടപ്പീടികക്കടുത്തുള്ള
(ഗുംട്ടി) വീട്ടിലേക്ക് മൃത ദേഹം എത്തി ചേരും 6 മണിക്ക് ശേഷം തലശ്ശേരി നിദ്രാതീരം സ്മശാനത്തിൻ ഭൌതിക ശരീരം അടക്കം ചെയ്യുന്നതാണ് .ഭാര്യ-മഞ്ജുള മക്കൾ അമർനാഥ്(ഗൾഫ്) അനാമിക(വിദ്യാർത്ഥിനി) സഹോദരങ്ങൾ കെ രമേശൻ( റിട്ട സ്പിന്നിങ്ങ് മിൽ-തിരുവനന്തപുരം) കെ ഉഷാരത്നം, കെ പി ചന്ദ്രശേഖരൻ(കനറാ ബാങ്ക്- മാഹി) കെ പി ഹരീന്ദ്രൻ (പച്ചക്കറി മാർക്കറ്റ് തലശ്ശേരി) പരേതനായ കെ ശിവദാസൻ(തലശ്ശേരി Co-op മിൽക്ക് സൊസൈറ്റി)
ആയില്യം നാള്‍ - നാഗപൂജ ' ഇന്ന്
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ആയില്യം നാള്‍ ആഘോഷം. പതിവ് പൂജാദികര്‍മങ്ങള്‍ക്ക് പുറമെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ അഖണ്ഡനാമസങ്കീര്‍ത്തനം. 11.30 ന് നാഗഭഗവതിയുടെ ഇഷ്ടവഴിപാടുകളായ നാഗപൂജ മുട്ടസമര്‍പ്പണം
ഉച്ചക്ക് 1മണിക്ക് അന്നദാനം

അനിയന്ത്രിതമായ വിമാന കൂലി നിയന്ത്രിക്കണം
ന്യൂമാഹി :കുടുംബസമ്മേതം പ്രവാസികൾ നാട്ടിൽ മടങ്ങുന്ന സന്ദർഭത്തിലുൾപ്പെടെ അനിയന്ത്രിതമായ നിലയിൽ വിമാന
കൂലി കൂട്ടി പ്രവാസികളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് വിമാന കമ്പനികളെ നിയന്ത്രിക്കുന്നതിനാവശ്യമായ ഇടപെടൽ ഉണ്ടാവണമെന്ന് കേരള പ്രവ വാസി സംഘം ന്യൂമാഹി വില്ലേജ് സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറി ഹാളിൽ ഏറിയ സെക്രട്ടറി രമേശ് കണ്ടോത്ത് ഉദ്ഘാടനം ചെയ്തു.
സി കെ പ്രകാശൻ അധ്യക്ഷത വഹിച്ചു.
വി കെ സജിത്ത്, പി കെ അബ്ദുൾ ഷിനോഫ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എ പി അബ്ദുൾ നാസർ (പ്രസിഡണ്ട്) പി വിനീഷ്, കെ കെ പ്രേമരാജ് (ജോ : സെക്രട്ടറിമാർ)
ടി കെ മുഹമ്മദ് ഫിറോസ് (സെക്രട്ടറി)
പി പി രമേശൻ ,എം വി ഷക്കീബ് (ജോ : സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു
ചിത്രവിവരണം: ഏറിയ സെക്രട്ടറി രമേശ് കണ്ടോത്ത് ഉദ്ഘാടനം ചെയ്യുന്നു

കാപ്പ ചുമത്തി
തലശ്ശേരി പുന്നോൽ പെട്ടിപ്പാലം കോളനിയിലെ നസീർ @ നിച്ചുവിനെ കാപ്പ ചുമത്തി ജയിൽ അടച്ചു.
ന്യൂ മാഹി, തലശ്ശേരി പോലീസ് സ്റ്റേഷനുകളിൽ മോഷണം, എൻഡിപിഎസ്, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് നസീർ. നിലവിൽ ന്യൂ മാഹിയിലെ ഒരു മോഷണം കേസിൽ തലശ്ശേരി സബ്ജയിലിൽ റിമാന്റിലുള്ള പ്രതിയെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ കാപ്പ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ ഉത്തരവിൽ ന്യൂ മാഹി പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ബിനു മോഹൻ പി എ അറസ്റ്റ് ചെയ്തു സെൻട്രൽ ജയിൽ പാർപ്പിച്ചു.
പൂഴികടത്ത് മൂന്ന് പേർക്കെതിരെ കേസ്
തലശ്ശേരി: ധർമ്മടത്ത് പുതുതായി നിർമ്മിച്ച ബോട്ട്ജെട്ടിയിൽ നിന്നും ഉൾനാടൻ ജലഗതാഗത വകുപ്പ് ലേലത്തിന്നായ് സൂക്ഷിച്ച മണൽ അനധികൃതമായി കടത്തികൊണ്ട് പോവാൻ ശ്രമിച്ച മൂന്ന് പേർക്കെതിരെ ധർമ്മടം പോലീസ് കേസെടുത്തു. മണൽ കടത്താൻ ഉപയോഗിച്ച കെ.എൽ 58.3839 ടിപ്പർ ലോറിയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.
പാട്യം ഒട്ടച്ചി മാക്കൂൽ സ്വദേശികളായ പറമ്പത്ത് വീട്ടിൽ കെ.വി. വിപിൻ,അമൽ, പാലയാട് സ്വദേശി കണ്ണൻ എന്നിവർക്കെതിരെയാണ് പോലീസ് കേരള പ്രൊട്ടക്ഷൻ ഓഫ് റിവർ ബേങ്ക് റെഗുലേഷൻ ആക്ട് എസ്.സി.സി. 305 (ഇ) ബി.എൻ.എസ് വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്.

മാഹിപ് ഹരിദാസ് നിര്യാതനായി
മാഹി:യൂത്ത് കോൺഗ്രസ് (എസ് )സംസ്ഥാന പ്രസിഡണ്ടായിരുന്ന പരേതനായ അഡ്വ.സി.എച്ഛ്.1 ഹരിദാസിന്റെയും മല്ലിക ഹരിദാസിന്റെയും ( റിട്ട. ഓഫീസർ, പഞ്ചാബ് നാഷണൽ ബാങ്ക് )മകൻ മാഹീപ് ഹരിദാസ് (ദുബായ് ) - 43 നിര്യാതനായി ഭാര്യ : രമ്യ മാഹീപ് ( ജെംസ് മില്ലെനിയം സ്കൂൾ, ദുബായ് )മകൾ : പാർവതി മാഹീപ് (ജെംസ് സ്കൂൾ വിദ്യാർത്ഥിനി ). സഹോദരൻ : ഉദയ് ഹരിദാസ് (ഓസ്ട്രേലിയ ).

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഫ്യൂച്ചര്‍ ടെക് പാര്‍ക്കും കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും തുടങ്ങുന്നതിന് നടപടി
തലശ്ശേരി: എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി ധനസഹായത്തോടെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി നൂതന സംരംഭമായ കേരള ഫ്യൂച്ചർ ടെക്നോളജി ഹബ് സ്ഥാപിക്കുന്നതിനും വ്യവസായ വകുപ്പിന്റെ സഹായത്തോടെ കോളേജില്‍ ക്യാമ്പസ് പാര്‍ക്ക് ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കും.
തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ട്രാൻസ്ലേഷണൽ റിസർച്ച് & കൺസൾട്ടൻസി ഹബ്, ഇൻഡസ്ട്രിയൽ ഇന്നൊവേഷൻ ഹബ്, ട്രെയിനിംഗ് & സ്കില്‍ ഡെവലപ്മെന്റ് ഹബ് എന്നിങ്ങനെ ത്രിതല സംവിധാനത്തില്‍ കേരള ഫ്യൂച്ചര്‍ ടെക്നോളി ഹബ് നടപ്പാക്കുന്നത് സംബന്ധിച്ച കണ്‍സെപ്ട് നോട്ട് യോഗം അംഗീകരിച്ചു.
50 കോടി രൂപയുടെ പ്രോജക്ട് സഹകരണ വകുപ്പ് മുഖേന ക്യാബിനറ്റിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കുന്നതിനും തുടര്‍ന്ന് വിശദമായി ഡി.പി.ആര്‍ തയ്യാറാക്കുന്നതിനും നടപടി സ്വീകരിക്കും.
മെഡിക്കല്‍ ടെക്നോളജി, ആര്‍ട്ടിഫിഷല്‍ ഇന്ററിജന്‍സ്, സെന്‍സര്‍ ടെക്നോളജി മുതലായ മേഖലകളില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് മുന്നോട്ടുപോകും.
ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഡെവലപ്പറെ കണ്ടെത്തുന്നതിനും വ്യവസായ വകുപ്പുമായി തുടര്‍ ചര്‍ച്ച നടത്തുന്നതിനും യോഗം തീരുമാനമെടുത്തു.
സ്കില്‍ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട് അസാപിന്റെ സേവനം പ്രയോജനപ്പെടുത്തും.
സഹകരണ വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി. കെ. പത്മകുമാര്‍, കിഫ്ബി സീനിയര്‍ ജനറല്‍ മാനേജര്‍ പി. എ. ഷൈല, വ്യവസായ വകുപ്പ് അഡീ. ഡയറക്ടര്‍ സിമി സി. എസ്., കേപ്പ് ഡയറക്ടര്‍ ഡോ. താജുദീന്‍ അഹമ്മദ്, ജോയിന്റ് ഡയറക്ടര്‍ ഡോ. എസ്. ജയകുമാര്‍, തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എബി ഡേവിഡ്, അസി. പ്രൊഫ. ഡോ. ഉമേഷ് പി., സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ചിത്രവിവരണം: സ്പീക്കർ അഡ്വ.എ.എൻ.ഷംസീറിൻ്റെ സാന്നിദ്ധ്യത്തിൽ നടന്ന ഉന്നത തല യോഗം

വിനയ് കുമാർ ഗാഡ്ഗെ, ഐ.പി.എസ് മാഹിയിലെ പോലീസ് സൂപ്രണ്ടായി നിയമിതനായി.
കർണാടക ബിദാർ സ്വദേശിയാണ്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) നടത്തിയ 2021-22 ലെ സിവിൽ സർവീസസ് പരീക്ഷയിൽ അദ്ദേഹം അഖിലേന്ത്യാ തലത്തിൽ 151-ാം റാങ്ക് നേടി.
ബംഗളൂരുവിൽ സഹകരണവകുപ്പിലെ മുൻ അസിസ്റ്റൻ്റ് ഡയറക്ടർ ആയിരുന്നു.'

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group