ദാമുവേട്ടൻ്റെ കടവ് ചായക്കട എൺപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു. :ചാലക്കര പുരുഷു

ദാമുവേട്ടൻ്റെ കടവ് ചായക്കട എൺപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു. :ചാലക്കര പുരുഷു
ദാമുവേട്ടൻ്റെ കടവ് ചായക്കട എൺപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു. :ചാലക്കര പുരുഷു
Share  
2025 Aug 19, 10:58 PM
PAZHYIDAM
mannan

ദാമുവേട്ടൻ്റെ കടവ് ചായക്കട എൺപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു.

:ചാലക്കര പുരുഷു


മാഹി: തലമുറകൾക്ക് നാട്ടു നൻമയുടെ ചായയും നാടൻ രുചി വിഭവങ്ങളും പകർന്നേകുകയും, ഗ്രാമീണ വാർത്തകളുടെ സിരാകേന്ദ്രമായി മാറുകയും ചെയ്ത മയ്യഴി പുഴയോരത്തെ കോവുക്കൽ കടവിലെ ഗ്രാമീണ ചായക്കടയ്ക്ക് എൺപത്തിയഞ്ച് വയസ്സ് കഴിഞ്ഞു. വിഖ്യാതചരിത്രഗവേഷകനും,കോഴിക്കോട് സർവ്വകലാശാലാ വൈസ്ചാൻസലറുമായിരുന്നഡോ:കെ.കെ.എൻ.കുറുപ്പിൻ്റെ ബാല്യ-കൗമാര കാലം ഈ കടവിലും, പുഴക്കരയിലും, ചായക്കടയിലുമായിരുന്നു കഴിച്ചു കൂട്ടിയിരുന്നത്. മഹാകവി കുട്ടമത്തിൻ്റെ ജീവിതം കൊണ്ട് ധന്യമായ പ്രദേശം..

damu-kkn-kovukkal-kadav

തൊട്ടടുത്ത കോവുക്കൽ തറവാട്ടുകാരനായ ഡോ: കുറുപ്പിന് ചായക്കട

ക്കാരൻ വി.എം. ദാമോദരൻ എന്ന നാട്ടുകാരുടെ ദാമുവേട്ടൻ സഹോദര തുല്യനാണ്. ദാമുവേട്ടൻ്റെ പിതാവ് കണ്ണൻ മൂപ്പൻ സ്ഥാപിച്ച ഈ ചായക്കട

യുടെ എൺപത്തിയഞ്ചാം വാർഷികം. നാട്ടുത്സവത്തിൻ്റെ പ്രതീതിയിൽ ആഘോഷിച്ചപ്പോൾ, കൊച്ചിയിൽ താമസക്കാരനായ കെ. കെ. എൻ. കുറുപ്പ് കുടുംബസമേതമാണ് വന്നെത്തിയത്. ''ഇത് എനിക്ക് ഗൃഹാതുര ത്വമുണർത്തുന്ന, ബാല്യകാലത്തെ പാകപ്പെടുത്തിയ ഇടമാണ്. ഇത് ഒരു ചായക്കട മാത്രമല്ല, എന്നിലെ എന്നെ രൂപപ്പെടുത്തിയ പാഠശാല കൂടിയാണ്. ഇത് കേവലം ചായ കുടിക്കാനുള്ള ഇടം മാത്രമായിരുന്നില്ല, നാടിൻ്റെ സാംസ്ക്കാരിക കേന്ദ്രം കൂടിയാണ്. പ്രകൃതി ലാവണ്യം മുറ്റി നിൽക്കുന്ന,


mamu-group

ഗ്രാമീണ ശാലീനതയുടെ നേർക്കാഴ്ച ഇന്നും ഇവിടെ കാണാം. " കുറുപ്പ് പറഞ്ഞു. കെ.കെ.എൻ. കുറുപ്പും, ഭാര്യ മാലിനി കുറുപ്പും ചേർന്ന് ദാമോദരന് നിറകീർത്തിഫലകം സമ്മാനിച്ചു. കോവുക്കൽകടവ് റിസോർട്ടിൽ നടന്ന ചടങ്ങിൽ പ്രൊഫ :ഇ ഇസ്മായിൽ, ടി .ശ്രീനിവാസൻ ,അഡ്വ .സന്തോഷ് ,ജെ.പി. പ്രകാശൻ, സത്യൻ മാടാക്കര, ദിവാകരൻ ചോമ്പാല സംസാരിച്ചു.


ചിത്ര വിവരണം: ദാമുവേട്ടൻ കടവ് ചായക്കടക്ക് മുന്നിൽ

whatsapp-image-2025-08-19-at-21.41.48_7b45b2d6

പുല്യോട് ഗവ.എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച ഓഡിറ്റോറിയം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തതിന് ശേഷം നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ശിലാഫലകം അനാഛാദനം ചെയ്യുന്നു

whatsapp-image-2025-08-19-at-21.42.00_be39f99c

കാട് മൂടിയ ട്രാൻസ്ഫോർമർ

ദുരന്തത്തെ മാടി വിളിക്കുന്നു.


മാഹി: പന്തക്കലിലെ മാഹി നവോദയ വിദ്യാലയ കോമ്പൗണ്ടിനോട് ചേർന്ന് റോഡരികിലുള്ള ട്രാൻസ്ഫോർമർ ദുരന്തത്തെ മാടി വിളിക്കുകയാണ്. വിദ്യാലയത്തിലേക്കും പരിസര പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണം ചെയ്യുന്നത് ഈ ട്രാൻസ്ഫോർമർ വഴിയാണ്.

ഫീസിലും ലൈനിലുമെല്ലാം കാട്കയറിക്കിടപ്പാണ്.

വിദ്യാർത്ഥികളടക്കം നൂറ് കണക്കിനാളുകൾ കടന്നു പോകുന്ന വഴിയാണ് ' വഴിയിലൂടെ നടന്ന് പോകുന്നവർക്ക് ഷോക്കേൽക്കുന്ന അവസ്ഥയാണുള്ളത്.

തൊട്ട് പിറകിലാണ് വിദ്യാർത്ഥികൾ താമസിക്കുന്ന പോസ്റ്റലിലെ കുട്ടികൾ ജനലിന് പുറത്തേക്ക് കൈയ്യിട്ടാൽ ഷോക്ക് അടിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. മാത്രമല്ല ഈ ജീവികളുടെ ആവാസ കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്


ചിത്രവിവരണം: അപകടം പതിയിരിക്കുന്ന കാട്കയറിയ ട്രാൻസ്ഫോർമർ


capture

പി. കൃഷ്ണപ്പിള്ള അനുസ്മരണവും

 പുസ്തക ശേഖരണവും 


മാഹി .. ചെറുകല്ലായി രക്തസാക്ഷി സ്മാരക മന്ദിരത്തിൽ ലൈബ്രറി ആരംഭിക്കുന്നതിൻ്റെ ഭാഗമായി പുസ്തക ശേഖരണം ആരംഭിച്ചു.സ്ഥാപക നേതാവ് പി.കൃഷ്ണപിള്ള ദിനത്തിൽ പി.രവീന്ദ്രനിൽ നിന്ന് ശേഖരിച്ച പുസ്തകങ്ങൾ 

ഡോ : എ .വത്സലൻ ഏറ്റ് വാങ്ങി ഉദ്ഘാടനം

നിർവഹിച്ചു. 

തുടർന്ന് കൃഷ്ണപ്പിള്ളയെ

അനുസ്മരിച്ച് ഡോ : എ വത്സലൻ പ്രഭാഷണം നടത്തി.

 കെ.പി. സുനിൽകുമാർ അദ്ധക്ഷത വഹിച്ചു.

കെ.പി നൗഷാദ്,

 വി.ജയമ്പാലു ' പി സി.എച്ച് ശശിധരൻ, ഹാരിസ് പരന്തിരാട്ട് സംസാരിച്ചു.


ചിത്രവിവരണം: ഡോ: എ.വത്സലൻ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-08-19-at-21.43.04_263757be

ന്യൂമാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ കെട്ടിയാടിയ ശാസ്ത്തപ്പൻ നേർച്ച വെള്ളാട്ടം


whatsapp-image-2025-08-19-at-21.43.23_61a1895e

ഡോ: ഉസ്മാൻ കുട്ടി നിര്യാതനായി.


കടമ്പൂർ:

പിലാകൂൽ നുച്ചിലകത്ത് ആമിനാസ്ഡോ. ഉസ്മാൻ കുട്ടി ( 68)

നിര്യാതനായി.

നാച്ചുറോപ്പതിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ദീർഘകാലം പ്രവാസിയായിരുന്നു.റഫി ഗാനങ്ങളുടെ

ആരാധനകനായിരുന്നു. പരേതരായ ചോനോൻ മമ്മു , നുച്ചി ലകത്ത് നബീസ എന്നിവരുടെ മകനാണ്. 

ഭാര്യ: ഷാഹിദ

(കണ്ണൂർ) മക്കൾ: അഫ്ഷാൻ, അസ്നം ഉസ്മാൻ, നഫീസത്ത് മിസ്രിയ. മരുമക്കൾ: നിയാസ്,ഇഷാന

സഹോദരങ്ങൾ:

എൻ.സി അഹമ്മദ് (തലശ്ശേരി)

പരേതയായ

ആയിഷ


കുടുംബ സംഗമം നടത്തി.


ന്യൂമാഹി:പെരിങ്ങാടിയിലെ പ്രശസ്ത തറവാടായ പുത്തൻ പുരയിൽ തറവാട് മാഹി ക്യാപിറ്റോൾ ഹാളിൽ വച്ച് കുടുംബ സംഗമം നടത്തി. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 400 ലേറെ പേർ സംഗമത്തിൽ പങ്കെടുത്തു. പുത്തൻ പുരയിൽ ആഷിക് അധ്യക്ഷത വഹിച്ചു. രംഗീഷ് കടവത്ത് ആമുഖ പ്രഭാഷണം നടത്തി. തറവാട്ടിലെ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. മുൻ ഡിജിപി അഡ്വ: ടി ആസഫലി. അഡ്വ: വി പി അബ്ദുൽ റഹീം. പി. പി. മുഹമ്മദലി, സലീം നാലകത്ത്, മഹമൂദ് പെരിങ്ങാടി, സാലിഹ് താച്ചർ, ജസോഹ ജാഫർ, സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം പൊയിലിൽ അഷറഫ്, പി.പി. മായൻ, പി.പി ഹാഷിം, പി. പി.റഷീദ്, ഇ.പി.അസ്ഗർ എന്നിവർ നിർവഹിച്ചു.


പി.രാമകൃഷ്ണനെ അനുസ്മരിച്ചു


തലശ്ശേരി: കണ്ണൂർ ഡിസിസി മുൻ പ്രസിഡണ്ടും കെ.പി സി സി ജന. സെക്രട്ടറിയുമായിരുന്ന പി.രാമകൃഷ്ണൻ്റെ ആറാമത് ചരമ വാർഷിക ദിനത്തിൽ ജവഹർ കൾച്ചറൽ ഫോറം - തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം പ്രമുഖ എഴുത്തുകാരനും അദ്ധ്യാപക അവാർഡ് ജേതാവുമായ സി.വി രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു

80 വയസ്സ് പൂർത്തിയായ തലശ്ശേരിയിലെ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകൻ പ്രൊഫ ഏ.പി സുബൈറിന് റവ. ഫാദർ ഡോക്ടർ ജി.എസ് . പ്രാൻസിസ് പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു .റവ. ഫാദർ ജി.എസ് പ്രാൻസിസ് ,പ്രൊഫ ദാസൻ പുത്തലത്ത്, പ്രൊഫ ഏ.പി. സുബൈർ, എം.വി സതീശൻ,ഷീബാ 'ലിയോൺ, ഏകെ. ഇബ്രാഹിം 'കെ.പി.രൻജിത്ത് കുമാർ, സുരേന്ദ്രൻ കൂവക്കാട് , പി ഇമ്രാൻ. , കെ.പി. ജയരാജൻ, സുബൈർ കെട്ടിനകം സംസാരിച്ചു 

വി കെ വി റഹീം സ്വാഗതവും, തച്ചോളി അനിൽ നന്ദിയും പറഞ്ഞു


whatsapp-image-2025-08-19-at-21.47.19_12af2ef7

ചാലക്കര ആയുർവേദ ഒ. പി കെട്ടിടത്തിന് 6കോടി 47 ലക്ഷം രൂപയുടെ ടെൻഡർ അനുമതിയായി.


മാഹി: ആയുർവേദ രംഗത്തെ പ്രമുഖ സ്ഥാപനമായ രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ ചികിത്സക്കായി എത്തുന്ന രോഗികൾക്ക് സ്ഥല പരിമിതി മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്.ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് എനിക്ക് ലഭിച്ചുകൊണ്ടിരുന്നത്.

ആശുപത്രിയുടെ വികസനത്തിന്‌ ഊന്നൽ നൽകുവാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മീറ്റിംഗ് ചേരുകയും നിലവിലെ ഒ പി കെട്ടിടത്തിൽ കൂടുതൽ സൗകര്യമേർപ്പെടുത്തുവാനും,പഞ്ചകർമ്മചികിത്സക്കായി പ്രത്യേക കെട്ടിട്ടം നിർമ്മിക്കുവാനും യോഗത്തിൽ തീരുമാനമായി. 

തുടർന്ന് ഈ രണ്ടു പദ്ധതികളും നടപ്പാക്കുന്നതിനായി നാഷണൽ ആയുഷ് മിഷൻ 6.47 കോടി രൂപ വകയിരുത്തുകയും അനുബന്ധ നടപടികൾ പൂർത്തീകരിക്കാൻ സാധിച്ചുവെന്ന് മാഹി എം എൽ എ രമേശ് പറമ്പത്ത് അറിയിച്ചു.

ഇതിന്റെ ഭാഗമായി പുതുച്ചേരിയിൽ നിന്നുള്ള  ഉന്നതതല ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം ആയുർവേദ കോളേജ് സന്ദർശിക്കുകയും ചെയ്തു.

ടെൻഡർ നടപടി പൂർത്തിയായ സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കാൻ സാധിക്കും. 

മദർ തെരേസ നഴ്സിംഗ് കോളേജിന്റെ മാഹി ബ്രാഞ്ച് ഉദ്ഘാടനം ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്കായി ബഹു. മുഖ്യമന്ത്രി അടുത്ത മാസം മാഹിയിലെത്തുമ്പോൾ, ആയുർവേദ കോളേജിന്റെ പദ്ധതിയുടെ ഭൂമി പൂജ നടത്താൻ സാധിക്കും എന്ന് പ്രത്യാശിക്കുന്നു.

പദ്ധതി യാഥാർഥ്യമാവുന്നതോടെ ആയുർവേദ കോളേജിന്റ സേവനങ്ങൾ കൂടുതൽ ഫലവത്തായി ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നതിൽ ജനപ്രതിനിധി എന്ന നിലയിൽ ഏറെ സന്തോഷം നൽകുന്നുവെന്ന് രമേശ് പറമ്പത്ത് എംഎൽഎ പറഞ്ഞു.


MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam