ന്യൂമാഹി: ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പരിധിയിൽ തെരുവ് നായകൾ പെറ്റ് പെരുകി വൻതോതിൽ വർദ്ധിക്കുന്നത് ജനജീവിതത്തിന് ഭീഷണിയായി.

ന്യൂമാഹി: ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പരിധിയിൽ തെരുവ് നായകൾ പെറ്റ് പെരുകി വൻതോതിൽ വർദ്ധിക്കുന്നത് ജനജീവിതത്തിന് ഭീഷണിയായി.
ന്യൂമാഹി: ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പരിധിയിൽ തെരുവ് നായകൾ പെറ്റ് പെരുകി വൻതോതിൽ വർദ്ധിക്കുന്നത് ജനജീവിതത്തിന് ഭീഷണിയായി.
Share  
2025 Aug 19, 12:07 AM
PAZHYIDAM
mannan

ന്യൂമാഹി പഞ്ചായത്തിലെ തെരുവ് നായശല്യം പരിഹരിക്കണം


ന്യൂമാഹി: ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പരിധിയിൽ തെരുവ് നായകൾ പെറ്റ് പെരുകി വൻതോതിൽ വർദ്ധിക്കുന്നത് ജനജീവിതത്തിന് ഭീഷണിയായി.


വിദ്യാർത്ഥികളും സ്ത്രീ കളും യാത്ര ചെയ്യാൻ പ്രയാസപ്പെടുയൊണ് .അക്രമകാരികളായ തെരുവ് നായകളുടെ ഭീഷണി മൂലം സ്വൈരജീവിതം തകരുന്ന സാഹചര്യമാണുള്ളത്. പൊതുജനങ്ങൾ പഞ്ചായത്തിൽ നിരന്തരം പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തത് കാരണം പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ് ഇരു ചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും കാൽനടയാത്രികരുമാണ് ജീവന് ഭീഷണിയായി മുന്നോട്ട് പോകുന്നത് പഞ്ചായത്ത് ഇലക്ഷൻ പടിവാതിക്കൽ എത്തിനിൽക്കേമനുഷ്യ ജീവന് വില കൽപ്പിക്കാത്ത അധികൃതരുടെ നിസ്സംഗത പ്രതിഷേധാർഹമാണ്.


ചിത്ര വിവരണം: ന്യൂമാഹിയിൽ തെരുവ് പട്ടികൾ അലഞ്ഞ് തിരിയുന്നു


എം എ മുഹമ്മദിന് നാട് വിട നൽകി


ചൊക്ലി :  ഈസ്റ്റ് പള്ളൂരിൽ നിര്യാതനായ മുസ്ലിം ലീഗ് നേതാവ് എം.എ. മഹമൂദിന് നാട് കണ്ണീരോടെ വിട നൽകി.  

 മുസ്ലിം ലീഗ് നേതാക്കളായ ഇ.ടി.മുഹമ്മദ്‌ ബഷീർ,മാഹിഎംഎൽ എ രമേശ്‌ പറമ്പത്ത്, മുൻ എം എൽ എ പാറക്കൽ അബ്ദുള്ള ,പൊട്ടങ്കണ്ടി അബ്ദുള്ള,ബഷീർ ആവോലം,അഡ്വ കെ.എ. ലത്തീഫ് തുടങ്ങിയ പോണ്ടിച്ചേരിയിലെയും കേരളത്തിലെയും നേതാക്കൾ ജനാസ സന്ദർശിച്ചു.

 അനുശോചന യോഗവും നടന്നു. ഖുതുബിയ്യ മദ്രസ്സയിൽ ചേർന്ന അനു ശോചനയോഗത്തിൽ കെ.പി അബ്ദുറഹിമാൻ മാസ്റ്റർ അദ്ധ്യഷത വഹിച്ചു മാഹിഎംഎൽ എ രമേഷ് പറബത്ത് മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം ടി. ഇബ്രാഹിം കുട്ടി, കോൺഗ്രസ് പ്രതിനിധി കെ. ഹരിന്ദ്രൻ സി.പി.എം പ്രതിനിധി .സിദ്ധിഖ് മാഹി കെ.പി മജീദ് മാസ്റ്റർ. ഫൈസൽ ബിൻ മുഹമ്മദ് (കെ.എം.സി.സിദുബൈ) ടി.എസ് സാലിം (കെ.എം.സി.സി. ഖത്തർ ) എവി. യുസഫ് ( സി.എച്ച് സെന്റർ മാഹി) കെ.കെ.ബഷീർ കെ.പി അബ്ദുറഹിമാൻ അഹമദ് സാദിഖ് ഫാളിലി സംസാരിച്ചു മഹല്ല് ഖതീബ് സാലിം.മഹല്ല് സിക്രട്ടറി ടി. മമ്മു ഹാജി , റമീസ് പാറമ്മൽസംസാരിച്ചു.


asd

ദേശീയ -അന്തർദേശീയ ബഹുമതിലഭിച്ച രണ്ടേമുക്കാൽ വയസ്സുകാരനെ മന്ത്രി അനുമോദിച്ചു.


മാഹി: റോഡിലൂടെ കടന്നുപോകുന്ന ലോകത്തെ ഏത് കമ്പനിക്കാരുടേയും കാറുകളുടെ ഏതെങ്കിലും ഒരു വശം മാത്രം കണ്ടാൽ മതി കുഞ്ഞു റിഹാൻ കാറിന്റെ പേര് തൽക്ഷണം പറയും

വെസ്റ്റ് പള്ളൂരിലെ അമയ നിവാസിലെ രണ്ട് വയസ്സും, എട്ട് മാസവും പ്രായമുള്ള മാസ്റ്റർ ടി.കെ. റിഹാന് ഇക്കാരണത്താൽ ദേശീയ- അന്തർദ്ദേശീയ റെക്കാർഡുകൾ ലഭിച്ചു.

കമ്പ്യൂട്ടറിൽ തെളിഞ്ഞ 45 കാർ മോഡലുകൾ ഏതെന്ന് ഒരു മിനുട്ടും 59 സെക്കന്റും കൊണ്ട് പറഞ്ഞതിനാണ് ഇൻഡ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ 50 കാർ ബ്രാന്റ് ലോഗോകൾ ഒരു മിനുട്ട് 28 സെക്കന്റ് കൊണ്ട് തിരിച്ചറിഞ്ഞതിന് കലാംസ് വേൾഡ് റെക്കോർഡിനും അർഹനായിട്ടുണ്ട്.

സ്വാതന്ത്ര്യ ദിന പരേഡിൽ സാല്യൂട്ട് സ്വീകരിക്കാനെത്തിയ

മന്ത്രി ജോൺ കുമാറാണ് കുട്ടിയെ ഉപഹാരം നൽകി അനുമോദിച്ചത്.

 ബാംഗ്ളൂരിൽ സീമാൻസിൽ എഞ്ചിനീയറായ അമയയുടേയും, ബാംഗ്ളൂർ ജി.പി.എസ് റിനിവെബ്ൾസിൽ എഞ്ചിനീയറായ റിബിന്റേയും മകനാണ് റിഹാൻ.


whatsapp-image-2025-08-18-at-20.38.41_08ae4116

കെ.ടി.കെ.ബാലകൃഷ്ണനെ അനുസ്മരിച്ചു


മാഹി കോൺഗ്രസ്സ് നേതാവും പ്രമുഖ സഹകാരിയുമായിരുന്ന കെ.ടി.കെ.ബാലകൃഷ്ണന്റെ പതിനൊന്നാം ചരമവാർഷിക ദിനത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ യോഗം സത്യൻ കേളോത്ത് ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു, കെ.സുരേഷ്,കെ.വി സന്ദീവ്, രമേശ് കുനിയിൽ സംസാരിച്ചു.


ചിത്രവിവരണം:കെ.ടി.കെ ബാലകൃഷ്ണന്റെ സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചന


asdf

സരസ്വതി നിര്യാതയായി.


മേലൂർ :കലാമന്ദിരത്തിന് സമീപം മുകുന്ദത്തിൽ പരേതരായ ചിറയിൽ കോരൻ പാഞ്ചാലി മകൾ പുഞ്ചയിൽ സരസ്വതി (75) നിര്യാതയായി. ഭർത്താവ് പരേതനായ മുകുന്ദൻ.മക്കൾ സുധീഷ്, സവിനേഷ്. മരുമകൾ നിഷ സഹോദരങ്ങൾ: പത്മിനി, സുമതി പരേതരായ സൗമിനി, രവീന്ദ്രൻ.


whatsapp-image-2025-08-18-at-20.39.28_6cc6965a

ശ്രീനാരായണ വായനശാലയിൽ

പ്ലാസ്റ്റിക് ബാഗ് വിമുക്ത ക്യാമ്പയിൻ


ചൊക്ലി : ലോക പ്ലാസ്റ്റിക് ക്യാരി ബാഗ് വിമുക്ത ദിനത്തിൻറെ ഭാഗമായി ചൊക്ലി ശ്രീനാരായണ വായനശാലയിൽ ക്യാമ്പയിൻ പരിപാടി സംഘടിപ്പിച്ചു. വായനശാല ഹാളിൽ താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പവിത്രൻ മൊകേരി സൗജന്യമായി തുണിസഞ്ചി വിതരണം ചെയ്ത് പരിപാടി ഉദ്‌ഘാടനം ചെയ്തു. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കുന്നതെന്നും ഇക്കാര്യത്തിൽ വിപുലമായ ക്യാമ്പയിനുകൾ നടത്തണമെന്നും പവിത്രൻ മൊകേരി പറഞ്ഞു.

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ നവാസ് പരത്തീന്റവിട  അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ പ്രദീപ് സ്വാഗതവും വായനശാല സെക്രട്ടറി വി പി രജിലൻ നന്ദിയും പറഞ്ഞു.



ചിത്രവിവരണം:താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പവിത്രൻ മൊകേരി ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-08-18-at-20.39.45_3ea8171c

കർഷക ദിനം ആഘോഷിച്ചു


ചൊക്ലി: ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് ചൊക്ലി ഗ്രാമപഞ്ചായത്തും ചൊക്ലികൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു..കൂത്തുപറമ്പ് എ.സി.പി പ്രമോദ് കെ വി .ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ അഞ്‌ജു എം സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് രമ്യ സി കെ അധ്യക്ഷത വഹിച്ചു. മോഹനൻ പരവൻ്റവിട ,രാജൻ കണ്ണോത്ത് ,സതി കെ,പ്രേമ കുമാരി വികെ,പ്രദീപ് ടി ടി കെ ,വൈഗശ്രീ കെ.. എന്നിവരെ ആദരിക്കുകയുണ്ടായി.കർഷക ദിനാചരണ ത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര സമ്മാനദാനവും നടത്തി.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നവാസ് പരത്തിന്റെവിട,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീത്ത വി എം സംസാരിച്ചു.കൃഷി അസിസ്റ്റൻറ് ബിൽജ എം നന്ദി പറഞ്ഞു.വാർഡ് മെമ്പർമാർ ,കർഷകർ ഉദ്യോഗസ്ഥർ,കുടുംബശ്രീ അംഗങ്ങൾ,ഹരിത കർമ്മ സേന അംഗങ്ങൾ,കാർഷിക വികസന സമിതി അംഗങ്ങൾ, ജനപ്രതിനിധി കൾ, കർഷക പ്രതിനിധികൾ , കൃഷി അസിസ്റ്റൻ്റ് ഹാജറ കെ, ആര്യ രാഘവൻ എന്നിവവർ പങ്കെടുത്തു.



ചിത്രവിവരണം: എ.സി പി.കെ.വി. പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു


red

സി.എച്ച്. വത്സൻ നിര്യാതനായി

ന്യൂമാഹി:പെരിങ്ങാടി മൂക്കിച്ച കണ്ടിയിൽ താഴെ ഹൗസിൽ സി ഏച്ച് വത്സൻ (76)നിര്യാതനായി.

 സ്പിന്നങ്ങ് മിൽ മുർ ജീവനക്കാരനാണ്.

ഭാര്യ: ലീല

മക്കൾ :ഹൻസരാജ്, രാജേഷ്, ദിലീഷ്.

 സഹോദരങ്ങൾ: വത്സല, നാരായണി, ദേവൂട്ടി, ലീല.


സ്പീക്കർ .എ എൻ ഷംസീറിൻ്റെ 

ഇന്നത്തെ(19) പരിപാടികൾ


        ▶ 10.00 am 

നവീകരിച്ച ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം


@ കതിരൂർ ഗ്രാമപഞ്ചായത്ത്


▶ 10.30 am 


പുതുതായി നിർമ്മിച്ച ഓഡിറ്റോറിയം ഉദ്ഘാടന ചടങ്ങ് @ പുല്യോട് ഗവ: എൽ.പി. സ്കൂൾ


whatsapp-image-2025-08-18-at-22.11.34_40399590

യുദ്ധവിരുദ്ധ

ഷോട്ട് ഫിലിം പ്രകാശനം ചെയ്തു


ചൊക്ലി : ചൊക്ലി വി പി ഓറിയന്റൽ ഹൈസ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് നിർമ്മിച്ച് ശിവാനി സംവിധാനം ചെയ്ത യുദ്ധവിരുദ്ധ ഷോർട്ട് ഫിലിം "1945 to Now" പ്രശസ്ത സിനിമ സംവിധായകൻ പ്രദീപ് ചൊക്ലി പ്രകാശനം ചെയ്തു.വാർഡ് മെമ്പർ കെ പ്രദീപ് അദ്ധ്യക്ഷത? വഹിച്ചു. ഹെഡ്മാസ്റ്റർ പി പി രമേശൻ,പിടിഎ പ്രസിഡണ്ട്കെ. വിജിന,സ്റ്റാഫ് സെക്രട്ടറി പി റയീസ് എന്നിവർ സംസാരിച്ചു.ജെ ആർ സി കൗൺസിലർ കെ ഷിജിന സ്വാഗതവും ഹൈഫ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: സംവിധായകൻ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-08-18-at-22.16.39_4951d31d

റഫിയെക്കുറിച്ചുള്ള ഡോക്യുമെൻ്ററി പ്രകാശനം ചെയ്തു


 തലശ്ശേരി: പ്രശസ്ത ഗായകനായിരുന്ന മുഹമ്മദ് റഫി തലശ്ശേരിയിൽ വന്നതിൻ്റെ സ്മരണാർത്ഥം തലശ്ശേരി മുഹമ്മദ്റഫിലവേഴ്സിൻ്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഡോക്യുമെൻ്ററിയുടെ പ്രകാശന കർമ്മം നടത്തി. എറണാകുളം അസീസിയ കൺവൻഷൻ സെൻ്ററിൽ നടന്ന റഫി നൈറ്റിൽ വെച്ച് അബ്ദുസ്സമദ് സമദാനി എം.പി, റഫിയുടെ മകൻ ശാഹിദ് റഫി എന്നിവർ ചേർന്നാണ് റഫി ലവേഴ്സ് ഗ്രൂപ്പിന് നല്കി പ്രകാശനം ചെയ്തത്. മുഹമ്മദ് റഫി ഫൗണ്ടേഷൻ ഫൗണ്ടർ ടി.പി.എം.ഹാഷിറലി അധ്യക്ഷത വഹിച്ചു. പിന്നണി ഗായകൻ അഫ്സൽ, അസീസിയ ചെയർമാൻ അബ്ദുൽ അസീസ്, ലവേഴ്സ് ഗ്രൂപ്പ്അംഗങ്ങളായ റുക്ശിദ്, റുഖ്ബാൻ, നൗഫൽ, പി.കെ.വി.സിദ്ധീഖ് തുടങ്ങിയവർ സംബന്ധിച്ചു.

  1959 ഡിസംബർ 22 നാണ് റഫി തലശ്ശേരിയിൽ ഗാനമേള നടത്തിയത്.



ചിത്രവിവരണം:അബ്ദുസ്സമദ് സമദാനി എം.പി, റഫിയുടെ മകൻ ശാഹിദ് റഫി എന്നിവർ പ്രകാശനം ചെയ്യുന്നു


kodakkadan-payuasam-revised
manna-new-advt-shibin
MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam