
നടരാജതാണ്ഡവത്തിന് 25 വയസ്സ്
:ചാലക്കര പുരുഷു
മാഹി: പൗരാണികവും, നൂതനവുമായ സങ്കേതങ്ങളിലൂടെ മലയാള കലാഗ്രാമത്തിൽ വിഖ്യാത കലാകാരന്മാരുടെ സർഗ്ഗ സിദ്ധിയിൽ കലാഗ്രാമത്തിന്റെ അകത്തളത്തിൽ വിരിഞ്ഞ രചനാ വിസ്മയമായ നടരാജ താണ്ഡവത്തിന് 25 വയസ്സ് തികഞ്ഞു
മലയാള കലാഗ്രാമത്തിൽ മ്യൂറൽ പെയിൻറിങ്ങ് വിഭാഗം തലവനായിരുന്ന കെ. ആർ. ബാബുവുംവനിതകളടക്കമുള്ള കലാകാരന്മാരും ചേർന്നൊരുക്കിയ 'നടരാജ താണ്ഡവം'പുതുമകൾ കൈവിടാതെ ഇന്നും കലാസ്വാദകരുടെ കരൾ കവരുന്നു..
കാൽ നൂറ്റാണ്ട് മുമ്പ് സ്വാതന്ത്ര്യ ദിനത്തിൽ പ്രമുഖ ചിത്രകാരൻ എം. വി. ദേവനാണ് കൂറ്റൻ ചിത്രത്തിന്റെ കൃഷ്ണമണികൾക്ക് നിറം നല്കി മിഴിതുറക്കൽ ചടങ്ങ് നിർവഹിച്ചിരുന്നത്.
പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ച് പരമ്പരാഗത ശൈലിയിൽ വരച്ച ചിത്രത്തിന് 9 അടി ഉയരവും 11 അടി നീളവുമുണ്ട്.
മ്യൂറൽ വിഭാഗം തലവൻ കെ. ആർ. ബാബുവിനോടൊപ്പം ജാൻസി, റഹീന, കവിത, ടി.പി. സീമ, പ്രീജ, കെ.ആർ. സീമ, പ്രശാന്ത് ഒളവിലം, സുരേഷ് കൂത്തുപറമ്പ്, സോമൻ ഉണ്ണികൃഷ്ണൻ, അനിൽ പൊ ന്ന്യം, രാജേഷ് എടച്ചേരി, ജഗദീഷ് ഏറാമല, അരുൺ ജിത്ത്, ജിതേഷ്, കലേഷ് ശ്രീജിത്ത്, മഹേഷ് ഒ.ടി.കെ, ജയചന്ദ്രൻ, ഷൈലേഷ്, അരുൺ ജിത്ത്, ജിതേഷ് എന്നിവരാണ് രചനയിൽ പങ്കാളികളായത്.
മലയാളകലാഗ്രാമത്തിൻ്റെ അകംഭിത്തിയിൽ രണ്ടു വർഷത്തിലേറെ സമയമെടുത്താണ് രചന പൂർത്തിയാക്കിയത്. പെൺകുട്ടികൾ ഉൾപ്പെട്ടുകൊണ്ട് ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ ചുമർ ചിത്രമാണിത്. തറപറ്റിക്കിടക്കുന്ന 'മുയാലകൻ' എന്ന അസുരന് മേൽ പരമേശ്വരൻ നടത്തുന്ന ബ്രഹ്‌മാനന്ദതാണ്ഡവമാണ് ഈ ചിത്രത്തിൻ്റെ പ്രമേയം താണ്ഡവത്തോടൊപ്പം പ്രദോഷന്യത്ത സങ്കൽപ്പവും ഈ ചിത്രം ഉൾക്കൊള്ളുന്നുണ്ട്.

നൃത്തം ചെയ്യുന്ന ശിവന് പതിനാറ് കൈകളാണ്. അലൗകികത്വം നൽകു ന്നതിനുവേണ്ടിയാണ് കൈകളുടെ ഈ വിവൃദ്ധി പ്രതീകാർത്ഥത്തോടു കൂടിയതാണ് ഈ ആയുധങ്ങളും സംഗീതോപകരണങ്ങളുമെല്ലാം. ശിവൻ്റെ ചുവന്ന ജടയുടെ വികിരണമാണ് ഈ നടരാജ ചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകത.

വിവിധതരം പൂക്കൾ കൊണ്ട് അലംകൃതമാണ് ശിവന്റെ ചെഞ്ചെ ഢകളോടുകൂടിയ ഒരു ചെറിയ ശിവതം ജടയുടെ ഒരിഴയിൽ സ്‌ഥാനം പിടിച്ചിട്ടുണ്ട്. അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖൻ, കാളിയൻ, പദ്‌മൻ, മഹാപദ്‌മൻ തുടങ്ങിയ അഷ്ട നാഗങ്ങളേയും ചെഞ്ചടയുടെ അലങ്കാരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
ചിത്രവിവരണം: ചിത്രകലാ ആചാര്യൻ എം.വി ദേവൻ ചിത്രം ഉൻമീലനം ചെയ്യുന്നു ഫ്രയൽ ചിത്രം)
ലൈബ്രറി ഡൈനിങ്ങ് ഹാൾ
നിർമ്മാണം പൂർത്തിയാക്കണം
മാഹി. ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ: ഹൈസ്ക്കൂളിൽ നിർമ്മാണത്തിലിരിക്കുന്ന ലൈബ്രറി/ഡൈനിങ്ങ് ഹാൾ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് പൂർവ വിദ്യാർത്ഥി സംഘടനയായ 'സഹപാഠി .യുടെ വാർഷിക ജനറൽ ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു.
കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി. വത്സൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മാഹി പൊലീസ് സി.ഐ. അനിൽകുമാർ പി.എ., കവി ആനന്ദ് കുമാർ പറമ്പത്ത് സംസാരിച്ചു.
ഭാരവാഹികളായി ചാലക്കര പുരുഷു ( പ്രസിദ്ധണ്ട് ) പി.ടി.സി.ശോഭ , കെ.ജയശ്രീജൻ ,എ.സി. ഗംഗാധരൻ , കെ.ടി. സജീവൻ, റഹീനകയ നാടത്ത്, സന്ദീവ് കെ.വി.(വൈ: പ്രസി) പി.പി.രാജേഷ് (ജനറൽ സെക്രട്ടരി ) സുമ, ഹസീന, ഗംഗൻ, രാമകൃഷ്ണൻ. സജിത് പായറ്റ (സെക്രട്ടരി മാർ ) റഷീദ് അടുവാട്ടിൽ (ട്രഷറർ) എന്നിവരേയും രക്ഷാധികാരികളായി ആനന്ദ് കുമാർ പറമ്പത്ത് . പി.എ.അനിൽകുമാർ, കെ.പവിത്രൻ മാസ്റ്റർ, കെ.മോഹനൻ, കെ.പി. വത്സൻ എന്നിവരേയും തെരഞ്ഞെടുത്തു

പി.ശ്രീധരൻ പഠന കേന്ദ്രം തുറന്നു
കതിരൂർ:പി.ശ്രീധരൻ പഠന കേന്ദ്രം സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു.
ദീർഘകാലം സി.പി.എം. തലശ്ശേരി ഏരിയാ കമ്മിറ്റി അംഗവും, ഏറെ കാലം കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പി ശ്രീധരന്റെ പേരിൽസിപിഎം പൊന്ന്യം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പഠന കേന്ദ്രം ആരംഭിച്ചത്. പ്രതിമാസം പൊന്ന്യം ലോക്കലിലെ വിവിധ സാംസ്കാരികസ്ഥാപനത്തിൽ വെച്ച് പൊന്ന്യം ലോക്കലിലുള്ള പാർട്ടി ലോക്കൽ കമ്മിറ്റി മെമ്പർമാർ, ബ്രാഞ്ച് സി ക്രട്ടറിമാർ ,മെമ്പർമാർ , അനുഭാവികൾ എന്നിവർക്ക്ഘട്ടം ഘട്ടമായി പാർട്ടി വിദ്യാഭ്യാസം നൽകുക എന്നലക്ഷ്യത്തോടെയാണ് പഠന കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത്. കണ്ണൂർ ജില്ലാകമ്മിറ്റി അംഗം എം സി പവിത്രൻ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം പൊന്ന്യം ചന്ദ്രൻ സ്വാഗതം പറഞ്ഞു കൊണ്ട് .CPIM പൊന്ന്യം ലോക്കൽ സിക്രട്ടറി എ.കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. തലശ്ശേരി ഏരിയാ കമ്മിറ്റി അംഗംഎ.എ.വാസു എന്നിവർ സംസാരിച്ചു
ലോക്കൽ കമ്മിറ്റി അംഗം പൊന്ന്യം ചന്ദ്രൻ സ്വാഗതവും
ലോക്കൽ കമ്മിറ്റി അംഗം' ടി.കെ ഷാജി നന്ദിയുംപറഞ്ഞു.
ചിത്ര വിവരണം: പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ സി പി എം ബ്രാഞ്ച് ഓഫീസ് തകർത്തു; ബൈക്ക് യാത്രക്കാരന് ഗുരുതരം
തലശ്ശേരി: തലശേരിയിൽ നിയന്ത്രണം വിട്ട കാർ സി പി എം ബ്രാഞ്ച് ഓഫീസ് തകർത്തുരാത്രി 12 മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും കാസർകോഡേക്ക് വരികയായിരുന്ന കെ എൻ 56 ടി 9966 നമ്പർ കാറാണ് അപകടത്തിൽ പെട്ടത്. സെയ്ദർ പള്ളിയിലെ ടി.സി ഉമ്മർ സ്മാരക മന്ദിരത്തിൻ്റെ മുൻവശത്തേക്കാണ് കാർ ഇരച്ചു കയറിയത്.
സ്വിഗ്ഗി ഡെലിവറി ബോയി സഞ്ചരിച്ചിരുന്ന ബൈക്കും ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ യുവാവിനെ തലശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കെ എൽ 58 എ എൻ 6634 നമ്പർ ബൈക്ക് പൂർണമായും തകർന്നു. സി പി എം ഓഫീസിൻ്റെ മുൻവശവും തകർന്ന നിലയിലാണ്. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി നഗരസഭാ കൗൺസിലറും സി പി എം നേതാവുമായ ടി.സി അബ്ദുൽ ഖിലാബ് പറഞ്ഞു. ഏറ്റവും തിരക്കേറിയ സ്ഥലം കൂടിയാണിത്. അർധരാത്രിയായതിനാലാണ് വൻ അപകടമൊഴിവായത്.
തലശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കാസർകോട്ടെ ഡോക്ടറും, കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടതെന്നാണ് അറിയുന്നത്
യു.പി.എസ്.സി.സിവിൽ സർവീസ് മെയിനും ഡെപ്യൂട്ടി തഹസിൽദാർ പരീക്ഷയും ഒരേ ദിവസം !
മാഹി: 2025-ലെ യു.പി.എസ്.സി. സിവിൽ സർവീസ് മെയിൻ പരീക്ഷ എഴുതുന്ന മാഹിയടക്കം പുതുച്ചേരിയിലെ തൊഴിലന്വേഷകർക്ക്, അതേ ദിവസം നിശ്ചയിച്ചിരിക്കുന്ന പോണ്ടിച്ചേരി റവന്യൂ ഡിപ്പാർട്ട്മെന്റിന്റെ ഡെപ്യൂട്ടി തഹസിൽദാർ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥ.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം, 2025 ഓഗസ്റ്റ് 31-ന് (ഞായറാഴ്ച) സിവിൽ സർവീസ് മെയിൻ പരീക്ഷ രാജ്യവ്യാപകമായി നടക്കുന്നു. പുതുച്ചേരിയിൽ നിന്നും നിരവധി യുവതി-യുവാക്കൾ ഈ പരീക്ഷയിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, പോണ്ടിച്ചേരി റവന്യൂ ഡിപ്പാർട്ട്മെന്റിലെ ഡെപ്യൂട്ടി തഹസിൽദാർ റിക്രൂട്ട്മെന്റ് എഴുത്തുപരീക്ഷയും അതേ ദിവസമാണ് നടക്കുന്നതെന്ന് DPAR (PW) 22-07-2025-ലെ അവരുടെ നോട്ടിഫിക്കേഷൻ വഴി അറിയിച്ചിട്ടുമുണ്ട്.
പരീക്ഷ തീയതികൾ തമ്മിൽ പൊരുത്തക്കേട് വന്നതോടെ, പുതുച്ചേരിയിലെ ഉദ്യോഗാർത്ഥികൾ രണ്ട് പ്രധാന പരീക്ഷകളിൽ ഒന്നിൽ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം നേരിടുകയാണ്. പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നെങ്കിൽ, യുവജനങ്ങൾക്ക് രണ്ട് പരിക്ഷകളിലും പങ്കെടുക്കാൻ കഴിഞ്ഞേനെയെന്നും അവർ പറയുന്നു.
സാധാരണ തൊഴിലന്വേഷകരുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ജനശബ്ദം മാഹി
പുതുച്ചേരി ലഫ്. ഗവർണ്ണർ, മുഖ്യമന്ത്രി ഉൾപ്പെടെയുളളവർക്ക് പരീക്ഷ തീയ്യതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്

സി.പി.മുഹമ്മദ് റഫീഖ് നിര്യാതനായി.
തലശ്ശേരി : ചന്ദ്രോത്ത് പൊന്നമ്പത്ത് മുഹമ്മദ് റഫീഖ് (67) സൈദാർപള്ളി ജെ. ടി. റോഡ് ഖൈറിൽ നിര്യാതനായി.
ഭാര്യമാർ : ആമിന, പരേതയായ പറമ്പത്ത് കണ്ടി കേളോത്ത് ഖൈറുന്നിസ്സ.
പിതാവ് : പരേതനായ പികെ ഉസ്മാൻകുട്ടി ഹാജി ( നസീർ ട്രേഡിങ് കമ്പനി) മാതാവ് : സി. പി. സൈനബ. മക്കൾ : റുക്‌ഫീദ്, റിഹാൻ.
മരുമക്കൾ : ഡോ. സമീറ (പാപ്പിനിശ്ശേരി), സൈനബ് സഫറുള്ള.
സഹോദരങ്ങൾ: മുഹമ്മദ് നസീർ, ഡോ. താജുദ്ദീൻ, (താജ് സ്കിൻ ക്ലിനിക്ക്) മഷൂദ് (ഹൈ റൈസ് ബിൽഡേഴ്സ്) മിഫ്ത്താസ് (മാപ്പ് വ്യൂ ,കോഴിക്കോട്) റിജാസ് (ചെന്നൈ) പരേതനായ ജമാലുദ്ദീൻ.

അനുമോദന സദസ്സ് സംഘടിപ്പിച്ചു
ന്യൂമാഹി:മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മഠപ്പുരയിൽ രാമായണ മാസാചരണ സമാപന ദിനത്തിൽ ഗണപതി ഹോമവും, അനുമോദന സദസ്സും സംഘടിപ്പിച്ചു.
അനുമോദന സദസ്സ് മടപ്പുര സേവാസമിതി പ്രസിഡൻ്റ് ഷിൻജിത്തിൻ്റെ അധ്യക്ഷതയിൽ ദേശീയ അദ്ധ്യപക അവാർഡ് ജേതാവ് സി.വി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രാമായണ പാരായണം ചെയ്ത ചെങ്ങര മീത്തൽ ശശിധരനേയും പൊതു പരീക്ഷാ മികച്ച വിജയികളേയും വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരേയും അനുമോദിച്ചു.
ഷിനോജ് എം.പി, ഹേമലത പ്രേമൻ, സുധാകരൻ എം.ഇ , സുനിൽകുമാർ. കെ.എം സംസാരിച്ചു
ചിത്രവിവരണം:സി.വി.രാജൻ പെരിങ്ങാടിഉദ്ഘാടനം ചെയ്യുന്നു

മട്ടുപ്പാവ് ഓണപ്പൂക്കളുടെ
മലർവാടിയാക്കി ഷാഹിദ
മാഹി : മയ്യഴിക്ക് പൂക്കളമൊരുക്കാൻ മട്ടുപ്പാവിൽ പൂകൃഷിയിൽ വിജയം കൊയ്ത് ചാലക്കരയിലെ കാരായിന്റെ വിട കെ.പി.ഷാഹിദയും സഹോദരി സീനത്തും.
മൂന്ന് വർണ്ണങ്ങളിലുള്ള പൂക്കൾ നയന മനോഹരമായ കാഴ്ച വിരുന്നായി.
വീടിന്റെ ടെറസ് മുഴുവൻ പൂക്കളും പൂമ്പാറ്റകളുമായി ആരാമമായി മാറിയിരിക്കുകയാണ്..
സ്ഥലപരിമിതിമൂലം വീട്ടിന്റെ മട്ടുപ്പാവിലാണ് 350 ലേറെ പൂച്ചെടികൾ ഇവർ വെച്ച്പിടിപ്പിച്ചത്. ഓറഞ്ച്, മഞ്ഞ ചെണ്ടുമല്ലിയും വയലറ്റ് വാടാമല്ലിയുമാണ് കൃഷി ചെയ്തത്. ഇവ നിറയെ കായ്ച്ചു നിൽക്കുകയാണ്. ഷാഹിദയുടെ ഭർത്താവും സി.പി.എം. മാഹി ലോക്കൽ കമ്മിറ്റി സെക്രട്ടരിയുമായ കെ.പി. നൗഷാദാണ് ഇവർക്ക് പ്രചോദനമായത്.
ചിത്രവിവരണം: പുഷ്പവാടിയിൽ നൗഷാദും കുടുംബവും.

വിജയോത്സവം 2025 സംഘടിപ്പിച്ചു.
ചൊക്ലി:വി.പി.ഓറിയൻ്റൽ ഹൈസ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു. 2025 വർഷത്തെ SSLC ,USS വിജയികളെയും ,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു. വാർഡ് മെമ്പർ ശ്രീ.കെ.പ്രദീപ് അധ്യക്ഷതയിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി .സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.ബാബു രാജ്.കെ.എ ഉപഹാര വിതരണം നടത്തി.1973- 74 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കേഷ് അവാർഡ് ശ്രീ.ദിനേശൻ മoത്തിൽ ,ശ്രീമതി നിർമ്മല കുമാരി ടീച്ചർ എന്നിവർ വിതരണം ചെയ്തു.ഏ.കെ.മഹമൂദ് മെമ്മോറിയൽ എക്സലൻസ് അവാർഡ് 1989-90 ബാച്ച് വിദ്യാർത്ഥിയായ ശ്രീ.അബ്ദുൾ ലത്തീഫ് സി.പി വിതരണം ചെയ്തു. USS വിജയികൾക്കുള്ള കേഷ് അവാർഡ് PTA / MPTA പ്രസിഡണ്ടുമാരായ ശ്രീമതി.വിജിന.കെ, ശ്രീമതി.കമറുന്നീസ എന്നിവർ വിതരണം ചെയ്തു. വി.പി.എൽ.പി പ്രധാനാധ്യാപിക ശ്രീമതി. ഷീജ.കെ, സ്റ്റാഫ് സെക്രട്ടറി ശ്രീ.പി. റയീസ് എന്നിവർ ആശംസയർപ്പിച്ചു. പ്രധാനാധ്യാപകൻ ശ്രീ. പി.പി.രമേശൻ സ്വാഗതം ആശംസിച്ച ചടങ്ങിന് ശ്രീ. സാലിഹ് തോക്കോട്ടിൽ നന്ദിയർപ്പിച്ചു.
വി.എസിന് സ്മാരകം പണിയുന്നു
ചൊക്ലി:ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിപ്ലവ ഇതിഹാസവും, മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്.അച്ചുതാനന്ദന്റെ നാമേധയ ത്തിൽ സി.പി.ഐ (എം)നിടുമ്പ്രം ചാത്തുപിടിക ബ്രാഞ്ച് ആസ്ഥാന മന്ദിരം പണിയുന്നു. സെപ്റ്റംബർ 7 ന് വൈകുന്നേരം 5 മണിക്ക് കേന്ദ്രകമ്മിറ്റി അംഗംകെ.കെ ശൈലജ ടീച്ചർ തറക്കല്ലിടും. നിർമാണകമ്മിറ്റിരൂപികരണയോഗത്തിൽ വിജേഷ് അധ്യക്ഷത വഹിച്ചു. പി.ജയചന്ദ്രൻ, പി.കെ. വിനിഷ്, എം.കെ.ഷിജു സംസാരിച്ചു. നിർമ്മാണ കമ്മിറ്റിചെയർമാനായി കെ. ദിനേഷ് ബാബു,
വൈസ്.ചെയർമാൻമാരായിഎൻ.ടി.കെ വിനോദൻ,
അനന്തു കാവിൽ എന്നിവരേയും കൺവീനറായിഎം.കെ
ഷീജു വിനേയും,ജോയിന്റ്കൺവീനർമാരായി പി.ജയചന്ദ്രൻ , ടി.ടി.കെബിജോഷ് എന്നിവരേയുംട്രഷററായി കെ.സജിലിനേയും
രക്ഷാധികാരികളായിവി.കെ രാകേഷ് ,സി.കെ രമ്യ ,പി.കെ.മോഹനൻ എന്നിവരേയും തെരഞ്ഞെടുത്തു.

ഷട്ടിൽ ബാഡ്മിൻ്റെൻ ' രംഗത്ത് 'നിരവധി നേട്ടങ്ങൾ കീഴടക്കിയ റഷീദ് വി.പിക്ക് പാനൂർ സ്മാഷ് ബാഡ്മിൻ്റൻ അക്കാഡമി ' ആദരിച്ചു.
ഇതുവരെ നേടിയ പുരസ്ക്കാരങ്ങളും ട്രോഫികളുടെ പ്രധർശനവും നടത്തി.

കണ്ടോത്ത് ജാനകി നിര്യാതയായി
മാഹി.പള്ളൂർ സബ്ബ് സ്റ്റേഷന് സമീപം ശ്രീലകത്തിൽ കണ്ടോത്ത് ജാനകി (75) നിര്യാതയായി. പരേതരായ ബെലുത്തായിയിൽ ഗോപാല കുറുപ്പിന്റെയും ലക്ഷ്മി അമ്മയുടെയും മകളാണ്. ഭർത്താവ്: രാമചന്ദ്രൻ. മക്കൾ: വിജയലക്ഷ്മി എന്ന സിന്ധു, സന്ധ്യ . മരുമക്കൾ: വത്സരാജ്, ഷാജി. സഹോദരൻ: രവീന്ദ്രൻ. സംസ്കാരം ഇന്ന് (18/8/25) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ

ഭാരത് സേവക് സമാജ് സദ്ഭാവന
ദേശീയ പുരസ്‌കാരം 2025 റീജേഷ് രാജൻ മാഹിക്ക്



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group