ന്യൂമാഹി ടൌണിൽ തണൽമരത്തിൻ്റെ ശിഖരങ്ങൾ മുറിച്ച സംഭവം:വനം വകുപ്പ് കേസെടുത്തു

ന്യൂമാഹി ടൌണിൽ തണൽമരത്തിൻ്റെ ശിഖരങ്ങൾ മുറിച്ച സംഭവം:വനം വകുപ്പ് കേസെടുത്തു
ന്യൂമാഹി ടൌണിൽ തണൽമരത്തിൻ്റെ ശിഖരങ്ങൾ മുറിച്ച സംഭവം:വനം വകുപ്പ് കേസെടുത്തു
Share  
2025 Aug 16, 11:26 PM
PAZHYIDAM
mannan

ന്യൂമാഹി ടൌണിൽ തണൽമരത്തിൻ്റെ ശിഖരങ്ങൾ മുറിച്ച സംഭവം:വനം വകുപ്പ് കേസെടുത്തു


ന്യൂമാഹി: ന്യൂമാഹി ടൗണിലെ രണ്ട് തണൽമരങ്ങളുടെ ശിഖരങ്ങൾ വെട്ടിമുറിച്ചിട്ട സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. വന്യ ജീവി സംരക്ഷണ നിയമമനുസരിച്ചാണ് കേസെടുത്തത്. ഇത് സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് തണൽ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചിട്ടത്. പക്ഷികളുടെ വിസർജ്യം കാരണം ജനങ്ങൾ വഴി നടക്കാൻ സാധിക്കാത്ത അവസ്ഥയിൽ വ്യാപകമായ പരാതിയുണ്ടായതിനെ തുടർന്നാണ് അധികൃതർ തണൽ മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചത്.

 ഇതേ തുടർന്ന് മരത്തിൽ കൂടു കൂട്ടിയിരുന്ന കിന്നരി കൊക്കുകളും കൊക്കുകളുടെ കുഞ്ഞുങ്ങളും ചത്തു. പക്ഷികളുടെ മുട്ടകളും നശിച്ചു. പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെത്തുടർന്നാണ് വനം വകുപ്പ് അധികൃതർ വ്യാഴാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തിയത്. തുടർന്നാണ് ഇതിന് ഉത്തവാദികളായവർക്കെതിരെ കേസെടുത്തത്.

pvk-bird

''ഒരു തള്ളക്കിളി അരുമക്കുഞ്ഞുങ്ങൾ -

ക്കിരയായുമിതാ തിടുക്കത്തിൽ പറ -

ന്നണയുന്നു, പെട്ടന്നവൾ നടുങ്ങുന്നു !

പിടയുന്നു! ചുറ്റിപ്പറന്നുഴലുന്നു ...''  

treenw
whatsapp-image-2025-08-16-at-21.09.28_c4990ddd

രാമവിലാസം ഹയർ

സെക്കണ്ടറി

സ്കൂളിൽ സ്വാതന്ത്ര്യ

ദിനാഘോഷം

നടത്തി

ചൊക്ലി : ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ 79ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൻ്റെ ഭാഗമായി പ്രഥമാധ്യാപിക എൻ സ്മിത പതാക ഉയർത്തി. എൻ സി സി, സ്കൗട്ട് , ഗൈഡ് , ജെ.ആർ. സി, എൻ.എസ് എസ് നടത്തിയ സ്വാതന്ത്ര്യ ദിന പരേഡിന് വിശിഷ്ടാതിഥി റിട്ടയേർഡ് കേണൽ ബി കെ നായർ സല്യൂട്ട് സ്വീകരിച്ചു കൊണ്ട് കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് കെ ടി കെ പ്രദീപൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ പ്രശാന്തൻ തച്ചറത്ത് വിശിഷ്ടാതിഥിക്ക് ഉപഹാരം നൽകി. ഉപപ്രഥമാധ്യാപകൻ കെ ഉദയകുമാർ, ഹയർ സെക്കൻ്ററി സ്റ്റാഫ് സെക്രട്ടറി എ രചീഷ് , ഹൈസ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി ടി.പി ഗിരീഷ് കുമാർ, എസ് ആർ ജി കൺവീനർ പി എം രജീഷ് , അസോസിയേറ്റ് എൻ സി സി ഓഫീസർ ടി പി രാവിദ് , കൺവീനർ അമൽ രാജ് എന്നിവർ സംസാരിച്ചു. ഫ്ലവർസ് സ്റ്റാർ സിംഗർ ഫെയിം ശ്രാവൺ കൃഷ്ണയുടെ ഗാനാലാപനവുമുണ്ടായിരുന്നു. എൻ സി സി വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിന റാലി നടത്തി. രാമവിലാസം മ്യൂസിക് ട്രൂപ്പിൻ്റെ വന്ദേമാതരവും ജെ.ആർ സി വിദ്യാർത്ഥികളുടെ സൂംബ നൃത്തവും അരങ്ങേറി. വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ഫ്ലാഗ് മേക്കിങ് മറ്റ് കലാപരിപാടികളും നടന്നു.


whatsapp-image-2025-08-16-at-19.16.42_c839b609

സാമൂഹ്യമാറ്റത്തിൻ്റെ വജ്രായുധമാണ് വിദ്യാഭ്യാസം:മുല്ലപ്പള്ളി രാമചന്ദ്രൻ


മാഹി:വ്യക്തികളുടെ വികാസത്തിനും രാജ്യത്തിൻ്റെ പുരോഗതിക്കുമൊപ്പം സാമൂഹ്യമാറ്റത്തിൻ്റെ വജ്രായുധവുമാണ്' വിദ്യാഭ്യാസമെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. ന്യൂമാഹി എം.എം.എജുക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യ ത്തിൽ കണ്ണൂർ ജില്ലയിൽ പ്ലസ്-ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച് ഒന്നാം സ്ഥാനം നേടിയ എം.എം.ഹയർസെക്കണ്ടറി സ്‌കൂളിലെ വിജ യികളായ വിദ്യാർത്ഥികളേയും എസ്.എസ്.എൽ.സി പരീക്ഷയിൽ എ-പ്ലസ് നേടിയ വിദ്യാർത്ഥികളേയും ആദരിച്ച 'മെറിറ്റ് ഈവനിങ്ങ് 2025' പരിപാടി ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. സൊസൈറ്റി പ്രസിഡണ്ട് അഡ്വ.ടി.ആസഫലി അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ന്യൂമാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജ്ജുൻ പവിത്രൻ, പ്രിൻസിപ്പാൾ കെ.പി.റിത്ത, ഹെഡ് മാസ്റ്റർ ഒ.അബ്ദു‌ൽ അസീസ് സംസാരിച്ചു.. സ്കൂ‌ൾ മാനേജർ അബു താഹിർ കൊമ്മോത്ത്' സ്വാഗതവും പബ്ലിക് റിലേഷൻസ് ആഫീസർ വി.പി.മുഹമ്മദ് നൗഫൽ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

അമ്മയുടെ പേരിൽ ഒരു മരം


മാഹി:കേന്ദ്ര യുവജന, കായിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന മൈ ഭാരതിന്റെ (മുൻ നെഹ്റു യുവ കേന്ദ്ര) അഭിമുഖ്യത്തിൽ മാഹി സ്പോട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതി സങ്കടിപ്പിച്ച “അമ്മയുടെ പേരിൽ ഒരു മരം” എന്ന സാമൂഹ്യ വനവൽക്കരണ പരിപാടി മാഹി എക്സൽ പബ്ലിക് സ്കൂളിൽ  സംഘടിപ്പിച്ചു.

 മാഹി സ്പോർട്സ് ക്ലബ്‌ പ്രസിഡന്റ് കെ.സി നികിലേഷ് അദ്ധ്യക്ഷത വഹിച്ചു . പ്രിൻസിപ്പാൾ സതി എം കുറുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് സിക്രട്ടറി അടിയേരി ജയരാജൻ,. വിനയൻ പുത്തലത്ത്, സായന്ത് , അധ്യാപകരായ സുശാന്ത്, പി.സുരേഷ്. സംസാരിച്ചു.

വിവിധയിനം വൃക്ഷതൈകൾ വിദ്യാത്ഥികളും അധ്യാപകരും ക്ലബ്ബ് അംഗങ്ങളും ചേർന്ന് നടുകയുണ്ടായി.

whatsapp-image-2025-08-16-at-19.17.02_fc34ae70

മഹാഗണപതി ഹോമം നടന്നു


തലശ്ശേരി:ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ, ജഗന്നാഥ ക്ഷേത്രത്തിൽ

അഷ്ടദ്രവ്യ സമേതം മഹാഗണപതി ഹോമം നടന്നു.കാലത്ത് മുതൽ നൂറുകണക്കിന് ഭക്തർ ചടങ്ങിൽസംബന്ധിച്ചു.

മേൽശാന്തി കട്ടപ്പന സജേഷ്ശാന്തി, വിനു ശാന്തി, രജനീഷ് ശാന്തി, അനുപ് ശാന്തി, രഹിൻ ശാന്തി തുടങ്ങിയവർ നേതൃത്യം നൽകി


ചിത്ര വിവരണം: ജഗന്നാഥക്ഷേത്രത്തിൽ നടന്ന മഹാ ഗണപതി ഹോമം

whatsapp-image-2025-08-16-at-19.17.29_3820e6e7

ഡോ.ദീപ്തി ജയരാജിന് ബി.എസ് എസ് അവാർഡ്


മാഹി : സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിക്കുന്നവർക്കായുള്ള ഭാരത് സേവക് സമാജ് പുരസ്കാരം മാഹി കോ - ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയിലെ വൈസ് പ്രിൻസിപ്പൾ ഡോ.ദീപ്തി ജയരാജിന്. ബി.എസ്.എസ് ൻ്റെ എഴുപത്തി മൂന്നാമത് വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്തു വെച്ച് നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് നാഷണൽ ചെയർമാൻ ബി.എസ് ബാലചന്ദ്രനിൽ നിന്നും ഡോ.കെ.വി ദീപ്തി അവാർഡ് ഏറ്റുവാങ്ങി.

എഴുത്തിലും വായനയിലുമുള്ള താത്പര്യത്താൽ പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും മലയാളഭാഷയുടെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുകയും,സാമൂഹിക പ്രതിബദ്ധതയും സാംസ്കാരിക തനിമയും ഒത്തിണങ്ങിയ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ നിരവധി പരിപാടികൾ ആസൂത്രണം ചെയ്തതിനുമാണ് അവാർഡ്. പോണ്ടിച്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ പി.പി ജയരാജിൻ്റെ ഭാര്യയാണ്.ഏക മകൾ അഷ്വിക ജയരാജ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ്.


whatsapp-image-2025-08-16-at-19.18.03_2959c2e9

പി. പി അനന്തനെ അനുസ്മരിച്ചു 


മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിവൈസ് പ്രസിഡണ്ടും ട്രേഡ് യൂണിയൻ നേതാവുമായ പി.പി അനന്തൻ്റെ മൂന്നാം ചരമവാർഷികദിനത്തിൽ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരണയോഗവും പുഷ്പാർച്ചനയും നടത്തി ചാലക്കരവായന പരിസരത്ത് നടത്തിയ അനുസ്മരണ സമ്മേളനം രമേഷ് പറമ്പത്ത് എംഎൽഎ ഉൽഘാടനം ചെയ്തു -

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ മോഹനൻ അദ്ധ്യക്ഷതവഹിച്ചു .

കെ. ഹരിന്ദ്രൻ, ആഷാ ലത. ശ്രീജയൻ,എം സദാനന്ദൻ സംസാരിച്ചു.

കെ. സുരേഷ്, വി ടി ഷംസുദിൻ , ജിജേഷ് ചാമേരി, കെ വി സന്ദി മ്പ് എന്നിവർ പരേതൻ്റെ സ്വവസതിയിൽ കുടുബാംഗങ്ങെളോടൊപ്പംനടന്ന പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.


ചിത്ര വിവരണം: പി.പി അനന്തൻ്റെ വസതിയിൽ നടന്ന അനുസ്മരണ യോഗത്തിൽ രമേഷ് പറമ്പത്ത് എം.എൽ എ മുഖ്യഭാഷണം നടത്തുന്നു.

whatsapp-image-2025-08-16-at-19.18.21_0bab66e8

തെരുവ്പട്ടികൾ സ്വൈരവിഹാരം നടത്തുന്നു


ന്യൂമാഹി:തെരുവ് നായകൾ പെറ്റ് പെരുകി ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായ സാഹചര്യത്തിൽ തെരുവ് പട്ടികളിൽ നിന്നും സംരക്ഷണം നൽകാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു 

തെരുവ് നായകളെ ഭയന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ്. ജനങ്ങളുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിൽ അധികൃതർ കാട്ടുന്ന നിസംഗത അവസാനിപ്പിക്കണം. ഇരുചക്രങ്ങളിൽ യാത്ര ചെയ്യുന്നവരും കാൽനടയാത്രക്കാരുമാണ് തെരുവ് നായ ശല്യം കാരണം പ്രയാസത്തിലാവുന്നത്. ഇരു ചക്ര യാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവായിട്ടുണ്ട്. മാഹിപ്പാലം, ന്യൂമാഹി പഞ്ചായത്ത് ഓഫീസ് പരിസരം, മമ്മി മുക്ക്, പെരിങ്ങാടി പോസ്റ്റാഫീസ് , വേലായുധൻമൊട്ട , മങ്ങാട് റേഷൻ പീടിക പരിസരം, നാഷണൽ ഹൈവേ ബൈപ്പാസ് പരിസരം, മഴക്കാലത്ത് നിരവധി വിദ്യാർഥികൾ ബസ് കാത്ത് നിൽക്കുന്ന മങ്ങാട് അടിപ്പാത എന്നിവിടങ്ങളിലെല്ലാം തെരുവ് നായ ശല്യം രൂക്ഷമാണ്.  

whatsapp-image-2025-08-16-at-19.18.24_555900ab

തെരുവ് നായകൾക്ക് കോഴിയുടെയും മറ്റും വേവിക്കാത്ത ചോരയടക്കമുള്ള പച്ച മാംസം ഉൾപ്പെടെയുള്ള ആഹാരവസ്തുക്കൾ പൊതുയിടങ്ങിൽ കൊടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർതയ്യാറാകണം. 

പട്ടികൾ അക്രമകാരികളാവാനുള്ള കാരണമിതാണ്.

മനുഷ്യജീവന് വിലകൽപ്പിക്കാത്ത അധികൃതരുടെ നിസംഗത പ്രതിഷേധാർഹമാണ്.മൃഗങ്ങളോട് സ്നേഹം കാണിക്കുമ്പോൾ അത് പ്രദേശത്തെ ജനങ്ങളുടെ ജീവന്ഭീഷണിയാവരുതെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.


ചിത്രവിവരണം: റോഡരികിലെ പട്ടിക്കൂട്ടങ്ങളുടെ പതിവ് കാഴ്ച

me6

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


തലശ്ശേരി :ഒ.ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ രാവിലെ 9 മണിക്ക് ആരംഭിച്ചു പ്രധാനാധ്യാപകൻ ഗിരീഷ് ബാബു പതാക ഉയർത്തി പിടിഎ പ്രസിഡണ്ട് പി സി നിഷാന്ത് പി ടി എ വൈസ് പ്രസിഡണ്ട് വിനോദ് സീനിയർ അസിസ്റ്റൻറ് മിനി ഇ സ്കൂൾ ലീഡർ അവ്യുക്ത് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി തുടർന്ന് കുട്ടികളുടെ വിവിധ. കലാപരിപാടികളും പായസവിതരണവും നടന്നു


ചിത്രവിവരണം: ഗിരീഷ് ബാബു പതാക ഉയർത്തുന്നു

whatsapp-image-2025-08-16-at-19.19.43_52ced1e8

ടെല്ലിച്ചറി ഫോർട്ട്‌ യംങ്ങ് മൈൻഡ്സ്

ക്ലബ്ബ്‌ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു 


യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ടെല്ലിച്ചറി ഫോർട്ട്‌ ക്ലബ്ബ്‌ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.

ക്ലബ്ബ്‌ പ്രസിഡന്റ്‌ രഞ്ജിത്ത് രാഘവൻ ക്ലബ്ബ്‌ ഓഫീസിൽ പതാക ഉയർത്തി.

അരങ്ങേറ്റ് പറമ്പിലെ നൂറ്റി രണ്ടു വയസ്സായ അദ്ധ്യാപകനായ കെ. സുകുമാരൻ പൊന്നാട അണിയിച്ച് മോമോന്റോ നൽകി ആദരിച്ചു. എരഞ്ഞോളി പഞ്ചായത്തിലെ അരങ്ങേറ്റ് പറമ്പ് വാർഡ് മെമ്പർ സുഷീൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ക്ലബ്ബിലെ മുതിർന്ന അംഗം ജോൺസൻ മാസ്റ്റർ സുകുമാരൻ മാസ്റ്റർക്കുള്ള ആദരവ് നൽകി.

രാം മോഹൻ, പ്രശാന്ത്. ടി. കെ, അനിൽ കുമാർ, ഷമ്മി. കെ. വി, നന്ദന. പി. കെ, ഗോകുൽ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു

whatsapp-image-2025-08-16-at-19.19.58_c8298a79

സ്വാതന്ത്ര്യ ദിനം - ജനാധിപത്യ

സംരക്ഷണ ദിനമായി ആചരിച്ചു.


തലശ്ശേരി: ഇന്ത്യ മഹാ രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് സൈദാർ പള്ളി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുഞ്ഞാലി മരയ്ക്കാർ പാർക്ക് പരിസരത്ത് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിച്ചു. മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നെസീർ നെല്ലൂർഉദ്ഘാടനം നിർവ്വഹിച്ചു മണ്ഡലം യൂത്ത് ലീഗ് ജന: സെക്രട്ടറി തഫ്‌ലിം മാണിയാട്ട് അധ്യക്ഷത വഹിച്ചു, പ്രേമാനന്ദ സ്വാമി മുഖ്യ പ്രഭാഷണം നടത്തി , എ.കെ. സക്കരിയ, അഫ്നീദ്.യു, പി.എം.സി.മൊയ്തു, പി.പി.പോക്കൂട്ടി, കെ എം.മഹമ്മൂദ്,മമ്മൂട്ടി കല്ലേരി, മഹറൂഫ് കൂവേരി പങ്കെടുത്തു റുഫൈസ് ഉബൈസ് സ്വാഗതവും, അഹദൽ നന്ദിയും പറഞ്ഞു.

whatsapp-image-2025-08-16-at-19.20.07_dcb02631

ബൈത്തുൽമാൽ സ്വതന്ത്ര ദിനാഘോഷം അഡ്വ. കെ.സി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2025-08-16-at-19.21.56_80f7abdf

വീൽ ചെയറുകളും തലയിണകളും നൽകി

മാഹി: മാഹി സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ പള്ളൂർ ഗവ: ആശുപത്രിക്ക് വിൽ ചെയറുകളും, തലയിണകളും നൽകി. മാഹി എം.എൽ എ രമേശ് പറമ്പത്ത് വീൽചെയറുകളും, തലയിണകളും ആശുപത്രി മേധാവി ഡോ.സി.എച്ച്.രാജീവിന് കൈമാറി.

സി.എച്ച്. സെന്റർ പ്രസിഡണ്ട്എ വി യൂസഫ് അധ്യക്ഷത വഹിച്ചു. 

ഇ കെ മുഹമ്മദലി,, ചാലക്കര പുരുഷു,മുഹമ്മദലി പാറാൽ സംസാരിച്ചു.

എ വി അൻസാർ സ്വാഗതവും,കെ പി സിദ്ദീഖ് പള്ളൂർ നന്ദിയും പറഞ്ഞു,

റിഷാദ്കൂടാളി,,സക്കീർ,,മുഹമ്മദ്‌ താഹ,,മുഹമ്മദ്‌ റംസാൻ നേതൃത്വം നൽകി.


ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ വീൽ ചെയറുകൾ സി.എം.ഒ.ഡോ: സി.എച്ച്. രാജീവന് കൈ മാറുന്നു

whatsapp-image-2025-08-16-at-20.58.06_18b980bf

അപകടക്കുഴി മരണം മാടി വിളിക്കന്നു.


ന്യൂമാഹി :പെരിങ്ങാടി അഞ്ചാം വാർഡിൽ പനിച്ചുള്ളതിൽ റോഡിൽ റെയിൽവെ ലൈനിന്നടുത്തായി ജലജീവൻ പദ്ധതിയുടെ ഭാഗമായി റെയിൽ മുറിച്ച് കടക്കാൻ വേണ്ടി എടുത്ത ആറ് മീറ്റർ അഴത്തിലുള്ള കുഴി വൻ അപകടാവസ്ഥയിൽ . വലത് ഭാഗം അഞ്ചാം വാർഡും മറുവശം ഒൻപതാം വാർഡുമാണ് റെയിൽ ക്രോസിങ്ങിന് വലത് ഭാഗം ഏപ്രിൽ മാസം കുഴിയെടുത്ത് പണി ആരംഭിച്ചിരുന്നു.. എന്നാൽ മറുവശം സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ്കുഴിവരുന്നത്. ആവ്യക്തി കുഴിക്കാൻ അനുവാദം നൽകിയില്ലെ ന്നതിനാൽ നാല്മാസം കഴിഞ്ഞു നിർമ്മാണം തുടരുന്നത് പ്രതിസന്ധിയിലാണെന്ന് അധിക്യതർ പറയുന്നു. സമീപത്തെ വീടുകളിലേക്കും മറ്റും പൊതുവഴിയായി ഉപയോഗിക്കുന്ന സ്ഥലത്താണ് കുഴിയുള്ളത് മഴക്കാലമായതിനാൽ വെള്ളം നിറഞ്ഞിരിക്കുയാണ്. മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായിട്ടു മുണ്ട്.. കുട്ടികളും വൃദ്ധരു മെല്ലാം കടന്നുപോകുന്നത്.

വാട്ടർ അതോറിറ്റിയും പഞ്ചായത്തും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ജലജീവൻ പദ്ധതിയുടെ മെയിൻ പൈപ്പ് ആണ് റെയിൽവെ കടന്ന് നിർമ്മിക്കേണ്ടത്. ജലമില്ലെങ്കിലും ആളുകളുടെ ജീവന് ഭിഷണിയായ ഈ പ്രശ്നത്തിന് എത്രയും പെട്ടെന്ന് ശാശ്വതപരിഹാരം കാണുന്നില്ലെങ്കിൽ അത് വൻ ദുരന്തത്തെ ക്ഷണിച്ചുവരുത്തുമെന്ന് പരിസരവാസികൾ

ഭയപ്പെടുന്നു.എത്രയുംപെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകരുടെ ആവശ്യം


ചിത്രവിവരണം: അപകടം ക്ഷണിച്ചു വരുത്തുന്ന

വഴിയോരത്തെ അപകടക്കുഴി

ന്യൂ മാഹി ഗ്രാമപഞ്ചായത്ത്ഇന്ന് പ്രവൃത്തി ദിനം

ന്യൂമാഹി:തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും വേണ്ടിയുള്ള അപേക്ഷകൾ/ആക്ഷേപങ്ങൾ എന്നിവയിൽ വാദം കേൾക്കുന്നതിന് ആഗസ്റ്റ് 17ന് ഞായറാഴ്ച പഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണ്. അപേക്ഷകർ മതിയായ രേഖകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന്

പഞ്ചായത്ത്തെരഞ്ഞെടുപ്പ് ഓഫിസർ കെ.എ. ലസിത അറിയിച്ചു.

whatsapp-image-2025-08-16-at-23.15.46_7a09a5e4

എം. എം. മഹമ്മൂദ് നിര്യാതനായി:



പെരിങ്ങാടി: ഈസ്റ്റ് പള്ളൂർ ഖുത്തുബി പള്ളിക്ക് സമീപം "മസ്വാഫ്" ൽ താമസിക്കുന്ന മീത്തൽ അക്കരാൽ എം. എം. മഹമ്മൂദ് (78) നിര്യാതനായി.

ചൊക്ലി ഈസ്റ്റ് പള്ളൂരിലെ മുസ്ലിം ലീഗ് നേതാവും മങ്ങാട് മഹല്ല് ട്രഷററുമായിരുന്നു.

പരേതരായ കുഞ്ഞിമായൻ കുട്ടിയുടേയും അക്കരാൽ അലീമയുടേയും മകനാണ്.

ഭാര്യ: പാറോത്ത് ശരീഫ (പെരിങ്ങത്തൂർ).

മക്കൾ: ഫർദാൻ (സൗദി അറേബ്യ), ഫാഹിസ് (കോഴിക്കോട്), ഫാസിൽ, ഫൈറൂസ, ഫാരിസ, ഫൗമിത, ഫഹീമ.

മരുമക്കൾ: സിംന (ചമ്പാട്), സനീറ (ചൊക്ലി), ശബാന (ചൊക്ലി), മുനീർ പുന്നോൽ (ദുബായ്), പി. പി. റഹീസ് (പി. പി. ട്രേഡേഴ്സ്, ചൊക്ലി), വൈ. എം. സുബൈർ (കോഴിക്കോട്), ഷിനോജ് പന്തക്കൽ (ദുബായ്).

സഹോദരങ്ങൾ: എം. എ. അബ്ദുൽ ഖാദർ (മാഹി ചന്ദ്രിക ലേഖകൻ), പരേതരായ കെ. എം. അബ്ദുറഹീം, കെ. എം. മുഹമ്മദ് റിയാളു, ഹംത്തുറബ്ബ്.

ഖബറടക്കം: നാളെ ഞായറാഴ്ച (17/08/2025) ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ന്യൂ മാഹി ഗ്രാമപഞ്ചായത്ത്ഇന്ന് പ്രവൃത്തി ദിനം


ന്യൂമാഹി:തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും വേണ്ടിയുള്ള അപേക്ഷകൾ/ആക്ഷേപങ്ങൾ എന്നിവയിൽ വാദം കേൾക്കുന്നതിന് ആഗസ്റ്റ് 17ന് ഞായറാഴ്ച പഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണ്. അപേക്ഷകർ മതിയായ രേഖകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന്

പഞ്ചായത്ത്തെരഞ്ഞെടുപ്പ് ഓഫിസർ കെ.എ. ലസിത അറിയിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam