
ഇവർ മരണമില്ലാത്ത മനുഷ്യർ...
:ചാലക്കര പുരുഷു
മരണാനന്തരം ഒരു മനുഷ്യന്റെ ശരീരത്തിലെ എന്തൊക്കെ അവയവങ്ങൾ മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്താനാവുമോ അവയൊക്കെ അവർക്ക് നൽകാൻ കരൾ പിളരുന്ന വേർപാടിന്റെ നൊമ്പരങ്ങൾക്കിടയിലും പകുത്ത് നൽകുന്ന വലിയ മനസ്സുള്ള ചെറിയ മനുഷ്യർ നമുക്കിടയിലുണ്ട്. ജീവിച്ച് കൊതി തീരും മുമ്പ് അകാലത്തിൽ പൊലിഞ്ഞു പോയ മയ്യഴിക്കാരി ബീനാ മനോഹരൻ ഇന്ന് നാടിന്റെ അഭിമാന സ്മരണയാണ്. ഓർമ്മകൾ പോലും നൻമകൾ പൂക്കുന്ന പൂമരച്ചില്ലയാണ്. ഓരോ മയ്യഴിക്കാരന്റേയും നൻമ മനസ്സിന്റെ ചില്ലയിൽ ചേക്കേറിയ ബീനയെന്ന മരണമില്ലാത്ത യുവതിയുടെ സുകൃത ജീവിതം പുതു തലമുറയ്ക്കും നന്ദിയോടെ മാത്രം സ്മരിക്കാവുന്ന നാമധേയമാണ്.
2017 മുതൽ 2025 ജൂലൈ വരെ മരണാനന്തരം അവയവം ദാനം ചെയ്ത 122 കുടുംബങ്ങളെയും അത് സ്വീകരിച്ചവരേയും കേരള സർക്കാരിൻ്റെ സ്മൃതിവന്ദനം 2025 ൻ്റെ ഭാഗമായി തിരുവനന്തപുരത്ത് വച്ച് കേരളാ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ അതിലൊന്ന് മയ്യഴിയിലെ അടിയേരി മനോഹരൻ്റെ പ്രിയ പത്നി ബീനയുടെ കുടുംബാംഗങ്ങളുമായിരുന്നു.
2020 ലെ ആഗസ്റ്റിലെ ഒരു രാത്രി സംഭവിച്ച പക്ഷാഘാതത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ബീനയുടെ ആന്തരീക അവയവങ്ങൾ മൃത സൻജീവനിയിലൂടെ മൂന്ന് പേർക്ക് നൽകാൻ തുറന്ന മനസ്സോടെ സമ്മതിച്ചവരായിരുന്നു മയ്യഴി പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടായി വിരമിച്ച അടിയേരി മനോഹരനും എക മകൻ അക്ഷയും.
ബീനയുടെ രണ്ട് വൃക്കകളും കരളും മൃത സൻജീവനിയിലൂടെ മൂന്ന് പേർക്ക് നൽകിക്കൊണ്ട് അവരെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരാൻ ആ കടുത്ത മനോവ്യഥയിലും അവർക്കു കഴിഞ്ഞത് ഉദാത്തമായ സഹജീവി സ്നേഹം ഒന്നുകൊണ്ടു മാത്രമാണ്.
അവയവദാനത്തിൻ്റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനു വേണ്ടി ബീനയുടെ സംസ്കാരം ഒരു ദിവസം വൈകിയാണ് നടത്താൻ കഴിഞ്ഞത്.
2020 ൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വച്ചു നടന്ന അവയവ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് നെഫോളജിസ്റ്റ് ഡോ.ജയമീന, യൂറോളജിസ്റ്റ് ഡോ. പൗലോസ് ചാലി, അനസ്തറ്റിസ്റ്റ് ഡോ.ഇ.കെ.രാമദാസ്, ട്രാൻസ് പ്ലാൻ്റ് കോർഡിനേറ്റർ നിധിൻ രാജ് എന്നിവർ നേതൃത്വം നൽകി.
ദിനംപ്രതി എത്രയെത്ര അപകട മരണങ്ങൾ നാം അറിയുന്നുണ്ടെങ്കിലും അവയിൽ അവയവ മാറ്റത്തിന്നു സന്നദ്ധരാവുന്നത് നന്നെ വിരളമാണ്. മൃത സജ്ജീവനിയിൽ പേർ രജിസ്റ്റർ ചെയ്ത് അവയവങ്ങൾക്കായി കാത്തു നിൽക്കുന്ന രണ്ടായിരം പേർ ഇപ്പോഴും കേരളത്തിൽ ഉള്ളപ്പോഴാണ് അതിൻ്റെ പ്രസക്തി തിരിച്ചറിയുന്നത്.
ലോക അവയവദാനദിനമായ ആഗസ്റ്റ് 13 ന് തിരുവനന്തപുരത്തെ ടാടോർ തീയേറ്ററിൽ ആയിരുന്നു സ്മൃതി വന്ദനം 2025 എന്ന മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കലും കുടുംബങ്ങളെ ആദരിക്കുകയും ചെയ്തത്. അത്യന്തം ഹൃദയസ്പർശിയായ കൂടിച്ചേരലുകളുടെ മുഹൂർത്തങ്ങളായിരുന്നു ചടങ്ങിലുടനീളം. കാഴ്ചക്കാരെപ്പോലും കണ്ണീരണിയിച്ച രംഗങ്ങൾ....
2020 ൽ നഷടപ്പെട്ട പ്രിയതമയുടെ വേർപാടിൻ്റെ ഓർമ്മകൾ അടിയേരി മനോഹരൻ എല്ലാ വർഷവും പുതുക്കുന്നത് തൻ്റെ ചുറ്റുവട്ടത്തുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അതുപോലെ താങ്ങാവശ്യമാകുന്ന കുട്ടികളേയും എല്ലാ വിധത്തിലും ചേർത്തു പിടിച്ചു കൊണ്ടാണ്. ജനശബ്ദം മാഹി എന്ന . സ്വതന്ത്ര സാമൂഹ്യ സാംസ്ക്കാരിക സംഘടന വഴി മാഹിയിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് വർഷങ്ങളായി മനോഹരൻ സ്വർണ്ണ പതക്കങ്ങളും നൽകി വരുന്നുണ്ട്.
ചിത്ര വിവരണം: ബീനയുടെ ഭർത്താവ് അടിയേരി മനോഹരൻ മന്ത്രി വീണാ ജോർജിൽ നിന്നും ആദരമുദ ഏറ്റുവാങ്ങു

പെരുമഴയിലും വർണ്ണാഭമായ പരേഡ്
മാഹി: നിലയ്ക്കാത്ത മഴയിലും തോരാത്ത ആവേശവുമായി മാഹി പ്ലാസ് ദ് ആംസ് ഗ്രാണ്ടിൽ പ്രൗഢിയോടെ സ്വാതന്ത്ര്യ ദിന പരേഡ് നടന്നു.
പുതുച്ചേരി മന്ത്രി ജോൺ കുമാർ പതാക ഉയർത്തുകയും ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്തു.
പുതുച്ചേരി ആംഡ് പൊലീസ് ലോക്കൽ പൊലീസ്, ഐ.ആർ ബി ഹോംഗാർഡ്, വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ എന്നിവർ
മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. മാഹി എം എൽ എ രമേശ് പറമ്പത്ത്,
റീജ്യണൽ
അഡ്മിനിസ്ട്രറ്റർ ഡി. മോഹൻകുമാർ, മാഹി എസ് പി ജി ശരവണൻ,മുൻസിപ്പൽ കമ്മീഷണർ സത്യേന്ദ്ര സിംഗ്,മുൻ മന്ത്രി ഇ. വത്സരാജ്, മുൻ എം എൽ എ ഡോ. വി.രാമചന്ദ്രൻ , നഗരസഭാ കമ്മീഷണർ സതേന്ദ്ര സിംഗ് പൊലീസ് സൂപ്രണ്ട് ശരവണൻ,തുടങ്ങി പ്രമുഖ വ്യക്തികളും ഉദ്യോഗസ്ഥ മേധാവികളും പങ്കെടുത്തു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിച്ചു.
വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവുമുണ്ടായി.
ചിത്രവിവരണം: മന്ത്രി ജോൺ കുമാർ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നു

മാഹി പ്ലാസ് ദ ആംസ് ഗ്രൗണ്ടിൽ നടന്ന വിവിധ ദേശീയോൽഗ്രഥനപരിപാടികൾ

മാഹി പ്ലാസ് ദ ആംസ് ഗ്രൗണ്ടിൽ നടന്ന വിവിധ ദേശീയോൽഗ്രഥനപരിപാടികൾ

മാഹി പ്ലാസ് ദ ആംസ് ഗ്രൗണ്ടിൽ നടന്ന വിവിധ ദേശീയോൽഗ്രഥനപരിപാടികൾ

ബസ്സ് ഷെൽട്ടർ തുറന്നു
മാഹി:സ്വാതന്ത്ര്യ ദിനോഘോഷത്തിന്റെ ഭാഗമായി , പതിറ്റാണ്ടുകൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നിറസാന്നിധ്യമായിരുന്ന ഇന്ദിരാജിയുടെ നാമധേയത്തിലുള്ള ഇടയിൽ പീടികയിലെ നവീകരിച്ച പ്രിയദർശിനി ബസ് സ്റ്റോപ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു .
രമേശ് പറമ്പത് എംഎൽഎ യാണ് ഷെൽട്ടർ നാടിന് സമർപ്പിച്ചത് . സത്യൻ കേളോത്ത് , കെ കെ ശ്രീജിത്ത് സംസാരിച്ചു .
സന്തോഷ് , ശ്രീലേഖ് , പി വി സഞ്ജീവ് , സുഖേഷ് , ശ്രീകാന്ത് , അസീസ് ഹാജി , ശിവൻ തിരുവങ്ങാട് , സി പി ഷജീർ , മഹേന്ദ്രൻ നേതൃത്വം നൽകി .
ചിത്രവിവരണം: രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
തലശ്ശേരി :ഒ.ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ രാവിലെ 9 മണിക്ക് ആരംഭിച്ചു പ്രധാനാധ്യാപകൻ ഗിരീഷ് ബാബു പതാക ഉയർത്തി പിടിഎ പ്രസിഡണ്ട് പി സി നിഷാന്ത് പി ടി എ വൈസ് പ്രസിഡണ്ട് വിനോദ് സീനിയർ അസിസ്റ്റൻറ് മിനി ഇ സ്കൂൾ ലീഡർ അവ്യുക്ത് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി തുടർന്ന് കുട്ടികളുടെ വിവിധ. കലാപരിപാടികളും പായസവിതരണവും നടന്നു
ചിത്രവിവരണം: ഗിരീഷ് ബാബു പതാക ഉയർത്തുന്നു

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ന്യൂമാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
വിമുക്തഭടൻ പൊത്തങ്ങാട്ട് നാരായണൻ ദേശീയ പതാക ഉയർത്തി.
വായനശാല പ്രസിഡന്റ് സി വി രാജൻ പെരിങ്ങാടി, ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ സ്വാതന്ത്ര ദിന ആശംസകൾ നേർന്നു സംസാരിച്ചു.
ഗൗരി നന്ദ, സാത്വിക് എസ് റോജൻ,കെ പി മനോഹരൻ എന്നിവർ ദേശ ഭക്തി ഗാനം ആലപിച്ചു.തുടർന്ന് മധുര വിതരണവും നടത്തി.
ചടങ്ങുകൾക്ക്ക്ഷേത്ര, വായനശാല ഭാരവാഹികൾ നേതൃത്വം നൽകി.

സ്വാതന്ത്ര്യദിനത്തിൽ സ്മൃതിയാത്ര നടത്തി.
മാഹി : മാഹി ഗവ. എൽ.പി.സ്കൂൾ മൂലക്കടവിലെ വിദ്യാർത്ഥികൾ
സ്വാതന്ത്ര്യ ദിനത്തിൽ മയ്യഴിയിലെ ചരിത്ര സ്ഥലങ്ങളിലേക്ക് സ്മൃതിയാത്ര നടത്തി.
പ്ലാസ് ദ ആംസിലെ ആഘോഷച്ചടങ്ങിൽ ചരിത്രദൃശ്യ സംഗീതിക അവതരിപ്പിച്ച സ്കൂൾ കലാ സംഘമാണ്
മയ്യഴി ഗാന്ധി ഐ. കെ. കുമാരൻ മാസ്റ്ററുടെ ജന്മഗൃഹവും സ്മൃതികുടീരവും, ഗാന്ധിജി മയ്യഴിക്കാരെ അഭിസംബോധന ചെയ്ത പുത്തലം ക്ഷേത്രങ്കണം , ശ്രീനാരായണ ഗുരുവിൻ്റെ പാദസ്പർശമേറ്റ മഞ്ചക്കൽ പാറ, ഫ്രഞ്ച് സ്വാത്രന്ത്ര്യ പോരാളിയായ ഴാന്താർക്കിൻ്റെ പ്രതിമ നിലകൊള്ളുന്ന മയ്യഴി ബസലിക്ക തുടങ്ങിയ ചരിത്ര സ്ഥലങ്ങളിലേക്ക് സ്മൃതിയാത്ര നടത്തിയത്.
മയ്യഴി ടാഗോർ പാർക്കിലെ വിമോചന സമരസ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയ വിദ്യാർത്ഥികൾ ഫ്രഞ്ച് മൂപ്പൻ സായ് വിൻ്റെ ഭരണ കേന്ദ്രമായിരുന്ന ഇന്നത്തെ ഗവ. ഹൗസും മ്യൂസിയവും കൂടി സന്ദർശിച്ചു.
എം.മുകുന്ദൻ്റെ മയ്യഴിപ്പുഴയുടെ തീരങ്ങൾ എന്ന ഇതിഹാസ നോവലിൻ്റെ
ടാഗോർ പാർക്കിലുള്ള ശിൽപാവിഷ്കാരം കുട്ടികളെ ഏറെ ആകർഷിച്ചു.
വിവിധ കേന്ദ്രങ്ങളിൽ ഐ.കെ. കുമാരൻ മാസ്റ്റർ സ്മാരകകേന്ദ്രം ചെയർമാൻ
ഐ. അരവിന്ദൻ, കെ. എം പവിത്രൻ, പ്രഥമാധ്യാപകൻ ബി. ബാലപ്രദീപ്, വി.കെ.ചന്ദന എന്നിവർ സംസാരിച്ചു. എം. വിദ്യ.., കെ.രൂപശ്രീ. എം.റെന്യ ,അക്ഷ്യ അശോകൻ, എം കെ.പ്രീത , ശ്യാംലി പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.
ചിത്രവിവരണം: മാഹി പ്ലാസ് ദ ആംസ് ഗ്രൗണ്ടിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്വാതന്ത്ര്യ ദൃശ്യ സംഗീതിക.

റീന ജോൺ നിര്യാതയായി.
കോട്ടയംപൊയിൽ. പുതിയേടത്ത് ഹൗസിൽ റീന ജോൺ (72)നിര്യാതയായി. സംസ്കാരം ഓഗസ്റ്റ് 16 ശനിയാഴ്ച 4 മണിക്ക് തലശ്ശേരി സിഎസ്ഐ പള്ളിയിൽ. തലശ്ശേരി റോട്ടറി, സിഎസ്ഐ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ അധ്യാപികയായിരുന്നു.പരേതരായ ജോൺ പുതിയേടത്തിന്റെയും മേബിൾ ജോണിന്റെയും മകളാണ്. ഭർത്താവ്. പരേതനായ നമ്പേലി വർക്കി. സഹോദരങ്ങൾ:സുനിൽ ജോൺ, അനിൽ ജോൺ, സുഷിൽ ജോൺ
10 ലിറ്റർ മാഹിമദ്യവുമായി
പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ
തലശ്ശേരി:ഓണം സ്പെഷൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ റെയ്‌ഡിൽ
തലശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെഅസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ടി.സന്തോഷും പാർട്ടിയും ചേർന്ന് മേനപ്രത്ത് വെച്ച് 10ലിറ്റർപുതുച്ചേരി മദ്യവുമായി പശ്ചിമ ബംഗാൾ ഭിംപൂർ സ്വദേശിയായ. ലബ് സർദാറിനെ (30) അറസ്റ്റ് ചെയ്തു.
പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ബൈജേഷ്, പ്രസന്ന എം.കെ, ശില്പ , രതീഷ്.സി.പി റോഷി. കെ. പി പ്രിവെന്റ്റീവ് ഓഫീസർ ഗ്രേഡ് ഡ്രൈവർ സുരാജ് എന്നിവർ ഉണ്ടായിരുന്നു.

പുസ്തക നിരോധനത്തിൽ പ്രതിഷേധം
പാനൂർ : അരുന്ധതി റോയ്, എ.ജി. നൂറുനി, തുടങ്ങി അഞ്ച് പേരുടെ ഇരുപത്തിഅഞ്ച് പുസ്തകങ്ങൾ കേന്ദ്ര ഗവൺമെൻ്റ് ജമ്മു കാശ്മീരിൽ നിരോധിച്ചതിൽ പ്രതിഷേധിച്ച്
പുരോഗമന കലാസാഹിത്യ സംഘം പാനൂർ മേഘല പ്രതിഷേധ മൗനജാഥ സംഘടിപ്പിച്ചു. പാനൂർ ബസ് സ്റ്റാൻ്റിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ എം.കെ. വിശ്വനാഥൻ,പവിത്രൻ മൊകേരി, ടി.ടി.കെ.ശശി, ടി.ടി. വേണുഗോപാൽ എന്നിവർ സംസാരിച്ചു.
സ്പീക്കർ അഡ്വ:എ എൻ ഷംസീറിൻ്റെ ശനിയാഴ്ചത്തെ പരിപാടി
▶ 03.00 pm
മട്ടന്നൂർ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി - സഹകരണ നീതി മെഡിക്കൽ സ്റ്റോർ, മെഡിക്കൽ ലാബ് & ക്ലിനിക്ക് ഉദ്ഘാടനം
▶ 04.00 pm
ജയരാജ്-ബീന സ്മാരക മൾട്ടി ഫെസിലിറ്റേഷൻ സെൻ്റർ - കാര ഉദ്ഘാടനം @ കാരയിൽ

പ്രൊഫ:എം.കെ.സാനുവിനെ അനുസ്മരിച്ചു
പാനൂർ: പുരോഗമന കലാ സാഹിത്യ സംഘം പാനൂർ മേഖല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കണ്ണം വെള്ളി എൽ.പി. സ്കൂളിൽ പ്രൊഫ:എം.കെ.സാനു അനുസ്മരണ പ്രഭാഷണം ഡോ: കെ.വി. ശശിധരൻ നിർവ്വഹിച്ചു.. പവിത്രൻ മൊകേരി അധ്യക്ഷത വഹിച്ചു. എം.കെ.വിശ്വനാഥൻ സ്വാഗതം പറഞ്ഞു. ടി.ടി. വേണുഗോപാൽ നന്ദി പറഞ്ഞു.
ചിത്രവിവരണം: ഡോ: കെ.വി. ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു

സ്വാതന്ത്ര്യ സ്മൃതി സംഗമം
മാഹി: മയ്യഴി ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായിഗവ: ഹാസ് സെൻട്രൽ ഹാളിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു.
റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാറിന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ കമ്മീഷണർ സതേന്ദർ സിംഗ്, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു മുൻ നഗരസഭാംഗം പള്ള്യൻ പ്രമോദ്, ആർ.എ. ഓഫീസ് സൂപ്രണ്ട് പ്രവീൺ പാനിശ്ശേരി സംസാരിച്ചു. സൗഹൃദ വിരുന്നും
സംഗീതപരിപാടിയുമുണ്ടായി.
ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group