രണ്ടേമുക്കാൽ വയസ്സുകാരന് ദേശീയ -അന്തർദേശീയ ബഹുമതി

രണ്ടേമുക്കാൽ വയസ്സുകാരന് ദേശീയ -അന്തർദേശീയ ബഹുമതി
രണ്ടേമുക്കാൽ വയസ്സുകാരന് ദേശീയ -അന്തർദേശീയ ബഹുമതി
Share  
2025 Aug 13, 11:13 PM
PAZHYIDAM
mannan

രണ്ടേമുക്കാൽ വയസ്സുകാരന് ദേശീയ -അന്തർദേശീയ ബഹുമതി


മാഹി: വെസ്റ്റ് പള്ളൂരിലെ അമയ നിവാസിലെ രണ്ട് വയസ്സും, എട്ട് മാസവും പ്രായമുള്ള മാസ്റ്റർ ടി.കെ. റിഹാന് ദേശീയ- അന്തർദ്ദേശീയ റെക്കാർഡുകൾ .

കമ്പ്യൂട്ടറിൽ തെളിഞ്ഞ 45 കാർ മോഡലുകൾ ഏതെന്ന് ഒരു മിനുട്ടും 59 സെക്കന്റും കൊണ്ട് പറഞ്ഞതിനാണ് ഇൻഡ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ 50 കാർ ബ്രാന്റ് ലോഗോകൾ ഒരു മിനുട്ട് 28 സെക്കന്റ് കൊണ്ട് തിരിച്ചറിഞ്ഞതിന് കലാംസ് വേൾഡ് റെക്കോർഡിനും അർഹനായിട്ടുണ്ട്.

ബാംഗ്ളൂരിൽ സീമാൻസിൽ എഞ്ചിനീയറായ അമയയുടേയും, ബാംഗ്ളൂർ ജി.പി.എസ് റിനിവെബ്ൾസിൽ എഞ്ചിനീയറായ റിബിന്റേയും മകനാണ് റിഹാൻ

whatsapp-image-2025-08-13-at-20.46.13_523e33f4

ഫ്യൂഷൻ ആർട്ട് ദേശീയ

പുരസ്‌കാരങ്ങൾ സമ്മാനിച്ചു


കണ്ണൂർ: ഇന്ത്യ-യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂഷൻ ആർട്ട് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ദേശീയ പുരസ്കാരങ്ങൾ കണ്ണൂർ സ്റ്റാർ ഇൻ റെസിഡൻസി ഹാളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. സാമൂഹ്യപ്രവർത്തകൻ ഇർഷാദ് ആദം, ചിത്രകാരന്മാരായ ബിജു പാണപ്പുഴ, ആർട്ടിസ്റ്റ് നിഷാ ഭാസ്കരൻ, ഡോ. പി.കെ. ഭാഗ്യലക്ഷ്മി എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

 ആകാശവാണിമുൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ ഉദ്ഘാടനം ചെയ്തു. കേണൽ സുരേശൻ അധ്യക്ഷത വഹിച്ചു. പുരസ്കാര ജേതാക്കൾക്ക് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ബാലകൃഷ്ണൻ കൊയ്യാൽ സമ്മാനിച്ചു.

ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള സാമൂഹിക, സാംസ്കാരിക, കാരുണ്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഇർഷാദ് ആദത്തിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. മുംബൈയിലെ ധാരാവിയിലെ ജീവിതയാതനകൾ ക്യാൻവാസിൽ പകർത്തിയ ചിത്രത്തിനാണ് നിഷാ ഭാസ്കരന് പുരസ്കാരം ലഭിച്ചത്. ബിജു പാണപ്പുഴയുടെ 'മ്യൂസിക് ലേഡി' എന്ന മ്യൂറൽ പെയിന്റിംഗും, അറേബ്യൻ സംസ്കാരത്തിന്റെ തനിമ വിളിച്ചോതുന്ന മരുഭൂമി പശ്ചാത്തലത്തിലുള്ള ചിത്രത്തിന് ഡോ. പി.കെ. ഭാഗ്യലക്ഷ്മിയും പുരസ്കാരം നേടി.

ഫ്യൂഷൻ ആർട്ട് ഫൗണ്ടേഷൻ ക്യുറേറ്ററും ചിത്രകാരനുമായ നാസർ ചപ്പാരപ്പടവ് ജേതാക്കളെ അനുമോദിച്ചു. ഹരീന്ദ്രൻ ചാലാട്, ശശികുമാർ കതിരൂർ, കെ.എംശിവകൃഷ്ണൻ മാസ്റ്റർ, എം. ദാമോദരൻ മാസ്റ്റർ സംസാരിച്ചു. സുമാ മഹേഷ് നന്ദി പറഞ്ഞു.


ചിത്ര വിവരണം: ബാലകൃഷ്ണൻ കൊയ്യാൽ അവാർഡുകൾ സമ്മാനിക്കുന്നു.


whatsapp-image-2025-08-13-at-20.47.30_88642cb0

ജഗന്നാഥക്ഷേത്രത്തിൽ

ഇല്ലം നിറ ചടങ്ങ് നടന്നു


തലശ്ശേരി : കർക്കിടകം 28 ന്റെ പ്രഭാതത്തിൽ നൂറ് കണക്കിന് വിശ്വാസികളുടെ പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ, പുന്നെല്ലിന്റെ ഗന്ധം മുറ്റി നിന്ന ജഗന്നാഥ സവിധത്തിൽ ഇല്ലം നിറ ചടങ്ങ് നടന്നു.

ചിങ്ങ സമൃദ്ധിയുടെ വരവ് വിളിച്ചോതിയുള്ള ചടങ്ങിന് മേൽശാന്തി കട്ടപ്പന സജേഷ്ശാന്തി, വിനു ശാന്തി, രജനീഷ് ശാന്തി, അനുപ് ശാന്തി, രഹിൻ ശാന്തി നേതൃത്വം നൽകി


ചിത്രവിവരണം: ജഗന്നാഥ ക്ഷേത്രത്തിൽനടന്ന ഇല്ലം നിറ


whatsapp-image-2025-08-13-at-20.48.05_bdc567ee

ലക്ഷ്മി അമ്മ നിര്യാതയായി 

മാഹി:പള്ളൂർ വയൽ കോ ഓപ്പറേറ്റീവ് കോളജിനു സമീപം  നെല്ലിയോട്ടിൽ ലക്ഷ്മി നിവാസിൽ ലക്ഷ്മി അമ്മ (94 ) നിര്യാതയായി 

 ഭർത്താവ് :പരേതനായ ഗോപാലൻ.

 മക്കൾ:ദിനേശൻ,വിജയ്, ശശി,രാജേന്ദ്രൻ,വിനീത,ഷീല,ശ്രീജിത്ത്,പരേതനായ മോഹനൻ.


whatsapp-image-2025-08-13-at-20.48.16_e7cb6431

സീനിയർ സിറ്റി സൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ (SCF WA) തലശ്ശേരി മേഖലാ കൺവെൻഷൻ 


തലശ്ശേരി : സീനിയർ സിറ്റി സൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ (SCF WA) തലശ്ശേരി മേഖലാ കൺവെൻഷൻ കതിരൂർ ബേങ്ക് ഓഡിറ്റോറിയത്തിൽ റബ്ബ് കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. എ പവിത്രൻ അധ്യഷത വഹിച്ചു. ജില്ലാ സക്രട്ടറി പി ബാലകൃഷ്ണൻ മാസ്റ്റർ സംഘടന റിപ്പോർട്ടും, വി എം സുകുമാരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു എം സി ദേവദാസ് , പി വി വിജയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു


whatsapp-image-2025-08-13-at-20.48.45_5972e1b4

എം.എസ്.സി.മാത്തമാറ്റിക്സ്

പരീക്ഷയിൽ ഒന്നാം റാങ്ക്


കണ്ണൂർ സർവ്വകലാശാല എം.എസ്.സി.മാത്തമാറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പി. ആതിര (ഗവ.ബ്രണ്ണൻ കോളേജ്,ധർമ്മടം).

തലശ്ശേരി നെട്ടൂർ തെരുവിലെപി. സുരേഷിൻ്റെയും കെ. റീനയുടെയും മകളാണ്

whatsapp-image-2025-08-13-at-20.49.11_62f8f18e

സ്റ്റുഡന്റ് കൗൺസിൽ

സ്ഥാനാരോഹണ ചടങ്ങ് 


മാഹി: ചാലക്കര എക്സൽ പബ്ലിക് സ്കൂൾ 2025-26 അധ്യയന വർഷത്തെ സ്റ്റുഡന്റ് കൗൺസിൽ സ്ഥാനാരോഹണ ചടങ്ങ് കൂത്തുപറമ്പ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കെ വി പ്രമോദ് ഉദ്ഘാടനം ചെയ്തു. ജി കെ എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പി.മോഹൻ എഫ്.സി.എ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ സതി എം കുറുപ്പ് സത്യവാചകം ചൊല്ലി കൊടുത്തു. പി ടി എ പ്രസിഡന്റ് 

കെ വി ക്രിപേഷ് സംസാരിച്ചു. രേഖകുറുപ്പ് സ്വാഗതവും,കെ.സി.

ഷൈനി നന്ദിയും പറഞ്ഞു.



ചിത്രവിവരണം:അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കെ വി പ്രമോദ് ഉദ്ഘാടനം ചെയ്തു


whatsapp-image-2025-08-13-at-20.50.09_5bad413e

വിശിഷ്ട സേവനത്തിനുള്ള പുതുച്ചേരി സർക്കാരിന്റെ രാജീവ് ഗാന്ധി മെഡലിന് അർഹനായ പള്ളൂർ കോയോട്ട് തെരു സ്വദേശി പൊലീസ് എസ്. ഐ. സുനിൽ കുമാർ


whatsapp-image-2025-08-13-at-20.50.34_b2fa6269

വിശിഷ്ട സേവനത്തിനുള്ള പുതുച്ചേരി സർക്കാരിന്റെ ചീഫ് മിനിസ്റ്റർ മെഡലിന് അർഹനായ മാഹിയിലെ പൊലീസ് എ.എസ്.ഐ. മനോജ്‌ കുമാർ


whatsapp-image-2025-08-13-at-20.51.34_c8cc1c8b

നവീകരിച്ച തീവ്രപരിചരണ

വിഭാഗം തുറന്നു


തലശ്ശേരി:ഇന്ദിരാഗാന്ധിസഹകരണ ആശുപത്രിയിലെ നവീകരിച്ച തീവ്ര പരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം കെ.കെ.രമ. എം.എൽ.എ നിർവഹിച്ചു. കണ്ടോത്ത് ഗോപി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സാജു, ഡോ. രഞ്ജിത്ത് രാമകൃഷ്ണൻ, ബെന്നി ജോസഫ്, സുജേഷ് കോട്ടം, റിഥിൻ കക്കട്ടിൽ സംസാരിച്ചു. അഡ്വ.കെ. ഷുഹൈബ്, അഡ്വ.സി.ജി. അരുൺ, എ.വി.ശൈലജ, മിഥുൻ മാറോളി, സുശീൽ ചന്ദ്രോത്ത്, നിട്ടൂർ മുഹമ്മദ്, ഡോ.പി.വി. രഞ്ജിത്ത്, ഡോ.കെ.പി.എ സിദ്ധീഖ് പങ്കെടുത്തു.


 ചിത്രവിവരണം: നവീകരിച്ച തീവ്ര പരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം കെ.കെ.രമ. എം.എൽ.എ നിർവഹിക്കുന്നു


whatsapp-image-2025-08-13-at-21.07.42_bd962493

പി. പി. മുനീർ നിര്യാതനായി..


തലശ്ശേരി: ചക്ക്യത്ത് മുക്ക് "താഹി" യിൽ താമസിക്കുന്ന പി. പി. മുനീർ (67) നിര്യാതനായി..

പരേതരായ പയ്യമ്പളി അബ്ദുൽ ഖാദറിന്റെയും പുതിയ പുരയിൽ ഫാത്തിമയുടേയും മകനാണ്.

ഭാര്യ: പരേതയായ സീനത്ത്.

സഹോദരങ്ങൾ: താഹിറ, റഷീദ, ഷമീമ, ആസിയ (ചെന്നൈ).


capture_1755107453

ഉമ്മർ നിര്യാതനായി


തലശ്ശേരി:വിവേഴ്‌സ് വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പഴുക്കാത്തു മേലാണ്ടി പി.എം. ഹൗസിൽ ഉമ്മർ (70) നിര്യാതനായി. ഭാര്യ: റംല മക്കൾ: റിജാസ്ന, റഹിയാനത്ത്. ജമാതാക്കൾ: ഷകീൽ, ഷാഹിദ് സഹോദരങ്ങൾ, ഇബ്രാഹിം, ഹംസ, മമ്മൂട്ടി, സഫിയ, സുഹറ, പരേതരായ അസ്സു, അഹമ്മദ്( മുൻ നഗരസഭ കൗൺസിലർ), നഫീസ

തലശ്ശേരി മുൻസിപ്പൽ മുസ്ലീം ലീഗ് കമ്മിറ്റി അനുശോചിച്ചു 

അഡ്വ കെ എ ലത്തീഫ്, എ കെ അബൂട്ടി ഹാജി, എൻ മഹമ്മൂദ്, സി കെ പി മമ്മു, അഹമ്മദ് അൻവർ, എൻ മൂസ, ഇ വി ജയകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.


manna-delivery

ഓണം സ്‌പെഷ്യൽ ;വിളിക്കൂ ...വെളിച്ചെണ്ണ വീട്ടിലെത്തും 

  

മാഹി: വെളിച്ചെണ്ണവിലയിലെ കുതിച്ചുയർച്ചയിൽ നിന്നും ഉപഭോക്താ ക്കൾക്ക് ആശ്വാവും വിശ്വാസവും നൽകുകയാണ് .അശേഷം മായം കലരാത്ത മന്നൻ അഗ്‌മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ.


ഓണസദ്യയ്ക്ക് മാറ്റുകൂട്ടാൻ ശുദ്ധമായ വെളിച്ചെണ്ണ, ലാഭശതമാനം വെട്ടി ക്കുറച്ചുകൊണ്ട് ഇടനിലക്കാരില്ലാ തെ Direct Marketing രീതിയിൽ നേരിട്ട് വീടുകളിലെത്തിക്കുന്ന പ്രത്യേക ഓണ ഓഫറുമായി പള്ളൂരിലെ റോജ ഓയിൽ മിൽ രംഗത്തെത്തി.


പ്രകൃതിദത്തമായ രീതിയിൽ, ഗുണമേന്മ ഉറപ്പാക്കി നിർമ്മിക്കുന്ന ഈ ഉൽപ്പന്നത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ അംഗീകാര ങ്ങളും, ഭാരത സർക്കാരിന്റെ അഗ്‌മാർക്ക് സർട്ടിഫിക്കേഷനും, BSS ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.


ഓണം സ്‌പെഷ്യൽ ഓഫർ: മാഹി, പള്ളൂർ, പന്തക്കൽ, ചൊക്ലി, പാനൂർ, ചമ്പാട്, പെരിങ്ങത്തുർ, തലശ്ശേരി പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ഫ്രീ ഹോം ഡെലിവറി.(നിബന്ധനകൾക്ക് വിധേയം ) 


വിളിക്കൂ ..മന്നൻ ഡെലിവറി വാൻ നിങ്ങളുടെ വീട്ടിലെത്തും .

? 70343 54058, 95678 33959

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam