
ചാലക്കര ആയുർവേദ ഒ. പി കെട്ടിടത്തിന് 6കോടി 47 ലക്ഷം രൂപയുടെ ടെൻഡർ അനുമതിയായി.
മാഹി: നിത്യേന അശരണരായ നൂറ് കണക്കിന് രോഗികൾ ആശ്രയിക്കുന്ന സർക്കാർ ആയുർവേദ രംഗത്തെ പ്രമുഖ ആതുരാലയമായ ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ പുതിയ കെട്ടിടം പണിയുന്നു.
ചികിത്സക്കായി എത്തുന്ന രോഗികൾക്ക് സ്ഥല പരിമിതി മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ്പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
മാഹി എം എൽ എ രമേശ് പറമ്പത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഫലമായി ആറ് കോടി 47 ലക്ഷം രൂപയുടെ ടെണ്ടർ നടപടിക്ക്അനുമതിയായി.
ആശുപത്രിയുടെ വികസനത്തിന് ഊന്നൽ നൽകുവാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ടവരുടെ ഉന്നതതല യോഗം ചേരുകയും നിലവിലെഒപികെട്ടിടത്തിൽകൂടുതൽസൗകര്യമേർപ്പെടുത്തുവാനും,പഞ്ചകർമ്മചികിത്സക്കായി പ്രത്യേക കെട്ടിട്ടം നിർമ്മിക്കുവാനും യോഗത്തിൽ തീരുമാനമായി.
തുടർന്ന് ഈ രണ്ടു പദ്ധതികളുംനടപ്പാക്കുന്നതിനായി നാഷണൽ ആയുഷ് മിഷൻ 6.47 കോടി രൂപ വകയിരുത്തുകയും, അനുബന്ധ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്
ഇതിന്റെ ഭാഗമായി പുതുച്ചേരിയിൽ നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം ആയുർവേദ കോളേജ് സന്ദർശിക്കുകയുണ്ടായി.
ടെൻഡർ നടപടി പൂർത്തിയായ സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കാൻ സാധിക്കുമെന്ന് എം എൽ എ പറഞ്ഞു.
മദർ തെരേസ നഴ്സിംഗ് കോളേജിന്റെ മാഹി ബ്രാഞ്ച് ഉദ്ഘാടനം ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്കായി മുഖ്യമന്ത്രി എൻ. രംഗസ്വാമിസപ്തമ്പർ മാസം മാഹിയിലെത്തുമ്പോൾ, ആയുർവേദ കോളേജിന്റെ പദ്ധതിയുടെ ഭൂമി പൂജയും നടക്കും. പുതുച്ചേരി സംസ്ഥാനത്തെ ഏക ആയുർവേദ മെഡിക്കൽ കോളജാണ് മാഹിയിലുള്ളത്.
പദ്ധതിയാഥാർഥ്യമാവുന്നതോടെ ആയുർവേദ കോളേജിന്റ സേവനങ്ങൾ കൂടുതൽ ഫലവത്തായി ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് എം എൽ എ പറഞ്ഞു.
ചിത്ര വിവരണം. ചാലക്കര ആയുർവേദ മെഡിക്കൽ കോളജ് പ്രിൻസിപ്പലും ഉന്നത അധികാരികളുമായി രമേശ് പറമ്പത്ത് എം എൽ എ ചർച്ച നടത്തുന്നു
അഗതി മന്ദിരത്തിൽ അന്നദാനം നടത്തി
തലശ്ശേരി : ഒ ഐ സി സി ഇൻകാസ് ഖത്തർ തലശ്ശേരി അസംബ്ലി മുൻ പ്രസിഡന്റും പ്രമുഖ ഖത്തർ സാമൂഹിക പ്രവർത്തകനുമായിരുന്ന റഹീം റയാന്റെ 5 ആം ചരമ വാർഷികത്തോടനുബന്ധിച്ച് കൊടുവള്ളി ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് സമീപമുള്ള സമരിറ്റൻ ഹോം അഗതി മന്ദിരത്തിൽ അന്നദാനം നടത്തി. തുടർന്ന് അനുസ്മരണ യോഗം
ഡി സി സി ജനറൽ സെകട്ടറി കെ. പി സാജു ഉദ്ഘാടനം ചെയ്തു , ഒ ഐസിസി ഇൻകാസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ജംനാസ് മല്ലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മിഥുൻ മറോളി , പിയാസ് മേച്ചേരി അഭിഷേക് മാവിലായി, ശിവാനന്ദൻ കൈതേരി , മുഹമ്മദലി മേരുംവാമ്പായി, പ്രദുൽ വി കെ എന്നിവർ സംസാരിച്ചു
ചിത്രവിവരണം:ഡി സി സി ജനറൽ സെകട്ടറി കെ. പി സാജു ഉദ്ഘാടനം ചെയ്യുന്നു,
സി.പി.എം.പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടയച്ചു.
തലശ്ശേരി: ബി.ജെ.പി.-സി.പി.എം. സംഘർഷ സമയത്ത് പാനൂർ പുത്തൂരിൽ സി.പി.എം.പ്രവർത്തകനെ ബി.ജെ.പി.പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളെ വെറുതെ വിട്ടയച്ചു.
പുത്തൂർ കണ്ണംപൊയിലിലെ കല്ലായിന്റ വിട ബാലന്റെ മകൻ അനീഷ് (36) നെ ആണ് വീടിന്നടുത്ത് വെച്ച് കൊലപ്പെടുത്തിയത്. 2008 മാർച്ച് 7 ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.അനീഷ് വീട്ടിൽ നിന്നും ജോലിക്ക് പോവാനായി വീടിന് പുറത്തിറങ്ങിയപ്പോൾ ബി.ജെ.പി. പ്രവർത്തകർ അക്രമിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്
പാനൂർ പുത്തൂർ സ്വദേശികളായ കെ.ജി യേഷ് എന്ന ബിത്തു (40)ചമ്പാടൻ സന്തോഷ് (40) കുനിയിൽ വേണുഗോപൽ ( 55 ) വടക്കെയിൽ സജീഷ് (35) ടി.കെ.സുബിൻ (44)തുപ്പാറത്ത് ശശി (44) ചുങ്കക്കാരന്റ വിട രാഘവൻ (50)പന്തോക്കാലിൽ ബിജു (41) കെ - ഷിനോജ് (40) കെ.വിഷ്ണു (40) കുണ്ടു പറമ്പന്റവിട ബാബു (46) തെക്കെയിൽ പാറായി അനീഷ് (46) സ്വാമീന്റവിട സുരേന്ദ്രൻ (46) എന്നിവരാണ് കേസിലെ പ്രതികൾ
സുരേഷ് ബാബുവിന്റെ പരാതി പ്രകാരമാണ് പൊലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്.
തലക്ക് അടിയേറ്റ് മരണം. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും
തലശ്ശേരി: പുതിയ ബസ്സ്സ്റ്റാന്റ്പരിസരത്ത് നിന്നും തലക്ക് അടിയേറ്റ് തമിഴ് നാട് സ്വദേശി ശിവ (52) ചികിൽസക്കിടയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിക്കാനിടയായ സംഭവത്തിൽ പ്രതിയായ കൊയിലാണ്ടി സ്വദേശി സിജോ സേവ്യറെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും
ജൂൺ 20 ന് രാത്രി പത്ത് മണിയോടെയാണ് പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്നും കോയമ്പത്തൂർ പള്ളട സ്വദേശിയായ ശിവക്ക് തലക്ക് അടിയേറ്റത്. സാരമായി പരിക്കേറ്റ് പരിയാരത്ത് ചികിൽസയിലായിരുന്ന ശിവ ആഗസ്റ്റ് 5 നാണ് മരണപ്പെട്ട ന.ബന്ധുക്കളെ കണ്ടെത്താൻ വൈകിയതിനെ തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ച ജഡം പരിയാരംമെഡിക്കൽ കോളേജിൽ വെച്ച് ഫോറൻസിക് സർജ്ജൻ പോസ്റ്റ്മോർട്ടം നടത്തി.
റിപ്പോർട്ട് ലഭിച്ച ഉടനെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. ഇൻസ്പക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നു വരുന്നത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.
ബസ്സ് ഇടിച്ച്ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽഡ്രൈവർക്ക് തടവും പിഴയും
തലശ്ശേരി: ബസ്സ് ഇടിച്ച്ബൈക്ക് യാത്രക്കാരൻ മരിക്കാനിടയായ കേസിൽ ബസ്സ്ഡ്രൈവർക്ക് തടവും പിഴയും.
2022 ജൂൺ 31 ന് ഉച്ചക്ക് ചെറുകുന്നിൽ തയ്യൽ കടനടത്തുകയായിരുന്ന കണ്ണപുരം ചെറിയിൽ സി.സോമൻ (46) മരണപ്പെടുകയുംമകൻ അഭിഷേകിന് (17) പരിക്കേൽക്കുകയും ചെയ്ത കേസിൽ കെ.എൽ. 13 എ ജി. 7714 ബസ്സ്ഡ്രൈവർ വിനോദ് മാത്യുവിനെ ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസ്സാർ അഹമ്മദ്14 മാസം തടവിനും 20,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചു. പിഴ സംഖ്യ പരിക്കേറ്റ അഭിഷേകിന് നൽകാനും കോടതി ഉത്തരവായിട്ടുണ്ട്.
പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.അജിത്ത്കുമാർ ഹാജരായി. ഇലട്രിസിറ്റി ആക്ട് പ്രകാരമാണ് കോടതി പ്രതിയെ ശിക്ഷിച്ചത്

യുവാക്കൾ ജനാധിപത്യത്തിൻ്റെ കാവൽക്കാരാവണം.
മാഹി.. : രാജ്യത്തെ യുവാക്കൾ മതേതരത്വത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും കാവൽകാരാവണമെന്ന് സജീവ് ഒതയോത്ത് അഭിപ്രായപെട്ടു.. രാജ്യത്തെ ജനാധിപത്യം അതീവ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. രാജ്യം അതിൻ്റെ പൈതൃകവും ചരിത്രവും ഉൾകൊള്ളണമെന്നും ഓരോ പൗരനും ജനാധിപത്യ സംരക്ഷണത്തിൽ നിതാന്ത ജാഗ്രത പുലർത്തണമെന്നും അദ്ദേഹം തുടർന്നു. അന്താരാഷ്ട്ര യുവജന ദിനാചരണത്തിൻ്റെ ഭാഗമായി ദാറുൽ ഇർഷാദ് അറബിക് കോളേജ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ ഒതായി പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ഇസ്മാഈൽ കരിയാട് അദ്ധ്യക്ഷതവഹിച്ചു. പ്രൊഫ. മുഹമ്മദ് അഷ്റഫ് കളത്തിൽ പ്രൊഫ.മറിയം സിത്താര ഗബ്റിയേൽ അശ്റഫ്സംസാരിച്ചു.
ചിത്ര വിവരണം:സജീവ് ഒതയോത്ത് പ്രഭാഷണം നടത്തുന്നു
ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു
മാഹി: തലശ്ശേരി- മാഹി ബൈപ്പാസ് റോഡിൽ പാറാൽ ഭാഗത്ത് ഇന്നലെ ഉച്ചയോടെ
മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഇന്ധൻ ഗ്യാസിൻ്റെ TN-28-BL-6270 റജിസ്ട്രേഷൻ നമ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്
ആർക്കും പരിക്കില്ല
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി ഡീസൽ ദേശീയപാതയിലേക്കും താഴെയുള്ള സർവീസ് റോഡിലേക്കും ഒഴുകി.
മാഹി ഫയർ ഫോയ്സ് എത്തി റോഡിൽ നിന്നും ഡീസൽ നീക്കം ചെയ്തു
പ്രിയദർശിനി യുവകേന്ദ്ര: സ്വാതന്ത്ര്യ ദിന സന്ദേശ റാലി 15 ന് പള്ളൂരിൽ
മാഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിന സന്ദേശറാലി നടത്തും. അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് പ്രിയദർശിനി യുവകേന്ദ്ര പരിസരത്തു നിന്നും ആരംഭിക്കുന്ന റാലി 5 മണിക്ക് മാഹി സ്റ്റാച്ച്യു ജംഗ്ഷനിൽ സമാപിക്കും. സമാപന യോഗത്തിൽ പുതുച്ചേരി മുൻ അഭ്യന്തരമന്ത്രി ഇ.വത്സരാജ്, രമേശ് പറമ്പത്ത് എം.എൽ.എ എന്നിവർ സംബന്ധിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ സത്യൻ കോളോത്ത് അറിയിച്ചു.
സാമ്പത്തിക സഹായം അപേക്ഷ ക്ഷണിച്ചു
മാഹി: പുതുച്ചേരി കെട്ടിട കെട്ടിടേതര തൊഴിലാളി ക്ഷേമ ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 2024-25 ൽ സെൻടാക് മുഖേന എം.ബി.ബി.എസ്, ബി.ഡി.എസ്, എഞ്ചിനിയറിംങ് ഡിപ്ലോമാ, പി.ജി.മെഡിക്കൽ, എഞ്ചിനിയറിങ് എന്നി കോഴ്സിന് പഠിക്കുന്ന കുട്ടികളിൽ നിന്നുമാണ് സമ്പത്തിക സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോറം https://labour.py.gov.in/puducherry-building-other-construction-workers-welfare-board എന്ന വെബ് സൈറ്റിൽ ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ 31-08-2025 വരെ മാഹി ഓഫിസിൽ സ്വീകരിക്കുന്നതാണ്. സംസ്ഥാന/ റീജ്യണൽ തലത്തിൽ പ്ലസ്ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന ഒന്നും രണും മൂന്നും സ്ഥാനക്കാർക്കാണ് സാമ്പത്തികസഹായം ലഭിക്കുക. വിശദ വിവരങ്ങൾക്ക് മാഹി ലേബർ ഓഫീസുമായി ബന്ധപെടെണ്ടതാണെന്ന് മാഹി ലേബർ ഓഫീസർ അറിയിച്ചു.

ചെറുവാഞ്ചരി ഗാന്ധിസ്മാരക വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ സദസ് സംഘടിപ്പിച്ചു
ചെറുവാഞ്ചേരി :ഗാന്ധിസ്മാരക റീഡിങ് റൂം ആൻ്റ് ലൈബ്രറി ബാലവേദി 79ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.യുദ്ധവിരുദ്ധ സദസിന്റെ ഉദ്ഘാടനം ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ ചരിത്രാധ്യാപകൻ ആർ അജേഷ് നിർവഹിച്ചു. അർജുൻ ജയൻ സ്വാഗതം പറഞ്ഞു. കെ എം ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സജീവൻ ചാലപ്രോൻ, കെ സുചിത്ര എന്നിവർ സംസാരിച്ചു. എൽ പി ,യു പി , ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മൽസരവും സംഘടിപ്പിച്ചു.
ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്ത് വരണം
തലശ്ശേരി:ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തെ അഭിപ്രായവ്യത്യാസങ്ങൾ മറന്നു കൊണ്ടു ഒറ്റക്കെട്ടയായി ചെറുത്തു തോല്പിക്കാൻ ബഹുജനങ്ങൾ മുന്നോട്ട് വരണമെന്ന് എൻസിപി 1എസ്) തലശ്ശേരി നിയോജക മണ്ഡലം നിർവ്വാഹക സമിതി യോഗംഅഭ്യർത്ഥിച്ചു. യോഗത്തിൽബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കൂൽ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ പ്രസിഡണ്ട് കെ.സുരേശൻ, കെ.മുകുന്ദൻ, കെ. വിനയരാജ്, കെ.വി.രജീഷ്, പി,പ്രസന്നൻ, എം.സുരേഷ് ബാബു, വി.എൻ. വത്സരാജ്.പി.വി.രമേശൻ,പി.സി. വിനോദ് കുമാർ കെ.പി രജിന പ്രവീൺ സംസാരിച്ചു,

വി.എസിന് ചൊക്ലിയുടെ ആദരം
ചൊക്ളി: ചൊക്ലിയെഏറെ ഇഷ്ടപ്പെടുകയും, തിരിച്ച് വി.എസിനെ നെഞ്ചേറ്റുകയും ചെയ്ത ചൊക്ളി ദേശം, നാടിന്റെ മരണാനന്തര ആദരം വി.എസിന് തിരിച്ച്നൽകി.
മൊയാരം പഠന കേന്ദ്രവും, കോടിയേരി ബാലകൃഷ്ണൻ ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച വി.എസ്. അനുസ്മരണ പ്രഭാഷണം
വി.എസും ചൊക്ലിയുമായുള്ള ആത്മബന്ധവും, നേതാവും ജനങ്ങളും തമ്മിലുള്ള ഹൃദയ വായ്പും പ്രകടമാക്കി.
പ്രശസ്ത കവി കവിയൂർ രാജഗോപലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കരിവെള്ളൂർ മുരളി അനുസ്മരണ പ്രഭാഷണം നടത്തി. വി.കെ.രാകേഷ്, പ്രെഫ. മുനിർ, ഡോക്ടർ എ.പി. ശ്രീധരൻ, സിറോഷ് ലാൽ സംസാരിച്ചു.
കെ. ദിനേഷ് ബാബു സ്വാഗതം പറഞ്ഞു.
ചിത്രവിവരണം: കരിവെളളൂർ മുരളി അനുസ്മരണ പ്രഭാഷണം നടത്തുന്നു

കെ.എസ്.എസ്.പി.യു തലശ്ശേരി ബ്ലോക്ക് തല മാർച്ചും ധർണ്ണയും ചിറക്കുനിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.എൻ. രവി ഉദ്ഘാടനം ചെയ്യുന്നു.
തലശ്ശേരി : കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ വോട്ട് കൊള്ളക്കെതിരെയും , ഇതിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കെ പി സി സി ആഹ്വാന പ്രകാരം , തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.
എം.പി. അരവിന്ദാക്ഷൻ, കെ.ജയരാജൻ,ഉ ച്ചുമ്മൽ ശശി,ഇ.വിജയ കൃഷ്ണൻ , പി.വി.രാധാകൃഷ്ണൻ , എ.ഷർമിള,കെ. ഇ. പവിത്രരാജ്, എം.പി.സുധീർ ബാബു, എൻ.അഷറഫ്, പി.ഒ .മുഹമ്മദ് റാഫി ഹാജി, ജെതീന്ദ്രൻ കുന്നോത്ത്, അനസ് ചാലിൽ, സി.എം.സുധീൻ ,ഒ ഹരിദാസ് ,കെ.ലതിക , കെ.രമേശ് ,എം. നസീർ ,എൻ.ഹരീന്ദ്രൻ , യു.സിയാദ് നേതൃത്വം നൽകി.

വി എസിനെ അനുസ്മരിച്ചു
മാഹി സി.പി.ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപ്ലവ സൂര്യൻ വി.എസ്.അച്ചുതാനന്ദനെ അനുസ്മരിച്ചു പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി എൻ ദിനേശൻ ഉദ്ഘാടനം ചെയ്തു കെ.പി നൗഷാദ്, കെ.പി സുനിൽകുമാർ , വി.ജയ ബാലു പി സി എച്ച് ശശിധരൻ പി.എ. പ്രദീപൻ പി.എ സംസാരിച്ചു
ചിത്രവിവരണം.ടി എൻ ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു

വേലാണ്ടി രാഘവൻനിര്യാതനായി .
ധർമ്മടം: മേലൂർ കലാമന്ദിരത്തിന് സമീപം അജിതാലയത്തിൽ വേലാണ്ടി രാഘവൻ (83) നിര്യാതനായി .അച്ഛൻ: പരേതനായ കോരൻ. അമ്മ: പരേതയായ കുഞ്ഞിമാത. ഭാര്യ: പ്രേമലത. മക്കൾ: അജിത.വി (ദുബായ്), സുനിൽകുമാർ ഇ.വി.(ഇലക്ട്രീഷ്യൻ)സുജീഷ് ഇ.വി.(സൗദി) സ്വപ്ന ഇ.വി. അഭിലാഷ് വേലാണ്ടി (ധർമ്മടം ഗ്രാമ പഞ്ചായത്ത് അംഗം) മരുമക്കൾ അശോക് ബാബു (ദുബായ്), സിജിയ ബേബി (ചാല മിംസ് ), ഉല്ലാസ് കുമാർ,ഷീജ, ദിഷിന .സംസ്ക്കാരം ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ

പ്രതിഷേധ പ്രകടനം നടത്തി.
തലശ്ശേരി : കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ വോട്ട് കൊള്ളക്കെതിരെയും , ഇതിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കെ പി സി സി ആഹ്വാന പ്രകാരം , തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.
എം.പി. അരവിന്ദാക്ഷൻ, കെ.ജയരാജൻ,ഉ ച്ചുമ്മൽ ശശി,ഇ.വിജയ കൃഷ്ണൻ , പി.വി.രാധാകൃഷ്ണൻ , എ.ഷർമിള,കെ. ഇ. പവിത്രരാജ്, എം.പി.സുധീർ ബാബു, എൻ.അഷറഫ്, പി.ഒ .മുഹമ്മദ് റാഫി ഹാജി, ജെതീന്ദ്രൻ കുന്നോത്ത്, അനസ് ചാലിൽ, സി.എം.സുധീൻ ,ഒ ഹരിദാസ് ,കെ.ലതിക , കെ.രമേശ് ,എം. നസീർ ,എൻ.ഹരീന്ദ്രൻ , യു.സിയാദ് നേതൃത്വം നൽകി.
രവീന്ദ്രൻ നിര്യാതനായി
മാഹി: പന്തക്കൽ പന്തോക്കാട് ശ്രീകൃഷ്ണ മഠത്തിന് സമീപം പുതിയ വീട്ടിൽ താഴെ കുനിയിൽ രവീന്ദ്രൻ (69) നിര്യാതനായി..ടെയിലറാണ്. ഭാര്യ: മഹിജ. മക്കൾ: ആദർശ് (ബെങ്കളൂരു), അനുരാഗ്.സഹോദരങ്ങൾ: സുരേന്ദ്രൻ, സജീന്ദ്രൻ (മനേക്കര), സതി ( ഇല്ലത്ത് താഴെ), വിമല (പൊയിലൂർ), കനകം (കൂരാറ), പരേതനായ വിജയൻ.സംസ്ക്കാരം ബുധനാഴ്‌ച്ച രാവിലെ 9.30 ന് വീട്ട് വളപ്പിൽ

തിളച്ചുമറിയുന്ന വെളിച്ചെണ്ണവിലയിൽ നിന്നും ആശ്വാസവുമായി .........................
മന്നൻ അഗ്‌മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ
മാഹി: വെളിച്ചെണ്ണവിലയിലെ കുതിച്ചുയർച്ചയിൽ നിന്നും ഉപഭോക്താ ക്കൾക്ക് ആശ്വാവും വിശ്വാസവും നൽകുകയാണ് .അശേഷം മായം കല
രാത്ത മന്നൻ അഗ്‌മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ.
ഓണസദ്യയ്ക്ക് മാറ്റുകൂട്ടാൻ ശുദ്ധമായ വെളിച്ചെണ്ണ, ലാഭശതമാനം വെട്ടി ക്കുറച്ചുകൊണ്ട് ഇടനിലക്കാരില്ലാ തെ Direct Marketing രീതിയിൽ നേരിട്ട് വീടുകളിലെത്തിക്കുന്ന പ്രത്യേക ഓണ ഓഫറുമായി പള്ളൂരിലെ റോജ ഓയിൽ മിൽ രംഗത്തെത്തി.
പ്രകൃതിദത്തമായ രീതിയിൽ, ഗുണമേന്മ ഉറപ്പാക്കി നിർമ്മിക്കുന്ന ഈ ഉൽപ്പന്നത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ അംഗീകാര ങ്ങളും, ഭാരത സർക്കാരിന്റെ അഗ്‌മാർക്ക് സർട്ടിഫിക്കേഷനും, BSS ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
ഓണം സ്‌പെഷ്യൽ ഓഫർ: മാഹി, പള്ളൂർ, പന്തക്കൽ, ചൊക്ലി, പാനൂർ, ചമ്പാട്, പെരിങ്ങത്തുർ, തലശ്ശേരി പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ഫ്രീ ഹോം ഡെലിവറി.(നിബന്ധനകൾക്ക് വിധേയം )
വിളിക്കൂ ..മന്നൻ ഡെലിവറി വാൻ നിങ്ങളുടെ വീട്ടിലെത്തും .
70343 54058, 95678 33959

ഓണം സ്‌പെഷ്യൽ ഓഫർ: മാഹി, പള്ളൂർ, പന്തക്കൽ, ചൊക്ലി, പാനൂർ, ചമ്പാട്, പെരിങ്ങത്തുർ, തലശ്ശേരി പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ഫ്രീ ഹോം ഡെലിവറി.(നിബന്ധനകൾക്ക് വിധേയം )
വിളിക്കൂ ..മന്നൻ ഡെലിവറി വാൻ നിങ്ങളുടെ വീട്ടിലെത്തും .
70343 54058, 95678 33959

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group