തലശ്ശേരി കൃഷിഭവന് മുന്നിൽ ധർണ്ണ നടത്തി

തലശ്ശേരി കൃഷിഭവന് മുന്നിൽ ധർണ്ണ നടത്തി
തലശ്ശേരി കൃഷിഭവന് മുന്നിൽ ധർണ്ണ നടത്തി
Share  
2025 Aug 11, 11:30 PM
PAZHYIDAM
mannan

തലശ്ശേരി കൃഷിഭവന്

മുന്നിൽ ധർണ്ണ നടത്തി


തലശ്ശേരി: വർദ്ധിച്ച് വരുന്ന വന്യജീവി ആക്രമണം തടയാൻ നടപടികൾ കൈക്കൊള്ളാതിരിക്കുകയും കർഷകരെ അവഗണിക്കുകയും ചെയ്യുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങങ്ങിൽ പ്രതിഷേധിച്ച് തലശ്ശേരി കൃഷിഭവന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു മുൻസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ് സി.കെ.പി. മമ്മു ഉദ്ഘാടനം ചെയ്തു കർഷക സംഘം മണ്ഡലം പ്രസിഡന്റ് പി.പി.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി തഫ്‌ലിം മാണിയാട്ട് മുഖ്യപ്രഭാഷണം നടത്തി നഗരസഭ അംഗം റാഷീദ ടീച്ചർ ,പി.എം.സി. മൊയ്തു,ജാഫർ സാദീഖ്, എൻ.സി. അഹമ്മദ്, മുനവ്വർ അഹമ്മദ്, സി.ഒ.ടി.ഫസൽ, കെ.എം.മഹമ്മൂദ്, മൊയ്തു കുന്നുമ്മൽ,പി.പി.പോക്കൂട്ടി, റഷീദ് പാറമ്മൽ, എൻ.പി.സുലൈമാൻ, പി.വി.ജലാലുദീൻ, പി എം അബ്ദുൽ ബഷീർ സ്വാഗതവും സി.ഇസ്മായിൽ നന്ദിയും പറഞ്ഞു


ചിത്രവിവരണം:സി.കെ.പി. മമ്മു ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2025-08-11-at-19.22.59_618c401c

കോൺഗ്രസ്സ് പ്രവർത്തകർ റോഡ് ഉപരോധിച്ചു


മാഹി:രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മാഹി മേഖല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ

മാഹി ടൗണിൽ പ്രതിഷേധ പ്രകടനവും ദേശീയപാതഉപരോധവും നടത്തി.

മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ മോഹനൻ , കോൺഗ്രസ് ജനറൽ സെക്രട്ടറി സത്യൻ കേളോത്ത് സംസാരിച്ചു. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് കെ പി രജിലേഷ്, ' വൈസ് പ്രസിഡൻ്റ് മുഹമ്മദ് സർഫാസ്‌',സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രീജേഷ് എംകെ, അലി അക്ബർ ഹാഷിം മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ അജയൻ പൂഴിയിൽ, ശ്യംജിത്ത് പാറക്കൽ, കോൺഗ്രസ് നേതാക്കളായ ശ്രീജേഷ് വളവിൽ , ജിജോ, അനൂപ് ,പ്രേംജിത്ത് ബാബു എ പി ,കെ വി സന്ദീവ് നേതൃത്വം നൽകി


ചിത്രവിവരണം: മാഹി ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധം

തലശ്ശേരി നഗര മധ്യത്തിൽ

കവർച്ച പരമ്പര 


തലശ്ശേരി: നഗര ഹൃദയത്തിൽ ട്രാഫിക് സ്റ്റേഷന് അടുത്തായി രണ്ട് കടകളിൽ കവർച്ചയുംനാല് കടകളിൽ കവർച്ചാശ്രവും നടന്നു. ഒരു കടയിൽ നിന്നും രണ്ട് ലക്ഷത്തിൽ പരം രൂപയും മറ്റൊരു കടയിൽ നിന്നും കമ്പ്യൂട്ടറും മറ്റ് കടകളിൽ കവർച്ചാശ്രമവുമാണ് നടന്നത്.

ഇവിടങ്ങളിലുള്ള സി.സി.ടി.വി. എല്ലാം ഓഫിലുമായത് തെളിവുകൾ ലഭിക്കാൻ പ്രയാസവുമായി.

ട്രാഫിക് സ്റ്റേഷനടുത്തുള്ള മല്ലേഴ്സ് കോമ്പൗണ്ടിൽ പ്രവർത്തിച്ചു വരുന്ന ഫേഷൻസോണിൽ നിന്നും രണ്ട് ലക്ഷത്തിൽ പരം കവർച്ച നടന്നതായി ഉടമ കാസിം പോലീസിൽ നൽകിയ പരാതി. ബിസ്സ് ഇറ്റ് കമ്പ്യൂട്ടിൽ നിന്നും കമ്പ്യൂട്ടർ കവർച്ച നടത്തിയിട്ടുണ്ട്. തൊട്ടടുത്തുള്ള ബുക്ക് സ്റ്റാൾ, ന്യൂ ഇന്ത്യൻ ക്ലോത്ത്, സ്വീൻടൈലറിംഗ് ഷോപ്പിൽ കവർച്ചാശ്രമങ്ങൾ നടന്നിട്ടുണ്ട്. എല്ലാ കടകളിലെയും പൂട്ട് തകർത്ത നിലയിലാണുള്ളത്. ഒട്ടുമിക്ക കടകളിലും സി.സി.ടി.വി ഉണ്ടെങ്കിലും പ്രവർത്തന ക്ഷമമല്ല. രാത്രി കടകൾ പൂട്ടി പോവുമ്പോൾ സി.സി.ടി.വി. ഓഫാക്കിയാണത്രെ പോവുന്നത് എന്നാണ് നിഗമനം.

കവർച്ച നടന്ന സ്ഥാപനങ്ങളിൽ വിരലടയാള വിദ്ഗദരും മറ്റും എത്തി പരിശോധന നടത്തി.

whatsapp-image-2025-08-11-at-19.22.16_c8547c61

സാന്ത്വന സ്പർശം ശ്രവണ സഹായി വിതരണം ചെയ്തു


മാഹി:അഴിയൂർകൂട്ടം സൗഹൃദ കൂട്ടായ്മയുടെ ആദ്യ ചുവട് വെപ്പ് കേൾവിക്കായി ഒരു കൈത്താങ്ങ് സ്വാന്തന സ്പർശം ശ്രവണ സഹായി വിതരണം വടകര എം.എൽ എ കെ കെ രമ നിർവഹിച്ചു.

സംഘടന ചെയർമാൻ ടി.സി രാമചന്ദ്രൻ അദ്ധ്യഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശീധരൻ തോട്ടത്തിൽ, പി. എം. അശോകൻ , എ വി യുസഫ്,സെബാസ്റ്റ്യൻ മാസ്റ്റർ, ചെറിയ കോയ തങ്ങൾ, ഷുഹൈബ്‌ കൈതാൽസംസാരിച്ചു.

എൻ മാലതി കൃഷ്ണനെ ആദരിച്ചു.

കൺവീനർ നവാസ് നെല്ലോളി സ്വാഗതവും പി കെ കോയ നന്ദിയും പറഞ്ഞു.


ചിത്രവിശ്രവണ സഹായി വിതരണം വടകര എം.എൽ എ കെ കെ രമ നിർവഹിക്കുന്നു

whatsapp-image-2025-08-11-at-22.16.11_0fd2a578

റബ് കോ കതിരൂർ വേറ്റുമ്മൽ ഷോറൂം സ്പീക്കർ അഡ്വ: എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam