മയ്യഴി സമ്പൂർണ്ണ നീന്തൽ ഗ്രാമമാകുന്നു :ചാലക്കര പുരുഷു

മയ്യഴി സമ്പൂർണ്ണ നീന്തൽ ഗ്രാമമാകുന്നു :ചാലക്കര പുരുഷു
മയ്യഴി സമ്പൂർണ്ണ നീന്തൽ ഗ്രാമമാകുന്നു :ചാലക്കര പുരുഷു
Share  
2025 Aug 10, 11:23 PM
PAZHYIDAM
mannan

മയ്യഴി സമ്പൂർണ്ണ

നീന്തൽ ഗ്രാമമാകുന്നു

:ചാലക്കര പുരുഷു


മാഹി: രണ്ട് ഭാഗം പുഴയും ഒരു ഭാഗം കടലും അതിരിടുന്ന മയ്യഴിയിൽ ഇനി നീന്തൽ വശമില്ലാത്ത ആരുമുണ്ടാവില്ല.

മയ്യഴിക്കാർ തലമുറകളായി നീന്തൽ അഭ്യസിക്കുന്ന കുളമാണിത്. മത സഹോദര്യത്തിന്റേയും, നാട്ടൊരുമയുടേയും ജലോത്സവമായി മാറുകയാണിവിടം.

ചരിത്ര പ്രസിദ്ധമായ മയ്യഴിപുത്തലം ക്ഷേത്രത്തോടനുബന്ധിച്ചുള്ള തെളിമയാർന്ന കുളത്തിൽ കഴിഞ്ഞ നാല് വർഷങ്ങളായി നടത്തിവരുന്ന നീന്തൽ പരിശീലനം

സമ്പൂർണ്ണ നീന്തൽ ഗ്രാമമെന്നലക്ഷ്യത്തോടടുക്കുന്നു. നൂറ്റിപ്പത്തുപേർ ഈ സീസണിൽ മാത്രം നീന്തൽ പരിശീലനം നേടിക്കഴിഞ്ഞു. ഇതിനകം നൂറുകണക്കിനാളുകൾ പ്രായവ്യത്യാസമില്ലാതെ നീന്തൽസ്വായത്തമാക്കിയിട്ടുണ്ട്. സാമൂഹ്യപ്രതിബദ്ധതയുള്ള സ്ത്രീകളടക്കമുള്ള കൂട്ടായ്മയാണ് സമ്പൂർണ്ണ നീന്തൽ ഗ്രാമമെന്ന ലക്ഷ്യപ്രാപ്തിക്കായി സൗജന്യ പരിശീലനം നൽകി വരുന്നത്.

asd_1754848227

പ്രജില ഹരിലാൽ, രമ്യാ രാജേഷ്, അനിൽകുമാർ മാഹി,

മനോഷ് പുത്തലം,അപ്പു പുത്തലം,ജിഷമുണ്ടോക്ക് ,പ്രമീള ന്യൂമാഹി,

രേഖ ജയൻ എന്നിവരാണ്പരിശീലനം നൽകുന്നത്.


ചിത്രവിവരണം:പുത്തലം ക്ഷേത്രക്കുളത്തിൽ നടക്കുന്ന നീന്തൽ പരിശീലനം




whatsapp-image-2025-08-10-at-18.04.43_3e4f21e2

രഹിൻ മധുവിന് ഇതും

ദൈവനിയോഗം

:ചാലക്കര പുരുഷു


തലശ്ശേരി: പത്താം വയസ്സിൽമനസ്സിന്റെ ഉൾ വിളിയിൽ തുടങ്ങിയതാണ് വൈദിക പഠനം. വിവിധ ക്ഷേത്രങ്ങളിൽ ശാന്തിക്കാരനായി ജോലി ചെയ്യുമ്പോൾ ,മനസ്സിൽ ആമന്ത്രണം ചെയ്ത ദൈവരൂപങ്ങൾ ക്യാൻവാസുകളിലേക്ക് പകർത്താനായതും മറ്റൊരു നിയോഗം..

ഇന്നിപ്പോൾ ,

 ഗുരുദേവന്റെ നിത്യസാന്നിദ്ധ്യമുള്ള ശ്രീ ജഗന്നാഥക്ഷേത്രത്തിലെ ശാന്തിമഠത്തിലിരുന്ന് പുതുതായി ചുമതലയേറ്റ ഇളം മുറ ശാന്തിക്കാരൻ രഹിൻ മധുവിന് ശ്രീ നാരായണ ഗുരുവിന്റെ ഛായാപടം ക്യാൻവാസിൽ വരയുമ്പോൾ , എന്തെന്നില്ലാത്ത ആത്മീയാനുഭൂതി. കണ്ണിൽ തെളിയുന്ന ദൈവിക രൂപങ്ങളെ വിരൽത്തുമ്പിൽ ആവാഹിച്ച് തൂലികയിലൂടെ ക്യാൻവാസിൽ പകർത്തുകയാണ് ഈ ദേവദാസൻ.

25 വയസ്സുകാരനായ കട്ടപ്പന സ്വദേശി രഹിൻ മധു കഴിഞ്ഞ

15 വർഷമായി വിവിധ ക്ഷേത്രങ്ങളിൽ ശാന്തിക്കാരനായി ജോലി ചെയ്തു വരികയാണ്.

പത്തനംതിട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നാണ് രണ്ട് മാസംമുമ്പ് രഹിൻ ജഗന്നാഥ ക്ഷേത്രത്തിലെത്തിയത്.

ശാന്തി മഠത്തിലെത്തിയാൽ ആരോടും അന്വേഷിക്കാതെ തന്നെ ഈ കലാകാരനെ കണ്ടെത്താനാവും. റൂമിന്റെ പുറംചുമരിൽ തന്നെ മുരുകനുമായി ബന്ധപ്പെട്ട വർണ്ണ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. പീലി .വിടർത്താൻ വെമ്പുന്ന മയിലിനേയും കാണാം.

ക്ഷേത്ര ചൈതന്യത്തോടൊപ്പം, വിശാലമായ വയലുകളും, ഉദ്യാനവും, അസംഖ്യം പറവകളും, വിശാലമായ ക്ഷേത്രക്കുളവും, കുന്നിൻ ചെരിവിലെ നിബിഢമരങ്ങളുമെല്ലാം ഈ ചെറുപ്പക്കാരനിലെ കലാകാരനെ ഉണർത്തുകയായിരുന്നു.

കലാക്ഷേത്രങ്ങളുടെ പിൻബലമോ,

പാരമ്പര്യത്തിന്റെ കരുത്തോ ഒന്നുമില്ലാതെ, നൈസർഗ്ഗികമായ സിദ്ധി വൈഭവം കൊണ്ട് മാത്രം ചിത്രകാരനായി മാറിയ പ്രതിഭയാണ് ഈ യുവ ശാന്തിക്കാരൻ.

പുജാദി കർമ്മങ്ങൾക്കായി കളം വരച്ചുതുടങ്ങിയപ്പോഴാണ് ദേവീ ദേവൻമാരുടെ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയത്. ഇതിനകം ഒട്ടേറെ ചിത്രങ്ങൾ വരച്ചു കൂട്ടിയിട്ടുണ്ട്.

വാട്ടർ കളർ, അക്രലിക് മീഡിയകളിലാണ് പ്രധാനമായും രചന നടത്തുന്നത്.

പോട്രൈറ്റുകൾ, ലാന്റ്സ്കേപ്പുകൾ എന്നിവയും ഇഷ്ട രചനകളാണ്.

ജോലിചെയ്ത ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ചുമർ ചിത്രരചനകളും നടത്തിയിട്ടുണ്ട്.പുരാണേതിഹാസ കഥാപാത്രങ്ങളെയും,സംഭവങ്ങളേയും അനാവരണം ചെയ്താണ് രചന നടത്തിവരുന്നത്.

പൂജാ സമയങ്ങൾ കഴിഞ്ഞുള്ള , വിണുകിട്ടുന്ന സമയങ്ങളിലാണ് രചന നടത്തുന്നത്.

ഐ.ടി.എ. ഡിപ്ലോമ കഴിഞ്ഞതിന് ശേഷമാണ് കാമാക്ഷി അന്നപൂർണ്ണേശ്വരി ഗുരുകുലത്തിൽ നിന്നും വൈദിക പഠനം പൂർത്തിയാക്കിയത്.



ചിത്രവിവരണം: രഹിൻ മധു ഗുരുദേവ ഛായാപടം വരയ്ക്കുന്നു

whatsapp-image-2025-08-10-at-18.05.11_aa60df9a

പെരുന്താറ്റിൽ ഗോപാലനെ അനുസ്മരിച്ചു


എരഞ്ഞോളി: പ്രശസ്ത ഹാസ്യ കലാകാരനും, ചലച്ചിത്ര നടനുമായിരുന്ന പെരുന്താറ്റിൽ ഗോപാലൻ സ്മൃതി സംഗമം നടന്നു.

പെരുന്താറ്റിൽ ഗുരുകൃപ ഹാളിൽ ഡോ: ദാസൻ പുത്തലത്തിന്റെ അദ്ധ്യക്ഷതയിൽ ഡോ: ജിനേഷ് കുമാർ എരമം ഉദ്ഘാടനം ചെയ്തു. പെരുന്താറ്റിൽ ഗോപാലൻ ഓർമ്മ പുസ്തകം ഡോ: ജിനേഷ് കുമാറിൽ നിന്നും ടി.കെ.ഡി. മുഴപ്പിലങ്ങാട് ഏറ്റുവാങ്ങി. പെരുന്താറ്റിൽ ഗോപാലൻ സ്മാരക കലാരത്ന പുരസ്ക്കാരം എ. യതീന്ദ്രൻ മാസ്റ്റർക്ക് വി.കെ.സുരേഷ് ബാബു, സമ്മാനിച്ചു. എ.കെ.രമ്യ , മണിവർണ്ണൻ സംസാരിച്ചു.

ശാർങ്ധരൻ കൂത്തുപറമ്പിന്റെ ശബ്ദ വിസ്മയവും, എ.യതീന്ദ്രൻ മാസ്റ്റർ അവതരിപ്പിച്ച കഥാപ്രസംഗവുമുണ്ടായി. ഇ ദേവദാസ് സ്വാഗതവും, സുശാന്ത് കുമാർ കല്ലറക്കൽ നന്ദിയും പറഞ്ഞു.


ചിത്രവിവരണം:ഡോ. ജിനേഷ് കുമാർ എരമം പെരുന്താറ്റിൽ ഗോപാലന്റെ ഓർമ്മ പുസ്തകം ടി.കെ. ഡി. മുഴപ്പിലങ്ങാടിന് നൽകി പ്രകാശനം ചെയ്യുന്നു.

asq

മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവ്


ന്യൂ മാഹി: റെഡ്സ്റ്റാർ ലൈബ്രറി ആൻഡ് റീഡിങ് റൂം,എസ്.എസ്.എൽ.സി.യും പ്ലസ് ടൂ പരീക്ഷകളിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.. പഞ്ചായത്ത് പ്രസിഡന്റ് എം. കെ. സെയ്തു ഉദ്‌ഘാടനം ചെയ്തു. എം.എം. ഹയർ സെക്കൻഡറി സ്കൂൾ മാനേജർ താഹിർ കമ്മോത്ത് അധ്യക്ഷത വഹിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. പ്രദീപൻ വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. മികച്ച വായനക്കാരനായി തെരഞ്ഞെടുക്കപ്പെട്ട വയൽ കുനിയിൽ ഭാസ്കരനെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.

എം.എം.എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ കെ.പി. റീത്ത, ഹെഡ് മാസ്റ്റർ ഒ. അബ്ദുൾ അസീസ്, കെ. കുമാരൻ, വി.കെ. ഭാസ്കരൻ സംസാരിച്ചു


ചിത്രവിവരണം: ആദരിക്കപ്പെട്ടവർ വിശിഷ്ടാതിഥികൾക്കൊപ്പം


whatsapp-image-2025-08-10-at-18.06.06_73522ceb_1754850071

ഹോം ഗാർഡുകളെ നിയമിക്കും


 മാഹി:മാഹിയിൽ പുതുതായി നിയമനം ലഭിച്ച അഞ്ച് ഹോംഗാർഡുകൾക്ക് സാങ്കേതിക കാരണങ്ങളാൽ  കോടതി ഉത്തരവിന്റെ ഫലമായി ജോലി നഷ്ടപ്പെട്ട സാഹചര്യത്തിൽ പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാഹി മേഖല ബിജെപി കമ്മിറ്റി പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമ:ശിവായത്തിന് നിവേദനം നൽകി.

 പ്രശ്നത്തിന് ഉടൻ തന്നെ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പു നൽകിയ ആഭ്യന്തരമന്ത്രി ജോലി നഷ്ടപ്പെട്ട ഹോം ഗാർഡുകളെ വീഡിയോ കോൾ വഴി ബന്ധപ്പെടുകയും പുനർനിയമനത്തിന്റെ ഉത്തരവ് വൈകാതെ ലഭിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

 മാഹി മേഖല ബിജെപി പ്രസിഡന്റ് പ്രബീഷ് കുമാർ ജനറൽ സെക്രട്ടറി തൃജേഷ് , മഗിനേഷ് സംസ്ഥാന സോഷ്യൽ മീഡിയ കോ - കൺവീനർ റെജീഷ് കുട്ടാമ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.


ചിത്രവിവരണം: ആഭ്യന്തരമന്ത്രി എ. നമ:ശിവായത്തിന് ബി.ജെ.പി.നേതാക്കൾ നിവേദനം നൽകുന്നു




capture

എൻ.വി. രാധ നിര്യാതയായി.


ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റിന് സമീപം ചെറിയ പൊന്നമ്പത്ത് എൻ.വി.രാധ (73) നിര്യാതയായി. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അംഗമാണ്.

അച്ഛൻ: പരേതനായ കൊറുമ്പൻ.

അമ്മ: പരേതയായ നുറുമ്പ്.

ഭർത്താവ്: പരേതനായ അച്ചുതൻ.

സഹോദരങ്ങൾ: എൻ.വി. ശാന്ത, പരേതരായ എൻ.വി. കൃഷ്ണൻ, കെ.എം. ബാലൻ, എൻ.വി. വാസുദേവൻ.


whatsapp-image-2025-08-10-at-18.07.22_c3555227

ചതയ ദിന മത്സര പരീക്ഷ കൾ സംഘടിപ്പിച്ചു


മാഹി:ആച്ചു കുളങ്ങര ശ്രീനാരായണ മഠത്തിൽ ചതയ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കുള്ള മത്സര പരീക്ഷകളുടെ ഉദ്ഘാടനം സ്വാമി പ്രേമാനന്ദ നിർവഹിച്ചു

പി.എൻ.സുരേഷ് ബാബു.കെ.പി. ജയചന്ദ്രൻ.രഞ്ജിത്ത് പുന്നോൽ.പ്രേമൻ അതിരുകുന്നത്ത് സന്തീഷ്.കെ. പി.കെ.ബാലഗംഗാധരൻ പങ്കെടുത്തു


ചിത്രവിവരണം:മത്സര പരീക്ഷകളുടെ ഉദ്ഘാടനം സ്വാമി പ്രേമാനന്ദ നിർവഹിക്കുന്നു


whatsapp-image-2025-08-10-at-18.07.40_f22d4b2c

ഐ ആർ പി സി വളണ്ടിയർ സംഗമം


തലശ്ശേരി : ജനകീയ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐ ആർ പി സി തലശ്ശേരി സോണൽ വളണ്ടിയർ സംഗമം വ്യാപാരി വ്യവസായി സമിതി ഹാളിൽ തലശ്ശേരി സഹകരണ ആശുപത്രി പ്രസിഡണ്ട് എം സി പവിത്രൻ ഉദ്ഘാടനം ചെയ്തു. സോണൽ ചെയർമാൻ സി വൽസൻ അധ്യക്ഷത വഹിച്ചു. "സ്വാന്തന പരിചരണം എങ്ങിനെ "

എന്ന വിഷയത്തിൽ മയ്യിൽ സി എച്ച് സി സെക്കൻ്ററി പാലിയേറ്റീവ് സ്റ്റാഫ് നേഴ്സ് പി എസ് സിന്ധു ക്ലാസെടുത്തു. റിട്ട: എസ്.ഐ. ബിന്ദു രാജ് ലഹരി വിരുദ്ധ ക്ലാസെടുത്തു. സോണൽ കൺവീനർ കാരായി ചന്ദ്ര ശേഖരൻ, പി.പി. സാജിത, സിപിഎം നൗഫൽ എന്നിവർ സംസാരിച്ചു.


whatsapp-image-2025-08-10-at-18.07.51_23497bef

മാളിയേക്കൽ മൻസൂർ നിര്യാതനായി.

 മാഹി: മാഹി മുണ്ടോക്കിൽ ബീബി കോട്ടേജിൽ താമസിക്കുന്ന പൊന്നമ്പത്ത് മാളിയേക്കൽ മൻസൂർ (76) നിര്യാതനായി.

ഭാര്യ: ബീബി കോട്ടേജിൽ കുഞ്ഞീബി (മുണ്ടോക്ക് - മാഹി)

മക്കൾ: മുഫീദ് (മസ്ക്കറ്റ്), സഹാന, നയന (ദുബായ്).

മരുമക്കൾ: നദ (മസ്ക്കറ്റ്), ഫഹിയാസ് (ദുബായ്), റഫ്സാൻ (ദുബായ്).

സഹോദരങ്ങൾ: ഷറഫുദ്ദീൻ, മറിയം, ജമീല.

capture_1754849507

ആയിഷ നിര്യാതയായി 

ചൊക്ലി : മേനപ്രം കുറ്റിയി ൽപീടികയിലെ ആദ്യകാ

ല കമ്മ്യൂണിസ്റ് പാർട്ടി നേതാവും പതിനെട്ട് വർഷം ചൊക്ലി

ഗ്രാമപഞ്ചായത്തംഗവു മായിരുന്ന പള്ളിപ്രത്ത്

ഉമ്മർക്കയുടെ ഭാര്യപള്ളിപ്രത്ത് ആയിഷ(80) നിര്യാതയായി 

പരേതരായ സൂപ്പിയുടെയും ഫാത്തിമയുടെയും

മകളാണ്.

മക്കൾ: റഹീം പി. (സി.പി.എം കുറ്റിയിൽ

പിടിക ബ്രാഞ്ച് മെംബർ)പി. അബ്ദുള്ള, ജമീല,അസീസ് (ബഹറിൻ)ഫൗസിയ, റംല,നദിറ , മഹമൂദ് മരുമക്കൾ:നസീമ, റംല, മഹമൂദ്,താഹിറ, യൂസഫ് മുസ്തഫ, റഹിംസഹോദങ്ങൾ:ഉമ്മർ,യൂസഫ്,കുഞ്ഞലുനബിസ .

whatsapp-image-2025-08-10-at-18.11.09_adf64fe9

ചിത്രരചന മത്സരം സംഘടിപ്പിച്ചു. 


കോടിയേരി :തൃക്കൈയ്ക്കൽ ശിവക്ഷേത്രത്തിൽ ക്ഷേത്രം നവീകരണ കമ്മിറ്റിയുടെ നേതൃത്വത്തിൻ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി രാമയണ കഥയെ അടിസ്ഥാനമാക്കി ജലഛായത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. ക്ഷേത്രോദ്ധാരണ കമ്മിറ്റി പ്രസിഡൻ്റ് എൻ.കെ. രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. നവീകരണ കമ്മിറ്റി രക്ഷാധികാരി കെ.സി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. കൺവീനർ സോമൻ പന്തക്കൽ, ക്ഷേത്രം സെക്രട്ടറി പി.കെ രാജേഷ് കുമാർ പ്രസംഗിച്ചു.



ചിത്രവിവരണം: തൃക്കൈയ്ക്കൽ ശിവക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചന മത്സരം ക്ഷേത്രം പ്രസിഡൻ്റ് എൻ.കെ രമേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.


111

ഹിരോഷിമ - നാഗസാക്കി

ദിനം ആചരിച്ചു


കതിരൂർ:ലോകത്തിൻ്റെ സമ്പത്ത് മുഴുവൻ കൈക്കലാക്കാനുള്ള അമേരിക്കയുടെ ദുഷ്ടലാക്ക്

തുടരുന്നിടത്തോളം കാലം ലോക സമാധാനം അകലെയാണെന്ന്

പ്രമുഖ ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ

പറഞ്ഞു. അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി പൊന്ന്യം സ്രാമ്പിയിൽ സംഘടിപ്പിച്ച ഹിരോഷിമ - നാഗസാക്കി

ദിനാചരണ പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്ത് നിലനില്ക്കുന്ന സംഘർഷാവസ്ഥയും കൂട്ടക്കൊലയും

ആവശ്യപ്പെടുന്നത് സമാധാന പ്രസ്ഥാനത്തിൻ്റെ അനുസ്യൂതമായ

പ്രവർത്തനമാണ്. പൊന്ന്യം ചന്ദ്രൻകൂട്ടിച്ചേർത്തു. 

   ചൂര്യയി ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത

വഹിച്ചു.ഐപ്സൊ സംസ്ഥാന കൗൺസിലംഗം എ.പ്രദീപൻ 

whatsapp-image-2025-08-10-at-20.34.03_4bffb3c6

പെരുന്താറ്റിൽ ഗോപാലൻ സ്മാരക കലാരത്ന അവാർഡ് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു കാഥികൻ എ. യതീന്ദ്രന് സമ്മാനിക്കുന്നു


MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam